2012 ജൂൺ 7

"ഗോള്‍ഫ് ക്ലബ്ബ്" ഇതാ മറ്റൊരു ഒത്തുകളി

അതി ശക്തമായ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഗോള്‍ഫ്‌ ക്ലബ്ബ്‌ സ്‌ഥിതിചെയ്യുന്ന 28 ഏക്കര്‍ സ്‌ഥലവും അതിലെ കെട്ടിടങ്ങളും വീണ്ടും സ്വകാര്യ നടത്തിപ്പുകാരുടെ കൈകളില്‍ എത്തിക്കുന്നതിനു സര്‍ക്കാരിന്റെ പച്ചക്കൊടി. എന്നാല്‍ വ്യക്‌തി ഫയല്‍ ചെയ്‌ത ഹര്‍ജി സര്‍ക്കാരിന്റെ നീക്കത്തിന്‌ തിരിച്ചടിയായി . ക്ലബ്ബ്‌ നടത്തിപ്പിന്‌ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായി മുന്‍ ക്ലബ്ബ്‌ ഭാരവാഹികളടക്കം നാലുപേരെ കൂടി ഉള്‍പ്പെടുത്തിയുളള കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങാനിരിക്കെയാണ്‌ സ്വകാര്യ വ്യക്‌തി നല്‍കിയ ഹര്‍ജി തടസമായത്‌.


ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്നതിന്‌ മുന്നോടിയായി പരാതിക്കാരന്‌ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആറാഴ്‌ച സമയം അനുവദിച്ചു. ആറാഴ്‌ച കഴിയാതെ സര്‍ക്കാരിന്‌ ഒരു ഉത്തരവും ഗോള്‍ഫ്‌ ക്ലബ്ബ്‌ സംബന്ധിച്ച്‌ പുറത്തിറക്കാന്‍ ഇനി സാധിക്കില്ല. തിരുവനന്തപുരം സ്വദേശി എ.എം. വര്‍ഗീസാണ്‌ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്‌.

അധികാരത്തിലേറിയ നാള്‍മുതല്‍ യു.ഡി.എഫ്‌ മന്ത്രിസഭയിലെ ക്ലബ്ബ്‌ അംഗങ്ങളായ രണ്ട്‌ യുവ മന്ത്രിമാര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മുന്‍ നടത്തിപ്പുകാര്‍ക്ക്‌ വിട്ടുകൊടുക്കാനുളള നീക്കങ്ങളുമായി രംഗത്ത്‌ എത്തിയിരുന്നു. ഇതിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനകാര്യ മന്ത്രി കെ.എം.മാണിയും അനുകൂലനിലപാട്‌ സ്വീകരിച്ചു.

ഈ നടപടി വിവാദമായപ്പോഴാണ്‌ സര്‍ക്കാര്‍ മുന്‍പ്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്‌ നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സ്വകാര്യ നടത്തിപ്പുകാര്‍ക്ക്‌ നല്‍കാനുളള നീക്കം നടത്തിയത്‌. ഉത്തരവിറക്കുന്നതിന്‌ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌.

സംസ്‌ഥാന സര്‍ക്കാര്‍ മുന്‍ ക്ലബ്ബ്‌ നടത്തിപ്പുകാരില്‍ നിന്ന്‌ പാട്ടഭൂമി തിരികെ പിടിച്ചപ്പോള്‍ ഇതിനെതിരെ ക്ലബ്ബ്‌ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന്‌ സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സബ്‌ കോടതിയില്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി നടക്കുന്ന കേസില്‍ വിധി വരുന്നതുവരെ ക്ലബ്ബ്‌ നടത്തിപ്പിനായി ഒരു കമ്മിറ്റിയെ നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്‌. ഈ ഉത്തരവില്‍ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇതില്‍ നാലു ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി മൂന്ന്‌ മാസത്തേക്ക്‌ മാത്രമായിരുന്നു.

സബ്‌കോടതി വിധി വന്നാലുടന്‍ ഈ കമ്മിറ്റി പരിച്ചുവിടണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. മൂന്ന്‌ മാസത്തിനുളളില്‍ സര്‍ക്കാരിന്‌ അനുകൂലമായ സബ്‌ കോടതി വിധിയും ഉണ്ടായി. അതിന്‌ ശേഷം ഈ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ നടത്തിപ്പുകാരെ സഹായിക്കാനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതും മുന്‍പ്‌ സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്‌ പ്രകാരം നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ തന്നെയാണ്‌. ക്ലബ് ഏറ്റെടുത്ത് ലാഭകരമായി നടത്താം എന്ന കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സന്നദ്ധത അവഗണിച്ച്, സര്‍ക്കാരിനെതിരേ കേസ് നടത്തിയ  നാല്‌ പഴയ ക്ലബ്ബ്‌ ഭാരവാഹികളടക്കം 10 അംഗ കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിക്കാനായിരുന്നു നീക്കം.

ഇതിന്‌ മുന്നോടിയായി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ക്ലബ്ബ്‌ നടത്തിപ്പമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ക്ലബ്ബ്‌ പ്രതിനിധികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ധാരണയായി. ഈ അപ്പീല്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്‌ ക്ലബ്ബ്‌ നടത്തിപ്പിന്‌ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കും.

കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സര്‍ക്കാരിനാണെന്നും ഇവിടെ സാധാരണക്കാര്‍ക്കും പ്രവേശിക്കുന്നതിനുളള അനുമതി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നു കാട്ടിയാണ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി.എ ഏബ്രാഹം കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്‌തത്‌. ഈ അപ്പീല്‍ ക്ലബ്ബ്‌ പിന്‍വലിച്ചാല്‍ പൂര്‍ണ്ണാധികാരം സര്‍ക്കാരിലാകും. ഇപ്പോള്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്‌ഥാനത്തില്‍ ക്ലബ്ബ്‌ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ക്ലബ്ബ്‌ ഭാരവാഹികളും തയ്യാറായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. പുതിയതായി സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തുക എന്നതാണു ധാരണ.

ഈ നീക്കത്തിന്‌ ഇപ്പോള്‍ തടസ്സമായിരിക്കുന്നത്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യ വ്യക്‌തി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയാണ്‌.

1850 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം ഗോള്‍ഫ്‌ കളിക്കാന്‍ തുടങ്ങിയ സ്‌ഥലം 1966 നവംബര്‍ ഒന്നിനാണ്‌ 99 വര്‍ഷത്തെ പാട്ടത്തിന്‌ ട്രിവാന്‍ഡ്രം ഗോള്‍ഫ്‌ ക്ലബ്ബിന്‌ ഭൂമിയും കെട്ടിടങ്ങളും കൈമാറിയത്‌. മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം നോട്ടീസ്‌ കൊടുത്ത്‌ തിരിച്ചെടുക്കാമെന്ന വ്യവസ്‌ഥയിലാണ്‌ നല്‍കിയത്‌.

ഗോള്‍ഫ്‌ ക്ലബ്ബ്‌ ആരംഭിച്ചതിന്‌ ശേഷം ക്ലബ്ബില്‍ ബാര്‍ നടത്തുകയും സ്വകാര്യ ചടങ്ങുകള്‍ക്ക്‌ വാടകയ്‌ക്ക് നല്‍കുകയും ചെയ്‌തു. ഇത്‌ ലൈസന്‍സ്‌ ഉടമ്പടിയുടെ ലംഘനമാണെന്ന്‌ കാട്ടി 2008 ജൂണിലാണ്‌ റവന്യു വകുപ്പ്‌ നടപടി ആരംഭിച്ചത്‌.

പാട്ടത്തുകയിനത്തില്‍ 71കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്‌ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുക്കുകയായിരുന്നു. 2010 ജൂണ്‍ 26നാണ്‌ കോടതിവിധി വന്നത്‌. ഇത്രയും വലിയ തുക കുടിശ്ശിക വരുത്തുകയും ബാര്‍ നടത്തിയതുള്‍പ്പെടെയുള്ള ഗുരുതരമായ കരാര്‍ ലംഘനങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കു തന്നെയാണ് മുന്‍പ് ക്ലബ് നടത്തി പരിചയം ഉള്ളവര്‍ എന്ന പേരില്‍ വീണ്ടും പൊതുസ്വത്ത് അധീനപ്പെടുത്തുവാന്‍ അവസരം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.

വാര്‍ത്ത - ബി.അര്‍ജുന്‍ദാസ്‌ - മംഗളം

2012 ജൂൺ 1

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം എന്ന പേരില്‍ അറിയപ്പെടുന്ന പ്രചാരണ കോലാഹലത്തിന്റെ സമാപനത്തോടെ മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണു നടക്കുന്നത്. ജനാധിപത്യത്തില്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതം തന്നെ.


ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന തെരഞ്ഞടുപ്പ്. അതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് അതിന്റേതായ ചില മൂല്യങ്ങളും തത്വങ്ങളുമുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പതിവിലേറെ വീറും വാശിയും നിറഞ്ഞതാണ് എന്നതാണു യാഥാര്‍ത്ഥ്യം. ഒരു മുന്നണിയില്‍ നിന്നു മത്സരിച്ചു വിജയിച്ച ശേഷം സ്ഥാനം രാജിവച്ച് എതിര്‍ മുന്നണിയില്‍ ചേര്‍ന്ന നേതാവു മത്സരരംഗത്തുണ്ട് എന്നതിനാല്‍ത്തന്നെ കേരളത്തിന്റെയാകെ ശ്രദ്ധ ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലാണ്.


പിറവം ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ അത്തരമൊരു സാഹചര്യം നിലവിലില്ല. ആരു ജയിച്ചാലും അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അധികം ബാധിക്കില്ലെന്നതാണ് അവസ്ഥ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലൂടെ നേടിയത്ര ഭൂരിപക്ഷം സര്‍ക്കാര്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. എങ്കിലും, ഈ തെരഞ്ഞെടുപ്പിന് പിറവത്തെ അപേക്ഷിച്ച് വാശി കൂടുതലുണ്ട്. അക്കാരണത്താല്‍ത്തന്നെ വന്‍തോതിലുള്ള ക്രമക്കേടുകളോ അക്രമം തന്നെയോ നെയ്യാറ്റിന്‍കരയിലുണ്ടായേക്കാം. ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കും ഉറപ്പിച്ചു വിജയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടേണ്ട വിഷയം മണ്ഡലത്തിന്റെ വികസനമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതല്ല സംഭവിച്ചത്. പൊതുവേദികളില്‍ പ്രസംഗിച്ച നേതാക്കളെല്ലാം ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഏതെങ്കിലും പ്രശ്‌നങ്ങളായിരുന്നില്ല.


യുഡിഎഫ്, ബിജെപി, കേന്ദ്രങ്ങളുടെ പ്രസംഗവേദികളില്‍ നിറഞ്ഞാടിയത് ടി പി ചന്ദ്രശേഖരനും എംഎം മണിയുമൊക്കെയായിരുന്നു. എല്‍ഡിഎഫാകട്ടെ കൂറുമാറ്റക്കാരനായ ശെല്‍വരാജിനെക്കുറിച്ച്  പറഞ്ഞു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്?


എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തു നില്‍ക്കാറുള്ള ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമെന്ന അല്‍പം അവിശ്വസനീയമായ അവകാശവാദവുമായി രംഗത്തുണ്ട്. ചുരുങ്ങിയത് രണ്ടാം സ്ഥാനമെങ്കിലും അവര്‍ക്കു ലഭിക്കുമെന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ പറയുന്നുമുണ്ട്. അത് എന്തുതന്നെ ആയാലും എവിടെയൊക്കെയോ എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നതായാണു സൂചന. രാഷ്ട്രീയത്തിലെ സകല സദാചാരങ്ങളും മാറ്റിവച്ച് അവിശുദ്ധ സഖ്യം എവിടെയൊക്കെയോ രൂപപ്പെട്ടിട്ടുണ്ടെന്നതു വാസ്തവം. അതിന്റെ അടിസ്ഥാനത്തിലാകും നെയ്യാറ്റിന്‍കരയിലെ ഫലപ്രഖ്യാപനം വരിക.


വിധി എന്തു തന്നെ ആയാലും അതു ജനങ്ങളുടെ വിധിയാണ്. അത് അംഗീകരിക്കാതെ മറ്റു മാര്‍ഗമില്ല. നിലവില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ജനവിധിക്കു വേണ്ടി കാക്കുക എന്നതാകണം എല്ലാ കക്ഷികളുടെയും നിലപാട്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് എതിരാകുമെന്ന് തിരിച്ചറിയാനെങ്കിലും മുന്നണികള്‍ തയാറാവേണ്ടിയിരിക്കുന്നു.
ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചിന്തിച്ചു വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍. നിലവില്‍ നെയ്യാറ്റിന്‍കരയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ട ജനാധിപത്യപരമായ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ജയിച്ചു വന്ന പ്രതിനിധി രാഷ്ട്രീയ കാരണം പറഞ്ഞ് രാജി വച്ചതാണ് അവിടുത്തെ ജനങ്ങളുടെ ബാധ്യതയായത്. ശെല്‍വരാജ് രാജി വച്ചത് നെയ്യാറ്റിന്‍കരക്കാര്‍ക്കു മാത്രമല്ല നഷ്ടമുണ്ടാക്കിയത് എന്നതാണു വാസ്തവം. നികുതി ദായകരായ കേരളീയര്‍ക്കെല്ലാം അധിക ബാധ്യത വരുത്തിവച്ചാണ് ശെല്‍വരാജ് രാജി വച്ചത്. അതേ വ്യക്തി തന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. തനിക്ക് എംഎല്‍എ സ്ഥാനം വേണ്ടെന്നു പറഞ്ഞയാള്‍ തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനത്തിന് എന്തു ചെയ്യാന്‍ സാധിക്കും?


നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതെങ്കിലും വ്യക്തിക്കു വേണ്ടിയല്ല ശെല്‍വരാജ് രാജി വച്ചത്. മറിച്ച്, അദ്ദേഹത്തിന്റെ ലക്ഷ്യം സ്വന്തം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു. ഏതെങ്കിലും നേതാവിന്റെ രാഷ്ട്രീയ മോഹത്തിനു വേണ്ടി കളഞ്ഞുകുളിക്കാനുള്ളതാണോ ജനങ്ങളുടെ നികുതിപ്പണം?


ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചതു തന്നെ. അക്കാരണത്താല്‍ത്തന്നെ വിധിയെഴുതുമ്പോള്‍ അവര്‍ കരുതല്‍ പാലിക്കണം. തങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധി തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്ന പ്രത്യാശയാണ് ഓരോ തെരഞ്ഞെടുപ്പിലും ക്യൂ നിന്നു വോട്ടു ചെയ്യുന്ന സാധാരണ സമ്മതിദായകനുള്ളത്. ആ പ്രതീക്ഷ നശിപ്പിക്കുന്നതാകരുത് ഇനി ജയിച്ചു വരുന്നവരുടെ പ്രവര്‍ത്തനം.


തെരഞ്ഞെടുപ്പു രംഗത്ത് ഉയര്‍ന്നു കേള്‍ക്കേണ്ട മുദ്രാവാക്യങ്ങളൊന്നുമല്ല നെയ്യാറ്റിന്‍കരയില്‍ നിന്നു കേട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകമോ എംഎം മണിയുടെ വെളിപ്പെടുത്തലോ നെയ്യാറ്റിന്‍കരക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനോ, വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ, മാലിന്യനിര്‍മാ​‍ര്‍ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ, സര്‍ക്കാരാശുപത്രിയില്‍ മരുന്നും സേവന സന്നദ്ധരായ ഡോക്ടര്‍മാരെയും മറ്റ് അവശ്യ സംവിധാനങ്ങളും ഒരുക്കുന്നതിനുമോ പര്യാപ്തമല്ല. പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെക്കുറിച്ച് അധികമാരും പ്രചാരണ വേദികളില്‍ പ്രസംഗിച്ചില്ല. അവിടെയെല്ലാം കേട്ടത് ഒഞ്ചിയവും ഇടുക്കിയും കൂറുമാറ്റവും തന്നെ. മറ്റു വിഷയങ്ങളെല്ലാം തമസ്കരിക്കപ്പെട്ടു.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താന്‍ മാത്രമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്നു. ഇത്തരം അര്‍ത്ഥശൂന്യത ഇനിയെങ്കിലും ഉണ്ടാകരുത്.



ഒടുവില്‍ കിട്ടിയ വാര്‍ത്ത: പണം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശെല്‍‌വരാജിന്റെ ഭാര്യയെയും കൂട്ടാളികളെയും ഇടതുപക്ഷ, ബീജേപീ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരിക്കുന്നു.
താന്‍‍ പണം കൊടുത്ത് വോട്ട് വാങ്ങാന്‍ വന്നതല്ലെന്നും ബാങ്കിലേക്ക് പോവുകയായിരുന്നു എന്ന് ശെല്‍‌വരാജിന്റെ ഭാര്യ മേരി വല്‍സലയുടെ വിശദീകരണം.

2012 മേയ് 31

ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി

അലൂവാലിയയും അത്ഭുതവിളക്കും എന്ന പേരില്‍ ദില്ലി പോസ്റ്റില്‍ 2012 മാര്‍ച്ച് 21നു പ്രസിദ്ധീകരിച്ച ലേഘനമാണ് ചുവടേ ചേര്‍ത്തിരിക്കുന്നത് ഒരു പുനര്‍ വായനയ്ക്ക് പ്രസക്തിയുണ്ടെന്നു കരുതുന്നതിനാല്‍ അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



എന്താണ് ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി? വിഭവ സമാഹരണവും, സമ്പത്തിന്റെ പുനര്‍വിതരണവും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, ഇതിനെല്ലാമുതകുന്ന തരത്തിലുള്ള നയനിര്‍മാണവും ഒക്കെയാണ് ഉത്തരമെന്നു കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ദില്ലിയിലെ സന്‍സദ് മാര്‍ഗിലെ യോജനാ ഭവനിലിരിക്കുന്ന മഹാപണ്ഡിതരോടു ചോദിച്ചു നോക്കുക. അവര്‍ പറയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള  പോംവഴി മേല്‍പറഞ്ഞതിനേക്കാളെല്ലാം ലളിതമാണെന്ന്. ആദ്യം സര്‍ക്കാരിനു വേണ്ട ഔദ്യോഗിക ദരിദ്രരുടെ എണ്ണം എത്രയായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നിട്ട് ദാരിദ്ര്യ രേഖ ആ എണ്ണത്തിലേക്കു വലിച്ചു താഴ്ത്തുക. ഈ പുതുപുത്തന്‍ ദാരിദ്ര്യരേഖയെ വിദഗ്ദസമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തവത്കരിക്കുക. ആവശ്യമെങ്കില്‍ ഒന്നുരണ്ടു സത്യവാങ്മൂലവുമാകാം. ശിഷ്ടം ശുഭം.


ഇതു തമാശയോ ആക്ഷേപഹാസ്യമോ അല്ല. മാര്‍ച്ച് 19ന് പ്രധാനമന്ത്രി അധ്യക്ഷനായിരിക്കുന്ന ആസൂത്രണ കമ്മിഷന്‍ പുറത്തിറക്കിയ കണക്കുകള്‍ കണ്ടാല്‍ ഏതു കൊച്ചുകുട്ടിക്കും മനസിലാകും മേല്പറഞ്ഞതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന മാര്‍ഗമെന്ന്. ഔദ്യോഗിക കണക്കുകളനുസരിച്ച് 2004-05നും 2009-10നുമിടയില്‍ ഇന്ത്യയില്‍ ദാരിദ്യം ജനസംഖ്യയുടെ 37.2 ശതമാനത്തില്‍ നിന്ന് 29.8 ശതമാനത്തിലേക്കു കുത്തനെ കുറഞ്ഞു. കമ്മിഷന്‍ പറയുന്നത് മേല്പറഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ നഗരങ്ങളിലെ ദാരിദ്ര്യം 25.7 ശതമാനത്തില്‍ നിന്ന് 20.9 ശതമാനത്തിലേക്കും, ഗ്രാമങ്ങളില്‍ അത് 41.8 ശതമാനത്തില്‍ നിന്ന് 33.8 ശതമാനത്തിലേക്കും ഇടിഞ്ഞുവെന്നാണ്. ഒറ്റനോട്ടത്തില്‍ മഹത്തായ നേട്ടം തന്നെയെന്ന് ആരും സമ്മതിക്കും. ഇന്ത്യ ആഗോളവത്കരണ-ഉദാരവത്കരണ (നവലിബറല്‍) നയങ്ങള്‍ സ്വീകരിച്ചതിനു ശേഷം രാജ്യം ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് വാദിക്കുന്നവരെ സംബന്ധിച്ച് കാതുകളില്‍ സംഗീതമായേക്കാവുന്ന കണക്കുകള്‍.


എന്നാല്‍, ഈ ദാരിദ്ര്യരേഖയെ ആസൂത്രണ കമ്മിഷന്‍ നിര്‍വചിച്ചിരിക്കുന്നത് എങ്ങിനെയെന്ന് ചോദിക്കുന്നിടത്താണ്  കാര്യം. മേല്‍പറഞ്ഞ നേട്ടങ്ങളുടെ കണക്കുകള്‍ രാജ്യത്തെ പാവപ്പെട്ടവരെ അപമാനിക്കാനും കൂടുതല്‍ പീഡിപ്പിക്കാനുമായി ബോധപൂര്‍വം നിര്‍മിച്ചെടുത്തിരിക്കുന്ന കുടിലക്കണക്കുകളാണെന്ന് പതിയെ വെളിവാകുന്നു. ആസൂത്രണ കമ്മിഷന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഗ്രാമവാസിയും, 28.65 രൂപ ചിലവാക്കാന്‍ കഴിയുന്ന നഗരവാസിയും ദരിദ്രരല്ല. ഇതാണ് പുതിയ ദാരിദ്ര്യ രേഖ നിര്‍വചിക്കാനായി കമ്മിഷന്‍ സ്വീകരിച്ചിരിക്കുന്ന വരുമാന പരിധി. ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരെയും 32 രൂപ ചെലവിടാന്‍ ശേഷിയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കണമെന്നാണ് കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഈ പണം കൊണ്ട് എങ്ങിനെയാണ് ഒരാള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കാനാകുക എന്ന് കോടതി അന്ന് തിരിച്ചു ചോദിച്ചിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ദാരിദ്ര്യ രേഖാ നിര്‍ണയ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നുപോലും പുറകോട്ടു പോയാണ് ദിവസം കേവലം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഒരു ഗ്രാമവാസി ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്ന് ഇപ്പോള്‍ ആസൂത്രണ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസത്തേക്ക് 22 രൂപ 40 പൈസ! അതും ഇന്നത്തെ ഇന്ത്യയില്‍. എന്താണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലൂവാലിയ ഈ രാജ്യത്തെ പാവങ്ങളെ പറ്റി കരുതുന്നത്?


Cartoon Courtesy: The Hindu

കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും.


ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് ‘ജനപ്രിയ’ മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം. അതിന്റെ അഹങ്കാരത്തിലാണ് ഇന്ത്യ പോലൊരു രാജ്യത്ത്, നഗരങ്ങള്‍ക്കപ്പുറത്ത് കൊള്ളാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമില്ലാത്ത ഒരു ഫ്യൂഡല്‍-വിപണി-മുതലാളിത്ത രാജ്യത്ത്, കേവലം ഇരുപതു രൂപ ചിലവാക്കാന്‍ കഴിയുന്നവര്‍ ദരിദ്രരല്ലെന്ന് പറയാന്‍ ഭരണകൂടത്തിനാകുന്നത്.


ആല്‍ മുളയ്ക്കുന്നത് എവിടെ നിന്നായാലും വേണ്ടില്ല തണലു കിട്ടിയാല്‍ മതി എന്നേയുള്ളൂ ഭരിക്കുന്നവര്‍ക്ക്. കമ്മിഷന്റെ അത്ഭുത കണക്കുകളോടുള്ള സര്‍ക്കാര്‍ പണ്ഡിതരുടെ പ്രതികരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ആസൂത്രണ കമ്മിഷനിലെ മുഖ്യ ഉപദേശകന്‍ പ്രൊണബ് സെന്നിന്റെ അഭിപ്രായത്തില്‍ 2004-05 മുതലുള്ള അഞ്ചു വര്‍ഷക്കാലത്ത് ഏറ്റവും വേഗമേറിയ തോതില്‍ ദാരിദ്ര്യം കുറയുന്നതാണ് രാഷ്ട്രം കണ്ടതത്രെ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ മാന്ത്രിക നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല അദ്ദേഹത്തിന്. ഇപ്പോഴത്തെ വളര്‍ച്ചയുടെ പ്രവേഗം നിലനിര്‍ത്തിയാല്‍ വരുന്ന ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്നും ദാരിദ്യം    പൂര്‍ണമായും തുടച്ചു നീക്കാമെന്ന കാര്യത്തില്‍ സെന്‍ ആത്മവിശ്വാസിയുമാണ്. (അത്രയും നാള്‍ കത്തിരിക്കേണ്ടിയൊന്നും വരില്ല. വരുമാന പരിധി ഇപ്പോഴത്തെ ഇരുപത്തിരണ്ടില്‍ നിന്നും അഞ്ചോ പത്തോ രൂപയായി കുറച്ചാല്‍ മതിയാകുമല്ലോ.) ദാരിദിദ്ര്യത്തിലുണ്ടായ കുറവ് വന്‍ നേട്ടം തന്നെയാണെങ്കിലും, ഈ നേട്ടത്തിന്റെ പളപ്പില്‍ ഇന്ത്യ മയങ്ങി പോകരുതെന്നാണ് കണക്കുകളോട് പ്രതികരിക്കവേ സോണിയാ ഗാന്ധിയുടെ നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം എന്‍സി സക്സേന പറഞ്ഞത്. ഇരുപത്തി രണ്ടു രൂപയുടെ ബലത്തില്‍ ദരിദ്രരല്ലാതാകുന്ന ഇന്ത്യാക്കാരെ കുറിച്ച് അഭിമാനം കൊള്ളാന്‍ എത്ര പേരാണെന്നു നോക്കു.



ദാരിദ്ര്യത്തിന്റെ മറുപുറം
സര്‍ക്കാരിന്റെ ദാരിദ്ര്യരേഖാ നിര്‍ണയ രീതി ഇതാദ്യമായല്ല വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ ദാരിദ്ര്യം കുറയുകയല്ല, മറിച്ച് കൂടുതല്‍ രൂക്ഷമാകുകയാണ് ഉണ്ടായതെന്ന് തെളിവുകള്‍ നിരത്തുന്ന പഠനങ്ങള്‍ നിരവധിയാണ്. വിഖ്യാതമായ അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 77 ശതമാനത്തോളം ആളുകള്‍ ഒരു ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. കൂടാതെ, മൂന്നാമത് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചു വയസില്‍ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹാര കുറവനുഭവിക്കുന്നവരാണ്.


2010 ജൂലൈയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് (Oxford Poverty and Human Development Initiative–ഈ പഠനത്തിന് പിന്നീട് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കുകയുണ്ടായി) സബ്-സഹാറന്‍ ആഫ്രിക്കയിലെ ഇരുപത്തിയാറു രാജ്യങ്ങളില്‍ മൊത്തമുള്ളതില്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലുണ്ട്. പോഷകാഹാരങ്ങളുടേയും, അടിസ്ഥാന സൗകര്യങ്ങളുടേയും ലഭ്യതയും, ആരോഗ്യനിലവാരവും അടിസ്ഥാനമായെടുത്താണ് പ്രസ്തുത പഠനം ദാരിദ്ര്യ രേഖ നിര്‍വചിച്ചിരിക്കുന്നത്. അതനുസരിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലേയും സ്ഥിതി ആഫ്രിക്കന്‍ ദാരിദ്ര്യ സാഹചര്യങ്ങളേക്കാള്‍ ഭീതിതമാണ്. ഏഴു കോടി ജനങ്ങളുള്ള മധ്യ പ്രദേശിനെ പഠനം താരതമ്യപ്പെടുത്തുന്നത് മധ്യാഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുമായാണ്. രണ്ടിടത്തേയും ദരിദ്രസാഹചര്യങ്ങള്‍ സമാനമാണെന്നാണ് റിപോര്‍ട്ട് പറയുന്നത്.


ഇതൊന്നും പോരെങ്കില്‍ മാര്‍ച്ച് 14നു പുറത്തിറങ്ങിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ സെന്‍സസ് നോക്കു. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമേ അണുവിമുക്ത ശുദ്ധജലം ലഭിക്കുന്നുള്ളൂ. രാജ്യത്ത് ആകെയുള്ള 24.6 കോടി ഭവനങ്ങളില്‍ കക്കൂസുള്ളത് ഏകദേശം 47 ശതമാനത്തിനു മാത്രം. ശിഷ്ടമുള്ള 53 ശതമാനത്തില്‍ മൂന്നു ശതമാനത്തില്‍പരം ആളുകള്‍ പൊതു കക്കൂസ് ഉപയോഗിക്കുന്നു. ബാക്കി 47 ശതമാനത്തോളം (ഏകദേശം അമ്പതു കോടി ആളുകള്‍) തുറസായ സ്ഥലത്താണ് കാര്യം സാധിക്കുന്നത്. ഇതാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയുടെ നേര്‍ചിത്രം.


എന്നാല്‍ ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും ഇന്നു കടന്നുപോകുന്ന ഈ ജീവിത സാഹചര്യങ്ങള്‍ തുറന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കിടക്കാന്‍ വീടില്ലാത്തവരോ, ഉടുക്കാന്‍ തുണിയില്ലാത്തവരോ, ആരോഗ്യ പരിരക്ഷ ലഭിക്കാത്തവരോ, വിദ്യാഭാസ സൗകര്യങ്ങള്‍ വഹിക്കാന്‍ ത്രാണിയില്ലാത്തവരോ സര്‍ക്കാര്‍ കണക്കില്‍ ഇപ്പോള്‍ ദരിദ്രരല്ല. മറിച്ച്, പ്രതിമാസം ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണത്തിന് ചിലവാക്കേണ്ടി വരുന്ന പണം ചിലവഴിക്കാന്‍ ശേഷിയില്ലാത്തവര്‍ മാത്രമാണ് ദരിദ്രര്‍. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായ ഉട്സ പട്നായിക്കിന്റെ അഭിപ്രായത്തില്‍ ഇതു ദാരിദ്ര്യ രേഖയല്ല, മറിച്ച് കൊടുംപട്ടിണി രേഖയാണ്. മന്‍മോഹന്‍ സിംഗും അലൂവാലിയയും മറ്റും ചേര്‍ന്ന് വരച്ചെടുക്കുന്ന ഈ പട്ടിണിരേഖ രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ ചിത്രം പോലും തരുന്നില്ലെന്നാണ് ഉട്സയെ പോലുള്ളവര്‍ പറയുന്നത്. ഉദാഹരണത്തിന്, പോഷകാഹാരലബ്ധി പട്ടിണി അളക്കാനുള്ള മാനദണ്ഡമായെടുത്താല്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ശരാശരി ആളോഹരി പോഷകാഹാരലബ്ധി കുറയുകയാണുണ്ടായിരിക്കുന്നത്. ഇന്ന് രാജ്യത്തെ 76 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് (ഏകദേശം 84 കോടിയോളം ജനങ്ങള്‍) ആവശ്യമായ ഊര്‍ജം (2,100 കിലോകലോറി ഒരു നഗരവാസിക്കും, 2,400 കലോറി ഗ്രാമവാസിക്കും എന്ന തോതില്‍) ലഭിക്കുന്നില്ലെന്ന് ഉട്സയുടെ പഠനം തെളിയിക്കുന്നു. അത്രയും ഭക്ഷണം വാങ്ങാനുള്ള പണംപോലും സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഉട്സയുടെ അഭിപ്രായത്തില്‍, ദാരിദ്ര്യ രേഖാ നിര്‍ണയത്തിലെ പാകപ്പിഴകള്‍ക്ക് മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.


യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യ രേഖ നിര്‍ണയിക്കപ്പെട്ടിരുന്നത് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിനുള്ള ചിലവു കൂടി കണക്കിലെടുത്തായിരുന്നു. 1979ലെ ഒരു വിഗദ്ഗ സമിതി പഠനം മുന്നോട്ടു വച്ചത് ഒരു വ്യക്തിയുടെ പ്രതിമാസ ഉപഭോഗ ചിലവിന്റെ അടിസ്ഥാനത്തിലായിരിക്കണം ദാരിദ്ര്യരേഖ നിര്‍ണയിക്കേണ്ടത് എന്നായിരുന്നു. ഇതില്‍ ഭക്ഷണത്തിനായി ചിലവാക്കുന്ന പണം പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. അതായത്, ഒരു ഗ്രാമവാസിക്ക് ഒരു ദിവസം 2,400 കലോറി ഊര്‍ജം ലഭിക്കുന്നതിനാവശ്യമായ പണം ഭക്ഷണയിനത്തില്‍ ചിലവാക്കാന്‍ അയാള്‍ക്ക്/അവള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, അവര്‍ ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്നു പറയാം. ഈ നിര്‍വചനമനുസരിച്ച് ഒരു നഗരവാസിക്ക് ആവശ്യം വേണ്ട ഊര്‍ജം 2,100 കലോറിയായിരുന്നു. പിന്നീട് ഗ്രാമവാസിയുടെ ഊര്‍ജകണക്ക് 2,200 ആയി കുറയ്ക്കപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ അന്ന് ആസൂത്രണ കമ്മിഷന്‍ സ്വീകരിച്ചിരുന്നു. പക്ഷേ, 1973-74ലെ ഉപഭോഗ ചിലവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ നിര്‍വചനമനുസരിച്ച് ദാരിദ്രരുടെ എണ്ണം സര്‍ക്കാര്‍ കണക്കു കൂട്ടിയുള്ളൂ. അന്നത്തെ പോഷകാഹാരാധിഷ്ടിത ദാരിദ്ര്യരേഖയനുസരിച്ച് ഗ്രാമങ്ങളില്‍ 56 ശതമാനവും, നഗരങ്ങളില്‍ 49 ശതമാനവും ദരിദ്രരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ദാരിദ്ര്യ രേഖ മാറ്റിവരച്ചപ്പോഴൊക്കെ ദരിദ്രര്‍ക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ബോധപൂര്‍വം അവഗണിച്ചു. മറിച്ച്, 1973-74ലെ ദാരിദ്ര്യത്തെ നിര്‍ണയിച്ച പ്രതിമാസ വരുമാന പരിധിയെ (49 രൂപ ഗ്രാമങ്ങളിലും 56 രൂപ നഗരങ്ങളിലും) പണപ്പെരുപ്പത്തിനനുസരിച്ച് വിലസൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി വരയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതാണ് ഇപ്പോഴത്തെ വരുമാന പരിധിയില്‍ എത്തിനില്‍ക്കുന്നതെന്ന് ഉട്സ പറയുന്നു.



മേല്പറഞ്ഞ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അളവില്‍ പോഷകാഹാരം ലഭിക്കണമെങ്കില്‍ ഇന്ന് എത്ര രൂപ ദിവസം ചിലവാക്കണം? ഉട്സ നടത്തിയ പഠനമനുസരിച്ച് 2,200 കലോറി ഊര്‍ജം എന്ന തോതില്‍ ഒരു ഗ്രാമവാസിക്ക് ലഭിക്കണമെങ്കില്‍, ഇന്ന് അയാള്‍ ദിവസം 36 രൂപ ചിലവാക്കേണ്ടതുണ്ട്. ഒരു നഗരവാസിക്ക് 2,100 കലോറി ഊര്‍ജം ലഭിക്കാന്‍ ചിലവാക്കേണ്ടി വരിക 60 രൂപയാണ്. അതായത് പ്രതിമാസം ഗ്രാമ-നഗരവാസിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ മാത്രം വേണ്ട തുക യഥാക്രമം 1,085  രൂപയും 1,800യും. നാലാളുകളുള്ള ഒരു കുടുംബത്തിനാണെങ്കില്‍ ഇത് യഥാക്രമം 4,340 രൂപയും, 7,200 രൂപയുമാകണം. എന്നാല്‍ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഇത്രയും സമ്പാദിക്കാന്‍ കഴിയുന്നുണ്ടോ?ഇതു ഭക്ഷണചിലവു മാത്രമാണെന്നാതാണ് ദുഖകരം. ആരോഗ്യത്തിന് ആരാണ് പണം ചിലവാക്കുക? ദരിദ്രരുടെ കുട്ടികളെ ആരു പഠിപ്പിക്കും? അവര്‍ എവിടെ ഉറങ്ങും? ആസൂത്രണ കമ്മിഷന്‍ മറുപടി പറയുമോ?


വിപണിയുടെ സ്വന്തം
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കായി ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി മാര്‍ച്ച് 16ന് അവതരിപ്പിച്ച ബജറ്റിന്റെ മുഖ്യ സന്ദേശം ധനകമ്മി വെട്ടി കുറയ്ക്കലായിരുന്നു. സര്‍ക്കാരിന്റെ ചിലവുകള്‍ കുറയ്ക്കണമെന്നത് ഇന്ത്യയിലെ ധനമൂലധനത്തിന്റെ (finance capital) കാലങ്ങളായുള്ള ആവശ്യമാണ്. കമ്മി കൂടിയാല്‍ അതു നികത്തുന്നതിനായി സര്‍ക്കാരിന്റെ കടംവാങ്ങല്‍ കൂടും. അപ്പോള്‍ കോര്‍പറേഷനുകള്‍ക്കും, മറ്റു വന്‍കിട കടമെടുപ്പുകാര്‍ക്കും വേണ്ടത്ര പണം കടവിപണിയില്‍ നിന്നും കണ്ടെത്താന്‍ കഴിയാതാകും. അതുകൊണ്ട് സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് മൂക്കുകയറിടേണ്ടത് ആവശ്യമാണ്. മാത്രമല്ല, ഒരു നവലിബറല്‍ സര്‍ക്കാര്‍ ചിലവു കുറയ്ക്കുകയെന്നു പറഞ്ഞാല്‍ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥം പാവങ്ങള്‍ക്കായുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്. ബജറ്റിലെ ഈ നിര്‍ദേശങ്ങള്‍ നോക്കുക: നടപ്പു വര്‍ഷത്തെ ധനകമ്മി 5.6 ശതമാനമായിരിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് 5.1 ശതമാനമായി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഇതിലേക്കായി ഇപ്പോള്‍ ജിഡിപിയുടെ 2.4 ശതമാനമുള്ള സബ്സിഡികള്‍ 1.9 ശതമാനത്തിലേക്കു കുറയ്ക്കും. വിപണിയില്‍ സര്‍ക്കാരിന് ഇടപെടാനുള്ള ഉപകരണങ്ങള്‍ കൂടിയാണ് സബ്സിഡികള്‍. അതു കുറയ്ക്കുന്നതു വഴി വിപണിയില്‍  കോര്‍പറേഷനുകള്‍ക്കുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.



സബ്സിഡികള്‍ വെട്ടികുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ദരിദ്രരുടെ എണ്ണം കുറച്ച് സബ്സിഡികള്‍ ശേഷിക്കുന്ന ദരിദ്രര്‍ക്കു മാത്രമായി നിജപ്പെടുത്തുക എന്നതാണ്.  നന്ദന്‍ നിലേകാനി കമ്മിഷന്‍ സര്‍ക്കാരിനോട് പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നതും അതു തന്നെ. അര്‍ഹമായവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ എന്നാണ് നിലേകാനി കമ്മിഷനും, കോര്‍പറേഷനുകളും പാടിക്കൊണ്ടിരിക്കുന്നത്. അര്‍ഹമായവരുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചാല്‍ പിന്നെ കൊടുക്കുന്ന ആനുകൂല്യങ്ങളുടെ എണ്ണവും കുറയുമെന്ന് ഇന്‍ഫോസിസിന്റെ തലപ്പത്തിരുന്നിരുന്ന നിലേകാനിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അവിടെയാണ് ആസൂത്രണ കമ്മിഷനും, സര്‍ക്കാരും, സര്‍ക്കാര്‍ പണ്ഡിതരുമെല്ലാം പാവങ്ങള്‍ക്കെതിരായ കോര്‍പറേഷനുകളുടെ യുദ്ധത്തില്‍ കക്ഷി ചേരുന്നത്. ദരിദ്രരുടെ എണ്ണം കൃത്രിമമായി വെട്ടിക്കുറച്ചത് ദാരിദ്ര്യം കുറച്ചു എന്നു മേനി നടിക്കാന്‍ വേണ്ടി മാത്രമല്ല. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂടിയാണ്. അതിനായി മന്‍മോഹന്‍ സര്‍ക്കാരിന്റെ കയ്യിലുള്ള അത്ഭുത വിളക്കാണ് ആസൂത്രണ കമ്മിഷന്‍. അലൂവാലിയ മന്‍മോഹന്റെ അലാവുദീനും.

(ഇത് ഞാന്‍ എഴുതിയതല്ല കോപ്പി പേസ്റ്റ് ചെയ്തതാ​‍ണ് - അതിനാല്‍ തന്നെ എന്റെ ശൈലിയില്‍ നിന്നും വെത്യസ്തമായി വിവരങ്ങള്‍ സമഗ്രമായി സ്ഥിതിവിവര കണക്കുകളോടെ അവതരിപ്പിച്ചിരിക്കുന്നു.)

2012 മേയ് 29

ഇന്നലത്തെ നിസാര വാര്‍ത്തകള്‍


ഇന്നലത്തെ വാര്‍ത്തകള്‍ കേട്ടില്ലേ ഒരു കോണ്‍ഗ്രസ് എം‌ പി. അപ്പന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നാല്‍പത്തി മൂവായിരം കോടി രൂപ കള്ളപ്പണം സമ്പാദിക്കുന്നു അന്ന് പൊതുമുതല്‍ കൊള്ളയടിക്കാന്‍ അവന്‍ ഒത്താശ ചെയ്ത് കൊടുത്തവര്‍ അവന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി കോണ്‍ഗ്രസിനു ഭീഷണിയാകുന്നു (ആന്ധ്രാ കുലംകുത്തി) എന്നു കണ്ടപ്പോള്‍ CBI യെ വിട്ട് കേസെടുക്കുന്നു.


കേന്ദ്ര മന്ത്രിമാര്‍ പറയുന്നു എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണ്‍ അവരെ സഹായിക്കണം എണ്ണ വില കൂട്ടണം. എണ്ണക്കമ്പനികള്‍ പറയുന്നു ഞങ്ങള്‍ അന്യായ ലാഭത്തിലാണെന്ന്. ആരെ വിശ്വസിക്കും?


കേന്ദ്ര മന്ത്രിമാരില്‍ പതിനഞ്ച് പേര്‍ കൊടിയ അഴിമതി വീരന്മാരാണെന്നതിനു തെളിവുകളുമായി അരവിന്ദ് കെജ്രിവാള്‍, ആ തെളിവോന്നും ഞങ്ങക്ക് വേണ്ടന്ന് CBI,

കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാമത്‌


ശ്രീപത്മനാഭക്ഷേത്ര നിധി: മൂല്യനിര്‍ണയ സിഡി വിദേശത്തേക്കു ചോര്‍ന്നു.

കേന്ദ്ര കേരള ആഭ്യന്തര മന്ത്രിമാര്‍ കമ്യൂണിസ്റ്റുകാരെ ചീള് കേസില്‍ കുടുക്കാന്‍ വിറളി പിടിച്ച് പായുമ്പോള്‍ നിലവറയിലെ നിധിയുടെ കണക്ക് ഇറ്റലിയിലെത്തി. നിധി സ്വിസ്സ് ബാങ്ക് നിലവറകളിലെത്തിയ വാര്‍ത്ത ഉടനേ കേള്‍ക്കാം.


ആനക്കൊമ്പ് തനിക്ക് അമ്മായി അപ്പന്‍ തന്നതാണെന്ന് സൂപ്പര്‍ താരം, അല്ല ആനക്കൊമ്പ് സ്വന്തമായി ഉള്ള ഒരാള്‍ അത് സൂക്ഷിക്കാന്‍ സൂപ്പറിനെ ഏല്‍പ്പിച്ചതാണെന്നു വനം മന്ത്രി.(ആനയേക്കാള്‍ വലിയ ആനപ്പിണ്ടം)


മൂന്നു പേരെ തട്ടിയെന്നു മണി, മണിക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു, നാലുപേരെ തട്ടിയെന്നു എമ്മെം ഹസ്സന്‍, ഹസ്സനെതിരേ കേസുമില്ല ഒരു കോപ്പുമില്ല ഹസ്സന് അടുത്ത തവണ പരംവീര്‍ചക്ര നല്‍കാന്‍ തീരുമാനം എടുക്കാന്‍ സാധ്യത.



ഓട്ടോ കാസ്റ്റിന്റെ സ്ഥലത്ത് ഇനി ഓട്ടോ സ്റ്റാന്റ് മതിയെന്ന് കേന്ദ്രന്മാര്‍ തീരുമാനിച്ചു നമ്മുടെ കുഞ്ഞൂഞ്ഞും കുട്യോളും അത് സമ്മതിക്കേം ചെയ്തു, ഇനി ആ സ്ഥലം എന്നാണ് ഞമ്മന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടദാനം കൊടുക്കുന്നതെന്നു മാത്രം അറിഞ്ഞാല്‍ മതി.


മൂഴിയാര്‍ നവീകരണത്തിന്റെ മറവില്‍ ജനറേറ്ററുകളിലെ ഉപകരണങ്ങള്‍ അനാവശ്യമായി മാറ്റി വി.എടെക്‌ എന്ന സ്വകാര്യ കമ്പനി നേടിയത്‌ കോടികള്‍. ഉപകരണങ്ങള്‍ മാറ്റേണ്ട ആവശ്യമില്ലെന്നും നല്ല നിലവാരത്തിലുള്ളതാണെന്നുമുള്ള രണ്ടു റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ്‌ ഉന്നതര്‍ ഗൂഢാലോചന നടത്തി  കമ്പനിക്ക്‌ അധികതുക അനുവദിച്ചത്‌.


മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിച്ചില്ലെങ്കില്‍ തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്നു ജയലളിത.


കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കൊക്കെ ഇന്നലെ വരെ കൊലപാതകക്കേസിന്റെ കാര്യം പത്ര സമ്മേളനം നടത്താന്‍ നൂറു നാവായിരിന്നു ജയലളിതയുടെ ഇണ്ടാസ് കണ്ടതോടെ ചെറ്റകളുടെ ഒക്കെ വായില്‍ ഇപ്പം പിന്നേം ഏത്തപ്പഴം തിരുകിയ പോലെയായി. ഈ കൊള്ളക്കാരുടെ ...അടിമകളായിരിക്കുന്നതിലും മെച്ചമായിരുന്നിരിക്കും പഴയ വെള്ളക്കാരോടുള്ള അടിമത്വം. ലളിതാമ്മ പേടിപ്പിച്ച ഉടനേ അണ്ണി  പറയുന്നതെല്ലാം ഉടനേ (ഡാമില്‍) ചെയ്തു കൊടുക്കാന്‍ നമ്മുടെ ജല വിഭവ വകുപ്പിന്റെ ഉത്തരവും ഇറങ്ങി,


എടോ ഉറക്കമില്ലാത്തവനേ ഉണ്ണാക്കന്‍ മന്ത്രീ ആകാശ പീഡനക്കാരാ തനിക്കൊന്നു പോയി ആത്മഹത്യ ചെയ്യാമോ?


(കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ നിന്നു കിട്ടിയത് - ഇവിടെ ഉപയോഗിക്കുന്നതില്‍ കാര്‍ട്ടൂണിസ്റ്റിനു വിരോധം ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാം)

2012 മേയ് 26

ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാര്‍

ഒരു ലിറ്റര്‍ പെട്രോളിന് ഏഴര രൂപ വില വര്‍ധിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള എണ്ണക്കമ്പനികള്‍ ജനങ്ങളെ സഹായിച്ചത്. ഇത്രയേറെ വലിയ തോതിലുള്ള വിലവര്‍ധന ഇതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇതേച്ചൊല്ലി പ്രതിഷേധം ഉയരുക സ്വാഭാവികം. ഏഷ്യയിലെ ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ ദിവസം തന്നെയാണ് ഇന്ത്യയില്‍ പെട്രോള്‍ വില ക്രമാതീതമായി വര്‍ധിപ്പിച്ചതെന്നതാണ് വസ്തുത.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നെന്നും ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം താഴേക്കു പോയെന്നുമൊക്കെയുള്ള ന്യായങ്ങള്‍ നിരത്തിയാണ് എണ്ണക്കമ്പനികള്‍ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് വില കുത്തനെ കയറ്റിയത്. യഥാര്‍ത്ഥ ചിത്രം ഈ പറയുന്നതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണെന്ന് തെളിയിക്കപ്പെടാന്‍ ഈ വാര്‍ത്ത തന്നെ ധാരാളം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സംഭവിക്കുന്നതും ഇവിടെ സംഭവിക്കുന്നതുമായി വലിയ ബന്ധമൊന്നുമില്ല.


നിലവില്‍ എണ്ണക്കമ്പനികളുടെ നഷ്ടത്തിനു കാരണം ക്രൂഡോയിലിന്റെ വിലയിലെ വര്‍ധനയൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വലിയ നിരക്കിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റി സുഖജീവിതം നയിക്കുന്ന കുറേ വെള്ളാനകളെ തീറ്റിപ്പോറ്റാനാണ് വലിയ പണച്ചെലവുള്ളത്. ഇക്കാരണത്താല്‍തന്നെ കമ്പനി ഓരോ ദിവസവും നഷ്ടത്തിലേക്കു വീഴുകയും ചെയ്യുന്നു. ഇതെല്ലാം അറിയുന്ന സര്‍ക്കാര്‍, കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം പകര്‍ന്നു നല്‍കി കടമയില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കുമ്പോള്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത്. സുഹൃദ് രാഷ്ട്രമായ ഇറാനില്‍ നിന്നും നിര്‍‌ലോഭം ലഭിച്ചുകൊണ്ടിരിക്കുന്ന എണ്ണയുടെ ഇറക്കുമതി അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി നിറുത്തിവെച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം എണ്ണവിലയിലുണ്ടായ വര്‍ധനയുടെ പേരില്‍  കേരളത്തില്‍ ഹര്‍ത്താല്‍ ആയിരുന്നു. പ്രാകൃതമായ ഈ സമരമുറയെ ജനം ഇന്നലെ അംഗീകരിച്ചു. അതിനു കാരണം മറ്റൊന്നുമല്ല, സര്‍ക്കാരിന്റെ കയ്യില്‍ നിന്നു മുഖത്തടച്ചു കിട്ടിയ അടി തന്നെ.


എണ്ണക്കമ്പനികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വില കയറ്റിയിട്ടും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നവര്‍ നിശബ്ദരായി ഇരിക്കുന്നു. ജനങ്ങളോട് എന്തു പ്രതിബദ്ധതയാണ് യുപിഎ സര്‍ക്കാരിനുള്ളത്? തോന്നിയതു പോലെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത് യുപിഎ സര്‍ക്കാര്‍ തന്നെ. വില നിര്‍ണയാധികാരം പൂര്‍ണമായി കമ്പനികള്‍ക്ക് ഏല്പിച്ചു കൊടുത്തതിലൂടെ എന്തു പരിഷ്കരണമാണ് യുപിഎ സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നു കൂടി ജനങ്ങളോടു പറയുക. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഒരു സര്‍ക്കാരില്‍ നിന്ന് കിട്ടിയ അടിയായതിനാല്‍ത്തന്നെയാണ് ഇന്നലെ നടന്ന ഹര്‍ത്താലിനോട് ജനം സഹകരിച്ചത്. വളരെപ്പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതു വലിയ ജനദ്രോഹം തന്നെ. അതിനേക്കാള്‍ വലിയ ദ്രോഹത്തില്‍ പ്രതിഷേധിക്കാനാണ് എന്നതിനാല്‍ ജനം ഇടതുപക്ഷത്തോടും ബിജെപിയോടും സഹകരിച്ചു.


പതിവു പോലെ സംസ്ഥാനം അധികനികുതി വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ക്കൂടി ഇളവു പ്രഖ്യാപിച്ചാല്‍ കുറയ്ക്കാവുന്നതേയുള്ളൂ പെട്രോള്‍ വില. പക്ഷേ, അതിന് ആരും തയാറല്ല. വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കുക എന്ന ചരിത്രപരമായ അബദ്ധം ചെയ്തതിന്റെ പ്രായശ്ചിത്തമായെങ്കിലും നികുതിയിളവു പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാവണം. പെട്രോളിന്റെ വില വര്‍ധിക്കുന്നതിലൂടെ കഷ്ടപ്പാട് അനുഭവിക്കുക വാഹനയുടമകള്‍ മാത്രമല്ല. ജീവിതത്തിന്റെ സമസ്തമേഖലകളെയും ദോഷകരമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന. പെട്രോളിനു പുറമേ ഡീസലിന് നാലു രൂപയും പാചകവാതകത്തിന് നാനൂറു രൂപയും വരെ വില വര്‍ധിപ്പിച്ചാല്‍ കൊള്ളാമെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. അതിനു കൂടിയുള്ള അവസരം അവര്‍ക്കു നല്‍കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണം.


ഇന്ധനവില ഓരോ തവണയും വര്‍ധിപ്പിക്കുമ്പോള്‍ വലിയ ലാഭം കൊയ്യുന്ന ഒരു വിഭാഗമുണ്ട്. പെട്രോള്‍ പമ്പുടമകള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ പമ്പുകളില്‍ മിക്കവയും സന്ധയ്ക്കു തന്നെ അടച്ചുപൂട്ടി. രാത്രി പന്ത്രണ്ടു മണിക്കു മുമ്പ് ഒരു ലിറ്റര്‍ പോലും വില്‍ക്കാതിരിക്കാനായിരുന്നു ശ്രമം.  മിക്ക പമ്പുകളിലും വന്‍ തിരക്കാണ് സന്ധയ്ക്ക് അനുഭവപ്പെട്ടത്. പലയിടത്തും പൊലീസ് വരെ ഇടപെടേണ്ടി വന്നു.


കോട്ടയം നഗരത്തിലെ കോടിമതയിലുള്ള പമ്പ് തുറപ്പിക്കാന്‍ ഇടതുപക്ഷ യുവജനസംഘടനകളും (DYFI) പൊലീസും രംഗത്തെത്തേണ്ടി വന്നതു മാത്രം മതി പമ്പുടമകളുടെ തെറ്റായ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിയാന്‍. വില കൂടുമ്പോള്‍ പൂഴ്ത്തി വയ്ക്കുന്ന ഇവരാരും വില കുറയുമ്പോള്‍ അതു കുറയ്ക്കാന്‍ തയാറല്ല. വില വര്‍ധന പ്രഖ്യാപിക്കുന്നത് അതേ ദിവസം അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ്. കുറയ്ക്കുമ്പോഴാകട്ടെ കൂടുതല്‍ സമയം നല്‍കിയും. അതു തന്നെയാണ് ജനത്തോടു ചെയ്യുന്ന വലിയ കുറ്റം.

പെട്രോളിന്റെ വില ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ മൂന്നാം ലോക രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും ദരിദ്രമായ രാജ്യമായി ഇന്ത്യ മാറുമെന്നതില്‍ തര്‍ക്കമില്ല. എണ്ണക്കമ്പനികളെ നിയന്ത്രിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതേ രീതിയില്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നതു നന്നായിരിക്കും. സബ്‌സിഡികള്‍ എടുത്തുകളയാനുള്‍പ്പെടെയുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. അതായത്, സാധാരണ ജനത്തിനു വേണ്ടി മുന്‍കാലങ്ങളിലെ ഭരണകര്‍ത്താക്കള്‍ കരുതലോടെ നടപ്പാക്കിയ പല പദ്ധതികളും പിന്‍വലിക്കാന്‍ പോകുന്നു.


സര്‍ക്കാര്‍ എന്നാല്‍ ജനത്തിന്റെ ജീവിതം ദുരിതത്തിലാക്കുന്നവര്‍ എന്ന നിര്‍വചനം രൂപപ്പെടാന്‍ മാത്രമേ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടുമ്പോള്‍ ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാര്‍ എന്ന വിശേഷണമാകും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനു യോജിക്കുക.


ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ നിന്നും എടുത്തത്, കടപ്പാട് കഷ്ടപ്പെട്ട് കാരിക്കേച്ചറും കൊളാഷും പോസ്റ്റ് ചെയ്തവര്‍ക്ക്. കൂടാതെ ബാലചന്ദ്രന്‍ ചീറോത്തിനും.

2012 മേയ് 16

Let us also contribute whatever possible manner to save the life of this boy.

Dear friends,
Please read the request below and do all possible help to them as they are very much in need of our help morally and financially!!!

One of my friend/ neighbor Vijayalakshmi's 8 yr old son is admitted in Rashid Hospital Dubai for the treatment of Brain Tumor.
Already underwent 2 surgeries and still in ICU under observation. The parents, Sunil kumar and Vijayalakshmi in need of prayer... and all possible help to recover their little prince back to normal. Their details are:- Sunilkumar.K & Vijayalakshmi-mobile 050 5649790
Contact no. of Mr. Sunil (Child's father) is 050 5726096

His account details are as follows
RAK Bank
Account no.: 0012122806001
IBAN No: AE090400000012122806001
Account name : Sunil Kumar K
Thank you very much!

The bill so far has come up to AED 92,000/-. The child is still in the ICU and the charges for the ICU is AED 3500/- per day. (Rashid Hospital -Ward No. 17, 2A, Trauma Centre 1st Floor)  As per the Doctors, he needs to go in for another surgery whereby the bills are going to soar higher.   They can’t afford to pay the bills and are looking for some good souls to come forward and help.
 
I would appreciate if we all can come forward once again and help this family.  All details, including contact Number is given in below, so any of you who wish to contact them directly, can do so.
 
I know times are tough and difficult, but as we always believe and say, this world is surrounded with good people like you all and hence there is still hope.  We are all blessed and are sure together we can bring some solace to this family.
 
Let us also contribute whatever possible manner to save the life of this boy.

Sunil's mob no is 050 5726096 and Vijayalakshmi’s mob no is 050 5649790
Account details are as follows
 Contact no. of Mr. Sunil (Child's father) is 050 5726096
 His account details are as follows

RAK Bank
 Account no.: 0012122806001
 IBAN No: AE090400000012122806001
 Account name : Sunil Kumar K

You can also deposit your contribution to Sunil’s friend Mr.Sandeep’s (Mob: 050 6876213) account

Bank Account Details

Mr. SANDEEP KUNNUMPURATH GEETHA
RAK Bank, UMM HURRAIR BRANCH, DUBAI
A/C: No.0033-388549-001   
Iban No: AE10400000033388549001

See the news published in Gulf news daily on 16th May 2012 in this regard



2012 മേയ് 15

പാലം കടക്കുവോളം

പെട്രോള്‍ വില ലിറ്ററിന് എട്ടു രൂപ വരെ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായാണു റിപ്പോര്‍ട്ട്. അതായത്, കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ വിലയാകും. കുറേ മാസങ്ങളായി എണ്ണക്കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനം വൈകിപ്പിക്കുകയായിരുന്നത്രേ.


എന്താണ് ഇതിനര്‍ത്ഥം? തെരഞ്ഞെടുപ്പു വേളയില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് അധികാരത്തിലെത്തുന്നതിനു തടസമാകുമെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. പാലം കടക്കുവോളം നാരായണ അതു കഴിഞ്ഞാല്‍ കൂരായണ എന്ന പഴയ ചൊല്ല് വളരെ കൃത്യമായി അറിയാവുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍. തെരഞ്ഞെടുപ്പു വേള എന്നാല്‍ ജനങ്ങള്‍ യജമാനന്മാരാകുന്ന അപൂര്‍വം അവസരമാണ്. ആ സമയത്ത് ജനത്തിനു വേണ്ടി മാത്രം വാദിക്കാന്‍ മത്സരിക്കുന്നവര്‍ ഫലപ്രഖ്യാപനം വരുന്നതോടെ അവരുടേതായ ഉന്നത ലോകത്തേക്ക് മാറുന്നു.


അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും ജനത്തിനു മുന്നില്‍ കൈകൂപ്പി വരും. അപ്പോഴേക്കും എല്ലാം മറന്ന ജനം വോട്ടു ചെയ്യാന്‍ നിരനിരയായി നില്‍ക്കും. ജനത്തിന്റെ മറവിയാണ് രാഷ്ട്രീയക്കാരുടെ ചോറ്. 500 കോടിയുടെ നഷ്ടം നികത്താനാണേ്രത പെട്രോളിയം കമ്പനികള്‍ വിലവര്‍ധനയ്ക്കു തയാറെടുക്കുന്നത്. ജനത്തിന്റെ കയ്യില്‍ നിന്ന് അഞ്ഞൂറു കോടി രൂപ പിരിച്ചെടുക്കുന്നു എന്നര്‍ത്ഥം. വില കൂട്ടുന്നത് എട്ടു രൂപയാണെങ്കിലും നികുതിയടക്കം ഒമ്പതു രൂപയിലേറെയാകും ഫലത്തില്‍ വര്‍ധന. അതായത്, ജനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ പത്തു രൂപയോളം ഇനിയും അധികം മുടക്കേണ്ടി വരും.


കോടിക്കണക്കായ ജനത്തിന്റെ കയ്യിലുള്ള പണത്തില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് എണ്ണക്കമ്പനികളിലെ വെള്ളാനകളും രാഷ്ട്രീയ മേലാളന്മാരും സുഖജീവിതത്തിന് പണമുണ്ടാക്കുക? ഇതിന്റെ പേരാണ് ജനാധിപത്യം.
പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞതില്‍പ്പിന്നെ പതിനഞ്ചു ദിവസത്തിലൊരിക്കലാണ് വിലനിര്‍ണയം നടത്തിപ്പോന്നത്. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ നേതാക്കള്‍ കമ്പനിക്കാരുടെ കാല്‍ പിടിച്ചതിനാല്‍ അത് കുറേ മാസത്തേക്ക് നിര്‍ത്തിവച്ചെന്നു മാത്രം. ഓരോ പതിനഞ്ചു ദിവസത്തിലും അഞ്ചോ പത്തോ രൂപ വീതം വര്‍ധിപ്പിക്കുന്നതിലൂടെ കമ്പനികളെ നിലനിര്‍ത്താന്‍ സാധിച്ചേക്കാം. പക്ഷേ, അതിനോടകം ശരാശരി ഇന്ത്യക്കാരന്‍ കുത്തുപാളയെടുത്തിരിക്കും.


ഇന്ധനവില വര്‍ധിക്കുന്നത് വാഹനങ്ങളുള്ളവരെ മാത്രമല്ല ബാധിക്കുക എന്നതാണു വാസ്തവം. പെട്രോള്‍ വില കൂട്ടുന്നതിന് സമമായി ഓട്ടോ നിരക്കുകളും വര്‍ധിപ്പിക്കേണ്ടി വരും. സാധാരണക്കാരന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് പെട്രോളിനു വേണ്ടി ചെലവാക്കേണ്ടി വരുന്നതോടെ വേതന വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം തുടങ്ങും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ അതും നല്‍കേണ്ടി വരിക സാധാരണ ജനം തന്നെ. അതിലൂടെ വീണ്ടും ജനത്തിന്റെ ജീവിതം ദുരിതത്തിലാകും. അതോടെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരും സമരം തുടങ്ങും. ഒടുവില്‍ കമ്പനികള്‍ പലതും അടച്ചു പൂട്ടലിന്റെ പാതയിലേക്കാകും എത്തിച്ചേരുക. വ്യവസായങ്ങള്‍ നശിക്കുന്ന നാട്ടില്‍ പുരോഗതിയുണ്ടാവില്ല. നാടിന്റെ സര്‍വതോമുഖമായ അധോഗതി തന്നെയാകും ഇതിന്റെയെല്ലാം ആത്യന്തിക ഫലം. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനു പിന്നാലെ ഡീസലിന്റെ വിലനിര്‍ണയാവകാശവും ഭാഗികമായി എണ്ണക്കമ്പനികള്‍ക്കു നല്‍കാനുള്ള നീക്കമാണ് യുപിഎ സര്‍ക്കാര്‍ നടത്തുന്നത്. അതിലൂടെ ചരക്കുനീക്കമടക്കം വന്‍ ചെലവുള്ളതായിത്തീരും. ഇതിന്റെ ഫലമായി നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമടക്കം വിലക്കയറ്റമുണ്ടാകും.


അപ്പോഴും സാധാരണക്കാരന് സമരമാര്‍ഗത്തിലേക്കു തിരിയേണ്ടിവരുമെന്നതെങ്കിലും സര്‍ക്കാര്‍ ഓര്‍ക്കണം. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ സാധാരണക്കാരെ വലയ്ക്കുന്ന നിരവധി നടപടികളുണ്ടായി. പലതും പ്രത്യക്ഷത്തില്‍ സാധാരണ ജനത്തെ ബാധിക്കുന്നില്ലെങ്കിലും, പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിലൂടെ ജനത്തിന്റെ മുഖമടച്ചുള്ള അടി തന്നെയാണ് സമ്മാനമായി നല്‍കിയത്.


നീണ്ട നിരയില്‍ അച്ചടക്കത്തോടെ നിന്ന് വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടവര്‍ പരസ്യമായി മുഖത്ത് അടിക്കുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമേ സാധാരണ ജനത്തിനു സാധിക്കുന്നുള്ളൂ. പ്രതിപക്ഷമാകട്ടെ, അവരുടേതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നെ സമയമില്ലാത്ത അവസ്ഥയില്‍ വലയുന്നു. ഇവിടെ ആരെയാണ് ജനങ്ങള്‍ ആശ്രയിക്കേണ്ടത്? സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജനം ആരെ വിശ്വസിക്കണം? അധികാരത്തിന്റെ സുഖശീതളിമയില്‍ മയങ്ങുന്ന കുറേ ഭരണാധികാരികളും അവര്‍ക്കൊപ്പം നിന്ന് സ്വന്തം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുന്ന പ്രതിപക്ഷവും ചേര്‍ന്ന് ശരാശരി ഇന്ത്യക്കാരന്റെ ജീവിതം കൊണ്ട് പന്താടുകയാണ്.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കൂടുന്നു എന്ന കാരണം പറഞ്ഞാണ് ഓരോ തവണയും ഇവിടെ പെട്രോള്‍ വില കൂട്ടുന്നത്. അതേസമയം, ഇടയ്ക്കിടെ, ക്രൂഡോയില്‍ വില കുറയാറുമുണ്ട്. അതു ചൂണ്ടിക്കാട്ടി  ഇടയ്ക്കിടെ പെട്രോളിന്റെ വില കുറച്ച ചരിത്രമില്ല.


സര്‍ക്കാര്‍ നല്‍കുന്ന സമ്മതത്തോടെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടുമ്പോള്‍ പതിവായി സംഭവിക്കുന്ന ഒന്നു മാത്രമുണ്ട്. അതിനെ ഹര്‍ത്താല്‍ എന്നോ ബന്ദ് എന്നോ വിളിക്കാം. രണ്ടും ഒന്നു തന്നെ. ഈ സമരമാര്‍ഗത്തിലൂടെ ഒരിക്കലും എന്തെങ്കിലും നേടിയ ചരിത്രമില്ല ഒരു ദിവസത്തേക്ക് നാടാകെ നിശ്ചലമാകുന്നതിലൂടെ വന്‍തുകയുടെ നഷ്ടം സംഭവിക്കുന്നു എന്നു മാത്രം. അതു നികത്താന്‍ വീണ്ടും വില കൂട്ടേണ്ടി വരുന്നു. തികച്ചും പ്രാകൃതമായ സമരമുറകളും ധിക്കാരം നിറഞ്ഞ ഭരണ നടപടികളും മാത്രമാണ് ഇന്ത്യയില്‍ കാണുന്നത്. ഇത്തരം തെറ്റുകളെയെല്ലാം ജനാധിപത്യം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍.


ഇനി ഒരു പൈസ പോലും പെട്രോളിനു വില കൂട്ടരുത്. അതിനുള്ള എന്തെങ്കിലും ആലോചന യുപിഎ സര്‍ക്കാരിനുണ്ടെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെങ്കിലും അതിനെ എതിര്‍ക്കണം. ജനങ്ങളാണ് തെരഞ്ഞെടുത്തയച്ചിരിക്കുന്നത് എന്നെങ്കിലും എംപിമാര്‍ ഓര്‍മിക്കുക. നിങ്ങള്‍ സുഖമായി ജീവിക്കുന്നതിനു മാര്‍ഗം കാട്ടിത്തന്നെത് നിരനിരയായി നിന്നു വോട്ടു ചെയ്ത സാധാരണക്കാര്‍ തന്നെയാണ്. അവരുടെ മുഖം ഒരു നിമിഷത്തേക്കെങ്കിലും മനസിലേക്കു കൊണ്ടുവരിക.


അല്ലാത്തപക്ഷം, ചിലപ്പോള്‍ ജനത്തിനും ബുദ്ധിയുദിച്ചെന്നു വരാം. അടുത്ത തെരഞ്ഞെടുപ്പുകാലത്ത് ചിരിച്ച മുഖവും കൂപ്പുകൈകളുമായി നിങ്ങള്‍ തെരുവുകളിലൂടെ പ്രയാണം നടത്തുമ്പോള്‍ അവര്‍ ചോദ്യം ചെയ്യും. അന്ന് പറയാന്‍ ഉത്തരമില്ലാതെ വിയര്‍ക്കാതിരിക്കാന്‍ ഇപ്പോള്‍ ജനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക.

2012 മേയ് 8

ആരാണ് ആനയെ കണ്ട കുരുടന്‍?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെടി തോമസ് സ്വീകരിച്ച നിലപാടാണ് പുതിയ ചര്‍ച്ചാവിഷയം. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്നാണ് ജസ്റ്റിസ് തോമസ് പറയുന്നത്. അതു ശരിയല്ലെന്ന് മന്ത്രി പിജെ ജോസഫും പറയുന്നു.


മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ആശങ്ക തന്നെയാണ്. മലയാളിയായി പിറന്ന എല്ലാവരും ഒരേ മനസോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു നീക്കി പുതിയതു നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.


കേരളം മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും പൂര്‍ണമായി തള്ളിക്കളഞ്ഞുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും സാധാരണ ജനങ്ങളില്‍ നിന്നുമുയര്‍ന്ന അഭിപ്രായപ്രകടനങ്ങളെ അസഹിഷ്ണുതയോടെ ആരും വീക്ഷിക്കരുത്. റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമായി നിരസിച്ചുകൊണ്ടാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് സൂചന. അതായത്, കേരളത്തിന് അനുകൂലമായി ഭവിച്ചേക്കാവുന്ന എല്ലാ പഴുതുകളും അടച്ചു.


ജസ്റ്റിസ് കെ.ടി തോമസ് കേരളത്തെ ഒറ്റിക്കൊടുത്തു എന്ന് ആരും പറയുന്നില്ല. പക്ഷേ, സമിതിയില്‍ കേരളത്തിനെതിരായ അഭിപ്രായസമന്വയമുണ്ടാകുമ്പോള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ അദ്ദേഹം തയാറാകേണ്ടതായിരുന്നു. ഒരു മലയാളിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് അത് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ തമിഴ്‌നാട് ഹൗസില്‍ താമസിച്ചതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നു എന്ന അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ വാദമുഖങ്ങള്‍ തകര്‍ക്കാന്‍ തമിഴ്‌നാട് നടത്തിയ ശക്തമായ നീക്കങ്ങളില്‍ അറിയാതെ അദ്ദേഹവും പങ്കാളിയായോ എന്ന സംശയം ഉയരുക സ്വാഭാവികം. അതില്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.


സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരും കേ പീ സീ സീ പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ഇതേ വിഷയത്തില്‍ വിരുദ്ധാഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജസ്റ്റിസ് കെടി തോമസിനെ മന്ത്രി പി.ജെ ജോസഫ് വിമര്‍ശിച്ചപ്പോള്‍ അതു ശരിയായില്ലെന്ന തരത്തിലാണ് കെ.സി ജോസഫും ചെന്നിത്തലയും പ്രതികരിച്ചത്. കേരളത്തിന്റെ പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് പിജെ ജോസഫ് അഭിപ്രായപ്രകടനം നടത്തിയത്. അതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജസ്റ്റിസ് കെടി തോമസ് പറഞ്ഞിട്ടുമുണ്ട്.


ഇതിനിടെ, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസ്താവനയാണ് വാസ്തവം. അണക്കെട്ടിനെക്കുറിച്ച് അറിയാവുന്ന ആരെങ്കിലുമാകണം അതെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്നാണ് കൃഷ്ണയ്യര്‍ പറഞ്ഞത്. ഓരോ രംഗത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്നവര്‍ അതാതു രംഗങ്ങളിലെ വിദഗ്ധരായിരിക്കണം. നിയമവിദഗ്ധര്‍ക്ക് അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആധികാരികമായി എങ്ങനെയാണ് പറയാന്‍ സാധിക്കുക?

പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തമിഴ്‌നാടിന് അനുകൂലമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു പോന്നത്. അക്കാരണത്താല്‍ത്തന്നെ കോണ്ടഗ്രസ് മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്നു വളരെപ്പെട്ടെന്ന് പിന്നോക്കം പോകുന്ന കാഴ്ചയും ഇവിടുള്ളവര്‍ കണ്ടിരുന്നു. ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തമിഴ്‌നാടിനു വേണ്ടിയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും അതിനെതിരേ പ്രതികരിക്കാന്‍ സംസ്ഥാനത്തെ കോണ്ടഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.


ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോണ്ഗ്രസിന്റെ അറിവോടെയുള്ളതു തന്നെയാണെന്ന് ന്യായമായും സംശയിക്കേിയിരിക്കുന്നു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ.സി കെ.സി ജോസഫും, കേ പീ സീ സീ പ്രസിഡണ്ട് ചെന്നിത്തലയും നടത്തിയ അഭിപ്രായപ്രകടനം വിരല്‍ ചൂണ്ടുന്നത് ഈ വഴിക്കു തന്നെ. മുഖ്യമന്ത്രിയടക്കം റിപ്പോര്‍ട്ടിനെക്കുറിച്ച് മൗനം ഭജിക്കുന്നു. ജസ്റ്റിസ് കെടി തോമസ് സ്വീകരിച്ച നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞു തന്നെയാകാനാണ് സാധ്യത.


കോണ്ടഗ്രസിന്റെ അജന്‍ഡ തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് ലക്ഷക്കണക്കായ മലയാളികളുടെ ജീവന്‍ നഷ്ടമാകുന്നതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പിന്തുണയെന്നു കോണ്ടഗ്രസ് കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു എന്നാണ് തോന്നുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പിന്തുണയടക്കം നിരവധി കാര്യങ്ങളില്‍ കേരളത്തേക്കാള്‍ ആവശ്യം തമിഴ്‌നാടിനെയാണെന്ന ചിന്ത കോണ്ടഗ്രസിനെ ഭരിക്കുന്നുണ്ടാകാം.


കേരളത്തിലെ പിന്തുണ ഏതായാലും ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. തമിഴ്‌നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയത്തേക്കാള്‍ വലുതാണ് തമിഴന്റെ ഭാഷാസ്‌നേഹവും നാടിനോടുള്ള അഭിനിവേശവും. അതു കേരളത്തിലില്ല. തമിഴ്‌നാട്ടിലെ ഏതെങ്കിലും നേതാവ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ സ്വീകരിച്ചതു പോലുളള നടപടിയെടുത്താല്‍ അവര്‍ പിന്നീട് അവിടെയുണ്ടാവില്ല. അതാണ് തമിഴന്റെ വര്‍ഗസ്‌നേഹം. തട്ടേയെപ്പോലുള്ള ഉന്നതാധികാര സമിതിയംഗങ്ങള്‍ തുടക്കം മുതല്‍ കേരളത്തിനെതിരേ നിലപാടെടുത്തപ്പോഴും എതിര്‍ക്കാന്‍ കൂട്ടാക്കാതെ രാഷ്ട്രീയം നോക്കിയിരിപ്പായിരുന്നു കേരള സര്‍ക്കാര്‍. സമാനമായ സമീപനം തമിഴ്‌നാട് സര്‍ക്കാരാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ജയലളിത എന്നേ വീട്ടിലിരുന്നേനെ.


കേരളത്തില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണിത്. നാടിനോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി രാഷ്ട്രീയത്തിലെ തങ്ങളുടെ മേലാള•ാരുടെ പ്രീതിയെ കാണുന്ന കുറേ നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അനുഭവിക്കുകയാണ് കേരളീയര്‍. ഇവിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് മലയാളികളാകെ ചത്തൊടുങ്ങിയാലും, ഡല്‍ഹിയിലിരിക്കുന്ന ഉന്നത നേതാക്കളുടെ മുഖം വാടരുത് എന്നു കരുതുന്ന കോണ്ടഗ്രസ് നേതാക്കളുള്ള നാട്ടില്‍ ഇതല്ലേ സംഭവിക്കൂ.


അത്യന്തം ലജ്ജാകരവും അപമാനകരവുമായ സ്ഥിതിവിശേഷമാണു നിലിവിലുള്ളത്. ആനയെ കണ്ട കുരുടന്‍ ആരെന്ന് കെ.സി ജോസഫും, ചെന്നിത്തലയും കൂട്ടരും വൈകാതെ മനസിലാക്കുമെന്നു മാത്രം പ്രത്യാശിക്കാം.

2012 ഏപ്രി 27

ജനം അങ്ങനെ ആഗ്രഹിക്കുന്നു

വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിനു കേരളം സാക്ഷിയാവുകയാണ്. നെയ്യാറ്റിന്‍കരയില്‍ ജൂണ്‍ രണ്ടിനു തെരഞ്ഞെടുപ്പു നടക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ നാളുകളാണ്. ജനാധിപത്യത്തില്‍ ഇത്തരം പോരാട്ടങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, ആരോഗ്യപരമല്ലാത്ത ചില സമീപനങ്ങള്‍ അടുത്ത കാലത്തായി കണ്ടുവരുന്നത് തീര്‍ത്തും ആശാസ്യമല്ല.


നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പിറവത്തു നടന്നതിനേക്കാള്‍ വാശിയേറിയതാവുമെന്നതില്‍ തര്‍ക്കമില്ല. പിറവത്ത് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത് മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ്. തീര്‍ത്തും ന്യൂനപക്ഷമെന്നു വിശേഷിപ്പിക്കാവുന്ന സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് പിറവം ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിനു കാഹളമുയരുന്നതിനിടെ, നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ് രാജി വച്ചതോടെ ആ ചിത്രം മാറി. പിറവത്ത ജയാപജയങ്ങള്‍ ഭരണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന നില വന്നു. അതോടെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങള്‍ തുടങ്ങി.


നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഭരണത്തെ ബാധിക്കുന്നതല്ല. അവിടെ തോറ്റാലും ജയിച്ചാലും ഉമ്മന്‍ചാണ്ടി തന്നെ ഭരണക്കസേരയില്‍ ഇരിക്കും. (പീസീ ജോര്‍ജിന്റെ ശല്യം മൂത്ത് പീജേ ജോസഫും കൂട്ടരും തിരിച്ച് ഇടതു മുന്നണിയിലേക്ക് പോയില്ലെങ്കില്‍) എന്നാല്‍, പിറവത്തേക്കാള്‍ വാശിയേറിയ മത്സരമായിരിക്കും നെയ്യാറ്റിന്‍കരയില്‍ നടക്കുക. കാരണമുണ്ട്. ഇടതുപക്ഷത്തോടു യുദ്ധപ്രഖ്യാപനം നടത്തി മുന്നണി വിട്ട ശെല്‍വരാജിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതോടെ ഇടതു മുന്നണിയുടെ അഭിമാനപ്രശ്‌നമായി നെയ്യാറ്റിന്‍കര മാറി. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു രംഗമാകെ നിറയുക തീര്‍ത്തും അനാശാസ്യമായ പ്രവണതകളായിരിക്കുമെന്ന് ഉറപ്പ്. അത്തരം തെറ്റായ പ്രചാരണവേലകളിലൂടെയാകും തെരഞ്ഞെടുപ്പു രംഗം മുന്നേറുകയെന്ന് തീര്‍ച്ചയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായിത്തന്നെ ഇടപെടുമെന്നു പ്രത്യാശിക്കാം.


ഉപതെരഞ്ഞെടുപ്പാണു നടക്കുന്നതെങ്കിലും പ്രചാരണ രംഗത്ത് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മുന്നണികള്‍ ശ്രദ്ധിക്കണം. വ്യക്തിപരമോ തികച്ചും രാഷ്ട്രീയമോ ആയ ആരോപണ പ്രത്യാരോപണങ്ങള്‍ മാറ്റിവച്ച് ജനങ്ങളെ മനസില്‍ക്കണ്ടുള്ള പ്രചാരണത്തിന് പ്രാധാന്യം നല്‍കിയാല്‍ അതാകും കേരളത്തിന്റെ വിജയം.


ദൗര്‍ഭാഗ്യവശാല്‍, തെരഞ്ഞെടുപ്പു വേളകള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു മാത്രമുള്ള അവസരമായി കണക്കാക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. തികച്ചും വ്യക്തിപരമായ തേജോവധങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതല്ലാതെ, ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയം ഉയര്‍ത്തിക്കാട്ടി ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ ആരും തയാറാവുന്നില്ല. പിറവത്തടക്കം ജനം അതു കണ്ടതാണ്. ജാതി, മത, സാമുദായിക സംഘടനകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇരു മുന്നണികളും മത്സരിച്ചു ശ്രമിക്കുന്ന കാഴ്ചയാകും വരുംദിവസങ്ങളില്‍ കേരളം കാണുക.


നിലവില്‍, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലി വിവിധ സാമുദായിക സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ പര്‍വതീകരിച്ചു കാണിക്കാനും, ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ജനങ്ങളെ വിഘടിപ്പിക്കാനുമുള്ള ശ്രമം ഇരു ഭാഗത്തു നിന്നും ഉണ്ടാകാന്‍ ഇടയുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുന്നേ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാന്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി നിയമിച്ചതിലെ അസാംഗത്യം ചോദ്യം ചെയ്താല്‍ അത് അംഗീകരിക്കാം. എന്നാല്‍, അതിനു ജാതിയുടെ നിറം പകരാന്‍ പാടില്ല. മലപ്പുറത്തും പരിസരങ്ങളിലുമുള്ള കോടീശ്വരന്മാരായ ഏതാനും ആളുകളുടെ താല്‍പര്യ സം‌രക്ഷകര്‍ മാത്രമായ ലീഗിന് മുസ്ലിം സമുദായത്തിന്റെ സമ്പൂര്‍ണ പ്രാതിനിധ്യം കല്‍പിച്ചു നല്‍കുന്നത് തന്നെ വലിയ തെറ്റാണ്.  നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് തികച്ചും ജാതീയമായിത്തന്നെയായിരിക്കും എന്നതിന്റെ സൂചനയും ഇതിനോടകം വന്നിട്ടുണ്ട്. അതു ശരിയല്ല. അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കല്ല, തളര്‍ച്ചയ്ക്കാണു സഹായിക്കുക എന്നത് മറക്കാതിരിക്കാം.


പരിഷ്കൃതരെന്നു സ്വയം അഭിമാനിക്കുന്ന കേരളീയര്‍ ഒരിക്കലും ജാതി ചിന്തയ്ക്ക് അടിപ്പെടാന്‍ പാടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെ പോരാടുമ്പോഴാണ് മത തീവ്രവാദ ശക്തികള്‍ അരങ്ങു വാഴാന്‍ അവസരമൊരുങ്ങുന്നത്. അതു തിരിച്ചറിയാന്‍ ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം.


നെയ്യാറ്റിന്‍കരയിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ഇരു മുന്നണികളും ശ്രദ്ധ ചെലുത്തുന്ന പ്രധാന കാര്യം. ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ പ്രതിനിധിയെയല്ല തെരഞ്ഞെടുക്കുന്നതെന്ന ചിന്ത സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുകയാണ് യഥാര്‍ത്ഥത്തില്‍  കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള മുഖ്യധാരാ കക്ഷികള്‍ ചെയ്യുന്നത്. ഇത്തരം തെറ്റായ പ്രവണതകളുടെ പരിണതഫലം വിഘടനവാദമാകുമെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.


ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം തെരഞ്ഞെടുപ്പു ഗോദായില്‍ വിജയക്കൊടി നാട്ടുന്നവരാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും ജാതിപ്പാര്‍ട്ടികളാണ് ഭരണചക്രം കയ്യാളുന്നത്. ജന്മിമാരുടെ പാര്‍ട്ടികള്‍ അതിനിടയിലൂടെ സ്വാധീനമുറപ്പിക്കുന്നതും, അധികാരം കൈപ്പിടിയിലൊതുക്കുന്നതുമാണ് ഉത്തരേന്ത്യയില്‍ കാണുന്നത്. അത് രാജ്യത്തിനു ഗുണകരമല്ല. ഇടതുപക്ഷ ആശയങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മേല്‍കോയ്മയുള്ള കേരളം ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായി നിലകൊണ്ട സംസ്ഥാനമാണ്. എന്നാല്‍, അടുത്തിടെയായി ഇവിടെയും ജാതികളുടെ സ്വാധീനം തെരഞ്ഞെടുപ്പു രംഗത്ത് പ്രകടമാകുന്നു. പിറവത്തടക്കം ജാതി സമവാക്യങ്ങള്‍ പൂരിപ്പിക്കപ്പെടുന്നതു കണ്ടവരാണ് കേരളീയര്‍.


ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും, ജനകീയ വിഷയങ്ങളിലൂന്നിയ സംവാദങ്ങളുമായി നെയ്യാറ്റിന്‍കര മാതൃകയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതു സാധ്യമാകില്ലെന്ന് അറിയാമെങ്കിലും ജനം അങ്ങനെ ആഗ്രഹിക്കുന്നു.


വാല്‍ക്കഷണം (കാകദൃഷ്ടി):


നെയ്യാറ്റിങ്കരയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശെല്‍‌വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി.
ചാക്കിട്ട് പിടുത്തവും മറുകണ്‍ടം ചാടലും നടന്ന ആദ്യ ദിവസങ്ങളിലെ ശെല്‍‌വരാജിന്റെ പ്രതികരണവും കഴിഞ്ഞ ദിവസത്തെ അംഗത്വ സ്വീകരണവും ന്യായീകരിക്കുന്നതാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം.




2012 ഏപ്രി 25

പരിഷ്കരണങ്ങളുടെ ശരശയ്യ

ആറുമാസത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ് രംഗത്ത് ചില സുപ്രധാന പരിഷ്കരണങ്ങള്‍ നടത്തുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബാബു പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക രംഗത്ത് കാതലായ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു. സാധാരണക്കാരനെ തീര്‍ത്തും അവഗണിച്ചും കോര്‍പറേറ്റുകള്‍ക്കു സന്തോഷമുളവാക്കിയുമുള്ള പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നതാണ് വാസ്തവം.


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും, ദി ഹിന്ദു ബിസിനസ് ലൈനില്‍ നിന്നും.)

സബ്‌സിഡികള്‍ എടുത്തുകളയുക, ഡീസല്‍ വിലനിയന്ത്രണം  നീക്കുക, ചില്ലറ വില്പനയില്‍ വിദേശനിക്ഷേപം അനുവദിക്കുക എന്നിങ്ങനെ നിലവിലുള്ള സര്‍വ സംവിധാനങ്ങളും മാറ്റിമറിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. സബ്‌സിഡികള്‍ എടുത്തു കളയുക എന്നതിനര്‍ത്ഥം പല മേഖലകളിലും വില കുത്തനെ ഉയര്‍ത്തുക എന്നതു തന്നെ. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു മാറ്റിയതിന്റെ ദൂഷ്യഫലം അനുഭവിച്ച് തളരുകയാണ് നിലവില്‍ ജനങ്ങള്‍. അതിനൊപ്പം ഡീസലിനെയും ഉള്‍പ്പെടുത്തുന്നതിലൂടെ പാവപ്പെട്ടവന്റെ മുതുകില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുക തന്നെയാകും ആത്യന്തിക ഫലം. ഡീസലിന് വില തോന്നിയതു പോലെ കൂട്ടുന്നതിലൂടെ സംഭവിക്കുക ജീവതത്തിന്റെ സമസ്തമേഖലകളിലുമുള്ള തളര്‍ച്ച തന്നെയാണ്. എല്ലാ മേഖലയിലും നിരക്കു വര്‍ധനയുണ്ടാകും. ചരക്കുനീക്കത്തിന് കൂടുതല്‍ ചെലവു വരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വന്‍തോതില്‍ വില കയറും. യാത്രാ നിരക്കുകളിലും ഇടയ്ക്കിടെ വര്‍ധനയുണ്ടാക്കാന്‍ സഹായിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ ആലോചന.


ജീവിതച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിച്ചു പോരുന്ന കുറേ മുതിര്‍ന്ന നേതാക്കളുടെ തോന്ന്യാസങ്ങള്‍ക്ക് ഇരകളാവുക എന്ന ഗതികേടിലേക്കാണ് ഇന്ത്യക്കാരുടെ പോക്ക്. പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കീശയില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെയാണ് ജീവിച്ചു പോരുന്നത്. സ്വന്തം നിലയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെ കാര്യത്തിലും അവര്‍ക്ക് പണച്ചെലവില്ല. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനത്തിന്റെ അധ്വാനഫലം കൊണ്ട് ജീവിക്കുന്ന ഇത്തരം കുറേ നേതാക്കള്‍ക്ക് ജയ് വിളിക്കുക എന്നതു മാത്രമാണ് ജനത്തിന് പറഞ്ഞിരിക്കുന്ന രാഷ്ട്രീയം. സാധനസേവന നികുതിയാണ് താന്‍ ഏറ്റവും വലിയ പരിഷ്കരണമായി കാണുന്നതെന്നു പറയുന്ന കൗശിക് ബാബുവിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായാല്‍ താല്‍ക്കാലികമായി അല്പം രാഷ്ട്രീയ ബുദ്ധിമുട്ടുണ്ടാകുമെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. അതായത്, ജനങ്ങള്‍ എതിര്‍ക്കും. ജനാധിപത്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനാകണം മുഖ്യസ്ഥാനം എന്ന വസ്തുത പൂര്‍ണമായി നിരാകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ ധിക്കാരത്തിനു മുന്നില്‍ മുട്ടുവളച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ മൂലതത്വം തന്നെ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം എന്നാണ്. ഏതോ സ്വേച്ഛാധിപതിയുടെ പ്രേതം കൂടിയിരിക്കുന്നു കേന്ദ്ര സര്‍ക്കാരിനെന്ന തോന്നലാണ് ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നത്, അത് അത്യന്തം അപലപനീയം തന്നെ.


ചെറിയൊരു സബ്‌സിഡി നിലനിര്‍ത്താനും അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ വിലയിലും മാറ്റം വരുന്ന രീതി തുടങ്ങുമെന്നും അമേരിക്കയില്‍ പോയിരുന്നു പറയുന്ന ഇത്തരം ബാബുമാരുടെ ഭരണമാണ് ഇന്ത്യയുടെ ശാപം. വികസിത രാഷ്ട്രങ്ങള്‍ തുടരുന്ന രീതികള്‍ അതേപടി ഇവിടേക്കു പറിച്ചു നടാന്‍ ശ്രമിക്കുന്നവര്‍ അത്തരം രാജ്യങ്ങളിലെ വിലനിലവാരവുമായി ഇന്ത്യയിലെ ഇന്ധനവിലയെ തട്ടിച്ചു നോക്കാനെങ്കിലും തയാറാവണം. അമേരിക്കയില്‍ ഇന്ധനത്തിന് ഇന്ത്യയിലുള്ളത്ര വിലയുണ്ടോയെന്ന് ആളോഹരി വരുമാന കണക്കനുസരിച്ച് ഒത്തു നോക്കാന്‍ പോലും സാധിക്കാത്ത കുറേ സാമ്പത്തിക വിദഗ്ധരുടെ വികലമായ മനോവ്യാപാരങ്ങളാണ് ഇപ്പോള്‍ കാണുന്നതിലേറെയും.


എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കയറിപ്പോരുന്ന ബാരല്‍ കണക്കിന് എണ്ണയ്ക്ക് ഇവിടെയെത്തുമ്പോള്‍ ഇത്രയേറെ വില ഉയരാന്‍ കാരണമാകുന്നത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളാണെന്ന വസ്തുത എന്തിനാണ് മറക്കുന്നത്? സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാകണമെങ്കില്‍ നികുതി ഏര്‍പ്പെടുത്തേണ്ടി വരും. അതു വാസ്തവം. എന്നാല്‍, അതിന്റെ പേരില്‍ കൊള്ളയടിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്?


ഇന്ത്യയിലെ ആളോഹരി വരുമാനവും ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിഘടനയും ചേര്‍ത്തു വായിക്കുമ്പോഴാണ് അനീതി വ്യക്തമാകുന്നത്. പല വിധത്തിലുള്ള നികുതികള്‍ സാധാരണക്കാര്‍ ദിവസവും നല്‍കിപ്പോരുന്നുണ്ട്. ഓരോ സാധനം വാങ്ങുമ്പോഴും നികുതിയിനത്തില്‍ പാവപ്പെട്ട ജനം നല്‍കിപ്പോരുന്ന തുക മാത്രം മതിയാകും ഒരു കുടുംബത്തിന് ഒരു മാസം സുഖമായി ജീവിക്കാന്‍.


തികച്ചും അപരിഷ്കൃതവും അശാസ്ത്രീയവുമായ നികുതി ഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു തന്നെ പറയേണ്ടി വരും. കുറഞ്ഞ വരുമാനക്കാരായ ജനത്തിന് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇന്ത്യ. കോടീശ്വരന്മാരുടെ സംഖ്യ വിരലിലെണ്ണാവുന്നത്രയേ ഓരോ സംസ്ഥാനത്തുമുള്ളൂ. ഈ വസ്തുത അംഗീകരിച്ചുകൊണ്ട് പാവപ്പെട്ടവരുടെ ജീവിതോന്നതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെ ആവശ്യം.


നികുതികള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് നല്‍കുന്നത് ആരെന്നു കൂടി കണക്കിലെടുക്കണം. ദൗര്‍ഭാഗ്യവശാല്‍ അതു നടക്കുന്നില്ല. എല്ലാവരെയും ബാധിക്കുന്ന തരത്തില്‍ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഭിക്ഷക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ ഒരേ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരുന്നു. ഇത് അനീതി തന്നെയല്ലേ? സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് അഭിമാനത്തോടെ വാദിക്കുന്നവര്‍ മറന്നു പോകുന്നതും സാധാരണക്കാരെ തന്നെ. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ചേക്കാം എന്നു വിശ്വസിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി സാധാരണക്കാരായ ജനത്തെ ദുരിതക്കയത്തില്‍ ആക്കരുത്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളയുന്നതും, സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതും ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതത്തെയാകും നശിപ്പിക്കുക എന്നു തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്കു സാധിക്കണം.


ഉട്ടോപ്യന്‍ ചിന്തകളുള്ള സാമ്പത്തിക വിദഗ്ധരെയല്ല ഇന്ത്യക്കാവശ്യം. സാധാരണ ജനത്തിന്റെ വികാര വിചാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന നേതാക്കള്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ആകാശത്തു നിന്നു കെട്ടിയിറക്കപ്പെടുന്ന ഭരണാധികാരികളില്‍ നിന്ന് ഇതല്ലാതെ ഏറെ പ്രതീക്ഷിക്കാനില്ലെന്നതാണ് വാസ്തവം.

2012 ഏപ്രി 11

ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെ


കാര്‍ട്ടൂണ്‍ - ജോയി കുളനട - ദൃഷ്ടി ദോഷം


ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലിയുള്ള വിവാദം ഇനിയും ഏറെ നീളുകയില്ലെന്നു പ്രത്യാശിക്കാം.  അടിയന്തരമായി ആരെങ്കിലും വിഷയത്തില്‍ ഇടപെട്ടേ തീരൂ. കുറേ ദിവസങ്ങളായി തുടരുന്ന തര്‍ക്കങ്ങളാണ് കേരളത്തില്‍. വാസ്തവത്തില്‍ ഭരണം പോലും നിശ്ചലമായ അവസ്ഥ. വളരെ നിര്‍ഭാഗ്യകരവും അപലപനീയവുമാണ് ഈ സ്ഥിതിവിശേഷം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ അതിവേഗം ബഹുദൂരം ഭരണം മുന്നേറുമെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്.


മൂന്നാറിലേക്ക് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പടനീക്കം അങ്ങനെയൊരു ധാരണ പരത്തുകയും ചെയ്തു. എന്നാല്‍, വളരെപ്പെട്ടെന്ന് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഭരണക്കസേരയില്‍ ഉറച്ചിരിക്കാന്‍ പലരുടെയും പിന്നാലെ നടക്കേണ്ട അവസ്ഥ സംജാതമായതോടെ രാഷ്ട്രീയ കരുനീക്കങ്ങളിലായി സര്‍ക്കാരിനെ നയിക്കുന്നവരുടെ പൂര്‍ണ ശ്രദ്ധ.


ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണുണ്ടായത്. മുല്ലപ്പെരിയാറില്‍ വര്‍ഷങ്ങളായി സമരം ചെയ്തു വന്ന സമരസമിതിയെ പല കഷണങ്ങളാക്കുന്നതില്‍ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നുണ്ടാക്കിയ കോലാഹലത്തിനു സാധിച്ചു എന്നതു മാത്രം മിച്ചം. സര്‍ക്കാര്‍ നേരിട്ടിടപെട്ട് വിഷയം പരിഹരിക്കുമെന്നു വരെ പ്രഖ്യാപനങ്ങളുണ്ടായി. മരണം വരെ ഉപവസിക്കുമെന്നു പറയുക വരെ ചെയ്ത ഒരു മന്ത്രിയുണ്ടായി. അദ്ദേഹം ഇപ്പോഴും മന്ത്രിക്കസേരയില്‍ ആരോഗ്യപൂര്‍ണതയോടെ പരിലസിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീതിയുടെ നിഴല്‍ പരത്തി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ പിറവത്തെ ഉപതെരഞ്ഞെടുപ്പു വന്നു. മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ബഹളമുണ്ടാക്കിയതിനു പിന്നില്‍ പിറവം ഉപതെരഞ്ഞെടുപ്പാണെന്ന തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് എം.കരുണാനിധിയുടെ വാദം തികച്ചും ശരിയാണെന്ന് കേരളീയര്‍ തിരിച്ചറിഞ്ഞത് ഈ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ്. ഇപ്പോള്‍ ആര്‍ക്കും മുല്ലപ്പെരിയാര്‍ വേണ്ട.


ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടത്തിയ രാക്കൂത്തിനും ഉദ്ദേശിച്ച ഫലമുണ്ടായില്ല. കുറേ ജനങ്ങളെ നേരം പുലരുവോളം പിടിച്ചിരുത്തി പത്രവാര്‍ത്ത സൃഷ്ടിച്ചു എന്നതില്‍ക്കവിഞ്ഞ് ഈ സമ്പര്‍ക്കം എന്തു ഗുണമാണു ചെയ്തതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.


ഏറ്റവുമൊടുവിലാണ് അഞ്ചാം മന്ത്രിത്തര്‍ക്കം തുടങ്ങിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ത്തന്നെ ഒരു മന്ത്രിയെക്കൂടി തങ്ങള്‍ക്കു വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതാണ്. അന്ന് അതിനെതിരേ നിന്നവരാണ് കേരള കോണ്‍ഗ്രസുകാര്‍. അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ പറയുന്നു ലീഗിന് ഏഴു മന്ത്രിമാരെ വരെ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന്.


കേരളത്തിലെ ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും രണ്ടു തട്ടാക്കി മാറ്റാന്‍ മാത്രമേ ഈ തര്‍ക്കം ഉപകരിച്ചുള്ളൂ എന്നതാണു വാസ്തവം. ഓരോ സംഘടനകളായി മന്ത്രിമാരുടെ ജാതി തിരിച്ച് കണക്കെടുക്കാന്‍ തുടങ്ങി. സാമാജികരുടെ സംഖ്യയനുസരിച്ച് ആനുപാതികമായ എണ്ണം ഓരോ ജാതിക്കും ലഭിച്ചിട്ടുണ്ടോയെന്നതായി പിന്നത്തെ ചിന്ത. കലാപത്തിന് എന്തെങ്കിലും കാരണം നോക്കിയിരുന്ന എല്ലാ വര്‍ഗീയ കക്ഷികളും രംഗത്തു വന്നു. ലീഗാകട്ടെ ന്യൂനപക്ഷച്ചീട്ടെടുത്ത് കളിയും തുടങ്ങി. തികച്ചും വര്‍ഗീയമായ ചേരിതിരിവിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. മതത്തിനു പുറമേ ജാതിയും ഉപജാതിയുമായി ചേരി തിരിഞ്ഞു തര്‍ക്കം തുടങ്ങി. ഇത്തരം സമീപനങ്ങള്‍ ഒരു വിധത്തിലും പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്നു മാത്രം എല്ലാവരും മറന്നു.


തര്‍ക്കം കേരളത്തില്‍ തീരില്ലെന്ന അവസ്ഥ വന്നതോടെയാണ് നേതാക്കള്‍ ഡല്‍ഹിക്കു വണ്ടി കയറിയത്. അതിനിടെ,   സര്‍ക്കാര്‍ പൂര്‍ണമായും ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെയായി. ഭരണം നിശ്ചലമാകുന്നതൊന്നും പ്രശ്‌നമാക്കാതെ മന്ത്രിമാരടക്കം ചര്‍ച്ചകളില്‍ മുങ്ങിത്താണു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു തുടങ്ങി.


ജനങ്ങള്‍ ആരോടു പരാതിപ്പെടണമെന്നറിയാതെ വലയുകയാണ്. ഇനിയെങ്കിലും ഇതിനൊരു അറുതിയുണ്ടായേ തീരൂ. ഭരണക്കസേരയില്‍ നിങ്ങളെ ഇരുത്തിയിരിക്കുന്നത് ജാതിപ്പേരില്‍ മന്ത്രിമാരെ വീതം വയ്ക്കാനല്ല. ജനങ്ങളുടെ ജീവിതം സുഖകരമാക്കാനാണ്. അതു സര്‍ക്കാര്‍ നിര്‍വഹിച്ചേ തീരൂ. അതില്‍ അമാന്തം ഉണ്ടാകരുത്. കേരളത്തിലെ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റിയിരിക്കുന്നത് പരസ്പരം പോരടിക്കാനോ, അധികാര കസേര പങ്കുവയ്ക്കാനോ അല്ല. കൂടുതല്‍ മന്ത്രിമാരെ വേണമെന്നു പറയുന്നതിലൂടെ കൂടുതല്‍ ധനസമ്പാദനം മാത്രമാണ് ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ തക്ക വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ് മലയാളികള്‍. അങ്ങനെയുള്ള ഒരു ജനസമൂഹത്തിനു മുന്നില്‍ നിങ്ങള്‍ ഇപ്പോള്‍ സ്വയം അപഹാസ്യരാകുകയാണെന്നെങ്കിലും ഓര്‍മ്മിക്കുക.

ഇനി ഈ തര്‍ക്കം നീണ്ടുകൂടാ. സ്വത്തു സമ്പാദിക്കാന്‍ ലോകത്ത് വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലേതെങ്കിലും നിങ്ങള്‍ തിരഞ്ഞെടുക്കുക. അല്ലാതെ സാധാരണക്കാരായ ജനങ്ങളുടെ സഹനശക്തിയെ പരീക്ഷിക്കരുത്. ഇവിടെ ഭരണം നടക്കണം. പാവപ്പെട്ടവന്റെ ജീവിതം സുരക്ഷിതമാക്കണം. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഇത്രയൊക്കെയേ ആവശ്യമുള്ളൂ ജനങ്ങള്‍ക്ക്. അതിന് വേണ്ട നടപടികള്‍ എടുക്കാന്‍ താല്പര്യമില്ലെങ്കില്‍ വെച്ചൊഴിയുക ഈ അധികാരക്കസേരകള്‍.

2012 ഏപ്രി 7

കീരിക്കാടന്‍ ജോസ്

ലോഹിത ദാസിന്റെ സിനിമകളില്‍ സാധാരണ കാണാറുള്ള ലോക്കല്‍ ഗുണ്ടകളുടെ മാതിരിയാണ് ലീഗിന്റെ ഇപ്പോഴുള്ള പെരുമാറ്റം, ആദ്യമൊക്കെ ആളുകള്‍ അവന്‍ കത്തിയെടുക്കുമ്പോള്‍ മാറി നടക്കുകയും പണം നല്‍കുകയും ചെയ്യും, അത് കണ്ട് എല്ലാവര്‍ക്കും തന്നോട് ഭയവും ബഹുമാനവും ആണെന്നു തെറ്റിദ്ധരിക്കുന്ന ഗുണ്ട തന്റെ പരാക്രമങ്ങള്‍ വിപുലീകരിക്കും, അത് ഒരു പരിധി വിടുന്നതോടെ സഹികെട്ട നാട്ടുകാരിലൊരുവന്‍ ഗുണ്ടയെ അടിച്ച് പപ്പടമാക്കും പിന്നെ നമ്മള്‍ കാണുന്നത് തളര്‍ന്നു കിടക്കുന്ന അല്ലെങ്കില്‍ മുട്ടിലിഴയുന്ന, ഒരു പാത്രം ഭക്ഷണത്തിനും ഒരു കുറ്റി ബീഡിക്കും പോലും ഇരക്കുന്ന മുന്‍ ഗുണ്ടയെയാണ്.

ലീഗിന്റെ ഇപ്പൊഴത്തെ പരാക്രമവും അഹങ്കാരവും മറ്റു സമുദായക്കാരെയും പ്രതിലോമപരമായി ചിന്തിക്കാനും സാമുദായികമായി സംഘടിക്കാനും പ്രേരിപ്പിച്ചാല്‍ കേരള സമൂഹത്തില്‍ അതുണ്‍ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതം അതി ഗുരുതരമായിരിക്കും, അതില്‍ ഏറ്റവും പരിക്കു പറ്റാന്‍ പോകുന്നത് ലീഗിനെ ചുമക്കുന്ന കോണ്‍ഗ്രസിനു തന്നെ ആയിരിക്കുകയും ചെയ്യും.



കിരീടം എന്ന സിനിമ ഉപമയ്ക്കായി പരിഗണിച്ചാല്‍ കീരിക്കാടനാകുന്ന ലീഗിന്റെ പരാക്രമങ്ങള്‍ അതിരുവിട്ട്, സ്ഥലത്ത് അധികാരം കയ്യാളുന്ന പോലിസ്സുകാരനായ കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയും പിടിച്ചു പറിക്കുകയും ചെയ്യുന്ന നിലയിലെത്തിയിരിക്കുന്നു ഇപ്പോള്‍. ഇനിയും ജോസിനെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് സാധിച്ചില്ലെങ്കില്‍ മറ്റു സമുദായങ്ങളുടെ ഇടയില്‍ നിന്നും ഒരു സേതു മാധവന്‍ ഉദയം ചെയ്യും, അത് ആത്യന്തികമായി ജോസിന്റെ മരണത്തിനും സേതുമാധവന്റെ നാശത്തിനും നിമിത്തമാകുകയും ചെയ്യും. കിരീടം എന്ന സിനിമപോലെ കേരളത്തിലെ രാഷ്ട്രീയ രംഗം ഒരു ദുരന്ത പര്‍വം നേരിടാതിരിക്കുവാന്‍, കേരള രാഷ്ട്രീയത്തിലെ കീരിക്കാടന്മാരെ നിലയ്ക്കുനിറുത്തുവാന്‍ മത നിരപേക്ഷ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.


2012 മാർ 29

ആര്‍ജവം കാട്ടേണ്ടത് ആന്റണി

സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതായത്, അഴിമതിയുടെ കരി സൈന്യത്തിലും പുരണ്ടിട്ടുണ്ടെന്ന്. നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിനു പകരമായാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണ് സിംഗിന്റെ വെളിപ്പെടുത്തല്‍. തന്റെ മുന്‍ഗാമികള്‍ അത്തരം ഇടപാടുകള്‍ നടത്തിയിരുന്നതായി ഇടനിലക്കാര്‍ പറഞ്ഞതായും അദ്ദേഹം പറയുന്നു. സിംഗിന്റെ വെളിപ്പെടുത്തല്‍ വാസ്തവമാണോയെന്നു കണ്ടുപിടിക്കാനുളള ബാധ്യത സര്‍ക്കാരിനുണ്ട്.



സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. വളരെ നല്ലത്. പക്ഷേ, അന്വേഷണം അലസതയില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും ആന്റണിക്കു സാധിക്കണം. ഭരണത്തിന്റെ സമസ്തമേഖലയിലും അഴിമതിയുടെ കറ പുരണ്ടതായ ആരോപണമാണ് യുപിഎ സര്‍ക്കാര്‍ നേരിടുന്നത്. ടു ജി സ്‌പെക്ട്രം അഴിമതിയുള്‍പ്പെടെ ഈ കാലയളവില്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട അഴിമതിയാരോപണങ്ങള്‍ നിരവധിയാണ്. ഘടകകക്ഷികളുടെ തെറ്റായ ചെയ്തികളുടെ പേരില്‍ തങ്ങള്‍ പഴി കേള്‍ക്കുകയാണ് എന്ന ന്യായീകരണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ, കോണ്‍ഗ്രസ് തന്നെ നേരിട്ടു ഭരിക്കുന്ന വകുപ്പിലെ അഴിമതി പുറത്തുവരുന്നു.


മറ്റു മേഖലകളിലെ അഴിമതിയുമായി ഏറെ വ്യത്യാസമുള്ളതാണ് പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതി. ആയുധ ഇടപാടുകളിലടക്കം ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വകുപ്പാണത്. ബൊഫോഴ്‌സ് കേസും ശവപ്പെട്ടി വിവാദവും ഉള്‍പ്പെടെ എന്തെല്ലാം അഴിമതിക്കഥകള്‍ സൈന്യവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായി. ഭരിക്കുന്നത് ഏതു പാര്‍ട്ടിയെന്നു നോക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു എന്നതാണ് വാസ്തവം. ഇതിനെല്ലാം അടിസ്ഥാന കാരണമാകുന്നത് രാഷ്ട്രീയതലത്തില്‍ നിലനില്‍ക്കുന്ന വലിയ തോതിലുള്ള അഴിമതി തന്നെ. നേതാക്കള്‍ കോടികളുടെ അഴിമതി നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് സാധിക്കുന്ന വിധത്തില്‍ പണമുണ്ടാക്കാന്‍ ശ്രമിക്കും. അതില്‍ അസ്വാഭാവികതയൊന്നുമില്ല.
തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത വിവരം പ്രതിരോധ മന്ത്രിയെ അറിയിച്ചിരുന്നതായാണ് വി.കെ സിംഗ് വെളിപ്പെടുത്തിയത്. അതായത്, ആദര്‍ശധീരനായ ആന്റണി സംഭവത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. അതു വാസ്തവമാണെങ്കില്‍, ഇപ്പോള്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തില്‍ വലിയ കഴമ്പൊന്നുമുണ്ടാവാന്‍ തരമില്ല.


ആന്റണിയെന്ന നേതാവ് അഴിമതി നടത്തിയെന്ന് പറയാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം നിരന്തരം ആരോപണങ്ങളെ നേരിടുന്നുണ്ടെന്ന സത്യം വിസ്മരിക്കാനുമാവില്ല. എക്കാലവും നേതൃത്വത്തോടു കൂറു പുലര്‍ത്തിയ പാരമ്പര്യമുളള ആന്റണിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.


ടു ജി സ്‌പെക്ട്രം കേസില്‍ രാജയെന്ന മന്ത്രിയെ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്താനാണ് മന്‍മോഹന്‍സിംഗ് ശ്രമിച്ചത്. അഴിമതിക്കാരനായ രാജയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേടിലേക്ക് അദ്ദേഹം ചെന്നെത്തി. ബോഫോഴ്സ് കേസിലെ പ്രധാന ഇടനിലക്കാരനായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്രോചി അടക്കമുള്ളവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ട ചരിത്രം വിസ്മരിക്കാന്‍ സാധിക്കില്ല. അത്തരം ഉഡായിപ്പുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂട.  സമാനമായ സാഹചര്യം ഇവിടെയുമുണ്ടാകുന്നുണ്ടോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബവാഴ്ചയും അപ്രമാദിത്വവും ആദര്‍ശധീരരായ നേതാക്കളെ വരെ ആരോപണങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.


ആന്റണിയുടെ പഴയ സ്വഭാവം അനുസരിച്ചാണെങ്കില്‍ അദ്ദേഹം ഇതിനോടകം മന്ത്രിക്കസേര വലിച്ചെറിഞ്ഞ് കേരളത്തിലെത്തിയേനെ. പക്ഷേ, അദ്ദേഹം ആ സ്വഭാവത്തില്‍ ഏറെ മാറ്റം വരുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്ന നിലയില്‍ വാണരുളുന്ന അദ്ദേഹത്തിന് പഴയതു പോലെ ആദര്‍ശം പറഞ്ഞ് സ്ഥാനം ത്യജിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. അടുത്ത ടേമില്‍ കുറേക്കൂടി ഉയര്‍ന്ന ഏതെങ്കിലും പദവിയിലേക്ക് എത്താനുള്ള അവസരം കളയേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഉപദേശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു കാണാനുമാവില്ല.


 മറ്റു മേഖലകളില്‍ നടക്കുന്ന അഴിമതിയേക്കാള്‍ ഗുരുതരമാണ് സൈന്യത്തിലെ അഴിമതി. രാജ്യത്തിന്റെയാകെ സുരക്ഷിതത്വം കയ്യാളുന്ന സൈന്യത്തില്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങുക എന്നതിനര്‍ത്ഥം രാജ്യത്തെ ജനങ്ങളെ ഒറ്റുക്കൊടുക്കുക എന്നതു തന്നെയാണ്. ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വാഹനങ്ങളുമായി രാജ്യ സുരക്ഷയ്ക്കിറങ്ങുന്ന സാധാരണ ജവാന്മാരുടെ ജീവനാണ് നഷ്ടമാവുക. മഞ്ഞും മഴയും വെയിലുമൊക്കെ അവഗണിച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ ജീവന്‍ വച്ചുള്ള കളിയാണ് എയര്‍കണ്ടീഷന്‍ഡ് മുറികളിലിരിക്കുന്നവര്‍ ചെയ്യുന്നതെങ്കില്‍ അത്തരക്കാരെ വെറുതെ വിടരുത്.


വി.കെ സിംഗ് വാഗദത്ത കൈക്കൂലിയെക്കുറിച്ചാണ് പറഞ്ഞത്. പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതു പോലെയല്ല സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. സേനയുടെ സമസ്തമേഖലയിലും ഇടനിലക്കാര്‍ കയറിയിറങ്ങുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയേ തീരൂ. അതിനുള്ള ആര്‍ജവം ആന്റണിക്കുണ്ടാവണം.

2012 മാർ 24

എമ്മെല്ലേയുടെ ആത്മഹത്യ, കാരണം സാമ്പത്തിക പ്രതിസന്ധി.



വാര്‍ത്ത

നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുവരെയുള്ളവരെയാണ്‌ നിയമിക്കുന്നത്‌. അത്‌ അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക്‌ പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക്‌ 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ്‌ ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.


ഒരു സാധാരണ പൗരന്റെ ആത്മഗതം.

പാവപ്പെട്ട പത്ര ഏജന്റുമാര്‍ കമ്മീഷനും അലവന്‍സും വര്‍ധിപ്പിക്കാന്‍ വേണ്ടി മാസങ്ങളായി ആവശ്യപ്പെടുന്നു, ആരും ഗൗനിക്കാത്തതിനേതുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പ്രത്യക്ഷ സമരത്തിലാണ്. അവര്‍ക്കുവേണ്ടി പത്രമുതലാളിമാരോട് സംസാരിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഒരു എമ്മെല്ലേയ്ക്കും സമയമില്ല. അത് കണ്ടില്ലെന്നു നടിച്ച് ഇപ്പോള്‍ തന്നെ അരലക്ഷത്തിനു മുകളില്‍ ലഭിക്കുന്ന അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും,അതിനു മുകളില്‍ വീണ്ടും എന്തെല്ലാം അലവന്‍സുകള്‍ കൂട്ടിച്ചേര്‍ക്കാമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത ബില്ല് പാസക്കാന്‍ എന്തൊരു വേഗം, എന്തൊരു ഒത്തൊരുമ.


മുല്ലപ്പെരിയാര്‍ ദുരന്ത മുന്നറിയിപ്പ്, നേഴ്സുമാരെ ചൂഷണം ചെയ്യുന്നതു തടയുന്നതിനുള്ള നടപടി,മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയല്‍, കുറ്റവാളികളെ പിടികൂടി കൃത്യമായ തെളിവുകളോടെ ശിക്ഷ ഉറപ്പുവരുത്തല്‍,  കുടിവെള്ള വിതരണം സംബന്ധിച്ച തീരുമാനങ്ങള്‍, നഗര മാലിന്യ നിര്‍മാര്‍ജനം, ജീവന്‍ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം, വ്യാജ മരുന്നുകള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം, വിലക്കയറ്റം, നഗരങ്ങളിലെ ഗതാഗത / പാര്‍ക്കിങ് പ്രശ്നങ്ങള്‍, വ്യാപകമായ അഴിമതി, തൊഴിലില്ലായ്മ, ഗ്രാമ പ്രദേശങ്ങളിലെ വോള്‍ടേജ് ക്ഷാമം, തുടങ്ങി അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന എണ്ണമറ്റ വിഷയങ്ങള്‍ മാറ്റിവെച്ച് നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും പാസാക്കുവാന്‍ തക്കവണ്ണം എന്ത് അടിയന്തിര പ്രാധാന്യമാണ് അതിനുള്ളത്?

കൃഷി നശിച്ച് കടം പെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരേക്കാള്‍ പരിതാപകരമായ സാമ്പത്തിക സ്ഥിതിയിലാണോ കേരളത്തിലെ എമ്മെല്ലേമാര്‍?


നാമമാത്രമായി വിതരണം ചെയ്യുന്ന വികലാംഗ,കര്‍ഷകത്തൊഴിലാളി, വിധവാ പെന്‍ഷനുകള്‍ വ്ര്‍ധിപ്പിക്കുവാനും അവ കൃത്യമായി വിതരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുവാനും കൂടി നമ്മുടെ ജനപ്രതിനിധികള്‍ ഈ ഉല്‍സാഹവും ഒത്തൊരുമയും പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.