2016, മേയ് 5

പിശാചുക്കളുടെ വിഹാരഭൂമി.

ഇന്നലെ ഉച്ചയ്ക്കു ശേഷം സോഷ്യല്മീഡിയയിലേക്ക് മടങ്ങിവന്ന കോണ്ഗ്രസുകാരും, സങ്കികളും ജിഷയുടെ ഘാതകരെ ചില അവയവങ്ങള്ചേദിച്ച ശേഷം ഉടനടി തൂക്കി കൊല്ലണം, സ്ഥലത്തെ MLA എന്ന നിലയില്സാജൂപോളിനെ പ്രതി ചേര്ക്കണം എന്നൊക്കെ വാതോരാതെ ആക്രോശിക്കുന്നുണ്ട്,   പൈശാചിക കൃത്യം ചെയ്തവനെ, അവനാരായലും, ഇന്ത്യന്നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന പരമാവധി ശികഷ നല്കണം എന്ന ആഗ്രഹം എനിക്കുമുണ്ട്

എങ്കിലും ഒരു സംശയം, പ്രതികളെ പിടിക്കാതെ എങ്ങിനെയാണ് അവരെ ശിക്ഷിക്കാന്സാധിക്കുക, പൈശാചികമായ കൊലപാതകം നടന്ന്ആറുദിവസത്തിനു ശേഷം കുറിപ്പെഴുതുന്ന നിമിഷം വരെ പ്രതികളെകുറിച്ച് പോലീസിന് വ്യക്തമായ ഒരു സൂചനയും ലഭിച്ചതായി അറിവില്ല, ജനങ്ങളുടെ കണ്ണില്പൊടിയിടാനായി നടത്തിയ മുഖംപൊത്തിക്കളി പരാജയപ്പെടുകയും ചെയ്തു

ഇതുവരെ പുറത്തുവന്ന വാര്ത്തകള്‍ (സത്യം എന്തെന്ന്ഇപ്പോഴും നമുക്ക് തീര്ച്ചയില്ല)അനുസരിച്ച് മ്രിതദേഹം കണ്ടെത്തിയ സമയം മുതല്എന്തൊക്കെയോ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ബോധപൂര്വമായ ശ്രമം നടന്നിട്ടുണ്ട്.

ആത്മാര്ഥതയുണ്ടെങ്കില്ഒരു കുറ്റകൃത്യം നടന്നാല്മണിക്കൂറുകള്ക്കുള്ളില്തെളിവുകള്ശേഖരിക്കാനും പ്രതികളെ പിടിക്കാനും കഴിവും പരിചയവുമുള്ളവര്ധാരാളമുള്ള സേനയാണ് കേരളാ പോലീസ് അത് അവര്പലപ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്.

ഇവിടെ ബോധപൂര്വമുള്ള അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്അതിനു പിന്നിലുള്ള മോട്ടീവ് എന്താണെന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.

ജിഷയുടെ പൈശാചികമായ കൊലപാതകം കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ ഏക / ആദ്യ സംഭവമല്ല , കഴിഞ്ഞ ദിവസം  വര്ക്കലയില്യുവതിയെ ബലാല്സംഗം ചെയ്ത പ്രതികള്ആരെന്ന്തീവ്രപരിചരണ വിഭാഗത്തില്കഴിയുന്ന പെണ്‍‌കുട്ടി മൊഴി നല്കിയിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്ഇതുവരെ സാധിച്ചിട്ടില്ല.

മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവണ്ണം ക്രമസമാധാന നില അത്യന്തം തകരാറിലായ അഞ്ചു വര്ഷങ്ങളാണ് കടന്നു പോയിട്ടുള്ളത്,

കെടുകാര്യസ്ഥതയും, അധികാരമോഹവും തമ്മിലടിയും, നിമിത്തം ഉണ്ടായ ക്രമസമാധാന തകര്‍ച്ചയ്ക്കെതിരേ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അതിജീവിക്കാനാവാതെ  മുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിമാര്ക്ക് ആഭ്യന്തരവകുപ്പ് ഒഴിയേണ്ടി വരികയും മൂന്നാമതായി അധികാരം ഏറ്റെടുത്ത ആഭ്യന്തരമന്ത്രിയും അഴിമതിയുടെയും കോഴയുടെയും, കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും ബാധ്യതപേറുന്നതുമായ അഞ്ചു വര്ഷങ്ങളാണ്കടന്നു പോകുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്തന്നെ കൊച്ചു കേരളത്തില്‍  പത്തിലധികം കേസുകളാണ് ബലാല്സംഗങ്ങളും കൊലപാതകങ്ങളുമായി പുറത്തറിഞ്ഞത്,

എന്തുകൊണ്ടാണ് കുറ്റവാളികള്ക്ക് നിര്ഭയമായി ഇങ്ങനെ വിഹരിക്കാന്സാധിക്കുന്നത്?

ഒറ്റ ഉത്തരമേയുള്ളു ഇവിടത്തെ പോലീസ് സംവിധാനം നാധനില്ലാകളരി ആക്കിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,

ഋഷിരാജ് സിങ്ങിനെയും ജേക്കബ് തോമസിനെയും പോലെയുള്ള സത്യസന്ധരും കഴിവു തെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ തരം താഴ്താനും അപമാനിക്കാനും ഉള്ള എല്ലാ അവസരവും അന്വേഷിക്കുന്ന ഭരണകൂടം കുറ്റവാളികള്ക്ക് നല്കുന്ന സന്ദേശം എന്താണ്.

കുറ്റം ചെയ്തവനെ പിടികൂടാനും ശിക്ഷിക്കാനും നിശ്ചയമുള്ള ഒരു ഗവര്മെന്റ് ഇവിടെ ഉണ്ടെന്ന്മനസിലായാല്ഒന്നാമത് 80% കുറ്റവാളികളും സ്വയം നിയന്ത്രിക്കും ബാക്കി 20% കുറ്റം ചെയ്താല്പോലീസ് ഉടന്അവരെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.

ഇവിടെ എന്താണ് നിലവിലെ സാഹചര്യം?

മുഖ്യമന്ത്രിയും മൂന്ന്മന്ത്രിമാരും പത്തിലധികം ഭരണകക്ഷി MLA മാരും സ്ത്രീപീഡനത്തിന്റെ ആരോപണം നേരിടുന്നവര്‍, അവര്ക്കെതിരേ പീഡനത്തിനിരയായ സ്ത്രീ നേരിട്ടു മാധ്യമങ്ങള്ക്കു മുന്നില്നടത്തിയ വെളിപ്പെടുത്തലുകള്സംബന്ധിച്ച് ഒരു പോലീസ് കോണ്സ്റ്റബിളിന്റെ അന്വേഷനത്തിനു പോലും തയ്യാറാകാത്ത ആഭ്യന്തരമന്ത്രി.


 ഇങ്ങനെ ഒരു ഭരണകൂടത്തിനു കീഴില്കൊലപാതക ബലാല്സംഗ വീരന്മാര്അഴിഞ്ഞാടുന്നത് അത്ഭുതമല്ല.

സംസ്ഥാനത്തെ ഒരു മുതിര്ന്ന മാധ്യമ പ്രവര്ത്തകയെ ബലാല്സംഗം ചെയ്യുമെന്ന്പരസ്യമായി ഭീഷണിപ്പെടുത്തിയവര്അതിനു സമൂഹമാധ്യമങ്ങളില്വ്യാപകമായി ആഹ്വാനം നല്കിയവര്ഒക്കെ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയും

കോടതി ഇടപെടലിനേതുടര്ന്ന്അറസ്റ്റിലായവര്പോലും റിമാന്റ് കാലാവധി കഴിഞ്ഞ് ജാമ്യത്തില്ഇറങ്ങിയപ്പോള്ബലാല്സംഗ വീരന്മാര്ക്ക് യുദ്ധം ജയിച്ചു പരുന്ന പടനായകര്ക്കു നല്കുന്നവണ്നം സ്വീകരനം ഏര്പ്പാടു ചെയ്ത സംഘടനകള്പ്രവര്ത്തിക്കുകയും ചെയ്യുന്ന നാട്ടില്ഒരു ഭരണകൂടം ഉണ്ട് എന്ന്കരുതാനാവുമോ.   നാട്ടില്ബലാല്സംഗികളും, കൊലപാതകികളും അഴിമതിക്കാരും പിടികൂടപ്പെടുമോ? ശിക്ഷിക്കപ്പെടുമോ?


ഇങ്ങനെയൊരു ഭരണകൂടം ഇവിടെ ഉണ്ടെന്നു മനസിലാകുന്നത് പിഞ്ചുകുഞ്ഞുങ്ങളെ അടക്കം അനേകം സ്ത്രീകളെ ലൈംഗിക വൈകൃതങ്ങള്ക്ക് വിധേയരാക്കി അവയുടെ നീലച്ചിതരം റെക്കോഡ് ചെയ്ത് സൂക്ഷിച്ചതിന് അഞ്ചുവര്ഷം മുന്പ് സഖാവ് വീയെസ് നയിച്ച ഗവര്മെന്റ് തുറുങ്കിലടച്ച സന്തോഷ് മാധവനെപോലെയുള്ളവര്ക്ക്  സര്ക്കാര്വക മിച്ചഭൂമി പതിച്ചുകൊടുക്കുന്ന വാര്ത്തകള്പുരത്തു വരുമ്പോള്മാത്രമാണെന്നത് എത്ര ലജ്ജാവഹമാണ്.



നമ്മുടെ നീതി നിര്വഹണ സംവിധാനങ്ങല്ക്ക് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു രോഗത്തിനു കാരണമായ അഴിമതി, കെടുകാര്യസ്ഥത, ആര്ത്തി, പക്ഷപാതം തുടങ്ങിയ രോഗാണുക്കള്പരത്തുന്ന പെരുച്ചാഴികളായ നേതാക്കളാണ് യൂഡിയെഫ് എന്ന മാലിന്യക്കുഴി നിറയേ. പെരുച്ചാഴികളേ തുരത്താതെ രോഗം ഭേദമാവില്ല

രോഗം ഭേദമാക്കി  കേരളത്തെ വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍, അഴിമതിയുടെ ദുര്ഭൂതങ്ങലെ ഇവിടെ നിന്നും ആട്ടിപ്പായിക്കാന്‍, കോലീബീ സഖ്യത്തെ കേരളത്തിന്റെ മണ്ണില്നിന്നും തുടച്ചു നീക്കാന്നമുക്ക് മുന്നിട്ടിറങ്ങാം.