സമീപകാലത്തെ പുറത്തറിഞ്ഞ ഏറ്റവും വലിയ ക്രമക്കേടായ 2 ജി സ്‌പെക്ട്രം ഇടപാടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നു കേള്‍ക്കുന്ന കഥകള്‍ തീര്‍ത്തും ലജ്ജാകരം തന്നെ. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരുണ്ട വശമാണ് നീരാ റാഡിയയെന്ന സ്ത്രീയുടെ പേരിനൊപ്പം വെളിച്ചത്തേക്കു വരുന്നത്. രാജ്യാന്തര ബന്ധമുള്ള നീരയുടെ പ്രധാന ജോലി വന്‍കിട കമ്പനികള്‍ക്കു വേണ്ടി ലോബിയിംഗ് നടത്തുകയെന്നതാണ്. പബ്ലിക് റിലേഷന്‍ ജോലിയെന്ന പേരില്‍ അറിയപ്പെടുന്ന ഈ ജോലിയിലൂടെ വന്‍കിട കമ്പനികള്‍ക്കായി രാഷ്ട്രീയ നേതാക്കളെയടക്കം ചാക്കിടുകയും കമ്പനികള്‍ക്കായി നിയമങ്ങളെയും ചട്ടങ്ങളെയും തന്നെ മാറ്റി മറിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയുമാണ് നീരയെപ്പോലുള്ളവര്‍ ചെയ്യുന്നത്.
ഇങ്ങനെ കോടികള്‍ മറിയുന്ന ഇടപാടുകളിലേക്ക് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരു കൂടി ചേര്‍ത്തു വായിക്കേണ്ടി വരുന്നു എന്നത് അത്യന്തം ദുഃഖകരം തന്നെ. എന്‍ഡിടിവി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്ക ദത്തിന്റെയും ഹിന്ദുസ്ഥാന്‍ ടൈസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഗ്‌വിയുടെയും മാധ്യമധര്‍മ്മം ചില രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഒത്താശ പാടുന്നതാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നു.
ഇങ്ങനെ കോടികള്‍ മറിയുന്ന ഇടപാടുകളിലേക്ക് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരു കൂടി ചേര്‍ത്തു വായിക്കേണ്ടി വരുന്നു എന്നത് അത്യന്തം ദുഃഖകരം തന്നെ. എന്‍ഡിടിവി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്ക ദത്തിന്റെയും ഹിന്ദുസ്ഥാന്‍ ടൈസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഗ്‌വിയുടെയും മാധ്യമധര്‍മ്മം ചില രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഒത്താശ പാടുന്നതാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നു.
മാധ്യമലോകത്തെ സവര്‍ണരാണ് ഇവര്‍. ഇതേപോലെ തന്നെ സവര്‍ണലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയിലുണ്ട്. കേരളത്തിലും അത്തരക്കാരുടെ എണ്ണം കുറവാണെന്നു പറയാനാവില്ല. ജനങ്ങള്‍ക്കു വേണ്ടി ചിന്തിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു എന്നു നടിക്കുകയും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ ആകമാനം നശിപ്പിക്കാന്‍ കച്ചമുറുക്കിയവര്‍ക്ക് ഒത്താശ ചെയ്യുകയുമെന്ന ഇരട്ടത്താപ്പിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ മാറരുതാത്തതായിരുന്നു. അധികാരത്തിന്റെ ഇടനാഴിയില്‍ നിഴലുകളായി നില്‍ക്കുന്ന ഒട്ടേറെ മാധ്യമപ്രവര്‍ത്തകരുണ്ട്. അംഗീകാരങ്ങളും പുരസ്കാരങ്ങളുമെല്ലാം അവരെത്തേടിയെത്തുന്നു. അതിലൂടെ നേടുന്ന പേരും പെരുമയും ഉപയോഗിച്ച് അഴിമതിക്കാര്‍ക്കു വേണ്ടി പേനയുന്തുന്നു. ഇത്തരം മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ എത്രയോ ഭേദമാണ് മോഷണവും പിടിച്ചുപറിയും. ഇത്രയേറെ തരംതാണ മനസുമായി നടക്കുന്നവരാണ് രാജ്യത്തെ മാധ്യമങ്ങളെ നയിക്കുന്നതെന്നത് നിസാരമായി കണ്ടുകൂടാ.
കൗണ്ടര്‍ പോയിന്റ് എന്ന തന്റെ കോളത്തില്‍ എന്തൊക്കെയെഴുതണമെന്നു പോലും രാഷ്ട്രീയ മാഫിയയുടെ ഉപദേശം തേടിയ വീര്‍ സാംഗ്‌വിയെപ്പോലുള്ളവരെ മാതൃകയാക്കി കൊണ്ടു നടക്കുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ മാധ്യമരംഗത്തുണ്ട്. അവരുടെ മനസുകളില്‍ പത്രപ്രവര്‍ത്തനത്തിലെ അവസാന വാക്കുകളാണ് ഇവരില്‍ പലരും. അവരുടെ മുന്നിലേക്കാണ് ആരാനു വേണ്ടി പേനയുന്തുന്ന കൂലിക്കാരാണ് ഇവരെന്ന സത്യം വെളിപ്പെടുന്നത്.
ഇപ്പോഴത്തെ ഇടപെടലുകള്‍ക്ക് നീരാ റാഡിയയെ കുറ്റപ്പെടുത്തേണ്ടതില്ല. അവര്‍ അവരുടെ ജോലിയാണു ചെയ്തത്. അതിനു കരുക്കളാകാന്‍ നിന്നു കൊടുത്ത മാധ്യമപ്രവര്‍ത്തകരെ മാത്രം പഴിച്ചാല്‍ മതി. വയറ്റുപിഴപ്പിനു വേണ്ടി ചില്ലറ ശുപാര്‍ശകള്‍ നടത്തുന്ന സാദാ പത്രക്കാരന്റെ റോളിലല്ല ഇവരാരും. മെട്രോ നഗരങ്ങളിലെ ഉപരിവര്‍ഗ വനിതകളുടെ അഴിഞ്ഞാട്ടങ്ങളെ ന്യായീകരിക്കാന്‍ ചര്‍ച്ചകള്‍ നയിക്കുന്ന മാധ്യമങ്ങളെ നയിക്കുന്നവര്‍ക്ക് പണം ആവശ്യമാണ്. ഈ ഇടപാടില്‍ പണത്തിന്റെ കെട്ടുകള്‍ അഴിഞ്ഞിട്ടുണ്ടോയെന്ന് ഇതേവരെ വ്യക്തമായിട്ടില്ല.
രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമായുള്ള ആരോഗ്യകരമായ ബന്ധം വളരെ നല്ലതാണ്. അത് അഴിമതിക്കുള്ള സൗകര്യമൊരുക്കലായി മാറുന്നിടത്താണു കുഴപ്പം. പ്രസ്, പൊലീസ്, പൊളിറ്റിക്‌സ് എന്നിങ്ങനെ മൂന്നു “പി’ ഒത്തുചേര്‍ന്നാല്‍ ഒരു ജനാധിപത്യ രാജ്യത്ത് എന്തും ചെയ്യാനാകുമെന്നു പറയാറുണ്ട്. അതിന്റെ തെളിഞ്ഞ മുഖമാണ് ഇപ്പോള്‍ കാണുന്നത്.
തങ്ങളുടെ രാഷ്ട്രീയ ഭാവി കെട്ടിപ്പടുക്കാന്‍ മാധ്യമങ്ങളെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്ന രാഷ്ട്രീയക്കാര്‍ പുതിയ അവതാരങ്ങളൊന്നുമല്ല. വളരെ ബുദ്ധിപൂര്‍വ്വം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അധികാരത്തിന്റെ സുഖം നുകര്‍ന്നവരാണ് നമ്മുടെ പല നേതാക്കളും. അവിടെ പക്ഷേ, മാധ്യമങ്ങളാണ് മേല്‍ക്കൈ നേടിയിരുന്നത്. ഇവിടെ, രാഷ്ട്രീയക്കാരന്റെ ചെണ്ടകൊട്ടിനൊത്ത് തുള്ളുന്ന കുട്ടിക്കുരങ്ങന്‍മാരുടെ റോളിലേക്ക് മാധ്യമങ്ങള്‍ മാറി. കോണ്‍ഗ്രസിന്റെ മാത്രമല്ല, ബിജെപിയടക്കമുള്ള കക്ഷികളുടെയും നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഡല്‍ഹിയിലെ ഉപരിവര്‍ഗ്ഗ മാധ്യമപ്രവര്‍ത്തകരുടെ പ്രതീകങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ആരോപണവിധേയരായവര്‍.
ഇവരില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ മാഫിയയുടെ സ്വാധീനം. രാഷ്ട്രീയ നേതാക്കളുമായുണ്ടാക്കുന്ന ബന്ധത്തെ ഫലപ്രദമായി വിനിയോഗിച്ച് കോടികള്‍ സമ്പാദിച്ച മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരുടെ എഴുത്തിലാകട്ടെ, നിറഞ്ഞു നില്‍ക്കുന്നത് പാവങ്ങളോടുള്ള സ്‌നേഹവും. അക്കാര്യത്തില്‍ പക്ഷേ, ബര്‍ക്ക ദത്ത് അടക്കമുള്ളവരുടെ നിര വ്യത്യസ്തത പുലര്‍ത്തുന്നു. പാവപ്പെട്ടവരോട് അവര്‍ക്ക് അത്രവലിയ പഥ്യമൊന്നുമില്ല. മദ്യശാലകളിലെത്തുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും, ഫാഷന്‍ ഷോകളില്‍ പരമാവധി വസ്ത്രം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിക്കാനുമൊക്കെ ചര്‍ച്ചകളിലൂടെ അവസരമൊരുക്കുന്ന ഉപരിവര്‍ഗ മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താക്കളാണ് ഇവരെല്ലാം.
ലോക നേതാക്കളുമായി വരെ ചങ്ങാത്തം കൂടാനും അതിലൂടെ രാജ്യത്തെ പരമോന്നത ബഹുമതികള്‍ വരെ കരസ്ഥമാക്കാനുമൊക്കെ വിരുതുള്ള ഇത്തരക്കാരാണ് ജനാധിപത്യത്തിന്റെ നാലാംതൂണിനെ താങ്ങി നിര്‍ത്തുന്നത്. രാജയെ മന്ത്രിയാക്കുമ്പോള്‍ മുതല്‍ സ്‌പെക്ട്രം ഇടപാടിലൂടെകോടികള്‍ രാജ്യത്തിനു നഷ്ടമാക്കുമ്പോള്‍ വരെ ഇടപെട്ട ഇത്തരക്കാരെ പരിഗണനകള്‍ക്കതീതമായി ശിക്ഷിക്കാന്‍ തയ്യാറാവണം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അത്തരമൊരു നടപടിയുണ്ടാവാനിടയില്ല. കോടതിയെ മാത്രമേ ആശ്രയിക്കാനാവൂ. അതിന് രാജ്യത്തോട് സ്‌നേഹമുള്ള ആരെങ്കിലും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അതിന് ആരെങ്കിലുമൊക്കെ ഉണ്ടാകും. അഥവാ ഉണ്ടായേ തീരൂ.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ