ഇല്ലാ............. ഇല്ലാ........ മരിക്കില്ല
ഇതൊരു
കള്ളവോട്ടിന്റെ കഥയാണ് രസകരമായ അനുഭവം . മരിച്ചു പോയ അളിയന് വേണ്ടി
ഒരളിയന്‍ ചെയ്ത " ചെയ്ത്താണ് " സംഭവം . ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് . കഥാപാത്രത്തിന്റെ പേര് കരക്കാര് രാമേട്ടന് എന്ന് വിളിക്കുന്ന രാമകൃഷ്ണന്. ഇദ്ദേഹത്തിന്റെ ഭാര്യ ദാക്ഷായണിയുടെ ആങ്ങളയും സര്‍വോപരി അമ്മാവന്റെ മകനുമാണ് കുമാരേട്ടന് എന്ന് വിളിക്കുന്ന കുമാരപിള്ള .തിരുവോണ സദ്യയും ഉണ്ടിട്ടു മയങ്ങാന്‍ കിടന്ന കുമാരേട്ടന് സമാധാനത്തോടു കൂടി സമാധിയായി . ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉടപ്പിറന്നോളുടെ മകള്‍ പൊന്നമ്മ ആണ് നില്‍ക്കുന്നത് . അന്തിമ വോട്ടര്‍പട്ടിക വന്നപ്പോള്‍ തൊലഞ്ഞു പോയ അളിയന്റെ പേര് പട്ടികയില്‍ ഉണ്ട് ജീവിച്ചിരിക്കുന്ന അളിയന്റെ പേര് ഇല്ല താനും . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ് എന്ന തിരിച്ചറിവും ഉടപ്പിറന്നോളുടെ മോളെ ഒരു കൈ സഹായിക്കണം എന്ന ചിന്തയും കൂടി ചേര്‍ത്ത് രാമേട്ടന് കുമാരേട്ടന് പകരം വോട്ടു ചെയ്യാന്‍ തീരുമാനിച്ചു . ബൂത്തില്‍ തിരക്ക് കുറഞ്ഞപ്പോള്‍ അളിയന്റെ ID കാര്‍ഡുമായി രാമേട്ടന് വോട്ടു കുത്താനായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തി . ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പേര് വായിച്ചപ്പോള്‍ എതിര് പാര്‍ട്ടി ക്കാര്‍ക്ക് സംഗതി കത്തി . ഒരു യുവ സഖാവ് എണീക്കാന്‍ തുടങ്ങിയെങ്കിലും മുതിര്‍ന്ന വേറൊരു സഖാവ് ഇടപെട്ടു . "പോട്ടടാ അങ്ങേരടെ ആഗ്രഹമല്ലിയോ. നമ്മളായിട്ടു ഉടക്കാന്‍ നില്കേണ്ട വിട്ടേക്ക് . അത് കൊണ്ടു അവര്‍ക്ക് ഒന്നും ഒന്നുമാവത്തില്ലല്ലോ. പിന്നെന്തിനാ കളഞ്ഞേര ". അങ്ങനെ
അവര്‍ കണ്ണടച്ചു. പക്ഷെ യുവ സഖാവ് അടങ്ങിയില്ല പുള്ളി സംഗതി sms ആയി പുറത്തുനില്‍ക്കുന്ന യുവജന വിപ്ലവ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചു .രാമേട്ടന് വോട്ടു ചെയ്തു വിജയശ്രീലാളിതനായി പുറത്തേക്കു വന്നു .രാമേട്ടന് പുറത്തേക്കു വരുന്നത് കണ്ട യുവജന വിപ്ലവ പ്രവര്‍ത്തകര്‍
എല്ലാവരും കൂടി നിന്നു ഉറക്കെ മുദ്രാവാക്യം വിളിച്ചു
" ഇല്ലാ............. ഇല്ലാ........ മരിക്കില്ല
കുമാരേട്ടന് മരിക്കില്ല ...................
ജീവിക്കുന്നു അളിയനിലൂടെ
അളിയനായൊരു രാമേട്ടനിലൂടെ "രാമേട്ടന് പിന്നെ ഏതു വഴിക്ക പിന്നെ പോയത് എന്ന് അറിയില്ല
വാല്‍ക്കഷണം : കുമാരേട്ടന് കള്ളവോട്ട് കുത്തിയിട്ടും പൊന്നമ്മ വാര്‍ഡില്‍ 273 വോട്ടിനു തോറ്റു
2 അഭിപ്രായ(ങ്ങള്):
ഹ ഹ നല്ല വിശേഷം
ഹഹഹ അതു കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ