കോടതിയില്‍ നിന്നും എനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉണ്ടായി,
കോടതി CBI അന്വേഷണത്തിന് ഉത്തരവിട്ടു
അതുകൊണ്ട് ഈ കേസില്‍ "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന എന്റെ പതിവ് പല്ലവി ഞാന്‍ മാറ്റിപ്പിടിക്കുകയാണ്
പകരം "ജനങ്ങളുടെ കോടതിയിലാണ് വിശ്വാസം" എന്ന പുതിയ ടാഗ് ലൈന്‍ സ്വീകരിക്കുന്നു. പക്ഷേ അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ട് മാത്രമേ ഞാന്‍ എന്റെ കസേര വിട്ടുള്ള കളിക്കുള്ളൂ. ഞാന്‍ മുഖ്യ മന്ത്രി ആയി ഇരിക്കുമ്പോള്‍ എന്റെ കീഴിലുള്ള പോലീസ് എനിക്കും എന്റെ ശിങ്കിടികള്‍ക്കും എതിരായ കേസ് അട്ടിമറിക്കും എന്നും അതിനാല്‍ ഈ കേസുകള്‍ CBI അന്വേഷിക്കണം എന്നുമല്ലേ കോടതി ഉത്തരവിട്ടുള്ളൂ, എന്നെ ജയിലില്‍ അടക്കാന്‍ ഒന്നും ഉത്തരവിട്ടില്ലല്ലോ, ജയിലില്‍ അടക്കാനുള്ള ഉത്തരവ് വരുന്നത് വരെ ഞാന്‍ ഈ കസേരയില്‍ അള്ളിപിടിച്ചിരിക്കും. ( ജയിലില്‍ അടച്ച പിള്ളാച്ചനെ അവിഹിതമായി പുറത്തിറക്കി മുന്നോക്ക കമ്മീഷന് ഉണ്ടാക്കി ചെയര്‍മാനാക്കി ഒരു പുത്തന്‍ കിഴ്വഴക്കം സ്രിഷ്ഠിച്ചത് എന്തിനാനെന്ന് ഇപ്പോള്‍ മനസിലായില്ലേ)
പിണറായി വിജയനെ പോലെ, ആരോപണ വിധേയനായാല്‍ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നതു വരെ അധികാര സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാനുള്ള രാഷ്ട്രീയ മാന്യത ഒന്നും എന്നില്‍ നിന്നും പ്രതീക്ഷിക്കരുത് (വിജയന് അങ്ങനെ ഒക്കെ ചെയ്യാം കാരണം മടിയില്‍ കനമുള്ളവനല്ലേ വഴില് പേടിക്കേണ്ടതുള്ളൂ)
കാരണം ഈ ഒരു കേസിന്റെ പേരില്‍ ഞാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ മറ്റുള്ള തട്ടിപ്പുകള്‍ ഒക്കെ എങ്ങനെ ഒതുക്കുകയും മറയ്ക്കുകയും ചെയ്യും?? പാമോയില്‍ കേസും മറ്റും വിജിലന്‍സിനെ ഉപയോഗിച്ച് ഒതുക്കിയിട്ടും ആ അച്യുതാനന്ദന് സഖാവ് അതില്‍ നിന്നും പിടി വിടുന്ന ലക്ഷണം ഇല്ല,
പോരാഞ്ഞിട്ട് എന്റെ പാര്‍ട്ടിയില്‍ ഒറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ല ഒരിക്കല്‍ ഈ കസേര ഒന്നു കിട്ടിയാല്‍ അതു നിലനിര്‍ത്താനും തിരികെ തരാതെ ഇരിക്കാനും എന്തു നെറികെട്ട കളിയും അവന്മാര് കളിക്കും അതിനായി എന്നെ കുടുക്കാന്‍ മടിക്കുകയും ഇല്ല, ചാരക്കേസുയര്‍ത്തി കരുണാകരനെയും, ന്യൂനപക്ഷ വിരുദ്ധനെന്നു മുദ്രകുത്തി ആന്റണിയേയും ഒഴിവാക്കാന്‍ ഞാന്‍ തന്നെ കളിച്ച കളികള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ??
ഒരുത്തന് കുറച്ചു നാളത്തേക്ക് ആഭ്യന്തരം ഒന്നു കൊടുത്തപ്പം ഒരു പെന്‍ ഡ്രൈവ് കയ്യില്‍ പിടിച്ച് എന്തൊക്കെ കളികള്‍ കളിച്ചു എന്നു ഈ അടുത്ത കാലത്ത് നിങ്ങള്‍ കണ്ടതല്ലേ
ഇനി നിങ്ങള്‍ തന്നെ പറയൂ
ഹൈക്കോടതി വിമര്‍ശനത്തിന്റെ പേരില്‍ ഞാന്‍ എന്റെ സകല സൗഭാഗ്യങ്ങളും ത്യജിക്കണോ ??
നിയമം നിയമത്തിന്റെ വഴിക്ക് പോകണോ അതോ നിയമം നമ്മുടെ ഗണ്മോന് സലീംരാജിന്റെ വഴിക്കു പോകണമോ???

3 അഭിപ്രായ(ങ്ങള്):
തുറി നാരിയവാൻ
സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തെ പാടെ തള്ളിക്കൊണ്ട് അന്വേഷണം സിബിഐക്ക് വിട്ടതിലൂടെ തന്നെ ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തായി. "ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡര്‍" എന്ന് ഹൈക്കോടതിതന്നെ വിശേഷിപ്പിച്ച ഒരു പൊലീസുകാരനെ ഒരു വ്യാഴവട്ടത്തോളമായി സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ഈ ഒറ്റക്കാരണം മതി ഉമ്മന്‍ചാണ്ടിയുടെ രാജിക്ക്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആജന്മ ശത്രുവായിരുന്ന കെ കരുണാകരന് രാജിവച്ചത് ഹൈക്കോടതിയുടെ ഇതുപോലുള്ള ഒരു പരാമര്‍ശത്തിന്റെ പേരിലാണ്. അന്ന് കരുണാകരനെ പുകച്ചുചാടിക്കാന്‍ മുന്നില്‍ നിന്നയാളും ഉമ്മന്‍ചാണ്ടിയായിരുന്നു. കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി താരതമ്യപ്പെടുത്തിയാല്‍മാത്രം ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷംപോലും തുടരാന്‍ കഴിയില്ല. വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥന് മന്ത്രിസ്ഥാനം രാജിവച്ചത് ഹൈക്കോടതിയുടെ നേരിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നാണ് അന്ന് കോടതി പറഞ്ഞത്. അന്ന് കെ പി വിശ്വനാഥന് രാജിവച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തയാള്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി.
ഇതിനുമുമ്പ് മറ്റ് പല കേസില്‍നിന്നും ഉമ്മന്‍ചാണ്ടി തടിയൂരിയത് അധികാരം ഉപയോഗിച്ചാണ്. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷിച്ചാല്‍ ശരിയാകില്ലെന്നും രാജിവച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അനങ്ങിയില്ല. ആ അന്വേഷണം ഉമ്മന്‍ചാണ്ടി അട്ടിമറിച്ചു. ഇതിനെതിരെയും കോടതി പരാമര്‍ശം ഉണ്ടായി. പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പരിഗണനാ വിഷയങ്ങളില്‍ വെള്ളംചേര്‍ത്തു. സിറ്റിങ് ജഡ്ജിയെപ്പോലും കിട്ടാന്‍ ശ്രമിക്കാതെ അന്വേഷണം പ്രഹസനമാക്കി. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ പുകച്ചുചാടിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇറക്കിവിട്ടു. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചു. അതും ഹൈക്കോടതി സ്റ്റേ ചെയ്തു.
ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനാണ് സാക്ഷി. എന്നിട്ടും ആ കേസന്വേഷണവും അട്ടിമറിച്ചു. സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യം രംഗത്തുവന്നത് ഇപ്പോള്‍ തന്റെ മന്ത്രിസഭയില്‍ അംഗമായ അനൂപ് ജേക്കബ്ബിന്റെ പിതാവും ആ കാലയളവില്‍ സഹമന്ത്രിയുമായിരുന്ന ടി എം ജേക്കബാണ്. ആ കേസും അട്ടിമറിച്ചു. ഇത്തരം കളികള്‍ ഇനി വിലപ്പോകില്ല. അത്രയും ശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഇത് കേവലം ഒരുദിവസം കൊണ്ടുണ്ടായതുമല്ല. മാസങ്ങളോളം കേസ് പരിശോധിച്ച ഹൈക്കോടതിയുടെ ഈ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി ഉമ്മന്‍ചാണ്ടിയുടെ വഴി പുറത്തേക്കുതന്നെ.
- See more at: http://www.deshabhimani.com/newscontent.php?id=436900#sthash.fp4emkNf.dpuf
നിയമം നിയമത്തിന്റെ വഴിക്ക് പോകണോ
അതോ നിയമം നമ്മുടെ ഗണ്മോന് സലീംരാജിന്റെ വഴിക്കു പോകണമോ?
ഉത്തരം - നിയമത്തിന്റെ വഴി തന്നെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ