2011, മാർ 31

കോളിളക്കം

കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിപദം അര്‍ത്ഥിക്കുന്നവര്‍ രണ്ടുണ്ടെന്നിപ്പോള്‍ വ്യക്‌തമായി. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രണ്ട്‌ ഹെലികോപ്‌ടറുകളാണ്‌ കോണ്‍ഗ്രസ്‌ (ഹൈ) ഐക്കമാന്റ്‌ ഡല്‍ഹിയില്‍ നിന്നും അയച്ചുകൊടുത്തത്‌. ചെന്നിത്തലയ്‌ക്കൊന്ന്‌, ചാണ്ടിക്കുഞ്ഞിനൊന്ന്‌. കേരള രാഷ്‌ട്രീയച്ചൂടില്‍ പൊടിപടലങ്ങളുയര്‍ത്തിക്കൊണ്ട്‌ രണ്ട്‌ ഹെലികോപ്‌ടറുകളും പറന്നുനടക്കുന്നു. രണ്ടല്ല പതിനാല്‌ ജില്ലകളിലും പറന്നു കളിക്കാനുള്ള ഹെലിക്കോപ്‌ടറുകളിറക്കാനുള്ള 2 ജി കള്ളപ്പണം കോണ്‍ഗ്രസിന്റെ ''കൈ'' വശമുണ്ടെന്ന്‌ മുഖ്യമന്ത്രി. ഹെലികോപ്‌ടറുകളുയര്‍ത്തിയ പൊടിക്കാറ്റിനകത്ത്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്‌പരം പോരടിക്കുകയാണെന്ന്‌ എം.വി. രാഘവനും കുറ്റപ്പെടുത്തുന്നു.

കരയുന്ന കുഞ്ഞിനേ വോട്ടുള്ളൂ എന്ന തെരഞ്ഞെടുപ്പ്‌ ചൊല്ല്‌ നന്നായറിയുന്ന ആളാണ്‌ രമേശ്‌ചെന്നിത്തല. അതുകൊണ്ടാണല്ലോ കാല്‍നൂറ്റാണ്ടിനുശേഷം ഹരിപ്പാട്‌ മണ്ഡലത്തില്‍ ചെന്ന്‌ നെഞ്ചത്തടിച്ച്‌ കരഞ്ഞത്‌. തന്റെ സ്‌ഥാനം ത്യാഗം ചെയ്‌ത ബാബുപ്രസാദും കൂടെക്കരഞ്ഞു. രമേശന്‍ കരഞ്ഞത്‌ ആനന്ദക്കണ്ണീരും ബാബുപ്രസാദ്‌ കരഞ്ഞത്‌ നെഞ്ചുപൊട്ടിയാണെന്നും ദോഷൈക ദൃക്കുകള്‍ കരഞ്ഞു പറയുന്നു. ഹരിപ്പാട്ടെ കോണ്‍ഗ്രസുകാരെല്ലാം കൂട്ടക്കരച്ചില്‍ നടത്തിയെന്നാണറിഞ്ഞത്‌. ഇനി മെയ്‌ പതിമൂന്നിന്‌ പെട്ടി പൊട്ടിക്കുമ്പോള്‍ ചെന്നിത്തല ശരിക്കും പൊട്ടിക്കരയുമോ എന്നേ അറിയാനുള്ളൂ. ഉമ്മന്‍ചാണ്ടി കരയാനൊന്നും തയ്യാറല്ല, ചിരിയോടു ചിരിയാണെപ്പോഴൂം കുഞ്ഞൂഞ്ഞിന്‌.

കഴിഞ്ഞതവണ തന്നോടേറ്റുമുട്ടിത്തോറ്റ സിന്ധുജോയിയല്ലേ പാമ്പാടിയില്‍ വന്ന്‌ പ്രചാരണത്തിന്റെ വെടിക്കെട്ടിന്‌ തിരികൊളുത്തിയത്‌. സ്വാശ്രയസമരത്തിന്‌ ഇതേ ഉമ്മന്‍ചാണ്ടിസാറിന്റെ പോലീസാണ്‌ സിന്ധുവിന്റെ കാല്‍ അടിച്ചൊടിച്ചത്‌. തല്ല്‌ കിട്ടുകയാണെങ്കിലും അത്‌ മോതിരമിട്ട കൈകൊണ്ടായതില്‍ സിന്ധു ഇപ്പോള്‍ വളരെ ജോയ്‌ ആണത്രെ. ഉമ്മന്‍ചാണ്ടിയുടെ ആശ്രിതസ്‌ഥാനാര്‍ത്ഥി മോഹികളായ ടി. സിദ്ദീഖിനെയും എം.എം. ഹസ്സന്‍ഗാന്ധിയെയും ചെന്നിത്തല ഇടപെട്ട്‌ വെട്ടി നിരത്തിയത്രെ. നേരാണോ നുണയാണോ എന്തോ? എന്നാലും ഉമ്മന്‍ചാണ്ടി തന്നെയാവും മുഖ്യമന്ത്രിയെന്നാണ്‌, (ജെ) പി.സി. ചാക്കോ ആണയിടുന്നത്‌. ചെന്നിത്തല ജയിച്ചാലും ഏതെങ്കിലും പ്രധാന വകുപ്പിന്റെ മന്ത്രിയേ ആവുള്ളൂ. മിക്കവാറും പാമോയില്‍ വകുപ്പ്‌ കിട്ടാനാവും യോഗം. അങ്ങനെ മന്ത്രിയായിത്തീര്‍ന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ്‌ പുതിയൊരാളായിരിക്കും.

തല്‍ക്കാലത്തെ ആക്‌ടിംഗ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ തലേക്കുന്നില്‍ ബഷീര്‍ തലച്ചുമട്‌ ഉടനെ ഇറക്കിവെക്കും. ബഷീര്‍ സാഹിബിന്‌ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ പദമേ, തെന്നലയെപ്പോലെ സാധിക്കയുള്ളൂ. നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ അളിയനായതിനാല്‍ തലേക്കുന്നില്‍ ബഷീര്‍ ''ആക്‌ടിംഗ്‌'' പദത്തില്‍ ഒതുങ്ങാനാവും വിധി. ഇങ്ങനെയൊക്കെയാണ്‌ പി.സി. ചാക്കോസാറിന്റെ സ്വപ്‌നമെന്ന ചാക്കിലുള്ളത്‌. ഹെലികോപ്‌ടര്‍ ഇടയ്‌ക്കിടെ കേടാവുന്നുണ്ട്‌. ചെന്നിത്തലയുടെ പ്രചാരണ പരിപാടിയും ഇടയ്‌ക്കിടെ തടസ്സപ്പെടുന്നുണ്ട്‌. വല്ല ഹിമാലയന്‍ കാറിലുമായിരുന്നെങ്കില്‍ മേക്കപ്പുടയാതെ ഏസിയും ഓണാക്കി മലര്‍ന്നുകിടന്ന്‌ എല്ലാ പ്രചാരണസ്‌ഥലത്തുമെത്താമായിരുന്നു. ഹെലികോപ്‌ടറായപ്പോള്‍ പ്രചാരണം പൊടിപൂരമാണെങ്ങിലും മേക്കപ്പെല്ലാം ഇളകിപ്പോകുന്നു. ഉമ്മന്‍ചാണ്ടിക്ക്‌ ഈ പ്രശ്‌നമൊന്നുമില്ല. അലങ്കോലമായ വേഷവിധാനങ്ങള്‍ എന്നും കുഞ്ഞൂഞ്ഞിന്‌ അലങ്കാരമാണല്ലോ.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.


2011, മാർ 30

തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍

ചങ്ങനാശ്ശേരി ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റ്റില്‍ ബസ് കയറാന്‍ സ്ഥിരമായി എത്തുന്നവരും അതുവഴി കടന്നു പോകുന്നവരും പലപ്പോളും കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരു തട്ടിപ്പുണ്ട് മിടുക്കരായ പ്രാദേശിക മോഷ്ടാക്കള്‍ വളരെ കയ്യടക്കത്തോടെ ചെയ്യുന്ന ഒന്ന്. കുറച്ച് തിരക്കുള്ള ഒരു ബ്സ് എത്തിയാലുടന്‍ തട്ടിപ്പുസംഘത്തിലെ ഒരാള്‍ തിക്കിത്തിരക്കി അതില്‍ കയറാന്‍ ശ്രമിക്കും എന്നിട്ട് യാത്രക്കാരില്‍ മാന്യനായ ഒരാളെ എങ്ങനെ എങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിക്കും, അയാള്‍ പ്രതികരിച്ചാല്‍ പിന്നെ അതൊരു ചെറിയ ഉന്തും തള്ളും ഒക്കെയായി പത്താളുകൂടുന്ന ഒരു ചെറിയ സീന്‍ ഉണ്ടാക്കും. തിക്കും തിരക്കും സ്രിഷ്ടിച്ച് ആളുകളുടെ ശ്രദ്ധ അവിടേക്കാകുമ്പൊള്‍ കൂട്ടത്തിലെ മറ്റുള്ള പോക്കറ്റടിക്കാര്‍ വിദഗ്ധമായി പല യാത്രക്കാരുടെയും പഴ്സ് കൈക്കലാക്കിയിരിക്കും, അതോടെ കുഴപ്പം ഉണ്ടാക്കിയവന്‍  എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്നും പതിയെ തടിതപ്പും. പഴ്സ് നഷടപ്പെട്ടവര്‍ അതറിയുന്നത് ബസ് തിരുവല്ലയോ ചിങ്ങവനമോ പിന്നിട്ട ശേഷമായിരിക്കും അപ്പോളേക്കും നഗരത്തിലെ ഏതെങ്കിലും മൂന്നാംകിട മദ്യശാലയുടെ ഇരുണ്ട കോണില്‍ ലാഭം പങ്കുവെച്ച് ആഘോഷിക്കുകയാവും കൊള്ളസംഘം.


ചങ്ങനാശ്ശേരിയിലെ പോക്കറ്റടിക്കാരുടെ അതേ തന്ത്രമാണ് ബീജേപ്പീ നേതാവായ രാജീവ് ചന്ദ്രശേഘറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് കഴിഞ്ഞദിവസം വളരെ വിദഗ്ധമായി വിജയകരമായി കണ്ണൂരില്‍ പ്രയോഗിച്ചത്. ഉത്തേന്ത്യന്‍ നീലച്ചിത്രം കണ്ണൂരിലെ ബസ് കണ്ടക്ടറുദെ പേരില്‍ പുറത്ത് വിട്ട ശേഷം വളരെ നാളുകളായി "എക്സ്ക്ലുസീവുകള്‍" ഒന്നും കിട്ടാതെ വലഞ്ഞ ഏഷ്യാനെറ്റ് സംഘത്തിന്റെ എക്സ്ക്ലുസീവ് ഉണ്ടാക്കാനുള്ള വലയില്‍ കുടുങ്ങിയ ജയരാജനും പത്രപ്രവര്‍ത്ത യൂണിയനും ഇതിന്റെ പിന്നാമ്പുറക്കളികള്‍ അറിഞ്ഞു വരുമ്പോളേക്കും തങ്ങളുടെ ലാഭം പങ്കുവെക്കുകയാവും ഈ നാടകത്തിന്റെ പ്രായോജകര്‍. തിരഞ്ഞെടുപ്പിന്റെ ഊഷ്മാവുയരുമ്പോള്‍ ഇടത് പുരോഗമനശക്തികള്‍ക്കു മേല്‍ക്കയ് ലഭിക്കുന്നതിനു തടയിടാന്‍ ഇത്തരം പൊറാട്ട് നാടകങ്ങള്‍ ഇനിയും എത്രയെണ്ണം ഏഷ്യാനെറ്റിന്റെയും, മനോരമയുടെയും, ജയ്ഹിന്ദിന്റെയും മറ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ടാവും? അതില്‍ കുടുങ്ങാതെ ജാഗ്രത പുലര്‍ത്തേണ്ട ചുമതല കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തര്‍ക്കുണ്ട്.


കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്തേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

സ്ഥലം കോട്ടയം ഗവണ്മെന്റ് കോളേജ്. വര്‍ഷം 1990.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മുന്‍പ് ഉച്ചയ്ക്ക് കോളേജ്ജ് ഗേറ്റിനുമുന്നില്‍ വച്ച് കേയെസ്യൂ വിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട നേതാവ് എസ്സെഫൈക്കരെന്നെ കുത്തിയേ...... എന്നലറിക്കരഞ്ഞുകൊണ്ട് കോളേജിനുള്ളിലേക്കോടി... കുത്തിയവര്‍ അവര്‍ വന്ന ഓട്ടോറിക്ഷയില്‍ കയറി രക്ഷപെട്ടു. അണികളും അദ്ധ്യാപകരും ചേര്‍ന്ന് നേതാവിനെ താലൂക്കാശുപത്രിയില്‍ പ്രവെശിപ്പിച്ചു, വൈകുന്നേരമായതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു കേരളമെങ്ങും കേയസ്യൂക്കാരുടെ പ്രകടനങ്ങള്‍, കോണ്‍ഗ്രസ്സ് ജില്ലാ നേത്രുത്വത്തിന്റെ പത്രസമ്മേളനം, പിറ്റേ ദിവസത്തെ മനോരമയില്‍ ഒന്നാം പേജില്‍ നാലു കോളം വാര്‍ത്ത...... കാര്യങ്ങള്‍ അങ്ങു പിടിവിട്ട് പോകുകയാണ്....

കാര്യങ്ങള്‍ ഇത്രത്തോളം ആയതോടെ പോലീസും കേസെടുത്ത് ഊര്‍ജിതമയി അന്വെഷണം തുടങ്ങി. അക്രമികള്‍ രക്ഷപെട്ട ഓട്ടോറിക്ഷയുടെ പേരും നമ്പറും പിന്തുടര്‍ന്ന പോലീസ് വൈകുന്നേരത്തോടെ പ്രതികളെ കയ്യോടെ പൊക്കി. ഓട്ടോഡ്രൈവര്‍ അടക്കം മൂന്നു പ്രതികളും കുത്തുകൊണ്ട നേതാവിന്റെ അയല്‍വാസികള്‍ അതില്‍ ഒരാള്‍ നേതാവിന്റെ അടുത്ത ബന്ധു. അതോടെ കള്ളി പുറത്തായി. സംഭവത്തിന്റെ കഥ, തിരക്കഥ, സംവിധാനം എല്ലാം നായകന്റെ (അതോ വില്ലനോ?)വക തന്നെ, പക്ഷേ കുത്താന്‍ ഏറ്റവന് മദ്യലഹരിയില്‍ ഉന്നം മാറി. കുത്ത് ഒരല്‍പ്പം ശ്ക്തി കൂടിപ്പോകുകയും നേതാവിനെ ആശുപത്രിയില്‍ പൃഅവേശിപ്പിക്കേണ്ടിവരികയും ചെയ്തതോടെ തിരക്കഥ കൈവിട്ടു പോകുകയായിരുന്നു.

എന്തായലും അപ്രാവശ്യം കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ സീറ്റിലും എസ്സെഫൈ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പ്രസ്തുത നേതാവ് ഇപ്പോല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാവാണ്.

ഏഷ്യാനെറ്റിന്റെ തന്നെ മുന്‍ഷിയുടെഭാഷയില്‍ പറഞ്ഞാല്‍ - ചൊട്ടയിലെ ശീലം ചുടലവരെ.

2011, മാർ 28

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതെന്നു ചെന്നിത്തല



കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടികളുപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഹെലികോപ്‌റ്റര്‍ എത്തിച്ചതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ ആരോപിച്ചു.

രമേശ്‌ ചെന്നിത്തല ഉപയോഗിക്കുന്ന ഹെലികോപ്‌ടറിന്റെ വാടക സ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു.

ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കെ.പി.സി.സിക്ക്‌ എ.ഐ.സി.സി. ഹെലികോപ്‌ടര്‍ നല്‍കിയിരുന്നെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ചുള്ള കെ.പി.സി.സിയുടെ വോട്ടുപിടുത്തമെന്ന്‌ പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ ആരോപിച്ചു.

എം.പിമാരെ വിലയ്‌ക്കെടുത്ത കോണ്‍ഗ്രസ്‌ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം പ്രവഹിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഒരു പാര്‍ട്ടിയുടെ മുഖ്യപ്രചാരകര്‍ നിയമസഭാ സ്‌ഥാനാര്‍ഥി ആണെങ്കില്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ചാല്‍ അത്‌ സ്‌ഥാനാര്‍ഥിയുടെ ചെലവില്‍ കണക്കാക്കണമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിബന്ധന. ഹരിപ്പാട്ടെ സ്‌ഥാനാര്‍ഥിയായ ചെന്നിത്തല കോട്ടയത്തുനിന്നു മണ്ഡലത്തില്‍ ഹെലികോപ്‌ടറിലെത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ ആക്ഷേപം. രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതിന്റെ ചെലവ്‌ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ കണക്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ തെരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കി.

സ്‌കൂള്‍ ഗ്രൗണ്ട്‌ പോലുളള പൊതുസ്‌ഥലങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത്‌ ഉപയോഗിക്കുന്നതിന്‌ വിലക്കുള്ളപ്പോള്‍ ഹെലികോപ്‌ടറിനുവേണ്ടി പോലീസ്‌ പരേഡ്‌ ഗ്രൗണ്ട്‌ ഉപയോഗിച്ച കാര്യവും പരിശോധിക്കണമെന്ന്‌ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.
കാര്‍ട്ടൂണ്‍ - കേരളഭൂഷണം

2011, മാർ 27

കാളയെ വാങ്ങിത്തരാമെന്നു വാഗ്‌ദാനം

കാളയെ വാങ്ങിത്തരാമെന്നു വാഗ്‌ദാനം ചെയ്‌ത്, എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനെതിരേ അപരനായി മത്സരിപ്പിക്കാന്‍ ഇറച്ചിക്കച്ചവടക്കാരനായ മാനസികരോഗിയെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അപരനെ എതിര്‍പക്ഷം മോചിപ്പിച്ചു കൊണ്ടുപോയതു സംഘര്‍ഷത്തിനിടയാക്കി. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ അങ്കമാലി ബ്ലോക്ക്‌ ഓഫീസിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.

അങ്കമാലി മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനു 'പാര'യായാണു മറുപക്ഷം അപരനുമൊത്തു പത്രിക സമര്‍പ്പിക്കാനെത്തിയത്‌. ചേരുന്ന പേര്‌ ഒപ്പിച്ചെടുക്കാന്‍ പരക്കംപാഞ്ഞ യു.ഡി.എഫുകാര്‍ ഒടുവില്‍ ഇറച്ചിക്കച്ചവടക്കാരനായ തെറ്റയില്‍ വീട്ടില്‍ ജോസിനെ കൈയോടെ പൊക്കി പൂരിപ്പിച്ച പത്രികസഹിതം ബ്ലോക്ക്‌ ഓഫീസിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞ എല്‍.ഡി.എഫുകാര്‍ സഹോദരന്‍ ബേബിക്കൊപ്പമെത്തി ജോസിനെ 'തിരിച്ചുപൊക്കി'. ഈ സമയം ബ്ലോക്ക്‌ ഓഫീസിലുണ്ടായിരുന്ന യു.ഡി.എഫ്‌. കൗണ്‍സിലര്‍ വില്‍സണ്‍ മുണ്ടാടന്‍ ജോസിനെ പിടിച്ചുനിര്‍ത്താന്‍ രംഗത്തിറങ്ങിയതോടെ സംഘര്‍ഷമായി.

പിടിവലിക്കൊടുവില്‍ എല്‍.ഡി.എഫുകാര്‍തന്നെ ജോസിനെ കൊണ്ടുപോയി. വില്‍സണ്‍ മുണ്ടാടന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും കുറ്റിലക്കരയിലെ ഒരു വീട്ടില്‍ അടച്ചിട്ട്‌ ഒട്ടേറെ കടലാസുകളില്‍ ഒപ്പിടീച്ചുവെന്നും ജോസ്‌ പിന്നീടു പരാതിപ്പെട്ടു.

ഇറച്ചിക്കടക്കാരനായ തനിക്കു കാളയെ വാങ്ങിത്തരാമെന്നു വ്യാമോഹിപ്പിച്ചാണു തട്ടിക്കൊണ്ടുപോയതെന്നും ജോസ്‌ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 1996 മുതല്‍ പൈങ്കുളം സേക്രട്ട്‌ ഹാര്‍ട്ട്‌ ആശുപത്രിയില്‍ മാനസികരോഗത്തിനു ചികിത്സയിലാണ്‌ ജോസ്‌. പരാതിക്കൊപ്പം ഇതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്‌

2011, മാർ 26

മലമ്പുഴ: ബി.ജെ.പി. പിന്മാറ്റം ആര്‍ക്കുവേണ്ടി?

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മത്സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധനേടുന്ന മലമ്പുഴയില്‍ ബി.ജെ.പി. പാര്‍ട്ടി സ്‌ഥാനാര്‍ഥിയെ വേണ്ടെന്നുവച്ചത്‌ വോട്ട്‌ കച്ചവടത്തിന്‌? ജില്ലാ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു വോട്ടു കച്ചവടമാണ്‌ ഇതിന്റെ പിന്നിലെന്നും പറയുന്നു.

മലമ്പുഴ ജനതാദള്‍(യു)വിനു നല്‍കാനാണ്‌ തീരുമാനം. ബി.ജെ.പിക്ക്‌ വേരോട്ടം കുറഞ്ഞതുകൊണ്ടോ ജനതാദള്‍(യു)വിനു സ്വാധീനമുള്ളതുകൊണ്ടോ അല്ല ഈ തീരുമാനമെന്നതാണു സംശയമുണ്ടാക്കുന്നത്‌.

ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മലമ്പുഴ മണ്ഡലത്തില്‍നിന്നു പാര്‍ട്ടിക്ക്‌ ലഭിച്ച ഏറ്റവും കൂടിയ വോട്ട്‌ 1991-ല്‍ ടി. ചന്ദ്രശേഖരന്‍ നേടിയ 7,675 ആണ്‌. 96-ല്‍ മത്സരിച്ച എന്‍. ശിവരാജന്‌ 5423 വോട്ടാണു ലഭിച്ചത്‌. 2001 ല്‍ വീണ്ടും മത്സരിച്ച ചന്ദ്രശേഖരന്‌ 5190 വോട്ടുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു. 2006-ല്‍ കര്‍ഷകമോര്‍ച്ചയുടെ സംസ്‌ഥാന പ്രസിഡന്റായിരുന്ന പി.ജെ. തോമസിനെയാണു പാര്‍ട്ടി മലമ്പുഴയില്‍ നിയോഗിച്ചത്‌. തോമസിന്‌ 4384 വോട്ടാണ്‌ ലഭിച്ചത്‌.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. പത്മനാഭന്‌ മലമ്പുഴയില്‍ 9498 വോട്ട്‌ ലഭിച്ചു. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി. ഉദയഭാസ്‌കറിന്‌ മലമ്പുഴയില്‍ നിന്നും ഇരുപത്തി മൂവായിരത്തോളം വോട്ടും ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുതുപ്പരിയാരം, മലമ്പുഴ, പുതുശേരി പഞ്ചായത്തുകളില്‍ അംഗങ്ങളെ വിജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌. അകത്തേത്തറയിലും എലപ്പുള്ളിയിലും നിലവിലുണ്ടായിരുന്ന അംഗങ്ങള്‍ പരാജയപ്പെട്ടത്‌ ചുരുക്കം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.

മലമ്പുഴയേക്കാള്‍ മോശം പ്രകടനം കാഴ്‌ച്ചവച്ച മണ്ഡലങ്ങളിലും ബി.ജെ.പി. മത്സരിക്കുന്നുണ്ട്‌. അതില്‍ പ്രധാനം ചിറ്റൂരാണ്‌. 2006 ല്‍ ഇവിടെ പാര്‍ട്ടിക്ക്‌ ലഭിച്ചത്‌ 3374 വോട്ടാണ്‌. സി.പി.എമ്മുമായി സംഘര്‍ഷം പതിവായ മേഖലയുമാണ്‌ മലമ്പുഴ. ഇപ്പോഴത്തെ കര്‍ഷകമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ ടി. ചന്ദ്രശേഖരന്‍ മണ്ഡലത്തിലെ വോട്ടറാണ്‌. മുമ്പ്‌ മണ്ഡലത്തില്‍ കൂടുതല്‍ വോട്ട്‌ നേടിയതും ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോഴായിരുന്നിട്ടും ഇത്തവണ പാര്‍ട്ടിയുടെ പിന്മാറ്റം ദുരൂഹത വര്‍ധിപ്പിക്കുന്നു.

2011, മാർ 25

അയലത്തെ അദ്ദേഹം. അധവാ അക്കരപ്പച്ച.

പാര്‍ലമെന്‍ട്രി രംഗത്തും എസ്സെഫൈയിലും ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടും എവിടെയൊക്കെയൊ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവഗണിച്ചെന്നു (?) പരാതിപ്പെട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മുന്‍ സ: സിന്ധു ജോയി അറിയുവാന്‍... കാലങ്ങളായി സ്ഥാനമാനങ്ങള്‍ കയ്യടക്കി ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും, വയലാര്‍ രവിയും മാത്രമല്ല ഇനി പറയുന്നവരും കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എതിരാളികളുമായി ഏറ്റുമുട്ടി മേലുനോവാന്‍ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്നാണു പൊതുവേയുള്ള വിശ്വാസം. അതിന്‌ അപവാദമായി, പ്രസ്‌ഥാനത്തിനുവേണ്ടി ഒരു കണ്ണ്‌ നഷ്‌ടപ്പെടുത്തിയയാളാണ്‌ വയനാട്ടില്‍നിന്നുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഒ. ആര്‍. രഘു. കോഴിക്കോട്‌ ലോ കോളജില്‍ പഠിക്കുമ്പോഴാണ്‌ ഏറ്റുമുട്ടലില്‍ രഘുവിനു കണ്ണ്‌ നഷ്‌ടപ്പെട്ടത്‌. പിന്നീട്‌ തിരുവനന്തപുരത്ത്‌ സമരം നയിക്കുന്നതിനിടെ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ നട്ടെല്ലിനും പരുക്കേറ്റു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റ്‌ കിട്ടാന്‍ ഈ ത്യാഗമൊന്നും പോരാ. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേക്കുള്ള സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ രഘുവിന്റെ പേരും ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഔട്ട്‌.

തലസ്‌ഥാനത്ത്‌ കോണ്‍ഗ്രസിനൊരു ചാവേറുണ്ട്‌. ചെമ്പഴന്തി അനില്‍. അടി എന്നെഴുതിക്കാണിച്ചാല്‍ വീട്ടിലെത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക്‌ അപവാദം. ഏതു സമരവും വിശ്വസിപ്പിച്ച്‌ ഏല്‍പ്പിക്കാം. ഇതൊക്കെയാണെങ്കിലും അനിലിനു സ്വന്തം പ്രസ്‌ഥാനത്തെ നന്നായറിയാം. സീറ്റെന്നു കേട്ടാല്‍ തൊഴുതു പിന്‍വാങ്ങും. 'എന്തിനപ്പീ ഈ പൊല്ലാപ്പ്‌' എന്നതാണ്‌ അനിലിന്റെ ലൈന്‍. അതുകൊണ്ടുതന്നെ നിരാശയും കുറയും.

കൈപ്പത്തി ചിഹ്നത്തില്‍ ഇത്തവണയെങ്കിലും അരക്കൈ നോക്കാമെന്ന്‌ ഉറച്ചു വിശ്വസിച്ച്‌, ഒടുവില്‍ ഹതാശരായ അനേകം അടിയുറച്ച കോണ്‍ഗ്രസുകാരില്‍ ഒരാള്‍ മാത്രമാണു രഘു. ഉണ്ണാന്‍ സമയമായപ്പോള്‍ വെള്ളം കോരിയവനും വിറകു വെട്ടിയവനുമൊക്കെ പുറത്ത്‌ എന്ന പതിവ്‌ കോണ്‍ഗ്രസ്‌ തെറ്റിച്ചില്ല. സ്‌ഥിരം സിറ്റിംഗ്‌ സാമാജികരും കേന്ദ്രം ചൂണ്ടിക്കാട്ടിയ, ആരുമറിയാത്ത യൂത്തുകാരുമൊക്കെ സീറ്റ്‌ ഉറപ്പിച്ചപ്പോള്‍ പലിശയ്‌ക്കു പണമെടുത്താണെങ്കിലും ഡല്‍ഹിവരെ പോയി മടങ്ങാനായിരുന്നു ഇക്കൂട്ടരുടെ വിധി.

ചിലരുടെ കാര്യത്തില്‍ വൈദ്യശാസ്‌ത്രത്തിനു പിഴച്ചാലേ മറ്റുള്ളവര്‍ക്കു സീറ്റ്‌ കിട്ടൂ എന്നു കെ.എസ്‌.യു. പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പേ അതു ബോധ്യപ്പെട്ടയാളാണ്‌ നെയ്യാറ്റിന്‍കര സനല്‍. കടുത്ത എ ഗ്രൂപ്പുകാരന്‍. എം.എല്‍.എ. ഹോസ്‌റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയായിരുന്നു ലോകം. എന്നെങ്കിലും ജന്മനാട്ടില്‍ സ്‌ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ യുവാവ്‌. ഒടുവില്‍ പട്ടിക വന്നപ്പോള്‍ സനല്‍ വെള്ളം കോരിയതത്രയും വെറുതേ.

കെ. കരുണാകരന്റെ വത്സലശിഷ്യയായ ജയാ ഡാലി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്നതും രാഷ്‌ട്രീയകേരളം കണ്ടു. പാരയും കുതികാല്‍വെട്ടും അറിയില്ല എന്നതാണു തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറിയായ വി.എസ്‌. ഹരീന്ദ്രനാഥിന്‌ 'അയോഗ്യത'യായത്‌. 1977-ല്‍ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായിരുന്ന ഹരീന്ദ്രനാഥിന്‌ ഇക്കുറി പ്രതീക്ഷയുണ്ടായിരുന്നു. ആദര്‍ശത്തിന്റെ കാര്യത്തില്‍ ആന്റണിയുടെ അപരനെന്ന്‌ അറിയപ്പെടുന്ന എം. വിന്‍സന്റ്‌ തഴയപ്പെടുന്നത്‌ ഇതു രണ്ടാം വട്ടം. സാമുദായിക സമവാക്യങ്ങളും മതനേതൃത്വത്തിന്റെ ഇടപെടലുമാണു വിന്‍സന്റിനു വിലങ്ങുതടിയായത്‌. സീറ്റ്‌ കാട്ടി കൊതിപ്പിച്ച്‌ ഒടുവില്‍ നേതൃത്വം കൈ വീശിക്കാണിച്ച മറ്റൊരു യുവനേതാവാണ്‌ കെ.ജി. ജേക്കബ്‌. 1977-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നിര്‍വാഹകസമിതി അംഗമായിരുന്ന എം. ഗില്‍ബര്‍ട്ടിന്റെ മകന്‍. അതേ ജേക്കബ്‌ കരുണാകരന്റെ നിഴലായിരുന്നെങ്കിലും ലീഡര്‍ പാര്‍ട്ടി വിട്ടിട്ടും കൂടെപ്പോയില്ല. ആ വിശ്വസ്‌തതയ്‌ക്കും ഇക്കുറി സീറ്റില്ല. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ട്രിഡ ഭരിച്ച ഉറച്ച എ ഗ്രൂപ്പുകാരനായ പി.കെ. വേണുഗോപാല്‍, മുന്‍മന്ത്രി എസ്‌. വരദരാജന്‍നായരുടെ മകന്‍ വി. പ്രതാപചന്ദ്രന്‍ എന്നിവര്‍ക്കും നിയമസഭ സ്വപ്‌നം മാത്രമായി.

പതിറ്റാണ്ടുകള്‍ മൂവര്‍ണക്കൊടി പിടിച്ചിട്ടും മൂലയ്‌ക്കിരുത്തപ്പെട്ടവര്‍ എറണാകുളം ജില്ലയിലും നിരവധി. എന്‍. വേണുഗോപാല്‍, അഡ്വ. കെ.പി. ഹരിദാസ്‌, എ.ബി. സാബു, അബ്‌ദുള്‍ മുത്തലിബ്‌, ദീപ്‌തി മേരി വര്‍ഗീസ്‌, ടി.ജെ. വിനോദ്‌ തുടങ്ങിയവരാണ്‌ ഈ ഭാഗ്യംകെട്ടവര്‍. ഐ.എന്‍.ടി.യു.സി. നേതാവും എറണാകുളം ഡി.സി.സി. വൈസ്‌ പ്രസിഡന്റുമായ ഹരിദാസ്‌ തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം പട്ടികയുടെ തുടക്കത്തില്‍ ഉണ്ടാകുമെങ്കിലും ഒടുക്കം ചിത്രത്തിലുണ്ടാകില്ല.ഇത്തവണ വൈപ്പിനിലായിരുന്നു പ്രതീക്ഷ. കൊച്ചി മേയറാകാന്‍ ആവുന്നത്ര ശ്രമിച്ചു നോക്കിയെങ്കിലും പാരപ്രളയത്തില്‍ മുങ്ങിപ്പോകാനായിരുന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാലിന്റെ വിധി. മേയറാകുമെന്നു പ്രതീക്ഷിച്ചിരുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.ബി. സാബു, തന്നെ തോല്‍പ്പിച്ചതില്‍ മുഖ്യപങ്ക്‌ വേണുഗോപാലിനാണു ചാര്‍ത്തിക്കൊടുത്തത്‌. നിയമസഭയിലേക്കു രണ്ടുപേരും തൃപ്പൂണിത്തുറ സീറ്റ്‌ പ്രതീക്ഷിച്ചതാണെങ്കിലും കെ. ബാബുവിനുതന്നെയാണ്‌ ഇത്തവണയും നിയോഗം.

അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിന്‌ തൃക്കാക്കര മണ്ഡലത്തിലായിരുന്നു പ്രതീക്ഷ. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അബ്‌ദുള്‍ മുത്തലിബ്‌ ആലുവയും ടി.ജെ. വിനോദ്‌ കൊച്ചി അല്ലെങ്കില്‍ എറണാകുളവും പ്രതീക്ഷിച്ചിരുന്നു. മുന്‍ ഡെപ്യൂട്ടി മേയറാണ്‌ വിനോദ്‌. തൃശൂര്‍ ജില്ലയില്‍നിന്ന്‌ സംസ്‌ഥാന-ജില്ലാ ഭാരവാഹികളായ ജോണ്‍ ഡാനിയേല്‍, വി.ടി. ബല്‍റാം, അനില്‍ അക്കര, സനീഷ്‌കുമാര്‍, ഷാജി കോടങ്കണ്ടത്ത്‌, എ. പ്രസാദ്‌, ബിജോയ്‌ ബാബു തുടങ്ങിവരില്‍ പലരും ദിവസങ്ങളോളം ഡല്‍ഹിയിലും തിരുവനന്തപുരത്തും തമ്പടിച്ചു.

എല്ലാം വെറുതേ. യുവപ്രാതിനിധ്യമെന്ന പേരില്‍ അവകാശവാദമുന്നയിച്ച സി.എസ്‌. ശ്രീനിവാസന്‍, ജോസ്‌ വള്ളൂര്‍, ജോസഫ്‌ ടാജറ്റ്‌, എം.പി. വിന്‍സെന്റ്‌, സി.ഐ. സെബാസ്‌റ്റ്യന്‍ തുടങ്ങിയവരൊക്കെ നിരാശരായി.

യൂത്ത്‌ കോണ്‍ഗ്രസ്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റായി 10 വര്‍ഷം പ്രവര്‍ത്തിച്ച എബി കുര്യാക്കോസിന്‌ ഇപ്പോഴും പാര്‍ലമെന്ററി മോഹം ഏറെ അകലെ. പേരിനു ഡി.സി.സി. ജനറല്‍ സെക്രട്ടറിയാണെന്നു പറയാം. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റായിരുന്നു എം.ജെ ജോബ്‌. കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലേക്കും പിന്നീട്‌ എന്‍.സി.പിയിലേക്കും ഒടുവില്‍ തിരികെ കോണ്‍ഗ്രസിലേക്കും മടങ്ങിയെങ്കിലും ജോബ്‌ തിരസ്‌കൃതരുടെ പട്ടികയിലാണ്‌.

വി.എസിനോട്‌ ഏറ്റുമുട്ടി ചാവേറാകുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിന്റെ ഇരയാകുകയും ചെയ്‌ത സതീശന്‍ പാച്ചേനിക്കും ഇതുവരെ ജനപ്രതിനിധിയാകാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായിരുന്നു പാച്ചേനി. കണ്ണൂരില്‍ 12 കൊല്ലം കെ.എസ്‌.യു. ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിനു യുവജനക്ഷേമ ബോര്‍ഡില്‍ അംഗത്വം കിട്ടിയതുമാത്രമാണു സമാശ്വാസസമ്മാനം. യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡന്റ്‌ അഡ്വ. സജീവ്‌ ജോസഫ്‌, കെ.പി.സി.സി. സെക്രട്ടറി വി.എ. നാരായണന്‍ എന്നിവരാണു മറ്റു ഹതഭാഗ്യര്‍.

കോഴിക്കോട്‌ ജില്ലയില്‍ കപ്പിനും ചുണ്ടിനുമിടയില്‍ സീറ്റ്‌ നഷ്‌ടപ്പെട്ടവരാണു ചെന്നിത്തലയുടെ വലംകൈയായ കെ.പി.സി.സി. സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യനും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ടി. സിദ്ധിഖും. ഇത്തവണ എലത്തൂര്‍ സീറ്റ്‌ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സുബ്രഹ്‌മണ്യന്‍. എന്നാല്‍, ഈ സീറ്റ്‌ സോഷ്യലിസ്‌റ്റ് ജനതയ്‌ക്കു നല്‍കി. കോഴിക്കോട്‌ നോര്‍ത്തില്‍ കണ്ണുവച്ചെങ്കിലും പി.വി. ഗംഗാധരന്‍ കൊണ്ടുപോയി. എം.എം. ഹസനുശേഷം മുസ്ലിംസമുദായത്തില്‍നിന്നുള്ള യൂത്തിന്റെ പ്രസിഡന്റായിരുന്നു ടി. സിദ്ദിഖ്‌. തവനൂര്‍,നാദാപുരം, ആലുവ, ബേപ്പൂര്‍ സീറ്റുകളിലെല്ലാം പരിഗണിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ അപ്രീതി സിദ്ദിഖിനു വിനയായി.

കെ. കരുണാകരന്റെ വലംകൈയായിരുന്ന ഇബ്രാഹിംകുട്ടി കല്ലാറും തിരിച്ചെത്തിയപ്പോള്‍ തഴയപ്പെട്ടു. ഇടുക്കിയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഡി.ഐ.സി (കെ) ടിക്കറ്റില്‍ മത്സരിച്ചു തോറ്റ ഇബ്രാഹിംകുട്ടിയെ അവിടെത്തന്നെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എ.ഐ.സി.സി. നിര്‍ദേശിച്ച ജോസി സെബാസ്‌റ്റ്യനാണ്‌ ഉടുമ്പന്‍ചോലയില്‍ സ്‌ഥാനാര്‍ഥി.

ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുന്നതിന് ഇന്നലെ മുന്‍ സ: സിന്ധു ജോയി ഉയര്‍ത്തിയ മൂന്ന് ന്യായ വാദങ്ങളെക്കുറിച്ചു കൂടി നമുക്ക് പരിശോധിക്കാം.

1)  കോണ്‍ഗ്രസ്സിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍.

ശരിയായിരിക്കാം, റോസക്കുട്ടി ടീച്ചര്‍ക്കും പദ്മജയ്ക്കും ഒക്കെ മറ്റുള്ള പുരുഷ നേതാക്കന്മാരെപ്പോലെ ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങാനുള്ള അവസര സമത്വം ലഭിച്ചതാണൊ  മുന്‍ സ: സിന്ധു ജോയി ഉദ്ദേശിച്ചത്?

2)  മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി അവഗണിച്ച ഗൗരിയമ്മയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സാണ്.

കഴിഞ്ഞ കുറേ നാളുകളായി മുന്‍ സ: സിന്ധു ജോയി മലയാളം പത്രങ്ങളോ ദ്രുശ്യ മാധ്യമങ്ങളോ ശ്രദ്ധിക്കുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ ഇതുപോലൊരു തമാശ വിളിച്ച് കൂവുമായിരുന്നില്ലല്ലൊ? CPM നേതാവായിരുന്ന ഗൗരിയമ്മയുടെ നിഴല്‍ പോലുമല്ല ഇന്നു കൊണ്‍ഗ്രസ് നേതാക്കളുടെ ഔദാര്യത്തിനു കാത്തു നില്‍ക്കുന്ന JSS നേതാവായ ഗൗരിയമ്മ. സീറ്റ് വിഭജന ചര്‍ച്ചയുടെ സമയത്ത് ചെന്നിത്തല അവരെ അപമാനിച്ചു വിട്ടതൊന്നും മുന്‍ സ: സിന്ധു ജോയി അറിഞ്ഞിട്ടില്ലെന്നു കരുതുന്നു, രാജ്യ സ്ഭാ സീറ്റെന്ന പ്രലോഭനത്തില്‍ വീണ് ചാടിപ്പുറപ്പെടും മുന്‍പ് കോണ്‍ഗ്രസ്സ് ക്യാമ്പില്‍ കിട്ടുന്ന പരിഗണനയെ പറ്റി ഗൗരിയമ്മയോടും, M.V രാഘവനോടും, P.J.ജോസഫിനോടും, വീരെന്ദ്രകുമാറിനോടും ഒക്കെ ഒന്നു ചോദിച്ച് മനസിലാക്കേണ്ടിയിരുന്നു, ഒരാ​വേശത്തിനു കോണ്‍ഗ്രസ്സ് ക്യാമ്പില്‍ എത്തുകയും ഇപ്പോള്‍ പോകാന്‍ മറ്റൊരിടം ഇല്ലാത്തത് കൊണ്ട് ആട്ടും തുപ്പും സഹിച്ച് കഴിയുകയാണ് ഇവരൊക്കെ.

3)  ഞാന്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധിയാണ് അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിളിച്ചാലുടനെ മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി അവഗണിച്ചേ എന്നും പറഞ്ഞ് അവരുടെ കൂടെ പോയത്.

ഈ പ്രസ്താവന കൊണ്ട്  മുന്‍ സ: സിന്ധു ജോയി എന്താണ് ഉദ്ദെശിച്ചത് എന്നു മനസിലാകുന്നില്ല !!! 

സ്വന്തം വീട്ടില്‍ മുന്‍പ് അനുഭവിച്ചിരുന്ന സുഭിക്ഷതയില്‍ അല്‍പം കുറവുവരുമ്പോള്‍, അല്‍പം ബുദ്ധിമുട്ടും പ്രയാസങ്ങളും ഒക്കെ നേരിടുമ്പോള്‍ അയലത്തെ ക്രിമിനലായ ധനാഡ്യന്‍ വന്നു വിളിച്ചാലുടനെ ഇറങ്ങിപ്പോയി അവനോടൊപ്പം താമസം തുടങ്ങുന്നവരാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകളും എന്നാണോ???

എങ്കില്‍ കേരളീയരായ മുഴുവന്‍ സ്ത്രീകള്‍ക്കും, അവരുടെ പിതാക്കന്മാര്‍ക്കും, സഹോദരന്മാര്‍ക്കും, ഭര്‍ത്താക്കന്മാര്‍ക്കും വേണ്ടി ഞാന്‍ പ്രസ്താവനയെ ശക്തിയുക്തം അപലപിക്കുന്നു.

2011, മാർ 23

ലതിച്ചേച്ചിക്കു സീറ്റ് കിട്ടി

ലതിച്ചേച്ചിക്കു സീറ്റ് കിട്ടി, വളരെ സന്തോഷം.

പക്ഷെ അതു കോണ്‍ഗ്രസ്സിന്റെ കോട്ടയത്തെ മികച്ച വനിതാ നേതാവായ ലതിച്ചേച്ചിയോടുള്ള പരിഗണന കൊണ്ടോ MLA ആക്കാനുള്ള താല്‍പര്യം കൊണ്ടൊ അല്ല, മറിച്ചാണെന്നു ചിന്തിക്കാന്‍ ധാരാളം വകയുണ്ട് താനും. കഴിഞ്ഞ ദിവസം വരെ ലതിച്ചേച്ചിയെ പ്രധാനമായും പരിഗണിച്ചിരുന്നത് കോട്ടയത്തേക്കാണ്. സ്വാഭാവികമായും സ്വന്തം തട്ടകമായ കോട്ടയത്ത് ലതിച്ചേച്ചിക്കു നല്ല ജയ സാധ്യതയും ഉണ്ടായിരുന്നു, കാരണം പരമ്പരാഗത കോണ്‍ഗ്രസ്സ് മണ്ടലമായിരുന്ന കോട്ടയം, ടി.കേ രാമക്രിഷ്ണന്‍ ഇടത് പാളയത്തിലേക്ക് എത്തിച്ചെങ്കിലും, മെഴ്സി രവി തിരികെ പിടിച്ചിരുന്നു, നിലവിലെ MLA വാസവനു ജനസമ്മതി പോയിട്ട് സാധാരണ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ പോലും പിന്തുണ അവകാശപ്പെടാന്‍ കഴിയുകയില്ല, മാത്രമല്ല മണ്ടല പുനര്‍നിര്‍ണയത്തിനു ശേഷം, സാക്ഷാല്‍ വീയെസ്സ് വന്നു നിന്നാല്‍ പോലും പിടിച്ചടക്കാന്‍ പറ്റാത്തത്ര ഉറച്ച കോണ്‍ഗ്രസ്സ് മണ്ടലമായി കോട്ടയം മാറിയിട്ടുണ്ട്.

ഇതൊക്കെ മനസിലാക്കിയിട്ടാണ് കേന്ദ്രത്തിലെ അച്ഛന്‍ ചക്കിമോള്‍ക്കു വേണ്ടി അവകാശമുന്നയിച്ച് വന്നത്. ആ ആക്രമണത്തില്‍നിന്നു ഒരുവിധം രക്ഷപ്പെട്ടപ്പോള്‍ ഇതാ പാമോയില്‍ ചാണ്ടിച്ചന്റെ വലംകൈ "തിരുവഞ്ചൂര്‍" കോട്ടയം അടിച്ച്മാറ്റി. ലതിച്ചേച്ചിയെ മലമ്പുഴയില്‍ നേര്‍ച്ചക്കോഴിയാക്കിയിരിക്കുന്നു. ജനിച്ച നാട്ടില്‍ മല്‍സരിക്കണം എന്നു പറഞ്ഞു വന്ന "തിരുവഞ്ചൂര്‍" മുന്‍പ് എവിടെ ആയിരുന്നു, അടൂര്‍ മണ്ടലം സംവരണമാക്കിയപ്പോള്‍ മാത്രമാണോ തിരുവഞ്ചൂരിനു ജന്മ നാടിനോട് സ്നേഹം കൂടിയത്?

ലതിച്ചേച്ചി ഷാനിമോള്‍ ഉസ്മാനെ മാത്രുകയാക്കണം എന്നാണ് എന്റെ അഭിപ്രായം, നല്ല ഒരു മല്‍സരത്തിനെങ്കിലും സാധ്യത ഇല്ലാത്ത മലമ്പുഴയില്‍ നിന്നു മല്‍സരിച്ച് വെറുതെ കയ്യില്‍ ഉള്ള പൈസയും കടം വാങിയ പൈസയും പൊടിച്ചു കളയുന്നതിലും നല്ലത് മല്‍സരിക്കാതിരിക്കുന്നത് തന്നെ. ഒന്നുകില്‍ കോട്ടയത്ത്, അല്ലെങ്കില്‍ മല്‍സരിക്കാനില്ല എന്നു തീരുമാനിക്കാനുള്ള അത്രയും പക്വതയും നേത്രുഗുണവും ലതിച്ചേച്ചിക്ക് ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇല്ലെങ്കില്‍ ഒരിക്കല്‍ കൂടി വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ കാത്തിരിക്കാം

2011, മാർ 22

ശോഭനാ ജോര്‍ജ്‌ റിബല്‍

മുന്‍. എം.എല്‍.എ. ശോഭനാ ജോര്‍ജ്‌ റിബലായി നാളെ ചെങ്ങന്നൂരില്‍ പത്രിക നല്‍കും. ശോഭനയ്‌ക്ക് ഓര്‍ത്തഡോക്‌സ് സഭ പിന്തുണ നല്‍കും. ചെങ്ങന്നൂരിനെ മൂന്നു തവണ അസംബ്ലിയില്‍ പ്രതിനിധീകരിച്ച ശോഭനയ്‌ക്ക് ഇക്കുറി ചെങ്ങന്നൂരില്‍ തന്നെ സീറ്റ്‌ നല്‍കണമെന്നായിരുന്നു സഭയുടെ താല്‌പര്യം. കാതോലിക്കാബാവായുടെ അസാന്നിധ്യത്തില്‍ ബഥേല്‍ അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താനാസിയോസ്‌ ആണ്‌ സഭയുടെ നിലപാട്‌ വ്യക്‌തമാക്കിയത്‌.

സമദൂരസിദ്ധാന്തമാണ്‌ സഭ പിന്തുടരുന്നതെങ്കിലും തങ്ങളെ സഹായിച്ചവരെ തങ്ങള്‍ സഹായിക്കും എന്നുള്ള നിലപാടിലാണ്‌ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുക. പരുമല പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടതുസര്‍ക്കാര്‍ സഹായിച്ചിരുന്നു. തങ്ങളെ സഹായിച്ചവരെ പിന്തുണയ്‌ക്കാനാണ്‌ സഭയുടെ തീരുമാനം. കത്തോലിക്കാ സഭ കഴിഞ്ഞാല്‍ ക്രൈസ്‌തവരില്‍ രണ്ടാം സ്‌ഥാനം ഓര്‍ത്തഡോക്‌സ് സഭയ്‌ക്കാണുള്ളത്‌.

2011, മാർ 19

വി.എസ്‌. വീണ്ടും പടയ്‌ക്കിറങ്ങുമ്പോള്‍

സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ്‌ ചിത്രം വീണ്ടും മാറി മറിഞ്ഞു. രണ്ടു ദിവസത്തെ അനിശ്‌ചിതത്വത്തിനൊടുവില്‍ വി.എസ്‌. അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കാന്‍ രംഗത്തുവന്നതോടെ ഇനി പ്രചരണത്തിന്റെ അജണ്ട നിശ്‌ചയിക്കുന്നത്‌ അദ്ദേഹമായിരിക്കുമെന്ന്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളില്‍ ആശങ്ക. തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇനി വി.എസ്‌. ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അവര്‍.

വി.എസിന്‌ സീറ്റ്‌ നിഷേധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്‌ഥാനത്ത്‌ ഉയര്‍ന്നു വന്ന സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ അപ്രസക്‌തമാകുമെന്നായിരുന്നു യു.ഡി.എഫിന്റെ വിലയിരുത്തല്‍. എന്നാല്‍ അവയാണ്‌ ഇനി തെരഞ്ഞെടുപ്പിലെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുക. വി.എസ്‌ ഇല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ക്ക്‌ മറുചോദ്യം ഉന്നയിച്ച്‌ രക്ഷപ്പെടാനായിരുന്നു യു.ഡി.എഫിന്റെ പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ തന്ത്രം.

തെരഞ്ഞെടുപ്പില്‍ വി.എസ്‌. പ്രധാനമായും ഉയര്‍ത്തുന്ന വിഷയങ്ങള്‍ പെണ്‍വാണിഭവും അഴിമതിയും ലോട്ടറിയുമൊക്കെയായിരിക്കും. ഇവയുമായി മുന്നോട്ടുപോകാന്‍ അവസാന മാസങ്ങളില്‍ ചില സംഭവങ്ങളും അദ്ദേഹത്തിനും ഇടതുപക്ഷത്തിനും വീണുകിട്ടി. വി.എസിന്‌ സീറ്റ്‌ നിഷേധിച്ചതിലൂടെ അതൊക്കെ തെരഞ്ഞെടുപ്പ്‌ രംഗത്തുനിന്നും ആവിയായെന്ന ആശ്വാസത്തിലായിരുന്നു യു.ഡി.എഫ്‌.

അഴിമതി തന്നെയായിരിക്കും വി.എസിന്റെ പ്രധാന പ്രചാരണ ആയുധം. ഇടമലയാര്‍, പാമോയില്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും വി.എസ്‌. പ്രചാരണത്തിന്‌ പ്രധാനമായും ആയുധമാക്കുന്നതെന്ന്‌ യു.ഡി.എഫിന്‌ ഭയമുണ്ട്‌. ഇതിനുപുറമെ മുനീറിനും അടൂര്‍ പ്രകാശിനുമെതിരെയുള്ള വിജിലന്‍സ്‌ കേസുകളും തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേള്‍ക്കും. ഇവയ്‌ക്കെതിരായി വി.എസിനും മകനുമെതിരെ പല ആരോപണങ്ങളുമായി രംഗത്തുവന്നെങ്കിലും അതൊന്നും വേണ്ട രീതിയില്‍ ഏറ്റിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നുണ്ട്‌. മാത്രമല്ല ഇത്‌ തിരിഞ്ഞ്‌കൊത്തുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും വി.എസിന്റെ വായില്‍ നിന്നും വരുമ്പോള്‍ പ്രതിരോധത്തിലാകാനെ കഴിയുവെന്നാണ്‌ യു.ഡി.എഫ്‌ പറയുന്നത്‌.

പെണ്‍വാണിഭത്തിനെതിരെയും വി.എസ്‌. യാതൊരു ലൈസന്‍സുമില്ലാതെ ആഞ്ഞടിക്കും. ഐസ്‌ക്രീം പാര്‍ലര്‍ തന്നെയായിരിക്കും അതില്‍ പ്രധാനമായും മുഴങ്ങിക്കേള്‍ക്കുക. ഇത്‌ കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല യു.ഡി.എഫിനെ ഒന്നാകെ ബാധിക്കുമെന്ന്‌ നേതൃത്വം ഭയക്കുന്നുണ്ട്‌. ഈ വിഷയങ്ങളിലൊന്നും വി.എസിനെതിരെ ശക്‌തമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തതും യു.ഡി.എഫിനെ വലയ്‌ക്കുന്നുണ്ട്‌.

വി.എസിനും ഇടതുസര്‍ക്കാരിനുമെതിരെ ശക്‌തമായ ആയുധമാക്കാന്‍ യു.ഡി.എഫ്‌ കരുതിവച്ചിരുന്നതാണ്‌ ലോട്ടറി വിഷയം. എന്നാല്‍ അതും ചീറ്റിപ്പോയെന്നാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ കേസ്‌ വരുന്നതുവരെ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിരുന്നു.  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ വി.എസ്‌ കത്തയച്ചിരുന്നു. എന്നാല്‍ അത്‌ നടപടിക്രമം പാലിച്ചല്ലെന്ന്‌ ആരോപിച്ചാണ്‌ കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നത്‌. പക്ഷേ തന്റെ നിലപാടില്‍ വി.എസ്‌. ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട്‌ ഇതുമായി ബന്ധപ്പെട്ട്‌ ആരോപണം ഉന്നയിച്ച വി.ഡി. സതീശന്‍ തന്നെ കോടതിയെ സമീപിച്ചതോടെയാണ്‌ ചിത്രങ്ങള്‍ മാറിമറിഞ്ഞത്‌.

കോടതിയില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ കേന്ദ്രത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ്‌ ശ്രമിച്ചത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശനത്തിന്റെ മുള്‍മുനയിലും നിര്‍ത്തി. ഇതോടെ അതും ഉപയോഗിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലായി. വി.എസ്‌. തെരഞ്ഞെടുപ്പ്‌ ചിത്രത്തിലില്ലായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉയര്‍ന്നുവരില്ലെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.  ഇപ്പോള്‍ അതെല്ലാം അസ്‌തമിച്ച നിലയിലാണെന്നാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

2011, മാർ 9

ബിജെപി ഇത്തവണയും വോട്ടുമറിക്കും

നൂ­റ്റി­നാല്‍­പ­ത് സീ­റ്റി­ലും മത്സ­രി­ക്കാ­നാ­ണ് ബിജെപി നേ­തൃ­ത്വം തീ­രു­മാ­നി­ച്ചി­രി­ക്കു­ന്ന­തെ­ങ്കി­ലും പതി­വു­പോ­ലെ ഈ തി­ര­ഞ്ഞെ­ടു­പ്പി­ലും വോട്ട് മറി­ക്കു­മെ­ന്നാ­ണ് അറി­യു­ന്ന­ത്. കഴി­ഞ്ഞ ദി­വ­സം ചേര്‍­ന്ന ബി­ജെ­പി യോ­ഗ­ങ്ങ­ളില്‍ എടു­ത്ത തീ­രു­മാ­ന­ങ്ങ­ളും അങ്ങ­ന­യൊ­രു സൂ­ചന നല്‍­കു­ന്നു­ണ്ടു­താ­നും. ആറ് സീ­റ്റു­ക­ളില്‍ വി­ജ­യി­ച്ചു കയ­റു­മെ­ന്നാ­ണ് കഴി­ഞ്ഞ ദി­വ­സം വി­ല­യി­രു­ത്തി­യി­രു­ന്ന­ത്. നാല്‍­പ­തോ­ളം സീ­റ്റു­ക­ളില്‍ നല്ല വോ­ട്ട് പി­ടി­ക്കാ­നാ­കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­താ­യും നേ­തൃ­ത്വം വി­ല­യി­രു­ത്തി­യി­രു­ന്നു.

ആ­റ് സീ­റ്റില്‍ വി­ജ­യി­ക്കു­മെ­ന്നും നാല്‍­പ­ത് സീ­റ്റില്‍ നല്ലൊ­രു ശത­മാ­നം വോ­ട്ട് പി­ടി­ക്കു­മെ­ന്നും വി­ല­യി­രു­ത്തിയ യോ­ഗ­ങ്ങ­ളില്‍ ബാ­ക്കി­യു­ള്ള നൂ­റ് സീ­റ്റി­നെ­ക്കു­റി­ച്ച് മൗ­നം പാ­ലി­ക്കു­ക­യാ­ണ് ഉണ്ടാ­യ­ത്. രണ്ട് തര­ത്തി­ലാ­ണ് ഈ മൗ­ന­ത്തെ വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­ത്. ഒന്ന് കോണ്‍­ഗ്ര­സി­നെ ഒതു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­ന് വോ­ട്ട് മറി­ച്ചു­നല്‍­കു­ക, രണ്ട് ഈ മണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സി­നു വോ­ട്ടു­മ­റി­ക്കു­ക­യും പക­രം തങ്ങള്‍­ക്കു ജയ­സാ­ധ്യ­ത­യു­ള്ള മണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സി­ന്റെ വോ­ട്ടു­വാ­ങ്ങു­ക­യും ചെ­യ്യു­ക.

­തി­രു­വ­ന­ന്ത­പു­ര­ത്തെ നേ­മം മണ്ഡ­ല­മ­ട­ക്ക­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ കോണ്‍ഗ്രസ് വോ­ട്ട് മറി­ച്ച് നല്‍­കി­യാല്‍ പ്ര­ധാ­ന­പ്പെ­ട്ട സ്ഥാ­നാര്‍­ത്ഥി­കള്‍ നില്‍­ക്കു­ന്ന, വീ­റു­റ്റ പോ­രാ­ട്ടം നട­ക്കു­ന്ന ചില മണ്ഡ­ല­ങ്ങ­ളില്‍ ബി­ജെ­പി­യു­ടെ വോ­ട്ടു­കള്‍ മറി­ച്ചു­നല്‍­കു­മെ­ന്നാ­ണ് ഇപ്പോള്‍ അറി­യു­ന്ന­ത്. 1991­ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ തി­രു­വ­ന­ന്ത­പു­രം ഈസ്റ്റില്‍ നട­ന്ന വോ­ട്ട് മറി­ക്കല്‍ രീ­തി ഇപ്പോ­ഴും ആവര്‍­ത്തി­ക്കു­മെ­ന്നാ­ണ് ലഭി­ക്കു­ന്ന സൂ­ച­ന. തി­രു­വ­ന­ന്ത­പു­രം ഈസ്റ്റില്‍ മത്സ­രി­ച്ച കെ രാ­മന്‍­പി­ള്ള­യ്ക്ക് കോണ്‍­ഗ്ര­സ് വോ­ട്ട് മറി­ച്ച് നല്‍­കാന്‍ രഹ­സ്യ­ധാ­രണ ഉണ്ടാ­യി­രു­ന്നു. പക­ര­മാ­യി നാല്‍­പ­തോ­ളം സീ­റ്റു­ക­ളില്‍ ബി­ജെ­പി­യു­ടെ വോ­ട്ടു­കള്‍ കോണ്‍­ഗ്ര­സി­ന് ലഭി­ക്കും. ഇതി­നെ­ക്കു­റി­ച്ച് കെ ജി മാ­രാര്‍ തന്റെ ആത്മ­ക­ഥ­യില്‍ എഴു­തി­യി­രു­ന്നു. കെ കരു­ണാ­ക­ര­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണ് ഈ രഹ­സ്യ­ധാ­രണ രൂ­പ­പ്പെ­ടു­ത്തി­യി­രു­ന്ന­ത്.

ഈ രഹ­സ്യ­ധാ­രണ പു­റ­ത്തു­വ­ന്ന­തി­നെ­ത്തു­ടര്‍­ന്ന് തോ­റ്റു­കൊ­ടു­ക്കാ­നാ­യി കോണ്‍­ഗ്ര­സ് നിര്‍­ത്തി­യി­രു­ന്ന ബി വി­ജ­കു­മാ­റി­നു­വേ­ണ്ടി ഇടതുപക്ഷം വോട്ടു മറിച്ചു നല്‍കി ജയി­പ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. എന്നാല്‍ ബി­ജെ­പി പറ­ഞ്ഞ വാ­ക്ക് പാ­ലി­ച്ചു, നാല്‍­പ്പ­തി­ട­ങ്ങ­ളി­ലും കോണ്‍­ഗ്ര­സി­ന് വോ­ട്ട് മറി­ച്ചു­.

ഇ­ക്കു­റി ആറി­ട­ങ്ങ­ളില്‍ വി­ജ­യി­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മൂ­ന്നി­ട­ങ്ങ­ളി­ലെ­ങ്കി­ലും വി­ജ­യി­ക്ക­ണ­മെ­ന്നാ­ണ് ബി­ജെ­പി ആഗ്ര­ഹി­ക്കു­ന്ന­ത്. പാ­ല­ക്കാ­ട്, നേ­മം, മഞ്ചേ­ശ്വ­രം എന്നീ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സ് ദുര്‍­ബല സ്ഥാ­നാര്‍­ത്ഥി­ക­ളെ നിര്‍­ത്തു­ക­യോ ദുര്‍­ബല ഘട­ക­ക­ക്ഷി­കള്‍­ക്ക് സീ­റ്റ് നല്‍­കു­ക­യോ ചെ­യ്യു­മെ­ന്നു­മാ­ണ് അറി­യു­ന്ന­ത്.

2011, മാർ 8

ലോട്ടറികേസ്‌: ഹര്‍ജികള്‍ ഫയലില്‍; ചിദംബരത്തിന്‌ നോട്ടീസ്‌‍

ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി സതീശന്‍ എം.എല്‍.എയും ലോട്ടറി വില്‍പ്പന തൊഴിലാളികളുടെ യൂണിയനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സി.ബി.ഐ അന്വേഷണത്തെ സംസ്‌ഥാന സര്‍ക്കാരും കോടതിയില്‍ സ്വാഗതം ചെയ്‌തു. സി.ബി.ഐ അന്വേഷണം എന്ന പന്ത്‌ ഇനി കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്ന്‌ ഹര്‍ജി സ്വീകരിക്കവേ കോടതി അഭിപ്രായപ്പെട്ടു. തുടര്‍ വാദത്തിനായി രണ്ടാഴ്‌ചയ്‌ക്കു ശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

അതേസമയം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ ഒരു എം.എല്‍.എയും മുഖ്യമന്ത്രിയും അയച്ച കത്തിന്റെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ആശ്‌ചര്യം പ്രകടിപ്പിച്ചു. വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോടതി, കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഉള്‍പ്പെടെ 11 പേര്‍ക്ക്‌ ഉടന്‍ നോട്ടീസ്‌ അയയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ്‌ വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രം സത്യവാങ്‌മൂലം സമര്‍പ്പിക്കണം.

കേസിലെ രാഷ്രടീയ പ്രധാന്യം കോടതിക്ക് ബോധ്യമുണ്ട്. കോടതിയെ രാഷ്ട്രീയ ആയുധമാക്കാന്‍ ആരെയും അനുവദിക്കില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണഘടനപരമായ ഉത്തരവാദിത്തം കോടതിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് ചെലമേശ്വര്‍, ജസ്റ്റീസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

മാണിക്കെതിരെയുള്ള പിള്ളയുടെ പരാമര്‍ശങ്ങള്‍ യു.ഡി.എഫില്‍ അസ്വസ്‌ഥത

കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്‌ ആര്‍. ബാലകൃഷ്‌ണ പിള്ള തന്റെ ആത്മകഥയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യു.ഡി.എഫില്‍ അസ്വസ്‌ഥത സൃഷ്‌ടിക്കുന്നു. ഈ പരാമര്‍ശങ്ങളില്‍ ശക്‌തമായ പ്രതിഷേധം മാണി വിഭാഗം രേഖപ്പെടുത്തി. പിള്ളയുടെ നടപടി മുന്നണിക്ക്‌ അത്ര ഗുണകരമല്ലെന്ന്‌ അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്‌.

പിള്ളയെ ശിക്ഷിക്കാന്‍ ഇടയായ ഇടമലയാര്‍ കേസുമായി മാണിയെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ചില പരാമര്‍ശങ്ങള്‍ പിള്ള തന്റെ ആത്മകഥയില്‍ നടത്തിയത്‌. ഒരു ആഴ്‌ച പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ ജയിലില്‍ പോകുന്നതിന്‌ തൊട്ടു മുമ്പും ജയിലില്‍ പോയ ശേഷവും പുറത്തുവന്ന ലക്കങ്ങളിലാണ്‌ മാണിയെ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടുള്ള ചില പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്‌. ഇടമലയാര്‍ കേസില്‍ മാണിയും കുറ്റക്കാരനാണെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്‌ ഇവയിലുള്ളത്‌.

ഇതില്‍ മാണി വിഭാഗം തീര്‍ത്തും പ്രതിഷേധത്തിലാണ്‌. പൊതുവേ യു.ഡി.എഫിലെ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ തങ്ങളുടെ മുന്നണിയിലെ ഒരു നേതാവ്‌ തന്നെ ഇത്തരത്തില്‍ പറയുന്നത്‌ ശരീയായില്ലെന്നാണ്‌ അവരുടെ നിലപാട്‌. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട പിള്ള മുന്നണിക്കാകെ ബാദ്ധ്യതയായിട്ടുണ്ട്‌. അതിന്‌ വിലകൊടുക്കേണ്ടി വരുന്നത്‌ പിള്ള ഒഴികെയുള്ള മുന്നണിയിലെ മറ്റു കക്ഷികളാണ്‌ ആ സാഹചര്യത്തിലുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും നേതൃത്വം വ്യക്‌തമാക്കുന്നു.

ഏത്‌ സന്ദര്‍ഭം കിട്ടിയാലും മാണിയെ അധിക്ഷേപിക്കുക പിള്ളയുടെ ഒരു നയമാണെന്ന്‌ കേരള കോണ്‍ഗ്രസ്‌(എം) വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ്‌ സമയത്തും ജോസഫ്‌ വിഭാഗം തങ്ങളുമായി ലയിക്കുമ്പോഴും പിള്ള സംസ്‌ഥാനത്തുടനീളം നടന്ന്‌ ഇത്‌ ആവര്‍ത്തിച്ചതാണ്‌. ഇപ്പോള്‍ പരസ്യമായി പറയാനുള്ള വേദിയില്ലാത്തതിനാലാണ്‌ ആത്മകഥയിലൂടെ ഇത്തരം വിലകുറഞ്ഞ സമീപനം സ്വീകരിക്കുന്നത്‌. പിള്ളയുടെ ആത്മകഥ തുടങ്ങി 36 ലക്കം കഴിഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്‌ ഇക്കാര്യം ഓര്‍മ്മവന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഇന്നുവരെ ബാലകൃഷ്‌ണപിള്ള ഇത്തരമൊരു അഭിപ്രായം കോടതിയിലോ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുന്നിലോ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം ഈ നിലപാട്‌ സ്വീകരിക്കുന്നത്‌ താന്‍ മാത്രമല്ല യു.ഡി.എഫിലെ എല്ലാവരും അഴിമതിക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാനാണെന്നും അഭിപ്രായമുണ്ട്‌. ഇതുപോലെ പിള്ള പഞ്ചാബ്‌ മോഡല്‍ പ്രസംഗം നടത്തിയശേഷം മന്ത്രിസഭയില്‍ നിന്നും പുറത്തായ സമയത്ത്‌ മാണി കുറച്ചുനാള്‍ വൈദ്യുതി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നു. ഈ കലാഘട്ടത്തില്‍ നടന്നുവെന്ന്‌ പറയുന്ന ഗ്രാഫൈറ്റ്‌ കേസ്‌ രണ്ടാംഘട്ടത്തില്‍ മാണിയെ പ്രതിയാക്കാന്‍ പണ്ട്‌ പിള്ള കോടതിയെ സമീപിച്ചിരുന്നു.

ഇത്രയുമൊക്കെയായിട്ട്‌ സ്വയം ശിക്ഷിക്കപ്പെട്ട ജയിലിലായതിനുശേഷം മറ്റുള്ളവരെക്കൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നൂവെന്നാണ്‌ മാണിയുടെ പരാതി. ഡല്‍ഹിയില്‍ പത്രസമ്മേളത്തിനിടയില്‍ ഉണ്ടായ പ്രസ്‌താവനയ്‌ക്ക് പിള്ളയെ ജയിലില്‍പ്പോയി കണ്ട്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടാണ്‌ പിള്ള ഈ നിലപാട്‌ സ്വീകരിച്ചതെന്നും മാണി വിഭാഗം പറയുന്നു.

2011, മാർ 3

കൊ­ക്കോ­ക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം, സം­സ്ഥാ­ന­ത്തി­ന് അവ­കാ­ശ­മി­ല്ലെ­ന്നു കെ­.എം. മാ­ണി­



­കൊക്കോക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം ഈടാ­ക്കാന്‍ ട്രിബ്യൂണല്‍ രൂ­പി­ക­രി­ച്ച സം­സ്ഥാന സര്‍­ക്കാരിനെ നട­പ­ടി­യെ ചോ­ദ്യം­ചെ­യ്ത കെ എം മാ­ണി­ക്കെ­തി­രെ ജല­സേ­ചന വകു­പ്പ് മന്ത്രി എന്‍ കെ പ്രേ­മ­ച­ന്ദ്ര­നും ട്രി­ബ്യൂ­ണല്‍ രൂ­പി­ക­രി­ക്കു­ന്ന­താ­യു­ള്ള പഠ­നം നട­ത്തിയ കമ്മ­റ്റി­യി­ലെ അം­ഗം എസ് ഫൈ­സി­യും രം­ഗ­ത്തെ­ത്തി. പൊ­തു­ജ­നാ­രോ­ഗ്യം സം­സ്ഥാന വി­ഷ­യ­മാ­ണെ­ന്നും ഇത്ത­രം വി­ഷ­യ­ങ്ങ­ളില്‍ നി­യമ നിര്‍­മാ­ണം നട­ത്താന്‍ സര്‍ക്കാ­റി­ന് അധി­കാ­ര­മു­ണ്ടെ­ന്നും മന്ത്രി അറി­യി­ച്ചു. എന്നാല്‍ ഇതി­നെ ചോ­ദ്യം ചെ­യ്യു­ന്ന കെ­.എം. മാ­ണി­യെപ്പോ­ലു­ള്ള­വര്‍ നഷ്ട­പ­രി­ഹാ­രം നല്‍­കാ­നു­ള്ള ബാ­ധ്യ­ത­യില്‍­നി­ന്ന് കൊ­ക്ക­ക്കോള കമ്പ­നി­യെ രക്ഷി­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് നട­ത്തു­ന്ന­തെ­ന്നും എന്‍ കെ പ്രേ­മ­ച­ന്ദ്രന്‍ പറ­ഞ്ഞു.

­പ­രി­സ്ഥി­തി വി­ഷ­യ­ത്തില്‍ നി­യ­മ­നിര്‍­മ്മാ­ണം നട­ത്തേ­ണ്ട­ത് കേ­ന്ദ്ര­മാ­ണെ­ന്നും അതു­കൊ­ണ്ടു­ത­ന്നെ കൊ­ക്കോ­ക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം ഈടാ­ക്കാന്‍ ട്രി­ബ്യൂ­ണല്‍ രൂ­പി­ക­രി­ക്കാന്‍ സം­സ്ഥാ­ന­ത്തി­ന് അവ­കാ­ശ­മി­ല്ലെ­ന്നു­മാ­ണ് കെ എം മാ­ണി­ നി­യ­മ­സ­ഭ­യില്‍ പറ­ഞ്ഞ­ത്.

സര്‍­ക്കാ­രി­നെ വി­മര്‍­ശി­ക്ക­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­ദൗ­ത്യ­മാ­ണ് കെ എം മാ­ണി ഈ വി­ഷ­യ­ത്തി­ല്‍ ചെ­യ്തി­രി­ക്കു­ന്ന­ത്. വി­ഷ­മ­ലി­നീ­ക­ര­ണം നട­ത്തിയ കോള കമ്പ­നി­ക്കെ­തി­രെ അഞ്ചു­വര്‍­ഷം­വ­രെ തട­വു­ശി­ക്ഷ ലഭി­ക്കാ­വു­ന്ന പരി­സ്ഥി­തി­സം­ര­ക്ഷ­ണ­നി­യ­മ­ത്തി­ലെ 15.1 വകു­പ്പു­പ്ര­കാ­രം ഇതു­വ­രെ­യും നട­പ­ടി എടു­ക്കാ­ത്ത­തി­ന് മലി­നീ­ക­രണ നി­യ­ന്ത്രണ ബോര്‍­ഡി­ന്റെ ചു­മ­തല കൂ­ടി­യു­ള്ള ആരോ­ഗ്യ­മ­ന്ത്രി പി കെ ശ്രീ­മ­തി­ട്ടീ­ച്ച­റെ കെ എം മാ­ണി­ക്ക് വിര്‍­ശി­ക്കാ­മാ­യി­രു­ന്നു. എന്നാല്‍ അതൊ­ന്നും ചെ­യ്യാ­തെ ട്രി­ബ്യൂ­ണല്‍ രു­പീ­ക­രി­ച്ച­തി­നെ വി­മര്‍­ശി­ച്ച­ത് അങ്ങേ­യ­റ്റം സം­ശ­യാ­സ്പ­ദ­മാ­ണ്.