ലതിച്ചേച്ചിക്കു സീറ്റ് കിട്ടി, വളരെ സന്തോഷം.
പക്ഷെ അതു കോണ്‍ഗ്രസ്സിന്റെ കോട്ടയത്തെ മികച്ച വനിതാ നേതാവായ ലതിച്ചേച്ചിയോടുള്ള പരിഗണന കൊണ്ടോ MLA ആക്കാനുള്ള താല്പര്യം കൊണ്ടൊ അല്ല, മറിച്ചാണെന്നു ചിന്തിക്കാന്‍ ധാരാളം വകയുണ്ട് താനും. കഴിഞ്ഞ ദിവസം വരെ ലതിച്ചേച്ചിയെ പ്രധാനമായും പരിഗണിച്ചിരുന്നത് കോട്ടയത്തേക്കാണ്. സ്വാഭാവികമായും സ്വന്തം തട്ടകമായ കോട്ടയത്ത് ലതിച്ചേച്ചിക്കു നല്ല ജയ സാധ്യതയും ഉണ്ടായിരുന്നു, കാരണം പരമ്പരാഗത കോണ്‍ഗ്രസ്സ് മണ്ടലമായിരുന്ന കോട്ടയം, ടി.കേ രാമക്രിഷ്ണന് ഇടത് പാളയത്തിലേക്ക് എത്തിച്ചെങ്കിലും, മെഴ്സി രവി തിരികെ പിടിച്ചിരുന്നു, നിലവിലെ MLA വാസവനു ജനസമ്മതി പോയിട്ട് സാധാരണ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ പോലും പിന്തുണ അവകാശപ്പെടാന്‍ കഴിയുകയില്ല, മാത്രമല്ല മണ്ടല പുനര്‍നിര്‍ണയത്തിനു ശേഷം, സാക്ഷാല്‍ വീയെസ്സ് വന്നു നിന്നാല്‍ പോലും പിടിച്ചടക്കാന്‍ പറ്റാത്തത്ര ഉറച്ച കോണ്‍ഗ്രസ്സ് മണ്ടലമായി കോട്ടയം മാറിയിട്ടുണ്ട്.
ഇതൊക്കെ മനസിലാക്കിയിട്ടാണ് കേന്ദ്രത്തിലെ അച്ഛന് ചക്കിമോള്‍ക്കു വേണ്ടി അവകാശമുന്നയിച്ച് വന്നത്. ആ ആക്രമണത്തില്‍നിന്നു ഒരുവിധം രക്ഷപ്പെട്ടപ്പോള്‍ ഇതാ പാമോയില്‍ ചാണ്ടിച്ചന്റെ വലംകൈ "തിരുവഞ്ചൂര്‍" കോട്ടയം അടിച്ച്മാറ്റി. ലതിച്ചേച്ചിയെ മലമ്പുഴയില്‍ നേര്ച്ചക്കോഴിയാക്കിയിരിക്കുന്നു. ജനിച്ച നാട്ടില്‍ മല്‍സരിക്കണം എന്നു പറഞ്ഞു വന്ന "തിരുവഞ്ചൂര്‍" മുന്‍പ് എവിടെ ആയിരുന്നു, അടൂര്‍ മണ്ടലം സംവരണമാക്കിയപ്പോള് മാത്രമാണോ തിരുവഞ്ചൂരിനു ജന്മ നാടിനോട് സ്നേഹം കൂടിയത്?
ലതിച്ചേച്ചി ഷാനിമോള്‍ ഉസ്മാനെ മാത്രുകയാക്കണം എന്നാണ് എന്റെ അഭിപ്രായം, നല്ല ഒരു മല്സരത്തിനെങ്കിലും സാധ്യത ഇല്ലാത്ത മലമ്പുഴയില്‍ നിന്നു മല്‍സരിച്ച് വെറുതെ കയ്യില്‍ ഉള്ള പൈസയും കടം വാങിയ പൈസയും പൊടിച്ചു കളയുന്നതിലും നല്ലത് മല്‍സരിക്കാതിരിക്കുന്നത് തന്നെ. ഒന്നുകില്‍ കോട്ടയത്ത്, അല്ലെങ്കില്‍ മല്‍സരിക്കാനില്ല എന്നു തീരുമാനിക്കാനുള്ള അത്രയും പക്വതയും നേത്രുഗുണവും ലതിച്ചേച്ചിക്ക് ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.
ഇല്ലെങ്കില്‍ ഒരിക്കല്‍ കൂടി വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ കാത്തിരിക്കാം
3 അഭിപ്രായ(ങ്ങള്):
നല്ല പ്രവർത്തകയും നേതാവുമായിരുന്നെങ്കിൽ അവരെ തോൽക്കാനായി നിയോഗിക്കരുതായിരുന്നു. പിന്നെ വി.എസിനോട് മത്സരിച്ച് അല്പം പേരൊക്കെ കിട്ടും. ഭാവിയിൽ അഭിമാനിക്കുകയും ചെയ്യാം.സമാധാനത്തോടെ മത്സരിക്കൂ. അധികം പണമൊന്നും കളയല്ലേ!
കോട്ടയം വയലാര്‍ രവിയുടെ കുടുബ സ്വത്തായി മാറിയില്ലല്ലോ എന്ന് ആശ്വസിക്കു.തിരുവഞ്ചൂര്‍ കോട്ടയത്ത് മത്സരിക്കണം എന്ന് ഇനും ഇന്നലെയും തുടങ്ങിയതല്ല.മണ്ടല പുനര്‍നിര്‍ണയത്തിനു ശേഷം വയലാര്‍ രവിയുടെ കയ്യില്‍ നിന്ന് കോട്ടയം പിടിച്ചെടുക്കാന്‍ വേണ്ടി ശ്രമിക്കാന്‍ തുടങ്ങിയതാ.വയലാറിന് എതിരെ വരാന്‍ തിരുവഞ്ചൂര്‍ തന്നെ വേണ്ണം.വേറെ ആര് നിന്നാലും അയാള്‍ക്ക് പണി കൊടുക്കും വയലാര്‍.കഴിഞ്ഞ തവണ അജയ് തറയ്യിലിന് സീറ്റ് കൊടുത്തതില്‍ പലര്‍ക്കും അമര്‍ഷം ഉണ്ട്.എങ്ങനെ വരാതെ ഇരിക്കും,ഓടി നടന്നു പാര്ട്ടിക്കാര് വോട്ട് പിടിക്കും,അജയ് തറയ്യില് സ്ഥാനാര്‍ഥി ആയപ്പോ കോട്ടയത്ത് വന്നു,തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ സ്ഥലം വിട്ടു. എന്നാലും ലതിച്ചേച്ചിക്കു വി.എസിന് എതിരെ നിറുത്തിയത് കഷ്ട്ടമായി പോയി.
സജീം, വിബിച്ചായന്‍.... നന്ദി വായിച് അഭിപ്രായം എഴുതിയതിന്.
വിബിച്ചായന്റെ അഭിപ്രായം വളരെ ശരിയാണ്.
സമുദായാംഗങ്ങളുടെ എണ്ണം പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ കൈക്കലാക്കുന്ന വയലാറിനെ പോലുള്ള കപട നേതാവിനേക്കാള്‍ എത്രയോ യോഗ്യനാണ് തിരുവഞ്ചൂര്‍ രാധാക്രുഷ്ണന്‍. അദ്ദേഹത്തിനു ഭാവുകങ്ങള്‍ നേരുന്നു.
എങ്കിലും വര്‍ഷങ്ങളായി വിവിധ അധികാരസ്ഥാനങ്ങള്‍ ആസ്വദിക്കുന്ന അദ്ദേഹത്തിനു പകരം ലതിച്ചേച്ചിയോ, നാട്ടകം സുരേഷോ മല്‍സരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ