കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത് - എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് - കേരളഭൂഷണം
2010 നവം 19
2010 നവം 12
വരുന്നൂ വിന്‍ഡോസ് 8
എല്ലാവര്‍ഷവും കമ്പ്യൂട്ടറുകള്‍ മാറുക, വേഗതകൂട്ടുക!. ഈ ആശയം എത്രപേര്‍ക്ക് ഇഷ്‌ടപ്പെടുമെന്ന് അറിയില്ല. ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിനും പാക്കേജുകള്‍ക്കും 'കാശു മുടക്കാന്‍' തയാറല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും. എന്തായാലും വിന്‍ഡോസ് 8 ആസ്വദിക്കാന്‍ താങ്കള്‍ക്ക് കമ്പ്യൂട്ടര്‍ മാറേണ്ടി വരും. 2012 -ല്‍ വിന്‍ഡോസ് 8 പുറത്തുവരുമെന്നാണ് മൈക്രോസോഫ്‌റ്റ് അറിയിപ്പ് .
128 ബിറ്റാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റം. 128 ബിറ്റ് മൈക്രോപ്രോസസറുകള്‍ ഇനിയും സജീവമായിട്ടില്ല. ആപ്പിളിന്റെ Mac OS X Lion സൗകര്യങ്ങള്‍ എട്ടില്‍ പ്രതീക്ഷിക്കാം.
ശരീര ചലനങ്ങളും പുതിയ ഒഎസ് തിരിച്ചറിയും.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷവും ഇന്നും ^Windows XP യുഗത്തില്‍ തന്നെയാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 32 ബിറ്റാണ് എക്‌സ്പി. വിന്‍ഡോസ് 7 ലൂടെയാണ് മൈക്രോസോഫ്‌റ്റ് 64 ബിറ്റിലേക്ക് കടന്നത് . പെട്ടെന്ന് 128 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്‌റ്റലിലേക്ക് കടക്കുന്നത് കുറെ ഉപയോക്‌താക്കള്‍ക്കെങ്കിലും തലവേദനയാകും.
മൈക്രോസോഫ്‌റ്റിന്റെ തന്നെ പ്രോഗ്രാമിംഗ് ഭാഷയായ വിഷ്വല്‍ ബേസിക് 6 ഉപയോഗിച്ചുള്ള പ്രോഗ്രാമുകള്‍ സാധാരണ നിലയില്‍ വിന്‍ഡോസ് 7 ല്‍ പ്രവര്‍ത്തിക്കില്ല.
സ്‌ഥാപനങ്ങള്‍ സ്വന്തം ആവശ്യത്തിനായി തയാറാക്കുന്ന പ്രോഗ്രാമുകള്‍ വിന്‍ഡോസ് 8 നായി പുതുക്കേണ്ടി വരും.
വിന്‍ഡോസ് 8 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പ്രോസസറും മദര്‍ബോര്‍ഡുമൊക്കെ മാറേണ്ടി വരും. സാങ്കേതിക വിദ്യയിലെ മാറ്റം സ്വാഗതം ചെയ്യാം , എന്നാല്‍ ഇതിനായി സ്‌ഥിരമായി പണം ചെലവിടേണ്ടി വന്നാലോ?.

2010 നവം 7
അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു ഒബാമയുടെ യാത്രാലക്ഷ്യം
അമേരിക്കന്‍ കമ്പനികള്‍ പുറംജോലിക്കരാറുകള്‍ നല്‍കുന്നതു നിരുത്സാഹപ്പെടുത്തുന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഇന്നലെ മുംബൈയില്‍ നടന്ന യു.എസ്-ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ വ്യവസായികളുമായി സംവദിച്ച ഒബാമ പറഞ്ഞു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരങ്ങള്‍ വച്ചുനീട്ടുകയല്ല, മറിച്ച് അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു തന്റെ യാത്രാലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന നിലപാടാണ് ഒബാമ സ്വീകരിച്ചത്. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം പ്രചാരണ കോലാഹലം സൃഷ്‌ടിച്ച ദിവസങ്ങളില്‍ അമേരിക്കന്‍ വ്യവസായ ഭീമന്മാര്‍ ഇന്ത്യന്‍ കമ്പനികളില്‍നിന്നു സഹസ്രകോടികളുടെ കരാറുകളാണു കൊയ്‌തത്.
ഇപ്പോള്‍ ധാരണയായ വ്യവസായ ഇടപാടുകള്‍ സാധ്യതകളുടെ ചെറിയൊരംശം മാത്രമാണെന്ന് ഒബാമ പറഞ്ഞു. ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ അമേരിക്ക സന്നദ്ധമാണ്. കയറ്റുമതിക്കു വന്‍ സാധ്യതയുള്ള ഇന്ത്യയെ ഭാവിയുടെ വിപണിയായാണു കാണുന്നത്. അതിനു വ്യാപാര നികുതികള്‍ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളില്‍ അയവു വരുത്താന്‍ ഇന്ത്യ തയാറാകണം. കാര്‍ഷികം, അടിസ്‌ഥാനസൗകര്യ നിര്‍മാണം, ടെലികോം തുടങ്ങിയ രംഗങ്ങളിലെ നിയന്ത്രണങ്ങളാണു പ്രധാനമായും നീക്കേണ്ടത്. അതിന് അനുപൂരകമായ നടപടികള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്ന കോള്‍ സെന്ററുകളുടെ നാടായാണ് ഇന്ത്യയെ അമേരിക്കന്‍ ജനത വിലയിരുത്തുന്നത്. അതില്‍ യാഥാര്‍ഥ്യമുണ്ട്. ഫാക്‌ടറികളുടെ അടച്ചുപൂട്ടലും തൊഴിലവസരങ്ങള്‍ വിദേശത്തേക്ക് ഒഴുകുന്നതുമാണ് ആഗോളവത്‌കരണമെന്ന അനുഭവമാണ് യു.എസ്. ജനതയില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന് ഒബാമ ചൂണ്ടിക്കാട്ടി.
വന്‍ കമ്പനികള്‍ ചില്ലറ വില്‍പന മേഖലയിലെത്തുന്നതു ചെറുകിടക്കാരുടെ ഭാവി ഇരുട്ടിലാക്കുമെന്ന കാഴ്‌ചപ്പാടു ശരിയല്ല. ചില്ലറ വില്‍പനശാലകളും കോള്‍ സെന്ററുകളും ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സഹായിക്കും. വ്യാപാരവും നിക്ഷേപങ്ങളും ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും.
ഇന്ത്യയുമായി ഇപ്പോഴുള്ള 3,650 കോടി ഡോളറിന്റെ വ്യാപാരബന്ധം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ നിരത്തുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ സാന്നിധ്യം അമേരിക്കയുടെ കയറ്റുമതി വര്‍ധിച്ചതിന് ഉദാഹരണമാണ്.
അതില്‍ ഇനിയും വളര്‍ച്ചയുണ്ടാകും. അമേരിക്കയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഇന്ത്യ പന്ത്രണ്ടാം സ്‌ഥാനത്താണ്. അക്കാര്യത്തില്‍ ഇന്ത്യക്ക് ഒന്നാം സ്‌ഥാനത്ത് എത്താവുന്നതേയുള്ളൂ- ഒബാമ പറഞ്ഞു. 2,400 മെഗാവാട്ടിന്റെ വൈദ്യുതി നിലയത്തിനുള്ള ടര്‍ബൈനുകള്‍ വാങ്ങാനായി അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്കല്‍സുമായി റിലയന്‍സ് ഒപ്പുവച്ച 220 കോടി ഡോളറിന്റെയും 33 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനായി സ്‌പൈസ്‌ജെറ്റ് ഒപ്പുവച്ച 270 കോടി ഡോളറിന്റെയും കരാറുകളാണ് ഇന്നലെയുണ്ടായവയില്‍ പ്രധാനം.
വിസാ ഫീസ് നിരക്കുകള്‍ ഉയര്‍ത്തിയത് ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിട്ടല്ലെന്ന ഒബാമയ്‌ക്ക് ഒപ്പമുള്ള യു.എസ്. വാണിജ്യസെക്രട്ടറി ഗാരി ലോക്കെയുടെ അഭിപ്രായം അക്കാര്യത്തിലും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടില്ലെന്നു സൂചിപ്പിക്കുന്നതാണ്.
2010 നവം 4
ഇല്ലാ............. ഇല്ലാ........ മരിക്കില്ല
ഇല്ലാ............. ഇല്ലാ........ മരിക്കില്ല
ഇതൊരു
കള്ളവോട്ടിന്റെ കഥയാണ് രസകരമായ അനുഭവം . മരിച്ചു പോയ അളിയന് വേണ്ടി
ഒരളിയന്‍ ചെയ്ത " ചെയ്ത്താണ് " സംഭവം . ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് . കഥാപാത്രത്തിന്റെ പേര് കരക്കാര്‍ രാമേട്ടന്‍ എന്ന് വിളിക്കുന്ന രാമകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ഭാര്യ ദാക്ഷായണിയുടെ ആങ്ങളയും സര്‍വോപരി അമ്മാവന്റെ മകനുമാണ് കുമാരേട്ടന്‍ എന്ന് വിളിക്കുന്ന കുമാരപിള്ള .തിരുവോണ സദ്യയും ഉണ്ടിട്ടു മയങ്ങാന്‍ കിടന്ന കുമാരേട്ടന്‍ സമാധാനത്തോടു കൂടി സമാധിയായി . ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉടപ്പിറന്നോളുടെ മകള്‍ പൊന്നമ്മ ആണ് നില്‍ക്കുന്നത് . അന്തിമ വോട്ടര്‍പട്ടിക വന്നപ്പോള്‍ തൊലഞ്ഞു പോയ അളിയന്റെ പേര് പട്ടികയില്‍ ഉണ്ട് ജീവിച്ചിരിക്കുന്ന അളിയന്റെ പേര് ഇല്ല താനും . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ് എന്ന തിരിച്ചറിവും ഉടപ്പിറന്നോളുടെ മോളെ ഒരു കൈ സഹായിക്കണം എന്ന ചിന്തയും കൂടി ചേര്‍ത്ത് രാമേട്ടന്‍ കുമാരേട്ടന് പകരം വോട്ടു ചെയ്യാന്‍ തീരുമാനിച്ചു . ബൂത്തില്‍ തിരക്ക് കുറഞ്ഞപ്പോള്‍ അളിയന്റെ ID കാര്‍ഡുമായി രാമേട്ടന്‍ വോട്ടു കുത്താനായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തി . ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പേര് വായിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടി ക്കാര്‍ക്ക് സംഗതി കത്തി . ഒരു യുവ സഖാവ് എണീക്കാന്‍ തുടങ്ങിയെങ്കിലും മുതിര്‍ന്ന വേറൊരു സഖാവ് ഇടപെട്ടു . "പോട്ടടാ അങ്ങേരടെ ആഗ്രഹമല്ലിയോ. നമ്മളായിട്ടു ഉടക്കാന്‍ നില്‍കേണ്ട വിട്ടേക്ക് . അത് കൊണ്ടു അവര്‍ക്ക് ഒന്നും ഒന്നുമാവത്തില്ലല്ലോ. പിന്നെന്തിനാ കളഞ്ഞേര ". അങ്ങനെ
അവര് കണ്ണടച്ചു. പക്ഷെ യുവ സഖാവ് അടങ്ങിയില്ല പുള്ളി സംഗതി sms ആയി പുറത്തുനില്‍ക്കുന്ന യുവജന വിപ്ലവ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചു .രാമേട്ടന്‍ വോട്ടു ചെയ്തു വിജയശ്രീലാളിതനായി പുറത്തേക്കു വന്നു .രാമേട്ടന്‍ പുറത്തേക്കു വരുന്നത് കണ്ട യുവജന വിപ്ലവ പ്രവര്‍ത്തകര്‍
എല്ലാവരും കൂടി നിന്നു ഉറക്കെ മുദ്രാവാക്യം വിളിച്ചു
" ഇല്ലാ............. ഇല്ലാ........ മരിക്കില്ല
കുമാരേട്ടന്‍ മരിക്കില്ല ...................
ജീവിക്കുന്നു അളിയനിലൂടെ
അളിയനായൊരു രാമേട്ടനിലൂടെ "രാമേട്ടന്‍ പിന്നെ ഏതു വഴിക്ക പിന്നെ പോയത് എന്ന് അറിയില്ല
വാല്‍ക്കഷണം : കുമാരേട്ടന്‍ കള്ളവോട്ട് കുത്തിയിട്ടും പൊന്നമ്മ വാര്‍ഡില്‍ 273 വോട്ടിനു തോറ്റു
2010 ഒക്ടോ 11
മുന്‍ പഞ്ചായത്തു പ്രസിഡന്റിന് ഇത്തവണ വോട്ടില്ല
കോട്ടയം: : കോണ്‍ഗ്രസില്‍ നിന്നു ചാടി കുറുമുന്നണി പിന്തുണയില്‍ മാസങ്ങള്‍ മാത്രം നാട്ടകം ഗ്രാമപഞ്ചായത്തു ഭരിച്ച മുന്‍ പ്രസിഡന്റ് വി.പി. ഷാജി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ല. രാഷ്‌ട്രീയം മടുത്തതുകൊണ്ടോ നാട്ടകത്തെ കോട്ടയം നഗരസഭയില്‍ ലയിപ്പിച്ചതുകൊണ്ടോ അല്ല ഷാജി വോട്ടു ചെയ്യാത്തത്.... വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുകൊണ്ടു മാത്രമാണ്....
ആരാണീ ചതി ചെയ്‌തത്? നാട്ടില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. ഷാജിക്കാകട്ടെ വോട്ടെടുപ്പ് അടുത്തുവരുന്തോറും സങ്കടമേറുന്നു. യുവ കോണ്‍ഗ്രസ് നേതാവ് പുളവന്‍ സുരേഷ് സര്‍വസൈന്യാധിപനെ പോലെ പ്രസിഡന്റ് ഭരണം തുടരുന്നതിനിടെയാണു റിബലായി ഷാജിയുടെ ഉദയം.
പ്രസിഡന്റിന്റെ ശത്രുക്കള്‍ ഒറ്റക്കുടക്കീഴില്‍ വന്നതോടെ അവിശ്വാസം വന്നു സുരേഷ് പുറത്തായി. പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ചു ഷാജി വിമതനായി. പിന്നെ കുറുമുന്നണി തലവനായി.
വൈകാതെ പ്രസിഡന്റുമായി. കലിപൂണ്ട മുന്‍ പ്രസിഡന്റ് അടങ്ങിയിരിക്കുമോ? നിയമയുദ്ധത്തിനിറങ്ങി. ചടുല വേഗത്തില്‍ നടന്ന നിയമപോരാട്ടത്തില്‍ അന്തിമ വിജയിയായതു കളമറിഞ്ഞു കളിക്കുന്ന സുരേഷ്.
ഫലമോ നമ്മുടെ നാട്ടിന്‍പുറത്തുകാരനായ പാവം ഷാജി അയോഗ്യനാക്കപ്പെട്ടു. പഞ്ചായത്തിന്റെ പടിയിറങ്ങിയശേഷം പഴയ കുറുമുന്നണി സതീര്‍ഥ്യര്‍ക്കും കണ്ട ഭാവമില്ല.
ചില്ലറ കുടുംബകാര്യങ്ങളുമൊക്കെ നടത്തി അടുത്ത തെരഞ്ഞെടുപ്പിന് ഉടുത്തൊരുങ്ങുമ്പോഴാണു മധ്യവേനല്‍കാലത്ത് വെള്ളിടി വെട്ടും പോലെ വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നത്.
ഇനി എന്തു ചെയ്യാനാണ്... ഗാലറിയില്‍ ഇരുന്നു കളി കാണുക തന്നെ.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)