തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഎസിനെതിരെ തിരിയാന്‍ തന്നെ യുഡിഎഫ് തീരുമാനിച്ചു.
ഇതുവരെ പ്രതിപക്ഷത്തിന്റെ പ്രിയ മുഖ്യമന്ത്രിയായിരുന്ന വിഎസിനെതിരെ ഇനിയങ്ങോട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തന്നെയാണ് യുഡിഎഫിന്റെ നീക്കം. ആരോപണങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനായി എം എം ഹസന് അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സമിതിയില്‍ മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയും അംഗമാണ്. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ പ്രതിരോധത്തിലായ കുഞ്ഞാലിക്കുട്ടി ഈ കമ്മറ്റിയില്‍ ഉണ്ടെന്നത് നീക്കത്തിന്റെ അപഹാസ്യത വര്‍ദ്ധിപ്പിക്കുന്നു.
വിഎസിനെതിരെയുള്ള തെളിവുകള്‍ കണ്ടെത്തുന്നതിനായി എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികള്‍ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ കണ്ടെത്തുന്നതായി വിഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിമാരായിരുന്നവരെ സമീപിക്കുന്നതിനും ധാരണയായിട്ടുണ്ട്.
വിഎസുമായി തെറ്റിയശേഷം ആരംഭിച്ച വെബ്സൈറ്റ് വിജയമാകാതെ നില്ക്കുന്ന ഷാജഹാന് ഏതായാലും പണിയായെന്നു സാരം.

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ