2011 ഓഗ 31
2011 ഓഗ 19
വര്‍ണപ്പകിട്ടാര്‍ന്ന വന്‍ മെഴുകുതിരികള്‍
ഇന്ത്യയില്‍ നിയമനിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്. ഭരണഘടനാപരമായ ഈ അവകാശത്തെ അന്നാ ഹസാരെയോ രാംദേവോ കിരണ്‍ബേദിയോ മാറ്റി മറിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുക.
ആവശ്യം നേടിയെടുക്കാന്‍ മരണം വരെ നിരാഹാരം നടത്തുമെന്നു പ്രഖ്യാപിക്കുന്നവര്‍ ഇതിനു മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍, ചുരുങ്ങിയത് മുപ്പതു ദിവസമെങ്കിലും നിരാഹാരസമരം നടത്താന്‍ അനുമതി ചോദിക്കുക എന്നത് ഇതിനു മുമ്പ് കേട്ടുകേള്‍വിയുളള കാര്യമല്ല. ഇപ്പോള്‍ അന്നാ ഹസാരെയെന്ന സാമൂഹിക പ്രവര്‍ത്തകന്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. തികച്ചും അപഹാസ്യവും ജനങ്ങളെ പരിഹസിക്കുന്നതുമാണ് പ്രസ്തുത ആവശ്യമെന്നതില്‍ തര്‍ക്കമില്ല.
അന്നാ ഹസാരെയെ മുന്‍നിര്‍ത്തി ചിലര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. മെട്രോ നഗരങ്ങളിലാണ് പ്രതിഷേധത്തിന്റെ വേലിയേറ്റമെന്നതാണ് ശ്രദ്ധേയം. കേരളത്തിലും വന്‍ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജനാധിപത്യ വ്യവസ്ഥയെ അംഗീകരിച്ച്, വോട്ടു ചെയ്യുകയെന്ന പൗരാവകാശം ഒരിക്കലെങ്കിലും നിറവേറ്റിയിട്ടുള്ള എത്ര പേര്‍ ഈ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു എന്നതില്‍ മാത്രമാണു സംശയം.
കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി സൃഷ്ടിച്ച മനുഷ്യക്കുരുതിയെ കണ്ടില്ലെന്നു നടിച്ച് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച് പാവങ്ങളുടെ നേതാവായ വീയെസ്സ് അച്യുതാനന്ദന്‍ എന്ന മറ്റൊരു വന്ദ്യ വയോധികന്‍ നിരാഹാര സമരം നടത്തിയപ്പോള്‍ ഈ പുത്തന്‍ പ്രകടനക്കാരെ ആരെയും കണ്ടിരുന്നില്ല. ആരും മെഴുകുതിരി കത്തിച്ചില്ല. ഇപ്പോള്‍ അന്നാ ഹസാരെയെന്ന സാമൂഹിക പ്രവര്‍ത്തകനെ മുന്‍നിര്‍ത്തി സമൂഹത്തിലെ ഉപരിവര്‍ഗം നടത്തുന്ന സമരാഭാസം വന്നതോടെ നഗരങ്ങളാകെ മെഴുകുതിരിപ്രഭയില്‍ നിറയുന്നു. അവര്‍ കത്തിക്കുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കുന്ന മെഴുകുതിരികളാണ്. സാധാരണക്കാരനു വേണ്ടിയായിരുന്നെങ്കില്‍, എല്ലാ പള്ളികളുടെയും സമീപത്ത് മെഴുകുതിരി വില്‍ക്കുന്ന പാവപ്പെട്ടവരില്‍ നിന്നു തിരി വാങ്ങാമായിരുന്നു. അവര്‍ക്ക് അതൊരു വരുമാനവുമാകുമായിരുന്നു. വര്‍ണപ്പകിട്ടാര്‍ന്ന വന്‍ മെഴുകുതിരികള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ നിന്നു വാങ്ങി തെരുവോരങ്ങളില്‍ കത്തിക്കുന്ന പ്രകടനത്തിന്റെ സാമ്പത്തികവശം തന്നെയാണു പ്രകടം.
ഐടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കു മുന്‍നിരയിലുള്ളത്. ജോലിക്കു കയറുമ്പോള്‍ത്തന്നെ വന്‍തുക ശമ്പളമായി ലഭിക്കുന്നവര്‍. അവരില്‍ ഒരാളെങ്കിലും ചേരികളിലെ ദുരിതജീവിതങ്ങളെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരുടെ ശമ്പളത്തില്‍ നിന്ന് ആയിരം രൂപ വീതമെങ്കിലും നീക്കി വച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് കേരളത്തിലെ ഒരു ചേരിപ്രദേശമെങ്കിലും വാസയോഗ്യമാക്കാമായിരുന്നു. അവിടെ ജീവിക്കുന്നതും മനുഷ്യര്‍ തന്നെയാണ്. അവരുടെ കുട്ടികളും ഇന്ത്യയിലെ വരുംതലമുറ തന്നെയാണ്. അങ്ങനെയുള്ള എന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ തയാറാവാത്തവരാണ് ഹസാരെയ്ക്കു വേണ്ടി മെഴുകുതിരിയുമായി നഗരവീഥികളില്‍ നിറയുന്നത്.
അന്നാ ഹസാരെയെന്ന വ്യക്തി സാമൂഹിക പ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ പാരമ്പര്യമുള്ളയാളാണ്. അങ്ങനെയൊരാളെ മുന്‍നിര്‍ത്തി ചില സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന സമരം മാത്രമാണു ലോക്പാലിന്റെ പേരില്‍ നടക്കുന്നത്. അവര്‍ക്കാവശ്യം അധികാരം മാത്രം. അതിനു വേണ്ടി ഹസാരെയെന്ന മുഖംമൂടി എടുത്തണിഞ്ഞിരിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ കവച്ചുവച്ച് അധികാരത്തിന്റെ കേന്ദ്രബിന്ദുവിലേക്കെത്താനുള്ള അവരുടെ ത്വരയ്ക്കു ജനങ്ങള്‍ നല്‍കേണ്ടിവരുന്ന വിലയെക്കുറിച്ചു ചിന്തിക്കാത്തവരാണ് പ്രതിഷേധത്തിനിറങ്ങുന്നത്.
സര്‍ക്കാരിനെതിരേ എടുത്തുപയോഗിക്കാനുള്ള വടിയെന്ന നിലയിലാണ് പ്രതിപക്ഷമായ ബിജെപിയും ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിക്കുന്നത്. രാഷ്ട്രീയമായി ചിന്തിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവാത്ത സമരമാര്‍ഗമാണ് ഹസാരെയുടെയും കൂട്ടരുടേതും. അത്തരം പ്രവര്‍ത്തനം ഇന്ത്യക്കാവശ്യമില്ല. അറബ് രാഷ്ട്രങ്ങളിലടക്കം ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന തരത്തില്‍ ആഭ്യന്തര കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നു എന്ന സംശയമാണ് ഇവിടെ ഉയരുന്നത്. മറ്റു രാജ്യങ്ങളില്‍ ഏകാധിപതികള്‍ക്കെതിരേയുള്ള പോരാട്ടമാണു ജനങ്ങള്‍ നടത്തുന്നത്. ഇവിടെ താന്‍ ഇച്ഛിക്കുന്നതേ നടക്കാവൂ എന്നു വാശി പിടിക്കുന്ന ഹസാരെയ്ക്കു വേണ്ടിയാണ് പ്രതിഷേധ പ്രകടനങ്ങളെന്നതാണ് വ്യത്യാസം.
വിട്ടുവീഴ്ചകള്‍ക്കു തയാറായ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ഹസാരെയുടെ അനുചരരുടെ ശ്രമം. ഇവിടെ സമരം നടത്തുന്നത് ഹസാരെയല്ലെന്ന സത്യമെങ്കിലും നമ്മുടെ ചെറുപ്പക്കാര്‍ തിരിച്ചറിയണം. കുറേ സ്ഥാപിത താത്പര്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അധികാരം പിടിച്ചടക്കാനും അതിലൂടെ വന്‍ നേട്ടങ്ങളുണ്ടാക്കാനും അദ്ദേഹത്തെ മുന്‍നിര്‍ത്തിയിരിക്കുന്നു എന്നു മാത്രം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. അവര്‍ക്കിടയിലേക്ക് നിയമലംഘനത്തിന്റെ ഭാഷയുമായി കടന്നെത്തുന്നവര്‍ രാജ്യദ്രോഹമാണു ചെയ്യുന്നത്.
നിയമം ലംഘിക്കും എന്നു വീമ്പിളക്കുന്ന പഞ്ചനക്ഷത്ര സമരക്കാരുടെ മുന്‍പില്‍ സര്‍ക്കാര്‍ കീഴടങ്ങേണ്ട ആവശ്യമില്ല. ക്രമസമാധാനം തകര്‍ക്കാന്‍ശ്രമിക്കുന്നവരെ ശക്തമായ രീതിയില്‍ തന്നെ രാജ്യത്തെ പൊലീസ് / അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നേരിടുമെന്നു മുന്നറിയിപ്പു നല്‍കുക, അതു വകവെയ്ക്കാത്തവരെ നിര്‍ധാക്ഷിണ്യം നേരിടുക. സ്വന്തം നിലനില്‍പ്പിനു വേണ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രക്ഷോഭങ്ങളോടും, വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളോടും കാണിക്കാത്ത സൗമനസ്യം ഒന്നും ഈ ഉപരിവര്‍ഗ്ഗ സമരാഭാസത്തോട് കാണിക്കേണ്ടതില്ല. പോലീസ് പിടികൂടാനെത്തിയപ്പോള്‍ ചുരിദാര്‍ ധരിച്ച് ഓടിയ പുത്തന്‍ സമരനായകനെ നമ്മള്‍ കണ്ടിട്ട് അധികനാളായില്ലല്ലോ?
ഹസാരെയ്ക്കു വേണ്ടി മെഴുകുതിരി വാങ്ങാന്‍ നടക്കുന്നവര്‍ ആദ്യം മഹാനഗരങ്ങളിലെ ചേരികളിലേക്കു പോവുക. അവിടെ ഉടുതുണിക്കു മറുതുണിയില്ലാതെ ദുരിതമനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമുണ്ട്. അവര്‍ക്ക് വസ്ത്രമോ ഒരു നേരത്തെ ആഹാരമോ നല്‍കുക. അതിനു തയാറല്ലാത്തവര്‍ കത്തിക്കുന്ന മെഴുകുതിരികള്‍ സ്വന്തം ശവക്കല്ലറയിലെ തിരിവെളിച്ചമാണ് ഒരുക്കുന്നതെന്നു തിരിച്ചറിയുക...
2011 ഓഗ 18
റാന്നി നിവാസികള്‍ക്കു ഓണസമ്മാനം
അധികാരത്തിലെത്തി മാസങ്ങള്‍ തികയും മുമ്പേ സംസ്‌ഥാനത്തെ യു.ഡി,.എഫ് സര്‍ക്കാര്‍ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്താതെ റാന്നിയിലെ ജനങ്ങള്‍ക്കു ഓണസമ്മാനം പ്രഖ്യാപിച്ചു. സാമ്പത്തികമായി ഏറെ ക്‌ളേശിക്കു നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന റാന്നി താലൂക്കാശുപത്രി അടച്ചു പൂട്ടാനുള്ള വഴി തുറന്നാണ് സര്‍ക്കാര്‍ റാന്നി നിവാസികള്‍ക്കു ഓണസമ്മാനം നല്‍കിയത്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 12 വരെ ഡോക്‌ടര്‍മാര്‍ ഉണ്ടായിരുന്ന റാന്നി താലൂക്കാശുപത്രിയിലെ ഡോക്‌ടര്‍മാരുടെ എണ്ണം കേവലം നാലായി ചുരുക്കിയാണ് പ്രതിപക്ഷ എം.എല്‍.എ യുള്ള റാന്നി മണ്ഡലത്തോട് സര്‍ക്കാര്‍ പ്രതികരിച്ചത്. അതും ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ തൊട്ടടുത്ത മണ്ഡലമായ റാന്നിയില്‍. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിലെ ഏറ്റവും പ്രാധാന്യമുള്ള സര്‍ക്കാര്‍ ആശുപത്രിയോടാണ് മന്ത്രി അടൂര്‍ പ്രകാശിന്റേയും യു.ഡി.എഫ് സര്‍ക്കാരിന്റേയും അവഗണന.
നൂറു കിടക്കകളുള്ള റാന്നി താലൂക്കാശുപത്രിയില്‍ നിത്യേന ആയിരത്തിലധികം രോഗികളാണ് ചികിത്സ തേടിയെത്തുത്. സ്‌ത്രീ രോഗികളിലേറെയും ഗര്‍ഭിണികളോ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട രോഗികളോ ആയിരുന്നു.സ്വകാര്യ ആശുപത്രികളില്‍ അരലക്ഷം രൂപാ വരെ മുടക്കേണ്ട പ്രസവശുശ്രൂഷകള്‍ താലൂക്കാശുപത്രിയില്‍ സൗജന്യമായി ലഭിച്ചിരുന്നത് സാധാരണക്കാരായ മലയോരനിവാസികള്‍ക്കു ഏറെ ആശ്വാസമാണ് നല്‍കിയിരുത്. ഗൈനക്കോളജി, ഓര്‍ത്തോ, അനസ്‌തേഷ്യാ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരടക്കം എണ്ണം അഞ്ചായി ചുരുങ്ങിയെങ്കിലും ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സകളും കിടത്തി ചികിത്സ, അത്യാഹിതം എന്നീ വിഭാഗങ്ങളും വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിയടിലാണ് റാന്നി താലൂക്കാശകുപത്രിയിലെ ഏക അനസ്‌തേഷ്യാ വിഭാഗം ഡോക്‌ടറെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കു സ്‌ഥലം മാറ്റിയത്. ഇതോടെ റാന്നിയില്‍ ഡോക്‌ടര്‍മാരുടെ എണ്ണം നാലായി ചുരുങ്ങിയെതിനുപരി മയക്കു വിദഗ്‌ധന്റെ സേവനമില്ലാതെ പ്രസവകേസുകളും ഓര്‍ത്തോ വിഭാഗം ചികിത്സയും നടത്താനാകില്ലെന്ന സ്‌ഥിതിയും ഉണ്ടായിരിക്കുകയാണ്. ഇതോടെ റാന്നി താലൂക്കാശുപത്രിയിലെ കിടത്തി ചികിത്സാ - അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനവും ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്‌ക്കും.
റാന്നി താലൂക്കാശുപത്രിയോടുള്ള കടുത്ത അവഗണനക്കു പിന്നില്‍ രാഷ്‌ട്രീയ പകപോക്കലാണെ ആരോപണം ഉയര്‍ു കഴിഞ്ഞു.തുടര്‍ച്ചയായി മൂന്നു തവണയും യു.ഡി.എഫ് ജില്ലാ കവീനര്‍ അഡ്വ. പിലിപ്പോസ് തോമസിനെ തോല്‍പ്പിച്ച മണ്ഡലമാണ് റാന്നി. ഇതോടൊപ്പം മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിന്റെ ശകതമായ സമ്മര്‍ദ്ദവും റാന്നി ആശുപത്രിയുടെ ദുരവസ്‌ഥയ്‌ക്കിടയാക്കിയതായി ആക്ഷേപം ഉയരുന്നു.
റാന്നി താലൂക്കാശുപത്രിയില്‍ സര്‍ജന്‍ ഇല്ലാത്തതിനാലാണ് അനസ്‌തീഷ്യാ ഡോക്‌ടറെ കോഴഞ്ചേരിയിലേക്കു സ്‌ഥലം മാറിയതെന്നാണ് രാജു ഏബ്രഹാം എം.എല്‍.എ യോടു ഹെല്‍ത്തു സെക്രട്ടറി പ്രതികരിച്ചത്. എന്നാല്‍ കോഴഞ്ചേരി ആശുപത്രിയിലും സര്‍ജന്‍ ഇല്ലാതിരിക്കെ ഈ സ്‌ഥലം മാറ്റം എന്തിനെന്ന് ഇനിയും വ്യക്‌തമാകുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 12 വരെ ഡോക്‌ടര്‍മാര്‍ ഉണ്ടായിരുന്ന റാന്നി താലൂക്കാശുപത്രിയിലെ ഡോക്‌ടര്‍മാരുടെ എണ്ണം കേവലം നാലായി ചുരുക്കിയാണ് പ്രതിപക്ഷ എം.എല്‍.എ യുള്ള റാന്നി മണ്ഡലത്തോട് സര്‍ക്കാര്‍ പ്രതികരിച്ചത്. അതും ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ തൊട്ടടുത്ത മണ്ഡലമായ റാന്നിയില്‍. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിലെ ഏറ്റവും പ്രാധാന്യമുള്ള സര്‍ക്കാര്‍ ആശുപത്രിയോടാണ് മന്ത്രി അടൂര്‍ പ്രകാശിന്റേയും യു.ഡി.എഫ് സര്‍ക്കാരിന്റേയും അവഗണന.
നൂറു കിടക്കകളുള്ള റാന്നി താലൂക്കാശുപത്രിയില്‍ നിത്യേന ആയിരത്തിലധികം രോഗികളാണ് ചികിത്സ തേടിയെത്തുത്. സ്‌ത്രീ രോഗികളിലേറെയും ഗര്‍ഭിണികളോ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട രോഗികളോ ആയിരുന്നു.സ്വകാര്യ ആശുപത്രികളില്‍ അരലക്ഷം രൂപാ വരെ മുടക്കേണ്ട പ്രസവശുശ്രൂഷകള്‍ താലൂക്കാശുപത്രിയില്‍ സൗജന്യമായി ലഭിച്ചിരുന്നത് സാധാരണക്കാരായ മലയോരനിവാസികള്‍ക്കു ഏറെ ആശ്വാസമാണ് നല്‍കിയിരുത്. ഗൈനക്കോളജി, ഓര്‍ത്തോ, അനസ്‌തേഷ്യാ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരടക്കം എണ്ണം അഞ്ചായി ചുരുങ്ങിയെങ്കിലും ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സകളും കിടത്തി ചികിത്സ, അത്യാഹിതം എന്നീ വിഭാഗങ്ങളും വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിയടിലാണ് റാന്നി താലൂക്കാശകുപത്രിയിലെ ഏക അനസ്‌തേഷ്യാ വിഭാഗം ഡോക്‌ടറെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കു സ്‌ഥലം മാറ്റിയത്. ഇതോടെ റാന്നിയില്‍ ഡോക്‌ടര്‍മാരുടെ എണ്ണം നാലായി ചുരുങ്ങിയെതിനുപരി മയക്കു വിദഗ്‌ധന്റെ സേവനമില്ലാതെ പ്രസവകേസുകളും ഓര്‍ത്തോ വിഭാഗം ചികിത്സയും നടത്താനാകില്ലെന്ന സ്‌ഥിതിയും ഉണ്ടായിരിക്കുകയാണ്. ഇതോടെ റാന്നി താലൂക്കാശുപത്രിയിലെ കിടത്തി ചികിത്സാ - അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനവും ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്‌ക്കും.
റാന്നി താലൂക്കാശുപത്രിയോടുള്ള കടുത്ത അവഗണനക്കു പിന്നില്‍ രാഷ്‌ട്രീയ പകപോക്കലാണെ ആരോപണം ഉയര്‍ു കഴിഞ്ഞു.തുടര്‍ച്ചയായി മൂന്നു തവണയും യു.ഡി.എഫ് ജില്ലാ കവീനര്‍ അഡ്വ. പിലിപ്പോസ് തോമസിനെ തോല്‍പ്പിച്ച മണ്ഡലമാണ് റാന്നി. ഇതോടൊപ്പം മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിന്റെ ശകതമായ സമ്മര്‍ദ്ദവും റാന്നി ആശുപത്രിയുടെ ദുരവസ്‌ഥയ്‌ക്കിടയാക്കിയതായി ആക്ഷേപം ഉയരുന്നു.
റാന്നി താലൂക്കാശുപത്രിയില്‍ സര്‍ജന്‍ ഇല്ലാത്തതിനാലാണ് അനസ്‌തീഷ്യാ ഡോക്‌ടറെ കോഴഞ്ചേരിയിലേക്കു സ്‌ഥലം മാറിയതെന്നാണ് രാജു ഏബ്രഹാം എം.എല്‍.എ യോടു ഹെല്‍ത്തു സെക്രട്ടറി പ്രതികരിച്ചത്. എന്നാല്‍ കോഴഞ്ചേരി ആശുപത്രിയിലും സര്‍ജന്‍ ഇല്ലാതിരിക്കെ ഈ സ്‌ഥലം മാറ്റം എന്തിനെന്ന് ഇനിയും വ്യക്‌തമാകുന്നില്ല.
വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
2011 ഓഗ 17
ഇവരില്‍ ആരാണ് ജനപ്രതിനിധികള്‍?
അന്ന ഹസാരെയെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ജനാധിപത്യം അതോടെ തകര്‍ന്നടിഞ്ഞു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഏറെയുണ്ടായി. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഹസാരെയ്ക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു തികച്ചും തെറ്റായ നടപടി തന്നെ. അഴിമതിക്കെതിരേ ശബ്ദിക്കുന്നവരെ തടവറയിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്ന പൊതുധാരണ പരത്താന്‍ സര്‍ക്കാരിന്റെ നടപടികള്‍ സഹായകമായിട്ടുണ്ടെന്നതില്‍ സംശയമില്ല.
യഥാര്‍ത്ഥത്തില്‍ ഹസാരെ നടത്തിയത് എന്തായിരുന്നു? ഹസാരെയുടെയും കൂട്ടരുടെയും സമരത്തെ ഇന്ത്യന്‍ ജനതയുടെ പൊതുവികാരമെന്നു ചിത്രീകരിക്കുന്നതില്‍ അസ്വാഭാവികതകള്‍ ഏറെയുണ്ടെന്നതാണു വാസ്തവം. അഴിമതിക്കെതിരേ സമരം നടത്താന്‍ ഹസാരെയ്ക്കു മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. ഇന്നലെ ഹസാരെയെ അറസ്റ്റ് ചെയ്തത് നിരോധനാജ്ഞ ലംഘിച്ചേക്കുമെന്ന കാരണത്താലാണ്.
പിന്നീടു കോടതിയിലെത്തിച്ചപ്പോള്‍ 144-ാം വകുപ്പു ലംഘിക്കില്ലെന്ന ഉറപ്പു നല്‍കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളി തന്നെയായിരുന്നു അത്. ഇക്കാരണത്താലാണ് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം ഹസാരെയ്‌ക്കോ കൂട്ടര്‍ക്കോ ഇല്ല. അത് ഉണ്ടെന്നു പറയുന്നതാണ് തെറ്റ്. ജനങ്ങളുടെ പ്രതിനിധികളാണു തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നു. അപ്പോള്‍ പാര്‍ലമെന്റംഗങ്ങളായി ഇരിക്കുന്ന ആരും ജനങ്ങളുടെ പ്രതിനിധികളല്ലേ? ജനങ്ങള്‍ വോട്ടു ചെയ്ത് അയച്ചവരാണവര്‍. ഹസാരെയുടെയും കൂട്ടരുടെയും വാദം അംഗീകരിച്ചാല്‍, ഇന്ത്യയിലെ ജനങ്ങളുടെ വോട്ടവകാശത്തിന് യാതൊരു വിലയുമുണ്ടാവില്ല.
ഹസാരെ വ്യക്തിപരമായി അഴിമതിക്കാരനാണെന്നു പറയാനാവില്ല. എന്നാല്‍, ഒപ്പമുള്ളവരുടെ താളത്തിനൊത്തു തുള്ളുന്ന വന്ദ്യവയോധികന്‍ മാത്രമാണ് അദ്ദേഹമെന്നു പറഞ്ഞാല്‍ അതില്‍ വലിയ തെറ്റുമുണ്ടാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ ശേഷം പാര്‍ലമെന്ററി രംഗത്തേക്കെത്തി അധികാരത്തിന്റെ മേല്‍ത്തട്ടിലെത്താന്‍ ശ്രമിച്ചവര്‍ ഇവിടെ ധാരാളമുണ്ട്.
അത്തരം മോഹവുമായി രാജിക്കത്തു സമര്‍പ്പിക്കുന്നവരുമുണ്ട്. കിരണ്‍ ബേദിയെന്ന ഐപിഎസ് ഓഫീസര്‍ ആദ്യകാലത്ത് ജനങ്ങളുടെ ഭാഗത്തു നിന്നു പ്രവര്‍ത്തിച്ച് ശ്രദ്ധയാകര്‍ഷിച്ചയാളാണ്. പിന്നീട്, സര്‍ക്കാരിനെക്കാള്‍ മീതെയാണ് ഉദ്യോഗസ്ഥരെന്ന തെറ്റിദ്ധാരണയുണ്ടായതാകാം അവരുടെ നിരാശയ്ക്കു കാരണമായത്. രാജി വച്ചെങ്കിലും ആരും അവരെ രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ അയയ്ക്കാന്‍ ഒരുമ്പെട്ടില്ല. ഇപ്പോള്‍ ലോക്പാല്‍ സമിതിയിലൂടെ വീണ്ടും നഷ്ടമായ അധികാരത്തിലേക്കെത്താമെന്ന് അവര്‍ മോഹിക്കുന്നതിന്റെ വില നല്‍കാനുള്ള ബാധ്യത ഇന്ത്യന്‍ ജനാധിപത്യത്തിനില്ല.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കില്ലാത്ത മേല്‍വസ്ത്രം തനിക്കും വേണ്ടെന്നു പറഞ്ഞ് അത് ഉപേക്ഷിച്ച മഹാത്മജിയുടെ പേരു പറഞ്ഞാണ് ഹസാരെയുള്‍പ്പെടെയുള്ളവരുടെ പടയൊരുക്കം. ഗാന്ധിയന്‍ എന്ന മേലങ്കിയണിയുന്ന ഹസാരെ സ്വന്തം ജന്മദിനത്തിന് രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ പൊടിച്ചത് ഏതു ഗാന്ധിയന്‍ മാര്‍ഗമാണെന്നു കൂടി വ്യക്തമാക്കണം. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത പണം ജന്മദിനാഘാഷത്തിനു ചെലവഴിച്ച ഹസാരെയും ഭരണത്തിലിരുന്ന് സുഖജീവിതത്തിന് അരങ്ങൊരുക്കുന്ന രാഷ്ട്രീയക്കാരും തമ്മിലുളള വ്യത്യാസം എന്താണ്?
ഹസാരെയും കൂട്ടരും മുന്നോട്ടു വയ്ക്കുന്ന ആശയം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍, അതിന്റെ സാക്ഷാത്കാരത്തിനായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗത്തില്‍ തെറ്റുണ്ട്. ഇവിടെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല. ലോക്പാല്‍ സമിതിയിലേക്ക് തന്നെയും തനിക്കൊപ്പമുള്ളവരെയും നാമനിര്‍ദേശം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആവശ്യം. പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ സമിതിയിലുണ്ടാകണമെന്നു പറയുന്നതില്‍ തെറ്റില്ല. എംപിമാര്‍ എല്ലാവരും പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ തന്നെ. രാഷ്ട്രീയക്കാരല്ലാത്തവരെ സമിതിയിലുള്‍പ്പെടുത്തണമെന്നായിരുന്നു പറയേണ്ടിയിരുന്നത്. അങ്ങനെ ഉള്‍പ്പെടുത്താന്‍ യോഗ്യരായ ധാരാളമാളുകള്‍ രാജ്യത്തുണ്ട്. പ്രശാന്ത് ഭൂഷണോ കിരണ്‍ബേദിയോ സ്വാമി അഗ്നിവേശോ ഇന്ത്യയിലെ ജനങ്ങളെ മൊത്തം പ്രതിനിധീകരിക്കുന്നു എന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.
പൊതു സമൂഹ പ്രതിനിധികളെ കണ്ടെത്താന്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തികച്ചും സത്യസന്ധരും നീതിമാന്‍മാരുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാരല്ലാത്തവരുണ്ട്. അത്തരത്തിലുള്ള മാന്യവ്യക്തികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം പൊതുസമൂഹ പ്രതിനിധികള്‍. തനിക്കും ഒപ്പമുള്ളവര്‍ക്കും സ്ഥാനമാനങ്ങള്‍ വേണമെന്നു ഹസാരെ ശഠിക്കുന്നിടത്താണ് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാവുക.
താന്‍ രണ്ടാം സ്വാതന്ത്ര്യസമരം നയിക്കുകയാണെന്നും നിയമലംഘനമടക്കമുള്ള ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നുമാണ് ഹസാരെ പറയുന്നത്. ഗാന്ധിജി ലംഘിച്ചത് സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കാടന്‍ നിയമങ്ങളാണ് അദ്ദേഹം ലംഘിച്ചത്. അതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഏതെങ്കിലും അധികാരസ്ഥാനമായിരുന്നില്ല. ഇന്ത്യയെന്ന മഹാരാജ്യത്തെ വൈദേശികാധിപത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഇന്ത്യയെ സ്വതന്ത്ര ഇന്ത്യയാക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെയാണ് മഹാത്മജി പോരാടിയത്. ഹസാരെയാകട്ടെ, സ്വതന്ത്ര ഇന്ത്യയിലെ ഭരണത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തുന്നു. അതാണ് വ്യത്യാസം.
നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ തനിക്കു വിശ്വാസമില്ലെന്നു പറയുന്ന ഹസാരെ അതിനു പകരമായി എന്തു മാര്‍ഗമാണുള്ളതെന്നു കൂടി വ്യക്തമാക്കണം. ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, ജനങ്ങളാണ് ഭരണാധികാരികളെ തെരഞ്ഞെടുക്കുക. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അത്തരം തെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള കേന്ദ്ര സര്‍ക്കാരിനെ ജനങ്ങളുടെ വിധിയിലൂടെയാണ് പാഠം പഠിപ്പിക്കേണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ മത്സരിക്കാന്‍ ഹസാരെയ്ക്കും കൂട്ടര്‍ക്കും സാധിക്കില്ലേ? ഇന്ത്യന്‍ ജനത തങ്ങള്‍ക്കൊപ്പമെന്നു പറയുന്നവര്‍ക്ക് തെരഞ്ഞെടുപ്പു വിജയം അനായാസമായിരിക്കുകയും ചെയ്യും. അങ്ങനെ ജനങ്ങള്‍ നല്‍കുന്ന അധികാരം ഉപയോഗിച്ച് ഭരിക്കണം. അതിനു പകരം, ജനങ്ങളുടെ സര്‍ക്കാരിനെതിരേ അരാഷ്ട്രീയ സമരം നയിക്കുന്നത് രാജ്യത്തിനു ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.
2011 ഓഗ 16
ഹസാരെ രാജയ്‌ക്കും കല്‍മാഡിക്കുമൊപ്പം
അഴിമതി വിരുദ്ധ സമരത്തിനിടെ അറസ്‌റ്റിലായ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ ജയില്‍വാസം അഴിമതി കേസില്‍ ജയിലിലായ മുന്‍ മന്ത്രി എ. രാജ, സുരേഷ് കല്‍മാഡി എന്നിവര്‍ക്കൊപ്പമാകും. നാലാം നമ്പര്‍ ജയിലിലാണ് ഹസാരെ പ്രവേശിപ്പിച്ചിട്ടുളളത് . ഇവിടെയാണ് 2ജി അഴിമതി കേസില്‍ വിചാരണ നേരിടുന്ന എ. രാജ, കലൈഞ്ചര്‍ ടിവി എംഡി ശരത് കുമാര്‍, കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ അറസ്‌റ്റിലായ സുരേഷ് കല്‍മാഡി എന്നിവര്‍ തടവ് അനുഭവിക്കുന്നത്.
2011 ഓഗ 14
അരിയെത്ര? പയറഞ്ഞാഴി!!!
ഞാന്‍ കൂടുതല്‍ വിശദീകരിച്ച് സമയം കളയുന്നില്ല. രണ്ട് അഭിമുഘങ്ങള്‍, രണ്ട് മന്ത്രിമാര്‍, ഒരാള്‍ മുന്‍ റവന്യൂ മന്ത്രി, ഒരാള്‍ നിലവിലെ റവന്യൂ മന്ത്രി. ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ഗൃഹപാഠം ചെയ്ത് എത്തിയ വേണുവിന്റെ മുന്നില്‍ ഇരുവരും ഉരുണ്ട് കളിക്കുന്നത് കാണുക. കണ്ടിട്ട് അഭിപ്രായം പറയാന്‍ മറക്കരുതേ.....
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇന്റെര്‍നെറ്റ് ലൈവ് സ്ട്രീമിംഗ് ലഭിക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? അറിയാവുന്നവര്‍ പറഞ്ഞ് തന്ന് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
2011 ഓഗ 12
വംശനാശം
"ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുകയോ അതിനുള്ളിലെ സാധനങ്ങളുടെ മൂല്യനിര്‍ണയം നടത്തുകയോ അവ പ്രദര്‍ശിപ്പിക്കുകയോ പാടില്ലെന്നു ദേവപ്രശ്‌നവിധി. ബി നിലവറ തുറക്കുന്നവര്‍ക്കു വംശനാശം സംഭവിക്കുമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തി. നാലുദിവസം നീണ്ടുനിന്ന അഷ്‌ടമംഗലദേവപ്രശ്‌നം ഇന്നലെ സമാപിച്ചു."
ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറക്കുള്ളില്‍ അതി ഭീമമായ സ്വത്തുക്കള്‍ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു ഇനി അതു പൂര്‍ണ്ണമായി പരിശോധിച്ച് ഓരോന്നിന്റെയും അളവും മൂല്യവും കൃത്യമായി തിട്ടപ്പെടുത്തി ആധികാരികമായി രേഘപ്പെടുത്തിയില്ലെങ്കില്‍ അതില്‍ നിന്നും പലതും നഷ്ടപ്പെടും എന്നതില്‍ ശങ്കയ്ക്കിടമില്ല.
ചരിത്രത്തില്‍ സമ്പന്നമെന്നു പുകഴ്പെട്ട പല അമ്പലങ്ങളിലെയും പള്ളികളിലെയും അമൂല്യങ്ങളായ വസ്തുവകകളും പണവും വ്യക്തമായി കണക്കെടുത്ത് സൂക്ഷിക്കാത്തതിനാല്‍ തല്‍പ്പര കക്ഷികള്‍ മോഷ്ടിച്ച് കടത്തിയത് നമുക്കറിയാവുന്നതാണ്, ഇന്നു നിത്യപൂജക്കു വകയില്ലാത്ത പല ക്ഷേത്രങ്ങളും ഇത്തരുണത്തിലാണ് ദരിദ്രമായി തീര്‍ന്നത്. കൊട്ടാരം വക മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രാജാ രവിവര്‍മ്മയുടെ വിലമതിക്കാനാവാത്ത ചിത്രങ്ങള്‍ പോലും അപ്രത്യക്ഷമായത് ഈ സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്നു. കണക്കെടുക്കുന്നവനെയല്ല കട്ടെടുക്കുന്നവനെയാണ് ദൈവം ശിക്ഷിക്കുക.
ദേവപ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കും ഭീഷണികള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല, സെക്രട്ടേറിയറ്റില്‍ കയറിയ ചെല്ലാജോസ് ഞാന്‍ പ്രധാനമന്ത്രിയാണെന്നും എന്നെ വിട് ഞാന്‍ ഇപ്പം എല്ലാം ശരിയാക്കിത്തരാം എന്നും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഒന്നും ഈ മുക്കാച്ചക്രത്തിന്റെ ജോല്‍സ്യന്മാരുടെ ജല്‍പ്പനങ്ങള്‍ക്ക് ന്ല്‍കേണ്ടതില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കപ്പെടുക തന്നെ വേണം, സുപ്രീം കോടതിക്കും മുകളിലല്ല ഇന്ത്യയിലെ ഒരു രാജാവും, മന്ത്രിയും, തന്ത്രിയും, ദേവനും.
ഈ ഭീഷണി കണക്കിലെടുത്ത് കോടതി വിധി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുറുങ്കിലടക്കാനുള്ള വകുപ്പൊക്കെ നിലവിലുണ്ട് എന്നു ജയരാജന്‍ ശുംഭന്‍ കേസിലൂടെ വ്യക്തമാണല്ലോ? അഥവാ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് പുകമറസൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തീര്‍ച്ച്യായും അതൊരു തെറ്റായ കീഴ്വഴക്കത്തിന്റെ തുടക്കമാവുമെന്നു നിശ്ചയം.
കാലഹരണപ്പെട്ട ആചാരങ്ങളുടെയും ചാതുര്‍വര്‍ണ്ണ്യകാലത്തെ വിശ്വാസങ്ങളുടെയും മറവില്‍ രാജ്യത്തെ പരമോന്നത ന്യായപീഠത്തെയും ഭരണഘടനയെയും മറികടക്കാനുള്ള കുല്‍സിതശ്രമങ്ങളെ യതൊരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തെ പൊതു ജനമധ്യത്തില്‍ അവഹേളിച്ച മഷിനോട്ടക്കാരെയും പരിവാരങ്ങളെയും കോടതിയലക്ഷിയ നടപടികല്‍ക്ക് വിധേയമാക്കണം.
അല്ലാത്തപക്ഷം മുപ്പത്തി മുക്കോടി ദൈവങ്ങളും പതിനായിരക്കണക്കിനു ജാതിയും ഉപജാതിയും ഉള്ള, കള്ളം തെളിയിക്കാന്‍ എണ്ണയില്‍ കൈമുക്കുന്നതു മുതല്‍ പ്രവാചക നിന്ദക്കു കൈവെട്ടുന്നതു വരെ ഉള്ള ആചാരങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ഏതു ക്രിമിനലിനും ഏതു കോടതി വിധിയും മറികടക്കാന്‍ ഇനി അശേഷം അധ്വാനിക്കേണ്ടിവരില്ല. ഇതിന്റെ മറവില്‍ സതിയും ദേവദാസി സമ്പ്രദായവും മറ്റും രാജ്യവ്യാപകമായി തിരികെ കൊണ്ടുവരികയുമാകാം, പോരെങ്കില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ വിസാക്കച്ചവടം നടത്തി മുങ്ങുക, മദ്രസ അധ്യാപഹയര്‍ ബാലചികില്‍സ നടത്തുക (കുണ്ടന്‍), പുത്തന്‍ ഹൈടെക് സ്വാമിമാരുടെ നഗ്നപൂജയും കുണ്ഡലിനി പൂജയും തുടങ്ങി വ്ത്യസ്തമായ പുതിയ ചില ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം.
ഇന്ത്യയില്‍ രാജഭരണവും കുലഗുരുക്കന്മാരുടെയും മഷിനോട്ടക്കാരുടെയും കുറ്റാന്വേഷണവും നീതി നിര്‍വഹണവും അവസാനിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെന്ന് ഇവരൊക്കെ എന്നാണിനി മനസിലാക്കുക??
ഈ ദേവപ്രശ്നം നടത്തിയ വിദ്വാന്മാര്‍ മറ്റു ചില കാര്യങ്ങള്‍ കൂടി മഷിനോക്കി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.
1) ശ്രീ സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെ ഉണ്ട്?
2) പറവൂര്‍ പീഡനക്കേസില്‍ എത്ര പ്രതികള്‍ ഉണ്ട്? അതില്‍ ഉള്‍പ്പെട്ട സിനിമാക്കാര്‍ ആരൊക്കെ? രാഷ്ട്രീയ നേതാവ് ആര്?
3) സിസ്റ്റര്‍ അഭയയെ കൊന്നത് ആരൊക്കെ ചേര്‍ന്നാണ്, അഭയ കേസിന്റെ അന്തിമ വിധി എന്നു വരും?
4) സ്വിസ് / മൗറിഷ്യസ് / കരീബിയന്‍ ബങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം എത്ര? അതെങ്ങനെ തിരിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടാം?
5) ഐസ്ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനക്ക് കാറും വീടും സ്ഥലവും വാങ്ങാനുള്ള പണം എവിടന്നു കിട്ടി?
6) ഇന്നലെ വൈകുന്നേരം റിയാദില്‍ നിന്ന് കരിപ്പൂരിലേക്കു പോരേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എപ്പോള്‍ പുറപ്പെടും?
7) കൊച്ചി എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലെ ടോള്‍ പിരിവ് എന്ന് അവസാനിക്കും?
8) ചേകന്നൂര്‍ മൗലവി എവിടെ? അധവാ മൗലവി കൊലചെയ്യപ്പെട്ടെങ്കില്‍ കൊന്നതാര്?
9) തൊടുപുഴ എസ്സെമ്മെസ് വിവാദത്തിലെ സത്യം എന്ത്?
10) ഇപ്പോഴത്തെ കേരള സര്‍ക്കാരിന്റെ ആയുസ്സെന്നുവരെ?
തല്‍ക്കാലം ഇത്രയും മതി ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായി പ്രവചിക്കൂ എന്നിട്ട് ദേവന്റെ മനസിലിരിപ്പ് പ്രവചിക്കാം.
2011 ഓഗ 5
ജീപ്പിനല്ലേ ഇപ്പം സ്റ്റാറ്റസ് കൂടുതല്‍..!!
കോട്ടയം ടൗണില്‍ നിന്നും മൂന്നു മയില്‍ നടന്നാല്‍ നാട്ടകം കുന്നുമ്പുറം കാണാം എന്ന പാട്ട് നിങ്ങള്‍ ഒക്കെ കേട്ടിട്ടുണ്ടാവും, എന്നാല്‍ മയിലൊക്കെ മാറി കിലോമീറ്ററായതോടെ നാട്ടകം കാരൊക്കെ സ്വന്തം കാറിലും, സ്കൂട്ടറിലും, ഇല്ലാത്തവര്‍ ഓട്ടോയിലും ബസിലുമായി യാത്ര. റൂഡിഞ്ജര്‍ സായിപ്പുണ്ടാക്കിയ സിമന്റ് കമ്പനി മുതല്‍ പ്ലാക്കീലാശാന്റെ ഇഞ്ജന്‍പുര വരെ, ക്ലിമ്മീസ്സ് മെത്രാപ്പൊലീത്താ മുതല്‍ സിദ്ധന്‍ ജോയി വരെ, നാട്ടില്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഭൗതികവും ആത്മീയവുമായ എല്ലാ ക്ണാപ്പുകളും ഉള്ള ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്നു നാട്ടകം.
വന്‍കിട മുതലാളിമാര്‍ ഹോംസ്റ്റേ, ഹോട്ടല്‍ ഓണ്‍ വീല്‍സ് തുടങ്ങിയ ബിസിനസ്സ് സമ്രംഭങ്ങളെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പേ നാട്ടകത്ത് അവ നടപ്പില്‍ വരുത്തിയ ദീര്‍ഘദര്‍ശിയായ യംഗ് എന്റെര്‍പ്രേണര്‍ ആയിരുന്നു വടക്കേലെ തങ്കച്ചന്‍, അന്നു പേറ്റന്റ് എന്നു പറയുന്ന സംഭവം ഇന്ത്യാമഹാരാജ്യത്ത് ഇല്ലാതിരുന്നത് കൊടുംചതിയായിപോയി. പണ്ട് ഉണങ്ങിയ കച്ചിയും നെല്ലും ഒക്കെ സൂക്ഷിച്ചിരുന്ന ചായ്പ് മൂന്നായി തിരിച്ച് അതില്‍ പലക കട്ടില്‍, കസേര, മണ്ണെണ്ണ സ്റ്റൌ തുടങ്ങിയവ സ്ഥാപിച്ചാണ് തങ്കച്ചന് തന്റെ ഫുള്‍ ഫര്‍ണിഷ്ഡ് ഹോംസ്റ്റേ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
ദൂര ദേശങ്ങളില്‍ നിന്നു വന്നു നാട്ടകം ഗവര്‍മെന്റ് കോളേജിലും പോളീടെക്നിക്കിലും പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു തങ്കച്ചന്റെ റ്റെനന്‍സ്. വെള്ളി വൈകുന്നേരം കോളേജില്‍ നിന്നു സ്വന്തം വീട്ടില്‍ പോയാല്‍ തിങ്കള്‍ രാവിലെ നേരിട്ട് കോളേജിലേക്കെത്തുന്ന പതിവായിരുന്നു റ്റെനന്‍സിനുണ്ടായിരുന്നത്, അതുകൊണ്ട് തന്നെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേല്‍പ്പടി ചായ്പില്‍ ചീട്ട് കളി ക്ലബ്ബ് എന്ന മൂല്യ വര്‍ധിത വ്യവസായം കൂടി നടത്തി അധിക വരുമാനം കണ്ടെത്തിയിരുന്നു തങ്കച്ചന്‍. ദോഷം പറയരുതല്ലോ അതിനു പ്രത്യുപകാരമായി ഇടക്കൊക്കെ തന്റെ റ്റെനന്‍സിനു മുളങ്കുഴ ഷാപ്പീന്ന് ഓരോ കുപ്പി തെങ്ങിന്‍ കള്ളു വാങ്ങി കൊടുത്ത് സന്തോഷിപ്പിച്ചിരുന്നു.
സ്വന്തമായി ഒരു കാന്റീന്‍ ഇല്ലാത്ത പോളീടെക്നിക്കിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിശപ്പും ദാഹവും അകറ്റാന്‍ പിറവിയെടുത്ത തങ്കച്ചന്റെ ഹോട്ടല്‍ ഓണ്‍ വീല്‍സ്, കോസ്റ്റ കഫെ യും റൊളാണ്ടൊ യും പോലെ മെര്‍സിഡിസ് - സ്കാനിയാ കാരവനുകള്‍ ആയിരുന്നില്ല പകരം കാര്യറില്‍ വലിയൊരു സ്റ്റീല്‍ ഫ്ളാസ്ക് ഫിറ്റ് ചെയ്ത റാലി സൈക്കിള്‍ ആയിരുന്നു, വിദ്യാര്‍ഥി വര്‍ഗ്ഗത്തിനു ക്രെഡിറ്റ് നല്‍കിയാല്‍ അതു തിരികെ മേടിക്കുന്നത് ധനവാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് പോലെ വിഷമകരമായതിനാല്‍ ലോകത്ത് ആദ്യമായി പ്രീ പേയ്ഡ് കാപ്പി സംവിധാനം നടപ്പില്‍ വരുത്തിയതും രാജ്യത്തിനകതും പുറത്തുമുള്ള സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരുടെ ഇടയില്‍ കാപ്പിച്ചേട്ടന്‍ എന്നറിയപ്പെട്ടിരുന്ന തങ്കച്ചന്‍ തന്നെ.
തങ്കച്ചന് സമകാലീനനും ക്ലാസ്മിസ്റ്റേക്കും സ്ര്‍വ്വോപരി നാട്ടിലെ വിരലിലെണ്ണാവുന്ന പേര്‍ഷ്യക്കാരില്‍ ഒരുവനുമായിരുന്നു ഒരുക്കുഴീലെ ചെല്ലപ്പന്‍. ചെറുപ്പത്തില്‍ കാര്‍ത്യാനിയമ്മ ധാരാളം കോമ്പ്ലാന്‍ കലക്കി കൊടുത്തിട്ടുള്ളതുകൊണ്ടാണോ റേഷന്‍ ഇരുമ്പരിയുടെ ഗുണംകൊണ്ടാണോ ആറടി ഉയരവും അതിനൊത്ത മസിലുമുള്ള ഒത്ത ഒരു ഉരുപ്പടിയായിരുന്നു ചെല്ലന്‍സ്, കള്ളുകുപ്പി കാണുമ്പോല്‍ ഉണ്ടാകുന്ന പരവേശവും ഒരല്‍പ്പം ആത്മപ്രശംസയും മാറ്റിനിര്‍ത്തിയാല്‍ പ്രശസ്തനാകാനുള്ള കുരുത്തക്കേടുകള്‍ ഒന്നും തന്നെ ചെല്ലന്‍സിനു കൈവശമുണ്ടായിരുന്നില്ല, എങ്കിലും ശബരിമലയ്ക്കു പോയപ്പോള്‍ നൂറു പുലിയെ കണ്ട കഥ ചെല്ലന്‍സിന്റെ പേരിലും പ്രചരിക്കുന്നുണ്ട്.
ബ്രൂട്ടിന്റെ മണവും റോത്മാന്‍സിന്റെ പുകയുമായി വന്നിറങ്ങിയ ദിവസം മുതല്‍ ഉള്ള പൂതിയാണ് ഒരു കാര്‍ വാങ്ങണമെന്നത്, അല്ലെങ്കിലും റിയാദില്‍ അറബാബിന്റെ ചവര്‍ലൈറ്റും പോണ്ഡ്യാക്കും ഓടിക്കുന്ന താന്‍ നാട്ടില്‍ ഒരു അമ്പാസിഡറെങ്കിലും ഓടിക്കണ്ടെ? വണ്ടിബ്രോക്കര്‍ കുറുവച്ചനെ വിളിച്ചുവരുത്തി, കുറുവന്‍ പലവുരു ഡയറി തുറന്നു താടിയുഴിഞ്ഞു, ചില മുതലാളിമാരുടെ ഷെഡ്ഡിലും പല റ്റാക്സ്സി സ്റ്റാന്‍ടിലും പോയി; ബമ്പറില്‍ തട്ടി നോക്കി, ബോണറ്റ് പൊക്കി നോക്കി; വില പറയുംബം മാത്രം അവര്‍ക്കെല്ലാം ഒരേ മറുപടിയാരുന്നു.."എന്റെ കുറുവച്ചാ കാപ്പി തണുക്കുന്നേനു മുന്‍പ് കുടിക്ക്, ഈ സാറുപറയുന്ന തുകയ്ക്ക് തല്‍ക്കാലം വില്‍ക്കുന്നില്ല, ഇതിവിടെത്തന്നെ കിടക്കട്ടെ" പതിയേ കാറുമോഹങ്ങള്‍ മാര്‍ക് ത്രീയില്‍ നിന്നും റ്റുവിലേക്കും വെറും ഹിന്ദുസ്ഥാനിലേക്കും കുടിയിറക്കപ്പെട്ടു.
പിറ്റേദിവസം മുളങ്കുഴ കവലയില്‍ എത്തിയവരൊക്കെ കണ്ട കാഴ്ച നാട്ടിലെ യുവ കേസരികളില്‍ പലരും ഇറാക്ക് യുദ്ധം കഴിഞ്ഞെത്തിയ അമേരിക്കന്‍ പട്ടാളക്കാരെപ്പോലെ ദേഹമാസകലം പരിക്കുമായി ഞൊണ്ടി നടക്കുന്നതാണ്. എന്തായാലും ജീപ്പു വാങ്ങിയത് ചെല്ലപ്പനെങ്കിലും അയല്വക്കത്തുള്ളവെരുടെ പൊളിഞ്ഞ വേലികള്‍ കെട്ടിക്കൊടുക്കേണ്ട ബാധ്യത തങ്കച്ചന് തന്നെ.
അങ്ങനെ ഒരു വൈകുന്നേരം മണിപ്പുഴ ഷാപ്പില്‍ രണ്ടു കുപ്പി മൂത്ത തെങ്ങിനും തലക്കറിക്കും മുന്നില്‍ വെച്ചാണ് ചാക്കോ മേസ്തിരിയുടെ വാല്യൂഡ് അഡ്വൈസ് ചെല്ലന്‍സിനു കിട്ടുന്നത് " എന്റെ കുഞ്ഞേ നീയെന്തിനാ അമ്പാസഡറിനു കാശു മുടക്കുന്നേ.. ഇപ്പം കോട്ടേത്തും കഞ്ഞിരപ്പള്ളീലും ഒക്കെ ഉള്ള വല്യ മോലാളിമാരെല്ലാം ജീപ്പല്ലേ മേടിക്കുന്നെ ജീപ്പിനല്ലേ ഇപ്പം സ്റ്റാറ്റസ് കൂടുതല്‍.." പിന്നെ വല്യ കാശുമൊടക്കില്ലാതെ ചുളുവില്‍ ജീപ്പ് സംഘടിപ്പിക്കാനുള്ള വഴിയും പറഞ്ഞുകൊടുത്തു. താലൂക്കാശുപത്രീല്‍ കണ്ടം ചെയ്ത വണ്ടി ലേലം ചെയ്യുമ്പം ഒരെണ്ണം ലേലംപിടിക്കുക, കെട്ടിവലിച്ച് എന്റെ വര്‍ഷോപ്പില്‍ എത്തിക്കുക, ബാക്കിയൊക്കെ ഞാന്‍ ഏറ്റു അതു നല്ല കുട്ടപ്പനാക്കി കയ്യിത്തരാം.
മേസ്തിരീടെ പിടിപാടിന്റെ കൂടുതല്‍ കൊണ്ട് 52 മോഡല്‍ വില്ലീസ് ഒന്നു കിട്ടി, അകത്ത് വളര്‍ന്നു കേറിയ കാടൊക്കെ വെട്ടിമാറ്റി, ഉള്ളില്‍ പെറ്റുകിടന്ന പട്ടിയേം കുഞ്ഞുങ്ങളേം ഒഴിപ്പിച്ച് കെട്ടിവലിച് മേസ്തിരീടെ വര്‍ക്ഷൊപ്പില്‍ എത്തിച്ചു, വരുന്ന വഴിയില്‍ ഇളകി വീണ ഭാഗങ്ങള്‍ പെറുക്കി മറ്റൊരു ഓട്ടോയില്‍ പിന്നാലെ എത്തിച്ചു. തഹസില്‍ദാറുടെ കാറുമുതല്‍ പോലീസ് ക്യാമ്പിലെ ഇടിവണ്ടി വരെ ഏതുതരത്തിലുമുള്ള സര്‍കാര്‍ വാഹങ്ങള്‍ പണിതുകൊടുക്കുന്ന സൂപ്പര്‍സ്പെഷ്യാലിറ്റി ഗാരേജാണ് ചാക്കോമേസ്തിരീടെത്. സര്‍കാര്‍ വണ്ടികളുമായുള്ള സഹവാസം കൊണ്ടാണോ എന്തോ മാസം ഒന്നു കഴിഞ്ഞിട്ടും ജീപ്പ് കുട്ടപ്പനായില്ല,
ആദ്യമൊക്കെ ആഴ്ചയില്‍ ഒന്നു ജീപ്പു കാണാന്‍ വന്നിരുന്ന ചെല്ലപ്പന്‍ പണിയുടെ പുരോഗതി കുറവാണെന്നു മനസിലാക്കി എന്നും വര്‍ക്ഷോപ്പില്‍ വന്നിരുപ്പായി, ജീപ്പിന്റെ പണി പെട്ടന്നു തീരുമെന്നുള്ളതിനപ്പുറം തന്റെ സൗദി കഥകള്‍ കേള്‍ക്കാന്‍ പണിക്കാരായ പ്രേക്ഷകരെ കിട്ടിയതായിരുന്നു ചെല്ലപ്പനെ അതിനു പ്രേരിപ്പിച്ചത്. "ഇതൊക്കെ എന്നാ വണ്ടി സൗദീലെ വണ്ടിയല്ലെ വണ്ടി" "ഇതൊക്കെ എന്നാ റോഡ് സൗദീലെ റോഡല്ലെ റോഡ്" എന്ന മട്ടില്‍ പുരൊഗമിച്ച കഥകളില്‍ ആദ്യമൊന്നും മേസ്തിരിക്ക് താല്‍പര്യം തോന്നിയിരുന്നില്ല എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പണിക്കാര്‍ പലരും പാസ്പോര്‍ട്ട് എടുക്കുന്നതെങ്ങിനെയാണെന്നു സംശയം ചോദിച്ചതോടെ മേസ്തിരി അപകടം മണത്തു. പിറ്റേദിവസം തന്നെ ഒരുവിധം പണിയൊക്കെ തീര്‍ത്ത് ബോള്‍ട്ടില്ലാത്തിടത്തൊക്കെ വെല്‍ഡും ചെയ്ത് മിച്ചം വന്ന നീല പെയ്ന്റും അടിച്ച് കൊടുത്ത് വിട്ടു.
ശനിയാഴ്ചയല്ലേ പണിക്കാരുടെ കണക്ക് നോക്കി ശമ്പളവും കൊടുത്ത് മേസ്തിരിയും ചെല്ലന്റെ കൂടെ ഇറങ്ങി, മണിപ്പുഴയെത്തിയപ്പോളേക്കും "പുതിയ" ജീപ്പൊക്കെ കിട്ടിയതല്ലെ രണ്ട് കുപ്പി അടിച്ചിട്ട് പോകാമെന്നായി മേസ്തിരി, ഒരു കാര്യം ചെയ്യാം നമ്മക്ക് തങ്കച്ചനെക്കൂടെ വിളിച്ച് കൊണ്ട് വരാമെന്നായി ചെല്ലന്‍, ശരി അങ്ങിനെയാകട്ടെ, വണ്ടി നേരേ തങ്കച്ചന്റെ വീട്ടിലേക്ക്.
ഇതേ സമയം തങ്കച്ചന്റെ ചായ്പ് മുറിയില്‍ വാശിയേറിയ ചീട്ട് കളി പുരോഗമിക്കുകയായിരുന്നു, ജീപ്പു വന്നു നില്‍ക്കുന്ന ശബ്ദം കേട്ടതും "പോലീസ്........" എന്നലറിക്കൊണ്ട് ഏതോ ഒരു യുവ കോമളന്‍ ജനലും പൊളിച്ച് ചാടിയതും ഒപ്പം കഴിഞ്ഞു. അതോടെ ബാക്കിയുള്ളവരും പ്രാണരക്ഷാര്‍ഥം കിട്ടാവുന്ന വതിലുകളും ജനലുകളും വഴി നാലുപാടും പാഞ്ഞു. വാതിലും ജനലും ഒന്നും കിട്ടാഞ്ഞ് ഓട് പൊളിച്ച് ചാടാന്‍ ശ്രമിച്ച കാടറോയി മാത്രം അടിവില്ലില്‍ കുരുങ്ങിയ പെരുച്ചാഴിയെപ്പോലെ തട്ടിനും കഴുക്കോലിനുമിടയില്‍ കുടുങ്ങി ത്രിശങ്കു സ്വര്‍ഗ്ഗം കണ്ടു.
ജനം ചിതറി ഓടുന്നത് കണ്ട ചെല്ലന്‍ ആദ്യം ഒന്നമ്പരന്നെങ്കിലും കാര്യം മനസിലാക്കി " നില്‍ക്കടാ അവിടെ, എടാ നില്‍ക്കാന്‍" എന്നു വിളിച്ച് തങ്കച്ചന്റെ പിന്നാലെ ഓടി ഇതു കണ്ടതോടെ തങ്കച്ചനെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണെന്നു കരുതി മറ്റുള്ളവര്‍ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ശക്തിയില്‍ മുന്നോട്ട് കുതിച്ചു. അടുത്ത വീട്ടില്‍ കുഞ്ഞാടുകളോടൊപ്പം എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എന്ന പാട്ട് പാടിക്കൊണ്ടിരുന്ന മത്തായി ഉപദേശി ഓട്ടക്കാരെക്കണ്ട് അടുത്ത ഭാഗം ഇങ്ങനെ പാടിപ്പോയി "അവനോടിയ വഴിയില്‍ കപ്പളം പിടത്തി ചാണകപ്പൊടി നിരത്തീ...."
പിറ്റേദിവസം മുളങ്കുഴ കവലയില്‍ എത്തിയവരൊക്കെ കണ്ട കാഴ്ച നാട്ടിലെ യുവ കേസരികളില്‍ പലരും ഇറാക്ക് യുദ്ധം കഴിഞ്ഞെത്തിയ അമേരിക്കന്‍ പട്ടാളക്കാരെപ്പോലെ ദേഹമാസകലം പരിക്കുമായി ഞൊണ്ടി നടക്കുന്നതാണ്. എന്തായാലും ജീപ്പു വാങ്ങിയത് ചെല്ലപ്പനെങ്കിലും അയല്വക്കത്തുള്ളവെരുടെ പൊളിഞ്ഞ വേലികള്‍ കെട്ടിക്കൊടുക്കേണ്ട ബാധ്യത തങ്കച്ചന് തന്നെ.
2011 ജൂലൈ 31
18 രൂപയുടെ അരി വില്‍ക്കുന്നത് 32 രൂപയ്‌ക്ക്
റേഷന്‍കടകളില്‍ കുറഞ്ഞ വിലയ്‌ക്ക് അരി ലഭ്യമാവുകയും ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും കുറഞ്ഞ നിരക്കില്‍ യഥേഷ്‌ടം അരിയെത്തുകയും ചെയ്‌തിട്ടും വില നിയന്ത്രിക്കാന്‍ ആളില്ല. റേഷനരിയെത്തുന്നതാകട്ടെ, കരിഞ്ചന്തയിലും.
കിലോയ്‌ക്ക് 18 രൂപ നിരക്കില്‍ സംസ്‌ഥാനത്തെത്തുന്ന അരിയാണ് മൊത്ത വിതരണക്കാരും ഇടനിലക്കാരും ചില്ലറ വ്യാപാരികളുംചേര്‍ന്ന് 10-12 രൂപ വര്‍ധിപ്പിച്ച് കൊള്ളലാഭം നേടുന്നത്. വില നിയന്ത്രിക്കാനും നിശ്‌ചയിക്കാനും സംവിധാനമില്ലാത്തതിനാല്‍ തോന്നിയ വിലയ്‌ക്കാണു പൊതുവിപണിയില്‍ അരി വില്‍ക്കുന്നത്.
വാഗണ്‍ വഴിയും ട്രെയിലര്‍ വഴിയുമാണു കേരളത്തില്‍ പ്രധാനമായും അരി എത്തിക്കുന്നത്. ഒരു കിലോ അരി കേരളത്തിലെത്തിക്കാന്‍ ഒരു രൂപയാണു ഗതാഗത ചെലവ്. വാഗണ്‍ വഴി എത്തിക്കുന്ന അരി മുഖ്യമായും കൊല്ലം ഗുഡ്‌ഷെഡിലാണ് എത്തിക്കുന്നത്. ഇവിടെ എത്തിക്കുമ്പോള്‍ ഒരു കിലോയ്‌ക്ക് 18 - 19 രൂപ വില വരുന്ന അരിയാണ് ഉപഭോക്‌താക്കളിലെത്തുമ്പോള്‍ 28-32 രൂപയാകുന്നത്.
ഗോഡൗണില്‍നിന്നു മൂന്നും നാലും കൈമറിഞ്ഞ് എത്തുന്നതാണു വില വര്‍ധിക്കാന്‍ കാരണമെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രയിലും കര്‍ണാടകയിലും അരിയുടെ വില 25 നു മുകളില്‍ ആയപ്പോഴാണ് കേരളത്തിലെ വില 30നു മുകളില്‍ എത്തിയത്. ഈ സംസ്‌ഥാനങ്ങളില്‍ വില 16 രൂപയിലെത്തിയിട്ടും വില താഴ്‌ത്താന്‍ മൊത്ത വ്യാപാരികള്‍ തയാറായിട്ടില്ല.
അരിയുടെ വില സംബന്ധിച്ച് ഭക്ഷ്യവകുപ്പു കര്‍ശന നിര്‍ദേശം നല്‍കാന്‍ തയാറാകാത്തതാണു തോന്നിയ വിലയ്‌ക്ക് അരി വില്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നെല്ലിനു നിശ്‌ചയിച്ചിരിക്കുന്ന താങ്ങുവില 11 രൂപയാണ്. കേരളത്തില്‍ ഇത് 14 രൂപയാണ്. ഒരു കിലോ നെല്ല് അരിയാക്കുമ്പോള്‍ 600 മുതല്‍ 800 ഗ്രാം വരെ അരി ലഭിക്കും.ഇതനുസരിച്ച് എത്ര ചെലവു വന്നാലും ഒരു കിലോ അരിയുടെ വില 20 രൂപയില്‍ കൂടില്ല. ഇതാണു കൊളളലാഭം നേടി ഇരട്ടിയോളം വിലയ്‌ക്കു വ്യാപാരികള്‍ വില്‍ക്കുന്നത്.
ഇതിനിടെ പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ റേഷന്‍കടകളിലൂടെ വിറ്റഴിക്കുന്ന റേഷനരി കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ സുലഭമാണ്.
റേഷന്‍ വ്യാപാരികളും സ്വകാര്യ മൊത്തവിതരണക്കാരും തമ്മിലുളള ഒത്തുകളിയിലാണു റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്. അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരിയാണു മൊത്തവ്യാപാരികള്‍ക്കു മറിച്ചു നല്‍കുന്നത്. ഈ അരിയാണ് വിവിധ ബ്രാന്‍ഡുകളില്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ എത്തുന്നത്.
ബി.പി.എല്‍. കാര്‍ഡുടമകള്‍ക്കു പ്രതിമാസം 26 കിലോ അരിയും അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഭക്ഷ്യധാന്യവുമാണു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന അരി റേഷന്‍ മൊത്തവ്യാപാരികളെ സ്വാധീനിച്ചു സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയിലെത്തിക്കുകയാണ്.
എ.പി.എല്‍. വിഭാഗത്തിന് മാസം 8.90 രൂപയ്‌ക്ക് ഒരുമാസം പ്രഖ്യാപിച്ചിരിക്കുന്ന പത്തുകിലോ അരി പൂര്‍ണമായും റേഷന്‍ വ്യാപാരികള്‍ക്ക് അലോട്ട് ചെയ്യാറില്ല. ഇതു മറയാക്കി അരി മുഴുവനായും ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഉപഭോക്‌താക്കള്‍ക്കു പലപ്പോഴും അരി നിഷേധിക്കുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ച നെല്ല് അരിയാക്കി കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ നാമമാത്രമായ റേഷന്‍ കടകള്‍ വഴി മാത്രമാണു കുത്തരി വിതരണം ചെയ്‌തത്. മറ്റു റേഷന്‍ കടകളിലെ കുത്തരി സ്വകാര്യ മൊത്തവിതരണക്കാര്‍ക്കും ബ്രാന്‍ഡഡ് അരി വിതരണം ചെയ്യുന്ന മില്ലുകാര്‍ക്കും മറിച്ചുവില്‍ക്കുകയായിരുന്നു.
കിലോയ്‌ക്ക് 18 രൂപ നിരക്കില്‍ സംസ്‌ഥാനത്തെത്തുന്ന അരിയാണ് മൊത്ത വിതരണക്കാരും ഇടനിലക്കാരും ചില്ലറ വ്യാപാരികളുംചേര്‍ന്ന് 10-12 രൂപ വര്‍ധിപ്പിച്ച് കൊള്ളലാഭം നേടുന്നത്. വില നിയന്ത്രിക്കാനും നിശ്‌ചയിക്കാനും സംവിധാനമില്ലാത്തതിനാല്‍ തോന്നിയ വിലയ്‌ക്കാണു പൊതുവിപണിയില്‍ അരി വില്‍ക്കുന്നത്.
വാഗണ്‍ വഴിയും ട്രെയിലര്‍ വഴിയുമാണു കേരളത്തില്‍ പ്രധാനമായും അരി എത്തിക്കുന്നത്. ഒരു കിലോ അരി കേരളത്തിലെത്തിക്കാന്‍ ഒരു രൂപയാണു ഗതാഗത ചെലവ്. വാഗണ്‍ വഴി എത്തിക്കുന്ന അരി മുഖ്യമായും കൊല്ലം ഗുഡ്‌ഷെഡിലാണ് എത്തിക്കുന്നത്. ഇവിടെ എത്തിക്കുമ്പോള്‍ ഒരു കിലോയ്‌ക്ക് 18 - 19 രൂപ വില വരുന്ന അരിയാണ് ഉപഭോക്‌താക്കളിലെത്തുമ്പോള്‍ 28-32 രൂപയാകുന്നത്.
ഗോഡൗണില്‍നിന്നു മൂന്നും നാലും കൈമറിഞ്ഞ് എത്തുന്നതാണു വില വര്‍ധിക്കാന്‍ കാരണമെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രയിലും കര്‍ണാടകയിലും അരിയുടെ വില 25 നു മുകളില്‍ ആയപ്പോഴാണ് കേരളത്തിലെ വില 30നു മുകളില്‍ എത്തിയത്. ഈ സംസ്‌ഥാനങ്ങളില്‍ വില 16 രൂപയിലെത്തിയിട്ടും വില താഴ്‌ത്താന്‍ മൊത്ത വ്യാപാരികള്‍ തയാറായിട്ടില്ല.
അരിയുടെ വില സംബന്ധിച്ച് ഭക്ഷ്യവകുപ്പു കര്‍ശന നിര്‍ദേശം നല്‍കാന്‍ തയാറാകാത്തതാണു തോന്നിയ വിലയ്‌ക്ക് അരി വില്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നെല്ലിനു നിശ്‌ചയിച്ചിരിക്കുന്ന താങ്ങുവില 11 രൂപയാണ്. കേരളത്തില്‍ ഇത് 14 രൂപയാണ്. ഒരു കിലോ നെല്ല് അരിയാക്കുമ്പോള്‍ 600 മുതല്‍ 800 ഗ്രാം വരെ അരി ലഭിക്കും.ഇതനുസരിച്ച് എത്ര ചെലവു വന്നാലും ഒരു കിലോ അരിയുടെ വില 20 രൂപയില്‍ കൂടില്ല. ഇതാണു കൊളളലാഭം നേടി ഇരട്ടിയോളം വിലയ്‌ക്കു വ്യാപാരികള്‍ വില്‍ക്കുന്നത്.
ഇതിനിടെ പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ റേഷന്‍കടകളിലൂടെ വിറ്റഴിക്കുന്ന റേഷനരി കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ സുലഭമാണ്.
റേഷന്‍ വ്യാപാരികളും സ്വകാര്യ മൊത്തവിതരണക്കാരും തമ്മിലുളള ഒത്തുകളിയിലാണു റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്. അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരിയാണു മൊത്തവ്യാപാരികള്‍ക്കു മറിച്ചു നല്‍കുന്നത്. ഈ അരിയാണ് വിവിധ ബ്രാന്‍ഡുകളില്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ എത്തുന്നത്.
ബി.പി.എല്‍. കാര്‍ഡുടമകള്‍ക്കു പ്രതിമാസം 26 കിലോ അരിയും അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഭക്ഷ്യധാന്യവുമാണു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന അരി റേഷന്‍ മൊത്തവ്യാപാരികളെ സ്വാധീനിച്ചു സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയിലെത്തിക്കുകയാണ്.
എ.പി.എല്‍. വിഭാഗത്തിന് മാസം 8.90 രൂപയ്‌ക്ക് ഒരുമാസം പ്രഖ്യാപിച്ചിരിക്കുന്ന പത്തുകിലോ അരി പൂര്‍ണമായും റേഷന്‍ വ്യാപാരികള്‍ക്ക് അലോട്ട് ചെയ്യാറില്ല. ഇതു മറയാക്കി അരി മുഴുവനായും ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഉപഭോക്‌താക്കള്‍ക്കു പലപ്പോഴും അരി നിഷേധിക്കുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ച നെല്ല് അരിയാക്കി കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ നാമമാത്രമായ റേഷന്‍ കടകള്‍ വഴി മാത്രമാണു കുത്തരി വിതരണം ചെയ്‌തത്. മറ്റു റേഷന്‍ കടകളിലെ കുത്തരി സ്വകാര്യ മൊത്തവിതരണക്കാര്‍ക്കും ബ്രാന്‍ഡഡ് അരി വിതരണം ചെയ്യുന്ന മില്ലുകാര്‍ക്കും മറിച്ചുവില്‍ക്കുകയായിരുന്നു.
വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
2011 ജൂലൈ 29
നാടുവാഴികള്‍
കേരളത്തിലെ ഏറ്റവും പ്രചാരമുള്ളതെന്നു കൊട്ടി ഘോഷിക്കപ്പെടുന്ന ചില പത്ര ദൃശ്യ മാധ്യമങ്ങള്‍ തമസ്കരിച്ച എന്നാല്‍ ഭരണ - മാഫിയാ ബന്ധത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ തുറന്നുകാട്ടുന്ന രണ്ട് വാര്‍ത്തകള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്ത് വായിച്ച് നോക്കു.
1) ഭൂമാഫിയ കളിച്ചു :മേഴ്‌സി കുട്ടന്റെ അക്കാദമിസ്വപ്‌നം പൊലിഞ്ഞു.
2) എസ്.ഐക്കും സംഘത്തിനും എതിരേ ആഡംബരകാര്‍മാഫിയ അഴിഞ്ഞാടി.
ജാതി മത സംഘടനകളും കള്ളപ്പണ/ഭൂ മാഫിയകള്‍ നല്‍കുന്ന സഹായങ്ങള്‍ ആവോളം സ്വീകരിക്കുന്നവരും അധികാര സ്ഥാനങ്ങളില്‍ സ്വധീന ശക്തികളാകുമ്പോള് അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സമ്രക്ഷിക്കുവാന്‍ വേണ്ടി, രണ്ട് തലമുറകളായി നാടിന്റെ യശ്ശസ്സുയര്‍ത്തിയ കായിക താര കുടുംബം പുതു താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനായി ആരംഭിക്കുന്ന കായിക അക്കാദമി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതില്‍ തെല്ലും അല്‍ഭുതപ്പെടെണ്ടതില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുക്കളയില്‍പ്പോലും വെബ് ക്യാമറ സ്ഥാപിച്ച് ലോകം മുഴുവന്‍ സമ്പ്രേക്ഷണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും "സുതാര്യമായ" സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനം, നിലവിലുള്ള സര്‍ക്കാരില്‍ ഏറ്റവും അധികം സ്വാധീനമുള്ള, ലോകത്ത് എവിടെ എന്ത് സംഭവിച്ചാലും അടുത്ത എഡിഷനില്‍ അക്രമി വന്ന വഴി, അക്രമി അപ്പിയിട്ട സ്ഥലം, അക്രമി പോയ വഴി എന്ന തരത്തില്‍ സമയക്രമം അടക്കം വിശദമായ രേഖചിത്രം പ്രസിദ്ധീകരിക്കുന്നവരും, പത്രത്തിനൊപ്പം ഒരു "സംസ്കാരം" കൂടെ പ്രചരിപ്പിക്കുന്നവരും അറിഞ്ഞില്ല എന്നു കരുതാനാവില്ലല്ലൊ?
പുതിയ ഭരണക്കാര്‍ അധികാരമേറ്റതോടെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ, അല്ലെങ്കില്‍ റബ്ബര്‍തോട്ടം കടും വെട്ട് വെട്ടി ചാറൂറ്റുന്നതു പോലെയാണ് ചിലരുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ കോളേജുകാരുമായുള്ള ഒത്തുകളിയിലും ബാര്‍ ലൈസന്‍സുകള്‍ സീബീയെസ്സീ സ്കൂളുകള്‍ എന്നിവക്കുള്ള അനുവാദം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇതു വള്രെ വ്യക്തമായതുമാണ്. ആയുസ്സിന്റെ കാര്യത്തില്‍ ഒരുറപ്പുമില്ലാത്ത ഭരണം താഴെ വീഴും മുന്‍പ് പരമാവധി മുതെലെടുപ്പു നടത്തുക എന്ന വികാരമാവാം ഇത്തരം ആക്രാന്തത്തിനാധാരം, എന്നാല്‍ ക്രമസമാധാന പാലനത്തിനും, സാമ്പത്തിക കുറ്റവാളികളെ പിടികൂടുന്നതുനും എത്തിയ പോലീസുദ്യോഗസ്ഥരെ പച്ച ലഡു തിന്നുന്ന ചില പ്രാദേശിക നാടുവാഴികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സംശയം മലപ്പുറം കേരളത്തില്‍ തന്നെയാണോ? അതോ വല്ല ഗുജറാത്തിലോ ബീഹാറിലോ ഉള്ള സ്ഥലമാണോ?
ഈ വാര്‍ത്തയും മുകളില്‍ സൂചിപ്പിച്ച മാധ്യമ പുങ്കവന്മാര്‍ പ്രാദേശിക വാര്‍ത്തയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍പൊരിക്കല്‍ കേരളത്തിലെ ഏറ്റവും വലിയ "ബ്ലേഡ് കമ്പനിയുടെ" ഉടമകളിലൊരുവന്‍ രണ്ട് അധോലോക ഗുണ്ടാത്തലവന്മാരോടൊപ്പം സഞ്ചരിക്കുമ്പോള്‍ മറ്റു ചില ഗുണ്ടാക്കുഞ്ഞുങ്ങളുടെ കത്തിക്കിരയായ സംഭവം മാസങ്ങളോളം ഒന്നാം പേജില്‍ ലീഡ് വാര്‍ത്ത നല്‍കി സര്‍ക്കാരിനെ ആക്രമിച്ച പത്രങ്ങള്‍ ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഓഫീസര്‍ സമാന രീതിയില്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത തമസ്കരിച്ചത് ഏതു തരം പത്രധര്‍മ്മമാണ് ?
2011 ജൂലൈ 28
അന്ധവിശ്വാസം വളര്‍ത്തുന്നു
പ്രമുഖ ചാനലായ ഏഷ്യാനെറ്റ് നാടിനെക്കുറിച്ച് അന്ധവിശ്വാസം വിളമ്പുന്നുവെന്നു പരാതി. കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ 'പ്രേതങ്ങള്‍'വാഹനാപകടങ്ങളുണ്ടാക്കുന്നുവെന്ന് പൊടിപ്പും തൊങ്ങലും വെച്ച് 'സ്ഥാപിയ്ക്കുന്ന' ഏഷ്യാനെറ്റ് പരിപാടിക്കെതിരെയാണ് ആലപ്പുഴ ചാരുംമൂടിനു സമീപം ചുടലമുക്കുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നൂറനാട് കുഷ്ഠരോഗാശുപത്രിയുടെ കിഴക്കേ മതില്‍ അവസാനിക്കുന്നിടത്തെ ചുടലമുക്കിനെയാണ് 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ് പ്രേത കേന്ദ്രമാക്കിയത്. ഇവിടെ വാഹനാപകടങ്ങളുണ്ടാകുന്നത് പ്രേതാത്മാക്കളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് സ്ഥാപിക്കുന്നവിധത്തില്‍ പലരുടെയും പ്രതികരണങ്ങളും ചാനലിന്റെ നിരീക്ഷണങ്ങളും ചേര്‍ത്തായിരുന്നു പരിപാടി.
കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ പ്രേതാത്മാക്കളാണ് ഇവിടെ അപകടം വിതയ്ക്കുന്നതെന്നാണ് ബിജെപി താമരക്കുളം മണ്ഡലം ഭാരവാഹി പരിപാടിയില്‍ പറഞ്ഞത്. ഇവിടെ ബ്രാഹ്മണന്‍ അപകടത്തില്‍ മരിച്ചുവെന്നും, മറ്റുള്ളവയെക്കാള്‍ 'ശക്തികൂടിയ പ്രേതമാണിതെന്നും' മറ്റൊരാള്‍ പറഞ്ഞു. 53 വര്‍ഷംമുമ്പ് റോഡ് ടാറിങ് ജോലിക്കെത്തിയ നാല് പട്ടാണികള്‍ തീയില്‍പ്പെട്ട് ഇവിടെ മരിച്ചുവെന്നു പറയുന്ന ഒരാളെയും ചാനല്‍ അവതരിപ്പിച്ചു. സൈക്കിളിലെത്തിയ രണ്ടുകുട്ടികളെ ഇവിടെ ലോറിയിടിച്ചു വീഴ്ത്തിയപ്പോള്‍ ഇവരിലൊരാള്‍ തല്‍ക്ഷണം മരിച്ചുവെന്നും ഈ വിവരം പുറത്തറിയാതിരിക്കാന്‍ കൂടെവന്ന ബാലനെ കൊലപ്പെടുത്തി ലോറിക്കാര്‍ കടന്നുവെന്ന 'വെളിപ്പെടുത്തലാ'ണ് മറ്റൊന്ന്. അലഞ്ഞുതിരിയുന്ന ഈ പ്രേതാത്മാക്കളെല്ലാം ഇതുവഴിവരുന്ന വാഹനങ്ങള്‍ പിടിച്ചുമറിക്കുന്നുവെന്ന ചാനലിന്റെ നിരീക്ഷണവും പരിപാടിയിലുണ്ടായി.
കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കായംകുളം-പുനലൂര്‍ റോഡിലാണ് ചുടലമുക്ക്. ഈ റോഡില്‍ അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശാസ്ത്രീയ വീക്ഷണത്തോടെ സംസാരിച്ചവരുടെ അഭിപ്രായം പരിപാടിയില്‍ നിന്നൊഴിവാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. സാനിട്ടോറിയത്തിന് സമീപമായതിനാല്‍ പ്രത്യേക പരിവേഷം നല്‍കി കള്ളക്കഥ മെനഞ്ഞവരുടെ പ്രതികരണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പരിപാടി തയ്യാറാകിയത്. പരിപാടിക്കെതിരെ നിയമനടപടിയും നാട്ടുകാര്‍ ആലോചിക്കുന്നു. മനുഷ്യനിലെ അന്ധവിശ്വാസത്തെയും ആര്‍ത്തിയെയും ആസക്തിയെയും ആവുംവിധം വളര്‍ത്തി അതില്‍ നിന്ന് വിളവെടുക്കുകയാണ് യഥാര്‍ഥത്തില്‍ മലയാളത്തിലെ ടിവി പരിപാടികളില്‍ ഭൂരിഭാഗവും. കടുത്തതോതിലുള്ള അന്ധവിശ്വാസങ്ങളാണ് ഇത്തരം പരിപാടികളും പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ സീരിയലുകളും പ്രചരിപ്പിക്കുന്നത്.
കടമറ്റത്ത് കത്തനാരും ഡ്രാക്കുളയും മറ്റു പ്രേതയക്ഷിക്കഥകളുമൊക്കെ സ്ത്രീകളുടെയും കുട്ടിളുടെയും മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇവരെ വീണ്ടും വീണ്ടും ഇതിനു മുന്നില്‍ പിടിച്ചിരുത്താന്‍ പാകത്തില്‍ അധുനികസാങ്കേതിക വിദ്യയും അന്ധവിശ്വാസങ്ങളും സംയോജിപ്പിച്ച് അവതരിപ്പിക്കുന്നു. സമൂഹത്തില്‍ നിന്ന് നന്മയും നീതിയും സത്യവും മിഥ്യയും വേര്‍തിരച്ചറിയേണ്ട പ്രായത്തില്‍ ഈ കുഞ്ഞുങ്ങള്‍ ഇത്തരം സീരിയലുകള്‍ കണ്ടിട്ടാണ് യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ അകലേക്കാണ് അവരെ ഇവവലിച്ചകറ്റുന്നത്. അവരുടെ ഹീറോകള്‍ ഇത്തരം കഥാപാത്രങ്ങളാകുമ്പോള്‍ സംഭവിക്കുന്നതാണ് നമ്മുടെ കണ്‍മുമ്പില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പല തിന്മകളും. ഈ വസ്തുത നമ്മുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ !! സീരിയലുകളുടെ മറ്റൊരു മുഖം ചൂഷണത്തിന്റേതാണ്. സാധാരണ, സീരിയലുകള്‍ക്കിടയിലെ പരസ്യം എന്നാണ് പ്രേക്ഷകര്‍ പറയുക.
യാഥാര്‍ഥത്തില്‍ പരസ്യങ്ങള്‍ക്കിടയിലെ സീരിയലുകളാണ് ഇവര്‍ കാണുന്നത്. ഒരു എപ്പിസോഡിന്റെ മൊത്തം സമയമായി പറയുന്നത് 30 മിനുട്ടാണ്. ഇതില്‍ 20 മിനുട്ടും പരസ്യങ്ങളാണ്. ബാക്കി 10മിനുട്ടില്‍ മാത്രമാണ് സീരിയല്‍ ഭാഗങ്ങള്‍ കാണിക്കുന്നത്. സീരിയല്‍ നിര്‍മാതാക്കളും പരസ്യകമ്പനികളും ചാനല്‍ ഉടമസ്ഥരുമടങ്ങുന്നത്രയങ്ങള്‍ തീര്‍ത്ത ചൂഷണവലയത്തിനുള്ളിലാണ് പാവം സ്ത്രീകള്‍ വായും പൊളിച്ചിരിക്കുന്നത്. കേരളത്തില്‍ വളര്‍ന്നുവലുതായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ചാനലുകള്‍ ചെയ്യുന്നത്. ഒരു കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്.
ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തു. പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്‌നങ്ങള്‍(ആത്മവിശ്വാസക്കുറവ്, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി. കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്. ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത് ശത്രുക്കള്‍ ചെയ്ത ദുഷ്‌കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ് നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ് ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു.
പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത് ഒരു മാനസീക അവസ്തയാണ്) വീണ്ടുപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ് മിക്കവാറും അവിടെ നിന്നും ലഭിക്കുക.
മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച് അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു എന്നത് സത്യമാണ്. ഇതിലും അപ്പുറമാണ് ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില 'ഇന്‍സ്റ്റന്റ്' അല്‍ഭുത രോഗശാന്തി. ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട് മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഹിപ്‌നോട്ടിസം കൊണ്ട് അതും മാസ്സ് ഹിപ്‌നോട്ടിസം കൊണ്ട് അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട് ഇത് ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക് മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക് നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വാര്‍ത്ത കടപ്പാട് ഡെയിലി മലയാളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
2011 ജൂലൈ 23
വനം മന്ത്രിയും വാഴപ്പിണ്ടിയും
സൂപ്പര്‍താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പുകാര്‍ കണക്കില്‍ കൊള്ളാത്ത പണവും വസ്തുവകകളും ക്ണ്ടെത്തിയെന്നും അതിലൊരാളുടെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് ഉള്‍പ്പെടെ അമൂല്യമായ പുരാവസ്തുക്കള്‍ കണ്‍ടെത്തി എന്നും മലയാളത്തിലെ മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി നമ്മുടെ വനം മന്ത്രി ഉടനേ രംഗത്തെത്തി, താരത്തിന്റെ വീട്ടില്‍ നിന്നു ആനക്കൊമ്പ് കണ്‍ടെത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. എങ്കില്‍ പിന്നെ അത് ആനക്കൊമ്പല്ല കറിവക്കാന്‍ വെച്ചിരുന്ന വാഴപ്പിണ്ടിയാണെന്ന് തിരുത്ത് വരാന്‍ അധികം സമയം ആവശ്യമില്ലെന്നു സാരം. ഇനി മറ്റേ താരം മൂന്നാറില്‍ കയ്യേറിയ വനംവകുപ്പിന്റെ ഭൂമി താരത്തിന് തിരികെ കൊടുത്ത് അതു പിടിച്ചെടുത്ത റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ മാപ്പു പറയണമെന്ന് പ്രസ്താവന പുറകേ വരുമായിരിക്കും, ബഹുമാനപ്പെട്ട മന്ത്രീ താങ്കള്‍ ഇപ്പോള്‍ സിനിമാ സെറ്റിലല്ല ഒറിജിനല്‍ മന്ത്രിക്കസേരയിലാണിരിക്കുന്നത് എന്ന് മറന്നു പോകരുത്.
അല്ലെങ്കിലും സ്വന്തം ജീവന്‍ കൊടുത്തും നായകനെ രക്ഷിക്കുകയും നായകനെ മഹത്വവല്‍ക്കരിക്കുകയുമാണല്ലോ സൂപ്പര്‍താര സിനിമകളിലെ സഹനടന്റെ ധര്‍മ്മം.
പൂജപ്പുര വല്യപിള്ള വനം വകുപ്പിനു വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോളേ കാട്ടിലെ കരിവീട്ടിക്കും വെണ്‍തേക്കിനും ആനക്കൊമ്പിനും, പുലിനഘത്തിനും, കരിംകുരങ്ങുരസായനത്തിനും ഒക്കെ ഇനി നല്ല മാര്‍ക്കറ്റുണ്ടാകുമെന്നു ജനം പ്രതീക്ഷിച്ചിരുന്നതാ...
2011 ജൂലൈ 20
സ്പീക്കറുടെ ഒത്തുകളിയില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു
ധനവിനിയോഗ ബില്ല് വോട്ടിനിടേണ്ട സമയത്ത് നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവാണെന്ന് ബോധ്യപ്പെട്ടതോടെ സഭയ്ക്ക് പുറത്തായിരുന്നവര്‍ തിരിച്ചെത്തുംവരെ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയി സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിച്ചു. ഇതിനിടെ ബില്‍ ഉടന്‍ വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടുതവണ നടുത്തളത്തിലിറങ്ങിയത് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കി. സ്പീക്കറും ഭരണപക്ഷവും ഒത്തുകളിച്ച് അരമണിക്കൂര്‍ വോട്ടെടുപ്പ് നീട്ടിയെങ്കിലും ബില്ലിന് അനുകൂലമായി 67 പേര്‍ വോട്ടുചെയ്തതായാണ് സ്ക്രീനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ , 69 പേര്‍ അനുകൂലിച്ചതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു.
സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാക്കള്‍ പിന്നീട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ധനവിനിയോഗ ബില്ലിന്റെ മൂന്നാം വായനയും കഴിഞ്ഞ് വോട്ടിനിടേണ്ട വേളയിലാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭരണപക്ഷത്തെ പത്ത് അംഗങ്ങള്‍ അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. അപകടം തിരിച്ചറിഞ്ഞ ഭരണപക്ഷം വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നടപടികള്‍ നിര്‍ത്തിവച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയനും അതിന് കൂട്ടുനിന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയത്. ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സ്പീക്കര്‍ അനുവദിച്ചില്ല. ഭരണപക്ഷത്ത് അംഗബലം ഇല്ലെന്ന് മനസിലാക്കിയ ഭരണപക്ഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. പ്രസംഗം പൂര്‍ത്തിയാക്കി സീറ്റിലിരുന്ന ധനമന്ത്രി കെ എം മാണിയോട് വീണ്ടും പ്രസംഗിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പിലേക്ക് കടക്കാതെ മന്ത്രി എഴുന്നേറ്റുനിന്നു. പ്രകോപനം ഉണ്ടാക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. വോട്ടിനിട്ടാല്‍ കുഴപ്പമാകുമെന്നും മന്ത്രിമാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു.
വോട്ടെടുപ്പ് ആരംഭിക്കാത്ത സ്പീക്കറുടെ നിലപാടിനെ ചോദ്യംചെയ്ത് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. ഇതിനിടെ ബെന്നിബെഹനാന്‍ , ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ പുറത്തേക്ക് പോയി ചിലരെ വിളിച്ചുവരുത്തി. കെ അച്യുതന്‍ , ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സഭയില്‍ എത്തി. അപ്പോഴും ഭൂരിപക്ഷം കിട്ടില്ലെന്ന സ്ഥിതിയായിരുന്നു. നടപടികളൊന്നുമില്ലാതെ സ്പീക്കര്‍ സഭ നീട്ടിക്കൊണ്ടുപോകുന്നതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വോട്ടെടുപ്പ് നടത്തണമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ ഏതാനും മിനിറ്റ് കൂടി വെറുതെ ചെലവിട്ടു. ഭരണപക്ഷ ബെഞ്ചുകളില്‍ ആളില്ലാത്തതിനാലാണ് മാണി പ്രസംഗം നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്നാണ് വോട്ടെടുപ്പിന് ബെല്‍ അടിച്ചത്. അതിന് തൊട്ടുമുമ്പാണ് കെ അച്യുതന്‍ എത്തിയത്. 67 പേര്‍ വോട്ടുരേഖപ്പെടുത്തിയതായി സ്ക്രീനില്‍ തെളിഞ്ഞു. ഒരാളുടെ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് ആരോ വിളിച്ചു പറഞ്ഞു. അത് കൂടി ചേര്‍ത്ത് 68 വോട്ട് എന്ന് സ്പീക്കര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് 69 എന്നാക്കി. വര്‍ക്കല കഹാര്‍ ഉള്‍പ്പെടെ അതിന് ശേഷമാണ് എത്തിയത്. എന്നാല്‍ , ഭരണപക്ഷത്ത് ആരൊക്കെ ഹാജരായെന്ന് വെളിപ്പെടുത്തിയില്ല.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രകടനമായി പുറത്തേക്ക് പോയി. ധനവിനിയോഗ ബില്ലിന് ഭൂരിപക്ഷം ഇല്ലെന്നും ചായക്കടയിലും ഷാപ്പിലും ഇരുന്നവരെ വിളിച്ചുകൊണ്ടുവന്നാണ് വോട്ട് ചെയ്യിച്ചതെന്നും സഭാകവാടത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടിക്കെതിരെ വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. ഭരണപക്ഷത്തെ ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള കോതമംഗലത്തുമാണ് ഉള്ളത്.
21 ജൂലൈ 2011 ദേശാഭിമാനി ഓണ്‍ ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്
2011 ജൂലൈ 19
അവാര്‍ഡ് കിട്ടിയ വനിത
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ശാസിക്കണമെന്നു ലോകായുക്‌ത രാഷ്‌ട്രതിയോടു ശുപാര്‍ശ ചെയ്‌തു. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ഥം പുറത്തിറക്കിയ ലഘുലേഖയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിതാ ഭരദ്വാജാണു ലോകായുക്‌തയ്‌ക്കു പരാതി നല്‍കിയത്.
ചെലവുകുറഞ്ഞ 60000 ഫ്‌ളാറ്റുകള്‍ ജനങ്ങള്‍ക്കു കൈമാറാന്‍ തയാറാക്കിയിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു ലഘുലേഘയില്‍ ദീക്ഷിത്ത് നല്‍കിയ വാഗ്‌ദാനം. ഇതു വാസ്‌തവവിരുദ്ധമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണു ദീക്ഷിത്തിനെ ശാസിക്കാന്‍ രാഷ്‌ട്രപതിയോട് ലോകായുക്‌ത ജസ്‌റ്റിസ് മന്‍മോഹന്‍ സരിന്‍ ശുപാര്‍ശ ചെയ്തത്.
ചെലവുകുറഞ്ഞ 60000 ഫ്‌ളാറ്റുകള്‍ ജനങ്ങള്‍ക്കു കൈമാറാന്‍ തയാറാക്കിയിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു ലഘുലേഘയില്‍ ദീക്ഷിത്ത് നല്‍കിയ വാഗ്‌ദാനം. ഇതു വാസ്‌തവവിരുദ്ധമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണു ദീക്ഷിത്തിനെ ശാസിക്കാന്‍ രാഷ്‌ട്രപതിയോട് ലോകായുക്‌ത ജസ്‌റ്റിസ് മന്‍മോഹന്‍ സരിന്‍ ശുപാര്‍ശ ചെയ്‌തത്.
ഈ വാര്‍ത്തയോട് അനുബന്ധിച്ച് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മറ്റൊരു വാര്‍ത്ത താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്
ദിവംഗതയായ മേഴ്സി രവിയെ ഇങ്ങനെ അപമാനിക്കേണ്ടതുണ്ടായിരുന്നോ?
2011 ജൂലൈ 16
ചില ചില്ലറക്കാര്യങ്ങള്‍
ഞാന്‍ ഒരു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ പോയിരുന്നു. അവിടെവച്ച് രണ്ട് മൂന്ന് പ്രാവശ്യം NMMT യുടെ ( നവി മുംബയിലെ സര്‍കാര്‍ വക ബസ് സര്‍വ്വീസ് ) സാധാ ബസില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ "ഞെട്ടിക്കുന്ന" ഒരു അനുഭവമാണ് എന്നെ ഈ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്.
"ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയുന്നതിനു മുന്‍പ് അല്‍പം ഫ്ലാഷ് ബാക്കിലേക്ക് പോയ്‌വരാം, നമ്മുടെ സ്വന്തം നാട്ടില്‍ നമ്മുടെ സ്വന്തം ആനവ്ണ്ടിയില്‍.
എതാണ്ടൊരു ആറേഴു വര്‍ഷങ്ങള്‍ക് മുന്‍പ് ചെങ്ങന്നൂരില്‍ ഒരു സര്‍വീസ് കാള്‍ അറ്റന്ന്റ് ചെയ്ത് കോട്ടയത്തിന് മടങ്ങുകയായിരുന്നു ഞാന്‍, ഏകദേശം രാത്രി പത്തുമണി ആയിട്ടുണ്ടാകും ചെങ്ങന്നൂര്‍ KSRTC ബസ്റ്റാന്റില്‍ എത്തുമ്പോള്‍, കൊട്ടാരക്കര നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള ആനവണ്ടികളില്‍ ചിലത് ലിബിയക്ക് മുകളില്‍ പറക്കുന്ന നാറ്റോ സേനയുടെ യുദ്ധവിമാനങ്ങള്‍ പോലെ എംസീ റോഡില്‍ നിര്‍ത്തി ആളിറക്കിയിട്ട് സ്റ്റാന്റില്‍ കയറാതെ വടക്കോട്ട് പോയി.
ഒടുവില്‍ എംസീ റോഡില്‍ നിര്‍ത്തിയ ഒരു ഫാസ്റ്റ് പാസഞ്ചര്‍ ആനവണ്ടിയില്‍ സാഹസികമായി കയറിപ്പറ്റി. കൂടുതല്‍ ആളുകയറിയാല്‍ കോര്‍പറേഷന്‍ ലാഭത്തിലാകുമെന്നു ഭയന്നിട്ടാവണം ഈ ബസും സ്റ്റാന്റില്‍ കാത്തു നില്‍ക്കുന്ന നിരവധി ആളുകളെ കബളിപ്പിച്ച് റോഡിലൂടെ കടന്നു പോയി. അടുത്തപടി ടിക്കറ്റെടുക്കുകയാണ്, അന്ന് ചെങന്നൂര്‍ കോട്ടയം ഫാസ്റ്റ് നിരക്ക് 31 രൂപയാണ്. എന്റെ കയ്യില്‍ ചില്ലറയായി ആകെ ഉള്ളത് 10 രൂപയുടെ ഒരു നോട്ട് മാത്രം. പിന്നെയുള്ളത് ഏതാനും 100 രൂപാ നോട്ടുകളും. ഞാന്‍ 100 രൂപ കൊടുത്തിട്ട് പറഞ്ഞു "ഒരു നാട്ടകം" മറുപടി ഉടനേ വന്നു "ചങ്ങനാശ്ശേരിക്കപ്പുറം എല്ലാം കോട്ടയം ടിക്കറ്റെടുക്കണം" അതു സാരമില്ല സര്‍, എനിക്കിറങ്ങേണ്ടത് നാട്ടകത്താണ് കോട്ടയത്തിനുള്ള പൈസ എടുത്തോളൂ... പിന്നെ ഞാന്‍ കൊടുത്ത നോട്ട് ബാങ്കുകാര്‍ സംശയമുള്ള നോട്ട് പരിശോധിക്കുന്നപോലെ തിരിചും മറിച്ചും നോക്കിയിട്ട് അടുത്ത ചോദ്യം "നിന്റെ കയ്യില് ഇതിലും വല്യ നോട്ടൊന്നും ഇല്യോടേയ് - ഇപ്പോള്‍ ബാക്കിതരാന്‍ ചില്ലറ ഇല്ല ചങ്ങനാശ്ശേരി കഴിയട്ടെ"
ചങ്ങനാശ്ശേരി കഴിഞ്ഞ് ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ 19 രൂപ ബാക്കി തന്നു, 50 ഇറങ്ങുന്ന സമയത്ത് തരാം എന്നാശ്വസിപ്പിച്ചു നമ്മുടെ കണ്ടക്ടര്‍ സാര്‍. നാട്ടകം കോളേജ് സ്റ്റോപ്പിനു കുറച്ച് മുന്‍പ് എണീറ്റ് ചെന്നു ആളിറങ്ങാനുണ്ടെന്ന് അറിയിച്ചു, ഈ ബസ്സിന് ചിങ്ങവനം കഴിഞ്ഞാല്‍ പിന്നെ കോട്ടയത്തേ സ്റ്റോപ്പുള്ളെന്നായി കണ്ടക്ടര്‍ സാര്‍, അപ്പോള്‍ പള്ളം പൊസ്റ്റോഫീസിനു മുന്നില്‍ ഒരാളേ ഇറക്കിയതോ? എന്നു ഞാന്‍. അയാള്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലെ പോലീസുകാരനും സ്ഥിരം യാത്രക്കാരനുമാണെന്ന് മറുപടി. ബെല്ലടിക്കാന്‍ യാതൊരു ലക്ഷണവും കാട്ടാത്ത കണ്ടക്ടര്‍ സാറിനോട് പോലീസുകാര്‍ പറഞ്ഞാല്‍ മാത്രമേ ബസ്സ് നിര്‍ത്തുകയുള്ളൂ എങ്കില്‍ ഞാന്‍ ക്ണ്ട്രോള്‍ റൂമില്‍ വിളിക്കാം എന്നു പറഞ്ഞ് മൊബൈല്‍ എടുത്തു അതോടെ ബെല്ലടിച്ച അയാള്‍ വേഗം ഇറങ്ങ് എന്നു ധൃതി കൂട്ടി എന്നെ ഇറക്കിവിട്ടു. ഇതിനകം ബസ്സ് എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് നിന്നും 2 കിലോമീറ്ററിലധികം മുന്നോട്ടോടി ട്രാവങ്കൂര്‍ സിമിന്റ് ഫാക്ടറിക്കും കോടിമതക്കും ഇടയിലുള്ള വിജനമായ പ്രദേശത്ത് എത്തിയിരുന്നു. പിന്നോട്ട് കുറേ ദൂരം നടന്ന ശേഷമാണ് ബാക്കി 50 രൂപ കൂടി കിട്ടാനുണ്ടെന്ന് ഓര്‍മ്മ വന്നത്. ആ പൈസ അങ്ങനെ സ്വാഹ.
ഇനി അടുത്ത സംഭവം, അതും നമ്മുടെ ആനവണ്ടിയില്‍ തന്നെ. ഇതു രാത്രിയല്ല ഒരു വൈകുന്നേരം, ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്ര, ഇപ്രാവശ്യവും എന്റെ കയ്യില്‍ ചെയ്ഞ്ച് ഇല്ല, മുന്‍പ് പറഞ്ഞ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി ചില്ലറ കയ്യില്‍ കരുതാന്‍ ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുള്ളതാണ് എങ്കിലും ഇന്നു സാധിച്ചില്ല, അന്ന് ഏറ്റുമാനൂര്‍ കോട്ടയം ടിക്കറ്റ് ചാര്‍ജ് 8 രൂപാ ആണ് നൂറിന്റെ നോട്ടൊരെണ്ണം കൊടുത്തപ്പോള്‍ 2 രൂപ ബാക്കി തന്നു ബക്കി 90 പിന്നെ തരാം എന്നു പറഞ്ഞ് ടിക്കറ്റില്‍ 2 എന്ന് എഴുതിയും തന്നു, മുന്‍പത്തെ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ അപ്പോള്‍തന്നെ ഞാന്‍ ബസിന്റെ സീരിയല്‍ നമ്പറും ഏതു ഡിപ്പോയിലേതാണെന്നുള്ള കോഡും ഞാന്‍ കയറിയ സമയവും എഴുതിയെടുത്തു, ബസ് നാഗമ്പടത്ത് എത്തിയപ്പോള്‍ ഞാന്‍ ബാക്കി കിട്ടാനുള്ള കാര്യം ഓര്‍പ്പിച്ചു "സര്‍ അടുത്ത സ്റ്റോപ്പ് ബേക്കര്‍ ജങ്ഷന്‍ ആണ് എനിക്കവിടെ ഇറങ്ങണം ബാക്കി കിട്ടിയില്ല" ബസ് ബേക്കര്‍ ജങ്ഷനില്‍ എത്തിയിട്ടും ബാക്കി കിട്ടിയില്ല. വീണ്ടും ചോദിക്കണ്ടത് നമ്മുടെ മാത്രം ആവശ്യമാണല്ലോ ചോദിച്ചു, "താന്‍ വഴിക്കു തടസമുണ്ടാക്കാതെ അങ്ങോട്ടിറങ്ങിനില്‍ക്ക് ബാക്കിയൊക്കെ തരാം വേറേം ആളിറങ്ങാനുണ്ട്" ഞാന്‍ വെളിയിലിറങ്ങി കാത്തുനിന്നു, അവസാന ആളും ഇറങ്ങിയാലുടനെ ബസ് വിട്ടുപോയി, എനിക്കു കിട്ടാനുള്ള പണം കിട്ടിയില്ല. ഇതിപ്പോള്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഞാന്‍ ഓട്ടോ പിടിച്ച് പിന്നാലെ വിട്ടു, KSRTC സ്റ്റാന്റിലേക്ക്.
സ്റ്റാന്റിലെത്തി ഞാന്‍ ഓടി ബസിനുള്ളില്‍ കയറി നോക്കിയപ്പോള്‍ കണ്ട്രാവി അതിലില്ല, ഞാന്‍ നേരെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി പരാതി നല്‍കി അദ്ദേഹത്തെയും കൂട്ടി വീണ്ടും ബസ് പാര്‍ക്കു ചെയ്തിരിക്കുന്നിടത്തെത്തി. അല്‍പസമയത്തിനുള്ളില്‍ കണ്‍ടക്ടര്‍ എത്തി, ബാക്കി പൈസയുടെ കാര്യം ചോദിച്ചപ്പോള്‍ നേരത്തേ തന്നെ തന്നു കഴിഞ്ഞതല്ലേ എന്നായി കണ്‍ടക്ടര്‍, തര്‍ക്കം മുറുകുകയും ആളുകൂടാന്‍ തുടങ്ങുകയും ചെയ്തതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇടപെട്ടു കാഷ് ബാഗും ടിക്കറ്റ് സെയിലും മാച്ച് ചെയ്ത് നോക്കാന്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹം പരിശോധന കഴിഞ്ഞപ്പോള്‍ കണക്കില്‍ പെടാത്ത എഴുനൂറിലധികം രൂപ ബാഗില്‍ കണ്ടെത്തി. വ്യത്യാസമുള്ള തുക ഇനിയും ബസിലുള്ളവര്‍ക്കു ബാക്കി കൊടുക്കാനുള്ളതാണെന്നായി കണ്‍ടക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെ ബസ്സിലുണ്‍ടായിരുന്ന ആളുകളുടെ ടിക്കറ്റ് പരിശോധിച്ച് ബാക്കികൊടുക്കാനുള്ള തുക തിട്ടപ്പെടുത്തി, അത് ഏകദേശം മുന്നൂറു രൂപയോളമായിരുന്നു. എന്നിട്ടും കണക്കില്‍ ഇല്ലാത്ത നാനൂറോളം രൂപാ ബാഗില്‍ അധികമായി അവശേഷിക്കുന്നുണ്ട്, ഗത്യന്തരമില്ലാതെ ബാക്കി പണം തരാന്‍ കണ്ട്രാവി തയാറായി, എന്നിട്ടും ഓട്ടോക്കൂലിയും, സ്റ്റാന്ന്റില്‍ വന്നു ഈ സീന്‍ ഉണ്ടാക്കിയതും എനിക്കു നഷ്ടം. നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളുമുള്ള KSRTC യിലെ സ്ഥിരം ജീവനക്കാരാണ് ഇത്തരത്തില്‍ യാത്രക്കാരോട് മോശമായി പെരുമാറാന്‍ തയാറാകുന്നത് എന്നതാണ് വിരോധാഭാസം. പുറത്തറിയാതെ പോകുന്ന സമാന സംഭവങ്ങള്‍ എത്രയുണ്ടാകും?
ഇനി ഞാന്‍ ആ "ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയാം.
ഒരു ദിവസം വൈകുന്നേരം എന്റെ വാമഭാഗം ജോലിചെയ്തിരുന്ന ആശുപത്രിയുടെ മുന്നില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകുവാന്‍ ഞങ്ങള്‍ ഇരുവരും NMMT യുടെ ഒരു ബസില്‍ കയറി ഒരാള്‍ക്ക് ആറു രൂപയാണു ടിക്കറ്റ് നിരക്ക് - നമ്മുടെ നാട്ടിലെ ടിക്കറ്റ് നിരക്കും സഞ്ചരിക്കേണ്ടുന്ന ദൂരവും തുലനം ചെയ്താല്‍ നമ്മുടെ നാട്ടിലെ നിരക്കിനേക്കാള്‍ മുപ്പതു ശതമാനം എങ്കിലും അധികമാണ് ഈ തുക - രണ്ടുപേര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇരുപതു രൂപ ഞാന്‍ നല്‍കി എന്റെ കയ്യിലും കണ്ടക്ടറുടെ കയ്യിലും ചില്ലറയില്ല ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോള്‍ വളരെ മാന്യമായി ബാക്കിതരാന്‍ ഏട്ട് രൂപ ചില്ലറ ഇല്ലെന്നും സഹകരിക്കണമെന്നും ക്ഷമാപണം നടത്തി ഞങ്ങളെ ഇറക്കിവിട്ടു, എട്ടു രൂപയല്ലെ സാരമില്ല ഓട്ടോറിക്ഷ പിടിച്ചു വന്നിരുന്നെങ്കില്‍ അന്‍പതു രൂപ ചിലവാകുമായിരുന്നല്ലൊ എന്നും പറഞ്ഞ് ഞങ്ങള്‍ ആ വിഷയം വിട്ടു. കാരണം NMMT ബസുകളുടെ എണ്ണത്തിലെ കുറവും ഉള്ളതില്‍ തന്നെ തിരക്കിന്റെ ആധിക്യവും കാരണം മിക്കവാറും ഓട്ടോയിലാണ് ശ്രീമതി ഫ്ലാറ്റിലേക്കു പോകാറുള്ളത്.
മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍കൂടി ഞങ്ങള്‍ സ്റ്റോപ്പിലെത്തിയ ഉടന്‍ NMMT ബസ് എത്തി, ഉള്ളില്‍ സാമാന്യം നല്ല തിരക്കുണ്ട്, ഇപ്രാവശ്യം ഇരുപത് രൂപ കണ്ടക്ടര്‍ക്ക് കൊടുത്ത എന്റെ കയ്യില്‍ ടിക്കറ്റും പതിനാറു രൂപയും ബാക്കി നല്‍കി. ഒരു ടിക്കറ്റേ ഉള്ളു എന്നു കരുതി ഒന്നല്ല രണ്ട് ടിക്കറ്റാണു വേണ്ടതെന്നു പറഞ്ഞ് കണ്ടക്ടര്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിച്ചു എന്നാല്‍ തന്നത് രണ്ട് ടിക്കറ്റ് തന്നെയാണെന്നും സാറിനു ഞാന്‍ മുന്‍പ് ഒരുദിവസം എട്ടുരൂപ ബാക്കി തരാനുള്ളത് കൂടി ചേര്‍ത്താണ് പണം തിരികെ തന്നതെന്നും അയാള്‍ വിശദീകരിച്ചു. അയാളുടെ സത്യസന്ധത എന്നെ സ്തബ്ധനാക്കിയ നിമിഷങ്ങളായിരുന്നു അത്. കാരണം മുംബയ് പോലെ ഒരു മഹാനഗരത്തില്‍ തിങ്ങി നിറഞ്ഞ ബസിനുള്ളില്‍ തിരക്കു പിടിച്ച ഒരു കണ്ടക്ടര്‍ക്ക് ഓര്‍ത്തിരിക്കുവാന്‍ തക്കവണ്ണം സ്ഥിരം യാത്രക്കാരോ ദീര്‍ഘ ദൂര യാത്രക്കാരോ ആയിരുന്നില്ല ഞങ്ങള്‍. മാത്രമല്ല അയാള്‍ ഈ കാര്യം ഓര്‍പ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ അയാളെ തിരിച്ചറിഞ്ഞിരുന്നുമില്ല. ഭാഷയുടെയും ദേശങ്ങളുടെയും വ്യത്യാസങ്ങള്‍ക്കപ്പുറം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തുവാന്‍ തക്കവണ്ണം തന്റെ ഉത്തരവാദിത്വവും അന്തസ്സും സ്ത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന എനിക്കു പേരറിയാത്ത ആ കണ്ടക്ടര്‍ക്ക് ബഹുമാന പുരസ്സരം ഹൃദയം നിറഞ്ഞ നന്ദി.
സ്റ്റാന്റിലെത്തി ഞാന്‍ ഓടി ബസിനുള്ളില്‍ കയറി നോക്കിയപ്പോള്‍ കണ്ട്രാവി അതിലില്ല, ഞാന്‍ നേരെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി പരാതി നല്‍കി അദ്ദേഹത്തെയും കൂട്ടി വീണ്ടും ബസ് പാര്‍ക്കു ചെയ്തിരിക്കുന്നിടത്തെത്തി. അല്‍പസമയത്തിനുള്ളില്‍ കണ്‍ടക്ടര്‍ എത്തി, ബാക്കി പൈസയുടെ കാര്യം ചോദിച്ചപ്പോള്‍ നേരത്തേ തന്നെ തന്നു കഴിഞ്ഞതല്ലേ എന്നായി കണ്‍ടക്ടര്‍, തര്‍ക്കം മുറുകുകയും ആളുകൂടാന്‍ തുടങ്ങുകയും ചെയ്തതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇടപെട്ടു കാഷ് ബാഗും ടിക്കറ്റ് സെയിലും മാച്ച് ചെയ്ത് നോക്കാന്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹം പരിശോധന കഴിഞ്ഞപ്പോള്‍ കണക്കില്‍ പെടാത്ത എഴുനൂറിലധികം രൂപ ബാഗില്‍ കണ്ടെത്തി. വ്യത്യാസമുള്ള തുക ഇനിയും ബസിലുള്ളവര്‍ക്കു ബാക്കി കൊടുക്കാനുള്ളതാണെന്നായി കണ്‍ടക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെ ബസ്സിലുണ്‍ടായിരുന്ന ആളുകളുടെ ടിക്കറ്റ് പരിശോധിച്ച് ബാക്കികൊടുക്കാനുള്ള തുക തിട്ടപ്പെടുത്തി, അത് ഏകദേശം മുന്നൂറു രൂപയോളമായിരുന്നു. എന്നിട്ടും കണക്കില്‍ ഇല്ലാത്ത നാനൂറോളം രൂപാ ബാഗില്‍ അധികമായി അവശേഷിക്കുന്നുണ്ട്, ഗത്യന്തരമില്ലാതെ ബാക്കി പണം തരാന്‍ കണ്ട്രാവി തയാറായി, എന്നിട്ടും ഓട്ടോക്കൂലിയും, സ്റ്റാന്ന്റില്‍ വന്നു ഈ സീന്‍ ഉണ്ടാക്കിയതും എനിക്കു നഷ്ടം. നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളുമുള്ള KSRTC യിലെ സ്ഥിരം ജീവനക്കാരാണ് ഇത്തരത്തില്‍ യാത്രക്കാരോട് മോശമായി പെരുമാറാന്‍ തയാറാകുന്നത് എന്നതാണ് വിരോധാഭാസം. പുറത്തറിയാതെ പോകുന്ന സമാന സംഭവങ്ങള്‍ എത്രയുണ്ടാകും?
ഇനി ഞാന്‍ ആ "ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയാം.
ഒരു ദിവസം വൈകുന്നേരം എന്റെ വാമഭാഗം ജോലിചെയ്തിരുന്ന ആശുപത്രിയുടെ മുന്നില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകുവാന്‍ ഞങ്ങള്‍ ഇരുവരും NMMT യുടെ ഒരു ബസില്‍ കയറി ഒരാള്‍ക്ക് ആറു രൂപയാണു ടിക്കറ്റ് നിരക്ക് - നമ്മുടെ നാട്ടിലെ ടിക്കറ്റ് നിരക്കും സഞ്ചരിക്കേണ്ടുന്ന ദൂരവും തുലനം ചെയ്താല്‍ നമ്മുടെ നാട്ടിലെ നിരക്കിനേക്കാള്‍ മുപ്പതു ശതമാനം എങ്കിലും അധികമാണ് ഈ തുക - രണ്ടുപേര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇരുപതു രൂപ ഞാന്‍ നല്‍കി എന്റെ കയ്യിലും കണ്ടക്ടറുടെ കയ്യിലും ചില്ലറയില്ല ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോള്‍ വളരെ മാന്യമായി ബാക്കിതരാന്‍ ഏട്ട് രൂപ ചില്ലറ ഇല്ലെന്നും സഹകരിക്കണമെന്നും ക്ഷമാപണം നടത്തി ഞങ്ങളെ ഇറക്കിവിട്ടു, എട്ടു രൂപയല്ലെ സാരമില്ല ഓട്ടോറിക്ഷ പിടിച്ചു വന്നിരുന്നെങ്കില്‍ അന്‍പതു രൂപ ചിലവാകുമായിരുന്നല്ലൊ എന്നും പറഞ്ഞ് ഞങ്ങള്‍ ആ വിഷയം വിട്ടു. കാരണം NMMT ബസുകളുടെ എണ്ണത്തിലെ കുറവും ഉള്ളതില്‍ തന്നെ തിരക്കിന്റെ ആധിക്യവും കാരണം മിക്കവാറും ഓട്ടോയിലാണ് ശ്രീമതി ഫ്ലാറ്റിലേക്കു പോകാറുള്ളത്.
മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍കൂടി ഞങ്ങള്‍ സ്റ്റോപ്പിലെത്തിയ ഉടന്‍ NMMT ബസ് എത്തി, ഉള്ളില്‍ സാമാന്യം നല്ല തിരക്കുണ്ട്, ഇപ്രാവശ്യം ഇരുപത് രൂപ കണ്ടക്ടര്‍ക്ക് കൊടുത്ത എന്റെ കയ്യില്‍ ടിക്കറ്റും പതിനാറു രൂപയും ബാക്കി നല്‍കി. ഒരു ടിക്കറ്റേ ഉള്ളു എന്നു കരുതി ഒന്നല്ല രണ്ട് ടിക്കറ്റാണു വേണ്ടതെന്നു പറഞ്ഞ് കണ്ടക്ടര്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിച്ചു എന്നാല്‍ തന്നത് രണ്ട് ടിക്കറ്റ് തന്നെയാണെന്നും സാറിനു ഞാന്‍ മുന്‍പ് ഒരുദിവസം എട്ടുരൂപ ബാക്കി തരാനുള്ളത് കൂടി ചേര്‍ത്താണ് പണം തിരികെ തന്നതെന്നും അയാള്‍ വിശദീകരിച്ചു. അയാളുടെ സത്യസന്ധത എന്നെ സ്തബ്ധനാക്കിയ നിമിഷങ്ങളായിരുന്നു അത്. കാരണം മുംബയ് പോലെ ഒരു മഹാനഗരത്തില്‍ തിങ്ങി നിറഞ്ഞ ബസിനുള്ളില്‍ തിരക്കു പിടിച്ച ഒരു കണ്ടക്ടര്‍ക്ക് ഓര്‍ത്തിരിക്കുവാന്‍ തക്കവണ്ണം സ്ഥിരം യാത്രക്കാരോ ദീര്‍ഘ ദൂര യാത്രക്കാരോ ആയിരുന്നില്ല ഞങ്ങള്‍. മാത്രമല്ല അയാള്‍ ഈ കാര്യം ഓര്‍പ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ അയാളെ തിരിച്ചറിഞ്ഞിരുന്നുമില്ല. ഭാഷയുടെയും ദേശങ്ങളുടെയും വ്യത്യാസങ്ങള്‍ക്കപ്പുറം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തുവാന്‍ തക്കവണ്ണം തന്റെ ഉത്തരവാദിത്വവും അന്തസ്സും സ്ത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന എനിക്കു പേരറിയാത്ത ആ കണ്ടക്ടര്‍ക്ക് ബഹുമാന പുരസ്സരം ഹൃദയം നിറഞ്ഞ നന്ദി.
2011 ജൂലൈ 15
വൈദ്യുതി മോഷണം
വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ സെക്ഷന്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. സാധാരണക്കാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയതിലേറെയുമെന്നതാണ് ഏറെ രസകരം.
ഗാര്‍ഹിക ഉപഭോക്താക്കളടക്കം വന്‍തോതിലുള്ള വൈദ്യുതി മോഷണം നടത്തിയതായാണു കണ്ടെത്തല്‍. വൈദ്യുതി മോഷണത്തെ ന്യായീകരിക്കാനാവില്ല. പക്ഷേ, സാധാരണക്കാരന്റെ കാര്യത്തില്‍ മാത്രം വൈദ്യുതി മോഷണം വലിയ കുറ്റവും സമ്പന്നന്റെ കാര്യത്തില്‍ അതു നിസാരസംഭവവും ആകുന്നു എന്ന വൈരുദ്ധ്യം തിരിച്ചറിയണം.
വീടുകളിലെ കണക്ഷനില്‍ നിന്ന് മുറ്റത്തുള്ള മാടക്കടയിലേക്ക് ഒരു ബള്‍ബിനുള്ള വൈദ്യുതി എടുക്കുന്നവര്‍ വന്‍കിട മോഷ്ടാക്കളാകും. ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി മോഷ്ടിക്കുന്നവര്‍ ദിവ്യന്‍മാരും പരിശുദ്ധരുമാകും. അതാണ് വൈദ്യുതി ബോര്‍ഡിന്റെ രീതി. മുമ്പ് കെടിഡിസിയുടെ ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന പത്മജ വേണുഗോപാലിന്റെ വീട്ടില്‍ ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തിയിരുന്നു. അത് ഏതു വിധത്തിലാണ് അവസാനിച്ചതെന്നു മാത്രം അധികമാരും അറിഞ്ഞിട്ടില്ല.
നൂറു രൂപയുടെ ക്രമക്കേടു മാത്രമേ ക്രമക്കേടിന്റെ പരിധിയില്‍ വരികയുള്ളൂവെന്നതാണോ സര്‍ക്കാരിന്റെ നയം. തകരാറിലായ വൈദ്യുതി മീറ്റര്‍ മാറ്റി വയ്ക്കണമെന്ന പതിനായിരക്കണക്കിന് അപേക്ഷകള്‍ വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതായും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. അതാണു കൂടുതല്‍ ഗുരുതരമായ തെറ്റ്.
വൈദ്യുതി അമൂല്യമായ നിധി തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതിന്റെ ദുരുപയോഗം തടയപ്പെടേണ്ടതു തന്നെ. അതിനൊപ്പം മറ്റു ചില കാര്യങ്ങളില്‍ക്കൂടി ശ്രദ്ധ പുലര്‍ത്താന്‍ അധികൃതര്‍ ശ്രമിക്കണം. സ്വന്തം ഭാഗത്തു നിന്നുള്ള തെറ്റുകള്‍ തിരുത്തിയിട്ടാവട്ടെ നാട്ടുകാരെ തേടിപ്പോകാന്‍. സംഘടിത ശക്തി ഉപയോഗിച്ച് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന ജീവനക്കാരെ നിലയ്ക്കു നിര്‍ത്താന്‍ ആര്‍ക്കാണു സാധിക്കുക? ജീവനക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെങ്കില്‍ കടുത്ത നടപടിയാണെടുക്കേണ്ടത്. അതിനു പകരം, അവരുടെ സംഘടനാബലം കണ്ട് മുട്ടുകൂട്ടിയിടിച്ചു നില്‍ക്കുകയാണു സര്‍ക്കാര്‍. ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ നഷ്ടം.
വൈദ്യുതി ബോര്‍ഡിന്റെ നഷ്ടക്കണക്ക് നിരത്തിയാണ് ഓരോ തവണയും നിരക്കു വര്‍ധിപ്പിക്കാറുള്ളത്. ബോര്‍ഡില്‍ നിന്നു പിരിഞ്ഞ ജീവനക്കാരുടെ പെന്‍ഷന്‍ തുക പോലും കേട്ടാല്‍ ഞെട്ടുന്നത്ര ഭീമമാണെന്നത് ആര്‍ക്കും അറിയാത്തതല്ല. ഇത്ര വലിയ തുക ശമ്പളമായും ആനുകൂല്യങ്ങളായും ജീവനക്കാര്‍ക്കു നല്‍കുന്നതു തന്നെയാണ് ബോര്‍ഡിന്റെ നഷ്ടത്തിനു കാരണം. അതിന്റെ പാപഭാരം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണ്.
ആര്യാടന്‍ മുഹമ്മദ് മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ നിരക്കു വര്‍ധിപ്പിക്കില്ലെന്നു പറയാനാവില്ലെന്നാണ് പറഞ്ഞത്. അതായത്, കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന ഏതു നഷ്ടവും പരിഹരിക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുക. ഒരു സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണു ചെയ്യേണ്ടത്. അതിനു പകരം, നിരക്കു കൂട്ടി ജനങ്ങളിലേക്ക് അധികഭാരം വലിച്ചു കയറ്റുന്നു ജനകീയ സര്‍ക്കാര്‍. ഈ നയത്തിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്.
വൈദ്യുതി നിരക്ക് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ കണക്ഷന്‍ വിച്ഛേദിക്കുന്നതിലും ഇരട്ടത്താപ്പാണു വൈദ്യുതിബോര്‍ഡ് സ്വീകരിക്കുന്നത്. സാധാരണക്കാരനായ ഒരു ചെറുകിട കച്ചവടക്കാരന്‍ ബില്‍ അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ പിറ്റേന്നു രാവിലെ തന്നെ ഫ്യൂസ് ഊരാന്‍ ആളെത്തും. ഒരിക്കലും രാവിലെ പത്തിന് ഓഫീസില്‍ ഹാജരായിട്ടില്ലാത്ത പല ഉദ്യോഗസ്ഥരും ഫ്യൂസ് ഊരേണ്ട ദിവസം ഒമ്പതരയ്ക്കു തന്നെ ഹാജര്‍. ഇതിനു പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് ബോര്‍ഡിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ഫ്യൂസ് ഊരാന്‍ ചെല്ലുമ്പോള്‍ കൈമടക്കു കിട്ടുമെന്നതു തന്നെ മുഖ്യ കാര്യം.
നിയമത്തിന്റെ നൂലിഴ തെറ്റിക്കാതെ നടപ്പാക്കുന്ന ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് മാസങ്ങളോ വര്‍ഷങ്ങളോ വൈദ്യുതി നിരക്ക് അടയക്കാത്ത വന്‍കിടക്കാരുടെ വീട്ടുപടിക്കല്‍ കുമ്പിട്ടു നില്‍ക്കുന്നത്.
വിജിലന്‍സിന് വൈദ്യുതി മോഷണം കണ്ടെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വന്‍കിടക്കാരെ തേടിപ്പോവുകയാണ്. പാവപ്പെട്ടവന്‍ സ്വന്തം മുറ്റത്തു നടത്തുന്ന മാടക്കടയിലേക്ക് ഒരു ബള്‍ബിനുള്ള വൈദ്യുതി എടുത്തിട്ടുണ്ടെങ്കില്‍ അതാകരുത് ലോകത്തിലെ ഏറ്റവും വലിയ കുറ്റം.
സമൂഹത്തിലെ പാവപ്പെട്ടവരോട് എന്തുമാകാമെന്ന ധാരണയാണ് നമ്മുടെ ഉദ്യോഗസ്ഥ മേധാവികള്‍ക്കുള്ളത്. അവരെ ആര്‍ക്കും എന്തും ചെയ്യാം. ഊരിയെടുത്ത ഫ്യൂസിനു പിന്നാലെ വൈദ്യുതി ഓഫീസിലേക്ക് ചെല്ലുന്ന സാധാരണക്കാരന്‍ നേരിടേണ്ടവരുന്ന ഭീകരമായ അവസ്ഥകള്‍ അനുഭവിച്ചറിഞ്ഞവരാണ് ഇവിടെയുള്ള പാവങ്ങള്‍. അത്തരക്കാരെ കൂടുതല്‍ പീഡിപ്പിക്കാനുള്ള ശ്രമം ഉടന്‍ അവസാനിപ്പിക്കണം ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ളവര്‍. അധികാരത്തിലെത്തുംവരെ മാത്രം പാവപ്പെട്ടവനെക്കുറിച്ച് വാചാലരാവുകയും അധികാരം കിട്ടുന്നതോടെ സമ്പന്നര്‍ക്കുവേണ്ടി വിടുപണി ചെയ്യുകയുമെന്ന ശൈലി അദ്ദേഹത്തെപ്പോലുള്ളവര്‍ക്കു യോജിച്ചതല്ല.
പട്ടിണി മാറ്റാന്‍ അന്യന്റെ മാവിലെ മാങ്ങാ പറിച്ചെടുക്കുന്നവര്‍ വന്‍കിട മോഷ്ടാക്കളും, സംസ്ഥാനത്തെയാകെ വിറ്റു പണമുണ്ടാക്കുന്നവര്‍ നേതാക്കളുമാകുന്ന സാമൂഹിക സാഹചര്യം മാറിയേ തീരൂ. പെറ്റിക്കേസുകള്‍ കൂടുതലുണ്ടാക്കിയാല്‍ മാത്രം മതിയെന്ന് പൊലീസിനു നിര്‍ദേശം നല്‍കുന്നതു പോലെ തന്നെയാണ് വൈദ്യുതി മോഷണത്തിനെതിരേയുള്ള നടപടിയും. പരിശോധനകള്‍ പാവപ്പെട്ടവന്റെ വീടുകളില്‍ മാത്രം ഒതുക്കി നിര്‍ത്തി നടത്തുന്ന ഈ അസംബന്ധ നാടകം ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഇത്തരം നടപടികള്‍ക്കു പകരം, വന്‍തുക കുടിശിക വരുത്തിയിരിക്കുന്ന വന്‍കിടക്കാരന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളാണു സ്വീകരിക്കേണ്ടത്. അധികാരം പാവപ്പെട്ടവനെ അടിച്ചമര്‍ത്താനുള്ളതല്ല. സമ്പന്നന്‍ തെറ്റു ചെയ്താലും അതു തെറ്റാണെന്നു പറയുന്നിടത്താണ് ഭരണാധികാരികളുടെ മികവെന്നു മാത്രം ഓര്‍മിക്കുക.
2011 ജൂലൈ 12
എല്ലാ സിലിണ്ടറിനും അടുത്ത ജൂണില്‍ വിപണിവില
പാചകവാതക സബ്‌സിഡി തീര്‍ത്തും ഇല്ലാതാക്കി എല്ലാ സിലിണ്ടറിനും അടുത്ത ജൂണില്‍ വിപണിവിലയാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു വ്യക്‌തമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 800 രൂപയാണു വിപണിവില.
നന്ദന്‍ നിലേകനിയുടെ കര്‍മസമിതി റിപ്പോര്‍ട്ട് വരികള്‍ക്കിടയില്‍ വായിക്കുന്നത് ഇപ്രകാരമാണ്. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്‍പം വൈകിയാല്‍പ്പോലും 2012ല്‍തന്നെ എല്‍.പി.ജി. സബ്‌സിഡി ഇല്ലാതാകും.
സബ്‌സിഡി നിരക്കിലുള്ള പാചകവാതകം ഒരു കുടുംബത്തിനു വര്‍ഷം നാലു സിലിണ്ടര്‍ എന്ന കര്‍മസമിതിയുടെ ആദ്യനിര്‍ദേശം ചര്‍ച്ചയായിക്കഴിഞ്ഞു. ബി.പി.എല്‍. വിഭാഗക്കാരും അധിക സിലിണ്ടര്‍ വിപണിവിലയ്‌ക്കു വാങ്ങണം. ഇവര്‍ക്കുള്ള സബ്‌സിഡി വര്‍ഷാവസാനം പണമായി നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ വ്യവസ്‌ഥകള്‍ മൂന്നു മാസത്തിനകം നടപ്പാക്കാനാണു കര്‍മസമിതി നിര്‍ദേശം. രണ്ടാംഘട്ടമായി ഉപയോക്‌താക്കളെ ആധാര്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങും.
ഇതോടെ എല്ലാ കുടുംബങ്ങളുടെയും സമഗ്രവിവരങ്ങള്‍ ഒരു മൗസ് ക്ലിക്കില്‍ സര്‍ക്കാരിനു ലഭ്യമാകും. മൂന്നാംഘട്ടമാണ് അപകടകരം. ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ സബ്‌സിഡി സ്‌കീമില്‍നിന്ന് ഈ ഘട്ടത്തില്‍ അനര്‍ഹരെ ഒഴിവാക്കുമെന്നാണു ശിപാര്‍ശ. ഇരുചക്രവാഹനം, ഭേദപ്പെട്ട വീട്, കാര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കി നിലവിലെ ബി.പി.എല്‍. വിഭാഗത്തില്‍നിന്നുപോലും നല്ലൊരു ശതമാനം കുടുംബങ്ങള്‍ സബ്‌സിഡിയില്‍നിന്നു പുറത്താകും. എല്ലാ സിലിണ്ടറുകള്‍ക്കും നിലവിലെ നിരക്കിന്റെ ഇരട്ടിനല്‍കേണ്ടി വരും. 2012 ജൂണില്‍ മൂന്നാംഘട്ടത്തിനു തുടക്കംകുറിക്കാനാണു നിലേകാനി കര്‍മസമിതി ലക്ഷ്യമിടുന്നത്. ജനരോഷം ചെറുക്കാനുള്ള നാലു സിലിണ്ടര്‍ പദ്ധതി അല്‍പായുസാകുമെന്നര്‍ഥം.
എല്ലാ പൗരന്മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കുന്നതടക്കമുള്ള പദ്ധതിയാണ് ആധാര്‍. ഈ പരിപാടിയുടെ ചുമതലക്കാരന്‍ കൂടിയാണ് ഇന്‍ഫോസിസ് മുന്‍ മേധാവിയായ നന്ദന്‍ നിലേകനി. കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ഇദ്ദേഹത്തിന്. കര്‍ണാടകയിലും മറ്റും പൈലറ്റ് പദ്ധതിയായി നടപ്പാക്കിവരുന്ന ആധാര്‍ പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ ഭവനരഹിതരെവരെ നിരീക്ഷിക്കും. എല്ലാവരുടേയും പത്തു വിരലുകളുടേയും കണ്ണിലെ കൃഷ്‌ണമണിയുടേയും അടയാളങ്ങള്‍ പതിക്കുന്ന ബയോമെട്രിക് കാര്‍ഡുകളാണു നല്‍കുക. സര്‍ക്കാരിന്റെ നികുതിവല ഭേദിക്കാനും ഇതോടെ ആര്‍ക്കും കഴിയാതാകും. പാര്‍ലമെന്റിനെപ്പോലും മറികടക്കുന്ന ഈ സംവിധാനത്തിനെതിരേ ഇടതുപക്ഷ പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍, ആധാര്‍ സ്‌കീമുമായി ബന്ധിപ്പിക്കുന്ന ബാങ്കുകളില്‍ ഉപയോക്‌താക്കള്‍ തുടങ്ങുന്ന അക്കൗണ്ടുകളിലേക്ക് ബി.പി.എല്ലുകാര്‍ക്കുള്ള എല്‍.പി.ജി. സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നാണ് അറിയിപ്പ്. കോടിക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇങ്ങനെ പണം വകയിരുത്തി നല്‍കുന്ന രീതി ഏറെനാള്‍ തുടരാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ലെന്നാണു വിവരം.
അതിനാല്‍ അര്‍ഹതയുള്ളവരുടെ പട്ടിക പരമാവധി ചുരുക്കി, മൂന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കകം തന്നെ തുടങ്ങാനാണു നീക്കം.
വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
നന്ദന്‍ നിലേകനിയുടെ കര്‍മസമിതി റിപ്പോര്‍ട്ട് വരികള്‍ക്കിടയില്‍ വായിക്കുന്നത് ഇപ്രകാരമാണ്. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്‍പം വൈകിയാല്‍പ്പോലും 2012ല്‍തന്നെ എല്‍.പി.ജി. സബ്‌സിഡി ഇല്ലാതാകും.
സബ്‌സിഡി നിരക്കിലുള്ള പാചകവാതകം ഒരു കുടുംബത്തിനു വര്‍ഷം നാലു സിലിണ്ടര്‍ എന്ന കര്‍മസമിതിയുടെ ആദ്യനിര്‍ദേശം ചര്‍ച്ചയായിക്കഴിഞ്ഞു. ബി.പി.എല്‍. വിഭാഗക്കാരും അധിക സിലിണ്ടര്‍ വിപണിവിലയ്‌ക്കു വാങ്ങണം. ഇവര്‍ക്കുള്ള സബ്‌സിഡി വര്‍ഷാവസാനം പണമായി നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ വ്യവസ്‌ഥകള്‍ മൂന്നു മാസത്തിനകം നടപ്പാക്കാനാണു കര്‍മസമിതി നിര്‍ദേശം. രണ്ടാംഘട്ടമായി ഉപയോക്‌താക്കളെ ആധാര്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങും.
ഇതോടെ എല്ലാ കുടുംബങ്ങളുടെയും സമഗ്രവിവരങ്ങള്‍ ഒരു മൗസ് ക്ലിക്കില്‍ സര്‍ക്കാരിനു ലഭ്യമാകും. മൂന്നാംഘട്ടമാണ് അപകടകരം. ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ സബ്‌സിഡി സ്‌കീമില്‍നിന്ന് ഈ ഘട്ടത്തില്‍ അനര്‍ഹരെ ഒഴിവാക്കുമെന്നാണു ശിപാര്‍ശ. ഇരുചക്രവാഹനം, ഭേദപ്പെട്ട വീട്, കാര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കി നിലവിലെ ബി.പി.എല്‍. വിഭാഗത്തില്‍നിന്നുപോലും നല്ലൊരു ശതമാനം കുടുംബങ്ങള്‍ സബ്‌സിഡിയില്‍നിന്നു പുറത്താകും. എല്ലാ സിലിണ്ടറുകള്‍ക്കും നിലവിലെ നിരക്കിന്റെ ഇരട്ടിനല്‍കേണ്ടി വരും. 2012 ജൂണില്‍ മൂന്നാംഘട്ടത്തിനു തുടക്കംകുറിക്കാനാണു നിലേകാനി കര്‍മസമിതി ലക്ഷ്യമിടുന്നത്. ജനരോഷം ചെറുക്കാനുള്ള നാലു സിലിണ്ടര്‍ പദ്ധതി അല്‍പായുസാകുമെന്നര്‍ഥം.
എല്ലാ പൗരന്മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കുന്നതടക്കമുള്ള പദ്ധതിയാണ് ആധാര്‍. ഈ പരിപാടിയുടെ ചുമതലക്കാരന്‍ കൂടിയാണ് ഇന്‍ഫോസിസ് മുന്‍ മേധാവിയായ നന്ദന്‍ നിലേകനി. കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ഇദ്ദേഹത്തിന്. കര്‍ണാടകയിലും മറ്റും പൈലറ്റ് പദ്ധതിയായി നടപ്പാക്കിവരുന്ന ആധാര്‍ പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ ഭവനരഹിതരെവരെ നിരീക്ഷിക്കും. എല്ലാവരുടേയും പത്തു വിരലുകളുടേയും കണ്ണിലെ കൃഷ്‌ണമണിയുടേയും അടയാളങ്ങള്‍ പതിക്കുന്ന ബയോമെട്രിക് കാര്‍ഡുകളാണു നല്‍കുക. സര്‍ക്കാരിന്റെ നികുതിവല ഭേദിക്കാനും ഇതോടെ ആര്‍ക്കും കഴിയാതാകും. പാര്‍ലമെന്റിനെപ്പോലും മറികടക്കുന്ന ഈ സംവിധാനത്തിനെതിരേ ഇടതുപക്ഷ പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍, ആധാര്‍ സ്‌കീമുമായി ബന്ധിപ്പിക്കുന്ന ബാങ്കുകളില്‍ ഉപയോക്‌താക്കള്‍ തുടങ്ങുന്ന അക്കൗണ്ടുകളിലേക്ക് ബി.പി.എല്ലുകാര്‍ക്കുള്ള എല്‍.പി.ജി. സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നാണ് അറിയിപ്പ്. കോടിക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇങ്ങനെ പണം വകയിരുത്തി നല്‍കുന്ന രീതി ഏറെനാള്‍ തുടരാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ലെന്നാണു വിവരം.
അതിനാല്‍ അര്‍ഹതയുള്ളവരുടെ പട്ടിക പരമാവധി ചുരുക്കി, മൂന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കകം തന്നെ തുടങ്ങാനാണു നീക്കം.
വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
2011 ജൂലൈ 10
സ്വകാര്യ ആശുപത്രികള്‍ മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നു.
സ്വകാര്യ ആശുപത്രികള്‍ രോഗികളോടു തുടരുന്ന സമീപനത്തെ അതിനിശിതമായ ഭാഷയിലാണ് ഇന്നലെ സുപ്രീംകോടതി വിമര്‍ശിച്ചത്. തികച്ചും അര്‍ത്ഥപൂര്‍ണമായ വിമര്‍ശനം. സ്വകാര്യ ആശുപത്രികള്‍ ഹോട്ടലുകളല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. തോന്നിയതു പോലെ പണം വാങ്ങാന്‍ ആരാണ് ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ യാചകരല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കാമെന്ന് ഉറപ്പു കൊടുത്തു സര്‍ക്കാരില്‍ നിന്നു വാങ്ങിയെടുത്ത ഭൂമിയില്‍ കെട്ടിപ്പൊക്കിയ ഡല്‍ഹിയിലെ ഒരു ആശുപത്രിക്കെതിരേയുള്ള കേസിലാണ് വിമര്‍ശനം.
പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഉറപ്പു നല്‍കിയ ശേഷം, അതില്‍ നിന്നു പിന്മാറി ജനങ്ങളെ പിഴിയുന്നതായാണു കണ്ടെത്തിയിട്ടുള്ളത്. ആര്‍ക്കും എന്തും ചെയ്യാവുന്ന മേഖലയായി ആതുരസേവന രംഗം മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെല്ലാം. വന്‍കിട സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക പലപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനു സമമാണ്. അതിസമ്പന്നരായവര്‍ക്ക് ഇത്തരം ഈടാക്കലുകള്‍ വലിയ പ്രശ്‌നമായേക്കില്ല. എന്നാല്‍, സാധാരണക്കാര്‍ക്ക് ഇതു താങ്ങാനാവില്ല.
വന്‍തുക മുടക്കാന്‍ തയാറല്ലാത്തവര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കു പോകട്ടെയെന്നാണ് സ്വകാര്യ ആശുപത്രിക്കാരുടെ പതിവായുള്ള പ്രതികരണം. ആരേയും തങ്ങളുടെ ആശുപത്രിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും, തേടിവരുന്നവര്‍ തങ്ങള്‍ നിശ്ചയിക്കുന്ന തുക അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും പറയുന്നവരുണ്ട്.
ഇത്തരക്കാര്‍ മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മണ്ണിലാണ് നിങ്ങളുടെ ആശുപത്രിക്കെട്ടിടം കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ചേ തീരൂ. ഓരോ പൗരനും ചികിത്സ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ വന്‍തോതിലുള്ള ഇളവുകള്‍ നല്‍കിയാണ് മിക്ക ആശുപത്രികളേയും സഹായിക്കുന്നത്. ആ സഹായം കൈപ്പറ്റിയ ശേഷം പാവപ്പെട്ടവരെ അവിടെ കയറ്റില്ലെന്നു പറയുന്നവര്‍ അവരുടെ കെട്ടിടം പൊളിച്ച് മറ്റു രാജ്യങ്ങളിലേക്കു പോവുക. അതായിരിക്കും നല്ലത്. ഇന്ത്യയില്‍ ആശുപത്രി നടത്തണമെങ്കില്‍ ഇവിടത്തെ ജനങ്ങളെ ചികിത്സിക്കാന്‍ തയാറായിരിക്കണം. അതിനു തയാറല്ലാത്തവരുടെ കെട്ടിടങ്ങള്‍ ഈ മണ്ണില്‍ വേണ്ടെന്നു നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്.
ഡല്‍ഹിയില്‍ മാത്രമല്ല ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നത്. കേരളമടക്കം എല്ലായിടത്തും സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിഞ്ഞാണു പണം വാങ്ങുന്നത്. ഒരിക്കല്‍പ്പോലും സ്വകാര്യ ആശുപത്രിയിലേക്കു പോകാന്‍ ഇടയാക്കരുതേയെന്ന പ്രാര്‍ത്ഥനയാണ് സാധാരണക്കാര്‍ക്കുള്ളത്.
ചികിത്സയ്ക്കു മാത്രമല്ല, പരിശോധനകള്‍ക്കും വന്‍തുക മുടക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന അതേ പരിശോധനകള്‍ സ്വകാര്യ ആശുപത്രികളില്‍ നടത്താന്‍ പത്തിരട്ടിയിലധികം രൂപ നല്‍കേണ്ട സാഹചര്യമുണ്ട്.
എല്ലാ മേഖലയെയും കച്ചവടമേഖല മാത്രമായി കാണുന്ന കുറേപ്പേര്‍ ചേര്‍ന്നു നശിപ്പിക്കുന്നത് മഹത്തായ ഒരു തൊഴിലിനെത്തന്നെയാണ്. ആതുരസേവനം കേവലമൊരു ജീവനോപാധി മാത്രമല്ല. മനുഷ്യന്റെ ആരോഗ്യവും ജീവനും സംരക്ഷിച്ചു നിര്‍ത്താനുള്ള വിദ്യയാണ് ഡോക്ടര്‍മാര്‍ പഠിക്കുന്നത്. പ്രസ്തുത കൃത്യത്തെ പണസമ്പാദനത്തിനുള്ള ഉപാധി മാത്രായി കണ്ടുകൂടാ.
ആരോഗ്യം നശിച്ച് ആശുപത്രിയിലെത്തുന്നവര്‍ ലക്ഷ്യമിടുന്നത് സുഖവാസമല്ല. ആരോഗ്യം തിരിച്ചുകിട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് പലരെയും സ്വകാര്യ ആശുപത്രികളിലേക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോയാല്‍ ജീവന്‍ പോലും തിരിച്ചു കിട്ടുമോയെന്ന ആശങ്ക പങ്കിട്ടത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി തന്നെയാണെന്നത് വിസ്മരിക്കാതിരിക്കാം.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് ആവശ്യപ്പെട്ടു നടത്തിയ സമരങ്ങളും ഡല്‍ഹി സംഭവത്തോടു കൂട്ടിച്ചേര്‍ത്തു തന്നെ വായിക്കണം. രോഗികളുടെ ജീവന്‍ കൊണ്ടു പന്താടി അവര്‍ നേടാന്‍ ഉദ്ദേശിക്കുന്നതാകട്ടെ കുറേയേറെ പണം മാത്രം. വീടുകളില്‍ രോഗികളെ പരിശോധിക്കുന്നതിലൂടെ ദിനംപ്രതി പോക്കറ്റിലേക്കു വീഴുന്ന നോട്ടുകെട്ടുകളുടെ പ്രഭയാണ് ഡോക്ടര്‍മാരെ നയിക്കുന്നത്.
പണ്ടുള്ള ഡോക്ടര്‍മാര്‍ സഹജീവികളുടെ ആരോഗ്യപരിപാലനത്തിനായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. ഇന്നാകട്ടെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, തങ്ങളെ സമീപിക്കുന്ന എല്ലാവരില്‍ നിന്നും വന്‍തുക ഊറ്റിയെടുക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നു. അതിനെതിരേ നില്‍ക്കുന്നതു സര്‍ക്കാരാണെങ്കില്‍, ആ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ സമരവുമായി തെരുവിലിറങ്ങും. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുക എന്നതിനര്‍ത്ഥം ജനങ്ങളെ പീഡിപ്പിക്കുക എന്നു തന്നെയാണ്. ഇത്തരം സമരാഭാസവുമായി ഇറങ്ങുന്ന ഡോക്ടര്‍മാരെ കൈകാര്യം ചെയ്യേണ്ടതു മറ്റു ചില രീതികളിലാണ്. നിയമസംവിധാനത്തെ ബഹുമാനിക്കുന്നതു കൊണ്ടു മാത്രം ജനം പ്രതികരിക്കുന്നില്ല. അതു പക്ഷേ, എല്ലാക്കാലവും ഈ തെമ്മാടിത്തം തുടരാനുള്ള ഉപായമായി ഡോക്ടര്‍മാര്‍ കാണരുത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാര്യം ഈ വിധത്തിലാണെങ്കില്‍, സ്വകാര്യ ആശുപത്രികള്‍ മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നു. ഡോക്ടറെ കാണുന്നതിനും പരിശോധനകള്‍ക്കും മരുന്നിനുമടക്കം വന്‍തുക പോക്കറ്റില്‍ കരുതാതെ സ്വകാര്യ ആശുപത്രികളിലേക്ക് ആര്‍ക്കും പോകാനാവില്ല.
ഈ നില മാറിയേ തീരൂ. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്കു സംബന്ധിച്ച പഠനമാണ് ആദ്യം ആവശ്യം. അതില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സൗജന്യം പറ്റിയിട്ടുള്ളവര്‍ ഇവിടുത്തെ ജനങ്ങളോടു കടപ്പെട്ടിരിക്കുന്നു. അവരുടെ സേവകര്‍ മാത്രമാണ് ആശുപത്രി നടത്തിപ്പുകാര്‍.
തങ്ങളുടെ മുന്നിലെത്തുന്നവരോട് യജമാനഭാവത്തോടെ പ്രതികരിക്കുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും നിലയ്ക്കു നിര്‍ത്തി, ആവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ജനങ്ങളെത്തും. അതിലൂടെ സ്വകാര്യ ധിക്കാരികളുടെ ധാര്‍ഷ്ട്യം ശമിപ്പിക്കാനാകും. അത്തരം ചില നടപടികള്‍ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നു.
2011 ജൂലൈ 8
ആറാട്ടെഴുന്നള്ളത്തിനു തീവെട്ടി പിടിച്ചവന്‍
കഴിഞ്ഞ ദിവസം ശ്രീ കുമ്മനത്തിന്റെ ഒരു പ്രസ്ഥാവന വായിച്ചിരുന്നു ക്ഷേത്രത്തില്‍നിന്നു കണ്ടെടുത്ത നിധി ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അതേറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും തടയുമെന്നും മറ്റും.
ഇതിപ്പോള്‍ നിധി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയും അതിനായി പ്രതിവര്‍ഷം മുപ്പതു കോടിയുടെ അധിക ബാധ്യത കേരള ജനതയുടെ തലയില്‍ വരുകയും ചെയ്തതായി മനസിലാക്കുന്നു, ഇപ്പോള്‍ ഒരു വെള്ളാപ്പള്ളിയുടേം കുമ്മനത്തിന്റേം പൊടിപോലും കാണാനില്ല നിധിയുടെ സുരക്ഷാ ചിലവ് ഞങ്ങള്‍ വഹിക്കാം സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും സാങ്കേതിക സൗകര്യങ്ങളും ഒരുക്കിത്തന്നാല്‍ മാത്രം മതി എന്നു പ്രസ്താവിക്കാന്‍.
ഇതിപ്പോള്‍ ആറാട്ടെഴുന്നള്ളത്തിനു തീവെട്ടി പിടിച്ചവന്റെ മാതിരിയായി മലയാളികളുടെ (കേരള സംസ്ഥാന സര്‍ക്കാരിന്റെ) അവസ്ഥ, ലോകം മുഴുവന്‍ ഈ നിധിയെച്ചൊല്ലി ഭാഗ്യവാന്മാര്‍ എന്നു അസൂയപ്പെടുന്നു എന്നാല്‍ യധാര്‍ഥത്തില്‍ കമ്മിബജറ്റില്‍ പ്രതിവര്‍ഷം മുപ്പതു കോടിയുടെ അതിക ബാധ്യത പേറേണ്ട ദൌര്‍ഭാഗ്യം വന്നു ഭവിച്ചിരിക്കുന്നു.
ഈ പുതിയ സാഹചര്യത്തില്‍ ശരിക്കും ചെയ്യേണ്ടത് ഈ സ്വത്ത് വകകള്‍ റിസര്‍വ് ബാങ്കില്‍ (അല്ലെങ്കില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ ആയാലും മതി സ്വര്‍ണത്തിനു ഏറ്റവും കൂടുതല്‍ വായ്പ്പ, ഏറ്റവും കുറവ് പലിശ എന്നാണല്ലോ അവരുടെ പരസ്യം, ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുക്കാരായകൊണ്ട് പലിശയില്‍ കൂടുതല്‍ ഇളവും ചോദിക്കാം) പണയം വെച്ച് ആ തുക കൊണ്ട് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം, പണയം സ്വീകരിച്ച മുതലിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം ബാങ്കില്‍ നിക്ഷിപ്തമാകുകയും ചെയ്യും പലിശ ഇനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം മുപ്പതു കോടി രൂപയില്‍ കുറഞ്ഞ തുകയേ ചിലവാകുകയുമുള്ളു. .
(ഈ ആശയം കേരള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയാല്‍ ബൗദ്ധിക സ്വത്തവകാശ നിയമ പ്രകാരം റോയല്‍റ്റി ലഭിക്കാന്‍ എനിക്ക് അവകാശമുണ്ടെന്നു ഇതിനാല്‍ അറിയിച്ച്കൊള്ളുന്നു, കാശ് കിട്ടിക്കഴിയുമ്പം മാണിസാര്‍ പിന്നെ ഒരുമാതിരി ഞഞ്ഞാ പിഞ്ഞാ പറയരുത് എന്റെ വീതം കൃത്യമായിട്ടിങ്ങെത്തിക്കണം.)
..
2011 ജൂലൈ 6
മനുഷ്യത്വം നശിക്കുന്ന സ്കൂളധികൃതര്‍
അനധികൃതമായി ആവശ്യപ്പെട്ട സംഭാവന നല്‍കാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ബുദ്ധിമാന്ദ്യമുള്ള പതിനാലു കുട്ടികളെ പുറത്താക്കിയ സംഭവം തികച്ചും അപലപനീയം തന്നെ. കൊച്ചി പള്ളുരുത്തിയിലെ ശില്പ സ്‌പെഷല്‍ സ്കൂള്‍ അധികൃതരുടെ ഈ നടപടി മനുഷ്യത്വരഹിതവും ധിക്കാരം നിറഞ്ഞതുമാണ്. ഇവര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വൈകിക്കൂടാ.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണു സ്കൂള്‍.
കുട്ടികളില്‍ നിന്നു ഫീസ് ഈടാക്കരുതെന്നും സൗജന്യമായി പഠന പരിശീലനങ്ങള്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥപ്രകാരമാണ് ഈ സഹായം നല്‍കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഒരിക്കലും ചെയ്യരുതാത്ത പലതും ഇവിടെ ചെയ്യുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കു സര്‍്ക്കാര്‍ നല്‍കുന്ന തുക പോലും തങ്ങള്‍ക്കു വേണമെന്നു ശഠിക്കുന്നതായും വിവിധ ഇനങ്ങളിലായി 6500 രൂപ ഓരോ കുട്ടിയില്‍ നിന്നും ഈടാക്കുന്നതായും പരാതിയുണ്ട്. ഇതെല്ലാം വെറും പരാതികളായി അവശേഷിച്ചുകൂടാ.
സ്കൂള്‍ നടത്തിപ്പിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളും തട്ടിപ്പുകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ സ്കൂള്‍ നടത്തിപ്പുകാരുടെ ദാസ്യവേല ചെയ്യുന്നു. പലപ്പോഴും മതസംഘടനകളുമായും മറ്റും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചെയ്യുന്ന ഗുരുതരമായ കുറ്റങ്ങളെപ്പോലും ലഘൂകരിച്ചു കാണാനും മൂടിവയ്ക്കാനുമാണ് സര്‍ക്കാരും ശ്രമിക്കുന്നത്.
അടുത്തിടെയാണ് സ്കൂള്‍ പ്രവേശനോത്സവദിവസം കടുത്തുരുത്തിയിലെ ഒരു സ്കൂളില്‍ പിഞ്ചുകുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ ടാഗ് തൂക്കിയത്. അന്ത്യന്തം നീചവും ഇന്ത്യന്‍ ഭരണഘടനയ്ക്കു തന്നെ കടകവിരുദ്ധവുമായ നടപടിയാണ് സ്കൂള്‍ അധികൃതരില്‍ നിന്നുണ്ടായത്. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ കഴുത്തില്‍ അവരുടെ ജാതിപ്പേര് എഴുതി തൂക്കിയതിനെ ഏതു നീതിശാസ്ത്രം ഉയര്‍ത്തിയാണു നിങ്ങള്‍ക്കു ന്യായീകരിക്കാനാവുക.
ജാതിവ്യവസ്ഥയുടെ ക്രൂരമുഖങ്ങള്‍ പഴങ്കഥയായെന്ന് ആശ്വസിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ മനസുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഗുരുതരമായ തെറ്റാണു സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. പൊതുജനം ഇടപെടുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ജില്ലാ അധികൃതരുള്‍പ്പെടെ എന്തെങ്കിലും ചെയ്തു എന്നു വരുത്തിത്തീര്‍ക്കാനിറങ്ങിയത്.
കൊച്ചിയിലുണ്ടായതും ഇതും സമാനമായ സംഭവങ്ങളല്ല. എന്നാല്‍, രണ്ടിനും പിന്നില്‍ മനുഷ്യത്വരാഹിത്യമെന്ന സമാനതയുണ്ട്. ഒന്ന് ജാതിവിവേചനമായിരുന്നെങ്കില്‍ രണ്ടാമത്തേത് മനുഷ്യന്‍ മൃഗമായിത്തീരുന്ന അവസ്ഥയാണ്.
ബുദ്ധിമാന്ദ്യം സംഭവിക്കുന്ന ജന്മങ്ങള്‍ ആരുടെയും കുറ്റമല്ല. കുട്ടികളെ പുറത്താക്കാന്‍ മുന്‍കൈയെടുത്തവരുടെ തലമുറകളിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടായിക്കൂടെന്നില്ല. അവരെ ആരെങ്കിലും ഇറക്കി വിടുമ്പോള്‍ മാത്രമേ അതിന്റെ ദുഃഖം എന്തെന്നു മനസിലാകൂ. തിരിച്ചറിവാണ് മനുഷ്യനെ മൃഗങ്ങളില്‍ നി്ന്നു വ്യത്യസ്തരാക്കുന്നത്. വിവേചനബുദ്ധി നഷ്ടമാക്കാ്ന്‍ പണത്തിനു സാധിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് കൊച്ചിയിലെ സ്കൂളുകാരുടെ നടപടി.
പണം സമ്പാദിക്കാന്‍ മാത്രമായി തല്ലിക്കൂട്ടുന്ന പ്രസ്ഥാനങ്ങള്‍ക്ക് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്നു തുടങ്ങണം നടപടികള്‍. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് തട്ടിയെടുക്കുക മാത്രമാണു പല കടലാസ് സംഘടനകളുടെയും ലക്ഷ്യം. ഇവിടെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പേരില്‍ തട്ടിപ്പിനിറങ്ങി. മറ്റു ചിലര്‍ എയ്ഡ്‌സ് രോഗികളുടെയും കാന്‍സര്‍ രോഗികളുടെയും മറ്റും പേരു പറഞ്ഞ് സമാനമായ തട്ടിപ്പു സംഘടനകള്‍ നടത്തി കോടികളുണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ചൊക്കെ സമഗ്രമായ അന്വേഷണമാണ് ആവശ്യം.
തട്ടിപ്പാണു ചെയ്യുന്നതെന്നു വ്യക്തമായി മനസിലാക്കിയിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരുകള്‍ വൈകുന്നതിനു പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ട്. അത് ആത്യന്തികമായി എത്തി നില്‍ക്കുന്നത് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പെട്ടിയില്‍ വീഴുന്ന വോട്ടുകളിലും. ഈ അവസ്ഥ മാറണം. വോട്ടിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാവുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകളാണ് ആദ്യം മാറേണ്ടത്. തെറ്റു ചെയ്യുന്നത് മത മേലധ്യക്ഷന്‍മാരാണെങ്കില്‍പ്പോലും അവരെ കണ്ടെത്തി ശിക്ഷിക്കാന്‍ തയാറാവണം.
മതങ്ങള്‍ തെറ്റു ചെയ്യുന്നില്ല. മതത്തിന്റെ പേരില്‍ ചില മനുഷ്യരാണു തെറ്റു ചെയ്യുന്നത്. അത്തരം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതോ കുറ്റക്കാരെ ശിക്ഷിക്കുന്നതോ മതത്തിനെതിരാകുന്നില്ല. ഈ തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകേണ്ടിയിരിക്കുന്നു.
സ്കൂളുകള്‍ നടത്താന്‍ അനുമതി തേടുന്നവരുടെ പശ്ചാത്തലവും കൂടി അന്വേഷിക്കണം. കേവലം കച്ചവട സ്ഥാപനങ്ങളല്ല വിദ്യാലയങ്ങള്‍. അവിടം അറിവു പകര്‍ന്നു നല്‍കുന്ന വിശുദ്ധമായ ഇടമാണ്. കച്ചവടത്തിന്റെ തന്ത്രങ്ങളാകരുത് സ്കൂള്‍ നടത്തിപ്പുകാരെ ഭരിക്കേണ്ടത്.
സമൂഹത്തിലെ ദൗര്‍ഭാഗ്യം അനുഭവിക്കുന്നവരുടെ പേരു പറഞ്ഞ് നടത്തുന്ന തട്ടിപ്പുകള്‍ക്കും അറുതി വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി അവന്റെ സ്വന്തം നേട്ടമൊന്നുമല്ല. ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളും ഇവിടെ ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍ തന്നെ. ജന്മനാ സംഭവിച്ചു പോകുന്ന ചില വിപത്തുകള്‍ക്ക് അവരെ ശിക്ഷിക്കരുത്. ജനിതകവൈകല്യത്തിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ തള്ളിപ്പറയാന്‍ ഒരു മാതാപിതാക്കള്‍ക്കും സാധിക്കില്ല. കുട്ടികളെക്കുറിച്ചോര്‍ത്ത് എരിയുന്ന മനസുമായി ജീവിക്കുന്ന മാതാപിതാക്കളുടെ സമ്പത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ സമൂഹം കൂട്ടായി എതിര്‍ക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നു ഗ്രാന്റായും മറ്റും വന്‍തുക നേടുകയും, അതേസമയം, കുട്ടികളില്‍ നിന്നു വന്‍തുക ഈടാക്കാന്‍ ക്രൂരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണം. അവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അതിനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
2011 ജൂൺ 26
സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്?
നിര്‍ണായകമായ ഒരു പൊതുവിഷയത്തില്‍ തീരുമാനമെടുക്കാനും ഇടപെടാനും സര്‍ക്കാരിന് അധികാരവും അവകാശവുമില്ലേ? സ്വാശ്രയ കോളജുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ വെറും നോക്കുകുത്തിയായി നില്‍ക്കാനാണ് അവര്‍ക്കു താത്പര്യം.
സ്വാശ്രയ കോളജുകളിലെ ഫീസ് മൂന്നരലക്ഷമായി നിശ്ചയിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ ഫീസ് നിര്‍ണയത്തിനു ചുമതലപ്പെട്ട ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിസഹായാവസ്ഥ വെളിപ്പെടുത്തിയത്. കേരളത്തിലെ സ്വാശ്രയ കോളജുകള്‍ എന്തു ചെയ്യുന്നു എന്ന് അറിയാനും ജനവിരുദ്ധമായ തീരുമാനങ്ങളാണ് അവരെടുക്കുന്നതെങ്കില്‍ അതിനു തടയിടാനും സര്‍ക്കാരിനു ബാധ്യതയുണ്ട്. അത് ഏതെങ്കിലും കമ്മിറ്റിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന തരത്തില്‍ പെരുമാറുന്നത് ജനങ്ങളെ കളിയാക്കുന്നതിനു തുല്യം തന്നെ.
ലക്ഷക്കണക്കിനു കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയുമൊക്കെ സ്വപ്‌നങ്ങള്‍ക്കു പുല്ലുവില കല്പിച്ചുകൊണ്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തുടര്‍ന്നു പോരുന്ന ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടവരല്ല ജനപ്രതിനിധികള്‍. മത, സാമുദായിക പിന്‍ബലമുള്ള മാനേജ്‌മെന്റുകളെ പിണക്കുന്നത് ഭാവിയില്‍ പെട്ടിയില്‍ വീഴേണ്ട വോട്ടുകളെ ബാധിക്കുമോയെന്ന ഭയം സര്‍ക്കാരിനുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍.
മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഇക്കൂട്ടര്‍ക്കൊപ്പം സ്വന്തം മത, സാമുദായിക വിഭാഗങ്ങളിലുള്ള സാധാരണക്കാര്‍ ആരുമില്ലെന്നു തിരിച്ചറിയാനെങ്കിലും സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കു സാധിക്കണം. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ നടത്തുന്ന ഏതു മാനേജ്‌മെന്റിന്റെ കാര്യമെടുത്താലും ഇതു തന്നെയാണ് സ്ഥിതി. അവര്‍ക്കു മതത്തിലോ സമുദായത്തിലോ യാതൊരു പിന്തുണയുമില്ല. സ്വന്തം മത, സാമുദായിക വിഭാഗത്തില്‍പ്പെട്ട കുട്ടികളെപ്പോലും വന്‍തുക വാങ്ങി മാത്രം കോളജുകളില്‍ പ്രവേശിപ്പിക്കുന്ന ഇക്കൂട്ടരുടെ മുഖ്യലക്ഷ്യം കച്ചവടം തന്നെ.
വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി വച്ച് വഴിവാണിഭം നടത്തുകയാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍. ചില നിയമങ്ങളുടെയും ചട്ടങ്ങളുടെയും മറവില്‍ നടത്തുന്ന ഈ അഴിഞ്ഞാട്ടം അനുവദിച്ചുകൂടാ. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് അംഗീകരിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ എന്തിനാണു മടിക്കുന്നത്.
മത നേതാക്കളുടെ മുന്നില്‍ ചെല്ലുമ്പോള്‍ മുട്ടിലിഴയുന്ന നേതാക്കളാണ് കേരളത്തിലുള്ളത്. എല്ലാ നേതാക്കളും മതനേതാക്കളുടെ കാലുപിടിക്കുന്നവരാണെന്നത് അത്ര രഹസ്യമൊന്നുമല്ല. അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്ന ഗുരുതരമായ തെറ്റിദ്ധാരണ നമ്മുടെ നേതാക്കള്‍ക്കുണ്ട്. മതനേതാക്കളുടെ കാലു തിരുമ്മാതെ ആര്‍ക്കും അധികാരത്തിലെത്താനാവില്ലെന്ന ധാരണ ശരിയല്ലെന്ന് മനസിലാക്കാന്‍ തക്ക മാനസികവികാസം നമ്മുടെ നേതാക്കള്‍ക്കില്ലാതെ പോയി.എത്രയോ കാലമായി തുടരുന്ന ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. മാനേജ്‌മെന്റുകള്‍ തോന്നിയതു പോലെ ചെയ്യുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുമ്പോഴും കേട്ടു നില്‍ക്കാന്‍ മാത്രം കഴിയുന്ന സര്‍ക്കാര്‍ അര്‍ഹിക്കുന്നത് സഹതാപമാണ്.
കടുത്ത നടപടികള്‍ക്ക് തടസമായി സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത് വോട്ടിനോടുള്ള കമ്പം മാത്രമാണെന്ന് തിരിച്ചറിയാത്തവരല്ല ഇവിടെയുള്ളത്. ജനങ്ങളെ ആകെ ബാധിക്കുന്ന സ്വാശ്രയ വിഷയത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നതാണ് ഏറെ ഖേദകരം.ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് സര്‍ക്കാരോ രക്ഷിതാക്കളോ വിദ്യാര്‍ത്ഥികളോ ആയിരുന്നു. അതു തന്നെയാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. സ്വാശ്രയ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമാണെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതിയെക്കൊണ്ട് പറയിക്കുന്നിടം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിന്റെ സുഖം നുകരുന്നവര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ ഇടയ്ക്കിടെ കോടതിയുടെ ഓര്‍മപ്പെടുത്തലുകളും നടപടികളും വേണ്ടിവരുന്നത് ആശാസ്യമായ കാര്യമല്ല. സ്വാശ്രയ മേഖലയില്‍ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാത്ത കോളജുകള്‍ ഇവിടെ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിനു മുന്നില്‍ കീഴടങ്ങുന്ന പതിവുശൈലി മാറ്റിയെങ്കിലേ വിഷയം പരിഹരിക്കാനാകൂ.
നിലവില്‍ പ്രതിപക്ഷമുള്‍പ്പെടെ ആരും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി പരസ്യമായി വാദിക്കാന്‍ രംഗത്തു വരില്ല. നിലവിലുള്ള കുത്തഴിഞ്ഞ അവസ്ഥാവിശേഷത്തിനെതിരേ സമരത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുജനപിന്തുണ ധാരാളമായി ലഭിക്കുകയും ചെയ്യും.
നിലവില്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാത്ത വിധത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പറയുന്നതനുസരിച്ചു പ്രവര്‍ത്തിക്കാത്ത കോളജുകളില്‍ പുതിയ പ്രവേശനം അനുവദിക്കരുത്. അതിന്റെ പേരില്‍ കോളജുകളടച്ചിട്ട് നിലവില്‍ പഠിക്കുന്ന കുട്ടികളുടെ കൂടി ഭാവി തകര്‍ക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ശ്രമിച്ചേക്കാം. അത്തരമൊരു ധിക്കാരപരമായ നടപടിയുണ്ടായാല്‍ അതിനെ കയ്യൂക്കുകൊണ്ടു തന്നെ നേരിടണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയാലുണ്ടാകുന്ന വേദന എന്തെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളും അറിയണം. അവരെ അത് അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരും വിദ്യാര്‍ത്ഥി, യുവജന സംഘടനകളും ഏറ്റെടുക്കണം.
വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. അതിനെ അതിന്റേതായ രീതിയില്‍ത്തന്നെ നേരിടണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


