നമ്മുടെ നായകന് ജോജോ, 2000 -ആം ആണ്ടിന് മുന്‍പ് കോട്ടയത്തെ കമ്പ്യൂട്ടര്‍ കള്‍ക്ക് വൈദ്യനായിരുന്നവന്‍, പരോപകാരി, സൂചിതിരുകാന്‍ ഇടം കിട്ട്യാല് തൂമ്പ തിരുകുന്നവന്‍, സര്‍വോപരി താനൊരു ശുദ്ദനും പാവവും ആണെന്ന് ഒരിക്കലും സമ്മതിക്കില്ലാത്തവന്‍.
പണ്ട് പണ്ട് 486 പ്രോസസ്സറും മോണോക്രോം മോണിട്ടറും ലോകം അടക്കി വാണിരുന്ന കാലം, ഡോസും, വേര്‍ഡ് സ്റ്റാര്‍ ഉം പഠിച്ചവര്‍, കറങ്ങുന്ന കസേരയില്‍ AC മുറിയില്‍ ഇരുന്നു പ്രിന്‍സ് ഓഫ് പേര്‍ഷ്യ യും പീ സീ മാനും കളിച്ചിരുന്ന കാലം, വിന്‍ഡോസ് ഫോര്‍ വര്‍ക്ക് ഗ്രൂപ്സ് ഇന്സ്ടാള് ചെയ്തിട്ടുള്ളവര്‍ മോനിട്ടറിനു മുകളില്‍ ടര്‍ക്കി ടവല്‍ പുതപ്പിച്ചിരുന്ന കാലം, മുറം പോലുള്ള 1 .2 MB ഫ്ലോപ്പി ഡിസ്ക് കയ്യില്‍ കൊണ്ട് നടക്കുന്നവനെ പെണ്‍കുട്ടികള്‍ ഒളികണ്ണിട്ടു നോക്കിയിരുന്ന കാലം,
നരസിംഹ റാവു വിനെ പോലിരുന്ന കമ്പ്യൂട്ടര്‍ ഹൃത്വിക് റോഷനെ പോലെ ആക്കിയ വിന്‍ഡോസ് 95 ഇതാ വരുന്നു, വന്നുകൊണ്ടേ ഇരിക്കുന്നു, വന്നു.
അക്കാലത്ത് കോട്ടയത്തെ പ്രമുഖ കമ്പ്യൂട്ടര്‍ ഷോപ്പില്‍ അപ്രന്റീസ് അല്ലാത്ത ഒറിജിനല്‍ സര്‍വീസ് എഞ്ചിനീയര്‍ ആയിരുന്നു ജോജോ. ചന്നം പിന്നം മഴ പെയ്യുന്ന ഒരു ഉച്ച നേരം, ജനല്‍ തുറന്നു അനുപമ തീയട്ടെറിനു മുന്പിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്നവരെയോ ചിരിതൂകി നില്കുന്ന ഉച്ചപ്പടത്തിന്റെ പോസ്റ്റര്‍ ഓ ആസ്വദിക്കാന്‍ അനുവദിക്കാതെ മഴ പെയ്യുകയാണ്. ദുബായിലുള്ള അളിയന് വിസ അയച്ചുതരുന്നത് സ്വപ്നം കണ്ട് സര്‍വീസ് സെന്റര്‍ റൂമില്‍ ഒരു കമ്പ്യൂട്ടര്‍ ഇല് office 4.3 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനിടെ ഇന്സ്ടലെഷന് ഡിസ്ക് സെറ്റിലെ 31-ആമത്തെ ഫ്ലോപ്പി റീടിംഗ് എറര്‍ കാണിച്ചതിനെ തുടര്‍ന്ന് കൊന്നത്തെങ്ങിന്റെ പാതിയില്‍ വച്ച് തളാപ്പ് നഷ്ടപ്പെട്ട തണ്ടാനേ പോലെ ഇരിക്കുകയായിരുന്നു ജോജോ, receptionist അവധി എടുത്തതിനാല്‍ ഫോണ്‍ അറ്റെന്റ് ചെയ്ത acountant പെങ്കൊച് ഓടി സര്‍വീസ് റൂമില്‍ എത്തി "ജോജോ ഒരു സര്‍വീസ് കാള്‍ ഉണ്ട് അയാള്‍ ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നെ, പെട്ടന്ന് വാ അറ്റന്‍ഡ് ചെയ്യ്"
ഇംഗ്ലീഷ് കാരനെ നേരിടാന്‍ ചങ്കും വിരിച് മസിലുപിടിച് എത്ത്യ ജോജോ ബലത്തില്‍ ഒരു ഗുഡ് ആഫ്ടര്‍ നൂണ് ഒക്കെ പറഞ്ഞു കാര്യം അന്വേഷിച്ചു അയാളുടെ ഏതൊ ഫയല്‍ കാണുന്നില്ലത്രേ,
പിന്നീട് സംഭാഷണം ഇപ്രകാരമായിരുന്നു.
jojo : sir you might deleted file
renju: I not delete file, you gave computer not working good, my file gone.
jojo: sir are you working under windows?
renju: "no window no window, only one glass door near my computer"
ധിം തരികിട ധോം !!!!!!
അടുത്ത സീനില്‍ നമ്മള് കാണുന്നത് വള്ളിയില്‍ തൂങ്ങി ആടുന്ന ഫോണ്‍ ശ്രദ്ധിക്കാതെ ജോജോയുടെ മുഖത്ത് തളിക്കാന്‍ വെള്ളം അന്വേഷിക്കുന്ന അക്കൌണ്ടന്റിനെ ആണ്,
രെന്ജ്ജു : മീരജാസ്മിന്റെ മുഖവും എന്നെഫ് വര്‍ഗീസിന്റെ ശബ്ദവും ഉള്ളവള്‍,
3 അഭിപ്രായ(ങ്ങള്):
"no window no window, only one glass door near my computer"
ഹ ഹ.. എനിക്ക് വയ്യേ... :)
vazhithetti vannathaa..enthayaalum kollaam tou..eniyum varaam
എനിക്കിഷ്ടപെട്ടു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ