ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന വിലക്കുകള്‍ നീക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ രൂപപ്പെട്ട ധാരണകള്‍ തകിടംമറിയുന്നു. സന്ദര്‍ശനത്തിന്റെ ചൂടാറുംമുമ്പേ വിദേശ ഐ.ടി. കമ്പനികളില്‍നിന്ന് രണ്ടുശതമാനം നികുതി ഈടാക്കാനും ഇപ്പോഴത്തെ വിസാഫീസ് 2015 വരെ തുടരാനും യു.എസ് തീരുമാനമെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ മേല്‍ 20 കോടി ഡോളറിന്റെ അധികബാധ്യത ചുമത്തുന്ന നടപടിയാണിത്.
മന്‍മോഹന്‍ സിംഗ് ആണവ കരാര്‍ ഒപ്പിടാന്‍ കാണിച്ച താല്‍പര്യവും ഉത്സാഹവും ഏകപക്ഷീയമായ ഇത്തരം നടപടികള്‍ പിന്‍വലിപ്പിക്കാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ല? നമ്മുടെ ഗവര്‍മെന്റിന് നമ്മുടെ കമ്പനികളെയും ഭാരതീയരെയും കാള്‍ ഉത്തരവാദിത്വവും പക്ഷവാദിത്വവും വിദേയത്വവും അമേരിക്കയോടാണോ ?
ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 30 വര്‍ഷത്തിനു ശേഷവും അമേരിക്കന്‍ വ്യവസായ ഭീമനില്‍ നിന്ന് ചില്ലിക്കാശു പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ ഇരിക്കുമ്പോള്‍ മാന്യമായി ബിസിനസ് നടത്തുന്ന ഇന്ത്യന്‍ IT കമ്പനികളുടെ മേല്‍ അടിക നികുതി ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ ഒരു തടസവും ഇല്ല.
ഇതാണോ മന്മോഹനും കൂട്ടരും പാടിപ്പുകഴ്ത്തിയ ഉദാരവല്കരണവും തുറന്ന വിപണിയും ആഗോള അവസരങ്ങളും?
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ