കൊക്കോക്കോള കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപികരിച്ച സംസ്ഥാന സര്‍ക്കാരിനെ നടപടിയെ ചോദ്യംചെയ്ത കെ എം മാണിക്കെതിരെ ജലസേചന വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ട്രിബ്യൂണല്‍ രൂപികരിക്കുന്നതായുള്ള പഠനം നടത്തിയ കമ്മറ്റിയിലെ അംഗം എസ് ഫൈസിയും രംഗത്തെത്തി. പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണെന്നും ഇത്തരം വിഷയങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്യുന്ന കെ.എം. മാണിയെപ്പോലുള്ളവര്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കൊക്കക്കോള കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു.
പരിസ്ഥിതി വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്രമാണെന്നും അതുകൊണ്ടുതന്നെ കൊക്കോക്കോള കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപികരിക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നുമാണ് കെ എം മാണി നിയമസഭയില്‍ പറഞ്ഞത്.
സര്‍ക്കാരിനെ വിമര്‍ശിക്കണമെന്ന പ്രതിപക്ഷദൗത്യമാണ് കെ എം മാണി ഈ വിഷയത്തില്‍ ചെയ്തിരിക്കുന്നത്. വിഷമലിനീകരണം നടത്തിയ കോള കമ്പനിക്കെതിരെ അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന പരിസ്ഥിതിസംരക്ഷണനിയമത്തിലെ 15.1 വകുപ്പുപ്രകാരം ഇതുവരെയും നടപടി എടുക്കാത്തതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല കൂടിയുള്ള ആരോഗ്യമന്ത്രി പി കെ ശ്രീമതിട്ടീച്ചറെ കെ എം മാണിക്ക് വിര്ശിക്കാമായിരുന്നു. എന്നാല്‍ അതൊന്നും ചെയ്യാതെ ട്രിബ്യൂണല്‍ രുപീകരിച്ചതിനെ വിമര്‍ശിച്ചത് അങ്ങേയറ്റം സംശയാസ്പദമാണ്.
1 അഭിപ്രായ(ങ്ങള്):
കിഴങ്ങന് മാണി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ