2015 മാർ 2

ഇടത്തരക്കാരനെ ഇടിച്ചു പിഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്കു മുന്തിരിച്ചാര്‍

കള്ളക്കടത്തുകാരനും കൊലപാതകിയും മുന്നില്‍ക്കൂടി ഒന്നിച്ചു തോളില്‍ കൈയിട്ടു നടന്നു പോയപ്പോള്‍ പിടികൂടാന്‍ ധൈര്യമില്ലാതെ പോക്കറ്റടിക്കാരനെ ഓടിച്ചിട്ടു പിടിച്ചു കുനിച്ചു നിര്‍ത്തി ഇടിച്ച പോലീസുകാരന്റെ നടപടി അനുസ്മരിപ്പിക്കുന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നികുതിഘടനയിലെ പരിഷ്‌കാരം.

നികുതിയിളവുകള്‍ കൂടുതല്‍ നല്‍കി ഈ സമൂഹത്തെ വഴിപിഴപ്പിക്കുന്നതിനു ജയ്റ്റ്‌ലി ആഗ്രഹിക്കുന്നില്ല. അതിനാല്‍, വ്യക്തികളുടെ ആദായനികുതി പരിധിയില്‍ ഇളവുകളില്ല. വ്യക്തികളുടെ ആദായനികുതി ഇളവിനുള്ള പരിധി രണ്ടരലക്ഷമായിത്തന്നെ തുടരും. 

അതേസമയം, കോര്‍പറേറ്റ് നികുതിയില്‍ ഒറ്റയടിക്ക് അഞ്ചു ശതമാനത്തിന്റെ ഇളവാണു ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരിക്കുന്നത്. കാരണം വളരെ ലളിതമാണ്: കോര്‍പറേറ്റ് നികുതി പ്രതീക്ഷിച്ചതു പോലെ കിട്ടുന്നില്ല; അഥവാ പിരിക്കുന്നില്ല. അതിനാല്‍ യാഥാര്‍ഥ്യബോധത്തോടെ ഒരു നടപടി സ്വീകരിക്കുകയാണ്!

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വരാനിരിക്കുന്ന നാളുകളുടെ സൂചനയാകും ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ ബജറ്റെന്നായിരുന്നു സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം. അതു പാഴായില്ല. 

ഇതിന്റെ ആദ്യസൂചന ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ ദൃശ്യമായിരുന്നു. ബി ജെ പിയെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്‌പോണ്‍സര്‍ ചെയ്തതു തന്നെ ‘അദാനി’ ഗ്രൂപ്പാണെന്നതു പരസ്യമായ രഹസ്യമായിരുന്നു. യു എസ് പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രണ്ടാമത്തെ സൂചനയും ദൃശ്യമായി.

നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്നു പേരെഴുതി തുന്നിച്ചേര്‍ത്തു മോഡി ധരിച്ച ബന്ദഗലാ സ്യൂട്ടിന്റെ വില പത്തു ലക്ഷം രൂപ; അതു മോഡിക്കു സമ്മാനിച്ചത് ഒരു വ്യവസായിയും. പ്രതിച്ഛായ മോശമായതോടെ സ്യൂട്ട് ലേലം ചെയ്തു കിട്ടിയ തുക ഗംഗാ ശുചീകരണത്തിനു നീക്കി വെച്ചെങ്കിലും കോട്ടില്‍ പുരണ്ട സംശയത്തിന്റെ കറ നീങ്ങിയിട്ടില്ല.

ആദ്യത്തെ രണ്ടു സൂചനകള്‍ക്കും ഒരു തട്ടത്തിന്റെ മറയെങ്കിലുമുണ്ടായിരുന്നൂ. എന്നാല്‍, അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ നല്‍കിയ മൂന്നാമത്തെ സൂചന നഗ്നമായ സത്യമാണ്. ഇനിയങ്ങോട്ടു കാര്യങ്ങളെല്ലാം ഇതു പോലെ സുതാര്യമായിരിക്കും. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ കേന്ദ്രത്തിന്റെ വരുമാനം ഗണ്യമായ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍, ബി ജെ പിക്കാര്‍ അവകാശപ്പെടുന്നതു പോലെ എന്തെങ്കിലും ‘മോഡി മാജിക്ക’ല്ല അത്. രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടായ കാര്യമായ ഇടിവാണു ഖജനാവിനെ സഹായിച്ചത്.

യു പി എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്തു ‘പണം കായ്ക്കുന്ന ഈ മരം’ ഇന്ദ്രപ്രസ്ഥത്തിന്റെ മുറ്റത്തുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഈ നേട്ടം സാധാരണക്കാരനു കൂടി കൈമാറുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. നേട്ടം ആര്‍ക്കാണുണ്ടാകാന്‍ പോകുന്നതെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

30 ശതമാനമായിരുന്നു ഇതു വരെ കോര്‍പറേറ്റ് നികുതി. ഇനിയിത് 25 ശതമാനമായി കുറയും. നാലു വര്‍ഷത്തിനുള്ളിലാണ് അഞ്ചു ശതമാനം കുറയുകയെന്നു പറയുന്നുണ്ടെങ്കിലും നടപടികള്‍ വേഗത്തിലുണ്ടാകും. 

ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്‌ലി പറയുന്നു – ‘രണ്ടു രീതിയിലുള്ള നഷ്ടമാണ് എനിക്കുണ്ടാകുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ക്കെല്ലാം കോര്‍പറേറ്റ് നികുതി 21 ശതമാനത്തിനടുത്താണ്; അതിനാല്‍ ഈ രാജ്യങ്ങളുമായി മല്‍സരിക്കാന്‍ ഇന്ത്യക്കാവുന്നില്ല. വലിയ നികുതി ഈടാക്കുന്ന രാജ്യത്തിന്റെ ആളാണെന്ന നിലയിലുള്ള പ്രതിച്ഛായയാണ് എനിക്കുള്ളത്. അതേസമയം, കിട്ടേണ്ട നികുതിയില്‍ 23 ശതമാനം മാത്രമേ പിരിയുന്നുള്ളു താനും.’ ജെയ്റ്റ്‌ലി പറയുന്നതു സമ്മതിച്ചു കൊടുക്കുകയാണെങ്കില്‍ കോര്‍പറേറ്റുകള്‍ക്കു നാലു വര്‍ഷത്തിനുള്ളില്‍ ഇളവു നല്‍കുന്ന അഞ്ചു ശതമാനം തന്നെ കുറവാണ്. ഒമ്പതു ശതമാനമെങ്കിലും നികുതി കുറച്ചു കൊടുക്കാമായിരുന്നു!

നികുതിപരിധിയില്‍ ഇളവു കൊടുക്കുമ്പോള്‍ത്തന്നെ മറ്റ് ഇളവുകളെല്ലാം അവസാനിപ്പിക്കുമെന്നാണു ജയ്റ്റ്‌ലിയുടെ അവകാശവാദം. നികുതിദായകന്റെ വിവേചനാധികാരം അവസാനിപ്പിക്കും. നികുതിയുമായി ബന്ധപ്പെട്ടു കെട്ടിക്കിടക്കുന്ന കേസുകളും അവസാനിക്കും.


ഇതൊക്കെ യഥാര്‍ഥത്തില്‍ നടപ്പാകുക സാധാരണ നികുതിദായകന്റെ മാത്രം കാര്യത്തിലാകും. രാജ്യത്തു മൂന്നോ നാലോ ശതമാനം പൗരന്മാര്‍ മാത്രമാണ് ആദായനികുതി പരിധിയില്‍ വരുന്നത്.
അതിനാല്‍ നികുതി പരിധിയില്‍ ഇനിയും ഇളവു കൊടുക്കുന്നതു ശരിയല്ലെന്നാണു ജയ്റ്റ്‌ലിയുടെ അവകാശവാദം. ആദായനികുതി പരിധികള്‍ ഉയര്‍ത്താതെ ഭാവിക്കു വേണ്ടി സമ്പാദിക്കാനുള്ള ചില മാര്‍ഗങ്ങളാണത്രേ അദ്ദേഹം വ്യക്തികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. 


ജനങ്ങളില്‍നിന്ന് ഈടാക്കുന്ന നികുതി കൊണ്ട് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും – കോര്‍പറേറ്റുകള്‍ക്ക് അതിനുള്ള ബാധ്യതയില്ലല്ലോ!

2014 സെപ്റ്റം 3

ടോക്ക് ടൈം തട്ടിപ്പ്

സമീപകാലത്ത് കേരളത്തില്‍ ചിരപരിചിതമായ ശബ്ദശകലമാണ്  കഴിക്കൂ കുടിക്കൂ…  പിന്നെ വിളിക്കൂ എന്നത്.
എന്നാല്‍ സുന്ദരമായ ഈ വാണിജ്യലാക്കുളള ശബ്ദത്തില്‍ പതിയിരിക്കുന്ന ചതി മലയാളി തിരിച്ചറിഞ്ഞില്ല.

എന്തിനും ഏതിനും തലവയ്ക്കുന്ന മലയാളിയെ തന്നെ കെണിയിലാക്കാന്‍  കമ്പനികള്‍ കച്ചകെട്ടിയത് വെറുതെയല്ല. ഇഷ്ടതോഴരെ വിളിച്ചാസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ അന്തര്‍ദേശീയ കമ്പനികള്‍ പെടുന്നപാട് ചില്ലറയല്ല.  ഇടയ്ക്കിടെ ക്ഷീണിതനാകുന്ന ഉപഭോക്താവിന് കഴിക്കാനും കുടിക്കാനും ഇവര്‍ നിര്‍മിക്കുന്ന രൂചിയൂറുന്ന ബിസ്ക്കറ്റും ശീതളപാനീയങ്ങളും നല്‍കുമെന്നു മാത്രം.

പക്ഷെ വിളി സൗജന്യമാണ്. പ്രിയപ്പെട്ടവരെ വിളിക്കാനുളള പണം കമ്പനി തരുമെന്നാണ് വയ്പ്പ്.

ഉപഭോക്താവ് നുണയുന്ന ഓരോ കേക്കിലും പാനീയത്തിനു മുകളിലും കമ്പനി സുന്ദരമായ സ്റ്റിക്കറില്‍ പതിപ്പിച്ചിരിക്കുന്ന ഫ്രീചാര്‍ജ് ഓഫറാണ്  തുകയായി ലഭിക്കുന്നത്. ഇത് നിശ്ചിത സമയത്തിനുളളില്‍ നേടിയിരിക്കണമെന്ന കമ്പനിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധവും. ഈ സൗജന്യം കൈപ്പറ്റാന്‍ ആരെങ്കിലും മെനക്കെട്ടാല്‍ അവന്റെ ദിവസം പോയതുതന്നെ. പത്തുരൂപ സൗജന്യമായി റീചാര്‍ജ് ചെയ്യാന്‍ കമ്പനികള്‍ അനുശാസിക്കുന്ന നിയമം പാലിക്കണമെങ്കില്‍ 30 രൂപ അധികമായി ഉപയോക്താവ് ചെലവിടണം.


ആധുനിക സംവിധാനമില്ലാത്ത സാധാരണ മൊബൈല്‍ ഫോണ്‍ ഉടമയാണ് ഉപയോക്താവെങ്കില്‍ ഓഫര്‍ പോയതുതന്നെ. ഓഫറുകള്‍ ലഭിക്കാന്‍  ആദ്യപടിയെന്നോണം മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ആപ്പുകള്‍ വിലയ്ക്കുവാങ്ങണം. പിന്നീട് മണിക്കൂറുകള്‍ ചെലവിട്ട് ഇന്റര്‍നെറ്റില്‍ ഇടതടവില്ലാതെ സൗജന്യ ടോക്ക് ടൈം ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. കേക്കും പാനീയവും നുണയുന്ന ഉപഭോക്താവ് സാങ്കേതിക വിദഗ്ധനല്ലെങ്കില്‍ പണിപാളിയതുതന്നെ. മുന്നൂതരം വഴികളാണ് ടോക്ക് ടൈം സൗജന്യമായി ലഭിക്കാന്‍ കമ്പനി നിര്‍ദേശിക്കുന്നത്. ആദ്യപടിയായി ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്ന ആള്‍ നിശ്ചിത സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യണം. പിന്നീട് നെറ്റ് വര്‍ക്കുകള്‍ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ പതിച്ചു നല്‍കണം. പിന്നീട് സിസ്റ്റം ആവശ്യപ്പെടുന്നതനുസരിച്ച് ബിസ്ക്കറ്റ് പൊതിഞ്ഞ പേപ്പറിനുളളില്‍ ഒളിപ്പിച്ചിരിക്കുന്ന 12 അക്ക രഹസ്യനമ്പര്‍ പതിച്ചുനല്‍കണം. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ഏറെനേരത്തിനുശേഷം കമ്പ്യൂട്ടര്‍ എഴുതിക്കാണിക്കും നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്ന്. ഒപ്പം വീണ്ടും  ശ്രമിക്കുകയെന്ന ഉപദേശവും. ചിലനേരങ്ങളില്‍ സൗജന്യമായി ടോക്ക് ടൈം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താവിനോട് നേരമ്പോക്കിനായി കമ്പ്യൂട്ടര്‍ ചോദിക്കും താങ്കളുടെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എത്ര. ആവേശത്തിന് നമ്പരെങ്ങാനും നല്‍കിയാല്‍ പോയി പണം പോക്കറ്റില്‍നിന്നും. ഇത്തരത്തില്‍ വെട്ടിലായ അനേകര്‍ കേരളത്തിലുണ്ടെന്നാണറിയുന്നത്.


കഴിഞ്ഞ ആറുമാസക്കാലമായി കേരളത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ വരെ അവരവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയോഗിക്കുന്ന കുറുക്കുവഴിയാണ് സൗജന്യ ടോക്ക് ടൈം പരിപാടി. പ്രത്യേകിച്ചു ഭക്ഷ്യ ഇനങ്ങളിലാണ് 10 മുതല്‍ 200 വരെയുളള ടോക്ക് ടൈം ഓഫറുകള്‍ കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ തികച്ചും തട്ടിപ്പെന്ന് പറയാവുന്ന പരിപാടി കമ്പനികള്‍ക്ക് വന്‍ ലാഭക്കൊയ്ത്ത് നടത്താനുളള അവസരമൊരുക്കുകയാണ്. നിശ്ചിത സമയത്തിനുളളില്‍ ഓഫറുകള്‍ നേടിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കമ്പനിക്ക് ക്രമാതീതമായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ഓഫറുകള്‍ തിരികെ പിടിക്കാനും കഴിയുന്നു.
ഇത്തരത്തില്‍ തിരികെ പിടിക്കുന്ന ഓഫറുകളുടെ ഇനത്തില്‍ വന്‍ തുകയാണ് ലഭിക്കുന്നത്. 

കൈ നനയാതെ  മീന്‍പിടിക്കുന്ന കറക്കുപണി മലയാളിയില്‍ തന്നെ പരീക്ഷിച്ച് ലാഭക്കൊയ്ത്ത് നടത്തുകയാണ് കുത്തകകള്‍.

അതേസസമയം ഇത്തരം ഓഫറുകള്‍ സ്വീകരിക്കാന്‍ സാധാരണക്കാരന് സാങ്കേതിക മികവില്ലെന്ന തിരിച്ചറിവുളള കമ്പനികളാണ് തട്ടിപ്പുമായി രംഗത്തുളളത്.


 കടപ്പാട് - കേരളഭൂഷണം

2014 ഏപ്രി 1

സരിതായുധം



നാടകം രംഗം ഒന്ന്

സുകുമാരന് മാടംബിയുടെ പടിപ്പുര

സുകുമാരന്‍: ഡാ ബാജീ...............

പീജേ കുര്യന്‍ : അടിയന്‍

സുകുമാരന്‍: നീയെന്താടാ ബാജീ ഇവിടത്തെ അടുക്കളപ്പുറത്ത് കിടന്നു പരുങ്ങുന്നത്, അവിടെ  സൂര്യ നെല്ലിയില്‍ നിന്നും വിതുരയില് നിന്നും ഒന്നും കൊണ്ടുവന്ന കിളുന്നു പെങ്കുഞ്ഞുങ്ങള്‍ ഒന്നും ഇല്ല, ആകെപ്പാടെ എണ്പത് കഴിഞ്ഞ അടിച്ചു തളിക്കാരി നാണി വല്യമ്മ മാത്രമേ ഉള്ളു ( ആത്മഗതം - നാണി വല്യമ്മ ആയാലും നഗ്മ ആയാലും ഇവനൊക്കെ ഒരു പോലെയാ  അലക്കിയിട്ട ചുരിദാറിനെ പോലും പീഡിപ്പിക്കാന് മടിക്കാത്തവന്മാരാ)

പീജേ കുര്യന്‍ : എന്റെ വല്യ നേതാവിന് അങ്ങുന്നിനെ ഒന്നു കാണണം എന്ന് പറഞ്ഞു

സുകുമാരന്‍: ആരാടാ.. നമ്മളൊക്കെ വെറും കന്നുകാലി ക്ളാസ് ആണെന്നു കരുതുന്ന ആ ദില്ലീ നായരാണോ, മൂന്നാം കെട്ടിലെ പെണ്ണുമ്പിള്ള അറിയാതെ ഏതോ പാക്കിസ്ഥാനി പത്രക്കാരിയോട് ഏതാണ്ട് "തരാമോ" എന്ന് ചോദിച്ചവന്??

പീജേ കുര്യന്‍ : അങ്ങുന്നേ അത് "തരാമോ" എന്ന് ചോദിച്ചതല്ല പാക്കിസ്ഥാനി പത്രക്കാരിയുടെ പേരാ തരാര് "മെഹര് തരാര്". ഇത് ആ നേതാവല്ല ഇവിടുത്തെ പുതുപ്പള്ളീലെ ഉമ്മന്‍ നേതാവ്. അവിടുന്ന് പിണക്കം ഒക്കെ കളഞ്ഞ് അദ്യത്തിന്റെ സമസ്താപരാദങ്ങളും പൊറുത്ത് മാപ്പാക്കണമെന്ന് നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാന്‍ വന്നതാ.

സുകുമാരന്‍: ഹും... തിരഞ്ഞെടുപ്പടുത്തപ്പം ഉമ്മന് നമ്മളെ ഒക്കെ വേണം അല്ലേ... മുന്‍പ് നമ്മടെ ചെന്നിമോന്  കളിക്കാന്‍ ഒരു താക്കോല് വേണമെന്ന് പറഞ്ഞപ്പം കേട്ട ഭാവം പോലും ഇല്ലാതിരുന്നവനാ, എന്തായാലും നീ പോയി വിളിച്ചോണ്ട് വാ. പിന്നെ നിന്റെ ആദര്ശത്തിന്റെ അസുഖമുള്ള പുത്തന്‍ പ്രസിഡണ്ട് കാണിച്ച പോലെ മതിലുചാടി പിന്നാമ്പുറത്തൂടെ വന്ന് മന്നം സമാധിയില്‍ പൂ വാരി എറിഞ്ഞിട്ട് ഓടിക്കളയരുതെന്നു പറയണം.

പീജേ കുര്യന്‍ : ഉമ്മച്ചാ.. ഓടിവാ സൂമാരദ്യം വരാന്‍ അനുവാദം തന്നൂ....

ഭവ്യതയൊടെ ഉമ്മച്ചന്‍ പ്രവേശിക്കുന്നു ഭാസ്കര പട്ടേലരുടെ മുന്നില് തൊമ്മി നില്ക്കുന്നതു പോലെ ഓശ്ചാനിച്ച് നില്ക്കുന്നു.

സുകുമാരന്‍:  എടോ ഉമ്മാ.. തനിക്ക് ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയാം അല്ലേ??

ഉ.ചാ: അറിയാമോന്നോ, എന്റെ അങ്ങുന്നേ അവിടുത്തെ ക്രിപകൊണ്ടല്ലേ ഞാനൊക്കെ നിലനില്ക്കുനത് തന്നെ 

സുകുമാരന്‍: പിന്നെന്താടോ ഓണത്തിനും വിഷുവിനുമൊന്നും കാഴ്ചക്കുലകളുമായി ഇങ്ങോട്ട് വരാത്തത്

ഉ.ചാ: അത് പിന്നെ എന്റെ കൂടെയുള്ള ആ കരി നായര് സമ്മതിക്കാഞ്ഞിട്ടാ..

സുകുമാരന്‍: ആര്.. കസേര പോയ ആഭ്യന്തര ഏഭ്യനോ?? അവന് അല്ലെങ്കിലും ഇത്തിരി അഹങ്കാരം കൂടുതലാ.. നമ്മളെ ഒന്നും ഒരു ബഹുമാനവും ഇല്ല, 

ഉ.ചാ:  ശരിയാ ഒരു പെന്ഡ്രൈവ് കയ്യില് കിട്ടിയപ്പം ഇന്റലിജെന്സ് റിപ്പോര്ട്ടൊക്കെ കാട്ടി അവന് എന്നെയും വിരട്ടാന് നോക്കി, ആ വടകരയിലെ തവളക്കുഞ്ഞുങ്ങള്ക്ക് വിണു കിട്ടിയ കൊലപാതക കേസില്‍ തൂങ്ങി എന്റെ കസേരയ്ക്കും അവനൊരു കണ്ണ് വെച്ചിരുന്നു, 

സുകുമാരന്‍: എന്തായാലും വാളെടുത്തവന്‍ വാളാല്‍  എന്നു കേട്ടിട്ടില്ലേ ആ കേസ് തന്നെ അവന്റെ കസേരയും തെറിപ്പിച്ചു.

സുകുമാരന്‍: അതിരിക്കട്ട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടും താന് എന്റെ ചെന്നിക്കുട്ടന് താക്കോസ്താനം നല്കാന്‍ എന്തായിരുന്നു തനിക്കൊരു മടി?

ഉ.ചാ:  അതിപ്പം ആ ആ ബ ബാ....  രൂപതേന്നും പാണക്കാട്ടുന്നും ഒക്കെ അനുവാദം കിട്ടാതെ ഞാന്‍ എന്തു ചെയ്യും, അങ്ങുന്ന് എന്നോട് ക്ഷമിക്കണം, സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം

സുകുമാരന്‍: ശരി ശരി... ഒക്കെ തല്ക്കാലത്തേക്ക് ഷമിക്കാം പക്ഷേ താന്‍ ഒരു കാര്യം ചെയ്യണം എന്നെ പാലം വലിച്ച് കിട്ടുന്ന മൈക്കിനു മുന്നിലെല്ലാം എന്നെ ചീത്ത വിളിക്കുന്ന ആ നടേശകുരുവിനിട്ട്  ഒരു പണി കൊടുക്കണം പറ്റുമെങ്കില് അവനെ അകത്താക്കി നാലു പൂശ് കൊടുക്കണം



ഉ.ചാ: ആ ആ ബ ആരെയും അകത്താക്കനുള്ള വകുപ്പൊന്നും എന്റെ കയ്യിലില്ല ഞാനകത്താകുന്നത് എപ്പോഴാന്നാ പേടി എന്നു മാത്രമല്ല നമ്മുടെ സരിതയെ കേസൊതുക്കി ജയിലില് നിന്നും ഇറക്കാന് കളിച്ച കളിയൊക്കെ നടെശഗുരു ആ ഫെനി വക്കീലിനെ ചുരണ്ടി എടുത്തിട്ടുണ്ട്, പോരാഞ്ഞിട്ട് ഗുരുവിന്റെ നാക്കിനു നല്ല മൂര്ച്ചയും.


സുകുമാരന്‍: എടോ മുള്ളിനെ മുള്ളുകൊണ്ട് എടുക്കാന് പഠിക്കണം, ഒരുകാര്യം ചെയ്യു സരിതയെ ഇറക്കി തന്നെ ആ നടേശകുരുവിനിട്ട്  ഒരു പണി കൊടുക്ക്, തനിക്ക് എന്തെങ്കിലും സഹായം വേണമെങ്കില് നമ്മുടെ ബാലക്റ് പിള്ളയോട് പറഞ്ഞാല് മതി വേണ്ടത് ചെയ്തു തരും, അയാള്ക്ക് ജയിലില് കിടക്കുമ്പം രക്തത്തില് തുരുമ്പിന്റെ അംശം കൂടുതല് ഉള്ളത് പോലെ തന്നെ പുറത്ത് നടക്കുമ്പം തലയില് കുരുട്ട് ബുദ്ദിയുടെ അംശവും കൂടുതലാണ്.

ഉ.ചാ:  ശരി അങ്ങിനെയാവട്ടെ, അത് ... പിന്നെ ആ.. ബ ബ ഇപ്രാവശ്യം ഇലക്ഷനില് ഞ്ഞങ്ങളെ സഹായിക്കണം ആ സമദൂരം എന്നൊന്നും പറയരുത് 20 ഇല് ഒന്നോരണ്ടോ സീറ്റെങ്കിലും ബ ബ  കിട്ടിയില്ലെങ്കില് എന്റെ കസേര തെറിക്കും, കേന്ദ്രത്തിലെ കസേര പോയ അന്തോനിച്ചന്‍ ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്.

സുകുമാരന്‍: ഉമ്മച്ചന് ഒന്നുകൊണ്ടും ധൈര്യപ്പെടേണ്ട ഇപ്രാവശ്യവും ഞാന് "ശശിദൂരം" തന്നെ

ഉ.ചാ: അപ്പം ഞാനും ബാജീം കൂടെ അങ്ങോട്ട്.....

കര്ട്ടന്





ബാക്കി ഒക്കെ നിങ്ങള് ഇന്നു ചാനലുകളില് കണ്ടുകഴിഞ്ഞു
സരിത രംഗത്തെത്തുന്നു നടേശഗുരുവിനെയും തുഷാരഗുരുവിനെയും ഭീഷണിപ്പെടുത്തുന്നു
ബാക്കി എന്തൊക്കെ കാണാനിരിക്കുന്നു.. ആര് ആരെ ഒതുക്കുമെന്നും ആര്ക്കിട്ടൊക്കെ പണി കിട്ടുമെന്നും കാത്തിരുന്നു കാണാം

2014 മാർ 28

"നിയമം നിയമത്തിന്റെ വഴിക്കു പോകും" - ഞാന്‍ എന്റെയും

കോടതിയില്‍ നിന്നും എനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉണ്ടായി,

കോടതി CBI അന്വേഷണത്തിന് ഉത്തരവിട്ടു

അതുകൊണ്ട് ഈ കേസില്‍ "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന എന്റെ പതിവ് പല്ലവി ഞാന്‍ മാറ്റിപ്പിടിക്കുകയാണ്

പകരം "ജനങ്ങളുടെ കോടതിയിലാണ് വിശ്വാസം" എന്ന പുതിയ ടാഗ് ലൈന്‍ സ്വീകരിക്കുന്നു. പക്ഷേ അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ട് മാത്രമേ ഞാന്‍ എന്റെ കസേര വിട്ടുള്ള കളിക്കുള്ളൂ.  ഞാന്‍ മുഖ്യ മന്ത്രി ആയി ഇരിക്കുമ്പോള്‍ എന്റെ കീഴിലുള്ള പോലീസ് എനിക്കും എന്റെ ശിങ്കിടികള്‍ക്കും എതിരായ കേസ് അട്ടിമറിക്കും എന്നും അതിനാല്‍ ഈ കേസുകള്‍ CBI  അന്വേഷിക്കണം എന്നുമല്ലേ കോടതി ഉത്തരവിട്ടുള്ളൂ, എന്നെ ജയിലില്‍ അടക്കാന്‍ ഒന്നും ഉത്തരവിട്ടില്ലല്ലോ, ജയിലില്‍ അടക്കാനുള്ള ഉത്തരവ് വരുന്നത് വരെ ഞാന്‍ ഈ കസേരയില്‍ അള്ളിപിടിച്ചിരിക്കും. ( ജയിലില്‍ അടച്ച പിള്ളാച്ചനെ അവിഹിതമായി പുറത്തിറക്കി മുന്നോക്ക കമ്മീഷന്‍ ഉണ്ടാക്കി ചെയര്‍മാനാക്കി ഒരു പുത്തന്‍ കിഴ്‌വഴക്കം സ്രിഷ്ഠിച്ചത് എന്തിനാനെന്ന് ഇപ്പോള്‍ മനസിലായില്ലേ)

പിണറായി വിജയനെ പോലെ, ആരോപണ വിധേയനായാല്‍ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നതു വരെ അധികാര സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള രാഷ്ട്രീയ മാന്യത ഒന്നും എന്നില്‍ നിന്നും പ്രതീക്ഷിക്കരുത് (വിജയന് അങ്ങനെ ഒക്കെ ചെയ്യാം കാരണം മടിയില്‍ കനമുള്ളവനല്ലേ വഴില്‍ പേടിക്കേണ്ടതുള്ളൂ)

കാരണം ഈ ഒരു കേസിന്റെ പേരില്‍ ഞാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ മറ്റുള്ള തട്ടിപ്പുകള്‍ ഒക്കെ എങ്ങനെ ഒതുക്കുകയും മറയ്ക്കുകയും ചെയ്യും?? പാമോയില്‍ കേസും മറ്റും വിജിലന്‍സിനെ ഉപയോഗിച്ച് ഒതുക്കിയിട്ടും ആ അച്യുതാനന്ദന്‍ സഖാവ് അതില്‍ നിന്നും പിടി വിടുന്ന ലക്ഷണം ഇല്ല,

പോരാഞ്ഞിട്ട് എന്റെ പാര്‍ട്ടിയില്‍ ഒറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ല ഒരിക്കല്‍ ഈ കസേര ഒന്നു കിട്ടിയാല്‍ അതു നിലനിര്‍ത്താനും തിരികെ തരാതെ ഇരിക്കാനും എന്തു നെറികെട്ട കളിയും അവന്മാര്‍ കളിക്കും അതിനായി എന്നെ കുടുക്കാന്‍ മടിക്കുകയും ഇല്ല, ചാരക്കേസുയര്‍ത്തി കരുണാകരനെയും, ന്യൂനപക്ഷ വിരുദ്ധനെന്നു മുദ്രകുത്തി ആന്റണിയേയും ഒഴിവാക്കാന്‍ ഞാന്‍ തന്നെ കളിച്ച കളികള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ??

ഒരുത്തന് കുറച്ചു നാളത്തേക്ക് ആഭ്യന്തരം ഒന്നു കൊടുത്തപ്പം ഒരു പെന്‍ ഡ്രൈവ് കയ്യില്‍ പിടിച്ച് എന്തൊക്കെ കളികള്‍ കളിച്ചു എന്നു ഈ അടുത്ത കാലത്ത് നിങ്ങള്‍ കണ്ടതല്ലേ

ഇനി നിങ്ങള്‍ തന്നെ പറയൂ

ഹൈക്കോടതി വിമര്‍ശനത്തിന്റെ പേരില്‍ ഞാന്‍ എന്റെ സകല സൗഭാഗ്യങ്ങളും ത്യജിക്കണോ ??

നിയമം നിയമത്തിന്റെ വഴിക്ക് പോകണോ അതോ നിയമം നമ്മുടെ ഗണ്മോന്‍ സലീം‌രാജിന്റെ വഴിക്കു പോകണമോ???

2014 ജനു 21

കറുത്തു പിടച്ച മലബാറികള്‍



കുമാര്‍ ബിസ്വാസ് തമാശ പറഞ്ഞതാണെന്നാണ് ചില നാണംകെട്ട "നായിന്റെ മക്കള്‍" സമാശ്വസിപ്പിക്കുന്നത് . 
ഇവനൊക്കെ പൊട്ടിയും അളിഞ്ഞും കിടക്കുമ്പോള്‍ നേഴ്സുമാര്‍ മാലാഖമാരും യധാര്‍ഥ സിസ്റ്റര്‍മാരും ആണ്, 
                                      


അസുഖം മാറിക്കഴിയുമ്പോള്‍ അതേ നേഴ്സുമാര്‍ തന്നെ ഇവനൊക്കെ കറുത്തു പിടച്ച മലബാറികളായി തോന്നും. അവര്‍ സുന്ദരികളാണെങ്കില്‍ വികാരം തോന്നുമത്രേ ഇവനെയൊക്കെ ആം ആദ്മി എന്നല്ല മാമാ ആദ്മി എന്നാണ് വിളിക്കെണ്ടത്.

1000 രൂപ തരാം കുമാരാ.. ആം ആദ്മി നേതൃനിരയിലോ മന്ത്രി സഭയിലോ അംഗമായ ഒരു സ്ത്രീയെപ്പറ്റി ഇത്തരം വൃത്തികെട്ട ഒരു വളിപ്പ് ഒരു പൊതുവേദിയില്‍ പറയുവാന്‍ താന്‍ തയ്യാറുണ്ടോ??

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ തഴേ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് നേതൃനിരയില്‍ എത്താന്‍ വൈമുഖ്യമുള്ള, പ്രറ്റ്യേകിച്ച് ഒരു പ്രത്യയശാത്രത്തോടും, ജനസമൂഹത്തോടും ആഭിമുഖ്യമില്ലാത്ത, നേതൃസ്ഥാനം മാത്രം ലക്ഷ്യമാക്കി വൈല്‍ഡ്കാര്‍ഡ് എന്‍‌ട്രിയിലൂടെ പുത്തന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയ ഇവരുടെ ഒക്കെ ഉള്ളിലെ കണ്ടന്‍ പൂച്ച പുറത്ത് ചാടിയത് നിസാരമായി അവഗണിക്കാന്‍ പാടുണ്ടോ?

പരസ്യമായി ഇവനെയൊക്കെ തിരണ്ടി വാലിനടിക്കാന്‍ കേജ്രിവാളിനും കൂട്ടര്‍ക്കും ആര്‍ജ്ജവമുണ്ടോ??? 

ഇല്ലെങ്കില്‍ ഞങ്ങള്‍ എല്ലാം തികഞ്ഞ ഉത്തമ പൗരന്മാര്‍, മറ്റെല്ലാവരും മോശം എന്ന പല്ലവി ഇനിയെങ്കിലും പാടി നടക്കരുത്. 

ഉത്തരാധുനിക ഹൈടെക് പാണന്മാരുടെ അപദാനങ്ങള്‍ക്കപ്പുറം ആം ആദ്മിയും, കാവിആദ്മിയും, ഇറ്റാലിയന്‍ ഔരത്തും തമ്മില്‍ അന്തരം ഒന്നും ഇല്ല എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

(നായിന്റെ മക്കള്‍ എന്ന പദം മനപ്പൂര്‍വ്വം തന്നെ ഉപയോഗിച്ചിരിക്കുന്നതാണ്. കുമാര്‍ ബിസ്വാസിന് എന്റെ ഭാര്യയും  നൂറുകണക്കായ എന്റെ സഹോദരികളും ഉള്‍പ്പെടുന്ന നേഴ്സുമാരുടെ സമൂഹത്തെ മ്ലേഛമായ ഭാഷയില്‍ അപമാനിക്കാമെങ്കില്‍ അവനെ ന്യായീകരിക്കുന്നവരെ ഈ പദം ഉപയോഗിക്കുന്നതില്‍ ഞാനും മടിക്കേണ്ടതില്ല.)

2013 നവം 17

മോങ്ങാനിരുന്ന നായുടെ തലയില്‍ വീണ തേങ്ങ

   
കേരളത്തി പശ്ചിമഘട്ട സംരക്ഷണത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്ന്നിരിക്കുന്നു. അതിന്റെ പ്രതിഫലനമാണു കേരളത്തിന്റെ മലയോര മേഖലകളിലുണ്ടായ പ്രതിഷേധങ്ങ. ജനങ്ങളുടെ ആശങ്കകളുടെ ആഴവും തീവ്രതയും കണക്കിലെടുക്കാതെയാണു വിഷയത്തെ കേന്ദ്ര മന്ത്രാലയം സമീപിക്കുന്നതെന്നാണു മലയോര ജനതയുടെ ആക്ഷേപം. ചട്ടപ്പടി ഭാഷയിലും സാങ്കേതിക സ്വഭാവത്തിലുമുള്ള നിര്ദേശങ്ങള്നല്കുമ്പോള്‍, അതിന്റെ കാര്യകാരണങ്ങള്സുവ്യക്തമായി പറയാനോ മാധ്യമങ്ങളോടെങ്കിലും വിശദീകരിക്കാനോ മന്ത്രാലയം തയാറായില്ല. മറിച്ചായിരുന്നെങ്കില്‍, ഇപ്പോഴുണ്ടായിരിക്കുന്ന തരം പ്രതികരണങ്ങള്ഉണ്ടാകുമായിരുന്നില്ല.


 പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഉത്തരവ് പുറപ്പെടുവിച്ച   നവംബര്‍ 13 മുതല്‍ ഖനനംക്വാറി പ്രവര്ത്തനംതാപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്മിതികളോ ഉണ്ടാക്കുന്നത് എന്നിവ നിരോധിച്ചിട്ടുണ്ട്.

50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്പ്പെടുന്ന വ്യവസായങ്ങളും ഇവിടെ നിരോധിച്ചു.

ഏപ്രില്‍17- മുമ്പ്,  മന്ത്രാലയത്തിന്റെ പരിസ്ഥിതിപ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കിഅപേക്ഷ നല്കിയ സമയത്ത് നിലവിലുള്ള മാര്ഗനിര്ദേശങ്ങള്‍ മാത്രമേ ഇവയ്ക്ക് ബാധകമാകൂ.

ചുവപ്പ്’ വിഭാഗത്തില്പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്ഡിന്റെ പട്ടികയില്പ്പെട്ടവ മാത്രമല്ലസംസ്ഥാനമലിനീകരണ നിയന്ത്രണബോര്ഡിന്റെ പട്ടികയില്പ്പെട്ടവയും ഉള്പ്പെടുന്നതായി ഉത്തരവില്‍ പറയുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്ജൈവപരമായി സമ്പന്നമായതും തുടര്ച്ച നിലനിര്ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരുംഅതായത് 37 ശതമാനംഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ – ആന ഇടനാഴികളും മറ്റുമുള്ളത് മേഖലയാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരിക്കുന്നത്.


പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്ട്ട് നടപ്പിലാക്കി കേന്ദ്രപരിസ്ഥിതിമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചുകസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോല മേഖലകള്ക്കായി മുന്നോട്ടുവച്ച അഞ്ചു വ്യവസ്ഥകള്‍ നിര്ദേശരൂപത്തില്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ സംസ്ഥാനത്തു പരിസ്ഥിതി നിയന്ത്രണങ്ങള്‍ ബാധകമായ 123 വില്ലേജുകള്‍ ഉള്പ്പെട്ട മലയോരമേഖല കടുത്ത ആശങ്കയിലായികരടു വിജ്ഞാപനം ഇറങ്ങുന്നതിനു മുന്പുതന്നെ റിപ്പോര്ട്ടിലെ അഞ്ചു കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്ദേശം വന്നതാണു കേരളത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ കഴിയുന്നവരുടെവിശേഷിച്ചും മലയോര കര്ഷകരുടെ ആധിക്കു കാരണം.

കസ്തൂരി രംഗ കമ്മീഷനി ഒരിടത്തും സാധാരണക്കാരനെ കുടിയൊഴിപ്പിക്കാനോ സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു ശുപാശയും ഇല്ല എന്നാണ് മനസിലാക്കുന്നത് . നമ്മുടെ   കട തീരവും, പുഴയും, തോടും അതിറെ തീരങ്ങളും വയലും, കുളവും, ജലവും എല്ലാം ഇതിനോടകം നശിപ്പിച്ചു. ഇനി കിഴക്കേ അരികി ഒരു ചില വന പ്രദേശങ്ങ മാത്രം. അതും കൂടി വെട്ടി തെളിച്ചാ എല്ലാവക്കും  സമാധാനo. കസ്തൂരി രംഗ റിപ്പോട്ടിനെ ജനങ്ങക്കിടയി തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളുടെ വികാരം ഇളക്കിവിട്ടു സ്വാഥനേട്ടങ്ങക്ക്വേണ്ടി വൃത്തികെട്ട രാഷ്ട്രീയനാടകം കളിക്കുന്നവ പ്രകൃതിയെല്ലാം നശിച്ചു ജീവ നിലനിത്താ കേഴുന്ന വരുംതലമുറയോട് മറുപടിയും കണക്കും പലിശ സഹിതം പറയേണ്ടി വരും.


അവിടെ കൃഷി വേണ്ട എന്നോ വികസനം വേണ്ട എന്നോ ഒന്നുമല്ല. പക്ഷെ, പ്രകൃതിയോടു ഇണങ്ങുന്ന രീതിയില്വേണം അത് നടപ്പിലാക്കാന്എന്നത് മാത്രമാണ് ആവശ്യം. പശ്ചിമഘട്ടതിനോട് ചേര്ന്ന മലനിരകളില്നൂറുകണക്കിന് കരിങ്കല്ക്വാറികള്ഉണ്ട്. അവ ഉണ്ടാക്കുന്ന പാരിസ്ഥിക ആഘാതങ്ങള്ആദ്യം ബാധിക്കുക അവിടെ ജീവിക്കുന്ന ജനങ്ങളെയാണ്. വരും തലമുറക്കും നമുക്ക് കിട്ടിയ സൌഭാഗ്യങ്ങളും വെള്ളവും ഭക്ഷണവും നല്ല കാലാവസ്ഥയും മണ്ണും നല്കുക എന്നത് നമ്മുടെ കടമ മാത്രമാണ്‌. സുസ്ഥിര വികസനം സാധ്യമാകണം എങ്കില്അത് പ്രകൃതിയോടും മനുഷ്യനോടും ഇണങ്ങുന്ന രീതിയില്വിഭാവനം ചെയ്യണം. അല്ലെങ്കില്പരിണിത ഫലങ്ങള്ഭീകരമായിരികും.


പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കസ്തൂരിരംഗന്സമിതി നല്കിയ നിര്ദേശങ്ങളില്കേന്ദ്രത്തിനു സ്വീകാര്യമായവ ഉള്പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനു മറുപടി നല്കാന്സംസ്ഥാനങ്ങള്ക്കു നാലു മാസം സമയം നല്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയതു പരിസ്ഥിതി ലോല മേഖലയിലെ (ESA ) നിയന്ത്രണങ്ങള്ക്കുള്ള അഞ്ചു നിര്ദേശങ്ങള്മാത്രമാണ്.



പാരിസ്ഥിതിക അനുമതിക്കു മാധവ് ഗാഡ്ഗില്സമിതിയുടെ നിര്ദേശങ്ങള്ബാധകമായിരിക്കുമെന്നു നിര്ദേശിക്കണമെന്ന ഗോവ ഫൌണ്ടേഷന്റെ ഹര്ജിയില്ദേശീയ ഹരിത ട്രൈബ്യൂണല്‍(NGD) കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ 20ന് ഇടക്കാല നിര്ദേശം നല്കിയിരുന്നു. പശ്ചിമഘട്ടം മുഴുവന്പരിസ്ഥിതി ലോലമെന്നു പ്രഖ്യാപിക്കണമെന്നതുള്പ്പെടെ നിര്ദേശങ്ങളുള്ള ഗാഡ്ഗില്സമിതി റിപ്പോര്ട്ട് അങ്ങനെ പ്രാബല്യത്തിലായി.


എന്നാല്‍, കഴിഞ്ഞ 12ന് എന്ജിടി പഴയ ഉത്തരവില്ഭേദഗതികള്വരുത്തി. ഗാഡ്ഗില്സമിതി റിപ്പോര്ട്ടിലെ നിര്ദേശങ്ങള്മാത്രം പാലിക്കണമെന്നു നിര്ബന്ധമില്ലെന്നും കസ്തൂരിരംഗന്റിപ്പോര്ട്ടും മറ്റു കാര്യങ്ങളും കണക്കിലെടുത്ത് പാരിസ്ഥിതിക അനുമതി സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണു പുതിയ ഉത്തരവില്വ്യക്തമാക്കിയത്. നിര്ദേശം മുതലാക്കി, കര്ശന വ്യവസ്ഥകളുള്ള ഗാഡ്ഗില്റിപ്പോര്ട്ടിനെ മറികടക്കാനാണ് കഴിഞ്ഞ ദിവസത്തെ നിര്ദേശത്തിലൂടെ ശ്രമിച്ചതെന്നാണു പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്സൂചിപ്പിക്കുന്നത്. അതായത്, കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ 20 മുതല്കഴിഞ്ഞ ദിവസംവരെ ഗാഡ്ഗില്റിപ്പോര്ട്ടിലെ നിര്ദേശങ്ങളാണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്ഇല്ലാതായി.


പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ലോലമെന്നും, മൂന്നു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്ഏര്പ്പെടുത്തണമെന്നും ഗാഡ്ഗില്നിര്ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമിറക്കിയ നിര്ദേശമനുസരിച്ച് പശ്ചിമഘട്ടത്തിലെ 37% പ്രദേശം മാത്രമാണ് പരിസ്ഥിതി ലോലം. അപ്പോള്‍, കഴിഞ്ഞ 14 മാസമായി നിലവിലുണ്ടായിരുന്നതിനേക്കാള്ഉദാരമായ വ്യവസ്ഥകളാണ് ഇപ്പോള്നിര്ദേശിച്ചിട്ടുള്ളത്.
പശ്ചിമഘട്ടത്തിന്റെ അതിരുകള്‍, നിയന്ത്രണ വ്യവസ്ഥകള്തുടങ്ങിയവ ഉള്പ്പെടുത്തിയുള്ള കരടു വിജ്ഞാപനം ഉടനെ പുറത്തുവരുമെന്നാണു സൂചന. കഴിഞ്ഞ 12ന് എന്ജിടി ഗോവ ഫൌണ്ടേഷന്റെ കേസ് പരിഗണിച്ചപ്പോള്‍, തങ്ങള്കഴിഞ്ഞ മാസം 19നു പുറത്തിറക്കിയ ഒാഫിസ് മെമ്മോറാണ്ടം പരിസ്ഥിതി മന്ത്രാലയം ഫയല്ചെയ്തിരുന്നു. കരട് വിജ്ഞാപനം പരസ്യപ്പെടുത്തി അഭിപ്രായം കേട്ടശേഷമാവും അന്തിമ വിജ്ഞാപനമിറക്കുകയെന്നും നിര്ദേശങ്ങള്നടപ്പാക്കുന്നതിനു മേല്നോട്ടം വഹിക്കാന്സമിതിയെ നിയോഗിക്കുമെന്നും ഇതില്പറഞ്ഞിട്ടുണ്ട്.


എന്നാല്‍, വിജ്ഞാപനത്തിന്റെ സ്വഭാവം, സമയപരിധി, മേല്നോട്ട സമിതിയുടെ പ്രവര്ത്തന രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്ഫി ഓഫീസ് മെമ്മോറാണ്ടത്തില്വ്യക്തതയില്ലെന്ന് എന്ജിടി വിലയിരുത്തി. അതിനാല്‍, കാര്യങ്ങള്വ്യക്തമാക്കിയുള്ള സത്യവാങ്മൂലം അടുത്ത മാസം 14-നകം ഫയല്ചെയ്യണമെന്നാണ് കേന്ദ്രത്തിനുള്ള നിര്ദേശം. അടുത്ത മാസം 17-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കസ്തൂരിരംഗന്സമിതി റിപ്പോര്ട്ട് തത്വത്തില്അംഗീകരിക്കാന്കേന്ദ്ര സര്ക്കാര്തീരുമാനിച്ച സാഹചര്യത്തില്‍, ഗാഡ്ഗില്സമിതി നിര്ദേശങ്ങള്നടപ്പാക്കണമെന്ന ഗോവ ഫൌണ്ടേഷന്റെ കേസ് കാലഹരണപ്പെട്ടെന്ന് എന്ജിടിയില്കേരളം വാദമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും അടുത്ത തവണ പരിഗണിക്കും.


ഉദ്ദേശിക്കുന്ന നടപടികള്സംബന്ധിച്ചു മന്ത്രാലയം വ്യക്തമാക്കിയ കാര്യങ്ങളില്അവ്യക്തതയുണ്ടെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്ജിടി) പോലും കഴിഞ്ഞദിവസം വിമര്ശിച്ചു. പ്രശ്നത്തിന്റെ നിയമവശങ്ങള്പരിശോധിക്കുന്ന ട്രൈബ്യൂണലിനുപോലും കാര്യങ്ങള്വ്യക്തമാകുന്നില്ലെങ്കില്പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? കസ്തൂരിരംഗന്സമിതി ശുപാര്ശകളുടെ പശ്ചാത്തലത്തിലുയര്ന്ന ആശങ്കകളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിനു രൂപീകരിക്കപ്പെട്ട സമിതിയുടെ പ്രസക്തി എന്തെന്ന ചോദ്യംപോലും പലരും ഉന്നയിച്ചതു മന്ത്രാലയത്തിന്റെ നടപടികള്വേണ്ടത്ര വ്യക്തത ഉറപ്പാക്കിയുള്ളതല്ലെന്ന ആരോപണത്തിന് അടിവരയിടുന്നു.


അന്തിമ തീരുമാനമെടുക്കുന്നതിനു മുന്പു സംസ്ഥാനങ്ങളുടെ മറുപടിക്കു കേന്ദ്രം നാലുമാസത്തെ സമയം ഇന്നലെ നല്കിയിട്ടുണ്ട്. കരടു വിജ്ഞാപനം തന്നെ കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങളുടെ, സംസ്ഥാനങ്ങളിലെ ജനങ്ങളുടെ, വിശേഷിച്ചു ലക്ഷക്കണക്കായ കര്ഷകരുടെ ആശങ്കകളും നിര്ദേശങ്ങളും പരിഗണിച്ചശേഷം തയാറാക്കണമെന്നു സംസ്ഥാന സര്ക്കാര്തീര്ച്ചയായും ആവശ്യപ്പെടേണ്ടതാണ്. ഇതിനായി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തില്തുടര്ച്ചയായി സമ്മര്ദംചെലുത്തണം. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കാര്ഷിക താല്പര്യങ്ങള്പൂര്ണമായി സംരക്ഷിക്കപ്പെടുകയും വേണം.

ബന്ധപ്പെട്ടവരുമായെല്ലാം ചര്ച്ച നടത്തി അവരുടെ ആശങ്കകള്പരിഹരിക്കാനാണ് ഇനി സംസ്ഥാന സര്ക്കാര്മുന്നിട്ടിറങ്ങേണ്ടത്. സംസ്ഥാനത്തു പലയിടത്തും ഇപ്പോള്ഉയരുന്ന വൈകാരിക പ്രതികരണങ്ങളും അക്രമങ്ങളും ഇക്കാര്യത്തിനൊരു പരിഹാരമാവില്ല. പൊതുസ്വകാര്യ സ്വത്തുക്കള്നശിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികള്സാമൂഹികവിരുദ്ധരുടെ കൈകളിലെത്താനും പ്രക്ഷോഭം അങ്ങനെ കൈവിട്ടുപോകാനുമുള്ള സാധ്യത കാണാതിരുന്നുകൂടാ. കൂടിയാലോചനകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും പ്രശ്നപരിഹാരത്തിനുള്ള സൌമനസ്യമാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.


കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്കര, തൃശ്ശൂര്ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിക്കപ്പെടുകയാണെങ്കില്‍ 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം നിയമനടപടിയുണ്ടാകുമെന്നും ഉത്തരവില്പറയുന്നുണ്ട്.
കസ്തൂരിരംഗന്സമിതി റിപ്പോര്ട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങള്

(വില്ലേജ്, ജില്ലാ അടിസ്ഥാനത്തില്‍)
തിരുവനന്തപുരംനെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂര്‍, വിതുര, മണ്ണൂര്ക്കര. നെയ്യാറ്റിന്കര താലൂക്ക്: വാഴിച്ചാല്‍, കള്ളിക്കാട്, അമ്പൂരി.

കൊല്ലം- പത്തനാപുരം താലൂക്ക് : പുന്നല, പിറവന്തൂര്‍, ഇടമണ്‍, തെന്മല, ആര്യങ്കാവ്, തിങ്കള്ക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.

കോട്ടയം- കാഞ്ഞിരപ്പള്ളി താലൂക്ക് : കൂട്ടിക്കല്‍. മീനച്ചില്താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാര്തെക്കേക്കര.

ഇടുക്കിദേവികുളം താലൂക്ക് : മറയൂര്‍, കീഴാന്തൂര്‍, കണ്ണന്ദേവന്ഹില്സ്, കുട്ടമ്പുഴ, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍. പീരുമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍, പീരുമേട്, മേപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ഇടുക്കിയുടെ ഭാഗം, അറക്കുളം.
ഉടുമ്പന്ചോല താലൂക്ക് : ചിന്നക്കനാല്‍, ബൈസണ്വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തന്പാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പന്ചോല, ഉപ്പുതോട്, പാറത്തോട്, കല്ക്കൂന്തല്‍, തങ്കമണിയുടെ ഭാഗം, അയ്യപ്പന്കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്മേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.

പത്തനംതിട്ട -കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാര്‍-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.

തൃശ്ശൂര്‍ – മുകുന്ദപുരം താലൂക്ക്: പരിയാരം.

പാലക്കാട്ആലത്തൂര്താലൂക്ക്: കിഴക്കഞ്ചേരി-1. ചിറ്റൂര്താലൂക്ക്: മുതലമട-1, മുതലമട-2, നെല്ലിയാമ്പതി. മണ്ണാര്ക്കാട് താലൂക്ക്: പുതൂര്‍, പാടവയല്‍, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാര്‍, പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.

മലപ്പുറംനിലമ്പൂര്താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.

കോഴിക്കോട്കോഴിക്കോട് താലൂക്ക് : കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ. വടകര താലൂക്ക്: തിനൂര്‍, കാവിലുമ്പാറ.

വയനാട്മാനന്തവാടി താലൂക്ക് : തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്നാട്. സുല്ത്താന്ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂല്പ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല.

കണ്ണൂര്‍ -തലശ്ശേരി താലൂക്ക്: ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി


കടപ്പാട് 

 ഫാ.ജോണ്സണ് പുഞ്ചക്കോണത്തിന്. ഈ പോസ്റ്റ് പൂര്‍ണ്ണമായും അദ്ദേഹം എഴുതിയ ലേഘനത്തില്‍ നിന്നും കോപ്പി ചെയ്തതതാകുന്നു


താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിക്കുവാന്‍ സാധിക്കുന്നതാണ്




നിരീക്ഷണം:

കസ്തരി രംഗന്‍ റിപ്പോര്‍ട്ടിന് എതിരായ സമരം പലര്‍ക്കും അസുലഭമായ അവസരങ്ങളാണ് തുറന്നു കൊടുത്തിരിക്കുന്നത്

ഇടതു പക്ഷത്തിന് കര്‍ഷക സ്നേഹം മറയാക്കി കത്തോലിക്കാ സഭയുമായി സന്ധി ചെയ്യുന്നതിനുള്ള അവസരം

മാണിക്കോണ്‍ഗ്രസിന് മുങ്ങുന്ന കപ്പലായ യൂഡിയെഫില്‍ നിന്നും ചാടി അടുത്ത ലോൿസഭാ ഇലക്ഷനിലെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം മുതലാക്കണം, ഇടതു പിന്തുണയുള്ള മൂന്നാം മുന്നണി സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കണം.

കത്തോലിക്കാ സഭയ്ക്ക് അടുത്ത ലോൿസഭാ ഇലക്ഷനു ശേഷം തങ്ങളെ പിണക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് തറപറ്റിയതെന്നും, തങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് ഇടതു പക്ഷം വിജയിച്ചതെന്നും പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞ് ഞെളിയണം

ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായി പീസീ ജോര്‍ജ്ജിനെപ്പോലുള്ള വമ്പന്‍ ക്വാറി മുതലാളിമാരുടെയും മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകളുടെയും താല്‍പര്യങ്ങള്‍ സം‌രക്ഷിക്കണം.

പുതിയ സാഹചര്യങ്ങളില്‍ യധാര്‍ഥ കര്‍ഷകര്‍ നേരിടുന്ന ഭീകരമായ പ്രശ്നം ഗാഡ്ഗില്‍ / കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ റവന്യൂ / വനം ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കും. റിപ്പോര്‍ട്ട് ഉപേക്ഷിച്ചാല്‍ അത് എന്തും ചെയ്യാന്‍ തങ്ങള്‍ക്കുള്ള അധികാരമായി കണക്കിലെടുക്കുന്ന ക്വാറി, മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകള്‍ പശ്ചിമഘട്ട മലനിരകള്‍ തുരന്നു തിന്നുവാന്‍ വേണ്ടി യധാര്‍ഥ കര്‍ഷകരെ കുടിയൊഴിപ്പിക്കും.