നൂറ്റിനാല്പത് സീറ്റിലും മത്സരിക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നതെങ്കിലും പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും വോട്ട് മറിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളും അങ്ങനയൊരു സൂചന നല്കുന്നുണ്ടുതാനും. ആറ് സീറ്റുകളില്‍ വിജയിച്ചു കയറുമെന്നാണ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നത്. നാല്പതോളം സീറ്റുകളില്‍ നല്ല വോട്ട് പിടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതൃത്വം വിലയിരുത്തിയിരുന്നു.
ആറ് സീറ്റില്‍ വിജയിക്കുമെന്നും നാല്പത് സീറ്റില്‍ നല്ലൊരു ശതമാനം വോട്ട് പിടിക്കുമെന്നും വിലയിരുത്തിയ യോഗങ്ങളില്‍ ബാക്കിയുള്ള നൂറ് സീറ്റിനെക്കുറിച്ച് മൗനം പാലിക്കുകയാണ് ഉണ്ടായത്. രണ്ട് തരത്തിലാണ് ഈ മൗനത്തെ വ്യാഖ്യാനിക്കാവുന്നത്. ഒന്ന് കോണ്‍ഗ്രസിനെ ഒതുക്കാന്‍ ഇടതുപക്ഷത്തിന് വോട്ട് മറിച്ചുനല്‍കുക, രണ്ട് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു വോട്ടുമറിക്കുകയും പകരം തങ്ങള്‍ക്കു ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങുകയും ചെയ്യുക.
തിരുവനന്തപുരത്തെ നേമം മണ്ഡലമടക്കമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് മറിച്ച് നല്കിയാല് പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ നില്ക്കുന്ന, വീറുറ്റ പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ മറിച്ചുനല്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. 1991ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റില്‍ നടന്ന വോട്ട് മറിക്കല്‍ രീതി ഇപ്പോഴും ആവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം ഈസ്റ്റില്‍ മത്സരിച്ച കെ രാമന്‍പിള്ളയ്ക്ക് കോണ്‍ഗ്രസ് വോട്ട് മറിച്ച് നല്കാന് രഹസ്യധാരണ ഉണ്ടായിരുന്നു. പകരമായി നാല്പതോളം സീറ്റുകളില്‍ ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. ഇതിനെക്കുറിച്ച് കെ ജി മാരാര്‍ തന്റെ ആത്മകഥയില്‍ എഴുതിയിരുന്നു. കെ കരുണാകരന്റെ നേതൃത്വത്തിലാണ് ഈ രഹസ്യധാരണ രൂപപ്പെടുത്തിയിരുന്നത്.
ഈ രഹസ്യധാരണ പുറത്തുവന്നതിനെത്തുടര്‍ന്ന് തോറ്റുകൊടുക്കാനായി കോണ്‍ഗ്രസ് നിര്‍ത്തിയിരുന്ന ബി വിജകുമാറിനുവേണ്ടി ഇടതുപക്ഷം വോട്ടു മറിച്ചു നല്കി ജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി പറഞ്ഞ വാക്ക് പാലിച്ചു, നാല്പ്പതിടങ്ങളിലും കോണ്‍ഗ്രസിന് വോട്ട് മറിച്ചു.

ഇക്കുറി ആറിടങ്ങളില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മൂന്നിടങ്ങളിലെങ്കിലും വിജയിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. പാലക്കാട്, നേമം, മഞ്ചേശ്വരം എന്നീ നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ദുര്‍ബല ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുകയോ ചെയ്യുമെന്നുമാണ് അറിയുന്നത്.
3 അഭിപ്രായ(ങ്ങള്):
കാത്തിരുന്ന് കാണാം :)
അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ, തോമാാാാാാാാാാാ
തനിയാവർത്തനം. അസംബ്ലി മോഹം ബി.ജെ പിയ്ക്ക് അത്ര എളുപ്പമല്ല.ഇതു കേരളമായിപ്പോയി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ