2020 ഏപ്രി 24

കൊറോണാനന്തര കേരളം തൊഴിൽ വിപണിയിൽ മാറ്റം വരുത്താം

കേരളത്തില്‍ സവിശേഷമായ തൊഴില്‍ സഹചര്യമാണ് നിലവിലുള്ളത്. ദിവസക്കൂലിക്ക് (കൂലിവേല) ചെയ്യുന്ന ജോലികള്‍ പ്രധാനമായും ഉള്ളത് ബിൽഡിംഗ് കൺഷ്ട്രക്ഷൻ, ചെറിയ കൃഷിപണികള്‍, വിവിധതരത്തിലുള്ള ക്ലീനിംഗ് ജോലികള്‍, സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യല്‍, സ്കില്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്കുള്ള കൈയാള്‍ പണികള്‍ തുടങ്ങിയവ. ഇത്തരം ജോലികള്‍ ചെയ്യാൻ ഏകദേശം പൂർണമായും അതിഥി തൊഴിലാളികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ആ ആശ്രയം പരമാവധി കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ ലോക്ഡൗൺ കാലം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്, ഈ ജോലികള്‍ നമ്മുടെ നട്ടുകാരെ  കൊണ്ടുതന്നെ ചെയ്യിക്കാന്‍ കഴിയും. അതിഥിതൊഴിലാളികളെക്കാളും അവര്‍ ഭംഗിയായി ചെയ്യും.
പറയുന്നത് ഒരു ഫാന്‍റെസി പ്രോഗ്രാമല്ല. ഉറപ്പയും സാധ്യമാണ്.

നിലവിലുള്ള ജോലി സമയവും ശമ്പളരീതിയും തൊഴില്‍ സംവിധാനവും വച്ച്  മലയാളിയെ  കൊണ്ടുജോലി ചെയ്യിപ്പിക്കാനാവില്ല.

നിര്‍ദ്ദേശിക്കുന്ന രീതി ഇതാണ്:

മിനിമം ജോലിസമയം രണ്ട് മണിക്കൂര്‍. ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ (മിനിമം 250 രൂപ) തുടര്‍ന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതം. (തൊഴിൽ മേഖലയുടെ യൂബര്‍ ഈറ്റ്, ഡ്രൈവര്‍ ഹയര്‍ സമാനമായ മൊബൈല്‍ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ  തിരെഞ്ഞടുക്കാം. ജോലി സമയത്തിന് അനുസരിച്ചുള്ള വേതനവും മൊബൈല്‍ ആപ്പിലൂടെ ഫിക്സ് ചെയ്യാം

സാധ്യതകള്‍:

തുടര്‍ച്ചയായി 8 മണിക്കൂര്‍ കായികമായി ജോലിചെയ്യാന്‍ മലയാളികള്‍ തയ്യാറല്ല, അതിനുള്ള ശേഷിയും പലര്‍ക്കും ഇല്ല.
തൊഴില്‍സമയം തൊഴില്‍ എടുക്കുന്നയാള്‍ക്ക് തെരഞ്ഞെടുക്കന്‍ കഴിയുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ധാരാളം പേര്‍ ഇതിന് തയ്യാറവും. ആപ്പിലൂടെ ജോലിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കാനും അത് എഗ്രി ചെയ്യാനും കഴിയും.

പ്രഷര്‍ വാഷര്‍, വാക്കം ക്ലീനര്‍, അഗ്രി ടൂളുകള്‍  തുടങ്ങിയ ലഘുയന്ത്രങ്ങളുടെ സഹായത്തോടെ ജോലിചെയ്യുന്നവരും ലിസ്റ്റില്‍ ഉണ്ടാവും, ലഘുയന്ത്രങ്ങള്‍ക്ക് വാടക അധികം നല്‍കണം. തൊഴിലാളിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ അവരുടെ വിലാസത്തിനു പുറമേ വർഷം  തോറും പുതുക്കിയ പോലീസ് ക്ലിയറൻസ് റിപ്പോർട്ട് അപ്ലോഡ് ചെയ്യാനും  ഓരോ തൊഴിൽ ദാതാവിനും  ജോലിക്കാരെ കുറിച്ച് റിവ്യ്യൂ രേഖപെടുത്താനുമുള്ള സംവിധാനവും ആപ്പില്‍ ഉണ്ടാവണം..അതിലൂടെ നല്ല ജോലിക്കാരെ തിരഞ്ഞെടുക്കനാവും, നന്നായി ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരവും ലഭിക്കും. ജോലിചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക് പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ ജോലിചെയ്ത് നേടാം.

ഗുണങ്ങള്‍:

ഇതു നടന്നാല്‍ കേരളത്തില്‍ ഒരു വലിയ സാമ്പത്തിക ചലനം ഉണ്ടാവും. രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന ജോലികള്‍ ധാരാളമുണ്ട്. ഒരു ജോലിക്കാരനെ മുതലാക്കാന്‍ അത്രയും ജോലി ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നത് അവസാനിക്കും.ജോലികള്‍ ഉടനടി തീര്‍ക്കും. 250 രൂപക്കുള്ള ജോലിക്ക്  ഇനി 800 രൂപ കൊടുക്കേണ്ടി വരില്ല. കാര്‍ഷിക രംഗത്ത് വമ്പന്‍ ഉല്പാദനവര്‍ദ്ധനവ് ഉണ്ടാവും. മൂന്ന് മൂട് വാഴ വെയ്ക്കാനും ഒരു മൂട് തെങ്ങ് വയ്ക്കാനും ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടി വരില്ല. വിവിധ തരത്തിലുള്ള ക്ലീനിംഗ് വക്കുകള്‍ മാറ്റി വയ്ക്കാതെ ചെയ്തുതീര്‍ക്കാനവും. ഹോട്ടലില്‍ രണ്ട് മണിക്കൂര്‍ ഊണ് വിളമ്പാന്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കേണ്ട. സാധ്യതകള്‍ അനന്തമാണ്. സമൂഹത്തിന്‍റെ താഴെ തട്ടില്‍ കാശ് എത്തിക്കാന്‍ പറ്റുന്ന ഒരു നല്ലമര്‍ഗ്ഗം.

 പ്രവാസം അവസാനിച്ചു തിരികെയെത്തുന്ന എല്ലാ മേഘലകളിലെയും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു പരിചയവും സാങ്കേതിക വൈദഗ്ദ്ധ്യവുമുള്ള തൊഴിലാളികൾ, സർവകലാശാല വിദ്യാർത്ഥികൾ, ആട്ടോറിക്ഷഡൈവർമാർ,ചുമട്ട് തൊഴിലാളികൾ,തൊഴിൽരഹിതരായ യുവതി യുവാക്കൾ,പൊതുപ്രവർത്തകർ, അങ്ങെനെ ഒരു വലിയ വിഭാഗം ജനത്തിന് ഈ ആാപ്പിൽ രജിസ്റ്റർ ചെയ്ത് കുറച്ച് സമയം തൊഴിലെടുത്ത് ഒരു അധിക   വരുമാനം നേടാം. കേരളത്തിലെ ജനങ്ങളുടെ മൊബയിൽ ലിറ്ററസിയും സ്വന്തമായി ടൂവീലറുകൾ ഉള്ളതും ഈ സംവിധാനത്തിന് കൂടുതൽ കരുത്ത് നൽകും.
പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര  ഘട്ടങ്ങളിൽ  സർക്കാരിന് ക്രൈസസ്സ് മാനേജ് ചെയ്യാനും ഈ സംവിധാനം പ്രയോജനപെടുത്താനാവും

ഇത് ഒരു കൺസെപ്റ്റ്  മാത്രമാണ്. കൂടുതൽ ചർച്ചകളിലൂടെ ആശയങ്ങൾ കൂട്ടിച്ചേർത്ത് മികച്ച ഒരു ബദൽ സംവിധാനം സർക്കാർ നേരിട്ടോ സംസ്ഥാനമാകെ പ്രവർത്തന പരിധിയുള്ള ഒരു സഹകരണ സംഘം സ്ഥാപിച്ചോ നടപ്പാക്കാൻ സാധിച്ചാൽ അതു ജനകീയാസൂത്രണം പോലെ നമ്മുടെ തൊഴിൽ സംസ്കാരത്തിൽ മറ്റൊരു വിപ്ലവം സൃഷ്ടിക്കും.

2020 ഏപ്രി 5

കൊറോണാനന്തര കേരളം, ഒരു പ്രതിസന്ധിയും ചില പ്രതീക്ഷകളും



ഒരു പ്രവചനം എന്നൊന്നും കരുതണ്ട 

ചൈനയിൽ കൊറോണ വരുതിയിലാവാൻ മൂന്നു മാസം എടുത്തെങ്കിൽ ഇറ്റലിയും അമേരിക്കയും അടക്കമുള്ളവർ ആറു മാസത്തിനകം പിടിച്ചു കെട്ടുമെങ്കിൽ ഇന്ത്യയിൽ കൊറോണ അതിന്റെ വിശ്വരൂപം പുറത്തെടുക്കാൻ തന്നെ ആറുമാസം എങ്കിലും എടുക്കും അതിനു ശേഷം വലിയൊരു സംഹാര താണ്ഡവം നടത്തിയേ അടങ്ങുകയുള്ളു 

Coronavirus Map: Daily Updates on the Toll of the COVID-19 Pandemic

ഇപ്പോൾ ലോക്ക് ഡൌൺ കഴിഞ്ഞാലുടൻ പടിപടിയായി ഇവിടെയുള്ള അന്യ സംസ്ഥാന തൊഴിലാളികളെ മുഴുവൻ തിരികെ അയച്ചു അവിടെനിന്നും തിരികെ വരുന്നവരെ ടെസ്റ്റ് ചെയ്തു രോഗം തിരികെ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പാക്കണം 

Coronavirus update India: Total number of confirmed cases in India ...

അല്ലെങ്കിൽ ഇപ്പോൾ നമ്മുടെ ആരോഗ്യ വകുപ്പിനെപ്പറ്റി അഭിമാന പുരസ്സരം പ്രചരിപ്പിക്കുന്ന വാർത്തകൾ അന്ന് നമുക്ക് വിപരീത ഫലം ചെയ്യും 

ഉത്തരേന്ത്യയിൽ രോഗം പടർന്നു തുടങ്ങുമ്പോൾ സൗജന്യ ചികിത്സയും പരിചരണവും പ്രതീക്ഷിച്ചു അവിടെ നിന്നും വലിയ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടാവാൻ സാധ്യതയുണ്ട് ആ സാധ്യതയിലെ വലിയ അപകടം നമ്മൾ മുൻകൂട്ടി കാണണം   

Free Clinics And Medical Care Expenses | Angies Angel Help Network

ഇപ്പോൾ തന്നെ കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ സൗജന്യ ചികിത്സ  മലയാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തണം അന്യ സംസ്ഥാനത്തു നിന്നും എത്തുന്നവർക്ക് വിപണി നിരക്കിൽ പണം ഈടാക്കി മാത്രം ചികിത്സാ നൽകും എന്നുള്ള കാര്യം തീരുമാനിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യണം 

Healthy Eating Affirmations That Work Fast

ഇപ്പോൾ ഉള്ളത് പോലെ കൊറോണ നിയന്ത്രണവിധേയമായ ശേഷവും  വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രകൃതിദത്തവും ആരോഗ്യ സമ്പുഷ്ടവുമായ ഭക്ഷണ ശീലവും തുടരാൻ മലയാളികൾ തയാറായാൽ ഇപ്പോൾ കേരളത്തിലുള്ള സ്വകാര്യ ആശുപത്രികളിൽ പകുതിയോളം "കസ്റ്റമർ" ഇല്ലാത്തതുമൂലം പൂട്ടി പോകുന്ന സാഹചര്യം ഉണ്ടാകും 

SK Hospital – Pangode, Trivandrum

ശരി അതിനെന്താ   സ്വകാര്യ ആശുപത്രിയല്ലേ പൂട്ടി പൊക്കോട്ടെ നമുക്കെന്തു ചേതം എന്ന് ചിന്തിക്കാൻ വരട്ടെ അവിടെ തൊഴിലെടുത്തു ജീവിതം പുലർത്തുന്നവർ ഡോക്ടർ ആയാലും നഴ്സ് ആയാലും ക്ളീനിങ് സ്റ്റാഫായാലും എല്ലാവരും നമ്മുടെ സഹോദരങ്ങൾ തന്നെയാണ് അവരുടെ തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തണം അതിനുവേണ്ടി സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ സർക്കാരും നമ്മുടെ മാധ്യമങ്ങളും  വലിയ തോതിൽ സഹായിക്കേണ്ടി വരും. പണ്ട് സർക്കാർ എയിഡഡ് സ്‌കൂളുകളെയും കോളജുകളെയും സർക്കാർ സഹായിച്ചു കുടുങ്ങിയതുപോലെ അവർക്കു സാമ്പത്തിക സഹായം നൽകിയോ അവർ നിയമിക്കുന്ന  സ്റ്റാഫിന് സർക്കാർ ശമ്പളം നൽകിയോ ആവരുത് സഹായിക്കുന്നത് 

India's Oldest COVID-19 Survivor Couple From Kerala Discharged ...

പകരം കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ നമ്മുടെ നേട്ടങ്ങളും നമ്മുടെ നഴ്‌സുമാരുടെയും മറ്റു മെഡിക്കൽ സ്റ്റാഫുകളുടെയും കഴിവും സേവന സന്നദ്ധതയും ഉയർത്തിക്കാട്ടി രാജ്യത്താകമാനവും രാജ്യാന്തര തലത്തിലും  പ്രചാരണം സംഘടിപ്പിക്കണം മറ്റു സംസ്ഥാനങ്ങളിൽ നിന്നും രോഗികളെ ചികിത്സക്ക് ഇവിടേയ്ക്ക് ആകർഷിക്കുന്ന തരത്തിലുള്ള മെഡിക്കൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നെടുക്കണം 

Dr. K Jayaprakash - Echocardiography Testing Centres - Book ...

കുട്ടനാടൻ കായലിലെ കെട്ടുവള്ളവും ഉത്തരവാദിത്വ ടൂറിസവും പോലുള്ള നവീന ആശയങ്ങൾ വിജയകരമായി നടപ്പിലാക്കിയ നമ്മുടെ വിനോദസഞ്ചാര വകുപ്പിന് ഇതു ഹിറ്റാക്കിയെടുക്കാൻ സാധിക്കും. ഇപ്പോൾ നവീന ആശയങ്ങളിലൂടെ സ്വയം പുനർജനിക്കേണ്ട  ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് ലോകത്താകമാനമുള്ള വിനോദസഞ്ചാര മേഖല കടന്നുപോകുന്നത് നിലവിൽ കൊറോണ വൈറസ് മൂലം  നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഏറ്റിരിക്കുന്ന ആഘാതം അതിജീവിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടിവരും  അക്കൂട്ടത്തിൽ ഒരൽപം അധികം കഠിനപ്രയത്നം കൂടി ചെയ്താൽ ( ഹാർഡ് വർക്ക് + സ്മാർട്ട് വർക്ക് ) ഇരട്ടി വിളവ് കൊയ്യാം 

Luxury 3 Beds Houseboat Booking For 1 Nights In Kollam At Cheapest ...

ഇവിടെയും വ്യാജന്മാരെയും കഴുത്തറപ്പൻ ഇറച്ചിക്കച്ചവടക്കാരെയും കൂച്ചുവിലങ്ങിട്ടു പൂട്ടാനുള്ള ഉത്തരവാദിത്വം സർക്കാരിൽ വന്നു ചേരും അതിനായി മെഡിക്കൽ വിജിലൻസ്, സാനിറ്റേഷൻ ടാസ്ക് ഫോഴ്‌സ് പോലെയുള്ള പുതിയ പരിശോധന സംവിധാനങ്ങൾ കർക്കശമായി നടപ്പാക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം നിലവിലെ സ്വകാര്യ ആശുപത്രികളെ വൃത്തിയും ശുചിത്വവും പാലിക്കുന്നതിന് നിർദേശിക്കുക അല്ലാത്തവയുടെ ലൈസൻസ് റദ്ദു ചെയ്യുക  അതോടൊപ്പം സ്വകാര്യ ആശുപത്രികളിൽ നിന്നും ഈടാക്കുന്ന നികുതികളും മറ്റും ഉപയോഗിച്ച് തന്നെ സർക്കാർ ആശുപത്രികളുടെ ചിലവുകൾ നടന്നു പോകുവാൻ തക്കവണ്ണം ഉള്ള ക്രമീകരണങ്ങൾ ചെയ്യണം അതിനു നിലവിലെ നികുതി ഘടന മതിയാവുകയില്ല അതിൽ കാലികമായ പൊളിച്ചെഴുത്തുകൾ നടത്തുവാൻ സാധിക്കണം 

അങ്ങനെ കേരളത്തെ ഇന്ത്യയുടെ മെഡിക്കൽ ആൻഡ് വെൽനെസ്സ്  ഹോട്ട്സ്പോട്ട് ആയി ബ്രാൻഡ് ചെയ്തെടുക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്  

Professionals in Pakistan argue over medical tourism | IMTJ

ആദ്യം നിലവിലുള്ള ആശുപത്രികളിലേക്ക് ആഭ്യന്തര വിദേശ മെഡിക്കൽ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങും ആദ്യകാലത്തു ഏതാനും KTDC ഹോട്ടലുകളും ലീല അബാദ് അശോക തുടങ്ങിയ വിരലിലെണ്ണാവുന്ന സ്റ്റാർഹോട്ടലുകളുമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇറങ്ങിയ കേരളത്തിൽ ഇന്ന്  അന്താരാഷ്‌ട്ര   നിലവാരത്തിലുള്ള എത്ര ഹോട്ടലുകൾ, റമദായും  റാവിസും ഐബീസും റൊട്ടാനയും പോലുള്ള ഹോട്ടൽ ഗ്രൂപ്പുകൾ എത്തി എന്ന് കണക്കെടുത്തു നോക്കാം, ഇന്ന് കേരളത്തിൽ ബജറ്റ്   പ്ലാനുമായി എത്തുന്ന ബാക് പാക്കർ   ടൂറിസ്റ്റുകൾക്ക് വേണ്ട മുറികൾ മുതൽ  മുതൽ പ്രൈവറ്റ്   ജെറ്റിൽ എത്തുന്ന ബിസിനസ് ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള പ്രസിഡൻഷ്യൽ സ്യൂട്ടുകൾ വരെ ലഭ്യമാണ്    

Aster Medcity. Kochi, Kerala, India. - ppt video online download

അതുപോലെ കേരളത്തിലേക്ക് ആളുകൾ ചികിത്സക്കായി എത്തുന്നു എന്ന ട്രെന്റ് സെറ്റ് ചെയ്യാൻ സാധിച്ചാൽ അതിന്റെ ലാഭവിഹിതം നേടിയെടുക്കാൻ രാജ്യത്തെ വൻകിട ഹോസ്പിറ്റൽ ഗ്രൂപ്പുകളായ ഫോർട്ടീസും അപോളോയും മലയാളികൾ പലരാജ്യങ്ങളിലായി നടത്തുന്ന ആസ്റ്ററും ബർജീലും NMC യും മാത്രമല്ല അന്താരാഷ്ട്ര പ്രശസ്തമായ നൈറ്റിംഗേലും  ജോണ് ഹോപ്കിൻസും മയോക്ളിനിക്കും ചാൻ ഗുങ്ങും   അടക്കമുള്ളവർ  ഇവിടെ പഞ്ചനക്ഷത്ര ആശുപത്രികൾ കെട്ടാനെത്തും 

അങ്ങനെയെത്തുന്ന വമ്പന്മാരെ നിയന്ത്രിക്കാനും അവരുടെ ചിലവിൽ നമ്മുടെ സർക്കാർ ആശുപത്രികളിൽ ഉന്നത നിലവാരം പാലിക്കാനും  അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ ഇപ്പോഴേ പ്ലാൻ ചെയ്തു വെക്കണം സ്വകാര്യ   ആശുപത്രികൾക്ക് സ്റ്റാർ റേറ്റിങ്ങും അതിനനുസരിച്ചു നിലവാരവും നികുതിഘടനയും നിശ്ചയിക്കണം  

സർക്കാർ കമ്പനിയുടെ കാൻസർ മരുന്നു ...

അതോടൊപ്പം അനുബന്ധ വ്യവസായത്തെയും സേവന മേഖലകളെയും പ്രോത്സാഹിപ്പിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തുകയും വേണം ആലപ്പുഴയിലെ KSDP പോലെ ഏറ്റവും കുറഞ്ഞത് പത്തു ഫാക്ടറികൾ എങ്കിലും സംസ്ഥാനത്തു തുടങ്ങാൻ സാധിക്കണം അതുപോലെ ഇപ്പോൾ ഉത്പാദിപ്പിക്കുന്ന മൂന്നോ നാലോ മരുന്നുകൾക്ക് പകരം പരമാവധി ജനറിക് മരുന്നുകൾ ഉന്നത നിലവാരം പാലിച്ചുകൊണ്ടുതന്നെ വിപണിയിലെത്തിക്കാൻ നടപടിയെടുക്കണം മരുന്നുകൾ കൂടാതെ ആശുപത്രികൾക്ക് ആവശ്യമായ കൺസ്യൂമേബിൾ എന്ന ഗണത്തിൽ പെടുത്താവുന്ന സർജിക്കൽ ഉപകരണങ്ങൾ, വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ, ക്ളീനിങ് കെമിക്കലുകൾ, ഓക്സിജൻ, ഗ്ലൗസുകൾ, റ്യുബുകൾ തുടങ്ങിയവയുടെ ഉന്നത നിലവാരമുള്ള ഉത്പാദനവും സംസ്ഥാനത്തിനുള്ളിൽ  തന്നെ സജ്ജീകരിക്കാൻ സാധിക്കണം ഇതൊക്കെ   ചികിത്സായുടെ ഗുണനിലവാരം ഉയർത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യും  

The Kerala Travel Blog – Experience Kerala | Kerala - The most ...

ഇന്ന് അമേരിക്കയടക്കം പല വികസിത രാജ്യങ്ങളിലെയും ചികിത്സാ ചിലവിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ അതിനേക്കാൾ ഫലപ്രാപ്തിയും ഗുണനിലവാരവുമുള്ള പരിചരണവും ചികിത്സയും കേരളത്തിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുത്താൽ, മുകളിൽ പ്രതിപാദിച്ച ചികിത്സ സൗകര്യങ്ങൾക്കൊപ്പം യൂറോപ്യൻ അമേരിക്കൻ ജീവിത സൂചികകൾക്കും സുഖ സൗകര്യങ്ങൾക്കും പരിചരണ സൗകര്യങ്ങൾക്കും  കിടപിടിക്കുന്ന ലോങ്ങ് ടെം കെയർ യൂണിറ്റുകൾ അഥവാ നക്ഷത്ര സൗകര്യങ്ങളുള്ള വൃദ്ധ പരിചരണ കേന്ദ്രങ്ങൾ പ്രധാന ആശുപത്രി കോമ്പൗണ്ടിൽ നിന്നും അധികം അകലെയല്ലാതെ ഒരു റിസോർട്ടിന്റെ ആമ്പിയൻസിൽ ജീവിതത്തിന്റെ സായന്തനത്തിൽ എത്തിയവർക്കും അപകടങ്ങളിലൂടെയോ മറ്റെന്തെങ്കിലും സാഹചര്യങ്ങൾ മൂലമോ ശയ്യാവലംബികളായവരുടെ പരിചരണകേന്ദ്രങ്ങൾ ( ബ്യൂട്ടിഫുൾ എന്ന  സിനിമയിൽ ജയസൂര്യയുടെ കഥാപാത്രത്തെ പോലുള്ളവരെ നോക്കാനുള്ള ആശുപത്രി അറ്റാച്ചഡ് റിസോർട്ടുകൾ എന്ന് വേണമെങ്കിൽ പറയാം )  ഇവിടെ ഉയർന്നു വരും 

Long-Term Acute Care — Bridgepoint Healthcare

ഒപ്പം വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ദീർഘകാല പരിചരണ ശേഷം ഇവിടെ മരണപ്പെടുന്നവരുടെ മൃതശരീരം ലീഗൽ ഫോര്മാലിറ്റികൾ ഒക്കെ പൂർത്തീകരിച്ചു ശരിയായ രീതിയിൽ എംബാം ചെയ്തു അവരുടെ സ്വന്തം നാട്ടിലെ സോഷ്യ സ്റ്റാറ്റസിന് ചേരുന്ന വിധത്തിൽ ഉള്ള മൃതപേടകങ്ങളിലാക്കി നാട്ടിൽ എത്തിച്ചുകൊടുക്കുന്നതും  അല്ലെങ്കിൽ അവരുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന വിധത്തിൽ ഇവിടെ തന്നെ അടക്കം ചെയ്യുന്നതിനുമുള്ള അറേഞ്ച്മെന്റുകൾ പ്രൊഫഷണലായി ചെയ്യുന്ന സ്ഥാപനങ്ങൾ വരെ അനുബന്ധ വ്യവസായമായി ഇവിടെ പ്രവർത്തിച്ചു തുടങ്ങണം എന്ന് നാം മുൻകൂട്ടി കാണണം     

Traditional Coffin Spray | TADWORTH FLOWERS L.T.D. T/A THE FLOWER ...

ഇവിടെ ഗുണനിലവാരവും ലാഭവും ഉണ്ടെന്നു മനസിലാക്കിയാൽ ഇന്ന് അവിടത്തെ ആരോഗ്യ രംഗത്തു പണം ചിലവഴിക്കുന്ന ഇൻഷുറൻസ് കമ്പനികൾ രോഗികളെ ഇവിടെ എത്തിച്ചു തരും ചികിത്സിക്കാൻ. 
അവരെ സംബന്ധിച്ചിടത്തോളം അവരുടെ ബാലൻസ് ഷീറ്റിൽ ഇടം പിടിക്കുന്ന ലാഭത്തിന്റെ അക്കങ്ങളുടെ പെരുക്കമാണ് പ്രധാനം അത് അവരെ കൺവിൻസ് ചെയ്യാൻ സാധിക്കണം .  

Top Health insurance Companies in USA 2020 - Many of insurance

ഇതൊക്കെ നടപ്പാക്കണമെങ്കിൽ നാം നേരിടുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കാനുള്ള ഒരു ഇച്ഛാശക്തി വേണം ഒരു വിഷൻ വേണം മിഷൻ വേണം  സൂഷ്മതലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന ദീർഘകാല പദ്ധതി വേണം പ്ലാനിങ് വേണം. സഖാവ് പിണറായിക്കു ആ ഇച്ഛാശക്തിയും  സർവതല സ്പർശിയായ പ്ലാനിങ്ങിനുള്ള കഴിവും ഉണ്ടെന്നാണ് എന്റെ വിശ്വാസം - ഇനി ആവശ്യം ഇത്തരം ഒരു പദ്ധതി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക എന്നതും അദ്ദേഹം ഉയർത്തുന്ന സംശയങ്ങൾക്ക് വിശ്വാസയോഗ്യമായ മറുപടി നൽകാൻ കഴിയുകയെന്നതുമാണ് അതിനപ്പുറം അടുത്ത രണ്ടു ടെം കൂടിയെങ്കിലും അദ്ദേഹം തന്നെ മുഖ്യമന്ത്രി ആയ സർക്കാരിന് ഭരണ തുടർച്ച ലഭിക്കുകയും നിലവിലുള്ള ആരോഗ്യത്തോടെ എങ്കിലും  നമ്മുടെ സ്റ്റേറ്റിനെ നയിക്കാൻ  അദ്ദേഹത്തിന് സാധിക്കുകയും വേണം എന്നതാണ് 

അസഹിഷ്ണുതയും അക്രമവും ...

ഈ കുറിപ്പിൽ എന്റെ ശ്രദ്ധയിൽ പെടാതെ പോയ നിരവധി  SWOT (Strength Weakness Opportunity & Threat ) ഉണ്ടാവാം നിരന്തരവും അതിവിപുലവുമായ ചർച്ചകളിലൂടെയും തിരുത്തലിലൂടെയും മാത്രമേ വിജയിക്കുന്ന ഒരു പദ്ധതി രൂപപ്പെടുത്താൻ സാധിക്കൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ 

30 things obstacles teach us - BarnRaisers, LLC

കേരളം പോലെയൊരു സ്റ്റേറ്റിൽ ഇടതുപക്ഷ സർക്കാർ ഒരു പദ്ധതി മുന്നോട്ടു വെക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാവുന്ന കടമ്പകൾക്കും പ്രതിസന്ധികൾക്കും അപ്പുറം  അതിനെ പരാജയപ്പെടുത്താൻ പ്രത്യക്ഷത്തിലും അദൃശ്യ തലത്തിലും പാരവെക്കുന്ന നിരവധി പ്രതിലോമ ശക്തികളെക്കൂടി നേരിട്ട് വേണം അവയ്ക്കു ഫലപ്രാപ്തിയിൽ എത്തിച്ചേരാൻ. 
Mice / Rats


അതുകൊണ്ടു ഈ ആശയത്തെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് ഇറക്കി വിടുകയാണ്  ഒരു സോക്കർ മത്സരത്തിന്റെ തുടക്കത്തിൽ സെന്ററിൽ വെയ്ക്കുന്ന ബോള് പോലെ. ഇത് ഗോൾപോസ്റ്റിൽ എത്തണമെങ്കിൽ നിരവധി തൊഴികളും തലോടലും നേരിടേണ്ടതുണ്ട് എങ്കിലും ഓരോ നിമിഷവും ഇത്  സഞ്ചരിക്കട്ടെ ഗോൾപോസ്റ്റിൽ എത്താൻ വേണ്ടി 

51 Success Quotes from History's Most Famous People

2019 ഡിസം 18

മുതുമുത്തച്ഛന്റെ ബർത്ത് സർട്ടിഫിക്കറ്റ്

*CAB, NRC എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല,* നുഴഞ്ഞ് കയറി വന്ന ചിലർക്ക് മാത്രമേ പ്രശ്നമുള്ളൂ എന്ന രീതിയിൽ അറിഞ്ഞോ അറിയാതെയോ അവതരിപ്പിക്കുന്ന, അത് ശരിയാണെന്ന് വിചാരിച്ച്
നിസ്സംഗത പാലിക്കുന്നവർ ഇത് വായിച്ചാൽ നന്നായിരിക്കും. കാരണം *ഇത് ഏതെങ്കിലും നിലക്ക് ബാധിക്കാത്തവർ ഇന്ത്യയിൽ ആരുമുണ്ടാവില്ല.*


1. *രാജ്യത്ത് നിലവിൽ താമസിക്കുന്ന മുഴുവൻ ആളുകളുടെയും* രേഖകൾ പരിശോധിച്ചു പൗരത്വം ഉറപ്പ് വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രോസസ് ആണ് NRC.

2. ഇതിന് വേണ്ടി രാജ്യത്തുടനീളം പ്രത്യേക NRC ട്രിബ്യൂണലുകൾ സ്ഥാപിക്കും.

3. 2024ഓട് കൂടി ഈ പ്രോസസ് പൂർത്തിയായി സമ്പൂർണ പൗരത്വ രെജിസ്റ്റർ പ്രസിദ്ധീകരിക്കും.

4. രേഖകൾ പ്രകാരം തെളിയിക്കപ്പെടുന്നത് വരെ *നിങ്ങൾ പൗരൻ അല്ല എന്ന് മനസ്സിലാക്കുക*.

5. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് ഇവിടെ ജീവിച്ചു വരുന്ന നമ്മളെന്തിന് പേടിക്കണം എന്ന വിചാരം നിഷ്കളങ്കമാണെങ്കിലും യാഥാർഥ്യ ബോധമില്ലാത്തതാണ്.

6. 1951ന് മുമ്പ് തന്നെ നിങ്ങൾ/ നിങ്ങളുടെ മുൻതലമുറ ഇവിടെ സ്ഥിരതാമസക്കാർ ആയിരുന്നു എന്നാണ് തെളിയിക്കേണ്ടത്.

7. *നിങ്ങൾ മുപ്പത് വയസ്സുള്ള ഒരു യുവാവ് ആണെന്നും* നിങ്ങൾ ജനിക്കുന്നത് നിങ്ങളുടെ അച്ഛന് മുപ്പത് വയസ്സുള്ളപ്പോൾ ആണെന്നും വെക്കുക. അപ്പോൾ നിങ്ങൾ ജനിച്ചത് 1989ലും നിങ്ങളുടെ അച്ഛൻ ജനിച്ചത് 1959ലും.
അപ്പോൾ

a. 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ രേഖകൾ നിങ്ങൾ കണ്ടു പിടിക്കണം. 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടോ? ഉണ്ടാവില്ല, കാരണം രജിസ്‌ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത് ആക്ട് നിലവിൽ വന്നത്1969ലാണ്.


b. ഇനി നിങ്ങളുടെ അപ്പൂപ്പന്റെ സ്‌കൂൾ അഡ്മിഷൻ രെജിസ്റ്ററിന്റെ കോപ്പി സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. മഹാമാരിയും ക്ഷാമവും മുഖമുദ്ര ആയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്‌കൂളിൽ ചേർന്ന് പഠിച്ചവർ എത്ര ശതമാനം കാണും? ഇനി അഥവാ ചേർന്ന് പഠിച്ചിരുന്നുവെങ്കിൽ തന്നെ എണ്പത്തിയഞ്ചു വർഷം പഴക്കമുള്ള ആ സ്‌കൂൾ രെജിസ്റ്റർ ഇപ്പോൾ കേടുപാടുകൾ കൂടാതെ കിട്ടാൻ വല്ല സാധ്യതയുമുണ്ടോ?

c. നിങ്ങൾ ജാതി കൊണ്ട് അവർണനാണെങ്കിൽ നിങ്ങളുടെ പൂർവികരിൽ എത്ര പേർക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് കൂടി ആലോചിച്ചു നോക്കുക.
അതായത് സ്‌കൂൾ സർട്ടിഫിക്കറ്റ് എന്ന രേഖ ഹാജരാക്കി പൗരത്വം തെളിയിക്കാൻ സാധിക്കുന്നവർ നന്നേ ചുരുക്കം.

8. ഇനിയുള്ള രേഖ തൊണ്ണൂറു വയസ്സുള്ള നിങ്ങളുടെ അപ്പൂപ്പന്റെ പാസ്‌പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ രേഖകളാണ്. അതും എത്ര പേർക്ക് കാണുമെന്നു നിങ്ങൾ തന്നെ ആലോചിച്ചു നോക്കുക.

9. മറ്റൊന്ന് 1951ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ അപ്പൂപ്പന്റെ പേരുണ്ടോ എന്ന് നോക്കലാണ്. 1951ൽ നിങ്ങളുടെ അപ്പൂപ്പൻ കേരളത്തിൽ ഏത് നിയോജക മണ്ഡലത്തിലെ ഏത് ബൂത്തിലെ വോട്ടറായിരുന്നു എന്ന് കണ്ടു പിടിക്കണം. നിങ്ങളുടെ അപ്പൂപ്പൻ ഒരു കുടിയേറ്റ കർഷകൻ ആണെങ്കിൽ? ഇതിന്റെയൊക്കെ രേഖ ഒന്ന് പോലും നഷ്ടപ്പെടാതെ ഇലക്ഷൻ കമ്മീഷന്റെ കൈവശം ഉണ്ടാകും എന്നതിന് ഒരു ഉറപ്പും ഇല്ല.

10. ഇനി അവസാനം നിങ്ങൾക്ക് ഹാജരാക്കാൻ ശ്രമിക്കാവുന്നത് ഭൂരേഖയാണ്. അതായത് 1951ന് മുമ്പ് തന്നെ 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന് ഭൂമിയുണ്ടായിരുന്നു എന്നതിന്, അത് കരമടച്ചു കൈവശം വച്ചിരുന്നു എന്നതിന്റെ തെളിവ്. അപ്പോൾ നിങ്ങൾ മിക്കവാറും അപ്പൂപ്പന്റെ അപ്പന്റെ ഭൂരേഖ തപ്പി പോവേണ്ടി വരും. കാരണം വെറും ഇരുപത്തിരണ്ട് വയസ്സിൽ സ്വന്തമായി ഭൂമി വാങ്ങി കൈവശം വെക്കാൻ മാത്രം ശേഷിയുമുള്ള ഒരാൾ ആവാനുള്ള പ്രോബബിലിറ്റി നിങ്ങളുടെ അപ്പൂപ്പന് ഉണ്ടാവില്ല.
അപ്പോൾ നിങ്ങൾ വീണ്ടും ഒരു തലമുറ കൂടി പിന്നോട്ട് സഞ്ചരിക്കണം.


11. ഈ രേഖകൾ ഒക്കെ നിങ്ങൾ സംഘടിപ്പിച്ചാലും നിങ്ങളുടെ പൂർവികരും നിങ്ങളുമായുള്ള ബന്ധം അഥവാ ലീനിയേജ് തെളിയിക്കാൻ സാധിക്കണം. അതും അത്യാവശ്യം അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ്.

ഇനി പൊതുവായ ചില കാര്യങ്ങൾ കൂടി പറയാം. ഭൂപരിഷ്കരണം വരുന്നതിന് മുമ്പ് ഭൂമിയുടെ അവകാശം ഏറെക്കുറെ സവർണ്ണരിൽ നിക്ഷിപ്‌തമായിരുന്നു.
അവർണന്റെ മക്കൾക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവർണരിൽ തന്നെ ദളിതർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു.

അത് കൊണ്ട് തന്നെ പിന്നോട്ട് പോവും തോറും അവർണൻ തെളിവില്ലാത്തവനാകും.


അങ്ങനെ രേഖകൾ ഒന്നുമില്ലാതെ പൗരത്വ പട്ടികക്ക് പുറത്താവുന്ന *നിങ്ങൾക്ക്* (അമുസ്ലിംകൾക്ക്) വേണ്ടിയാണ് *അമിത് ഷായുടെ CAB.* കാരണം നിങ്ങൾ മുസ്‌ലിം അല്ലല്ലോ!! *നിങ്ങൾ പാക്കിസ്ഥാനിൽ നിന്ന് മതപീഢനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ആളാണെന്നും 2015 ജനുവരി ഒന്നിന് മുമ്പേ ഇവിടെ ഉണ്ടെന്നും എഴുതി കൊടുക്കണം*

അപ്പോൾ രേഖകൾ പരിശോധിച്ചു അഞ്ച് വർഷം ഇന്ത്യയിൽ നിയമപരമായ അവകാശത്തോടെ *അഭയാർത്ഥി* ആയി താമസിക്കാൻ അവർ നിങ്ങളെ അനുവദിക്കും. ഈ അഞ്ച് വർഷം നിങ്ങളുടെ 'നല്ലനടപ്പ്' വിലയിരുത്തി ആറാം വർഷം നിങ്ങൾക്ക് പൗരത്വം തരും. 

(ഇങ്ങനെയൊരു നല്ല നടപ്പു സർട്ടിഫിക്കറ്റും പൗരത്വവും ലഭിക്കുന്നതിന് 130 കോടി ജനങ്ങൾ ക്യൂ നിൽക്കുമ്പോൾ ലോകത്തു അഴിമതിയുടെ കാര്യത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു എത്ര പണം കൈക്കൂലിയായി നൽകേണ്ടി വരും? പാസ്പോര്ട് വെരിഫിക്കേഷന് വരുന്ന സാദാ  പോലീസുകാരൻ അഞ്ഞൂറ് രൂപ പടി ആവശ്യപ്പെടുന്ന നാടാണിതെന്നു ഓർക്കണം  )

*അപ്പോൾ ഈ ഔദാര്യം കിട്ടാത്ത ഒരേ ഒരു കൂട്ടരേ ഇവിടെയുണ്ടാകൂ...* മുസ്ലിംകൾ. അവർക്ക് അയൽ രാജ്യത്ത് നിന്ന് വന്നതാണെന്ന് സർട്ടിഫിക്കറ്റും ശിക്ഷയും റെഡിയായിരിക്കും.
നിസ്സംഗത പാലിക്കുന്നവരോട് ചോദിക്കാനുള്ളത് ഇത്ര മാത്രം. *ഒരു വിഭാഗത്തെ ബോഗിയിൽ നിന്ന് പിടിച്ചു പുറത്താക്കാനുള്ള ഈ പരിപാടിക്ക് വേണ്ടി നിങ്ങളുടെ ബെർത് കളഞ്ഞു കുളിക്കണമോ?*
ഇനിയും നിസംഗമായിരിക്കണോ?
ഒറ്റ വായനയിൽ എല്ലാം മനസ്സിലാകാത്തവർ മനസ്സിലാകുന്നത് വരെ വായിക്കുക. *കാരണം ഇത് ചെറിയ കളിയല്ല!*




കടപ്പാട്   - പ്രിയ സുഹൃത്ത് സനീഷ് മുണ്ടക്കയത്തിന്റെ ഫേസ്ബുക് പോസ്റ്റ്


NB:- മോദിയുടെ ഡിഗ്രി  സർട്ടിഫിക്കറ്റ്   പോലെ 1920  ലെ മുത്തച്ഛന്റെ ബർത്ത് സര്ടിഫികറ് ഫോട്ടോഷോപ്പിൽ ഉണ്ടാക്കി ലേസർ കളർ പ്രിന്റ് എടുത്തു സെറ്റപ്പാക്കാം ഏന് ചിന്തിക്കുന്ന സങ്കപുത്രന്മാർക്കുവേണ്ടി മാത്രം ഒരു ഓർമ്മപ്പെടുത്തൽ, അന്ന് കംപ്യുട്ടറും പ്രിന്ററും മാത്രമല്ല ഐക്യകേരള സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല.

അന്നത്തെ തിരുവിതാംകൂർ രാജ്യമാണെങ്കിൽ ദാരിദ്ര്യത്തിന്റെ കൂത്തരങ്ങായിരുന്നതുകൊണ്ടു പിരിച്ചെടുത്തിരുന്ന തലക്കരത്തിനും മുലക്കരത്തിനും പോലും  റെസീപ്റ്റ് നല്കിയിരുന്നുമില്ല.  
Image result for *CAB, NRC

2019 ഡിസം 14

ചങ്ങലയ്ക്കു ഭ്രാന്ത് പിടിക്കുമ്പോൾ

CAD ബിൽ ഒറ്റയ്ക്കാണെങ്കിൽ കുഴപ്പമില്ല കാരണം ഇപ്പോൾ ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമൊന്നും ഇന്ത്യയിലേക്ക് അഭയാർഥികളായി പുതുതായി ആരും വരുന്നില്ല കാരണം ഒന്ന് ബംഗ്ലാദേശികൾ പത്തു വര്ഷം മുൻപ് വരെ  അഭയാർഥികളായി തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും അന്വേഷിച്ചു കടന്നു വന്നത് പശ്ചിമബംഗാളിലേക്കായിരുന്നു ഇന്ന് പശ്ചിമ ബംഗാളിനേക്കാൾ മികച്ച ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ധാക്കയിൽ ഉണ്ട് മുൻപ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും തുണിയും തുണി ഉത്പന്നങ്ങളും കയറ്റി അയച്ചിരുന്നത് നമ്മുടെ മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ആയിരുന്നെങ്കിൽ ഇന്നത് ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽ നിന്നുമാണ്. ആരോ എന്ന അമേരിക്കൻ ബ്രാന്റും കളർ പ്ലസ് എന്ന ഇന്ത്യൻ ബ്രാന്റും പോലും ഇപ്പോൾ വരുന്നത് ധാക്കയിൽ നിന്നുമാണെന്നു പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ? 

ഇന്ന് പശ്ചിമ ബംഗാളിൽ നിന്നും വിദ്യാഭ്യാസമുള്ള ആളുകൾ അതിർത്തികടന്നു ബംഗ്ലാദേശിൽ പോയി ജോലി ചെയ്യുന്ന സാഹചര്യമുണ്ട്

പാക്കിസ്ഥാനിൽ നിന്നും പുതുതായി ഒരു അഭയാര്ഥിയും ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല കാരണം പാക്കിസ്ഥാനിൽ നിന്നും അമേരിക്കയിലേക്കും ക്യാനഡയിലേക്കും കുടിയേറ്റത്തിനു അപേക്ഷിക്കുന്നവരുടെ പേപ്പറുകൾ  അവർ വളരെ അനുഭാവപൂര്ണമാണ് പരിഗണിക്കുന്നത് കാരണം എന്താണെന്നു വിശദമായി എനിക്കറിയില്ല

ഈ നിയമത്തിൽ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറാൻ താൽപര്യപ്പെടുന്ന തമിഴരെപ്പറ്റി പരാമര്ശിക്കാത്തതു എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല

CAD നിയമം ദേശീയ പൗരത്വ രെജിസ്റ്ററുമായി കൂട്ടിച്ചേർത്തു പ്രയോഗിക്കുമ്പോഴാണ് അതൊരു കരിനിയമമായി രൂപാന്തരപ്പെടുന്നു കാരണം 1971 മുൻപുള്ള നമ്മുടെ പൗരത്വ രേഖകളാണ് അവർ ആവശ്യപ്പെടുന്നത് അത് ഹാജരാക്കാൻ രാജ്യത്തു എത്ര പേർക്ക് സാധിക്കും എന്നതാണ് പ്രധാന പ്രശ്‍നം.

ഉദാഹരണത്തിന്  ഇപ്പോൾ ആധാറും പാസ്‌പോർട്ടും പാൻ കാർഡും വരെയുള്ള ഒരാളുടെ  അപ്പൻ നന്നേ ചെറുപ്പത്തിൽ ആലപ്പുഴയിൽ  നിന്നും കോട്ടയത്തു വന്നു പണിയെടുക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തതാണ് എന്നാൽ സ്വന്തം പേരിൽ ഒരു ചെറിയ വീടും സ്ഥലവും അയാളുടെ  അപ്പൻ വാങ്ങിയതും ആ അഡ്രസ്‌ വെച്ച് റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസും കിട്ടിയതും 1966 ഇൽ ആയിരുന്നു ഇപ്പോഴത്തെ പൗരത്വ രെജിസ്ടരിന്റെ കട്ടോഫ് ഡേറ്റ് ആറു വര്ഷം പുറകോട്ടു മാറ്റിയാൽ അയാളും  അഭയാര്ഥിയാകും.

 കാരണം തന്റെ പൂര്വികരുമായി ബന്ധപ്പെട്ട തീയതി ചേർത്തിട്ടുള്ള ഒരു സർക്കാർ ഡോകുമെന്റ് സ്വന്തം കയ്യിലും അതിന്റെ റെക്കോർഡ് ഏതെങ്കിലും സർക്കാർ ഓഫിസിലെ രെജിസ്ടരിലും ഉള്ളത് അപ്പൻ ആദ്യമായി വാങ്ങിയ വീടിന്റെ ആധാരമാണ് അപ്പനുമായി ഉള്ള ബന്ധം തെളിയിക്കാൻ SSLC  ബുക്കും പാസ്‌പോർട്ടും ഉണ്ട് 

ഇടുക്കിയിൽ തോട്ടങ്ങളുടെ ലയങ്ങളിൽ താമസിച്ചിരുന്ന 2300 കുടുംബങ്ങൾക്ക് പട്ടയം കിട്ടിയത് ഇന്നലെയാണ് ഒരുപക്ഷെ അഞ്ചു വര്ഷം പഴക്കമുള്ള ആധാർ കാർഡോ ഏറ്റവും  അവസാനം ഇഷ്യൂ ചെയ്ത റേഷൻ കാർഡോ അവരുടെ കൈവശം ഉണ്ടായേക്കാം എന്നാൽ 1971 നു മുൻപുള്ള ഡേറ്റ് വെച്ച എന്ത് ഡോക്യുമെന്റ് ആയിരിക്കും അവരുടെ കൈവശം ഉണ്ടാവുക

അതായത് കേരളത്തിൽ ജനിച്ചു വളർന്ന കുമളിക്കും പാറശാലയ്ക്കും അപ്പുറം പോയിട്ടില്ലാത്ത,  പാക്കിസ്ഥാനും ബംഗ്ലാദേശു ഇതുവരെ മാപ്പിലും ഗ്ലോബിലും മാത്രം കണ്ടിട്ടുള്ളവരുടെ പിന്തലമുറക്കാർ പോലും  അവർ ബംഗ്ലാദേശില്നിന്നും പാക്കിസ്ഥാനില്നിന്നും കുടിയേറിയവരല്ല എന്ന് തെളിയിക്കേണ്ടി വന്നേക്കാം 

ഇപ്പോൾ അസമിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമപ്രകാരം അത്രയും പഴയ രേഖകൾ കൈവശമില്ലാത്തവരെല്ലാം ഇവിടെ അനധികൃത കുടിയേറ്റക്കാരാണ്

അങ്ങനെയുള്ള അനധികൃത കുടിയേറ്റക്കാരെല്ലാം ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും അങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ മുസ്ലിംകൾ അല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കാനും മുസ്ലിംകളുടെ അപേക്ഷ നിരസിക്കാനും ഉള്ള വകുപ്പുണ്ടാക്കലാണ് പുതിയ CAD നിയമം - അതായതു തനിയെ കുടിച്ചാൽ ശരീരത്തിന് ഗുണം ചെയ്യുന്ന ശുദ്ധജലം വിസ്കിയോടൊപ്പം കലർത്തി കുടിച്ചാൽ പൂസാകുന്നതുപോലെയുള്ള ഒരു സെറ്റപ്പ്.

Related image

കഴിഞ്ഞ ഒരു വർഷമായി അസ്തിത്വം തെളിയിക്കാൻ  അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റും 1965 ലെ റേഷന്കാര്ഡും ഭാഗപത്രം വഴികിട്ടിയ സ്വത്തിന്റെ മുന്നാധാരവും ഒക്കെ തേടി ഓഫിസുകൾ തോറും കയറിയിറങ്ങുന്ന  ആസാമികൾക്കു എരിതീയിൽ എണ്ണയൊഴിക്കുന്ന പുതിയ ബില്ലിന്റെ ഭീകരത പെട്ടെന്ന് മനസിലായി അതുകൊണ്ടാണവർ സങ്കികളെ അടിച്ചോടിക്കുന്നതും  സങ്കികളുടെ അധോലോക നിലവറകൾക്കു തീയിടുന്നതും.  മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇപ്പോൾ കേട്ടറിയുകയും കണ്ടറിയുകയുമാണ് ഇനിയത് കൊണ്ടറിയാൻ തുടങ്ങുമ്പോൾ അവരും ആസാമികളെക്കാൾ ശക്തമായി പ്രതികരിക്കുന്നത് കാണാം.

Image result for assam nrc protest

കോളേജിൽ ചേർന്ന സമയത്തു SSLC ബുക്കിലെയും റേഷൻ കാർഡിലെയും പേരിൽ ഉണ്ടായ ചെറിയ വിത്യാസം പരിഹരിക്കാൻ വില്ലേജിലും താലൂക്കിലുമായി ഒന്നരമാസം കയറിയിറങ്ങിയത് ഇപ്പോഴും ഓർമ്മയുണ്ട് ആ നിലയ്ക്ക് ഞാൻ ഉണ്ടാകുന്നതിനു മുൻപ് മരിച്ചുപോയ വല്യപ്പന്റെ ജനന സർട്ടിഫിക്കറ്റും  ആ വല്യപ്പനുമായി   ഒരു വര്ഷം മുൻപ് മരിച്ച അപ്പനുള്ള ബന്ധം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റും  ഒക്കെ ഉണ്ടാക്കാനുള്ള ഓട്ടം എവിടെനിന്നും എവിടം വരെ  എത്രനാൾ ഓടേണ്ടി വരും ? 

ജനങ്ങൾ ഇങ്ങനെ പൗരത്വം തെളിയിക്കാൻ രേഖകൾ തേടി  നെട്ടോട്ടമോടുന്ന സമയം കൊണ്ട് കേന്ദ്രം ഭരിക്കുന്ന   ഹിപ്പോപൊട്ടാമസുകൾ രാജ്യത്തിൻറെ അടിവേര് വരെ കോർപറേറ്റുകൾക്ക് വിറ്റു മുടിക്കും  അവസാനം വിൽക്കാൻ പൊതുമുതൽ ഒന്നും ബാക്കിയില്ലാതെ വരുമ്പോൾ  ജനങ്ങളുടെ കിഡ്‌നി  മുറിച്ചു വിൽക്കും 

2019 ഒക്ടോ 18

തമ്പാക്ക് ഉപയോഗിക്കുന്ന നേതാവ്




കർണാടക നിയമസഭയിൽ ബേജാറ് ചർച്ച നടക്കുന്ന വേളയിൽ സീറ്റിലിരുന്നു നീലച്ചിത്രം കണ്ട പ്രതിനിധികളുടെ പാർട്ടിയുടെ, തൊട്ടടുത്ത സംസ്ഥാനത്തെ സംസ്ഥാന അധ്യക്ഷപദത്തിലേക്കു പോലും ഒരുവേള പരിഗണിക്കപ്പെട്ടിരുന്ന നേതാവാണയാൾ എന്ന യാഥാർഥ്യം ഓർത്താൽ തീരുന്ന ഞെട്ടൽ മാത്രമേ തൽക്കാലം ആവശ്യമുള്ളു എന്നാണ് അയ്യന്റെ പൂങ്കാവനത്തിൽ നിരോധിത ലഹരിപദാര്ഥം ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്രണിതഹൃദയരായി അസ്വസ്ഥരാകുന്ന വിശ്വാസി സമൂഹത്തെ ആശ്വസിപ്പിക്കാനായി ഇപ്പോൾ പറയാനുള്ളു,


Image may contain: 3 people
Image may contain: 2 people, text


ഇത്തരം സ്വഭാവദൂഷ്യങ്ങൾ ആരെങ്കിലുമൊക്കെ ഉയർത്തിക്കാട്ടി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ടാവാം അന്ന് സംസ്ഥാന അധ്യക്ഷപദത്തിലേക്കു നിയമിക്കാൻ അരിമോഷണക്കേസിൽ ജോലി നഷ്ടപ്പെട്ടൊരു വൃദ്ധനെ മറ്റൊരു സംഘടനയിൽ നിന്നും കെട്ടിയിറക്കേണ്ടി വന്നത്



Image may contain: 2 people

കേരളത്തിലെ പൊതുപ്രവർത്തകരുടെ നിരയിലേക്ക് ഏതോ ബാഹ്യ പ്രേരണയാലോ പ്രലോഭനങ്ങളാലോ ഏഷ്യാനെറ്റ് പോലെയുള്ള ചില മാധ്യമങ്ങൾ വിളിച്ചു കയറ്റി ഇരുത്തിയ ഒരു സാദാ സാമൂഹ്യവിരുദ്ധൻ മാത്രമാണ് താനെന്നു ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് കേരളത്തിൽ വില്പനയും ഉപഭോഗവും നിരോധിച്ചിട്ടുള്ള ഒരു ലഹരിപദാര്ഥം പുണ്യപരിപാവനമായ ഒരു തീർത്ഥാടന കേന്ദ്രത്തിൽ പോലും ഉപയോഗിക്കുന്ന അയാളുടെ ഹീന പ്രവൃത്തി








കഴിഞ്ഞ തീർത്ഥാടനകത്ത് സന്നിധാനത്തും നിലയ്ക്കലും കാനനപാതയിലെ മറ്റിടത്താവളങ്ങളിലും ഉണ്ടായ അനിഷ്ട സംഭവങ്ങൾ, അമ്മമാരെപോലും അതിക്രൂരമായി ആക്രമിക്കുന്നത്, ഒക്കെ കണ്ട സ്വബോധമുള്ള ജനങ്ങൾ ഒന്നടങ്കം ആ സംഭവങ്ങളിൽ ചില ഭീകര സംഘടനകളുടെ സ്വാധീനവും ആ സംഘടനയ്ക്ക് വലിയ സംഘബലമുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന കഞ്ചാവും വിവിധതരം പുകയിലക്കൂട്ടുകളും അടക്കമുള്ള ഇത്തരം നാർക്കോട്ടിക് ലഹരിപദാര്ഥങ്ങളുടെ ഇവിടേക്കുള്ള കടത്തിക്കൊണ്ടു വരവും വിതരണവും ഉപഭോഗസാധ്യതയും ചൂണ്ടിക്കാണിച്ചിരുന്നതാണ്.


Image may contain: 7 people, text



അന്നത്തെ ആശങ്കകൾ വെറും സംശയങ്ങൾ ആയിരുന്നില്ല എന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഇവരൊക്കെ ചില സംഘടനകളുടെ ജില്ലാ നേതൃത്വത്തിലേക്കും സംസ്ഥാന നേതൃത്വത്തിലേക്കും ഒക്കെ കടന്നുവന്ന കാലഘട്ടങ്ങളെ ക്രോണോളജിക്കലായും ജിയോഗ്രഫിക്കലായും വിശകലനം ചെയ്താൽ അതെ കാലഘട്ടങ്ങളിൽ തന്നെയാണ് കേരളത്തിലെ പൊതു സമൂഹത്തിലും ഇത്തരം ലഹരിപദാര്ഥങ്ങളുടെ ഉപഭോഗം പ്രചരിച്ചതും വര്ധിച്ചുവന്നതും എന്ന് മനസിലാക്കാം


Image may contain: 3 people, people smiling, meme and text


ഇത്തരം വിഷവൃക്ഷങ്ങളെ കേരളത്തിന്റെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയേണ്ടത് നമ്മുടെ പൊതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണ്, അതിപ്പോൾ സർക്കാർ കേസെടുക്കട്ടെ ലഹരിവിമോചന പ്രവർത്തകർ ബോധവത്കരണ പരിപാടികൾ നടത്തട്ടെ എന്നൊക്കെ പറഞ്ഞു കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ല 



Image may contain: 3 people, people smiling


കാരണം ഇത്തരം ലഹരി പദാർത്ഥങ്ങളും അവ ഉപയോഗിക്കുന്നവരും കടത്തിക്കൊണ്ടുവന്നു വിതരണം ചെയ്യുന്നവരും ആദ്യം അടിമപ്പെടുത്തുന്നത് നമ്മുടെ നാടിൻറെ വർണ്ണപുഷ്പങ്ങളായ കൗമാരക്കാരെയും യുവജനങ്ങളെയുമാണ്.


Image may contain: text


അതുകൊണ്ട് ഇനിയും സമയം കളയാതിരിക്കുക പ്രതികരിക്കുക നമുക്ക് സാധ്യമായ എല്ലാ വിധത്തിലും എല്ലാ അവസരങ്ങളിലും ശക്തമായി പ്രതികരിക്കുക ലഹരിമരുന്ന് മാഫിയകളെ നമുക്കൊന്നായി ഈ കേരളത്തിന്റെ മണ്ണിൽനിന്നും തൂത്തെറിയാം.


2019 സെപ്റ്റം 29

ചെന്നിത്തലയുടെ ബൂമറാങ് - തലവെച്ച കേരളത്തിലെ ബിജെപിക്ക് ഗുരുതര പരിക്ക്



ശബരിമല വിഷയത്തിൽ ബിജെപി കളിച്ച സകല കള്ളക്കളികളും  അവർക്കു ബൂമറാങ്ങായി തിരികെ കൊള്ളുകയാണ്. സർക്കാരിനെ വെട്ടിലാക്കാൻ ഒരു പ്രത്യേക രീതിയിൽ വന്ന വിധി മുതൽ ഓർഡിനൻസ് ഇറക്കുമെന്നു പറഞ്ഞു വഞ്ചിച്ചതുവരെയുള്ള വിഷയത്തിലെ നാൾവഴികൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന വിവരമുള്ള കേരളത്തിലെ അയ്യപ്പഭക്തർ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു അതുകൊണ്ടാണ് 2016 ഇൽ ബിജെപി പാലായിൽ നേടിയ വോട്ടിന്റെ മുപ്പതു ശതമാനത്തോളം വോട്ടുകൾ അവർക്കു ഇത്തവണ നഷ്ടമായത്.  



അതുപോലെ സമാനമായ വളരെ ദുർഘടം പിടിച്ച മരട് ഫ്ലാറ്റ്  വിഷയവും പിറവം പള്ളിവിഷയവും ഏറ്റവും സംയമനത്തോടെ സുപ്രിം കോടതി വിധികൾ നടപ്പിലാക്കുവാൻ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനകിയ സർക്കാർ കാണിച്ച ആർജവവും തന്മയത്വവും പൊതു സമൂഹം ഒന്നാകെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് അതിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ് ജോസഫും പിസി ജോര്ജും ഇടതുപക്ഷത്തു നിന്നിരുന്ന സമയത്തു പോലും ഇളക്കം തട്ടാത്ത പാലാ ഇക്കുറി ഇടതുപക്ഷത്തിന് ചരിത്ര വിജയം നൽകിയത്‌  



പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഭവന രഹിതർക്കുള്ള ലൈഫ് പദ്ധതിക്കും ഏറ്റവും കുറവ് ഗുണഫോക്താക്കളുള്ള ഒരു മണ്ഡലമായിരുന്നു പാലാ, അവിടെ പോലും മറ്റു മണ്ഡലങ്ങളിൽ വലിയ തോതിൽ  നടപ്പാക്കിയ ഈ പദ്ധതികളും പൊതു വിദ്യാഭ്യാസരംഗം നവീകരണത്തിന് സവീകരിച്ച വലിയ ശ്രദ്ധയും ആരോഗ്യരംഗത്തെയും വൈദ്യുതി വിതരണ രംഗത്തെയും വലിയ തോതിലുള്ള ആധുനിക വൽക്കരണവും കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള അടിസ്ഥാന വികസന പദ്ധതികളും  വലിയ തോതിൽ സ്വാധിനം ചെലുത്തിയെങ്കിൽ  വികസനപ്രവർത്തനങ്ങൾ  നേരിട്ട് അനുഭവിക്കുന്ന മണ്ഡലങ്ങളിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന പിന്തുണ പതിന്മടങ്ങായി ലഭിക്കുമെന്ന് നിശ്ചയം - 

മൂന്ന് വര്ഷം

രണ്ട് പ്രളയം !!

കേന്ദ്രത്തിന്റെ കടുത്ത  അവഗണന !! എന്നിട്ടും 
ഇവിടെ ഒരു സംസ്ഥാനം ആരോഗ്യരംഗത്തും, വിദ്യാഭാസ രംഗത്തും  രാജ്യത്തു ഒന്നാം സ്ഥാനത്തു നിൽക്കുന്നു രാജ്യവ്യാപകമായ സാമ്പത്തിക മാന്ദ്യത്തെ മികച്ച ധനകാര്യ മാനേജുമെന്റുകൊണ്ട് പ്രതിരോധിക്കുന്നു 
മുൻ സർക്കാർ ഉപേക്ഷിച്ച കൂടംകുളം ഇടമൺ കൊച്ചി  500 മെഗാവാട്ട് പവർ ഹൈവേ,  ഗെയിൽ പൈപ്പ് ലൈൻ, ദേശീയ റോഡു വികസനത്തിനുള്ള  സ്ഥലമെടുപ്പു പൂർത്തിയാക്കി ,ദാരിദ്യം അനുഭവിക്കുന്ന  ജനങ്ങൾക്ക് പാർപ്പിടം ,ക്ഷേമപെൻഷൻ, ഹൈടെക് സ്കൂളുകൾ..... അങ്ങനെ അങ്ങനെ  വാക്കുകൾ പാലിക്കാനുള്ളതാണ് 



പാലാ ഒരു അടിസ്ഥാന ശിലയായി നിർത്തി നിലവിലെ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ ഭാവിയിലെ ലാവണമാകാനുള്ള പാർട്ടിയും പണം കൊടുത്താൽ എന്ത് നെറികേടും പ്രചരിപ്പിക്കുന്ന ചില മാധ്യമ മാഫിയകളും  ചേർന്ന് നടത്തിയ ഗുഡാലോചനയുടെ ബാബേൽ ഗോപുരങ്ങൾ  പാലായിലെ പ്രബുദ്ധരായ ജനങ്ങൾ കല്ലോട് കല്ല് ശേഷിപ്പിക്കാതെ ഇടിച്ചു നിരത്തികളഞ്ഞു. 

Related image

അതിന്റെ ഷോക്കിൽ നിന്നും  അവർ ഇതുവരെ മുക്തരായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ്  കഴിഞ്ഞ രണ്ട് ദിവസമായി രമേശ് ചെന്നിത്തലയും മനോരമയും ഏഷ്യാനെറ്റും കാണിക്കുന്ന സ്ഥലജല വിഭ്രാന്തി. 




ഈ ഗുഡാലോചന പദ്ധതി കാണിച്ചു വിശ്വസിപ്പിച്ചു പണം വാങ്ങിയ ഗോസായിമാരോട് ഇനിയെന്ത് സമാധാനം പറയുമെന്ന ഉത്ക്കണ്ഠയും  കേരളത്തിലെ ഇടതുപക്ഷ ജനകിയ സർക്കാരിനെതിരെ ഇനിയെന്ത് മലം വാരിയെറിയുമെന്നും ഏതു തരത്തിലുള്ള നുണപ്രചാരണം നടത്തുമെന്നുമുള്ള ആധിയും അവരെ അലട്ടുന്നുണ്ടാവാം 



കോലീബിസു സഖ്യത്തിന്റേതു ഗംഭീരമായ പ്ലാനിങ്ങായിരുന്നു.


6 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളപ്പോൾ കഴിഞ്ഞ 50 വർഷത്തിലധികമായി UDF കോട്ടയായിരുന്ന, പാർലമെന്റ് തിരഞ്ഞെടുപ്പിൽ UDF നു 34,000 വോട്ട് ലീഡ് നൽകിയ പാലായിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുക 20,000 വോട്ട് ഭൂരിപക്ഷത്തിൽ എങ്കിലും ജയിക്കുക. എന്നിട്ട് അതുപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരേ വലിയ ജനരോഷം ഉണ്ടെന്നു വിലയ്ക്കെടുത്ത മാധ്യമങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ പ്രചണ്ഡമായ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെ എങ്കിലും വിജയിക്കുക.


പക്ഷേ ചതി തിരിച്ചറിഞ്ഞ പാലായിലെ പ്രബുദ്ധരായ ജനങ്ങൾ കോലീബിസു സഖ്യക്കാരുടെ പ്ലാൻ വലിച്ചു കീറി മീനച്ചിലാറ്റിൽ ഒഴുക്കി. കേരളത്തിലെ ഇടതുപക്ഷ ജനകീയ സർക്കാരിനും ക്യാപ്റ്റൻ പിണറായിക്കും ചരിത്ര വിജയം നൽകി. ചെന്നിത്തലയുടെ അധോലോക സംഘത്തെ പൂഞ്ഞാർ വഴി ഓടിച്ചു.


ഇടതുപക്ഷ ജനകീയ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ മികവോടെ തുടരുവാൻ കൂടുതൽ കരുത്ത് നൽകി. ഇനി വരുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളിലെ ജനങ്ങൾക്കു കൃത്യമായ സന്ദേശം നൽകി.


ആ സന്ദേശം കേരളം ജനതയൊന്നാകെ ഏറ്റെടുക്കുകയാണ്  നെഞ്ചിലേറ്റുകയാണ്.



കേരളത്തിന്റെ തനതായ സാംസ്‌കാരിക ഔന്നത്യത്തെ, സ്നേഹത്തെ, സൗഹാർദത്തെ, പരസ്പരമുള്ള കരുതലിനെ തകർത്തു ഭിന്നിപ്പിന്റെ വിഷം ചൊരിയാനെത്തുന്ന - വെറുപ്പിന്റെ, ഇരുട്ടിന്റെ, രക്തരൂക്ഷിത കലാപങ്ങളുടെ ആസൂത്രകർക്കു പിണിയാളുകളായി പ്രവർത്തിക്കുന്നവർക്കും അവർക്കു പരവതാനി വിരിക്കുന്നവർക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രസ്താവിക്കുവാൻ,  

മാനവ സ്നേഹത്തിന്റെ, പരസ്പര കരുതലിന്റെ, നേരിന്റെ, നെറിയുടെ  ചെമ്പതാക വാനിലുയർത്തി പിടിക്കുവാൻ കേരള ജനത ഒറ്റകെട്ടായി മുന്നോട്ടു വരികയാണ്  

2019 സെപ്റ്റം 23

ഒരുകെട്ട് പുകയിലക്കു വേണ്ടി തറവാട് പണയപ്പെടുത്തുന്ന കാരണവർ

അമേരിക്കയുടെ താല്പര്യപ്രകാരം ഭരണമാറ്റം നടന്ന, അമേരിക്കൻ കമ്പനികളുടെയും മറ്റു കോർപ്പറേറ്റു കമ്പനികളുടെയും താല്പര്യപ്രകാരം പാവ ഭരണാധികാരികളെ അവരോധിച്ച രാജ്യങ്ങളെപ്പറ്റി സമീപകാല ചരിത്രത്തിലൂടെ ഒന്ന് തിരഞ്ഞു നോക്കാം 

പാകിസ്ഥാൻ ഒഴികെ, അഫ്ഗാനിസ്ഥാൻ മുതൽ ലിബിയയും ഇറാഖും വരെ എടുത്താൽ ഒരുകാലത്തു വ്യാവസായിക ഉത്പാദനത്തിലും  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും  അതാതു ഭൂമിശാസ്ത്ര മേഖലകളിൽ ഏറ്റവും മുന്നിൽ നിന്ന രാജ്യങ്ങളായിരുന്നു അവ എന്ന് കാണാം. 

അമേരിക്ക തങ്ങളുടെ ചില പ്രത്യേക  വാണിജ്യ താല്പര്യങ്ങളോ സൈനിക താല്പര്യങ്ങളോ സംരക്ഷിക്കുന്നതിൽ ആ രാജ്യങ്ങൾ തടസമാകുന്നു എന്നുകണ്ട് മാധ്യമങ്ങൾ ഉപയോഗിച്ച പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തി ആ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളെ അപകീർത്തിപ്പെടുത്തി പ്രതിപക്ഷത്തു സായുധ മിലിറ്റന്റ് സംഘങ്ങളെ എത്തിച്ചു  അട്ടിമറിച്ചു. തങ്ങളുടെ താല്പര്യങ്ങൾ വായമൂടി അനുസരിക്കുന്ന പ്രോക്സി ഭരണകൂടങ്ങളെ അവരോധിച്ചു. 

ആ ഭരണകൂടങ്ങൾക്കു പൊതുവായി ഉണ്ടായിരുന്ന ഒരു പ്രധാന സ്വഭാവം ആധുനിക കാലത്തെ പുരോഗമന ആശയങ്ങളെ, മാനുഷിക മൂല്യങ്ങളെ, മനുഷ്യാവകാശങ്ങളെ തന്നെയും നിരാകരിക്കുന്ന തീവ്ര മതസംഘടനകളാൽ നിയന്ത്രിക്കപ്പെട്ട കരുണയില്ലാത്ത  ഭരണകൂടങ്ങളായിരുന്നു അവ എന്നതായിരുന്നു.

ഭരണമാറ്റത്തിന് ശേഷം ആ രാജ്യങ്ങൾക്കു സംഭവിച്ചതെന്താണ്?

ഭരണത്തിലെത്തിയവർ ആദ്യമായി ചെയ്തത് ആ രാജ്യങ്ങൾക്കു നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സാംസ്കാരിക ഐഡന്റിറ്റി തകർക്കുകയായിരുന്നു ജനങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹത്തിലും സഹകരണത്തിലും ഭാഷയുടെയും നിറത്തിന്റെയും ഗോത്രത്തിന്റെയും മതത്തിന്റെയും പേരിൽ വിള്ളൽ ഉണ്ടാക്കുകയായിരുന്നു.

രണ്ടാമതായി പ്രാദേശികമായി ഉണ്ടായിരുന്ന സാങ്കേതികവിദ്യകളെയും വ്യാവസായിക ക്ലസ്റ്ററുകളെയും  അടച്ചു പൂട്ടിക്കുന്ന വ്യാവസായിക ധന നയങ്ങൾ നടപ്പിലാകുകയായിരുന്നു മൂന്നാമതായി പശ്ചാത്തല  സൗകര്യ വികസനങ്ങളിലും അധികാരസ്ഥാനങ്ങളിലും കടുത്ത പക്ഷപാതിത്വം നടപ്പിലാക്കുകയായിരുന്നു 

അതോടൊപ്പം രാജ്യത്തു നിർമാണപ്രവർത്തനങ്ങൾ മുതൽ ഭക്ഷ്യധാന്യ വിതരണത്തിൽ വരെ അമേരിക്കൻ കമ്പനികൾക്കും പുത്തൻ ഭരണക്കാരെ പിന്നിൽ നിന്നും നിയന്ത്രിക്കുന്ന കുത്തക മുതലാളിമാർക്കും അപ്രമാദിത്വം ലഭിച്ചു 

മറ്റു മതങ്ങളിലോ ഗോത്രങ്ങളിലോ പെട്ട ജനവിഭാഗങ്ങൾ കടുത്ത വിവേചനത്തിനിരയായി  ഇറാഖിലെ യസീദികളെയും ഇറാനിലെ ബലൂചി / സുന്നികളെയും നമുക്കറിയാം ലിബിയയിലെ ന്യുനപക്ഷ ആദിവാസി വിഭാഗങ്ങൾ അഫ്ഗാനിലെ പഷ്ത്തൂണുകൾ എന്നിവരും പാർശ്വവത്കരിക്കപ്പെട്ടു.

ആ ഭരണകൂടങ്ങളുടെ രണ്ടാം  തലമുറ അല്ലെങ്കിൽ രണ്ടാം നിരയിലുള്ള നേതാക്കൾ അധികാരത്തിൽ എത്തിയതോടെ  ലോകത്തിനു തന്നെ ഭീഷണിയാകുന്ന ലക്ഷണമൊത്ത ഭീകര സംഘങ്ങളായി അവ രൂപാന്തരം പ്രാപിച്ചു ഐസിസും താലിബാനും ബൊക്കോഹറാമും ഒക്കെ ആയി പുഷ്പിച്ചു.

അങ്ങനെ അമേരിക്കയെന്ന വിളക്കിനോട്  ചങ്ങാത്തം കൂടാൻ പോയ ഈയാംപാറ്റ രാജ്യങ്ങളുടെ കൂട്ടത്തിലെ വ്യത്യസ്തമായൊരു രാജ്യമായിരുന്നു പാകിസ്ഥാൻ - പാകിസ്ഥാനിൽ മികവുറ്റ ഒരു ഭരണകൂടമോ അമേരിക്കയ്ക്ക് ഏതെങ്കിലും വിധത്തിൽ വെല്ലുവിളി ഉയർത്തുന്ന വ്യാവസായിക സാമ്പത്തിക കുതിപ്പുകളോ പാകിസ്ഥാനിൽ ഒരുകാലത്തും ഉണ്ടായിരുന്നില്ല അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് അങ്ങോട്ടു പോയി പാകിസ്ഥാനിൽ ഭരണതലത്തിൽ ഒരു ആട്ടിമറി നടത്തേണ്ടി വന്നില്ല പാകിസ്ഥാൻ സ്വയം സമർപ്പിച്ചു സാമന്തനായി 

കാരണം അന്നത്തെ ലോകക്രമത്തിൽ അതിശക്തമായ പുരോഗമന സോഷ്യലിസ്റ്റു സമുഹ്യക്രമത്തോട് അടുപ്പം പുലർത്തിയിരുന്ന ഇന്ത്യയോടുള്ള ഭയവും അസൂയയും സ്വന്തം രാജ്യം അമേരിക്കയുടെ താൽപര്യങ്ങൾക്കു തുറന്നുകൊടുക്കാൻ അന്നത്തെ പാക് ഭരണാധികാരികളെ പ്രലോഭിപ്പിച്ചു. 

ഫലം സ്വാതന്ത്ര്യം ലഭിച്ചകാലത്തു മുംബായിയോടും കല്കട്ടയോടും കിടപിടിക്കുന്ന പ്രാധാന്യമുണ്ടായിരുന്ന കറാച്ചി അടക്കമുള്ള വ്യവസായ നഗരങ്ങൾ ശുഷ്കിച്ചു, ഭരണതലത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തിവാണൂ, പലതവണ  സൈനിക അട്ടിമറി നടന്നു, രാജ്യത്ത് മതതീവ്രവാദികൾ പറയുന്നതനുസരിക്കാത്ത ജനങ്ങൾക്കു ജീവിക്കാനാവാത്ത അവസ്ഥയായി, ഭരണകൂടങ്ങൾക്കു പോലും മത  ഭീകരവാദികളുടെ കല്പനകൾ അനുസരിക്കേണ്ടിവരുന്നു.

മുൻകാലങ്ങളിൽ ഒരിക്കലും ഇന്ത്യ പാക്കിസ്ഥാനെ അനുകരിച്ചതായോ പാക്കിസ്ഥാൻ തെളിച്ച വഴിയേ പിൻഗമിച്ചതായോ ചരിത്രത്തിലെവിടെയും കാണാനില്ല പാകിസ്ഥാൻ ഇന്ത്യയെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനു നിരവധി തെളിവുകൾ ലഭ്യമാണുതാനും 

എന്നാൽ ഇപ്പോൾ മോദിജിയും കൂട്ടരും ചരിത്രം തിരുത്തുകയാണ് ഏതു വിധേനയും പണ്ഡിറ്റ് നെഹ്രുവും ബാബാസാഹേബ് അംബേദ്കറും സർവ്വേപ്പിള്ളി രാധാകൃഷ്ണനും നയിച്ച പാതയിൽ നിന്നും വേറിട്ട് സഞ്ചരിക്കണമെന്ന ദുശ്ശാഠ്യത്തിൽ  പാകിസ്ഥാൻ എന്ന പരാജയപ്പെട്ട മതാധിഷ്ടിത രാജ്യം - അറുപതുകളിലും   എഴുപതുകളിലും സുൾഫിക്കർ ഭൂട്ടോയും സിയാ ഉൽ ഹഖും -   സ്വികരിച്ച വിനാശകരമായ നിലപാടുകളെ അറുപതു വര്ഷങ്ങള്ക്കു  ശേഷം മോദിസംഘം  അനുകരിക്കുകയാണ്. അന്ന് ഈ  മണ്ടത്തരം കാണിക്കാൻ ഇന്ത്യയോടുള്ള ഭയം എന്നൊരു കാരണമെങ്കിലും പാകിസ്ഥാന് ഉണ്ടായിരുന്നു. 

എന്നാൽ മോദിയുടെ കൈകളിൽ ആദ്യ തവണ  ഭരണം ലഭിക്കുന്ന കാലത്തു ലോകത്തെ അഞ്ചാം നമ്പർ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തിൽ കൊണ്ട് കെട്ടാൻ അദാനിക്കും അംബാനിക്കും അമേരിക്കൻ വിപണിയിൽ പ്രവേശനം  ലഭിക്കുന്നതിനും ചില അമേരിക്കൻ കമ്പനികളുമായി അവർക്കു  സാങ്കേതിക വിദ്യ സഹകരണത്തിനുള്ള  അവസരം തുറന്നുകൊടുക്കപ്പെടുക എന്നതിനപ്പുറം എന്ത് ഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത് ? ഒരു രുപയുടെ വിനിമയ വില ഒരുഡോളറിന് സമമാക്കും  എന്ന് വാഗ്ദാനം ചെയ്തു ഭരണം പിടിച്ച മോദിയുടെ ആറുവര്ഷത്തെ ഭരണം കഴിഞ്ഞപ്പോൾ ഒരു രുപ ഒരു ബംഗ്ലാദേശി ടാക്കക്കു  സമം എന്ന നിലയിൽ തകർന്നു  കിടക്കുകയാണ് 

മോഡി ഇന്ത്യൻ വിപണി അമേരിക്കൻ കമ്പനികൾക്ക് മലർക്കെ തുറന്നിടുമ്പോഴും ഒരു കൈകൊണ്ട് മോദിയെ കെട്ടിപ്പിടിച്ചു മോദിയുടെ ഭാഷാ നൈപുണ്യത്തെക്കുറിച്ചു ട്രോളടിക്കുന്ന ട്രംപ്,  മറുകൈ കൊണ്ട് മറ്റുള്ള  ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ വിപണിയിൽ നിന്നും ലഭിച്ചിരുന്ന ഔട്സോഴ്സിംഗ്‌ കരാറുകൾ നിർത്തലാക്കാനും നഴ്‌സിംഗ്, വിവര സാങ്കേതിക വിദ്യ രംഗങ്ങളിലെ  നമ്മുടെ   വിദഗ്ദ്ധ തൊഴിലാളികൾക്ക്  അമേരിക്കൻ വിസ ലഭിക്കുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കടുപ്പിക്കാനുമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുകയാണ്.

അമേരിക്കയെ ആശ്രയിച്ച ഒരു രാജ്യവും സ്വയംപര്യാപ്തത  നേടിയ ചരിത്രമില്ല, തൊമ്മിയും പട്ടേലരും പോലെയുള്ള ആത്മബന്ധം തുടരാനായിരിക്കും അമേരിക്കയുടെ സാമന്ത രാജ്യങ്ങൾക്കുള്ള വിധി. അതിപ്പോൾ സൗദി അറേബ്യാ ആയാലും സൈപ്രസ് ആയാലും ഇന്ത്യ ആയാലും  വിത്യാസം ഒന്നും ഇല്ല. 


ഇന്ന് മോദിയെ ഉപയോഗിച്ചു അമേരിക്കൻ കരാറുകൾ നേടി എന്ന് സന്തോഷിക്കുന്ന അദാനിയുടെയും അംബാനിയുടെയും - നിലവിലെ ഇന്ത്യൻ മാർക്കറ്റിൽ കുത്തക നിയന്ത്രണമുള്ള കമ്പനികൾ അടക്കം അമേരിക്കൻ കമ്പനികളുടെ സ്വന്തമാക്കുവാൻ ഏതാനും വര്ഷങ്ങളുടെ താമസം ഉണ്ടാവുകയുള്ളു ( ഗുണമേന്മ കൊണ്ട്  ലോകപ്രശസ്തമായ ജാപ്പനീസ് കമ്പനികളായ സോണിയും നിസാൻ മോട്ടോഴ്‌സും  ഇന്ന് അമേരിക്കൻ ഉടമസ്ഥതയിലാണ് ) അപ്പോഴേക്കും മോദിയുടെ മതഭീകര സംഘം ഉള്ളിൽ നിന്നും പല സമ്മർദ ഗ്രുപ്പുകളായി പിരിഞ്ഞു പരസ്പരം ജാതിയും ഉപജാതിയും പാരമ്പര്യവും ഗോത്രവും പറഞ്ഞു പോരടിക്കാൻ തുടങ്ങും അവയിലെ ഓരോ ഗ്രുപ്പുകളും  മറു ഗ്രുപ്പിന്റെ സ്വാധിന മേഖലകളിൽ കടന്നു കയറാൻ ഇറാഖിലെയും അഫ്ഗാനിലെയും പോലെ  രക്തരൂക്ഷിത  സായുധ പോരാട്ടങ്ങൾ തന്നെ ആരംഭിച്ചേക്കാം.

ഇന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ നാനാത്വത്തിൽ ഏകത്വം എന്ന ചിന്താസരണിയുടെ കടയ്ക്കൽ കത്തിവെച്ചുകഴിഞ്ഞു ഭക്ഷ്യോത്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ ഇരുമ്പുരുക്ക്, ഹെവി മെഷിനറി, വാഹന വ്യവസായം, തുണി വ്യവസായം എന്നിവ ഏതാണ്ട് പൂട്ടിക്കെട്ടിയ അവസ്ഥയിലെത്തിച്ചു കഴിഞ്ഞു 

BETTER LATE THAN NEVER -  അതുകൊണ്ട് മതമെന്ന കറുപ്പുകഴിച്ചു മയങ്ങിക്കിടക്കുന്ന ഇന്ത്യൻ ജനത ഇനിയെങ്കിലും ഉണർന്നു നിലവിലെ  സാഹചര്യം മനസിലാക്കി ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു.  കള്ളന്മാരെയും കൊള്ളക്കാരെയും ദില്ലിയിൽ നിന്നും പറിച്ചെറിയേണ്ട സമയമായിരിക്കുന്നു. നാമറിയാതെ നമ്മെക്കുരുക്കിയ മതമെന്ന  അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു ഒരു രണ്ടാമത്   സ്വാതന്ത്ര്യ സമരത്തിനൊരുങ്ങാൻ സമയമായി,  തെരുവുകളിൽ, കൃഷിയിടങ്ങളിൽ,  പണിശാലകളിൽ, സർവകലാശാലകളിൽ,  വ്യാപാര കേന്ദ്രങ്ങളിൽ, മാറ്റത്തിന്റെ ഉണർത്തുപാട്ടു മുഴങ്ങുവാൻ സമയമായി  ഇന്ന് നാം നമ്മുടെ ഇന്ത്യ വീണ്ടെടുത്തില്ലെങ്കിൽ നാളെ ഇന്ത്യ മറ്റൊരു അഫ്‌ഗാനോ ഇറാക്കോ ആയി മാറിയേക്കാം അങ്ങനെ വിട്ടുകൊടുക്കാനുള്ളതാണോ നമ്മുടെ മാതൃഭൂമി ? അമ്മയായ ഇന്ത്യ ? 


 ഒരുകെട്ട് പുകയിലക്കു വേണ്ടി തറവാട് പണയപ്പെടുത്തിയ കാരണവന്മാരുടെ കഥകൾ ഭൂതകാലത്തിൽ നിന്നും തിരികെ കയറിവരുമ്പോൾ അവയെ തിരികെ അടിച്ചോടിക്കേണ്ടത് തറവാട്ടിലെ വിവരവും വിദ്യാഭ്യാസവുമുള്ള  പുതുതലമുറയിലെ യുവാക്കളുടെ ചുമതലയാണ്  അതിനു പകരം അവർ  അതിലൊരു കഷ്ണം വാങ്ങി ചവച്ചു കിറുങ്ങിയിരിക്കാനാണ് ഭാവമെങ്കിൽ തറവാടിന്റെ ആധാരം യാങ്കിയുടെ അറയിലിരിക്കും.


"വിശ്രമിക്കാനില്ല സമയം സഖാക്കളേ ഉത്തിഷ്ഠത ജാഗ്രത - ഉടലൂരി   എറിയു കുതിക്കൂ  സഖാക്കളേ പടകുടിരങ്ങൾ  ഉണരട്ടെ" 

2019 ഏപ്രി 7

മെഡിക്കൽ കോളജ്​ കോഴവിവാദത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം.



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി.​ജെ.​പി​യെ  പി​ടി​ച്ചു​കു​ലു​ക്കി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.


സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ള്‍ക്ക് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ലി‍​െൻറ അം​ഗീ​കാ​രം വാ​ങ്ങി​ന​ൽ​കാ​ൻ ബി.​ജെ.​പി നേ​താ​ക്ക​ള്‍ കോ​ഴ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം



കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​പ്പോ​ൾ നി​യോ​ഗി​ച്ച പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ബീജേപി നേ​തൃ​ത്വം വെ​ട്ടി​ലാ​യ​ത്. 

റി​പ്പോ​ർ​ട്ട്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ചോ​ർ​ത്തി​ന​ൽ​കി​യ​തു​മാ​യി ചി​ല​ർ​ക്കെ​തി​രെ പാ​ർ​ട്ടി​ത​ല​ത്തി​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​മു​ണ്ടാ​യി ഇ​തി​നെ തു​ട​ർ​ന്ന്​ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി. സംസ്ഥാന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ള്‍പ്പെ​ടാ​ത്ത അ​ഴി​മ​തി ആ​യ​തി​നാ​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷിക്കണ​മെ​ന്ന ശി​പാ‍ർ​ശ​യോ​ടെ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്, ഒ​രു മാ​സം മു​മ്പാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. 


അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ച്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​തി​പ​ക്ഷ​ നേ​താ​വിൻെറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം സൊസ്ഥാനത്തു ഗ്രൂപ്പുപോരില്‍ വലയുന്ന ബി.​ജെ.​പി​ക്ക് വലിയ​ ത​ല​വേ​ദ​ന​യാ​യിട്ടുണ്ട്. 


സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മറ്റും വലിയ തിരിച്ചടിയും അവഹേളനവും നേരിട്ട നായര്‍ കോക്കസ് ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ച് പകരം വീട്ടുമെന്ന ആശങ്കയിലാണ് മുരളീധരന്‍ ഗ്രൂപ്പും ആറെസ്സെസും.

2019 ഏപ്രി 2

തല്ലുകൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും

അങ്ങനെ ഒരിക്കല്‍ കൂടി സുകുമാരന്‍ നായര്‍ തന്റെ പക്ഷം ഏതാണെന്നു വ്യക്തമാക്കിയിരിക്കയാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പു തന്നെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രവചനം ഇതോടെ നിവൃത്തിയായി.

Image may contain: 3 people, people standing

വെയിലുകൊണ്ടതും കേസില്‍ പെട്ടതും ബീജേപിക്കാര്‍ - ഇലക്ഷന്‍ അടുത്തപ്പോള്‍ സുകുമാരന്‍ നായരുടെ ജാതി സംഘടനയുടെ പരിപൂര്‍ണ്ണ പിന്തുണ പീതാമ്പരക്കുറുപ്പും ശശിതരൂരും നയിക്കുന്ന യൂഡിയെഫിന്.

ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ ഭയ്യാജി ജോഷിയടക്കമുള്ള ആറെസ്സെസ് നേതൃത്വത്തിന്റെ നിലപാടുകള്‍ തള്ളിക്കൊണ്ട് പന്തളം രാജകുടുംബത്തിന്റെയും സുകുമാരന്‍ നായരുടെയും പിന്നാലെ എലികളെപ്പോലെ പോയി ശബരിമലയിലും നാടാകെയും കലാപം നടത്താന്‍ ശ്രമിച്ച് കുടുക്കിലായ കേരളത്തിലെ ബീജേപ്പിക്കാരെ ധര്‍മ്മസങ്കടത്തിലാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പടുത്തപ്പോള്‍ സുകുമാരന്‍ നായരുടെ മലക്കം മറിച്ചീല്‍. 

മുന്‍പ് സൂര്യനെല്ലിക്കേസില്‍ പെട്ട കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ രക്ഷിക്കാനും ഇതുപോലൊരു പൂഴിക്കടകനുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

ഇതോടെ ഇപ്പോഴും ജാമ്യം ലഭിക്കാതെ സംസ്ഥാനത്തുടനീളമുള്ള സബ്‌ജയിലുകളില്‍ റിമാന്റില്‍ കഴിയുന്ന വിവിധ സമുദായക്കാരായ രണ്ടായിരത്തോളം ആറെസ്സെസ് പ്രവര്‍ത്തകരുടെ വിട്ടുകാരോടും ജാമ്യം ലഭിച്ചിട്ടും  സ്വന്തം നിലയ്ക്ക് കേസുനടത്തേണ്ടി വന്ന ആയിരക്കണക്കിനു സങ്കമിത്രങ്ങളോടും എടപ്പാള്‍ പോലീസ് സ്റ്റേഷനില്‍ ഇരുന്നു തുരുമ്പു പിടിക്കുന്ന ലക്ഷക്കണക്കിനു രൂപ വിലവരുന്ന ബൈക്കുകളുടെ ഉടമകളോടും എന്തു സമാധാനം പറയും എന്ന ആശങ്കയിലാണ് കേരളത്തിലെ ബീജേപി നേതൃത്വം.

പത്തനം തിട്ട സീറ്റില്‍ പന്തളം രാജാവ് ശശിക്കോ ശ്രീധരന്‍ പിള്ളയ്ക്കോ മത്സരിക്കാന്‍ അവസരം നല്‍കണം എന്ന സുകുമാരന്‍ നായരുടെ കല്‍പന അനുസരിക്കാതെ പിന്നോക്ക സമുദായക്കാരനും ആദ്യദിവസങ്ങളില്‍ ചരിത്ര പരമായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും പിന്നീട് സുവര്‍ണാവസരം ശ്രീധരന്‍ പിള്ള മാത്രമായി മുതലെടുക്കും എന്നു കരുതി കലാപശ്രമം ഹൈജാക് ചെയ്ത സുരേന്ദ്രനു സീറ്റു കൊടുത്തതാണ് സുകുമാരന്‍ നായര്‍ ഇപ്പോള്‍ പ്രകോപിതനാകാന്‍ കാരണം

സുകുമാരന്‍ നായര്‍കൂടി തിരഞ്ഞെടുപ്പുസമയത്ത് യൂഡിയെഫ് പക്ഷത്തേക്ക് തിരിച്ചു പോയതോടെ ഇപ്രാവശ്യം കേരളത്തില്‍ ബീജേപിയുടെ സ്ഥാനാര്‍ഥികള്‍ പലരും കെട്ടിവെച്ച പണം പോലും തിരിച്ചു പിടിക്കുമെന്നുറപ്പില്ലാതായി. 

വെള്ളാപ്പള്ളിയുടെ കൂടി പിന്തുണയുണ്ടായിരുന്ന കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ നേടിയ വോട്ടുവിഹിതത്തേക്കാള്‍ ഇത്തവണ വോട്ടു വിഹിതം ഉയര്‍ത്തണം എന്ന അമിത് ഷായുടെ കര്‍ശന നിര്‍ദേശം എങ്ങിനെ എത്തിപ്പിടിക്കും എന്ന ആശങ്കയില്‍ കഴിയുന്ന ബീജേപി നേതാക്കള്‍ക്ക് ബീഡീജേയെസില്‍ നിന്നും പ്രമുഖ വിഭാഗം പിളര്‍ന്നു മാറിയതും സുകുമാരന്‍ നായരുടെ യൂഡിയെഫ് പിന്തുണയും നല്‍കിയിരിക്കുന്നത് ഹൈവോള്‍ട്ടേജ് ഷോക്കാണ്.

തിരുവനന്തപുറത്തെ മെഡിക്കല്‍ കോളജു കോഴ വിവാദം പുറത്തായ സമയം മുതല്‍ വിഭാഗീയത അതിന്റെ മൂര്‍ധന്യത്തില്‍ നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ വരെയെത്തിയ ബീജേപി കേരള ഘടകം,  സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത ശകാരം ഏറ്റുവാങ്ങേണ്ടി വന്ന ശ്രീധരന്‍ പിള്ള സുകുമാരന്‍ നായരുമായിച്ചേര്‍ന്നു നടത്തിയ പൂഴിക്കടകനില്‍  അമ്പരന്നു നില്‍ക്കുകയാണ്. 

തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാന്‍ ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ തിരികെ എത്തിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനു ഒന്നോ രണ്ടോ ദിവസം മുന്‍പ് ശ്രീധരന്‍ പിള്ള സുകുമാരന്‍ നായര്‍ വഴി യൂഡിയെഫ് ക്യാമ്പിലെത്തും എന്ന ഊഹാപോഹങ്ങള്‍ തെക്കന്‍ ജില്ലകളിലെ ആറെസ്സെസ് ശാഖകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്. 

അങ്ങനെ വന്നാല്‍ അണികള്‍ കൂടെ പോകാതിരിക്കാന്‍ പണ വാഗ്ദാനം മുതല്‍ ഹര്‍ത്താല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി മുങ്ങി നടക്കുന്നവരെ  പോലീസിനു കാട്ടിക്കൊടുക്കുമെന്നുള്ള ഭീഷണികള്‍ വരെ ഉയര്‍ത്തി ഓരോ ശാഖകളിലും പ്രത്യേക ബൈഠക്കുകള്‍ നടത്തുകയാണ് ആറെസ്സെസ് ജില്ലാ പ്രചാരകുമാര്‍.

2018 മേയ് 11

ചാനല്‍ ചര്‍ച്ചകളിലെ വ്യാജ പ്രചരണങ്ങള്‍

ഇന്നുവരെ ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ ഒരു CPM നേതാവ് വസ്തുതാവിരുദ്ധമായ കാര്യമോ വ്യാജ പ്രചരണമോ നടത്തുന്നത് നാം കണ്ടിട്ടുണ്ടോ?
അവര്‍ക്ക് അവരുടേതായ സ്ഥാനവും അതിര്‍വരമ്പുകളും നിലപാടുകളുമുണ്ട്.

ഏതെങ്കിലുമൊരു BJP / RSS നേതാവ് സത്യം പറയുന്നത് നാം കേട്ടിട്ടുണ്ടോ? പലരുടെയും അസ്ഥിത്വം തന്നെ ചാനല്‍ ചര്‍ച്ചകളിലെ വ്യാജ പ്രചരണങ്ങള്‍ മാത്രമാണ് .

ഉദാഹരണത്തിനു സുരേന്ദ്രന്റെ രേഖകള്‍, ഉള്ളിക്കറി, ഗോപാലകൃഷ്ണന്റെ ഒട്ടകഇറച്ചി നിരോധനം, അമ്പലം കത്തിക്കല്‍, മോഹന്‍‌ദാസിന്റെ ലിങ്കുകള്‍, വൈരുധ്യാത്മക ഭൗതിക വാദം, പത്മകുമാറിന്റെ ഓക്സിജന്‍, കുമ്മനത്തിന്റെ ഞാന്‍ സുരക്ഷിതനാണ്, കണ്ണൂരിലെ ഫുട്ബോള്‍ മാച്ചിന്റെ ആഹ്ലാദ പ്രകടനം തുടങ്ങി ശോഭയുടെ മഞ്ഞള്‍കൃഷിയും ഇന്നലത്തെ ഹിന്ദി ക്ലാസും വരെ എണ്ണിയാലൊടുങ്ങാത്തത്ര വ്യാജ പ്രചരണങ്ങള്‍ ഒരുളുപ്പുമില്ലാതെ നടത്തുകയും നമ്മള്‍ അവയൊക്കെ പൊളിച്ചടുക്കുകയും ചെയ്തിട്ടുണ്ട്.



ഇവര്‍ നുണ മാത്രം പറയുന്നവരാണെന്നു ഇത്രയധികം പ്രാവശ്യം തെളിഞ്ഞിട്ടും ഇവരെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിളിച്ചിരുത്തുന്ന മാധ്യമങ്ങള്‍ മലയാള സമൂഹത്തോട് ചെയ്യുന്നത് വലിയ തെറ്റാണ്, ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.

ചാനല്‍ മുതലാളിമാരോടൊരു ചോദ്യം നിങ്ങള്‍ ഇന്നു വാങ്ങിയ പാക്കറ്റ് പാല്‍ കേടായതാണെങ്കില്‍, മായം കലര്‍ന്നതാണെങ്കില്‍ നാളെ അതേ ബ്രാന്റിലുള്ള പാല്‍ നിങ്ങള്‍ വാങ്ങുമോ, നിങ്ങള്‍ ഇന്നു വാങ്ങിയ മുട്ട ചീമുട്ടയാണെങ്കില്‍ നാളെയും അതേ ബ്രാന്റിലുള്ള മുട്ട നിങ്ങളുടെ കുട്ടികള്‍ക്കായി വാങ്ങി നല്‍കുമോ?

ഉത്തരം ഇല്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് ഈ രാഷ്ട്രീയ ചീമുട്ടകളെ മലയാളി സമൂഹത്തിനു വീണ്ടും വീണ്ടും അത്താഴത്തിനു നല്‍കുന്നത്.? അവ ഈ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധവും വിഷകണങ്ങളും സഹിക്കാവുന്നതിനപ്പുറമായിക്കഴിഞ്ഞു ഇനിയെങ്കിലും. അവയെ ഒഴിവാക്കുക സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കുക പ്രോത്സാഹിപ്പിക്കുക.

സമൂഹത്തില്‍ നന്മയും സ്നേഹവും ബഹുമാനവും പുരോഗമനവും പ്രസരിക്കട്ടെ.

2018 ഫെബ്രു 26

പിന്നോക്ക ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വീണ് അപ്രത്യക്ഷമാകുന്ന തമോ ഗര്‍ത്തങ്ങള്‍

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടനുബന്ധിച്ച് നവമാധ്യമങ്ങളില്‍ വാലും തുമ്പുമില്ലാത്ത കണക്കു പറയുന്ന ചിലരുടെ പോസ്റ്റ് കണ്ടാല്‍ തോന്നുക ഈ തുക അത്രയും ഒറ്റത്തവണയായി അട്ടപ്പാടിയിലെ ഏതാനും ആദിവാസികുടുംബങ്ങള്‍ക്കു മാത്രമായി അനുവദിച്ച / വിതരണം ചെയ്ത തുകയാണെന്ന്.

ഒന്നാമതായി മനസിലാക്കേണ്ടത് ഈ തുക സഖാവ് ഈയെമ്മെസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാര്‍ മുതലിങ്ങോട്ട് കേരളത്തിലെ മുഴുവന്‍ പട്ടികജാതി / വര്‍ഗ കുടുംബങ്ങള്‍ക്കുമായി അനുവദിക്കപ്പെട്ട തുകയാണ് ഇതില്‍ വലിയൊരു ശതമാനം ഉദ്യോഗസ്ഥരും ചില രാഷ്ടീയ നേതാക്കളും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ടാവാം. എങ്കിലും മൂന്നില്‍ രണ്ടു ഭാഗവും ഈ കാലഘട്ടത്തിനുള്ളില്‍ പ്രസ്തുത ജനവിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി തന്നെ ചിലവഴിച്ചിട്ടുണ്ടെന്നതു തന്നെയാണ് വാസ്തവം, 

ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ പോകുന്ന ചോദ്യം എങ്കില്‍ പിന്നെങ്ങനെ ഇപ്പോഴും നല്ലൊരു ശതമാനം ദളിത് ജനവിഭാഗം പ്രത്യേകിച്ചും ഗിരിവര്‍ഗ ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവര്‍ കടുത്ത ദാരിദ്ര്യത്തിലും പ്രധമിക സൗകര്യങ്ങളുടെ അപര്യാപ്തതയിലും കഴിയുന്നത് എന്നതായിരിക്കും. 

എന്റെ പരിമിതമായ അറിവില്‍ രണ്ടു കാര്യങ്ങളാണുള്ളത് രണ്ടാമത്തെതും നിസാരവും അതേസമയം എല്ലായ്പ്പോഴും പെരുപ്പിച്ചു കാട്ടപ്പെടുന്നതുമായ കാരണം ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ അവരുടെ ആവാസ വ്യവസ്ഥ വിട്ടു പൊതു സമൂഹത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതും, അവര്‍ ചാരായത്തിനും കഞ്ചാവിനും അടിമകളാണ്,  സ്കൂളില്‍ പഠിക്കാന്‍ മക്കളെ വിടുന്നില്ല അവരുടെ ഭൂമി നിസാരവിലയ്ക്കു തട്ടിയെടുത്തു ഇതൊക്കെയാണ്.

എന്നാല്‍ ഒന്നാമത്തതും പ്രധാനപ്പെട്ടതുമായ കാര്യം പട്ടികവിഭാഗങ്ങള്‍ക്കായി നിക്കി വെച്ച തുകയില്‍ ചിലവഴിക്കപ്പെട്ട തുകയുടെ 80% വും കൈവശപ്പെടുത്തിയിട്ടുള്ളത് അതേ വിഭാഗങ്ങളില്‍ തന്നെയുള്ള ഒരു പക്ഷേ ഗിരിവര്‍ഗ ആദിവാസി വിഭാഗങ്ങളില്‍പെടാത്ത സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പട്ടണങ്ങളിലും നഗരങ്ങളില്‍ം താമസിക്കുന്ന ആദ്യകാലങ്ങളില്‍ തന്നെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അതുവഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും പിന്നീട് ഉന്നത പദവികളും നേടിയ ആളുകളും അവരുടെ ബന്ധുമിത്രാദികളുമാണ്. ഇവരില്‍ പലരും സര്‍ക്കാര്‍ രേഖകളില്‍ സംവരണ ആനുകൂല്യത്തിനര്‍ഹര്‍ ആണെങ്കിലും സാമൂഹികമായും ജീവിത സൂചികകള്‍ പ്രകാരവും ഉന്നത ശ്രേണിയിലാണെന്നതാണ് വസ്തുത. 

എന്നാല്‍ എത്ര ആഢ്യരായാലും ജന്മം വഴി ലഭിച്ച ജാതി ആനൂകല്യങ്ങള്‍ നേടുന്നതില്‍ നിന്നും ഇവരെ തടയാനാകുകയുമില്ല. അധസ്ഥിത വിഭാഗങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങളെ പറ്റിയും അവകാശങ്ങളെപറ്റിയും വ്യക്തമായും കൃത്യമായും അറിവുള്ള ഇവര്‍ ഈ ആനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ ലഭിക്കേണ്ട ആ വിഭാഗങ്ങളിലെ പാവങ്ങളുടെ അജ്ഞതയെ മുതലെടുത്ത് എല്ലാ ആനുകൂല്യങ്ങളും ആദ്യം തന്നെ സ്വന്തമാക്കുകയാണ് പതിവ്. ഗ്രാമങ്ങളിലും സെറ്റില്‍മെന്റ് കോളനികളിലും ഗിരിവര്‍ഗ മേഘലകളിലും കാട്ടിനുള്ളിലും വസിക്കുന്ന യഥാര്‍ഥ അവകാശികള്‍ ഈ പദ്ധതികളെപറ്റിയൊന്നും അറിയുകപോലുമില്ല, അറിഞ്ഞാല്‍ തന്നെ തങ്ങള്‍ ഇത്നൊക്കെ അവകാശികളാണെന്നു തെളിയിക്കാനുള്ള രേഖകള്‍ ഒന്നും കൈവശമുണ്ടായിരിക്കുകയുമില്ല. 

അതേസമയം ഈ രേഖകളെല്ലാം ഏറ്റവും കൃത്യമായും അപ്ഡേറ്റഡായും സൂക്ഷിച്ചിരിക്കുന്ന പട്ടണവാസികളായ ആധുനിക സംവരണ സമുദായക്കാര്‍ സമയാസമയങ്ങളില്‍ ആനുകൂല്യങ്ങളെപറ്റി കൃത്യമായി അറിയുകയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും ചെയ്യും.

യഥാര്‍ഥ അവകാശികളെ തേടി കണ്ടുപിടിക്കാനും അവര്‍ക്ക് ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിച്ച് അവയെല്ലാം കൃത്യമാണെന്നു ഉറപ്പുവരുത്തി അവരെ ഉദ്ധരിക്കാനും ഫണ്ടനുവദിക്കാനും മിനക്കെടാന്‍ താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍, മേല്‍പറഞ്ഞ രേഖകള്‍ എല്ലാം റെഡിമേയ്ഡായി കൈവശമുള്ള ഗുണഭോക്താവിനെ കിട്ടിയാല്‍ യാതൊരു റിസ്കും ഇല്ല എന്ന ആശ്വാസത്തില്‍ പേപ്പറുകള്‍ നീക്കി കൊടുക്കും. കിട്ടുന്ന ഉപഹാരം വാങ്ങി പോക്കറ്റിലും ഇടും.

ഈ ധനാഡ്യ ദളിത പരാദ തമ്പുരാക്കള്‍ക്കാണ് ക്രീമിലെയറിനേപ്പറ്റിയോ സാമ്പത്തിക സംവരണത്തേപ്പറ്റിയോ മിണ്ടിയാല്‍ കുരുപൊട്ടുന്നതും ദളിത് പീഡനമെന്നും സംവരണം അട്ടിമറിക്കുന്നെന്നും ഒക്കെ നിലവിളിക്കുന്നതും പാവപ്പെട്ട കഥയറിയാത്തവരെ ഇളക്കി വിടുന്നതും.

അഞ്ചക്ക ശമ്പളവും ആറക്ക കിമ്പളവും വാങ്ങുന്ന സെയില്‍ടാക്സ് ഓഫീസറായ അച്ഛന്റെയും താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ അമ്മയുടെയും മകള്‍, കോളജില്‍ പഠിക്കുമ്പോള്‍ ലംസംഗ്രാന്റ് വാങ്ങുകയും ആ പണം അന്നേദിവസം കൂട്ടുകാരികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു തീര്‍ക്കുകയും ചെയ്യുമ്പോള്‍ അതേ സമുദായത്തില്‍ പെട്ട പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ സുഹൃത്ത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം അവസാനിപ്പിച്ച് റബര്‍ ഫാക്ടറിയില്‍ ദിവസക്കൂലിക്ക് പണിയെടുക്കാന്‍ പോയതിനു ഞാന്‍ സാക്ഷിയാണ്. ഇത്തരം വൈരുധ്യങ്ങളാണ് ശ്രദ്ധിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും പ്രഹേളികകളായി അവശേഷിക്കുന്നത്. ഇത്തരം തമോഗര്‍ത്തങ്ങളിലേക്കാണ് ആദിവാസി പിന്നോക്ക ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വീണ് അപ്രത്യക്ഷമാകുന്നത്.

2017 ഓഗ 24

കൊടും ഭീകരനായ സീപിയെം നേതാവ്.

നിരന്തരമായി കോടതി പരാമർശങ്ങൾ വന്നപ്പോഴാണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത കൊടും ക്രിമിനൽ ആയ സുരേഷിനെ പറ്റി അന്വേഷിക്കുന്നത്. വസ്തുത മുഴുവന്‍ പുറത്തു വന്നാൽ പിണറായി സർക്കാരിനെ പിരിച്ചുവിടാൻ തക്ക കാരണമാകും ഇത് എന്നത് കൊണ്ടാണ് ആരും ഇതുവരെ ബാലാവകാശ കമ്മീഷൻ ആയി തിരഞ്ഞെടുത്ത സുരേഷിന്റെ കേസുകളെ കുറിച്ച് വിശദമായി പരമാര്ശിക്കാത്തത്.
12 കേസുകൾ ആണ് ബാലാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ ഇയ്യാള്‍ക്കെതിരെ റിപ്പോർട് ചെയ്തത്. റിപ്പോർട് ചെയ്യുക എന്ന് പറഞ്ഞാൽ പോലീസ് വെരിഫിക്കേഷൻ സമയത്തു പോലീസ് കൊടുത്ത റിപ്പോർട്ടിൽ ഉള്ളത്. ഇതിൽ 9 കേസുകളും മുന്നേ കോടതി, വിചാരണ സമയത്തു തന്നെ ഒഴുവാക്കി. പിന്നെ ഉള്ളത് 3 കേസുകൾ ആണ്. അതിൽ രണ്ടെണ്ണം വിചാരണ നടക്കുന്നു, 1 കേസിൽ ഈ കാലയളവിൽ ശിക്ഷിച്ചു.
ആ കേസുകൾ ആണ് താഴെ പറയുന്നത്:-
Case No: 1
പണ്ട് വയനാട് ഒരു കർഷകൻ കാർഷിക വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ അയാളെ അറസ്റ് ചെയ്ത വാർത്ത നിങ്ങള്ക്ക് ഓർമ്മ കാണുമല്ലോ അല്ലെ. ആ അറസ്റ്റിൽ പ്രതിഷേധിച്ചു ഇരുളം ടൗണിൽ സ്ഥിതിചെയ്യുന്ന കേരളം ഗ്രാമീണ ബാങ്ക് ഉപരോധിച്ചു.
Case No: 2
കല്‍പ്പറ്റ SMC ഭൂമിയില്‍ തോട്ടം തൊഴിലാളികള്‍ ഭൂമികെട്ടി സമരം നടത്തിയപ്പോള്‍ അത് ഒഴിപ്പിക്കാന്‍ വന്ന പോലീസിനെ തടഞ്ഞു മുദ്രാവാക്യം വിളിച്ചു.
Case No: 3
വയനാട് പുലി ഇറങ്ങിയ സമയത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു, റോഡ്‌ ഉപരോധിച്ചു, മുദ്രവാക്യം വിളിച്ചു. ഈ കേസില്‍ ഒരു ദിവസത്തെ വെറും തടവിനു ശിക്ഷിച്ചു. അതായത് കോടതി പിരിയും വരെ അവിടെ നില്‍ക്കാന്‍ പറഞ്ഞു
ഇത് മൂന്നും ആണ് ആണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത സുരേഷിനെ കൊടും കുട്ടവാളിയാക്കിയ കേസുകള്‍, മുദ്രാവാക്യം വിളിച്ചപ്പോള്‍ ശബ്ദം കൂടി, റോഡില്‍ കൂടെ പ്രകടനം നടത്തി, തുടങ്ങി കയ്യുയര്‍ത്തി മുദ്രാവാക്യം വിളിച്ചു എന്ന് വരെ ഉള്ള കേസുകള്‍ ആണ് ഒഴുവാക്കിയ 9 എണ്ണം.
ഇത്ര വല്യ ഭീകരനെ ആണ് പിണറായി സർക്കാർ ബാലാവകാശ കമ്മീഷൻ അംഗം ആക്കിയത്. സത്യത്തിൽ ഈ വിഷയത്തില്‍ മന്ത്രി രാജെവേക്കുക അല്ല വേണ്ടത്, പകരം മന്ത്രിസഭ തന്നെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.
KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിലെ "മാരാര്‍ജി ബ്ലോക്കില്‍" ഇരിക്കുന്ന നേതാക്കള്‍ ഒന്ന് മോദിയെ
കണ്ടു പരാതി പറഞ്ഞാല്‍ മതി. സര്‍ക്കാരിനെ പിരിച്ചുവിട്ടു കുമ്മനത്തെ ഗവര്‍ണര്‍ ആക്കാന്‍ കാരണം അന്വേഷിച്ചു നടക്കുന്ന അമിത് ഷാ പരാതി ഉടന്‍ പരിഹരിച്ചു തരും
കടപ്പാട്

2017 ജൂൺ 19

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റും ട്രാവന്‍‌കൂര്‍ സിമിന്റ്സിലെ ഡ്രഡ്‌ജറും

Related imageRelated image
ഇപ്പോള്‍ ഏതോ കോര്‍പറേറ്റ് പെട്രോളിയം കമ്പനിയുടെ അച്ചാരം വാങ്ങി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണ ശാലയ്ക്കെതിരേ നടക്കുന്ന സമരവും ഏകദേശം പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു പൊതുമേഘലാ സ്ഥാപനമായ ട്രാവങ്കൂര്‍ സിമിന്റ്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ അവരുടെ കക്കാ വെട്ടുന്ന ഡ്രഡ്ജര്‍ ഉപരോധിച്ചുകൊണ്ട് വടുതല കായലില്‍ നടന്ന സമരവും തമ്മില്‍ സാമ്യങ്ങള്‍ ഏറെയുണ്ട് 

അന്ന്‍ സമരക്കാര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ ഒരു നരനായാട്ട് നടത്തി സര്‍ക്കാരിനെതിരായി ജനരോഷം സൃഷ്ടിച്ചുകൊടുക്കാന്‍ അകത്തുനിന്നും കളിക്കുന്ന യതീഷ്‌ചന്ദ്രയെയും സെന്‍‌കുമാറിനെയും പോലുള്ള കുഴിപ്പുളവന്മാരുടെ സാന്നിധ്യം ഒഴികെ ബാക്കി തിരക്കഥകള്‍ ഒക്കെ സമാനം തന്നെയായിരുന്നു.

കക്കാവെട്ടിയാല്‍ കായലിലെ മത്സ്യസമ്പത്തു നശിച്ചുപോകുമെന്നും കായലില്‍ അഗാധ ഗര്‍ത്തങ്ങളും ചുഴികളും രൂപപ്പെടുമെന്നും മത്സ്യത്തൊഴിലാളികളെയും തീരവാസികളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചരണം അതേസമയം ട്രഡ്ജര്‍ ഉപരോധിക്കാന്‍ ദിവസവും ട്രഡ്ജറിനു ചുറ്റും നങ്കൂരമിട്ട വള്ളങ്ങള്‍ ഒരിക്കലും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്നവയോ അവയില്‍ ദിവസക്കൂലിക്ക് വന്ന്‍ സമരം ചെയ്തവര്‍ മത്സ്യത്തൊഴിലാളികളോ ആയിരുന്നില്ല. പിന്നില്‍ മറഞ്ഞിരുന്ന്‍ കളിച്ച്, ഉദ്പാദനം സ്തംഭിപ്പിച്ച്, മാര്‍ക്കറ്റില്‍ നിന്നും വേമ്പനാട് വൈറ്റ് സിമിന്റിനെ തുരത്തി ലോകത്ത് കക്കയില്‍ നിന്നും വൈറ്റ് സിമിന്റ് ഉദ്പാദിപ്പിക്കുന്ന ഏക കമ്പനിയായ ട്രാവങ്കൂര്‍ സിമിന്‍സിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ആ മാര്‍ക്കറ്റ് തട്ടിയെടുക്കാനും കഴിയുമെങ്കില്‍ കമ്പനി തന്നെ സ്വന്തമാക്കാനും ഉള്ള ശ്രമം Image result for travancore cements kottayam

അവിടത്തെ തൊഴിലാളികളും അഭ്യുദയകാംഷികളും അതു മനസിലാക്കുകയും ഒറ്റക്കെട്ടായി നിന്നുകൊണ്ട്, തെറ്റിദ്ധരിക്കപ്പെട്ട വടുതലയിലെ യഥാര്‍ഥ മത്സ്യത്തൊഴിലാളികളെയും തീര നിവാസികളെയും സത്യം ബോധ്യപ്പെടുത്തുകയും സമരത്തൊഴിലാളികളെയും വലിയ തുകകള്‍ വാങ്ങി പരിസ്ഥിതി സമരം നടത്തിക്കൊടുത്ത് ജീവിക്കുന്ന കപട പരിസ്ഥിതിവാദികളെയും തുറന്നുകാണിക്കുകയും ചെയ്തതോടെയാണ് ആ സമരനാടകം അവസാനിപ്പിച്ച് ബാഹ്യശക്തികള്‍ പിന്നാക്കം വലിഞ്ഞത്. ഇപ്പോഴും എപ്പോള്‍ വേണമെങ്കിലും വരാവുന്ന പാരകളോട് ജാഗ്രതപാലിച്ചുകൊണ്ടാണ് അവിടെ ഉത്പാദനം നടക്കുന്നത്.

ഇപ്പോള്‍ മാര്‍ക്കറ്റില്‍ അനിഷേധ്യസ്ഥാനമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉപഭോക്താക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പാചകവാതക ആവശ്യം നിറവേറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതു തടസപ്പെടുത്താനും വിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിലിണ്ടറുകള്‍ക്ക് ക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വകാര്യ പാചകവാതക വിതരണ കമ്പനികള്‍ക്ക് ഉപഭോക്താക്കളെ എത്തിച്ചുകൊടുക്കാനുമായി കൊട്ടേഷന്‍ എടുത്തത് ആരാണെന്ന്‍ ആദ്യം കണ്ടെത്തണം,

ജനങ്ങളില്‍ അനാവശ്യമായ ഭീതി വിതയ്ക്കാനും വ്യാജ പ്രചരണങ്ങള്‍ നടത്താനും നിയോഗിക്കപ്പെട്ടവര്‍ ആരൊക്കെ എന്നു കണ്ടെത്തണം, അതിനായി എത്ര കോടികള്‍ മറിഞ്ഞു എന്നും അതില്‍ ആരൊക്കെ പങ്കുപറ്റുന്നു എന്നും കണ്ടു പിടിക്കണം.

അതിനൊക്കെ മുന്‍പേ ആ യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്യുകയും കേസെടുത്ത് തുറുങ്കിലടയ്ക്കുകയും ചെയ്യാന്‍ ഡിജിപി തയ്യാറാകണം.

അതേസമയം യഥാര്‍ഥ പരിസരവാസികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും അവരുടെ ഭീതിയകറ്റാനും അവരെ വസ്തുതകള്‍ ബോധ്യപ്പെടുത്താനും പ്ലാന്റില്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാസംവിധാനങ്ങക്ക്ല്‍ സംബന്ധിച്ച് സേഫ്റ്റി രംഗത്തെയും പെട്രോളിയം രംഗത്തെയും വിദഗ്‌ധരെയും ജനസമ്മതരായ പൊതു പ്രവര്‍ത്തകരെയും സെലിബ്രിറ്റികളെയും ഉള്‍പെടുത്തി ഒരു വിപുലമായ സംഘത്തെ നിയോഗിക്കുകയും വേണം.

ജനകീയ സമരത്തെ രക്തത്തില്‍ മുക്കിക്കൊല്ലുക ഇടതുപക്ഷ ജനകീയ സര്‍ക്കാരിന്റെ നയമല്ല, ആ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അതു കമ്മീഷണറായാലും ഡീജീപി ആയാലും അനുവദിക്കാന്‍ പാടില്ല.