2017, ഏപ്രി 25

അശ്വഥാമാ ഹത: കുന്‍‌ജരസ്യ

 ഇന്നലെ മന്ത്രി എം എം മണിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചത്  സോഷ്യല്‍ മീഡിയ പേയ്ഡ് മീഡിയക്കു മേല്‍ നേടിയ വിജയമാണ്. 

വലതുപക്ഷ മാധ്യമങ്ങള്‍ "അശ്വഥാമാ ഹത: കുന്‍‌ജരസ്യ" മാതൃകയില്‍ മന്ത്രി മണിയുടെ പ്രസംഗം വക്രീകരിച്ച് പ്രക്ഷേപണം ചെയ്തത് പൊളിച്ചടുക്കാനും തുറന്നുകാട്ടാനും സോഷ്യല്‍ മീഡിയക്ക് വേണ്ടിവന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. അതും കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കി എന്നതാണ് അതിന്റെ ഹൈലൈറ്റ്, 

വലതുപക്ഷ സാമ്പാര്‍ സഖ്യത്തിനു സമ്പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടിരിക്കുന്ന മാതൃഭൂമി അവരുടെ സൈറ്റില്‍ തലേദിവസം പോസ്റ്റ് ചെയ്ത എന്നാല്‍ പിറ്റേദിവസം എഡിറ്റുചെയ്ത വീഡിയോ പുറത്തു വിടുന്നതിനു മുന്‍പ് റിമൂവ് ചെയ്യാന്‍ മറന്നുപോയ വീഡിയോ എടുത്താണ് ഏഷ്യാനെറ്റ് നേതൃത്വം നല്‍കുന്ന വരേണ്യ മദ്യപാനികളുടെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കള്ളത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആര്‍ജവമുള്ള യുവാക്കള്‍ പൊളിച്ചടുക്കിയത്. 
എങ്കില്‍ പോലും ദുഷ്പ്രചരണം ആഘോഷിച്ചവര്‍ക്ക് ആ നാലോ അഞ്ചോ മണിക്കൂറുകള്‍ ധാരാളമായിരുന്നു. സഖാക്കള്‍ ടി എന്‍ സീമ മുതല്‍ പിണറായി വിജയന്‍ വരെ അതോടൊപ്പം മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരടക്കം ധാരാളം ജനങ്ങള്‍ ആ കള്ളപ്രചരണത്തില്‍ വിശ്വസിക്കുകയും ആ വീഡിയോയുടെ അടിസ്ഥാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും മണിയാശാനെ സംശയിക്കുകയും ചെയ്തു.

വെറുതേ നമുക്ക് കുറച്ചുകാലം പിന്നോട്ട് നടന്ന്‍ ഈ വിഷയം ഒന്നു സങ്കല്‍പിച്ചു നോക്കാം, ഒരു പതിനഞ്ചു വര്‍ഷം മുന്‍പാണ് മണിയാശാന്‍ ഈ പ്രസംഗം നടത്തിയിരുന്നതെങ്കില്‍ പ്രസംഗത്തിന്റെ യഥാര്‍ഥ വീഡിയോ ആരും കാണുവാന്‍ സാധ്യതയുണ്ടാകുമായിരുന്നില്ല എന്നു മാത്രമല്ല ഫാബ്രിക്കേറ്റഡ് വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരുപക്ഷേ മണിയാശാന്‍ രാജിവെക്കേണ്ടി പോലും വന്നേന്നെ.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ എന്നപേരില്‍ അപവാദകൊട്ടേഷന്‍ സംഘം മദ്യപിച്ച് മദോന്മത്തരായി കയ്യേറ്റ റിസോര്‍ട്ടില്‍ കാട്ടിക്കൂട്ടുന്ന കൂത്താട്ടത്തിന്റെ ദൃശ്യങ്ങളും "അക്കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നവര്‍" തന്നെ പുറത്തുവിട്ടു, സഖാവ് മണി പ്രസംഗത്തില്‍ യഥാര്‍ഥത്തില്‍ എന്താണൊ പറഞ്ഞത് അവയൊക്കെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന വീഡിയോകളാണ് പുറത്തായത്.

ഏഷ്യാനെറ്റ് ഇത്തരം ഫാബ്രിക്കേറ്റഡ് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് ആദ്യമല്ല മുന്‍പ് കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നപേരില്‍ രാജസ്ഥാനിലെവിടെയോ നടന്നൊരു പീഡനത്തിന്റെ വീഡിയോ പുറത്തു വിട്ട് നിരപരാധിയായൊരു ചെറുപ്പക്കാരനെ ആത്മഹത്യ ചെയ്യിപ്പിച്ചത് മറക്കുവാന്‍ സമയമായോ?

അതുപോലെ മുന്‍പൊരിക്കല്‍ 2011 ഇലക്ഷന്‍ പ്രചരണ സമയത്ത് സഖാവ് ജയരാജനെ പ്രകോപിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്തിട്ട് പ്രകോപിപ്പിക്കുന്ന ഭാഗം ഒഴിവാക്കി പ്രക്ഷേപനം ചെയ്തതും നാം കണ്ടതാണ് (ആ വിഷയത്തില്‍ ഞാന്‍ ബ്ലോഗിലെഴുതിയ ലേഘനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം)

പറഞ്ഞു വന്നത് ചില ഗൂഡ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ അര്‍ധസത്യങ്ങളും കല്ലുവെച്ച നുണകളും പ്രചരിപ്പിക്കുവാന്‍ കോലീബിഉത്തമ സാമ്പാര്‍ സഖ്യവും അവരുടെ പിണിയാളുകളായ മാധ്യമ സിന്‍ഡിക്കേറ്റും കിണഞ്ഞു ശ്രമിക്കുന്നുണ്ട് എല്ലാം ശരിയാക്കുവാ​‍ാന്‍ നിശ്ചയദാര്‍ഡ്യത്തോടെ നിലവില്‍ വന്ന ജനങ്ങളുടെ സ്വന്തം ഇടതുപക്ഷ ജനകീയ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് അവരുടെ പ്രധമ ഉന്നം. അതിനു നേതൃത്വം കൊടുക്കുന്ന സീപിയെമ്മിനെ തകര്‍ക്കുക എന്ന ആത്യന്തിക ലക്ഷ്യം നേടുവാന്‍ അവര്‍ എന്തും ചെയ്യും അതിനായി എന്തു നെറികേടും അവര്‍ പുറത്തെടുക്കും കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ജനങ്ങളെ ഇളക്കിവിടുവാന്‍ അവര്‍ എന്തും ചെയ്യും.  അവയെ ഏതു നിമിഷവും പൊളിച്ചടുക്കുവാനും അവരെ തുരത്തുവാനും നാം ജാഗരൂകരായി ഇരിക്കണം.

ഗൂഡാലോചനക്കാരുടെ പരിണാമഗുപ്തി



  1. ഇടുക്കിയില്‍ മണിയാശാന്റെ കരണക്കുറ്റിക്ക് അടിക്കാന്‍ പോയ ഭീകര സംഘടനയുടെ വനിതാ നേതാവിന്റെ "പിതാവിനെ" നിറുത്താതെയുള്ള "തുമ്മല്‍" കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത                                                                                                   
  2. പാവപ്പെട്ട തോട്ടം തൊഴിലാളിസ്ത്രീകളുടെ ചെരുപ്പിനടി കൊള്ളും എന്ന സ്ഥിതി ലോകത്ത് ശോഭയല്ലാതെ മറ്റൊരു വനിതാ നേതാവിനും ഉണ്ടായിട്ടില്ല

2017, ഏപ്രി 21

കുട്ടുസന്റെ തന്ത്രങ്ങള്‍ തുടരുന്നു. (കയ്യേറ്റം, ഒഴിപ്പിക്കല്‍, വിമോചന സമരം)

കയ്യേറ്റഭൂമിയിലെ കുരിശു നീക്കം ചെയ്യുന്നതിനു മുന്‍പ് സര്‍ക്കാര്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമായിരുന്നെന്നു കെസിബിസി, 

ഞാം സിര്‍ച്ച് സിര്‍ച്ച് മര്‍ച്ച്. 

കുരിശു സ്ഥാപിക്കുന്നതിനുമുന്‍പ് ആ സ്ഥലം വിലയ്ക്കുവാങ്ങി, നിര്‍മാണപ്രവര്‍ത്തികള്‍ക്ക് പഞ്ചായത്തിന്റെയും ഹൈറേഞ്ച് ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഒക്കെ നിയമപരമായ എല്ലാ  അനുമതികളും വാങ്ങി ആണോ കുരിശ് സ്ഥാപിച്ചത്?

അല്ലയോ കേസീബീസിക്കാരാ താങ്കളുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ ഒരാള്‍ വന്ന്‍ മോഷ്ടിക്കുന്നതു കണ്ടാല്‍ താങ്കള്‍ ആളെക്കൂട്ടി ആ കള്ളനെ പിടിക്കുമോ അതോ അയാള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് നോക്കി ആസ്വദിച്ചിട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള ജില്ലാക്കോടതി ബഞ്ചില്‍ പരാതി കൊടുക്കുമോ.

Image may contain: sky and outdoor

ഉമ്മ കുമ്മന കാന ത്രയങ്ങള്‍, രാജീവ്ചന്ദ്രശേഖറെയും വീരേന്ദ്രകുമാറിനെയും രാജന്‍ മാത്യുവിനെയും കൂട്ടി നടത്തിയ വ്യക്തമായ ഗൂഡാലോചന, കുരിശ് തകര്‍ക്കുക അതു ലൈവായി പ്രക്ഷേപനം ചെയ്യുക, പ്രതികരിക്കാന്‍ കടുത്ത സീപിയെം വിരുദ്ധരായ കത്തനാരന്മാരെ ചാനല്‍ സ്റ്റുഡിയോകളില്‍ തയാറാക്കി നിറുത്തുക, ഒരു മാസ് നുണപ്രചരണം നടത്തുക രണ്ടാം വിമോചന സമരം സംഘടിപ്പിക്കുക. 

പക്ഷേ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത കാട്ടണം എന്ന മുഖ്യമന്ത്രിയുടെ ഒറ്റ പ്രതികരണത്തോടെ രണ്ടാം വിമോചന സമര സംഘാടകസമിതി മൂഞ്ചിപ്പോയി.

രണ്ടാം വിമോചന സമര ഗ്യാപ്പില്‍ വന്‍‌കിട കയ്യേറ്റക്കാരെ സംരക്ഷിക്കുക എന്ന തന്ത്രം ഏറ്റില്ല

ഒഴിപ്പിക്കരുത് എന്ന് പിണറായി പറഞ്ഞോ..?? 
ഇല്ല... 
ഒഴിപ്പിക്കാൻ പാടില്ല എന്ന് പിണറായി പറഞ്ഞോ..??
ഇല്ല...
പിന്നെയെന്താ പിണറായി പറഞ്ഞ നിലപാട്..??

സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

കുരിശു മാറ്റാൻ പാടില്ല എന്ന് പിണറായി പറഞ്ഞു എന്ന് പറഞ്ഞു ഈ വഴി വരുന്നവർ തെളിവും കൊണ്ട് വരിക !! 


ഇടുക്കിയില്‍ കയ്യേറ്റഭൂമി ഏറ്റെടുത്ത് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടുന്നതിനു പകരം ചാനലുകാരെ വിളിച്ച് കുരിശുതകര്‍ക്കല്‍ ലൈവ് സം‌പ്രേക്ഷണം നടത്താന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ ഇടുക്കിയില്‍ നിന്നും ഹൈറേഞ്ച് വികസന സമിതിയും ഇടുക്കിയിലെ കര്‍ഷകരും ചേര്‍ന്ന്‍ കെട്ടുകെട്ടിച്ച കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ അടുത്ത ബന്ധു എന്ന വാര്‍ത്ത ശരിയാണോ? മറ്റൊരു വിമോചന സമരം നടത്താനുള്ള കുതന്ത്രങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നത്. 

ആ അജണ്ട നടപ്പാക്കണ്ട എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കൃത്യമായ നിലപാട്. കയ്യേറ്റം തിരിച്ചു പിടിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടും, അതേസമയം ഉമ്മനും കുമ്മനും വര്‍ഗീയ കലാപം നടത്തി മുതലെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാരണം ഉണ്ടാക്കി കൊടുക്കേണ്ടതില്ല.


പിണറായി പറഞ്ഞത് ഇതാണ്, ഇതിൽ എന്താണ് തെറ്റ്?




Image may contain: people standing, sky, outdoor and nature

Image may contain: outdoor and nature

Image may contain: outdoor and nature

Image may contain: mountain, sky, nature and outdoor


ഉദ്യോഗസ്തര്‍ വാര്‍ത്താ മൂല്യം കിട്ടാന്‍ പാവപ്പെട്ട കുടിയേറ്റ കര്‍ഷകരുടെ കുടിലുകള്‍ തകര്‍ക്കുന്നത് നിറുത്തി വെക്കുക അതിനു മുന്‍പ് സര്‍ക്കാര്‍ ഭൂമിയില്‍ നാട്ടിയിരിക്കുന്ന സകല കുരിശുകളും ശൂലങ്ങളും കയ്യേറ്റക്കാരെക്കൊണ്ട് തന്നെ നിക്കം ചെയ്യിച്ച് (പറിക്കാന്‍ വരുമ്പോള്‍ പ്രസ്താവന ഇറക്കുന്നവരെ കയ്യേറ്റക്കാരനായി കണക്കാക്കുക) ഭൂമി തിരിച്ച് സര്‍ക്കാ​രില്‍ മുതല്‍ക്കൂട്ടുക അതോടൊപ്പം ടാറ്റയും റാം ബഹാദൂര്‍ താക്കൂറും ഹാരിസണും അടക്കമുള്ള വര്‍‌കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ റവന്യൂ മന്ത്രി നേരിട്ട് നടപടി തുടങ്ങട്ടെ അതിനെയും ഇന്നലത്തെ ലൈവ് കുരിശുപറിക്കല്‍ സപ്പോര്‍ട്ടുകാരെല്ലാം സപ്പോര്‍ട്ട് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.


ഇതാ ആദ്യം ഒഴിപ്പിക്കാനുള്ള, സര്‍ക്കാരില്‍ മുതല്‍ക്കൂ​‍ട്ടാനുള്ള ഏതാനും ചില കയ്യേറ്റങ്ങള്‍ (ലിസ്റ്റ് പൂര്‍ണ്ണമല്ല)

1. മൂന്നാര്‍ വില്ലേജ് കോളനി റോഡില്‍ ഏഴുനില കെട്ടിടം
2. മൂന്നാര്‍ വില്ലേജില്‍ പോതമേടില്‍ നിര്‍മ്മിച്ചിക്കുന്ന ഒന്‍പതുനിലകെട്ടിടം
3. പള്ളിവാസല്‍ പൈപ്പ് ലൈനില്‍ കോതമംഗലം സ്വദേശി മല തുരന്നു പണിയുന്ന ഒന്‍പതുനില കെട്ടിടം
4. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 35/12-ല്‍ കുത്തനെയുള്ള കുന്നു നിരത്തി പണിയുന്ന എട്ടുനില കെട്ടിടം
5. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 216/12-ല്‍ മുവാറ്റുപുഴ സ്വദേശികള്‍ പണിയുന്ന 12 നില കെട്ടിടം
6. പള്ളിവാസല്‍ വില്ലേജ് രണ്ടാംമൈല്‍ സര്‍വ്വേ നമ്പര്‍ 19/1-ല്‍ കീഴക്കാംതൂക്കായ സ്ഥലത്തു നിര്‍മ്മിക്കുന്ന ഒന്‍പതുനില കെട്ടിടം
7. പള്ളിവാസലില്‍ത്തന്നെ പൈപ്പ് ലൈനില്‍ സര്‍വ്വേ നമ്പര്‍ 1/14-ല്‍ കോവളം സ്വദേശികള്‍ നിര്‍മ്മിക്കുന്ന പത്തുനില കെട്ടിടം (ജില്ലാ കലക്ടര്‍ സ്‌റ്റേ ചെയ്തിട്ടും വെള്ളത്തൂവല്‍ പൊലീസില്‍ റവന്യു വകുപ്പ് രണ്ടു കേസ് റജിസ്റ്റര്‍ ചെയ്തിട്ടും നിര്‍മ്മാണം പുരോഗമിക്കുന്നു).
8. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 20/1-ല്‍ ഒരു ഏക്കറിലധികം സ്ഥലത്ത് ഒന്‍പതുനിലകളിലായി പണിയുന്ന കെട്ടിടം.
9. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 56/6-ല്‍ മലയിടിച്ചു പണിയുന്ന ആറുനില കെട്ടിടം
10. പൂപ്പാറ ആനയിറങ്കലില്‍ സര്‍വ്വേ നമ്പര്‍ 12/2-ല്‍ എറണാകുളം പൂണിത്തുറ സ്വദേശികള്‍ പണിതുകൊണ്ടിരിക്കുന്ന ഏഴുനില കെട്ടിടം (കുത്തനെയുള്ള മലഞ്ചെരുവ് ഇടിച്ചു പണിതത്).
(കടപ്പാട് ജോർജ് മുണ്ടക്കയം ...)


കഴിഞ്ഞ അഞ്ചു വര്‍ഷം യൂഡിയെഫ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ കയ്യേറ്റഭൂമികളില്‍ നിന്നും പറിച്ചു കളഞ്ഞ കുരിശുകളുടെയും ശൂലങ്ങളുടെയും ലിസ്റ്റ് കൈവശമുള്ളവര്‍ കമന്റായി ഇവിടെ തരാന്‍ അഭ്യര്‍ഥിക്കുന്നു.

അതുപോലെ കുട്ടിക്കാനത്തും, മൂന്നാറിലും, പീരുമേട്ടിലും തുടങ്ങി കേരളത്തിലഞ്ഞോളമിങ്ങോളമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന ബാക്കി കയ്യേറ്റ കുരിശുകളും ശൂലങ്ങളും ഔലിയാക്കളെയും കൂടി  തള്ളിപ്പറയാനും അവ ഉടനേ പറിച്ചുകളയാനും കേസീബീസിയും, വിശ്വഹിന്ദുപരിഷത്തും, ജമായത്തെ ഇസ്ലാമിയും ഒത്തുചേര്‍ന്ന്‍ ഇന്നു തന്നെ മുന്നോട്ടുവരും എന്നു പ്രതീക്ഷിക്കുന്നു.