2010 നവം 12

വരുന്നൂ വിന്‍ഡോസ്‌ 8

എല്ലാവര്‍ഷവും കമ്പ്യൂട്ടറുകള്‍ മാറുക, വേഗതകൂട്ടുക!. ഈ ആശയം എത്രപേര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്ന്‌ അറിയില്ല. ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിനും പാക്കേജുകള്‍ക്കും 'കാശു മുടക്കാന്‍' തയാറല്ലാത്തവര്‍ക്ക്‌ പ്രത്യേകിച്ചും. എന്തായാലും വിന്‍ഡോസ്‌ 8 ആസ്വദിക്കാന്‍ താങ്കള്‍ക്ക്‌ കമ്പ്യൂട്ടര്‍ മാറേണ്ടി വരും. 2012 -ല്‍ വിന്‍ഡോസ്‌ 8 പുറത്തുവരുമെന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ അറിയിപ്പ്‌ .

128 ബിറ്റാണ്‌ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം. 128 ബിറ്റ്‌ മൈക്രോപ്രോസസറുകള്‍ ഇനിയും സജീവമായിട്ടില്ല. ആപ്പിളിന്റെ Mac OS X Lion സൗകര്യങ്ങള്‍ എട്ടില്‍ പ്രതീക്ഷിക്കാം.

ശരീര ചലനങ്ങളും പുതിയ ഒഎസ്‌ തിരിച്ചറിയും.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷവും ഇന്നും ^Windows XP യുഗത്തില്‍ തന്നെയാണെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. 32 ബിറ്റാണ്‌ എക്‌സ്പി. വിന്‍ഡോസ്‌ 7 ലൂടെയാണ്‌ മൈക്രോസോഫ്‌റ്റ്‌ 64 ബിറ്റിലേക്ക്‌ കടന്നത്‌ . പെട്ടെന്ന്‌ 128 ബിറ്റ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റലിലേക്ക്‌ കടക്കുന്നത്‌ കുറെ ഉപയോക്‌താക്കള്‍ക്കെങ്കിലും തലവേദനയാകും.

മൈക്രോസോഫ്‌റ്റിന്റെ തന്നെ പ്രോഗ്രാമിംഗ്‌ ഭാഷയായ വിഷ്വല്‍ ബേസിക്‌ 6 ഉപയോഗിച്ചുള്ള പ്രോഗ്രാമുകള്‍ സാധാരണ നിലയില്‍ വിന്‍ഡോസ്‌ 7 ല്‍ പ്രവര്‍ത്തിക്കില്ല.

സ്‌ഥാപനങ്ങള്‍ സ്വന്തം ആവശ്യത്തിനായി തയാറാക്കുന്ന പ്രോഗ്രാമുകള്‍ വിന്‍ഡോസ്‌ 8 നായി പുതുക്കേണ്ടി വരും.

വിന്‍ഡോസ്‌ 8 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പ്രോസസറും മദര്‍ബോര്‍ഡുമൊക്കെ മാറേണ്ടി വരും. സാങ്കേതിക വിദ്യയിലെ മാറ്റം സ്വാഗതം ചെയ്യാം , എന്നാല്‍ ഇതിനായി സ്‌ഥിരമായി പണം ചെലവിടേണ്ടി വന്നാലോ?.

2010 നവം 7

അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു ഒബാമയുടെ യാത്രാലക്ഷ്യം

മുംബൈ: യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ത്തന്നെ അമേരിക്കന്‍ കമ്പനികള്‍ കൊയ്‌തെടുത്തത്‌ 1,000 കോടി യു.എസ്‌. ഡോളറിന്റെ (ഏകദേശം 44,000 കോടി രൂപ) കരാറുകള്‍. ഇതുമൂലം അമേരിക്കയില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌ അര ലക്ഷം തൊഴിലവസരങ്ങള്‍.

അമേരിക്കന്‍ കമ്പനികള്‍ പുറംജോലിക്കരാറുകള്‍ നല്‍കുന്നതു നിരുത്സാഹപ്പെടുത്തുന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഇന്നലെ മുംബൈയില്‍ നടന്ന യു.എസ്‌-ഇന്ത്യാ ബിസിനസ്‌ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ വ്യവസായികളുമായി സംവദിച്ച ഒബാമ പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരങ്ങള്‍ വച്ചുനീട്ടുകയല്ല, മറിച്ച്‌ അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു തന്റെ യാത്രാലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന നിലപാടാണ്‌ ഒബാമ സ്വീകരിച്ചത്‌. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം പ്രചാരണ കോലാഹലം സൃഷ്‌ടിച്ച ദിവസങ്ങളില്‍ അമേരിക്കന്‍ വ്യവസായ ഭീമന്മാര്‍ ഇന്ത്യന്‍ കമ്പനികളില്‍നിന്നു സഹസ്രകോടികളുടെ കരാറുകളാണു കൊയ്‌തത്‌.

ഇപ്പോള്‍ ധാരണയായ വ്യവസായ ഇടപാടുകള്‍ സാധ്യതകളുടെ ചെറിയൊരംശം മാത്രമാണെന്ന്‌ ഒബാമ പറഞ്ഞു. ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ അമേരിക്ക സന്നദ്ധമാണ്‌. കയറ്റുമതിക്കു വന്‍ സാധ്യതയുള്ള ഇന്ത്യയെ ഭാവിയുടെ വിപണിയായാണു കാണുന്നത്‌. അതിനു വ്യാപാര നികുതികള്‍ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളില്‍ അയവു വരുത്താന്‍ ഇന്ത്യ തയാറാകണം. കാര്‍ഷികം, അടിസ്‌ഥാനസൗകര്യ നിര്‍മാണം, ടെലികോം തുടങ്ങിയ രംഗങ്ങളിലെ നിയന്ത്രണങ്ങളാണു പ്രധാനമായും നീക്കേണ്ടത്‌. അതിന്‌ അനുപൂരകമായ നടപടികള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്ന കോള്‍ സെന്ററുകളുടെ നാടായാണ്‌ ഇന്ത്യയെ അമേരിക്കന്‍ ജനത വിലയിരുത്തുന്നത്‌. അതില്‍ യാഥാര്‍ഥ്യമുണ്ട്‌. ഫാക്‌ടറികളുടെ അടച്ചുപൂട്ടലും തൊഴിലവസരങ്ങള്‍ വിദേശത്തേക്ക്‌ ഒഴുകുന്നതുമാണ്‌ ആഗോളവത്‌കരണമെന്ന അനുഭവമാണ്‌ യു.എസ്‌. ജനതയില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന്‌ ഒബാമ ചൂണ്ടിക്കാട്ടി.

വന്‍ കമ്പനികള്‍ ചില്ലറ വില്‍പന മേഖലയിലെത്തുന്നതു ചെറുകിടക്കാരുടെ ഭാവി ഇരുട്ടിലാക്കുമെന്ന കാഴ്‌ചപ്പാടു ശരിയല്ല. ചില്ലറ വില്‍പനശാലകളും കോള്‍ സെന്ററുകളും ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സഹായിക്കും. വ്യാപാരവും നിക്ഷേപങ്ങളും ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും.

ഇന്ത്യയുമായി ഇപ്പോഴുള്ള 3,650 കോടി ഡോളറിന്റെ വ്യാപാരബന്ധം അഞ്ചു വര്‍ഷം കൊണ്ട്‌ ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ നിരത്തുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ സാന്നിധ്യം അമേരിക്കയുടെ കയറ്റുമതി വര്‍ധിച്ചതിന്‌ ഉദാഹരണമാണ്‌.

അതില്‍ ഇനിയും വളര്‍ച്ചയുണ്ടാകും. അമേരിക്കയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഇന്ത്യ പന്ത്രണ്ടാം സ്‌ഥാനത്താണ്‌. അക്കാര്യത്തില്‍ ഇന്ത്യക്ക്‌ ഒന്നാം സ്‌ഥാനത്ത്‌ എത്താവുന്നതേയുള്ളൂ- ഒബാമ പറഞ്ഞു. 2,400 മെഗാവാട്ടിന്റെ വൈദ്യുതി നിലയത്തിനുള്ള ടര്‍ബൈനുകള്‍ വാങ്ങാനായി അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്കല്‍സുമായി റിലയന്‍സ്‌ ഒപ്പുവച്ച 220 കോടി ഡോളറിന്റെയും 33 ബോയിംഗ്‌ വിമാനങ്ങള്‍ വാങ്ങാനായി സ്‌പൈസ്‌ജെറ്റ്‌ ഒപ്പുവച്ച 270 കോടി ഡോളറിന്റെയും കരാറുകളാണ്‌ ഇന്നലെയുണ്ടായവയില്‍ പ്രധാനം.

വിസാ ഫീസ്‌ നിരക്കുകള്‍ ഉയര്‍ത്തിയത്‌ ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിട്ടല്ലെന്ന ഒബാമയ്‌ക്ക് ഒപ്പമുള്ള യു.എസ്‌. വാണിജ്യസെക്രട്ടറി ഗാരി ലോക്കെയുടെ അഭിപ്രായം അക്കാര്യത്തിലും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടില്ലെന്നു സൂചിപ്പിക്കുന്നതാണ്‌.

2010 നവം 4

ഇല്ലാ............. ഇല്ലാ........ മരിക്കില്ല

ഇല്ലാ............. ഇല്ലാ........ മരിക്കില്ല


ഇതൊരു
കള്ളവോട്ടിന്റെ കഥയാണ് രസകരമായ അനുഭവം . മരിച്ചു പോയ അളിയന് വേണ്ടി
ഒരളിയന്‍ ചെയ്ത " ചെയ്ത്താണ് " സംഭവം . ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് . കഥാപാത്രത്തിന്റെ പേര് കരക്കാര്‍ രാമേട്ടന്‍ എന്ന് വിളിക്കുന്ന രാമകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ഭാര്യ ദാക്ഷായണിയുടെ ആങ്ങളയും സര്‍വോപരി അമ്മാവന്റെ മകനുമാണ് കുമാരേട്ടന്‍ എന്ന് വിളിക്കുന്ന കുമാരപിള്ള .തിരുവോണ സദ്യയും ഉണ്ടിട്ടു മയങ്ങാന്‍ കിടന്ന കുമാരേട്ടന്‍ സമാധാനത്തോടു കൂടി സമാധിയായി . ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉടപ്പിറന്നോളുടെ മകള്‍ പൊന്നമ്മ ആണ് നില്‍ക്കുന്നത് . അന്തിമ വോട്ടര്‍പട്ടിക വന്നപ്പോള്‍ തൊലഞ്ഞു പോയ അളിയന്റെ പേര് പട്ടികയില്‍ ഉണ്ട് ജീവിച്ചിരിക്കുന്ന അളിയന്റെ പേര് ഇല്ല താനും . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്‌ എന്ന തിരിച്ചറിവും ഉടപ്പിറന്നോളുടെ മോളെ ഒരു കൈ സഹായിക്കണം എന്ന ചിന്തയും കൂടി ചേര്‍ത്ത് രാമേട്ടന്‍ കുമാരേട്ടന് പകരം വോട്ടു ചെയ്യാന്‍ തീരുമാനിച്ചു .
ബൂത്തില്‍ തിരക്ക് കുറഞ്ഞപ്പോള്‍ അളിയന്റെ ID കാര്‍ഡുമായി രാമേട്ടന്‍ വോട്ടു കുത്താനായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തി . ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പേര് വായിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടി ക്കാര്‍ക്ക് സംഗതി കത്തി . ഒരു യുവ സഖാവ് എണീക്കാന്‍ തുടങ്ങിയെങ്കിലും മുതിര്‍ന്ന വേറൊരു സഖാവ് ഇടപെട്ടു . "പോട്ടടാ അങ്ങേരടെ ആഗ്രഹമല്ലിയോ. നമ്മളായിട്ടു ഉടക്കാന്‍ നില്‍കേണ്ട വിട്ടേക്ക് . അത് കൊണ്ടു അവര്‍ക്ക് ഒന്നും ഒന്നുമാവത്തില്ലല്ലോ. പിന്നെന്തിനാ കളഞ്ഞേര ". അങ്ങനെ
അവര് കണ്ണടച്ചു. പക്ഷെ യുവ സഖാവ് അടങ്ങിയില്ല പുള്ളി സംഗതി sms ആയി പുറത്തുനില്‍ക്കുന്ന യുവജന വിപ്ലവ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചു .രാമേട്ടന്‍ വോട്ടു ചെയ്തു വിജയശ്രീലാളിതനായി പുറത്തേക്കു വന്നു .രാമേട്ടന്‍ പുറത്തേക്കു വരുന്നത് കണ്ട യുവജന വിപ്ലവ പ്രവര്‍ത്തകര്‍
എല്ലാവരും കൂടി നിന്നു ഉറക്കെ മുദ്രാവാക്യം വിളിച്ചു

" ഇല്ലാ............. ഇല്ലാ........ മരിക്കില്ല
കുമാരേട്ടന്‍ മരിക്കില്ല ...................
ജീവിക്കുന്നു അളിയനിലൂടെ
അളിയനായൊരു രാമേട്ടനിലൂടെ "


രാമേട്ടന്‍ പിന്നെ ഏതു വഴിക്ക പിന്നെ പോയത് എന്ന് അറിയില്ല


വാല്‍ക്കഷണം : കുമാരേട്ടന്‍ കള്ളവോട്ട് കുത്തിയിട്ടും പൊന്നമ്മ വാര്‍ഡില്‍ 273 വോട്ടിനു തോറ്റു

2010 ഒക്ടോ 11

മുന്‍ പഞ്ചായത്തു പ്രസിഡന്റിന്‌ ഇത്തവണ വോട്ടില്ല

കോട്ടയം: : കോണ്‍ഗ്രസില്‍ നിന്നു ചാടി കുറുമുന്നണി പിന്തുണയില്‍ മാസങ്ങള്‍ മാത്രം നാട്ടകം ഗ്രാമപഞ്ചായത്തു ഭരിച്ച മുന്‍ പ്രസിഡന്റ്‌ വി.പി. ഷാജി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ല. രാഷ്‌ട്രീയം മടുത്തതുകൊണ്ടോ നാട്ടകത്തെ കോട്ടയം നഗരസഭയില്‍ ലയിപ്പിച്ചതുകൊണ്ടോ അല്ല ഷാജി വോട്ടു ചെയ്യാത്തത്‌.... വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുകൊണ്ടു മാത്രമാണ്‌....

ആരാണീ ചതി ചെയ്‌തത്‌? നാട്ടില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്‌. ഷാജിക്കാകട്ടെ വോട്ടെടുപ്പ്‌ അടുത്തുവരുന്തോറും സങ്കടമേറുന്നു. യുവ കോണ്‍ഗ്രസ്‌ നേതാവ്‌  പുളവന്‍ സുരേഷ്‌ സര്‍വസൈന്യാധിപനെ പോലെ പ്രസിഡന്റ്‌ ഭരണം തുടരുന്നതിനിടെയാണു റിബലായി ഷാജിയുടെ ഉദയം.

പ്രസിഡന്റിന്റെ ശത്രുക്കള്‍ ഒറ്റക്കുടക്കീഴില്‍ വന്നതോടെ അവിശ്വാസം വന്നു സുരേഷ്‌ പുറത്തായി. പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ചു ഷാജി വിമതനായി. പിന്നെ കുറുമുന്നണി തലവനായി.

വൈകാതെ പ്രസിഡന്റുമായി. കലിപൂണ്ട മുന്‍ പ്രസിഡന്റ്‌ അടങ്ങിയിരിക്കുമോ? നിയമയുദ്ധത്തിനിറങ്ങി. ചടുല വേഗത്തില്‍ നടന്ന നിയമപോരാട്ടത്തില്‍ അന്തിമ വിജയിയായതു കളമറിഞ്ഞു കളിക്കുന്ന സുരേഷ്‌.

ഫലമോ നമ്മുടെ നാട്ടിന്‍പുറത്തുകാരനായ പാവം ഷാജി അയോഗ്യനാക്കപ്പെട്ടു. പഞ്ചായത്തിന്റെ പടിയിറങ്ങിയശേഷം പഴയ കുറുമുന്നണി സതീര്‍ഥ്യര്‍ക്കും കണ്ട ഭാവമില്ല.

ചില്ലറ കുടുംബകാര്യങ്ങളുമൊക്കെ നടത്തി അടുത്ത തെരഞ്ഞെടുപ്പിന്‌ ഉടുത്തൊരുങ്ങുമ്പോഴാണു മധ്യവേനല്‍കാലത്ത്‌ വെള്ളിടി വെട്ടും പോലെ വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നത്‌.

ഇനി എന്തു ചെയ്യാനാണ്‌... ഗാലറിയില്‍ ഇരുന്നു കളി കാണുക തന്നെ.

2010 സെപ്റ്റം 24

സ്വാശ്രയ പേക്കൂത്തുകള്‍ നിര്‍ത്തിക്കണം

മൂന്നു വര്‍ഷം മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച് പഠനം തുടരുന്ന 88 വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. പ്ലസ്ടുവിന് 50 ശതമാനത്തില്‍ കുറവു മാര്‍ക്ക് നേടിയവരെയെല്ലാം മെഡിക്കല്‍ കോളജുകളില്‍ നിന്നു പുറത്താക്കാനാണ് ഉത്തരവ്. നാല് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകളിലും എംഇഎസിന്റെ ഒരു കോളജിലുമായി പഠനം തുടരുന്ന വിദ്യാര്‍ത്ഥികളാണ് യഥാര്‍ത്ഥത്തില്‍ വിധിയുടെ ഇരകള്‍. മുന്‍കൂര്‍ തലവരിയും ഫീസും മറ്റും വാങ്ങിക്കഴിഞ്ഞ മാനേജുമെന്റുകള്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ല.

ഏറെ പ്രതീക്ഷയോടെ മെഡിക്കല്‍ പഠനത്തിനായി മക്കളെ അയച്ച മാതാപിതാക്കളുടെ സകല സ്വപ്‌നങ്ങളും തകര്‍ക്കുന്നതാണു കോടതിയുടെ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രവേശന പരീക്ഷ നടത്തിയതെന്നതിനാലാണ് കോടതി ഇങ്ങനെയൊരു ഉത്തരവു പുറപ്പെടുവിച്ചത്.

മൂന്നു വര്‍ഷം പഠിച്ചു കഴിഞ്ഞു. ഇനി വീട്ടില്‍ പൊയ്‌ക്കൊള്ളൂ എന്നു വിദ്യാര്‍ത്ഥികളോടു പറയുന്ന സാഹചര്യം വിദ്യാഭ്യാസത്തില്‍ മുന്‍നിരയിലുള്ള കേരളത്തിന് എത്രത്തോളം ഭൂഷണമാണെന്നു ചിന്തിക്കണം. ഇതിനോടകം അവര്‍ എത്രയേറെ പണം ചെലവഴിച്ചു കാണണം. അതിലേറെ, എത്രയോ കുടുംബങ്ങള്‍ കണ്ട സ്വപ്‌നങ്ങളാണു പൊലിയുന്നത്. മാനേജ്‌മെന്റുകള്‍ അപ്പീല്‍ പോകുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിധി എന്നാണു വരികയെന്നു നിശ്ചയമില്ല. പഠനകാലാവധി പൂര്‍ത്തിയായ ശേഷം പ്രതികൂല വിധിയണുണ്ടാവുകയെങ്കില്‍ ഇവര്‍ക്ക് ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുമോ? ഒരു തലമുറയെ ആകെ അനിശ്ചിതത്വത്തിലേക്ക് എടുത്തെറിഞ്ഞു എന്നതിലപ്പുറം സ്വാശ്രയ കോളജുകള്‍ക്കു നല്‍കിയ അംഗീകാരം എന്തു നേട്ടമാണു കേരളത്തിലെ കൗമാരക്കാര്‍ക്കുണ്ടാക്കിയത് എന്ന് എല്ലാവരും ഇനിയെങ്കിലും ചിന്തിക്കണം. ഓരോ വര്‍ഷവും പ്രവേശനവുമായി ബന്ധപ്പെട്ടും ഫീസ് ഘടനയെച്ചൊല്ലിയും തര്‍ക്കവും തുടര്‍ന്നുണ്ടാകുന്ന വ്യവഹാരങ്ങളുമായി കേരളത്തിന്റെ വരുംതലമുറയെ നശിപ്പിക്കുകയാണു യഥാര്‍ത്ഥത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ നയം ചെയ്യുന്നത്. ഇതിന് അടിയന്തരമായി പരിഹാരമുണ്ടാക്കിയേ തീരൂ. എന്താണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ കരുതുന്നത്? സ്വജന പക്ഷപാതവും ധാര്‍ഷ്ഠ്യവും ആര്‍ത്തിയും മൂലം അന്ധരായ ചില ജാതി മത പ്രമാണിമാരുടെയും സ്വന്തം വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കപ്പുറം യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാത്ത ചില പ്രമുഘ മാധ്യമങ്ങളുടെയും പിന്തുണയോടെ എക്കാലവും കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുട്ടിക്കുരങ്ങന്‍മാരാക്കി കളിപ്പിക്കാമെന്നോ? നഷ്ടപ്പെടുന്ന ഓരോ വര്‍ഷവും ഒരു തലമുറയുടെ ക്രിയാത്മകമായ ശേഷിക്കുണ്ടാക്കുന്ന നഷ്ടമാണ്. മനുഷ്യകുലത്തോടു ചെയ്യുന്ന അനീതിയാണ് ഇപ്പോള്‍ കാണുന്നതെല്ലാം.

പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണു വേണ്ടത്. അല്ലാതെ, ചട്ടങ്ങളും നീതിശാസ്ത്രവും ഉയര്‍ത്തിക്കാട്ടി അവരെ അന്ധകാരത്തിലേക്കു തള്ളിയിടുന്നതല്ല മുതിര്‍ന്നവരുടെ ബാധ്യത. സര്‍ക്കാരും കോടതിയുമെല്ലാം ചേര്‍ന്നു നടത്തുന്ന നൈയാമിക തര്‍ക്കങ്ങളില്‍ കുരുങ്ങി നശിക്കുന്നത് മനുഷ്യകുലത്തിലെ ഒരു തലമുറയുടെ ഭാവിയാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതു തന്നെ.

ആര്‍ക്കുവേണ്ടിയാണ് ഈ പ്രവേശന പരീക്ഷ? പഠനത്തില്‍ താത്പര്യമുള്ള കുറേ കുട്ടികളെ നിരാശപ്പെടുത്താനല്ലാതെ ഈ സംവിധാനം മറ്റൊന്നിനും ഉപകരിക്കില്ല. പ്ലസ്ടു പരീക്ഷയെഴുതിയ ദിവസം തലവേദനയുണ്ടായെങ്കില്‍ ചിലപ്പോള്‍ മാര്‍ക്കു കുറഞ്ഞെന്നു വരാം. ഈ മാര്‍ക്കല്ല ഒരു മനുഷ്യന്റെ കഴിവളക്കാന്‍ ഉപയോഗിക്കേണ്ടത്. ഓരോരുത്തര്‍ക്കും താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കണം. അതിനു പ്രായമോ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോ ആകരുത് മാനദണ്ഡം. വിദ്യാഭ്യാസം കൂടുതലാളുകള്‍ക്ക് നല്‍കാനുള്ള ശ്രമമാണു വേണ്ടത്. അതിനു പകരം, എങ്ങനെ കൂടുതല്‍പ്പേരെ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്നു ചിന്തിക്കുകയാണ് ചിന്താശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നു സ്വയം വിളിച്ചൂകൂവുന്ന മലയാളികള്‍.

കോളജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പലരും പിന്നീട് ലോകത്തിന്റെ തന്നെ അഭിമാനമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിനും മേലെയാണ് ഒരു മനുഷ്യന്റെ കഴിവെന്നത് തിരിച്ചറിയാനാവാത്ത കുറെ വിഡ്ഢികളായി മലയാളി സമൂഹം മാറിയോ?

 മെഡിക്കല്‍ പഠനത്തില്‍ താത്പര്യമുള്ള എല്ലാവരേയും അതു പഠിപ്പിക്കണം. പ്രായമോ അടിസ്ഥാന യോഗ്യതയോ പ്രശ്‌നമാക്കരുത്. അതുപോലെ തന്നെയാണ് എല്ലാ കോഴ്‌സുകളുടെയും കാര്യം. എന്താണ് ഇങ്ങനെ ചെയ്യുന്നതിലെ തടസമെന്നത് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. ലോകത്തെവിടെയും മലയാളികളായ ഡോക്ടര്‍മാ​ര്‍ക്കും നേര്‍ഴ്സുമാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും ഉള്ളമതിപ്പു എല്ലാവര്‍ക്കും അറിവുള്ളതാണു അതിനാല്‍ പരമാവധി കുട്ടികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നല്‍കി മികച്ച തൊഴില്‍, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ സ്ര്‍വോപരി രാജ്യത്തിനു ആവശ്യമായ വിദേശനാണ്യം ഒക്കെ നേടാന്‍ ഉള്ള അവസരം നല്‍കുകയാണു സര്‍ക്കാരിന്റെ കടമ.

ദിനംപ്രതിയെന്നോണം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുന്നു. ചാനലുകളില്‍ ചര്‍ച്ചകള്‍ അന്തമില്ലാതെ തുടരുന്നു. ഇതിനെല്ലാം ഇടയില്‍ പിടയുന്നത് പാവപ്പെട്ട രക്ഷിതാക്കളുടെ മനസാണെന്നതു മാത്രം എല്ലാവരും മറക്കുന്നു. ഫീസ് വര്‍ധിപ്പിച്ചെന്നും ഇല്ലെന്നും, പ്രവേശനം ഇന്നു നടക്കുമെന്നും, മാറ്റിവച്ചെന്നും. വാര്‍ത്തകള്‍ ആശയക്കുഴപ്പവുമായി നിരന്തരം പ്രവഹിക്കുകയാണ്. ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട സര്‍ക്കാരാവട്ടെ, മാനേജ്‌മെന്റുകളുടെ തലപ്പത്തിരിക്കുന്ന മത നേതാക്കളെ ഭയന്ന് നിശബ്ദത പാലിക്കുന്നു.  ഈ വിഷയത്തില്‍ ഉണ്ടാകുന്ന കോടതി വിധികളാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉതകുന്നുള്ളു.

ഉയര്‍ന്ന ചിന്തയും ഉന്നത മൂല്യങ്ങളുമാണു മലയാളിയുടെ എക്കാലത്തെയും മൂലധനം. അതുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്രയോ ഉയരങ്ങളിലേക്കു കയറിയവനാണു മലയാളി. ഇന്ന്, അത്തരം മൂല്യങ്ങളെല്ലാം കൈമോശം വന്ന് വിഡ്ഢിക്കൂട്ടത്തെ സൃഷ്ടിക്കുന്നതെങ്ങനെയെന്നു ഗവേഷണം നടത്തുന്നു. ഇതിന് ഒരു അറുതിയുണ്ടായേ തീരൂ. വ്യവഹാരം നടത്തി മുടിഞ്ഞ സമൂഹത്തെ നവോത്ഥാന പാതയിലേക്കു നയിച്ച പൂര്‍വ്വസൂരികളെ സ്മരിക്കുക. വിദ്യാഭ്യാസത്തിനു വേണ്ടി കോടതി കയറേണ്ട അവസ്ഥ തുടര്‍ന്നുകൂടാ. സ്വാശ്രയ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടായാലും സര്‍ക്കാര്‍ ഇതിനെല്ലാം പരിഹാരമുണ്ടാക്കണം. വരുംതലമുറയെ പിച്ചച്ചട്ടിയുമായി തെരുവിലിറക്കരുത്.

2010 സെപ്റ്റം 13

കാട്ടാളന്മാര്‍ കൈപ്പത്തി വെട്ടി, വൈദികര്‍ കഴുത്തും വെട്ടി‍

സാഹോദര്യത്തിന്റെ മഹത്വം ലോകത്തെ പഠിപ്പിച്ച പ്രവാചകന്റെ പേരു പറഞ്ഞ് മതാന്ധത ബാധിച്ച ഒരു സംഘം ആളുകള് ഒരു കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമുറിച്ചു താഴെയിട്ടു. ക്ഷമയും സ്നേഹവുമാണ് എന്റെ വഴിയെന്നു ലോകത്തെ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന സഭാമേധാവികള് ആ അധ്യാപകന്റെ കഴുത്തും വെട്ടി.




തൊടുപുഴ ന്യൂമാന് കോളജിലെ മലയാളം അധ്യാപകന് ടി.ജെ. ജോസഫിനെ ഒരു സംഘം മുസ്ലിംനാമധാരികള് കാട്ടാളന്മാരെപ്പോലെ ആക്രമിച്ചതിനെയും അതേത്തുടര്ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും ഭാവിയില് സത്യസന്ധരായ ചരിത്രകാരന്മാര് കുറിച്ചിടുന്നത് ഇങ്ങനെയായിരിക്കും.



കേരളത്തില് സമീപകാലത്തു ദൃശ്യമായിരിക്കുന്ന പ്രതിഭാസം വളരെ ആപല്ക്കരമായ ഒന്നാണ്. അതു രാഷ്ട്രീയ പാര്ട്ടികളുടേയും മതസംഘടനകളുടേയും മാധ്യമങ്ങളുടേയും സമീപനമാണ്. പ്രശ്നങ്ങള് ഉണ്ടാക്കാതിരിക്കുന്നതിനു ശ്രമിക്കുകയാണ് അവയുടെ ബാധ്യത. പക്ഷേ, ഇവരുടെയെല്ലാം ശൈലി പ്രശ്നങ്ങള് ഉണ്ടാക്കുക എന്നതാണ്. ഉണ്ടാക്കിയ ശേഷം അതിനു പരിഹാരമുണ്ടാക്കുന്നതിന് അവര് പെടാപ്പാടുപെടുന്നതും അതുമൂലം സമൂഹം കഷ്ടതയനുഭവിക്കുന്നതുമാണു നാം കാണുന്നത്. തൊടുപുഴയിലെ പ്രഫസര് ജോസഫിന്റെ കാര്യത്തില് കേരളം കണ്ടതും അതാണ്.



ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില് മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നു വ്യാഖ്യാനിക്കാന് കഴിയുന്ന ചോദ്യം ബി.കോം. പരീക്ഷയുടെ ചോദ്യക്കടലാസില് ഉള്പ്പെടുത്തിയതിലൂടെ പ്രഫസര് ചെയ്തതു തെറ്റാണെന്ന അഭിപ്രായക്കാരനാണു ഞാന്. സിലബസിന്റെ ഭാഗം പോലുമല്ലാത്ത ലേഖനത്തില് ഒരു ഭ്രാന്തനും ദൈവവുമായി സംസാരിക്കുന്ന ഭാഗം ഉദ്ധരിച്ചപ്പോള് ഭ്രാന്തന്റെ പേര് 'മുഹമ്മദ്' എന്നാക്കി മാറ്റിയെന്നതാണ് അധ്യാപകന് ചെയ്ത വിഡ്ഢിത്തം. അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും അധ്യാപകന് ചെയ്ത ഒരു അബദ്ധമാണ് അദ്ദേഹത്തെ വിദ്യാഭ്യാസമന്ത്രി ബേബിയെക്കൊണ്ടു വിഡ്ഢി എന്നു വിളിപ്പിച്ചതെന്നതല്ലേ യാഥാര്ഥ്യം?



പത്തോ പതിനഞ്ചോ വര്ഷം മുമ്പ് ഒരു പ്രഫസര് ഇങ്ങനെ ഒരു ചോദ്യം എഴുതിയിരുന്നുവെങ്കില് ഒരു പ്രതിഷേധവും ഉണ്ടാകുമായിരുന്നില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമുറിക്കാന് ഇന്നത്തെപ്പോലെ ഏതാനും മുസ്ലിംനാമധാരികള് ചാടിവീഴുകയും ഇല്ലായിരുന്നു. കാരണം അന്നു കേരളസമൂഹത്തിന്റെ മനസ് അങ്ങനെയായിരുന്നു. ഇന്നലത്തെ ശരി ഇന്നു തെറ്റായി മാറിയെന്നു വരും. ഇന്നത്തെ ശരി നാളത്തെ തെറ്റുമാകാം.



വര്ഗീയതയും മതാന്ധതയും വളര്ത്തിനിര്ത്തി രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാന് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഒരേപോലെ ശ്രമിക്കുന്ന ഈ കാലഘട്ടത്തില് അതിലോലമായ സന്തുലിതത്വം വഴി മതസമാധാനം കാത്തുസൂക്ഷിക്കപ്പെടുന്ന കേരളസമൂഹത്തിന്റെ ഹൃദയത്തുടിപ്പു മനസിലാക്കാന് പ്രഫ. ജോസഫിനു കഴിയാതെ വന്നതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഈ വിഡ്ഢിത്തം സംഭവിച്ചത്. നമ്മുടെ അധ്യാപകവൃന്ദത്തിനു സമൂഹവുമായി ഉണ്ടാകേണ്ട ഉറ്റ ബന്ധം നഷ്ടപ്പെട്ടു പോകുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ വിഡ്ഢിത്തം സംഭവിക്കുന്നത്.



ഞാന് സ്കൂള് വിദ്യാര്ഥിയായിരിക്കുമ്പോള് മലയാള വ്യാകരണം പഠിപ്പിക്കാന് പറഞ്ഞുതന്ന ഉദാഹരണങ്ങള് 'രാമന് കൃഷ്ണനെ കൊന്നു', അല്ലെങ്കില് 'കൃഷ്ണന് സ്വര്ണമാല മോഷ്ടിച്ചു' തുടങ്ങിയ വാചകങ്ങളായിരുന്നു. രാമന്, കൃഷ്ണന് എന്നീ പേരുകള് സാര്വത്രികമായി എല്ലാവര്ക്കും അറിയാമെന്നതുകൊണ്ടാണു പാഠപുസ്തകത്തില് രണ്ടു മനുഷ്യജീവികള് എന്ന നിലയില് ആ പേരുകള് കൊടുത്തിരുന്നത്. ഇന്ന് അങ്ങനെയുള്ള വാചകങ്ങളാണു വരുന്നതെങ്കില് ഹിന്ദു മതമൗലികവാദികള് അധ്യാപകന്റെ കൈയും കാലും വെട്ടി സ്കൂളിനു തീവച്ചെന്നുവരും. കാരണം, രാമന് അയോധ്യയിലെ ശ്രീരാമനാണെന്നും കൃഷ്ണന് ഗുരുവായൂരിലെ ശ്രീകൃഷ്ണ ഭഗവാനാണെന്നും അവരെ കൊലപാതകിയും മോഷ്ടാവുമായി ചിത്രീകരിച്ചതു കൊടിയ മതനിന്ദയാണെന്നുമായിരിക്കും അവരുടെ വ്യാഖ്യാനം.



കേരളത്തിലെ മിക്കവാറും എല്ലാ സാംസ്കാരിക വേദികളിലും പരാമര്ശ വിഷയമാകുന്ന ഒന്നാണ് എം.ടി. വാസുദേവന് നായര് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിര്മാല്യം എന്ന ചിത്രം. ജീവിതത്തില് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോള് കൊടിയനിരാശയില് വാളുകൊണ്ടു ശിരസില് സ്വയം വെട്ടി മരിക്കുന്നതിനുമുമ്പു വെളിച്ചപ്പാട് ക്ഷേത്രത്തിലെ വിഗ്രഹത്തിനു നേരേ കാര്ക്കിച്ചുതുപ്പുന്ന രംഗം ആ ചിത്രത്തിലുണ്ട്. ജീവിതത്തില് ഗതികിട്ടാപ്രേതമായി മാറിയ ഒരു ഹതഭാഗ്യന്റെ ഹൃദയവികാരമായാണു ജനങ്ങള് ആ രംഗത്തെ കണ്ടത്. അതെല്ലാം വിലയിരുത്തിയാണ് 1973-ല് ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാര്ഡ് നല്കി എം.ടിയെയും നിര്മാല്യത്തെയും രാജ്യം ആദരിച്ചത്. വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും നല്കപ്പെട്ടു.



ഇന്നാണെങ്കില് അങ്ങനെയുള്ള ഒരു രംഗവുമായി എം.ടി. വാസുദേവന് നായര്ക്ക് ഒരു ചിത്രം എഴുതാനും സംവിധാനം ചെയ്യാനും കഴിയുമോ? രാഷ്ട്രീയ ലാഭങ്ങള്ക്കുവേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുന്ന ഹിന്ദുനാമധാരികള് എം.ടിയെ ആക്രമിക്കുകയും തിയറ്ററിനു തീവയ്ക്കുകയും ചെയ്യുമായിരുന്നു എന്ന കാര്യം തീര്ച്ച.



കാലംകടന്നുപോയപ്പോള് മതത്തിന്റെ തൂവലുകള് വച്ചുപിടിപ്പിച്ച ശവംതീനിപ്പക്ഷികള് രാഷ്ട്രീയ വിഹായസില് പറക്കാന് തുടങ്ങിയതോടെ ചിത്രമാകെ മാറിയിരിക്കുന്നു. തലമുറകളായി നമ്മുടെ സമൂഹത്തില് വിഡ്ഢികളെ പരിഹസിക്കുന്നതിനു പറയാറുള്ള പദങ്ങളാണു മണ്ടന് മത്തായി, മണ്ടന് മമ്മദ് എന്നൊക്കെയുള്ളത്. അങ്ങനെയുള്ള ഒരു വിഡ്ഢി കഥാപാത്രത്തേക്കുറിച്ചു കുറേനാള് മുമ്പ് ഒരു കഥാകൃത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില് മണ്ടന് മമ്മദ് എന്ന പേരില് ഒരു കഥയെഴുതി. നര്മരസം നിറഞ്ഞുനില്ക്കുന്ന ആ കഥയുടെ തര്ജമ ബംഗളുരുവില് നിന്നിറങ്ങുന്ന ഡെക്കാന് ഹെറാള്ഡിന്റെ വാരാന്ത്യപ്പതിപ്പില് പ്രസിദ്ധീകരിച്ചു. മണ്ടന് മമ്മദ് എന്ന തലക്കെട്ടിന്റെ യഥാര്ഥ ഇംഗ്ലീഷ് തര്ജമയായി 'മുഹമ്മദ് ദി ഇഡിയറ്റ്' എന്നാണു കൊടുത്തിരുന്നത്. അന്നുതന്നെ ഒരു വലിയ സംഘം മുസ്ലിമുകള് ആ പത്രം ഓഫീസിനു തീവച്ചു.



നഗരത്തില് ചിലയിടത്തു കലാപങ്ങളുമുണ്ടായി. ചേരിപ്രദേശങ്ങളില് നിന്നുവന്ന മുസ്ലിമുകളായിരുന്നു ആ ആള്ക്കൂട്ടം. ഇംഗ്ലീഷ് പോയിട്ടു കന്നഡ പോലും നേരേചൊവ്വേ വായിക്കാനറിയാത്ത ആ പാവങ്ങളെ ദുഷ്ടലാക്കുള്ള ഏതാനും നേതാക്കള് മതത്തിന്റെ പേരുപയോഗിച്ച് ആട്ടിത്തെളിച്ചുകൊണ്ടുവന്ന് ആ അക്രമം നടത്തിക്കുകയായിരുന്നു.



ഏതായാലും തൊടുപുഴയില് പ്രഫ. ജോസഫിനും കുടുംബത്തിനും തീരാദുരിതമുണ്ടായി. കൈപ്പത്തി വെട്ടിയ അധമന്മാരെ പോലീസ് പിടികൂടിക്കൊണ്ടിരിക്കുകയുമാണ്. ദുരന്തത്തിനു ശേഷം എല്ലാം ആറിത്തണുക്കുകയായിരുന്നു. അപ്പോള് കോളജിന്റെ ഉടമസ്ഥാവകാശമുള്ള കോതമംഗലം രൂപതയുടെ മെത്രാനും സഭാനേതാക്കളും ആ വ്രണം മാന്തി പുണ്ണാക്കുന്നതുപോലെ പ്രശ്നം വീണ്ടും കുത്തിപ്പൊക്കി. പ്രഫസറെ ജോലിയില്നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനമായിരുന്നു അത്.



ഒരു ചോദ്യക്കടലാസില് വന്ന പിശക് മതനിന്ദയായി ചിത്രീകരിച്ചുകൊണ്ടു പ്രഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ തീവ്രവാദികളുടെ അരിശം തീര്ന്നിട്ടില്ലെങ്കില് അതു തീര്ക്കാനോ മുസ്ലിം സമുദായത്തിലെ വിവരമില്ലാത്ത വിഭാഗങ്ങളുടെ കൈയടി വാങ്ങാനോ ഉള്ള സഭാമേധാവികളുടെ തറ ക്ലാസ് നടപടിയായിപ്പോയി ഇത്. തന്റെ ഭാഗത്തുനിന്ന് അറിയാതെ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്നു സമൂഹത്തോടു പരസ്യമായി അപേക്ഷിച്ച ഒരധ്യാപകന്റെയും കുടുംബത്തിന്റെയും അന്നംമുട്ടിക്കുക എന്ന സഭാമേധാവികളുടെ ഈ അതിക്രൂര നടപടി ആ വ്യക്തിയുടെ കഴുത്തു കൂടി വെട്ടിയതിനു തുല്യമാണ്.

വിസാത്തട്ടിപ്പിനും, സാമ്പത്തിക ക്രമക്കേടിനും, പെണ് വാണിഭത്തിനും, കൊലപാതകത്തിനും വിചാരണ നേരിടുന്ന വൈദികര് സഭയുടെ സംരക്ഷണയില് യാതൊരു മനശ്ചാഞ്ജല്യവും കൂടാതെ സുഭിക്ഷമായി കഴിയുമ്പൊള് ആണു തന്റെ ഭാഗത്തുനിന്ന് അറിയാതെ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്നു യേശുക്രിസ്തുവിന്റെ പേരില് സമൂഹത്തോടു പരസ്യമായി താണുകേണപേക്ഷിച്ച പ്രഫസര് ജോസഫിന്റെ മേല് സഭാമേധാവികളുടെ ഈ അതിക്രൂര നടപടി.



സഭാമേധാവികളുടെ ഈ കഴുത്തുവെട്ടല് നടപടിയോടു കേരളത്തിലെ നീതിബോധമുള്ള ജനങ്ങള്ക്കു മുഴുവന് പ്രതിഷേധമാണുള്ളത്. പക്ഷേ, ആ കഴുത്തുവെട്ടല് നടപടിയെ ജമാ അത്ത് കൗണ്സില്, ജമാ അത്തെ ഇസ്ലാമി, ജം ഇയ്യത്തുല് ഉലമ തുടങ്ങിയ ഒന്പതു മുസ്ലിം സംഘടനകളുടെ ജില്ലാതല നേതാക്കന്മാരും ഇമാമുമാരും പിന്തുണച്ചുകൊണ്ടു മൂവാറ്റുപുഴയില് ഇറക്കിയ പ്രസ്താവന യഥാര്ഥ ഇസ്ലാം വിശ്വാസികളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ആ അധ്യാപകന്റെ കൈ വെട്ടിയതുകൊണ്ടു മാത്രം തങ്ങള് സംതൃപ്തരല്ലായിരുന്നു എന്നുള്ള ഈ നേതാക്കളുടെ പരസ്യപ്രസ്താവനയായിരുന്നില്ലേ ആ നിലപാട്?



ഏതു തെറ്റും ക്ഷമിക്കാന് പഠിപ്പിച്ച പ്രവാചകനായ മുഹമ്മദ് നബിയെ ഒട്ടും മനസിലാക്കാന് കഴിഞ്ഞിട്ടില്ലാത്തവരാണ് ഈ നേതാക്കളെന്ന് അവരുടെ പ്രസ്താവന തെളിയിക്കുന്നു. മക്കയില് പ്രാര്ഥിച്ചുകൊണ്ടു നില്ക്കെ തന്റെ കഴുത്തില് ഒട്ടകത്തിന്റെ കുടല്മാല അണിയിച്ചവരോടു ക്ഷമിച്ച പ്രവാചകന്, തന്നെ നിന്ദിച്ചുകൊണ്ടുള്ള പാട്ടുപാടി സദാ തന്റെ പിറകെ നടന്ന ഫൗസല് എന്ന നിമിഷകവിയോടു ക്ഷമിച്ച പ്രവാചകന്, മറ്റുള്ളവരോടു കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കുകയില്ലെന്ന് ഉപദേശിച്ച പ്രവാചകന്... കുറേ മുസ്ലിംനാമധാരികള് കൈപ്പത്തി വെട്ടിക്കളഞ്ഞ ആ അധ്യാപകനോട് അരിശം തീരാതിരുന്ന ഈ മുസ്ലിം നേതാക്കള് അദ്ദേഹത്തിന്റെ അന്നംകൂടി പള്ളിക്കാര് മുട്ടിച്ചു എന്നതില് പരസ്യമായി സന്തോഷം പ്രകടിപ്പിച്ചത് ഇതേ പ്രവാചകന്റെ പേരിലാണെന്നോര്ക്കണം.



പ്രവാചകന്റെ വചനങ്ങളെക്കുറിച്ചുള്ള അറിവും നീതിബോധവും ഈ പ്രസ്താവനയിറക്കിയ മുസ്ലിം നേതാക്കള്ക്ക് ഇല്ലാതെപോയല്ലോ എന്നോര്ത്ത് യഥാര്ഥ മുസ്ലിമുകള് ലജ്ജിക്കുന്നുണ്ടാവും. ഈ നേതാക്കള് പ്രവാചകന്റെ വചനങ്ങളെയും പ്രവൃത്തികളെയും കുറിച്ചു പഠിക്കാന് ഏതെങ്കിലും ഓത്തുപള്ളിക്കൂടത്തില് പോകുന്നതാവും നല്ലത്.



താന്മൂലം സഭയ്ക്കും കോളജ് മാനേജ്മെന്റിനുമുണ്ടായ ബുദ്ധിമുട്ടുകള്ക്കു ക്ഷമ ചോദിച്ചുകൊണ്ടു പ്രഫ. ജോസഫ് സഭാമേധാവികള്ക്കു കത്തയച്ചു.



അക്രമികള് മാരകമായി പരുക്കേല്പിച്ചതു കാരണം മറ്റേതെങ്കിലും ജോലി ചെയ്തു ജീവിക്കാനും കുടുംബത്തെ പോറ്റാനും കഴിയാത്ത തന്നെ ജോലിയില് തിരികെ പ്രവേശിപ്പിക്കണമെന്നു യേശുക്രിസ്തുവിന്റെ പേരില് ആ കത്തിലൂടെ താണുകേണപേക്ഷിച്ച പ്രഫ. ജോസഫിനോടു സഭാമേധാവികള് കരുണ കാണിക്കാതിരുന്നതു ക്രൂരവും അക്രൈസ്തവവുമായ നടപടിയായിപ്പോയി.



ഇവിടെയാണ് ഒറീസയില് കുഷ്ഠരോഗികള്ക്കിടയില് സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന പ്രേഷിതപ്രവര്ത്തകനായ ഗ്രഹാം സ്റ്റെയിന്സിനെയും രണ്ടു പിഞ്ചുമക്കളെയും ഒരു വാനിലിട്ടു തീവച്ചു കൊന്ന, മനസില് കുഷ്ഠരോഗം ബാധിച്ച, ഏതാനും ഹിന്ദുമൗലികവാദികളുടെ അതിക്രൂരതയെപ്പറ്റി അദ്ദേഹത്തിന്റെ വിധവ ഗ്ലാഡിസ് സ്റ്റെയിന്സ് മണിക്കൂറുകള്ക്കുള്ളില് പുറപ്പെടുവിച്ച പ്രസ്താവനയില് കാണിച്ച മഹനീയത നാം കാണുന്നത്. ''ഈ പാതകം ചെയ്തവരോടു യേശുക്രിസ്തുവിന്റെ നാമത്തില് ഞാന് ക്ഷമിക്കുന്നു. എല്ലാം പൊറുക്കുന്ന ദൈവസ്നേഹത്തിന്റെ മഹത്വം ഈ പാതകം ചെയ്തവര്ക്കു ബോധ്യപ്പെടട്ടെ എന്നു ഞാന് പ്രാര്ഥിക്കുന്നു.'' തീവ്ര ദുഃഖിതയായ ഗ്ലാഡിസിന്റെ ആദ്യത്തെ പ്രതികരണം അതായിരുന്നു.



ഭര്ത്താവും കുഞ്ഞുങ്ങളും നഷ്ടപ്പെട്ടിട്ടും ആ പാതകം ചെയ്തവരോടു യേശുക്രിസ്തുവിന്റെ പേരില് ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിന്സിന്റെ ചെരുപ്പിന്റെ വാറഴിക്കാന് കോതമംഗലത്തെ സഭാമേധാവികള്ക്കു യോഗ്യതയുണ്ടോ?



ഒരു അധ്യാപകന്റെ ഒഴിവു വന്നാല് ആ തസ്തികയിലേക്കു ലക്ഷങ്ങള് വാങ്ങി പുതിയ നിയമനം നടത്താന് കഴിയുമല്ലോ എന്ന മേധാവികളുടെ മോഹമാണു ജോസഫിന്റെ പിരിച്ചുവിടലിനു പിന്നിലുള്ളതെന്ന് ഏതെങ്കിലും അധ്യാപക സംഘടനകള് ആക്ഷേപിച്ചാല് ആ പഴിയും സഭാമേധാവികള് കേള്ക്കേണ്ടി വരുമെന്നതാണ് ഈ ക്രൂരനാടകത്തിന്റെ മറ്റൊരു വശം.

 
 
മംഗളം ദിനപ്പത്രത്തില്‍ ശ്രീ കെ. എം. റോയ് എഴുതിയ ലേഘനത്തില്‍ നിന്നും പകര്‍ത്തി എടുത്തത് - അദ്ദേഹത്തിനെ നന്ദി അറിയിക്കുന്നു.

2010 സെപ്റ്റം 9

കമ്പോള നിലവാരം

ഇപ്പോള്‍ പല പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ വിവിധ കമ്പനികളുടെ ഓഹരിവിലകളെ കൃത്രിമമായി സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ക്കു മുതല്‍മുടക്കുള്‍ള്ളതോ, തങ്ങളില്‍ നിക്ഷേപമുള്ളതോ ആയ കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ചും, കച്ചവടപുരോഗതിയെക്കുറിച്ചും ചില പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ച് കണക്കുകള്‍ നിറച്ച വാര്‍ത്തകള്‍ നല്‍കിവരുന്നു. അത് ഓഹരി ഉപഭോക്താക്കളെ വേണ്ടവണ്ണം തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ഇത്തരം പ്രവണത തീര്‍ത്തും അനാശാസ്യമാണെന്നും നിയന്ത്രിക്കണമെന്നും ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന സംഘടനയായ സെബി അഭിപ്രായപ്പെടുന്നു.


പല മാധ്യമസ്ഥാപനങ്ങളും ഇത്തരം ഇടപാടുകളില്‍ നിര്‍ലജ്ജം ഏര്‍പ്പെട്ടിരിക്കുന്നുണ്ടെന്നു സെബി ആശങ്കപ്പെടുന്നു. പൊതുവിപണിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളെക്കുറിച്ച് പരസ്യവും വാര്‍ത്തകളും നല്‍കുന്നതിനു പകരമായി മാധ്യമങ്ങള്‍ പ്രസ്തുക സ്ഥാപനങ്ങളുടെ ഓഹരികളും, കടപ്പത്രങ്ങളും വാറന്റുകളും കൈപറ്റുന്നതായി സെബി നിരീക്ഷിക്കുന്നു. ഇതു ക്രമേണെ രാജ്യത്തെ ഓഹരിവിപണനത്തെയും കച്ചവടനടത്തിപ്പിനെയും അപകടകരമായി ബാധിക്കുമെന്നു തിട്ടം.
 
2009ലെ പൊതു തിരഞ്ഞെടുപ്പില്‍ കാര്യമായ രീതിയില്‍ ചില പത്രങ്ങള്‍ പണം പറ്റി വാര്‍ത്തകള്‍ പുറത്തിറക്കിയെന്ന ആരോപണമുണ്ടായിരുന്നു.
 
നമ്മുടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു കൂടി അടുത്തു വരുന്നു, മേല്‍പ്പറഞ്ഞ വിധം ഉള്ളതെന്നു സംശയിക്കപ്പെടാവുന്ന വാര്‍ത്തകള്‍ സ്ദാചാര മേല്‍ വിചാരിപ്പുകാര്‍ എന്നു നടിക്കുന്ന ചില "മലയാള" പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടുന്നു.
 
ചോദ്യമിതാണ്; ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും മുഖ്യവിചാരിപ്പുകാരെന്ന വമ്പും കാട്ടിയിരിക്കുന്ന മാധ്യമങ്ങള്‍ തന്നെ ഇത്തരം അശ്ലീലമായ വേഴ്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ഈ കണ്ടന്‍ പൂച്ചകള്‍ക്ക് പറ്റിയ മണി കണ്ടുപിടിക്കാന്‍ ആര്‍ക്കാണു കഴിയുക? അര്‍ബുദം ഒരലങ്കാരമല്ലെന്ന തിരിച്ചറിവ് പോലും ജനധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കില്ലേ?
 
മാനായി എത്തുന്ന ഇത്തരം മാരീചന്മ്മാരെ നാം തിരിച്ചറിഞ്ഞു തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
http://www.dillipost.in/

2010 ഓഗ 27

യാത്ര - നെല്ലിയാമ്പതി മാമ്പാറ

അപ്പൊള്‍ നമുക്ക് നെല്ലിയാമ്പതി മാമ്പാറ യാത്രയോടെ തുടങാം അല്ലെ?




2009 ജനുവരി 26 പുലര്‍ചെ 5 മണിക്കു ഞങള്‍ കോട്ടയത്തു നിന്നു പുറപ്പെട്ടു ഞങളുടെ മിക്കവാറും എല്ലാ യാത്രകളുടെയും സംഘാടകനും പ്രധാന സാരഥിയുമായ അനില്‍ കുമാര്‍ (ചെളി) ഇന്നു നമ്മുടെ കൂടെ വരുന്നില്ല, കാരണം എതൊ വി ഐ പീ കുമരകത്തു സുഘവാസത്തിനു എത്തുന്നു, ആരൊഗ്യ വകുപ്പുകാര്‍ മുഴുവന്‍ അവിടെ കാവല്‍ കിടക്കണം.



യാത്ര തുടങുന്ന സമയത്തു ഞങള്‍ 4 പെര്‍ ആയിരുന്നു ഞാന്‍, ബിനൂപ്, ആന്‍ഡ്രു, രാഗെഷ്, പൊകുന്ന  വഴിക്കു ബോബി, ബിനു, അഷിഷ് എന്നിവരും കൂടെ കൂടി.


തലയോലപ്പറമ്പ് നിന്നു കാഞ്ഞിരമറ്റം അവിടെ നിന്നു പിറവം, ചൊറ്റാനിക്കര, വഴി ഹില്‍ പാലസിനു  മുന്നിലൂടെ എയര്‍പൊര്‍ട് സീപൊര്‍ട് റൊഡില്‍ എത്തിയപ്പൊളെക്കും ബിനുവിനു കട്ടന്‍‍ കാപ്പി കുടിക്കണം എങ്കില്‍ പിന്നെ എല്ലാവരും കുടിച്ചേക്കാം എന്നു തീരുമാനം, കാപ്പികുടിച്ചപ്പൊള്‍ മുതല്‍ ആന്‍ഡ്രു പാട്ട് തുടങ്ങി (ജൊലി ഡയനൊവ ഗ്രൂപ്പിന്റ്റെ അഡ്മിന്‍ മാനെജെര്‍ അണെങ്കിലും ആള്‍ ഒരു കൊച്ചു കലാകാരന്‍ ആണെന്നതു പ്രത്യെകം അറിയിക്കുന്നു കൂടാതെ അലങ്കാര മല്‍സ്യ ക്രുഷിയിലും പ്രശ്ശസ്തനാണെ) ഞങളുടെ പ്രോല്‍സാഹനം കൂടെ ആയപ്പൊള്‍ അടുത്ത വിശപ്പിന്റ്റെ വിളി വരുന്ന വരെയ്കും ഗാനമലരുകള്‍ വിടര്‍ന്നു പരിലസിച്ചു, മലരുകള്‍ വാടാന്‍ തുടങിയപ്പൊളെക്കും രാഗെഷ് അടുത്തു കണ്ട ഒരു ഹോട്ടലിനു മുന്‍പില്‍ വാഹനം പാര്‍ക് ചെയ്തു, നല്ല അസ്സല്‍ ഇഡ്ഡ്ലിയും സാംബാറും വയറു നിറച്ചു, ഇതിനൊടകം കാക്കനാട്, കളമശ്ശെരി, ആലുവ, അങ്കമാലി, ചാലക്കുടി ഒക്കെ പിന്നിട്ടിരുന്നു.



നേരം പുലര്‍ന്നതൊടെ രാഗെഷിനു തുരുതുരാ ഫൊണ്‍ വിളി വരാന്‍ തുടങി (കുറെ ടിപ്പര്‍ ലോറികള്‍  ആണു അവന്റ്റെ ഉപജീവന മാര്‍ഗ്ഗം) ഫൊണ്‍ അറ്റെന്റ്റ് ചെയ്തോണ്ടു വണ്ടി ഓടിക്കുന്നതു അയുസ്സു കുറക്കും എന്നതിനാലും ഹയിവെ പൊലിസുകര്‍ക്കു കൊടുക്കാനുള്ള പണം കരുതിയിട്ടില്ലാത്തതിനാലും വാഹനത്തിന്റ്റെ നിയന്ത്രണം ബിനൂപ് ഏറ്റെടുത്തു. വീണ്ടും മുന്നോട്ട് ത്രിശ്ശുര്‍ ബയിപാസ്സും കടന്നു മണ്ണൂത്തി വഴി പലക്കാടിനു വച്ചുപിടിച്ചു അവധി ദിവസം ആയതു കൊന്‍ടു വെഗം ഒട്ടും കുറക്കെന്‍ടി വന്നില്ല. അധികം താമസിയാതെ ഹയിവെ വിട്ട് നെന്മാറ റോഡില്‍ കയറി, മലയാണ്മയുടെ ഗ്രാമ ഭംഗി, പാതക്ക് ഇരു വശത്തും ധാരാളം തണല്‍ മരങളും ഫലവ്രുക്ഷങളും, ഇടക്കൊരിടത്തു ഇറങ്ങി ആ ശുദ്ദ വായു ശ്വസിച്ച് ഉന്മെഷം വീന്‍ടെടുത്തു.




വീണ്ടും മുന്നോട്ട്..... നെന്മാറ ചെറിയ ഒരു പട്ടണം ആണു എന്നാല്‍ മികച്ച കാര്‍ഷിക വിഭവങ്ങള്‍ക്ക് പ്രശ്ശസ്തവും. നെന്മാറ വേല - പൂരം ഇവിടത്തെ ഡി എസ് എഫ്.



അടുത്തത് പോത്തുണ്ടി ഡാം ആണു, ഭാരതത്തിലെ മണ്‍ചിറ ഡാമുകളില്‍ രണ്ടാം സ്ഥാനം പോത്തുണ്ടിക്കാണു,  ചിറ്റൂര്‍, നെന്മാറ പ്രദേശങ്ങളുടെ ഹരിത സമ്രുദ്ധി ഈ ഡാമിന്റെ സംഭാവന ആണു, വെബ് സയിറ്റുകളില്‍ നിന്നും അവിടെ ഒരു വലിയ പൂന്തോട്ടം ഉണ്ടെന്നു മനസ്സിലാക്കിയിരുന്നെങ്കിലും അവിടെ അത്തരം ഒന്നു ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചില്ല - എങ്കിലും ഡാമും ചുറ്റുമുള്ള വനപ്പ്രദേശങ്ങളും വളരെ മനോഹരം തന്നെ, അവിടെ ഞങ്ങള്‍ കുറച്ചു സമയം ചിലവിട്ടു.








വീണ്ടും യാത്ര, ലക്ഷ്യം നെല്ലിയാമ്പതിയിലെ കയ്യാട്ടി, ഇതിനിടയില്‍ വനം വകുപ്പു വക ചെക് പൊസ്റ്റില്‍ യാത്രക്കാരുടെ വിലാസം എഴുതി വാങ്ങി വണ്ടിക്കുള്ളില്‍ മദ്യം ഉണ്ടൊ എന്നു ചൊദിച്ചു ഇല്ലെന്ന്‍ പറഞ്ഞപ്പൊള്‍ മുന്നോട്ട് പോകാന്‍ അനുമതി തന്നു. ചെങ്കുത്തായ കയറ്റങ്ങള്‍, ഹെയര്‍ പിന്‍ വളവുകള്‍, ദൂരെ  ദ്രുശ്യമാകുന്ന നീല കുന്നുകള്‍, പാലക്കാടിന്റ്റെ കാര്‍ഷികാരാമങ്ങള്‍....... യാത്രയുടെ വേഗത നന്നെ കുറഞ്ഞു.

കയ്യാട്ടിയില്‍ സര്‍‍കാര്‍ വകയും സ്വകാര്യ കമ്പനികളുടെയും തോട്ടങ്ങള്‍ ആണു എല്ലായിടത്തും, പണ്ട് മനോരമ പത്രത്തില്‍ വിവരിച്ചിരുന്ന പോലെ വലിയ ഓറെഞ്ച് തോട്ടം ഒന്നും കണ്ടില്ല (മനസ്സില്‍ പൊട്ടിയ ലഡ്ഡുവില്‍ മണ്ണു പറ്റി...... മുന്‍പും മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ്റ് വായിച്ചിട്ട് ആപ്പിള്‍ തോട്ടം കാണാന്‍ കാന്തല്ലൂര്‍ പോയി ഒരു വീട്ടു മുറ്റത്തു നില്‍ക്കുന്ന ഏതാനും മരങ്ങള്‍ കണ്ടിട്ട് പോരെണ്ടി വന്നിട്ടുണ്ട്)  എങ്കിലും സര്‍ക്കാര്‍ വക തോട്ടത്തില്‍ ധാരാളം കാബേജ് ഒക്കെ ഉണ്ട്,

നെല്ലിയാമ്പതിയില്‍ എത്തിയിട്ട് ഭക്ഷണം കഴിക്കാം എന്നു കരുതിയതു മണ്ടത്തരം ആയിപ്പൊയി അവധി ദിവസം ആയതിനാല്‍ ഒരുപാട് ആളുകള്‍ മൌണ്ടന്‍ സഫാരിക്കു എത്തിയിരുന്നു, എല്ലാ ഹോട്ടലിലും ഊണു നെരത്തെ തീര്‍ന്നു, എന്തായാലും ഒരു ചെറിയ ഹോട്ടല്‍ പെട്ടന്നു ഞങ്ങള്‍ക്കു ഭക്ഷണം ഉണ്ടാക്കിത്തന്നു (ആ ചേട്ടന്മാരുടെ ആതിധ്യ മര്യാദക്കും കയ്പ്പുണ്ണ്യത്തിനും അഭിവാദ്യങ്ങള്‍).  അപ്പൊളെക്കും ഞങ്ങള്‍ നേരത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജീപ്പു ഡ്രയിവര്‍ രജീഷ് തന്റ്റെ 4X4 ജീപ്പുമായി എത്തി. ഞങ്ങളുടെ സ്കോര്‍പിയൊ 4X4 ആണെങ്കിലും ഇനി ഉള്ള യാത്ര സഫാരി സെര്‍വീസ് ജീപ്പില്‍, നമ്മുടെ സ്കോര്‍പിയൊ എവിടെങ്കിലും സുരക്ഷിതമായി പാര്‍ക് ചെയ്യാം.

ഇനി നമ്മള്‍ക്കു മാമ്പാറക്കു പുറപ്പെടാം ആ വഴിയുടെ ചിത്രങ്ങള്‍ ചേര്‍ക്കുന്നു അതു കാ​‍ണുമ്പോള്‍ നിങ്ങളും പറയും"അഛന്റ്റെ തീരുമാനം ശരിയായിരുന്നു" എന്നു, ശരിക്കും "OFFROAD"








യാത്ര തുടങ്ങും മുന്‍പു തന്നെ രജീഷ് ചില മുന്നറിയിപ്പുകള്‍ തന്നു, വനപ്രദേശത്തു മാത്രമല്ല തോട്ടങ്ങള്‍ക്കുള്ളില്‍ പോലും എപ്പൊള്‍ വെണമെങ്കിലും ആനക്കൂട്ടം പ്രത്യക്ഷപ്പെടാം, മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പൂര്‍ണമായി അനുസരിക്കണം, ജീപ്പ് നിര്‍ത്തി അനുവാദം തരുമ്മുന്‍പ് ഇരിപ്പിടം വിട്ട് എണീക്കരുതു, ജീപ്പിനുള്ളില്‍ ബലമായി പിടിച്ചിരിക്കണം, ചെങ്കുത്തായ ക്ലിഫ്ഫിനു സമീപം സാഹസിക അഭ്യാസങ്ങള്‍ക്കു മുതിരരുതു... മലയണ്ണാന്‍, കുറുക്കന്‍, കുരങ്ങന്മാര്‍, കാട്ടുകോഴി, കാട്ടുപന്നികള്‍ ഒക്കെ കണ്ടാല്‍ അവയെ ഉപദ്രവിക്കരുതു.

കാപ്പി, തേയില, തൊട്ടങ്ങള്‍ പിന്നിട്ടു മുന്നോട്ട്..... വഴിയുടെ കാഡ്ടിന്ന്യം കൂടിവരുന്നു ഒരു OFF ROAD JEEP നും EXPERIANCED OFF ROAD DRIVER ക്കും മാത്രമേ അപകടം കൂടാതെ മുന്നോട്ടു പൊകന്‍ സാധിക്കൂ, ചില ഇടങ്ങളില്‍ കുത്തനെ ഉള്ള പാറക്കുന്നുകളില്‍ അനയാസം കയറി ജീപ്പ് കഴിവു തെളിയിക്കുന്നു ഇടക്കു ഒരു ചെറിയ തടയണ, അതില്‍ കുറെ അരയന്നങ്ങള്‍ (പോബ്സ് കമ്പനിയുടെ തോട്ടത്തില്‍ വളര്‍ത്തുന്നതാണു അവയെ)


ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നെരത്തെ ഗംഭീര പരിശ്രമ ഭലമായി ഞങ്ങള്‍ നെല്ലിയാമ്പതി മലകളുടെ  നിറുകയില്‍ എത്തി. ദി ലയണ്‍ കിങ് എന്ന കാര്‍ട്ടൂന്‍ ചിത്രത്തിന്റെ ട്രൈലര്‍ കാണിക്കുമ്പൊള്‍ സിംഹം ഗര്‍ജ്ജിക്കുന്ന ഒരു പാറ ഇല്ലേ അതുപോലെ ഒരു ഇടം. മേഘങ്ങള്‍ക്കരികെ, നൂക്കെത്താ ദൂരം താഴ്വാരത്തിന്റെ ആകാശക്കാഴ്ച്ച, നിരയൊത്ത തെങ്ങിന്‍ തോപ്പുകള്‍, കണ്ണാടിപൊലെ തിളങ്ങുന്ന തടാകം ജനുവരിയുടെ കുളിര്‍തെന്നല്‍, കുറേനേരം അവിടെത്തന്നെ ഇരുന്നു, എങ്കിലും ഈ സുന്ദരവനസ്തലി ആസ്വദിക്കുന്നതിനേക്കാള്‍ മറ്റു എന്തൊക്കെയൊ ആസ്വദിക്കാന്‍ കൂവി വിളിച്ച് എത്തിയ ഒരു വലിയ സഞ്ചാരിക്കൂട്ടം അവിടം കയ്യടക്കിയതോടെ മലയുടെ മറ്റൊരു ഭാഗത്തേക്കു പോയേക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു.

 




തിരികെ വരുമ്പോള്‍ ഭംഗിയുള്ള രണ്ടു കാട്ടുകോഴികള്‍ ജീപ്പിനു മുന്നിലൂടെ ഓടിപ്പോയി തവിട്ടു നിറം, കണ്ണിനു സമീപം വെളുപ്പും ചുവപ്പും വരകള്‍, അപ്രതീക്ഷിത ഗമനം ആയതിനാല്‍ ഫോട്ടം പിടിക്കാന്‍ സാധിച്ചില്ല. ബോബിയും ബിനൂപും കൂടെ കാട്ടു പൊന്തകള്‍ക്കിടയിലും മരത്തിന്റെ മുകളിലും ഒക്കെ കയറി നോക്കിയെങ്കിലും അവരെയൊ കുടുംബക്കാരെയൊ കണ്‍ടെത്താന്‍ ആയില്ല.

വനപ്രദേശം പിന്നിട്ട് എസ്റ്റേറ്റിനുള്ളിലൂടായി യാത്ര, കുറേദൂരം ചെന്നപ്പോളേക്കും സീതാര്‍കുണ്‍ഡു വെള്ളച്ചാട്ടത്തിനടുത്ത് ബാരിക്കെഡ് കെട്ടി റോഡ് അവസാനിപ്പിച്ചിരിക്കുന്നു, അതിനപ്പുറം എസ്റ്റേറ്റിലെ വാഹനങ്ങള്‍ക്കു മാത്രമേ പ്രവെശനമുള്ളു. നിരയായി പാര്‍ക് ചെയ്തിരിക്കുന്ന വാഹനങ്ങളും വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിലെ തിരക്കും അവിടേക്കു പോകാന്‍ ഉള്ള താല്‍പ്പര്യം  കെടുത്തിക്കളഞ്ഞു, പോബ്സിന്റെ  തേയിലത്തോട്ടത്തിന്റെ നടുവിലൂടെ ഏകദേശം ഒന്നര കിലൊമീറ്റര്‍ നടന്നു മലയുടെ മറുഭാഗത്തെത്തി, നമ്മള്‍ മുന്‍പു കണ്ട കാഴ്ചകളുടെ മറ്റൊരു ആംഗിള്‍, എന്നാ​ല്‍ ഇവിടെ തിരക്കും ആരവങ്ങളും ഒന്നും ഇല്ലെന്ന ആശ്വാസം ഉണ്ടു, വെയിലുണ്ടെങ്കിലും അന്തരീക്ഷത്തിനു നല്ല കുളിര്‍മ്മ.





കുറച്ചു നേരം വനം വകുപ്പു വക ഒരു ജണ്ഡക്കു മുകളില്‍ വിശ്രമം, വീണ്ടും ഗര്‍ത്തത്തിന്റെ അരികിലൂടെ മുന്നോട്ടുനടക്കുമ്പൊള്‍ സമീപത്തെ മരത്തിന്‍ മുകളില്‍ ഒരു അനക്കം ഒരു മലയണ്ണാച്ചേട്ടന്‍! ഒരു ഉണക്കമരക്കൊമ്പില്‍ എന്തോ തിരയുകയാണു കക്ഷി, ഞങ്ങള്‍ അവനെത്തന്നെ ശ്രദ്ധിക്കുന്നെന്നു മനസിലായതും ഫോട്ടൊയ്ക്കു പൊസ്സ് ചെയ്യാനെന്നവണ്ണം അടുത്ത കൊമ്പിലേക്കൊരു ചാട്ടം, എന്തായാലും ഇതവണ ബിനൂപിനു പിഴച്ചില്ല നെല്ലിയാമ്പതി കാട്ടിലെ ആനയുടെ പടം പിടിക്കാന്‍ വന്നിട്ട് അണ്ണാ​ന്റെ എങ്കിലും പടം കിട്ടി.


കുറച്ചുകൂടി മുന്നോട്ടു പോയി ചരുവിലുള്ള പുല്‍മേട്ടിലും മരക്കൊമ്പിലുമായി അല്‍പനേരം കൂടെ അവിടെ ചിലവിട്ടു, അപ്പൊളേക്കും ജീപ്പിന്റെ സാരധി രജീഷ് മൊബൈലില്‍ വിളിക്കുന്നു കാടിന്റെ മറ്റൊരു ഭാഗത്ത് മാന്‍ കൂട്ടം ഇറങിയിട്ടുണ്ട് വേഗം ചെന്നാല്‍ കാണാമെന്ന്, മാന്‍ എങ്കില്‍ മാന്‍ ഞങ്ങള്‍ ഉടനേ തന്നെ ജീപ്പിനടുത്തേക്കു പുറപ്പെട്ടു.






പെട്ടന്നു തന്നെ അവിടെ എത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം, മാന്‍ കൂട്ടം പൊയിട്ട് ഒരു മാക്രിയെ പോലും അവിടെ എങ്ങും കാണാന്‍ കിട്ടിയില്ല. നിരാശ മാറ്റാന്‍ ഭക്ഷണം കഴിച്ചാല്‍ മതിയെന്നു പണ്ടേതോ മഹാന്‍ പറഞ്ഞിട്ടുണ്ടെന്നു ആഷിഷ്... എങ്കില്‍ ശരി അങ്ങനെ ആവട്ടെ..... ലഘു? ഭക്ഷണത്തിനു ശേഷം രാവേറെ ആകുംമുന്‍പ് ഒരുപ്രാവശ്യം കൂടി വന്യ മ്രുഗങ്ങളെ കാണാന്‍ സാധ്യത ഉള്ളിടങ്ങളിലും ആനത്താര യിലും മറ്റും പോയി നോക്കി എങ്കിലും ഞങ്ങളുടെ ഭാഗ്യത്തിനു ആനയോ മറ്റു വന്യ സഹോദരങ്ങളോ മുന്നില്‍ വന്നില്ല.

ഏകദേശം ഒന്‍പതു മണി രാത്രി ആയപ്പൊള്‍ മടക്ക യാത്ര തുടങ്ങി താഴേക്കുള്ള വഴിയില്‍ പലേടത്തും കോട മഞ്ഞ് പരന്നിരുന്നു, വേഗം കൂട്ടിയും കുറച്ചും കോട്ടയത്തിന്......ഇനിയെന്നാണു ഇങ്ങനെ ഒരുമിച്ചൊരു യാത്ര? ഞാന്‍ 30നു ദുബായിലെക്കു തിരിച്ചു പോകണം, എതാനും ദിവസങ്ങള്‍ക്കുശേഷം ആഷിഷ് ലണ്ടനിലേക്കും ബിനു ആസ്ത്രേലിയയിലെക്കും പോകും, ഇനി എന്നാണു ഒരുമിച്ചൊരു അവധിക്കാലം കിട്ടുക? ആന്‍ഡ്രു വീണ്ടും പാട്ടു തുടങ്ങി.... അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് വെള്ളിമുകില്‍ കൂടണയും അഞ്ജനത്താഴ്വരയില്‍........

യാത്രകള്‍ അവസാനിക്കുന്നില്ല.....