2011, ഏപ്രി 29

രാജ്യത്തെ പെട്രോളും ഡീസലും പാകിസ്‌താനിലേക്ക്‌

രാജ്യത്തെ പെട്രോളിയം ഉപയോക്‌താക്കള്‍ക്കു കൂടുതല്‍ ദ്രോഹകരമായ പുതിയ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ വട്ടംകൂട്ടുന്നു. പെട്രോളും ഡീസലും പാകിസ്‌താനിലേക്ക്‌ വന്‍തോതില്‍ കയറ്റുമതി ചെയ്യാനാണു കേന്ദ്രം കളമൊരുക്കുന്നത്‌.

സ്വകാര്യ ഉല്‍പാദകരായ റിലയന്‍സിന്റേയും എസാറിന്റേയും താല്‍പര്യപ്രകാരമാണിത്‌. ഇതോടെ ഭാവിയില്‍ ഈ ഇന്ധനങ്ങള്‍ക്ക്‌ ഇന്ത്യന്‍ വിപണിയിലും പൊന്നുംവിലയായേക്കും.

രാജ്യം ഇപ്പോള്‍ത്തന്നെ മറ്റൊരു വിലക്കയറ്റത്തിന്റെ വക്കിലാണ്‌. സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാലുടന്‍ പെട്രോള്‍ ലിറ്ററിനു മൂന്നു രൂപയും ഡീസലിനു രണ്ടു രൂപയും കൂട്ടുമെന്നാണു വിവരം. സബ്‌സിഡി നിയന്ത്രണത്തിലൂടെ പാചകവാതക, മണ്ണെണ്ണ വിലവര്‍ധനയും നാട്ടുകാരെ വിഴുങ്ങാനൊരുങ്ങുകയാണ്‌. സമസ്‌ത മേഖലയിലും വിലക്കയറ്റമുണ്ടാക്കുന്ന നടപടികളാണിത്‌. ഈ സാഹചര്യത്തില്‍, കൂടുതല്‍ ഇന്ധന ലഭ്യതയുണ്ടാക്കി ജനത്തിന്‌ ആശ്വാസം പകരാനുള്ള അവസരമാണ്‌ എണ്ണക്കമ്പനികളുടെ താല്‍പര്യപ്രകാരം കേന്ദ്രം അട്ടിമറിക്കുന്നത്‌.

വിലക്കയറ്റമുള്ള വസ്‌തുക്കള്‍ കയറ്റുമതി ചെയ്യാതെ ആഭ്യന്തര ലഭ്യത കൂട്ടുകയെന്നതാണു വിപണി നിയമം. വില പിടിച്ചുനിര്‍ത്താന്‍ ഇത്തരം നടപടികളാണ്‌ ആവശ്യം. എന്നാല്‍ നേര്‍വിപരീതമായ തീരുമാനങ്ങളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പാകിസ്‌താന്‍ തന്നെയാണ്‌ ഇന്ത്യയില്‍നിന്ന്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു വിലക്കിയത്‌. ഇസ്ലാമാബാദില്‍ ഇപ്പോള്‍ നടന്നുവരുന്ന വാണിജ്യ സെക്രട്ടറിതല ചര്‍ച്ചയിലാണ്‌ നിരോധനം നീക്കി പെട്രോളും ഡീസലും ഇറക്കുമതി ചെയ്യാന്‍ പച്ചക്കൊടിയായത്‌. ഗുജറാത്ത്‌ തീരത്ത്‌ റിഫൈനറികളുള്ള റിലയന്‍സും എസാറുമാണ്‌ പാക്‌ വിപണി ലാക്കാക്കുന്നത്‌. ഇവര്‍ക്കൊപ്പം എറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഐ.ഒ.സിയും കയറ്റുമതിക്കു കച്ചകെട്ടുന്നു. പാകിസ്‌താനില്‍ ഉയര്‍ന്ന വില കിട്ടുമെന്നതാണ്‌ കാരണം. വാഹന ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനവും പാകിസ്‌താനില്‍ ഇറക്കുമതിയാണ്‌.

ഇപ്പോള്‍ കുവൈത്തില്‍ നിന്നാണ്‌ ഇറക്കുമതി കൂടുതല്‍. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്‌താനില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന്‌ 15 രൂപയിലധികം കൂടുതലാണ്‌.

കുവൈത്തിനേക്കാള്‍ വില കുറച്ചു നല്‍കാമെന്നാണ്‌ ഇന്ത്യയുടെ വാഗ്‌ദാനം. ഡീസലിനു മാത്രം പ്രതിവര്‍ഷം 3.25 ലക്ഷം ടണ്ണിന്റെ കച്ചവടമാണു നടക്കുക. കയറ്റുമതിയാണ്‌ കൂടുതല്‍ ലാഭമെന്നു വരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ക്ഷാമവും വിലക്കയറ്റവും രൂക്ഷമാക്കും.


വാര്‍ത്ത - മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.

2011, ഏപ്രി 27

ഇനി ഏതു ജനം? എന്തു ദുരിതം?

എന്‍ഡോസള്‍ഫാനെതിരേ നടന്ന ഉപവാസത്തില്‍ പ്രതിപക്ഷത്തെ വിളിച്ചിരുന്നില്ല- ഉമ്മന്‍ചാണ്ടി

പ്രിയപ്പെട്ട നേതാവേ ഒന്നു ചോദിച്ചോട്ടേ? ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അങ്ങയും അങ്ങയേപ്പോലുള്ളവരും സകല കല്യാണപ്പന്തലിലും ചാത്തമൂട്ടിനും എല്ലാം വലിഞ്ഞു കയറി ചെന്നത് ആരെങ്കിലും വിളിച്ചിട്ടാണോ? കേരളത്തിനെ ജനങ്ങളുടെ പൊതു വികാരമായ ഒരു പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ മടിക്കുവാന്‍ തക്കവണ്ണം താങ്കളെ തടഞ്ഞത് ആരാണ്? മനുഷ്യത്വത്തേക്കാള്‍ തങ്കള്‍ക്കു വലുതാണൊ ദില്ലിയിലെ മേലാളന്മാര്‍?

അതോ എന്‍ഡോ സള്‍ഫാന്‍ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങി ജനകീയ സമരത്തെ ഒറ്റു കൊടുക്കുന്ന അഭിനവ യൂദാസു മാരുടെ ഉപജാപക ഹസ്തങ്ങളില്‍ പെട്ടുപോയോ അങ്ങയും?

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി മത മേലദ്ധ്യക്ഷന്‍മാരുടെയും കുത്തക മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ സമ്രക്ഷിക്കുകയാണല്ലോ പ്രധാനം. ഇനി ഏതു ജനം? എന്തു ദുരിതം? എന്തോ സള്‍ഫാന്‍?

ഏതായാലും ഉടനെ കാസറഗോഡ് ഭാഗത്തൊന്നും പോകണ്ട, കേരളത്തില്‍ ചാണകവെള്ള പ്രയോഗം വ്യാപകമാകുന്നതായി ചില വാര്‍ത്തകള്‍ കാണുന്നു.

2011, ഏപ്രി 24

ഈസ്റ്റര്‍ പ്രത്യാശയുടെ നിറവ്

സഹനത്തിന്റെ നാളുകളില്‍ നിന്നു പ്രത്യാശയുടെ നിറവിലേക്ക്
എല്ലാവര്‍ക്കും എന്റെ ഈസ്റ്റര്‍ ആശംസകള്‍
2011, ഏപ്രി 22

കൊച്ചിയോടുളള താല്‍പര്യമില്ലായ്‌മ വ്യക്‌തമാക്കി

കൊച്ചിയുടെ മെട്രോ റെയില്‍ സ്വപ്‌നത്തിനു തിരിച്ചടി. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കൊച്ചി മെട്രോ പദ്ധതി അനുവദിക്കാനാവില്ലെന്ന്‌ ആസൂത്രണ കമ്മിഷന്‍ വിലയിരുത്തി.

സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതിയാണ്‌ സംസ്‌ഥാനത്തിന്‌ അഭികാമ്യമെന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ കമ്മിഷന്റെ സമ്പൂര്‍ണ യോഗം അഭിപ്രായപ്പെട്ടു. കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ്‌ അലുവാലിയ തന്നെയാണ്‌ കൊച്ചിയോടുളള താല്‍പര്യമില്ലായ്‌മ വ്യക്‌തമാക്കിയത്‌.

മുംബൈയിലും ഹൈദരാബാദിലും സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ മുതല്‍മുടക്കോടെ ഡല്‍ഹി മാതൃകയില്‍ കൊച്ചിയിലും മെട്രോ നടപ്പിലാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കൊച്ചിയെ ഡല്‍ഹിയുമായി താരതമ്യപ്പെടുത്താനാവില്ലെന്ന്‌ അലുവാലിയ പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് വരെ കേന്ദ്രം ഭരിക്കുന്ന മലയാളികളും അല്ലാത്തവരുമായ കുറേ മന്ത്രിപുംഗവന്മാര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടന്ന് മൈക്ക് വച്ചും അല്ലാതെയും വിളിച്ച് കൂവിയതൊക്കെ എന്തായിരുന്നു? എന്തിനായിരുന്നു? എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും അതിനു പോഷക ഗുണം ഉണ്ടെന്നും പറഞ്ഞ കുമ്പളങ്ങ മന്ത്രി മുതല്‍ രാജ്യത്ത് വന്ദ്യവയോധികര്‍ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞ അമൂല്‍ ബേബിയും അദ്ദേഹം കീ കൊടുക്കുന്നതിനനുസരിച്ച് ചലിക്കുന്ന പ്രധാന പാവയും വരെ മൈക്കുവെച്ച് കുരച്ചത് ഞാന്‍ എത്തിയിരിക്കുന്നത് നിങ്ങള്‍ക്കുള്ള മെട്രോ റെയിലുമായാണെന്നും ഈ സമ്മേളനം കഴിഞ്ഞാലുടനെ നിങ്ങള്‍ക്കത് കിട്ടും എന്നുമായിരുന്നല്ലോ....

ഈ വാഗ്ദാന​ ലംഘനം ഒരു മലയാളി എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടവരുടെ നിരാശയേക്കാള്‍ എന്നില്‍ ഉളവാക്കിയത് നമ്മള്‍ രണ്ടാം തരം പൗരന്മാരാണെന്ന് ഇകഴ്ത്തപ്പെട്ടതിലുള്ള അപമാനമാണ്, കേരളം എന്താ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗം അല്ലെ? കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ പണം മുടക്കി കാലാകാലം സൗജന്യ സര്‍വീസ് നടത്തണമെന്നല്ലല്ലോ കേരളം ആവശ്യപ്പെട്ടത്? കേന്ദ്ര കേരള സംയുക്ത സംരംഭമായല്ലേ? പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികള്‍ സംസ്ഥാനം തുടങ്ങിക്കഴിഞ്ഞില്ലേ? ഇതിനിടയില്‍ സ്വകാര്യ പങ്കാളിത്തം വേണം എന്നു ശഠിക്കുന്നതെന്തിന്?

കൊച്ചി പോലെ അതിശീഘ്രം വികസിക്കുന്ന ഒരു നഗരത്തില്‍ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഉതകുന്ന, എന്നാല്‍ അതിവേഗം മുടക്കുമുതലും പ്രവര്‍ത്തന ലാഭവും കൈവരിക്കാം എന്നുറപ്പുള്ള ഒരു പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?  ഇന്ത്യയിലെ ടെലികോം മേഘല സ്വകാര്യവല്‍ക്കരിച്ച് തങ്ങളുടെ സഹചാരികളായ പല കമ്പനികള്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അതില്‍ നിന്നും കോടാനുകോടി രൂപയുടെ പങ്കുപറ്റിയ അഴിമതി രാജാക്കന്മാരായ, സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പോസ്തലന്‍മാരാണ് ഈ മലക്കം മറിച്ചിലിനു പിന്നില്‍ എന്നു സംശയിക്കേണ്ടതില്ലേ?

ഈ അപമാനത്തെ ഒരു വെല്ലുവിളിയായെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇവിടത്തെ ജനങ്ങളും തയ്യാറുണ്ടോ എന്നുള്ളതാണ് ഇനിയുള്ള ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ ചില്ലിപ്പൈസ പോലും വാങ്ങാതെ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നമുക്കു സാധിക്കും എന്നാണ് എന്റെ വിശ്വാസം, അതിനു ബലം പകരുന്ന ഉദാഹരണങ്ങളാണ് നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവള പദ്ധതികള്‍. ജനപങ്കാളിത്തത്തോടെ ലാഭകരമായി നടപ്പിലാക്കുകയും വിദേശങ്ങളില്‍‍ അടക്കം ചര്‍ച്ചാവിഷയമാകുകയും ചെയ്ത ഒന്നാണ് നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി, അതേത്തുടര്‍ന്ന് അതേ മാതൃകയില്‍  കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രഘ്യാപിച്ചപ്പോള്‍ത്തന്നെ അതില്‍ പങ്കാളികളാകാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍, പ്രത്യേകിച്ചും ഇടത്തരക്കാരായ പ്രവാസികള്‍ ആവേശപൂര്‍വ്വം മുന്നോട്ട് വന്നിരുന്നു, പലര്‍ക്കും മുതല്‍മുടക്കാന്‍ താല്‍പര്യമുണ്ടായിട്ടും ആവശ്യമായ ഓഹരികള്‍ ലഭിക്കാത്ത സ്ഥിതിവിശേഷം പോലും ഉണ്ടായി.

മേല്‍പ്പറഞ്ഞ രണ്ട് പദ്ധതികളേക്കാള്‍ ലാഭ സാധ്യത കൂടുതലുള്ള കൊച്ചി മെട്രോയില്‍ മുതല്‍മുടക്കാന്‍ അതേ ആവേശം വര്‍ധിച്ചതോതില്‍ പ്രതീക്ഷിക്കാം, ഒരുവ്യക്തിക്ക് വാങ്ങാന്‍ സാധിക്കുന്ന ഓഹരികളുടെ മിനിമം ക്വാന്‍ഡിറ്റി കുറച്ചു കൂടി താഴ്ത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് മുതല്‍മുടക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ മുങ്കയ്യെടുക്കുമെങ്കില്‍, അനാവശ്യ കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ അകപ്പെട്ടില്ലെങ്കില്‍, പൊതുജന ഓഹരി പങ്കാളിത്തോടെ ഉള്ള രാജ്യത്തെ, അല്ലെങ്കില്‍ ലോകത്തിലെ തന്നെ ആദ്യ മെട്രോ റെയില്‍ അതിവേഗം അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലൂടെ ഓടിത്തിമിര്‍ക്കട്ടെ, പദ്ധതിക്ക് അള്ളുവെക്കാന്‍ ശ്രമിച്ചവര്‍ ആള്‍മാറാട്ടം നടത്തിയും വേലിചാടിയെത്തിയും തലയില്‍ മുണ്ടിട്ട് യാത്ര ചെയ്യട്ടെ.

2011, ഏപ്രി 17

കുരുത്തോലപ്പെരുന്നാള്‍

യേശുദേവന്‍ തന്റെ ശിഷ്യന്മാരോടൊപ്പം യെരുശലേം നഗരത്തില്‍ പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടും ഇന്നു കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നു. ദുബായ് സെന്‍:തോമസ് കത്തീഡ്രലില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

ഓശാനാ ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കിയത് യൂറോപ്പ് അഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി.2011, ഏപ്രി 13

ക്രൈം എല്ലാം "സ്ലിപ്പ്"

ഇന്നു പുലര്‍ച്ചെ ഒന്നോടെ കോട്ടയത്തും (നാട്ടകം ചെട്ടിക്കുന്നിലും, മറിയപ്പള്ളിയിലും) പിടിച്ചിട്ടുണ്ട് ക്രൈം വിതരണക്കാരായ കോണ്ഗ്രസ്സുകാരെ - കയ്യില്ഓപ്പീയാറിന്റെ എട്ടു കുപ്പി അടക്കം. പക്ഷേ പോലീസ് വരും മുന്പ് നാട്ടിലെ ഡീവയ്യെഫയ്ക്കാര്നല്ല പൂശ് കൊടുത്തു. പക്ഷേ ഇന്നത്തെ മനോരമയില്വാര്ത്ത വന്നപ്പോള്ക്രൈം എല്ലാം "സ്ലിപ്പ്" ആയി മാറി.

അധവാ അവര്‍ "സ്ലിപ്" വിതരണക്കാരാണെന്നു തന്നെ കരുതിയാലും പരമ സാത്വികരും ഗാന്ധിയന്മാരുമായ കോണ്ഗ്രസ്സുകാര്‍ "സ്ലിപ്" വിതരണത്തിനു പോകുമ്പോള്എന്തിനാണ് ഇത്രയധികം മദ്യം കയ്യില്കരുതുന്നത്? പിടിച്ചെടുത്ത് വലിച്ച് കീറിയ നൂറുകണക്കിനു "ക്രൈം" സംഭവം നടന്ന രണ്ട് സ്ഥലത്തും ചിതറിക്കിടപ്പുണ്ട്.


2011, ഏപ്രി 11

10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു

മാന്യ മഹാ ജനങ്ങളേ...

ഇന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം, നാളയും മറ്റന്നാളും അവസാനവട്ട ഉറപ്പിക്കലുകളുടെയും അടിയൊഴുക്കുകളുടെയും ദിനം. നിശ്ശബ്ദ പ്രചാരണവും സ്ലിപ്പ് വിതരണവും ഈ രണ്ട് ദിവസവും തുടരും. എന്നാല്‍ കഴിഞ്ഞ നിരവധി തവണ മുറതെറ്റിക്കാതെ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള നിശ്ശബ്ദ പ്രചാരണദിവസങ്ങളില്‍ മാധ്യമ മാധ്യമ മുത്തശ്ശിയുടെ ഒരു കലാ പരിപാടിയുണ്ട് ഇടതു മുന്നണിക്ക് എതിരായി വമ്പന്‍ നുണപ്രചാരണം അഴിച്ചു വിടുന്ന എതാനും നുണബോമ്പുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട്. ഉദാഹരണത്തിന് സീപീയെം ലോക്കല്‍ കമ്മറ്റിയോഫീസില്‍ നിന്നു 10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗമായ സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതനേയൊ,പൂജാരിയെയൊ, മൗലവിയെയൊ,ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു, ഏതെങ്കിലും എസ്സെന്‍ഡീപീ ഗുരുമന്ദിരം തകര്‍ത്തു തുടങ്ങിയവ.

വടക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത്  വടക്കന്‍ കേരളത്തിലും ആയിരിക്കും. ഇപ്പ്രാവശ്യവും അതിനു മാറ്റം ഒന്നും ഉണ്‍ടാവില്ല. ഒന്നാമത്തെ കാരണം ഈ ബോമ്പിനെ പൊതുവേദിയില്‍ തുറന്നു കാട്ടാന്‍ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവസരം, സമയം ലഭിക്കില്ല, അതുകൊണ്ടുതന്നെ ദുര്‍ബല മനസ്കരായ കുറേ ആളുകളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ നുണബോമ്പുകള്‍ക്ക് കഴിയും. യാധാര്‍ഥ്യം ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോളേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അത്ന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടാവും (ഇത്തരം കളികളെപ്പറ്റി തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍ എന്ന പോസ്റ്റില്‍ ഞാന്‍ മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്). ജാഗ്രതയോടെ ഇരിക്കുകയും ഉടനടി മറുമരുന്ന് വിതരണം ചെയ്യുകയുമാണ്ഏക പോംവഴി. ഈ നുണബോമ്പുകള്‍ വരും മുന്‍പ് തന്നെ ഇങ്ങനെ ഉള്ള ഒന്നു വരും എന്നു ജനങ്ങള്‍ക്കുമുന്നിലും തിരഞ്ഞെടുപ്പ് കമ്മീഷണിലും മുന്നറിയിപ്പ് കൊടുക്കണം.

അതുപോലെ മാധ്യമ മുത്തശ്ശിയും യൂഡീയെഫ് നേതാക്കളും ചേര്‍ന്ന് സ്ഥിരമായി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മറ്റൊരു നാടകമാണ് പ്രചാരണ സമാപന സമയത്ത് ഇടതുമുന്നണിയുടെ പ്രവര്‍ത്തകരുടെ അടുത്ത് പ്രകോപനം സൃഷ്ടിക്കുകയും തുടര്‍ന്ന് കേരളമാകെ വ്യാപക സംഘര്‍ഷം എന്ന വാര്‍ത്തയും. ഇതിനകം തന്നെ നിരവധി നാടകങ്ങളും (ഷാജഹാന്റെ തിരുമുറിവ്, കെട്ടിവെക്കാനുള്ളകാശ്, അളിയനും ഞാനും, ഹരിപ്പാട്ടെ എലിമിനേഷന്‍ റൌണ്ട്, എന്റെ കുപ്രശ്സ്തി, ഭാര്യക്കു ജലദോഷം എനിക്കു പരോള്‍ etc.)   നുണപ്രചാരണങ്ങളും അവതരിപ്പിക്കപ്പെടുകയും അതിന്റെയെല്ലാം യാധാര്‍ഥ്യം പുറത്തുവന്നു പരിഹാസ്യരാകുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ജനമനസുകളില്‍ ഇടതുപക്ഷത്തിനു വ്യക്തമമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ അത് തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും  കൂടുതല്‍ നാറിയ നാണംകെട്ട തറവേലകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു നിശ്ചയം.

അതിനാല്‍ മാനായി എത്തുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ ഉത്തിഷ്ടത ജാഗ്രത.


2011, ഏപ്രി 8

നിങ്ങളെന്നെ പ്രശസ്തനാക്കി...

വീയെസ് "പ്രശസ്ത" എന്നു പറഞ്ഞപ്പോള്‍ ഉടനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളിയ യൂഡീയെഫുകാരും, കോണ്‍ഗ്രസ്സ് നോട്ടീസിന്റെ നിലവാരത്തില്‍ വാര്‍ത്തകള്‍ പടച്ച് വിടുന്ന മാധ്യമ പ്രമാണികളും ഇന്നലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ "പ്രശസ്തയുടെ" "പ്രശസ്തി" സംബന്ധിച്ച് നടത്തിയ വിശദമായ പ്രസ്താവന അറിഞ്ഞില്ലെന്നു തോന്നുന്നു. വെള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍.... എന്തിനു.. ഒന്നു പ്രതികരിക്കാന്‍ പോലും "ഒരുത്തനേയും" "ഒരുത്തിയെയും" കണ്ടില്ലല്ലൊ? ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് (അല്ലാത്തപ്പൊഴും) പ്രമുഘ സമുദായ നേതാവിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ഏറാന്‍ മൂളികള്‍ക്കും മുട്ടിടിക്കും  യൂഡീയെഫില്‍ ആണും പെണ്ണും കെട്ടവരല്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ വേള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍ ധൈര്യം കാണിക്കട്ടെ.

എന്തായാലും ഇവിടെ വരെ വന്നതല്ലെ താഴെ കൊടുത്തിരിക്കുന്ന ഏതാനും ലിങ്കുകള്‍ കൂടി ഒന്നു സന്ദര്‍ശിക്കൂ.
വാല്‍ക്കഷണം : "പ്രശസ്ത സിനിമാതാരം" കാവ്യാ മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു എന്നു പുതിയ കടയുടെ പരസ്യത്തില്‍ ചേര്‍ത്തതിനു കരിക്കിനേത്ത് ടെക്സ്റ്റെയ്ല്‍സിനെതിരെ കാവ്യ മാനനഷ്ടത്തിനു കേസു കൊടുത്തെന്നു കേട്ടു.. നേരാണോ ആവോ????

ചോദിച്ച പണം നല്‍കിയിട്ടും

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു കെ.പി.സി.സി. ചോദിച്ച പണം നല്‍കിയിട്ടും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പു യോഗങ്ങള്‍ക്ക്‌ ആളു കുറഞ്ഞെന്നു പാര്‍ട്ടി കേന്ദ്രനേതൃത്വം.

ഹരിപ്പാട്‌, തൃശൂര്‍, കോഴിക്കോട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ കസേരകളെ സാക്ഷിനിര്‍ത്തി സോണിയയ്‌ക്കു പ്രസംഗിക്കേണ്ടിവന്നതില്‍ എ.ഐ.സി.സി, സംസ്‌ഥാന നേതൃത്വത്തിന്റെ വിശദീകരണം തേടി. കേരളത്തില്‍ സോണിയയുടെ യോഗങ്ങള്‍ക്ക്‌ ആളുണ്ടായില്ലെന്നു ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും പാര്‍ട്ടിക്കു ക്ഷീണമായി.

തെരഞ്ഞെടുപ്പു ചെലവിനു സംസ്‌ഥാനനേതൃത്വം ആവശ്യപ്പെട്ട പണം എ.ഐ.സി.സി. നല്‍കിയിരുന്നെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്‌തമാക്കി. 16 ലക്ഷം രൂപയാണ്‌ ഓരോ നിയോജക മണ്ഡലത്തിലും അനുവദനീയമായ പരിധിയെങ്കിലും അതിലുമേറെ പണം എ.ഐ.സി.സി. നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഇനിയും പണം നല്‍കാനിരിക്കെയാണ്‌ പാര്‍ട്ടി അധ്യക്ഷപ്രസംഗിച്ചത്‌ കാലിയായ സദസിനെ സാക്ഷിയാക്കിയെന്നു  കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്‌.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഇത്ര പണം നല്‍കിയിട്ടും പ്രവര്‍ത്തകരെ യോഗത്തിനു കൊണ്ടുവരാനും സദസ്‌ നിറയ്‌ക്കാനും സംസ്‌ഥാന നേതാക്കള്‍ക്കു കഴിഞ്ഞില്ലെന്നതു പോരായ്‌മയാണെന്നു കേന്ദ്രനേതൃത്വം പറയുന്നു.

എത്തിയവരില്‍ത്തന്നെ പലരും യോഗം തീരുന്നതിനുമുമ്പു സ്‌ഥലംവിടുകയും ചെയ്‌തു. ഇക്കാര്യത്തില്‍ സംസ്‌ഥാനനേതൃത്വം കൃത്യമായ വിശദീകരണം നല്‍കേണ്ടിവരും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ എത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

സോണിയ പ്രസംഗിച്ചത്‌ കാലിയായ സദസിനെ സാക്ഷിയാക്കിയെന്നു  ദേശീയ ദിനപത്രങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വന്നത്‌ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തി.


മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.

2011, ഏപ്രി 6

സി.ബി.ഐ. അന്വേഷണം

ലോട്ടറിത്തട്ടിപ്പു സംബന്ധിച്ച സി.ബി.ഐ. അന്വേഷണം നടത്താമെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ബോധിപ്പിച്ചു.

അന്യസംസ്‌ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്നും ലോട്ടറികള്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകളെ കേന്ദ്രം ശ്ലാഘിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അന്യസംസ്‌ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനോടു കേന്ദ്രം പൂര്‍ണമായും യോജിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി. സതീശന്‍ എം.എല്‍.എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണു ചീഫ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ എതിര്‍കക്ഷി സ്‌ഥാനത്തുനിന്നു നീക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകര്‍ എന്ന നിലയിലാണു ചിദംബരവും ഭാര്യയും ലോട്ടറി വില്‍പനക്കാര്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായത്‌. ഈ കേസുകള്‍ അവസാനിച്ചതോടെ ഇവര്‍ക്കു കക്ഷികളുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. ആരോപണം ഉന്നയിച്ച്‌ ഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കുവന്നാല്‍ അതു തള്ളിക്കളയാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച്‌ പരാമര്‍ശിച്ചു.

കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിനു രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ്‌ മാര്‍ച്ച്‌ ഏഴിനു കേന്ദ്രം സംസ്‌ഥാനത്തിനു കത്തയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ സി.ബി.ഐക്കു കേസുകള്‍ കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തങ്ങള്‍ക്കു ലഭിച്ച കത്തിനു മറുപടി നല്‍കിയതായി സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നിതീഷ്‌ ഗുപ്‌ത വിശദീകരിച്ചു. സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടികള്‍ തുടരട്ടെയെന്നു കേസ്‌ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ക്ക്‌ കേസ്‌ ഫയലുകള്‍ പോലീസില്‍നിന്നു നേരിട്ട്‌ ഏറ്റെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.

ലോട്ടറി ചട്ടലംഘനം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യാനും പരിശോധന നടത്താനും സുപ്രീംകോടതി വിലക്കുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി കോടതി വ്യക്‌തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ലെന്നു കേസ്‌ വാദത്തിനിടെ കോടതി ആരാഞ്ഞു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എം.എല്‍.എ. തന്നെ സി.ബി.ഐ. അന്വേഷണത്തിനു കോടതിയെ സമീപിക്കേണ്ടിവന്നത്‌ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഉത്തമവിശ്വാസത്തോടെയുള്ള നടപടികളാണു കേന്ദ്രം കൈക്കൊള്ളുന്നതെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.

കഴിഞ്ഞ ഡിസംബര്‍ 29-നു കേന്ദ്രമന്ത്രി ചിദംബരം മുഖ്യമന്ത്രിക്കയച്ച കത്ത്‌ കോടതിയുടെ വിമര്‍ശനത്തിനു കാരണമായി. പരാതികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിലേക്കാണ്‌ അയയ്‌ക്കേണ്ടതെന്ന കത്തിലെ പരാമര്‍ശമാണു കോടതിയുടെ വിമര്‍ശനത്തിനു കാരണമായത്‌. എന്താണ്‌ ഇത്തരമൊരു മറുപടി നല്‍കാന്‍ ഇടയാക്കിയതെന്നു കോടതി ചോദിച്ചു. വിവിധ മന്ത്രാലയങ്ങളാണു വിഷയം കൈകാര്യം ചെയ്യുന്നതെന്നും സംസ്‌ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.

2011, ഏപ്രി 5

ജമായത്ത് വീട്ടില്‍ അസ്‌ലം - അല്‍ഷിമേഴ്സ് ബാധിതരുടെ കേരളം

കണ്ണൂരു കാരി വിജയമ്മ കോഴിക്കോടുകാരന്‍ ജമായത്ത് വീട്ടില്‍ അസ്‌ലമിനെ സന്ദര്‍ശിച്ചത് അംഗീകരിക്കാനാവില്ലെന്നും അവര്‍ തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നും വയലാര്‍ രാജമ്മ കൊല്ലത്ത് പ്രസ്താവിച്ചു.

പ്ണ്ടുമുതലേ തനിക്കു വയലാര്‍ രാജമ്മയുടെ വീട്ടുകാരുമായി അടുത്ത ബന്ധം ഉണ്ടെന്നും കഴിഞ്ഞ 28-ആം തീയതിയും കൂടി വയലാര്‍ രാജമ്മയുടെ അനുജത്തി വയനാട്ടില്‍ ഇപ്പോള്‍ കുടിയേറി താമസിക്കുന്ന മൈമ്മുനാ ഷാനവാസ് കോഴിക്കോട്ടുള്ള വീട്ടില്‍ എത്തി തന്നോട് ബന്ധപ്പെട്ടിരുന്നെന്ന് ജമായത്ത് വീട്ടില്‍ അസ്‌ലം ദില്ലിയില്‍ വ്യക്തമാക്കി, "ചര്‍ച്ച" യില്‍ സംതൃപ്തയായ മൈമ്മുനാ ഷാനവാസ് ഉടനെ ഒരു ദിവസം തന്റെ സഹോദരിമാരായ പുതുപ്പള്ളി കുഞ്ഞമ്മയെയും  ചെന്നിത്തല രമ യെയും കൂട്ടി വീണ്ടും എത്താമെന്നു ഉറപ്പു പറഞ്ഞിരുന്നതാണെന്നും, മൈമ്മുനാ ഷാനവാസിനെ കൂടാതെ ഇവരുടെ ബന്ധുക്കളായ കോഴിക്കോട്ടുള്ള ധീരേന്ദ്രനും മലപ്പുറത്തുള്ള പാണം പറമ്പില്‍ യൂത്ത ലൈലയും തന്റെ വീട്ടില്‍ സന്ദര്‍ശകരായിരുന്നുവെന്നും  ഇക്കാര്യങ്ങള്‍ ഒക്കെ അറിയാവുന്ന വയലാര്‍ രാജമ്മ ഇപ്പോള്‍ ബേജാറാകുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്നും ജമായത്ത് വീട്ടില്‍ അസ്‌ലം പറഞ്ഞു.

എന്നാല്‍ താന്‍ കോഴിക്കോട്ട് ജമായത്ത് വീട്ടില്‍ അസ്‌ലമിന്റെ വീട്ടില്‍ പോയത് സത്യമാണെന്നും അത് തന്റെ വീട്ടില്‍ പുതിയ ബന്ധുക്കളായ കോഴിക്കോട്ടുള്ള ധീരേന്ദ്രനും തൊടുപുഴ ജോസിയും വന്നപ്പോള്‍ ചായ കൊടുക്കാന്‍ പാല്‌ കടം ചോദിക്കാന്‍ ആണെന്നും അല്ലാതെ "അവിടെ മറ്റൊന്നും" നടന്നിട്ടില്ലെന്നും തിരിച്ചുവന്നപ്പോള്‍ താന്‍ ഉടുത്തിരുന്നത്‌ അസ്‌ലമിന്റെ മുണ്ട് ആയിരുന്നെന്ന്‌ അസൂയാലുക്കള്‍ വെറുതേ പറയുന്നതാണെന്നും മൈമ്മുനാ ഷാനവാസ് അറിയിച്ചു. 

വാല്‍ക്കഷണം : ഈ പോസ്റ്റിനാധാരമായ വാര്‍ത്ത വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക