കേരളത്തിലെ ATM കൗണ്ടറുകള്‍ക്കു മുന്നില്‍ പണം പിന്‍വലിക്കാന്‍ നില്‍ക്കുന്നതു മുഴുവന്‍ കമ്യൂണിസ്റ്റുകാരാണെന്നു പറഞ്ഞതിനു നിങ്ങളെല്ലാം കൂടി ആ ചന്തി മോഹന്‍ദാസിനെ എന്തിനാണ് പൊങ്കാലയിടുന്നത്??
അയാള്‍ പറഞ്ഞത് സത്യമല്ലേ?
അയാള്‍ പറഞ്ഞത് സത്യമല്ലേ?
അയാള്‍ പറഞ്ഞത് സത്യമല്ലേ?
ഏതെങ്കിലും വട്ടിപ്പലിശക്കാരനെയോ, കള്ളനോട്ടടിക്കാരനയോ, ക്വട്ടേഷന്‍ ഗുണ്ടയേയോ, കുഴല്‍പണ ഇടപാടുകാരനെയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??
ഏതെങ്കിലും കള്ളപ്പണക്കാരനെയോ വമ്പന്‍ മുതലാളിയേയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??
ഏതെങ്കിലും ബാര്‍ മുതലാളിയേയോ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെയോ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരേയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??
ചുരുക്കത്തില്‍, ഇതുവരെ ഒരൊറ്റ BJP നേതാവിനെ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??
ഇല്ല !!!
ഇല്ല !!!
അവരൊക്കെ മുന്നേ തന്നെ ത്രികാല ജ്ഞാനത്താല്‍ ഈ സാഹചര്യം മുങ്കൂട്ടി അറിഞ്ഞ് ആവശ്യത്തിനുള്ള പണം മറ്റു ഡിനോമിനേഷനുകളിലേക്ക് മാറ്റി സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അവര്‍ക്ക് ഇങ്ങനെ വെയിലത്തും തിരക്കിലും ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല.
അതേസമയം പച്ചക്കറിക്കച്ചവടക്കാര്‍, മറ്റു ചെറുകിട കച്ചവടക്കാര്‍ മത്സ്യത്തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടമ്മമ്മാര്‍, കേരള സര്‍ക്കാര്‍ വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ ഉപയോഗിച്ച് ജീവിക്കുന്നവര്‍ തുടങ്ങി തുശ്ചമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരും വിദ്യാര്‍ഥികളും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുമാണ് തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം പിന്‍വലിക്കാന്‍ ATM മെഷീനുകള്‍ക്കു മുന്‍പില്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നവര്‍
അവരില്‍ ഒരാള്‍ പോലും BJP യെ അംഗീകരിക്കുന്നവരല്ലെന്നും, മറിച്ച് ഭൂരിഭാഗവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ അംഗങ്ങളും ബാക്കിയുള്ളവരെല്ലാം ജനങ്ങളോടൊപ്പം എന്നും ഏതു സാഹചര്യത്തിലും ഉറപ്പോടെ നിലകൊള്ളുന്ന കമ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവരുമാണെന്ന്‍ ചന്തി മോഹന്‍ദാസിനെപ്പോലുള്ള എല്ലാ BJP നേതാക്കള്‍ക്കും വ്യക്തമായി അറിയാം,
ഓരോ വിഷയത്തിലും കല്ലുവെച്ച നുണകള്‍ പറയാനും ഒന്നോരണ്ടോ നിഷ്കളങ്കരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധിക്കും എന്ന വിശ്വാസത്തില്‍ ബീജേപി ചില ഗീബല്‍സിന്റെ കുഞ്ഞുങ്ങളെ ചാണകമൂട്ടി വളര്‍ത്തുന്നുണ്ട്.
സങ്കികളുടെ താത്വികാചാര്യനും വികടത്തരം എഴുന്നള്ളിച്ച് പൊങ്കാല വാങ്ങിക്കൂട്ടുന്ന ഉളുപ്പില്ലായ്മയില്‍ ഉള്ളി സുരുവിനെ തോല്‍പ്പിക്കുന്നതില്‍ ആത്മ നിര്‍വൃതി അടയുന്ന ആളുമായ ചന്തി മോഹന്‍ദാസിനെ ഊഴപ്രകാരം അവര്‍ ഇക്കാര്യത്തിനു നിയോഗിച്ചെന്നേ ഉള്ളു.
അടുത്ത വികടത്തരം എഴുന്നള്ളിക്കുവാന്‍ അടുത്ത ആള്‍ ചെസ്റ്റ് നമ്പര്‍ എടുത്ത് തയ്യാറായി നില്‍ക്കുന്നുണ്ടാവും. ഉടനേ ആ കോമാളി സ്റ്റേജിലെത്തി മൈക്ക് കയ്യില്‍ വാങ്ങുന്നതായിരിക്കും.
(ഓഫ് ടോപിക് :- ഉള്ളതിനും ഇല്ലാത്തതിനും സകല വ്യാജ പ്രചരണങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പത്രങ്ങളുടെ കമന്റ് ബോക്സിലും ചാണകം വിതറുന്ന സങ്കികളില്‍ ഒരാള്‍ പോലും ബീജേപിയുടെ സീനിയര്‍ നേതാവും കേന്ദ്ര മന്ത്രിസഭയിലെ ഏക മാനുഷിക മുഖവുമായ സുഷമ സ്വരാജിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ അവര്‍ക്ക് സൗഖ്യം ആശംസിച്ച് ഒരു പോസ്റ്റ് പോലും ഇട്ടു കണ്ടില്ല. അദ്വാനി ഗ്രൂപ്പിലെ നേതാവിനോടുള്ള ചൊരുക്ക് തീര്‍ക്കേണ്ടത് അവര്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണൊ സുഹൃത്തുക്കളേ)
(ഓഫ് ടോപിക് :- ഉള്ളതിനും ഇല്ലാത്തതിനും സകല വ്യാജ പ്രചരണങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പത്രങ്ങളുടെ കമന്റ് ബോക്സിലും ചാണകം വിതറുന്ന സങ്കികളില്‍ ഒരാള്‍ പോലും ബീജേപിയുടെ സീനിയര്‍ നേതാവും കേന്ദ്ര മന്ത്രിസഭയിലെ ഏക മാനുഷിക മുഖവുമായ സുഷമ സ്വരാജിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ അവര്‍ക്ക് സൗഖ്യം ആശംസിച്ച് ഒരു പോസ്റ്റ് പോലും ഇട്ടു കണ്ടില്ല. അദ്വാനി ഗ്രൂപ്പിലെ നേതാവിനോടുള്ള ചൊരുക്ക് തീര്‍ക്കേണ്ടത് അവര്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണൊ സുഹൃത്തുക്കളേ)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ