2013 നവം 11

ബിനാമി

വര്ഷങ്ങളായി നമ്മുടെ നാടിന് പരിചിതമായ വാക്കാണ്ബിനാമി”. പദത്തിന്റെ കൃത്യമായ അര്ത്ഥം സമൂഹത്തിലെ എല്ലാവര്ക്കും അറിയില്ലെങ്കിലും ഒരാള്ക്ക് വേണ്ടി തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരാണിതെന്ന് എല്ലാവര്ക്കും അറിയാം. പേര്ഷ്യന്ഭാഷയില്നിന്നുമുണ്ടായ ബിനാമി എന്ന പദത്തിന്റെ അര്ത്ഥം ഇത്രമാത്രം “A property without a name”. എന്നാല്പണ്ടുകാലം മുതല്ക്ക് തന്നെ നികുതി തട്ടിപ്പ് നടത്തുന്നത് ലക്ഷ്യമാക്കി. വസ്തുക്കളും മറ്റും വാങ്ങി കൂട്ടാനും കള്ളപ്പണത്തിന്റെ ചിലവഴിക്കല്സുഗമമാക്കാനുമാണ് ബിനാമികളെ പലരും ഉപയോഗിച്ചിരുന്നത്. ബിമാനികള്നാടിന് ആപത്താകുന്നു.

കള്ളപ്പണത്തിന്റെ സംവേദനം കൂടുതല്കാര്യക്ഷമമാകുന്നുവെന്ന് കണ്ടത്തോടെ 1988 -ല്തന്നെ ബിനാമി ട്രാന്സാക്ഷന്‍ (പ്രൊഹിബിഷന്‍) ആക്ട് നിലവില്കൊണ്ടു വന്നിരുന്നു. ഇതനുസരിച്ച് ബിനാമി ഇടപാടുകള്നിരോധിക്കുന്നുവെന്ന് മാത്രമല്ല. ബിനാമിവല്കരണത്തിലൂടെയുള്ള ഒരു വസ്തുവും ഉടമയ്ക്ക് കൈമാറ്റം ചെയ്യാന്അവകാശവുമുണ്ടാകില്ല. ഇരുപത്തിയഞ്ച് വര്ഷത്തില്കൂടുതലായി ശക്തമായ ഒരു നിയമം ഇവിടെയുണ്ടായിട്ടും. നമ്മുടെ നാടിനെ വികസനത്തെ കാര്ന്ന് തിന്നുന്ന ബിനാമിവത്കരണ പ്രക്രിയയ്ക്ക് എന്തുകൊണ്ടാണ് അറുതിവരാത്തത്.

ബിനാമിവത്കരണം നമ്മുടെ രാജ്യത്തെ എല്ലാ മേഖകളിലും സജീവമാണെങ്കിലും രാഷ്ട്രീയത്തില്ഇതിനു ലഭിക്കുന്ന സജീവ സാന്നിദ്ധ്യം ഏറ്റവും അധികം ബാധിക്കുന്നത് സമൂഹത്തെ തന്നെയാണ്. രാഷ്ട്രീയകാര്രാജ്യത്തെ സേവിക്കുകയും, സേവിക്കുമ്പോള്ലഭിക്കുന്ന കമ്മീഷനുകള്കള്ളപ്പണമായി കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തില്കുന്നുകൂടുന്ന കള്ളപ്പണം എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് ബിനാമികള്ഉടലെടുക്കുന്നത്. കോടികണക്കിന് രൂപയ്ക്ക് വസ്തുക്കള്വാങ്ങുന്നു. ബിസിനസ്സുകള്ആരംഭിക്കുന്നു. എന്നാല്ബിനാമിയുടെ പേരില്‍. ഇപ്പോള്ഭരണത്തിലിരിക്കുന്ന കോണ്ഗ്രസ്സുകാരില്മിക്കവരും 80 ശതമാനം കമ്മീഷന്പറ്റുന്നവരാണെന്ന് സര്ക്കാറിന്റെ തന്നെ ഭാഗമായ് ചീഫ് വിപ്പ് പറഞ്ഞത് അത്ര ലളിതമായി തള്ളി കളയാവുന്ന ഒരു കാര്യമല്ലഇത്തരത്തില്ലഭിക്കുന്ന കമ്മീഷന്തുക ചിലവാക്കണമെങ്കില്വിശ്വസ്തര്വേണം. വിശ്വസ്തര്വഴി ചെയ്യുന്ന അനധികൃത കച്ചവടങ്ങള്നാട്ടില്എല്ലാവര്ക്കും അറിയാമായിരിക്കും. എന്നാല്നീതിപീഠമോ, നീതിന്യായ വ്യവസ്ഥയോ ഇത് കാണാറില്ല. കണ്ടാലും മിണ്ടാറില്ല. അതാണ് ബിനാമിയും ബിനാമിയ്ക്ക് പിന്നിലുള്ള വന്ശക്തികളുടെയും പ്രഭാവം.

ഒരാള്ഒരു ഉന്നതന്റെ ബിനാമിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടണമെങ്കില്തെളിവുകള്വേണം. അതല്ല കോടതിയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസിന് മനസ്സില്അത്തരം ഒരു തോന്നല്ഉണ്ടായിട്ടും കാര്യമില്ല. അത് പരാമര്ശത്തില്ഒതുക്കാന്മാത്രമേ കഴിയുകയുള്ളൂ. ഭൂമി തട്ടിപ്പ് കേസില്‍ 200 കോടിയില്പരം രൂപ ഒരു കോണ്സ്റ്റബില്ചിലവാക്കുക. അതിനുള്ള വരുമാനമില്ലാത്ത ഇദ്ദേഹം ഒരു വന്ശക്തിയുടെ ബിനാമിയാണോയെന്ന് കോടതി ചോദിച്ചു എന്നാല്അദ്ദേഹം ആരുടെ ബിനാമിയാണെന്നും കോണ്സ്റ്റബില്ണേ കൂടാതെ ഇദ്ദേഹത്തിന് വേറെയും വിശ്വസ്തരായ ബിനാമിക ഉണ്ടെന്നും  കേരളത്തിലുള്ള എല്ലാവര്ക്കും പകല്പോലെ വ്യക്തമായി അറിയാവുന്ന ഒരു സത്യം മാത്രം. പക്ഷേ, കോടതികള്ക്കും പരിമിതികള്ഉണ്ടാകും. ഭരണവും നീതിപാലകരും സ്വന്തം കൈത്തണ്ടയില്വച്ച് അമ്മാനമാടുന്നവര്ക്കെതിരെ ഒരിക്കലും തെളിവുകള്ഉണ്ടാകില്ല. അഥവാ ഉണ്ടായാലും അതൊന്നും നീതി പീഠത്തിന്റെ മുന്നിലെത്തില്ല. ഇത്തരമൊരു സാഹചര്യം നിലനിക്കുന്നിടത്തോളം കാലം ഒരു ബിനാമികളും, ബിനാമികളെ സൃഷ്ടിക്കുന്നവരും ശിക്ഷിക്കപ്പെടില്ല.

ബിനാമിയെന്ന സങ്കല്പ്പത്തിന് ഇപ്പോള്ലക്ഷ്യം ഒന്നുമാത്രമാണ് അവിഹിത സമ്പാദ്യശേഖരണവും അഴിമതി നടത്തലും. അഴിമതി പണം മറയ്ക്കുന്നതിനുള്ള ബിനാമിയെന്ന മറയെ രാജ്യത്ത് നിന്നും എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്നതിനുള്ള വഴികളാണ് ആരായേണ്ടത്. നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന പല ഇടപാടുകളും കള്ളപ്പണത്തിന്റെ മറവിലാണെന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. കള്ളപ്പണം സൃഷ്ടിക്കുന്നത് സാമ്പത്തിക അസമത്വം മാത്രമല്ല, മറിച്ച് പണം പല രാജ്യദ്രോഹ പ്രവൃത്തികള്ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇരുപത് കോടിരൂപയ്ക്ക് ഒരു ബിസിനസ്സ് സംരംഭം വാങ്ങുന്നയാള്രേഖകളില്‍ 10 കോടിയെന്ന് കാണിക്കുകയും അവശേഷിക്കുന്ന പത്ത് കോടി കള്ളപ്പണമായി നല്കുകയും ചെയ്യുന്നത് ഇത്തരം അഴിമതി പണങ്ങളാണ്.

നമ്മുടെ ഖജനാവിലേക്ക് വരേണ്ട നികുതി പണങ്ങള്ബിനാമികള്വഴി അട്ടിമറിക്കപ്പെടുന്നു അല്ലെങ്കില്ഏതെങ്കിലും നിക്ഷിപ് വ്യക്തികളില്കുമിഞ്ഞു കൂടുന്നു. സലീം രാജ് കേസില്ബിനാമിയെ മുന്നിര്ത്തി കളിക്കുന്ന ഉന്നതനിലേക്ക് അന്വേഷണം വ്യാപിക്കുമെന്ന് ഉറപ്പായതോടെ കേസിന്റെ സുപ്രധാന രേഖകള്കാണാതായി. കല്ക്കരിപ്പാടം അഴിമതി കേസിലും പ്രധാനമന്ത്രി മന്‍‌മോഹന്സിങും ഭരണകൂടവും പ്രതിസന്ധിയിലായതോടെ കേസുമായി ബന്ധപ്പെട്ട ആയിരകണക്കിന് സുപ്രധാന രേഖകള്കാണാതായിരുന്നു. ഇതില്ലെല്ലാം ബിനാമികളുടെ സ്വാധീനം ഒഴിച്ചു നിര്ത്താന്കഴിയുന്നതല്ല.


അഴിമതി കുംഭകോണങ്ങളില്നിന്നും ജനദ്രോഹ നടപടികളില്നിന്നും വിമുക്തമല്ല ബിനാമി ഇടപാടുകള്‍. ഇത്തരം ഇടപാടുകളെയും ഇടപാടുകാരെയും ഇല്ലാതാക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. വന്ഇടപാടുകള്നടക്കുമ്പോള്ഉണ്ടാകുന്ന സുതാര്യതയില്ലായ്മയാണ് അഴിമതി സാഹചര്യങ്ങള്സൃഷ്ടിക്കപ്പെടാന്മുഖ്യകാരണം. 1988 ല്കൊണ്ടുവന്ന ബിനാമി നിയമങ്ങളുടെ പഴുതുകള്അടച്ച് 2011-ല്‍ (2ജി ഇടപാട് അഴിമതി പുറത്ത് വന്ന കാലത്ത്) പുതിയ നിയമം പ്രതിസ്ഥാപിക്കപ്പെട്ടെങ്കിലും അതും നടപ്പില്വരുത്താന്സര്ക്കാറിന് കഴിയുന്നില്ല. തട്ടിപ്പ് നടത്താന്‍, തട്ടിപ്പിന്റെ പര്യായമായി ബിനാമികള്ഇന്നും നമ്മുടെ നാടിനെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടില്നിന്നും വസൂരി ഇല്ലാതാക്കിയത് പോലെ ബിനാമികളെയും ബിനാമി ഇടപാടുകളെയും തുടച്ചു നീക്കേണ്ടതാണ്.

2013 ഒക്ടോ 18

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

മാണി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കിടപ്പറയില്‍ നിന്നും ഇറങ്ങി മുറ്റത്ത് നില്‍ക്കുകയാണ് അവസരങ്ങളുടെ ആഡംബര വാഹനം വരുന്നതും കാത്ത്. 




അടുത്ത ലോക്സഭാ ഇലക്ഷനു ശേഷം മുലായത്തിനെപ്പോലെ പ്രാദേശിക നേതാക്കളില്‍ ആരെങ്കിലും പ്രധാനമന്ത്രി ആയിക്കൊണ്ട് ഇടതു പിന്തുണയോട് കൂടിയ മൂന്നാം മുന്നണിയാവും അധികാരത്തില്‍ എത്തുക എന്നു മാണി സാറിനു മനസിലായി.

ആ സാഹചര്യത്തില്‍ ജോമോനെ ഒന്നു കേന്ദ്ര മന്ത്രി ആക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സഹായം ആവശ്യമുണ്ട്.

അതേസമയം പുറത്തുനിന്ന്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഭരണം വന്നാലും ജോമോന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാന്‍ പാടില്ല.

അതിന് ഇടതുമായും വലതുമായും തന്ത്രപരമായ ബന്ധം നിലനിര്‍ത്തുകയും അതേ സമയം കേരളത്തില്‍ നിന്നും മറ്റു പ്രമുഖരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരും തന്നെ ജയിക്കാനും പാടില്ല.

ഇതിപ്പം അടുത്ത തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി കോട്ടയത്ത് ജയിച്ചാലും പത്തനംതിട്ടയിലും, ഇടുക്കിയിലും, എറണാകുളത്തും, കണ്ണൂരും, തിരുവനന്തപുരത്തും മാണിക്കേരളാകോണ്‍ഗ്രസുകാര്‍ കാലുവാരും.



എന്നിട്ട് പരാജത്തിന്റെ പാപഭാരം ഉമ്മഞ്ചാണ്ടിയുടെയും ഗ്രൂപ്പുകളിക്കാരുടെയും തലയില്‍ വെച്ച് സുധീരനോ കാര്‍ത്തികേയനോ മുഖ്യമന്ത്രിക്കസേര തരമാക്കി കൊടുക്കും. അങ്ങനെ ഉമ്മഞ്ചാണ്ടിയെ മറികടന്ന്‍ കോട്ടയത്ത് തനിക്ക് നഷ്ടമായ നേതൃസ്ഥാനം തിരികെപിടിക്കും.

ഇടതുപക്ഷം കേന്ദ്ര മന്ദ്രിസഭയില്‍ ചേരാതെ പുറത്തു നിന്നും പിന്തുണയ്ക്കുന്നിടത്തോളം കാലം ഇടതു പിന്തുണയുള്ള എന്നാല്‍ ഇടതു മുന്നണിയില്‍ അംഗമല്ലാത്ത - കേരളത്തില്‍ നിന്നുള്ള ഏക എം പി ( കേടീ ജലീല്‍ / ഫസല്‍ ഗഫൂര്‍ പൊന്നാനിയില്‍ നിന്നും ജയിച്ചില്ലങ്കില്‍) എന്ന നിലയില്‍ ജോമോന് ഒരു സഹ മന്ത്രി എങ്കിലും ആകുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പ്രത്യുപകാരമായി എന്തെങ്കിലും ചെറിയ ന്യൂനപക്ഷ / കര്‍ഷക പ്രശ്നം വഷളാക്കി ഉമ്മഞ്ചാണ്ടിക്കുള്ള പിന്തുണ പിന്‍‌വലിക്കും.

പക്ഷേ ആകെയുള്ള ഒരു പ്രശ്നം മാണിസാറിന്റെ അഭയവും സങ്കേതവുമായ കത്തോലിക്കാ സഭയിലെ ചില മെത്രാന്മാരെ മനോരമ മുതലാളിമാര്‍ ചില ഉമ്മാക്കികള്‍ കാട്ടി വിരട്ടി നിര്‍ത്തിയിരിക്കുന്നത് മാത്രമാണ്.

ഇതൊക്കെ അറിയാവുന്ന കോണ്‍ഗ്രസുകാര്‍ കാലുവാരാതെ കോട്ടയത്ത് വീണ്ടും ജോമോനെ ജയിക്കാന്‍ വിടുമോ എന്നു കണ്ടറിയണം.

അസംബ്ലി മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം (സീപിയെമ്മിന് വന്‍ ഭൂരിപക്ഷമുള്ള കുമരകം പഞ്ചായത്ത് ഒഴിവാക്കി കോണ്‍ഗ്രസിന് മ്രിഗീയ ഭൂരിപക്ഷമുള്ള വിജയപുരം പഞ്ചായത്ത് കോട്ടയം അസംബ്ലി മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്തതോടെ) കുറഞ്ഞത്  20,000 വോട്ടിനെങ്കിലും കോണ്‍ഗ്രസ് സ്ഥാനാത്ഥി ജയിക്കേണ്ട സ്ഥാനത്ത് തിരുവഞ്ചൂര്‍ ജയിച്ചത് വെറും 700 വോട്ടിന്.

സ്വന്തം സ്ഥാനാത്ഥിയെ വാരാന്‍ യാതൊരുളുപ്പും ഇല്ലാത്ത അസൂയയുടെ നിറകുടമായ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ എളുപ്പത്തില്‍ പോയി കേന്ദ്രമന്ത്രിയായി തങ്ങളുടെ തലക്കു മുകളില്‍ വിലസാന്‍ ജോമോനെ അനുവദിക്കുമെന്ന്‍ കരുതാമോ???

2013 മേയ് 6

അഴിമതി കഥകളുടെ ഘോഷയാത്ര



രണ്ടാം തവണയും അധികാരത്തിലേറിയ, ഇടതുപക്ഷത്തിന്റെ നിയന്ത്രണം ഇല്ലാത്ത യു പി എ സര്‍ക്കാര്‍ അഴിമതി കഥകളുടെ കുരിശ് ഒന്നിനു പുറമേ ഒന്നായി ചുമക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. കല്‍ക്കരിപ്പാടം അഴിമതി ഇടപാടില്‍ നിയമ മന്ത്രി അശ്വതി കുമാര്‍ സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിച്ചതായുള്ള ആരോപണം കത്തിനില്‍ക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നു. 


റെയില്‍വേ ബോര്‍ഡ് അംഗത്തിന് ഉന്നത പദവി നല്‍കാനായി ബന്‍സലിന്റെ സഹോദരീപുത്രന്‍ വിജയ് സിംഗഌ90ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തല്‍ വിജയ് സിംഗ്ല ള്‍പ്പെട്ട കോഴ ഇടപാടിനെ വിവരം ലഭിച്ച സി ബി ഐ വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയാണ് കൈക്കൂലി നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിനെയും അത് വാങ്ങിയ വിജയ് സിംഗ്ല യെയും ഇടപാടില്‍ ഇടനിലക്കാരായ മറ്റു നാലുപേരെയും അറസ്റ്റു ചെയ്തത്. 


വെസ്റ്റേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായിരുന്ന മഹേഷ് കുമാര്‍ ഈയിടെയാണ് റെയില്‍വേ ബോര്‍ഡ് അംഗമായത്. അഴിമതിക്ക് ഏറെ അവസരമുള്ള ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെടാന്‍ മഹേഷ് കുമാറിനോട് വിജയ് സിംഗ്ല രണ്ടുകോടി രൂപയുടെ കോഴ ഇടപാട് ഉറപ്പിച്ചതായാണ് സി ബാ ഐ പറയുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 90 ലക്ഷം രൂപ കൈമാറിയത്. ഇടപാടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മഹേഷ് കുമാറിന്റെയും വിജയ് സിംഗ്ല യുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി വിവരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ കോഴ  തുക കൈമാറിയ ഉടന്‍തന്നെ രണ്ടുപേരെയും പിടികൂടുകയായിരുന്നു. 90 ലക്ഷം രൂപയും സി ബി ഐ പിടിച്ചെടുത്തു.



കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ടു നിയമമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടിക്കൊണ്ടിരുന്ന പ്രിതിപക്ഷത്തിനു ബന്‍സലിന്റെ അനിന്തരവന്റെ അറസ്റ്റ് പുതിയൊരു ആയുധമായി. ബി ജെ പിയും ഇടതുപക്ഷ പാര്‍ട്ടികളും ബന്‍സലിന്റെ രാജി ആവിശ്യപ്പെട്ടുകഴിഞ്ഞു. ഒരു റെയില്‍വെ ബോര്‍ഡ് അംഗത്തിന് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ ബന്ധപ്പെട്ട മന്ത്രിയുടെ ഉറ്റബന്ധു കൈക്കൂലി വാങ്ങണമെങ്കില്‍ അതുമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ആയിരിക്കണമെന്നുള്ള സാമാന്യ യുക്തിയാണ് പ്രതിപക്ഷം ബന്‍സലിനെതിരെ ആയുധമാക്കുന്നത്. 


പ്രതിപക്ഷത്തിന്റെ രാജി ആവിശ്യത്തിനെതിരെ യു പി എ പതിവു നാടകം ആവര്‍ത്തിക്കുകയാണ്. 


അറസ്റ്റുവാര്‍ത്ത പുറത്തുവന്ന ഉടന്‍ പ്രധാന മന്ത്രിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും കണ്ട് ബന്‍സല്‍ രാജി സന്നദ്ധത അറിയിക്കുന്നു.സംഭവത്തില്‍ തനിക്കുയാതൊരു പങ്കുമില്ലെന്നാണ് ബന്‍സല്‍ ഇരുനേതാക്കളെയും അറിയിച്ചത്. അനിന്തരവന്‍ കൈക്കൂലി വാങ്ങിയതു തന്റെ അറിവോടെയായിരുന്നില്ല. അനിന്തരവനുമായി യാതൊരു ബിസിനസ് ബന്ധവുമില്ല. ഭരണകാര്യങ്ങളില്‍ ബന്ധുക്കളെ അടുപ്പിക്കാറില്ല. പൊതു ജീവിതത്തില്‍ സംശുദ്ധികാത്തുസൂക്ഷിക്കുന്ന ആളാണ്. ഇങ്ങനെ പോകുന്നു ബന്‍സലിന്റെ സത്യപ്രസ്താവനകള്‍. മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും മറ്റൊന്നു ആലോചിക്കാതെ അതു മുഖവിലയ്ക്കടുത്തു എന്നു വേണം കരുതാന്‍. കാരണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയോഗം ബനസല്‍ രാജിവെക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. 


ഈ കോഴവിവാദം യു പി എ മന്ത്രിസഭയിലെ അംഗങ്ങളുടെ മാത്രമല്ല, റെയില്‍വെയില്‍ ഇപ്പോള്‍ നടമാടുന്ന കൊടിയ അഴിമതിയുടെ കഥകളിലേക്കും വെളിച്ചം വീശുന്നു.  


ലോകത്തെ രണ്ടാമത്തെ വലിയ റെയില്‍വെ ശൃംഖലയുള്ള ഇന്ത്യന്‍ റെയില്‍വെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്ഥാപനമാണെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സി വി സി)വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പൊതുമേഖലാ സ്ഥാപനമെന്ന ബഹുമതിയാണ് സി വി സി ഇന്ത്യന്‍ റെയില്‍വെയ്ക്കു ചാര്‍ത്തിക്കൊടുത്തിരുന്നത്. രാജ്യത്ത് അഴിമതികുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെടുന്ന ഓരോ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീതം റെയില്‍വെയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അഴിമതിക്കുറ്റങ്ങളില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിലും റെയില്‍വെ അധികൃതര്‍ വീഴ്ചകാട്ടുന്നതായി സിവിസി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.



ഇന്ത്യന്‍ റെയില്‍വെ എന്ന ബൃഹത്തായ പ്രസ്ഥാനം രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന മാഫിയാകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സിവിസിക്കു ലഭിച്ച ഒരു പരാതി പറിശോധിച്ചാലറിയാം റെയില്‍വെയില്‍ നടമാടുന്ന അഴിമതിയുടെ ആഴം. 


റെയില്‍വെയുടെ രാജ്യത്തെ ഏറ്റവും വലിയവര്‍ക്ക്‌ഷോപ്പാണ് ബീഹാറിലെ ജമല്‍പ്പൂരിലുള്ളത്. ട്രെയിനിന്റെ വിലുകളുടെ ബാള്‍ ബിയറിംഗ്‌സ് മാറ്റുന്നത് ഇവിടെയാണ്. ഏതാനും ആയിരം കിലോമീറ്ററുകള്‍ ഓടിക്കഴിയുമ്പോള്‍ വീലുകളുടെ ബാള്‍ബിയറിംഗ് മാറണമെന്നാണ്. 2000-3000 രൂപവരെ വിലയുള്ള ഇവ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ബാള്‍ബിയറിംഗ് മാറാന്‍ നൂറുകണക്കിനു ട്രെയിനുകള്‍ ജമല്‍പ്പൂരിലെത്തും. ഈ ട്രെയിനുകളില്‍ ഭൂരിഭാഗവും വര്‍ക്ക്‌ഷോപ്പിലെത്താറില്ല. ഇവയുടെ ബാള്‍ബിയറിംഗ് മാറിയതായുള്ള സര്‍ട്ടിഫിക്കറ്റ് നല്കി തിരിച്ചയയ്ക്കും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ തട്ടിഎടുക്കുന്നത്. ജമല്‍പൂര്‍വര്‍ക്ക്‌ഷോപ്പിലെ ഉന്നതര്‍ മുതല്‍ സാധാരണ ജീവനക്കാരന്‍ വരെ ഈ അഴിമതിയില്‍ പങ്കാളിയാരുന്നു. ഈ വെട്ടിപ്പുമായി ബന്ധപ്പെട്ട വലിയതുകയ്ക്കുള്ള ഒരു ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ അഴിമതിക്കാരടങ്ങിയ മാഫിയായുടെ ആളുകള്‍ വെടിവച്ചു കൊന്നതോടെയാണ് വര്‍ഷങ്ങളായി നടന്നു വന്നതിരിമറി പുറംലോകം അറിയുന്നത്. റെയില്‍വെയുടെ എല്ലാത്തലത്തിലും ഇത്തരത്തില്‍ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. 


അഴിമതിയുടെ കറപുരളുന്ന മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഴിമതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


2013 മാർ 24

ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാരാണോ?


കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണു  വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ ഉണ്ടാവില്ലെന്നാണത്രേ ഇന്ത്യ ഇറ്റലിയെ അറിയിച്ചത്.


ഇതിനെ ഏതു വിധത്തിലാണ് നിയമസംവിധാനം കൈകാര്യം ചെയ്യുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഒരു കൊലപാതക്കക്കേസിലെ പ്രതികള്‍ക്ക് ഇത്തരമൊരു ഉറപ്പു കൊടുക്കാന്‍ ഒരു സര്‍ക്കാരിനു സാധിക്കുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പു തന്നെ ശിക്ഷ ഇന്നതായിരിക്കും എന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കുന്നത് നിയമസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനു യോജിച്ചതാണോ?


ഇന്ത്യയിലെ സംവിധാനമനുസരിച്ച് കോടതികളാണ് വിധി പ്രസ്താവിക്കുന്നത്. അതിനുള്ള അര്‍ഹത സര്‍ക്കാരിനില്ല. കേസ് കോടതിയില്‍ എത്തി വിചാരണ നടത്തുകയും വാദപ്രതിവാദങ്ങള്‍ നടക്കുകയുമൊക്കെ വേണം. അതെല്ലാം കഴിഞ്ഞ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി വിധി പ്രസ്താവിക്കും അപ്പോഴാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ അല്ലയോ എന്നൊക്കെ കണ്ടെത്തുന്നത്. ഇവിടെ വിചാരണ പോലും തുടങ്ങുന്നതിനു മുമ്പ് കേസ് നിസാരമാണെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദേശ രാജ്യത്തിന് ഉറപ്പു കൊടുത്തിരിക്കുന്നു. അതിലൂടെ വാസ്തവത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളെ അവഹേളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.


കുറ്റം ചെയ്‌തോ ഇല്ലയോ എന്നൊക്കെ കണ്ടെത്താനുള്ള അവകാശവും അധികാരവും കോടതിക്കാണുള്ളത്. അതില്‍ ഒരു ജനായത്ത സര്‍ക്കാരിനു വലിയ പങ്കൊന്നും ഇല്ല. ഒരു കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി ഇത്തരം ഉറപ്പുകള്‍ കൊടുത്ത സംഭവം ഇതിനു മുമ്പു കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇന്ത്യയിലെ നിയമസംവിധാനം അനുസരിച്ചുള്ള വിചാരണയ്ക്കു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ചിലപ്പോള്‍ കോടതി വധശിക്ഷ വിധിച്ചേക്കാം. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആരാണ്? 


ഇറ്റലി എന്ന രാജ്യത്തോട് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് അതിരുകവിഞ്ഞ വിധേയത്തം ഉണ്ടെന്നത് സത്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിന്റെ താത്പര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വലിയ സ്ഥാനമൊന്നുമില്ല. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നവരാണ് കേന്ദ്ര മന്ത്രിസഭയിലിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്വദേശമായ ഇറ്റലിക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കില്ല. വലിയ നാടകങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി ഇറ്റലിക്കെതിരേ പ്രസ്താവനയിറക്കിയതു ചൂണ്ടിക്കാണിച്ചാലൊന്നും ഇന്ത്യയിലെ പ്രബുദ്ധരായ ജനതയെ പറ്റിക്കാനാവില്ല.



സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കുള്ളില്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എന്ന പേരില്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങി ഇറ്റലിയിലേക്കു പോയ കൊലയാളികളെ തിരികെ അയയ്ക്കില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. നാലാഴ്ചത്തേക്കെന്നു പറഞ്ഞ് നാട്ടിലേക്കു പോകാന്‍ അനുവദിച്ചവര്‍ തിരികെ വരില്ലെന്നു പറഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാരിന് വലിയ അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍, ഇറ്റാലിയന്‍ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു കോടതി വരെ പറഞ്ഞതോടെ മലക്കം മറിയുന്ന കാഴ്ചയും കണ്ടു. അതിന്റെ തുടര്‍ച്ചയായാണ് സോണിയാഗാന്ധിയുടെ പ്രസ്താവന വന്നത്.


ഇതെല്ലാം മനസിലാക്കാന്‍ തക്ക ശേഷിയുള്ള ഒരു ജനതയാണ് ഇവിടെയുള്ളതെന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു. ഇറ്റലിക്കാരെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരെ ഭരണാധികാരികളായി ഇവിടെ വേണോയെന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.


കൊലക്കുറ്റം ചെയ്തവര്‍ക്ക് എന്തു ശിക്ഷ വിധിക്കണമെന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ രാജ്യത്തിനു തന്നെ ഭൂഷണമല്ല. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത് എന്ന ഒറ്റക്കാരണത്താല്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതു തന്നെ. ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്ന വാക്കുകളിലൂടെ നാവികരുടെ ഭാവി നമുക്കു പ്രവചിക്കാം. ചുരുങ്ങിയ ഏതെങ്കിലും ശിക്ഷ അവര്‍ക്കു ലഭിക്കുന്ന വിധത്തിലാകും പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുകയെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ടാകും.



ഒരുപക്ഷേ, ശിക്ഷ ലഭിക്കാത്ത വിധത്തിലും പ്രോസിക്യൂഷന്‍ വാദിച്ചേക്കാം. നാവികര്‍ ചെയ്തത് വലിയ കുറ്റമൊന്നുമല്ല എന്ന ധ്വനി സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകളിലുണ്ട്. ഇറ്റലിക്കാര്‍ കുറ്റം ചെയ്താല്‍ അതു കുറ്റമല്ലാതാകുന്നത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം.


നിലവില്‍ സര്‍ക്കാര്‍ ഇറ്റലിക്കു നല്‍കിയിരിക്കുന്ന ഉറപ്പ് ജുഡീഷ്യറിയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്തു ശിക്ഷയാണു വിധിക്കേണ്ടതെന്ന് ജുഡീഷ്യറിയോടു നിര്‍ദേശിക്കാന്‍ ലെജിസ്ലേച്ചറിന് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.


മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കു വധശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കാന്‍ സാധിക്കുമോ എന്നാകും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുക. എല്ലാ വിധത്തിലും ഇറ്റലിയോടു വിധേയത്തം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന കേന്ദ്ര മന്ത്രിമാരെ കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താനേ സാധിക്കുന്നുള്ളൂ. സ്വന്തം പ്രജകളേക്കാള്‍ വലുതാണ് വിദേശത്തെ കൊലയാളികളുടെ ജീവനെന്നു കരുതുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മറുപടി നല്‍കാന്‍ ജനങ്ങള്‍ക്കു സാധിക്കണം.