2018, മേയ് 11

ചാനല്‍ ചര്‍ച്ചകളിലെ വ്യാജ പ്രചരണങ്ങള്‍

ഇന്നുവരെ ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ ഒരു CPM നേതാവ് വസ്തുതാവിരുദ്ധമായ കാര്യമോ വ്യാജ പ്രചരണമോ നടത്തുന്നത് നാം കണ്ടിട്ടുണ്ടോ?
അവര്‍ക്ക് അവരുടേതായ സ്ഥാനവും അതിര്‍വരമ്പുകളും നിലപാടുകളുമുണ്ട്.

ഏതെങ്കിലുമൊരു BJP / RSS നേതാവ് സത്യം പറയുന്നത് നാം കേട്ടിട്ടുണ്ടോ? പലരുടെയും അസ്ഥിത്വം തന്നെ ചാനല്‍ ചര്‍ച്ചകളിലെ വ്യാജ പ്രചരണങ്ങള്‍ മാത്രമാണ് .

ഉദാഹരണത്തിനു സുരേന്ദ്രന്റെ രേഖകള്‍, ഉള്ളിക്കറി, ഗോപാലകൃഷ്ണന്റെ ഒട്ടകഇറച്ചി നിരോധനം, അമ്പലം കത്തിക്കല്‍, മോഹന്‍‌ദാസിന്റെ ലിങ്കുകള്‍, വൈരുധ്യാത്മക ഭൗതിക വാദം, പത്മകുമാറിന്റെ ഓക്സിജന്‍, കുമ്മനത്തിന്റെ ഞാന്‍ സുരക്ഷിതനാണ്, കണ്ണൂരിലെ ഫുട്ബോള്‍ മാച്ചിന്റെ ആഹ്ലാദ പ്രകടനം തുടങ്ങി ശോഭയുടെ മഞ്ഞള്‍കൃഷിയും ഇന്നലത്തെ ഹിന്ദി ക്ലാസും വരെ എണ്ണിയാലൊടുങ്ങാത്തത്ര വ്യാജ പ്രചരണങ്ങള്‍ ഒരുളുപ്പുമില്ലാതെ നടത്തുകയും നമ്മള്‍ അവയൊക്കെ പൊളിച്ചടുക്കുകയും ചെയ്തിട്ടുണ്ട്.ഇവര്‍ നുണ മാത്രം പറയുന്നവരാണെന്നു ഇത്രയധികം പ്രാവശ്യം തെളിഞ്ഞിട്ടും ഇവരെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിളിച്ചിരുത്തുന്ന മാധ്യമങ്ങള്‍ മലയാള സമൂഹത്തോട് ചെയ്യുന്നത് വലിയ തെറ്റാണ്, ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.

ചാനല്‍ മുതലാളിമാരോടൊരു ചോദ്യം നിങ്ങള്‍ ഇന്നു വാങ്ങിയ പാക്കറ്റ് പാല്‍ കേടായതാണെങ്കില്‍, മായം കലര്‍ന്നതാണെങ്കില്‍ നാളെ അതേ ബ്രാന്റിലുള്ള പാല്‍ നിങ്ങള്‍ വാങ്ങുമോ, നിങ്ങള്‍ ഇന്നു വാങ്ങിയ മുട്ട ചീമുട്ടയാണെങ്കില്‍ നാളെയും അതേ ബ്രാന്റിലുള്ള മുട്ട നിങ്ങളുടെ കുട്ടികള്‍ക്കായി വാങ്ങി നല്‍കുമോ?

ഉത്തരം ഇല്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് ഈ രാഷ്ട്രീയ ചീമുട്ടകളെ മലയാളി സമൂഹത്തിനു വീണ്ടും വീണ്ടും അത്താഴത്തിനു നല്‍കുന്നത്.? അവ ഈ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധവും വിഷകണങ്ങളും സഹിക്കാവുന്നതിനപ്പുറമായിക്കഴിഞ്ഞു ഇനിയെങ്കിലും. അവയെ ഒഴിവാക്കുക സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കുക പ്രോത്സാഹിപ്പിക്കുക.

സമൂഹത്തില്‍ നന്മയും സ്നേഹവും ബഹുമാനവും പുരോഗമനവും പ്രസരിക്കട്ടെ.

2018, ഫെബ്രു 26

പിന്നോക്ക ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വീണ് അപ്രത്യക്ഷമാകുന്ന തമോ ഗര്‍ത്തങ്ങള്‍

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടനുബന്ധിച്ച് നവമാധ്യമങ്ങളില്‍ വാലും തുമ്പുമില്ലാത്ത കണക്കു പറയുന്ന ചിലരുടെ പോസ്റ്റ് കണ്ടാല്‍ തോന്നുക ഈ തുക അത്രയും ഒറ്റത്തവണയായി അട്ടപ്പാടിയിലെ ഏതാനും ആദിവാസികുടുംബങ്ങള്‍ക്കു മാത്രമായി അനുവദിച്ച / വിതരണം ചെയ്ത തുകയാണെന്ന്.

ഒന്നാമതായി മനസിലാക്കേണ്ടത് ഈ തുക സഖാവ് ഈയെമ്മെസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാര്‍ മുതലിങ്ങോട്ട് കേരളത്തിലെ മുഴുവന്‍ പട്ടികജാതി / വര്‍ഗ കുടുംബങ്ങള്‍ക്കുമായി അനുവദിക്കപ്പെട്ട തുകയാണ് ഇതില്‍ വലിയൊരു ശതമാനം ഉദ്യോഗസ്ഥരും ചില രാഷ്ടീയ നേതാക്കളും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ടാവാം. എങ്കിലും മൂന്നില്‍ രണ്ടു ഭാഗവും ഈ കാലഘട്ടത്തിനുള്ളില്‍ പ്രസ്തുത ജനവിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി തന്നെ ചിലവഴിച്ചിട്ടുണ്ടെന്നതു തന്നെയാണ് വാസ്തവം, 

ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ പോകുന്ന ചോദ്യം എങ്കില്‍ പിന്നെങ്ങനെ ഇപ്പോഴും നല്ലൊരു ശതമാനം ദളിത് ജനവിഭാഗം പ്രത്യേകിച്ചും ഗിരിവര്‍ഗ ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവര്‍ കടുത്ത ദാരിദ്ര്യത്തിലും പ്രധമിക സൗകര്യങ്ങളുടെ അപര്യാപ്തതയിലും കഴിയുന്നത് എന്നതായിരിക്കും. 

എന്റെ പരിമിതമായ അറിവില്‍ രണ്ടു കാര്യങ്ങളാണുള്ളത് രണ്ടാമത്തെതും നിസാരവും അതേസമയം എല്ലായ്പ്പോഴും പെരുപ്പിച്ചു കാട്ടപ്പെടുന്നതുമായ കാരണം ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ അവരുടെ ആവാസ വ്യവസ്ഥ വിട്ടു പൊതു സമൂഹത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതും, അവര്‍ ചാരായത്തിനും കഞ്ചാവിനും അടിമകളാണ്,  സ്കൂളില്‍ പഠിക്കാന്‍ മക്കളെ വിടുന്നില്ല അവരുടെ ഭൂമി നിസാരവിലയ്ക്കു തട്ടിയെടുത്തു ഇതൊക്കെയാണ്.

എന്നാല്‍ ഒന്നാമത്തതും പ്രധാനപ്പെട്ടതുമായ കാര്യം പട്ടികവിഭാഗങ്ങള്‍ക്കായി നിക്കി വെച്ച തുകയില്‍ ചിലവഴിക്കപ്പെട്ട തുകയുടെ 80% വും കൈവശപ്പെടുത്തിയിട്ടുള്ളത് അതേ വിഭാഗങ്ങളില്‍ തന്നെയുള്ള ഒരു പക്ഷേ ഗിരിവര്‍ഗ ആദിവാസി വിഭാഗങ്ങളില്‍പെടാത്ത സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പട്ടണങ്ങളിലും നഗരങ്ങളില്‍ം താമസിക്കുന്ന ആദ്യകാലങ്ങളില്‍ തന്നെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അതുവഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും പിന്നീട് ഉന്നത പദവികളും നേടിയ ആളുകളും അവരുടെ ബന്ധുമിത്രാദികളുമാണ്. ഇവരില്‍ പലരും സര്‍ക്കാര്‍ രേഖകളില്‍ സംവരണ ആനുകൂല്യത്തിനര്‍ഹര്‍ ആണെങ്കിലും സാമൂഹികമായും ജീവിത സൂചികകള്‍ പ്രകാരവും ഉന്നത ശ്രേണിയിലാണെന്നതാണ് വസ്തുത. 

എന്നാല്‍ എത്ര ആഢ്യരായാലും ജന്മം വഴി ലഭിച്ച ജാതി ആനൂകല്യങ്ങള്‍ നേടുന്നതില്‍ നിന്നും ഇവരെ തടയാനാകുകയുമില്ല. അധസ്ഥിത വിഭാഗങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങളെ പറ്റിയും അവകാശങ്ങളെപറ്റിയും വ്യക്തമായും കൃത്യമായും അറിവുള്ള ഇവര്‍ ഈ ആനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ ലഭിക്കേണ്ട ആ വിഭാഗങ്ങളിലെ പാവങ്ങളുടെ അജ്ഞതയെ മുതലെടുത്ത് എല്ലാ ആനുകൂല്യങ്ങളും ആദ്യം തന്നെ സ്വന്തമാക്കുകയാണ് പതിവ്. ഗ്രാമങ്ങളിലും സെറ്റില്‍മെന്റ് കോളനികളിലും ഗിരിവര്‍ഗ മേഘലകളിലും കാട്ടിനുള്ളിലും വസിക്കുന്ന യഥാര്‍ഥ അവകാശികള്‍ ഈ പദ്ധതികളെപറ്റിയൊന്നും അറിയുകപോലുമില്ല, അറിഞ്ഞാല്‍ തന്നെ തങ്ങള്‍ ഇത്നൊക്കെ അവകാശികളാണെന്നു തെളിയിക്കാനുള്ള രേഖകള്‍ ഒന്നും കൈവശമുണ്ടായിരിക്കുകയുമില്ല. 

അതേസമയം ഈ രേഖകളെല്ലാം ഏറ്റവും കൃത്യമായും അപ്ഡേറ്റഡായും സൂക്ഷിച്ചിരിക്കുന്ന പട്ടണവാസികളായ ആധുനിക സംവരണ സമുദായക്കാര്‍ സമയാസമയങ്ങളില്‍ ആനുകൂല്യങ്ങളെപറ്റി കൃത്യമായി അറിയുകയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും ചെയ്യും.

യഥാര്‍ഥ അവകാശികളെ തേടി കണ്ടുപിടിക്കാനും അവര്‍ക്ക് ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിച്ച് അവയെല്ലാം കൃത്യമാണെന്നു ഉറപ്പുവരുത്തി അവരെ ഉദ്ധരിക്കാനും ഫണ്ടനുവദിക്കാനും മിനക്കെടാന്‍ താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍, മേല്‍പറഞ്ഞ രേഖകള്‍ എല്ലാം റെഡിമേയ്ഡായി കൈവശമുള്ള ഗുണഭോക്താവിനെ കിട്ടിയാല്‍ യാതൊരു റിസ്കും ഇല്ല എന്ന ആശ്വാസത്തില്‍ പേപ്പറുകള്‍ നീക്കി കൊടുക്കും. കിട്ടുന്ന ഉപഹാരം വാങ്ങി പോക്കറ്റിലും ഇടും.

ഈ ധനാഡ്യ ദളിത പരാദ തമ്പുരാക്കള്‍ക്കാണ് ക്രീമിലെയറിനേപ്പറ്റിയോ സാമ്പത്തിക സംവരണത്തേപ്പറ്റിയോ മിണ്ടിയാല്‍ കുരുപൊട്ടുന്നതും ദളിത് പീഡനമെന്നും സംവരണം അട്ടിമറിക്കുന്നെന്നും ഒക്കെ നിലവിളിക്കുന്നതും പാവപ്പെട്ട കഥയറിയാത്തവരെ ഇളക്കി വിടുന്നതും.

അഞ്ചക്ക ശമ്പളവും ആറക്ക കിമ്പളവും വാങ്ങുന്ന സെയില്‍ടാക്സ് ഓഫീസറായ അച്ഛന്റെയും താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ അമ്മയുടെയും മകള്‍, കോളജില്‍ പഠിക്കുമ്പോള്‍ ലംസംഗ്രാന്റ് വാങ്ങുകയും ആ പണം അന്നേദിവസം കൂട്ടുകാരികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു തീര്‍ക്കുകയും ചെയ്യുമ്പോള്‍ അതേ സമുദായത്തില്‍ പെട്ട പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ സുഹൃത്ത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം അവസാനിപ്പിച്ച് റബര്‍ ഫാക്ടറിയില്‍ ദിവസക്കൂലിക്ക് പണിയെടുക്കാന്‍ പോയതിനു ഞാന്‍ സാക്ഷിയാണ്. ഇത്തരം വൈരുധ്യങ്ങളാണ് ശ്രദ്ധിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും പ്രഹേളികകളായി അവശേഷിക്കുന്നത്. ഇത്തരം തമോഗര്‍ത്തങ്ങളിലേക്കാണ് ആദിവാസി പിന്നോക്ക ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വീണ് അപ്രത്യക്ഷമാകുന്നത്.

2017, ഓഗ 24

കൊടും ഭീകരനായ സീപിയെം നേതാവ്.

നിരന്തരമായി കോടതി പരാമർശങ്ങൾ വന്നപ്പോഴാണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത കൊടും ക്രിമിനൽ ആയ സുരേഷിനെ പറ്റി അന്വേഷിക്കുന്നത്. വസ്തുത മുഴുവന്‍ പുറത്തു വന്നാൽ പിണറായി സർക്കാരിനെ പിരിച്ചുവിടാൻ തക്ക കാരണമാകും ഇത് എന്നത് കൊണ്ടാണ് ആരും ഇതുവരെ ബാലാവകാശ കമ്മീഷൻ ആയി തിരഞ്ഞെടുത്ത സുരേഷിന്റെ കേസുകളെ കുറിച്ച് വിശദമായി പരമാര്ശിക്കാത്തത്.
12 കേസുകൾ ആണ് ബാലാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ ഇയ്യാള്‍ക്കെതിരെ റിപ്പോർട് ചെയ്തത്. റിപ്പോർട് ചെയ്യുക എന്ന് പറഞ്ഞാൽ പോലീസ് വെരിഫിക്കേഷൻ സമയത്തു പോലീസ് കൊടുത്ത റിപ്പോർട്ടിൽ ഉള്ളത്. ഇതിൽ 9 കേസുകളും മുന്നേ കോടതി, വിചാരണ സമയത്തു തന്നെ ഒഴുവാക്കി. പിന്നെ ഉള്ളത് 3 കേസുകൾ ആണ്. അതിൽ രണ്ടെണ്ണം വിചാരണ നടക്കുന്നു, 1 കേസിൽ ഈ കാലയളവിൽ ശിക്ഷിച്ചു.
ആ കേസുകൾ ആണ് താഴെ പറയുന്നത്:-
Case No: 1
പണ്ട് വയനാട് ഒരു കർഷകൻ കാർഷിക വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ അയാളെ അറസ്റ് ചെയ്ത വാർത്ത നിങ്ങള്ക്ക് ഓർമ്മ കാണുമല്ലോ അല്ലെ. ആ അറസ്റ്റിൽ പ്രതിഷേധിച്ചു ഇരുളം ടൗണിൽ സ്ഥിതിചെയ്യുന്ന കേരളം ഗ്രാമീണ ബാങ്ക് ഉപരോധിച്ചു.
Case No: 2
കല്‍പ്പറ്റ SMC ഭൂമിയില്‍ തോട്ടം തൊഴിലാളികള്‍ ഭൂമികെട്ടി സമരം നടത്തിയപ്പോള്‍ അത് ഒഴിപ്പിക്കാന്‍ വന്ന പോലീസിനെ തടഞ്ഞു മുദ്രാവാക്യം വിളിച്ചു.
Case No: 3
വയനാട് പുലി ഇറങ്ങിയ സമയത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു, റോഡ്‌ ഉപരോധിച്ചു, മുദ്രവാക്യം വിളിച്ചു. ഈ കേസില്‍ ഒരു ദിവസത്തെ വെറും തടവിനു ശിക്ഷിച്ചു. അതായത് കോടതി പിരിയും വരെ അവിടെ നില്‍ക്കാന്‍ പറഞ്ഞു
ഇത് മൂന്നും ആണ് ആണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത സുരേഷിനെ കൊടും കുട്ടവാളിയാക്കിയ കേസുകള്‍, മുദ്രാവാക്യം വിളിച്ചപ്പോള്‍ ശബ്ദം കൂടി, റോഡില്‍ കൂടെ പ്രകടനം നടത്തി, തുടങ്ങി കയ്യുയര്‍ത്തി മുദ്രാവാക്യം വിളിച്ചു എന്ന് വരെ ഉള്ള കേസുകള്‍ ആണ് ഒഴുവാക്കിയ 9 എണ്ണം.
ഇത്ര വല്യ ഭീകരനെ ആണ് പിണറായി സർക്കാർ ബാലാവകാശ കമ്മീഷൻ അംഗം ആക്കിയത്. സത്യത്തിൽ ഈ വിഷയത്തില്‍ മന്ത്രി രാജെവേക്കുക അല്ല വേണ്ടത്, പകരം മന്ത്രിസഭ തന്നെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.
KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിലെ "മാരാര്‍ജി ബ്ലോക്കില്‍" ഇരിക്കുന്ന നേതാക്കള്‍ ഒന്ന് മോദിയെ
കണ്ടു പരാതി പറഞ്ഞാല്‍ മതി. സര്‍ക്കാരിനെ പിരിച്ചുവിട്ടു കുമ്മനത്തെ ഗവര്‍ണര്‍ ആക്കാന്‍ കാരണം അന്വേഷിച്ചു നടക്കുന്ന അമിത് ഷാ പരാതി ഉടന്‍ പരിഹരിച്ചു തരും
കടപ്പാട്

2017, ജൂൺ 19

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റും ട്രാവന്‍‌കൂര്‍ സിമിന്റ്സിലെ ഡ്രഡ്‌ജറും

Related imageRelated image
ഇപ്പോള്‍ ഏതോ കോര്‍പറേറ്റ് പെട്രോളിയം കമ്പനിയുടെ അച്ചാരം വാങ്ങി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണ ശാലയ്ക്കെതിരേ നടക്കുന്ന സമരവും ഏകദേശം പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു പൊതുമേഘലാ സ്ഥാപനമായ ട്രാവങ്കൂര്‍ സിമിന്റ്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ അവരുടെ കക്കാ വെട്ടുന്ന ഡ്രഡ്ജര്‍ ഉപരോധിച്ചുകൊണ്ട് വടുതല കായലില്‍ നടന്ന സമരവും തമ്മില്‍ സാമ്യങ്ങള്‍ ഏറെയുണ്ട് 

അന്ന്‍ സമരക്കാര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ ഒരു നരനായാട്ട് നടത്തി സര്‍ക്കാരിനെതിരായി ജനരോഷം സൃഷ്ടിച്ചുകൊടുക്കാന്‍ അകത്തുനിന്നും കളിക്കുന്ന യതീഷ്‌ചന്ദ്രയെയും സെന്‍‌കുമാറിനെയും പോലുള്ള കുഴിപ്പുളവന്മാരുടെ സാന്നിധ്യം ഒഴികെ ബാക്കി തിരക്കഥകള്‍ ഒക്കെ സമാനം തന്നെയായിരുന്നു.

കക്കാവെട്ടിയാല്‍ കായലിലെ മത്സ്യസമ്പത്തു നശിച്ചുപോകുമെന്നും കായലില്‍ അഗാധ ഗര്‍ത്തങ്ങളും ചുഴികളും രൂപപ്പെടുമെന്നും മത്സ്യത്തൊഴിലാളികളെയും തീരവാസികളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചരണം അതേസമയം ട്രഡ്ജര്‍ ഉപരോധിക്കാന്‍ ദിവസവും ട്രഡ്ജറിനു ചുറ്റും നങ്കൂരമിട്ട വള്ളങ്ങള്‍ ഒരിക്കലും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്നവയോ അവയില്‍ ദിവസക്കൂലിക്ക് വന്ന്‍ സമരം ചെയ്തവര്‍ മത്സ്യത്തൊഴിലാളികളോ ആയിരുന്നില്ല. പിന്നില്‍ മറഞ്ഞിരുന്ന്‍ കളിച്ച്, ഉദ്പാദനം സ്തംഭിപ്പിച്ച്, മാര്‍ക്കറ്റില്‍ നിന്നും വേമ്പനാട് വൈറ്റ് സിമിന്റിനെ തുരത്തി ലോകത്ത് കക്കയില്‍ നിന്നും വൈറ്റ് സിമിന്റ് ഉദ്പാദിപ്പിക്കുന്ന ഏക കമ്പനിയായ ട്രാവങ്കൂര്‍ സിമിന്‍സിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ആ മാര്‍ക്കറ്റ് തട്ടിയെടുക്കാനും കഴിയുമെങ്കില്‍ കമ്പനി തന്നെ സ്വന്തമാക്കാനും ഉള്ള ശ്രമം Image result for travancore cements kottayam

അവിടത്തെ തൊഴിലാളികളും അഭ്യുദയകാംഷികളും അതു മനസിലാക്കുകയും ഒറ്റക്കെട്ടായി നിന്നുകൊണ്ട്, തെറ്റിദ്ധരിക്കപ്പെട്ട വടുതലയിലെ യഥാര്‍ഥ മത്സ്യത്തൊഴിലാളികളെയും തീര നിവാസികളെയും സത്യം ബോധ്യപ്പെടുത്തുകയും സമരത്തൊഴിലാളികളെയും വലിയ തുകകള്‍ വാങ്ങി പരിസ്ഥിതി സമരം നടത്തിക്കൊടുത്ത് ജീവിക്കുന്ന കപട പരിസ്ഥിതിവാദികളെയും തുറന്നുകാണിക്കുകയും ചെയ്തതോടെയാണ് ആ സമരനാടകം അവസാനിപ്പിച്ച് ബാഹ്യശക്തികള്‍ പിന്നാക്കം വലിഞ്ഞത്. ഇപ്പോഴും എപ്പോള്‍ വേണമെങ്കിലും വരാവുന്ന പാരകളോട് ജാഗ്രതപാലിച്ചുകൊണ്ടാണ് അവിടെ ഉത്പാദനം നടക്കുന്നത്.

ഇപ്പോള്‍ മാര്‍ക്കറ്റില്‍ അനിഷേധ്യസ്ഥാനമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉപഭോക്താക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പാചകവാതക ആവശ്യം നിറവേറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതു തടസപ്പെടുത്താനും വിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിലിണ്ടറുകള്‍ക്ക് ക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വകാര്യ പാചകവാതക വിതരണ കമ്പനികള്‍ക്ക് ഉപഭോക്താക്കളെ എത്തിച്ചുകൊടുക്കാനുമായി കൊട്ടേഷന്‍ എടുത്തത് ആരാണെന്ന്‍ ആദ്യം കണ്ടെത്തണം,

ജനങ്ങളില്‍ അനാവശ്യമായ ഭീതി വിതയ്ക്കാനും വ്യാജ പ്രചരണങ്ങള്‍ നടത്താനും നിയോഗിക്കപ്പെട്ടവര്‍ ആരൊക്കെ എന്നു കണ്ടെത്തണം, അതിനായി എത്ര കോടികള്‍ മറിഞ്ഞു എന്നും അതില്‍ ആരൊക്കെ പങ്കുപറ്റുന്നു എന്നും കണ്ടു പിടിക്കണം.

അതിനൊക്കെ മുന്‍പേ ആ യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്യുകയും കേസെടുത്ത് തുറുങ്കിലടയ്ക്കുകയും ചെയ്യാന്‍ ഡിജിപി തയ്യാറാകണം.

അതേസമയം യഥാര്‍ഥ പരിസരവാസികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും അവരുടെ ഭീതിയകറ്റാനും അവരെ വസ്തുതകള്‍ ബോധ്യപ്പെടുത്താനും പ്ലാന്റില്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാസംവിധാനങ്ങക്ക്ല്‍ സംബന്ധിച്ച് സേഫ്റ്റി രംഗത്തെയും പെട്രോളിയം രംഗത്തെയും വിദഗ്‌ധരെയും ജനസമ്മതരായ പൊതു പ്രവര്‍ത്തകരെയും സെലിബ്രിറ്റികളെയും ഉള്‍പെടുത്തി ഒരു വിപുലമായ സംഘത്തെ നിയോഗിക്കുകയും വേണം.

ജനകീയ സമരത്തെ രക്തത്തില്‍ മുക്കിക്കൊല്ലുക ഇടതുപക്ഷ ജനകീയ സര്‍ക്കാരിന്റെ നയമല്ല, ആ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അതു കമ്മീഷണറായാലും ഡീജീപി ആയാലും അനുവദിക്കാന്‍ പാടില്ല.

2017, മേയ് 2

വേങ്ങരയും വനിതാലീഗും.തുണികെട്ടി മറച്ച സദസിലെ നിശ്ശബ്ദ പങ്കാളിത്തത്തിനും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മുഖം മറച്ചു മത്സരിക്കുന്ന ലീഗു നേതാവിന്റെ ഭാര്യക്കുമപ്പുറം ജനറല്‍ സീറ്റില്‍ ജയമുറപ്പുള്ള (ലീഗിനെ സംബന്ധിച്ചിടത്തോളം  അതിസുരക്ഷിതമായ) വേങ്ങര മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ വനിതാലീഗിന് അവസരം ലഭിക്കുമോ? 

ജയപരാജയങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അവസരമില്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന ഇമേജ് തിരുത്തിയെഴുതിക്കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിനെ കേരള രാഷ്ട്രീയത്തില്‍ ലീഗ് രാഷ്ട്രീയത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഘനം ചെയ്യപ്പെടുന്ന വിധം ആദരണീയയായൊരു  വനിതാ നേതാവിനെ നിയമസഭയില്‍ എത്തിക്കുവാന്‍ ലീഗിനെ സഹായിക്കുവാന്‍ വനിതാ ലീഗിനു ലഭിച്ചിരിക്കുന്ന അപൂര്‍വ അവസരമാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്.

പക്ഷേ തിരഞ്ഞെടുപ്പ് പടനയിച്ചു ജയിക്കുന്നതിനേക്കാള്‍ ദുഷ്കരരമായിരിക്കും വനിതാ ലീഗിന് സ്ഥാനാര്‍ഥിത്വം നേടിയെടുക്കാന്‍ എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ചു മായിന്‍ ഹാജിയേപ്പോല്ലുള്ള പ്രഖ്യാപിത സ്ത്രീവിരുദ്ധര്‍ ലീഗ് നേതൃത്വത്തില്‍ മുനീറിനേയും സമദാനിയേയും പോലെയുള്ള കുറേയെങ്കിലും സമത്വ ചിന്താഗതിയുള്ളവരേക്കാള്‍ ശക്തരായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍.

സ്ത്രീ സമത്വവാദത്തിനു ലീഗില്‍ പ്രസക്തിയില്ല എന്ന പൊതുബോധത്തിനപ്പുറം ഇപ്രാവശ്യം മറിയുമ്മ എന്നൊരു വനിതാ നാമം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു എന്നത് അത്ഭുതത്തിനപ്പുറം ലീഗ് ഭൂരിപക്ഷ മേഘലകളില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പരിഹാരമെത്തിക്കുന്നതിലും തന്റേതായ നിലയ്ക്ക് പോരാട്ടം നടത്തിയ  അസാധാരണ ഇഛാശക്തിയുള്ള ഒരു മുസ്ലീം വനിതയുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സമൂഹത്തിലും സമുദായത്തിലും സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ ബഹിസ്‌ഫുരണമായി വേണം മനസിലാക്കുവാന്‍. 

മലപ്പുറത്തിന്റെ മണ്ണില്‍ സീപിയെമ്മിന്റെ ചെങ്കൊടികളുടെ എണ്ണവും ഡിവൈഎഫ്‌ഐയുടെയും എസ്സെഫൈയുടെയും ജനാധിപത്യ വനിതാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന ഇക്കാലത്ത്, ഇക്കഴിഞ്ഞ പാര്‍‌ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ പുതുതായി വോട്ടുചെയ്ത ഒരുലക്ഷത്തോളം കന്നി വോട്ടുകള്‍ ഇടതുപക്ഷത്തിനു പോയി എന്ന്‍ വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ അതില്‍ പകുതിയിലധികം വരുന്ന പെണ്‍കുട്ടികള്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം കാട്ടാനുള്ള കാരണം ഇടതുപക്ഷം പ്രത്യേകിച്ചു സീപിയെം വനിതകള്‍ക്ക് നല്‍കുന്ന വര്‍ധിച്ച പ്രാതിനിധ്യം ആണെന്ന്‍ വനിതാലീഗുകാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവും. അത് സ്ഥാനാര്‍ഥിത്വം ആയാലും മന്ത്രിസ്ഥാനം ആയാലും മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടികളേക്കാള്‍ അവസരസമത്വം സീപിയെം നല്‍കുന്നത് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മനസിലാക്കുന്നുണ്ട്.

ഒരു വനിതാ സ്ഥാനാര്‍ഥിക്കുള്ള ഏറ്റവും അനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ലീഗിനുള്ളിലെ ശാക്തികചേരികളുടെ വടംവലികളെയും സ്ത്രീ വിരുദ്ധരുടെ എതിര്‍പ്പുകളെയും അതിജീവിച്ചാല്‍ പോലും കോണ്‍ഗ്രസില്‍ നിന്നും യൂഡിയെഫിലെ മറ്റു പല ഘടകകക്ഷികളില്‍ നിന്നും ലീഗിനെയും ബാധിച്ച കാന്‍സറായ കുടുംബ വാഴ്ച കൂടി മറികടന്നാലേ എത്ര തന്നെ ശക്തയായാലും പൊതു സമ്മതയായാലും ഒരു വനിതാസ്ഥാനാര്‍ഥിക്ക് വേങ്ങര സീറ്റ് നേടിയെടുക്കാന്‍ സാധിക്കുകയുള്ളു എന്നതാണ് നിലവിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം.

കാരണം നിലവില്‍ ലീഗിലെ ഏറ്റവും വലിയ ശാക്തിക കേന്ദ്രമായ കുഞ്ഞാലിക്കുട്ടി താന്‍ ഒഴിച്ചിട്ടു പോകുന്ന സുരക്ഷിത മണ്ഡലം ലീഗിലെ മറ്റൊരു നേതാവിനും കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ സഹോദരപുത്രനായ അസ്ലുവിനെ ആ സീറ്റില്‍ തനിക്കുപകരം ഇരുത്താന് ഉള്ള തീരുമാനം ഇതിനോടകം എടുത്തുകഴിഞ്ഞൈട്ടുള്ളതായാണ് മനസിലാക്കുന്നത്. കുഞ്ഞാലിക്കുട്ടി എടുക്കുന്ന ഒരു തീരുമാനം ഇപ്പോള്‍ ലീഗിനുള്ളില്‍ ചോദ്യം ചെയ്യാന്‍ തക്ക ആരും നിലവിലില്ല എന്നറിയാവുന്നതിനാല്‍ മജീദ് അടക്കമുള്ള സ്ഥാനാര്‍ഥി മോഹികള്‍ ആശയടക്കി കഴിയുകയാണ്. മക്കള്‍ രാഷ്ട്രീയത്തെയും കുടുംബ വാഴ്ചയെയും ചര്‍ച്ചയാക്കാന്‍ പോലുമാവാത്തവിധം കുടുംബവാഴ്ചയുടെ  വേരുകള്‍ ആഴത്തില്‍ ലീഗില്‍ പതിഞ്ഞുകിടക്കുകയാണ് അതില്‍ ബഷീറിനെയും മുനീറിനെയും പോലുള്ള വന്മരങ്ങളും ഉള്‍പ്പെടുന്ന സ്ഥിതിക്ക് അതിനെതിരേ ഒരു മര്‍മരം പോലും ഉയരുമെന്നും പ്രതീക്ഷിക്കുകവയ്യ.

ചുരുക്കത്തില്‍ ജൂണില്‍ പൂക്കുന്ന മാവിലെ മാമ്പൂക്കള്‍ പോലെ ഫലമെത്താതെ കൊഴിയാനുള്ള വിധിമാത്രമേ ഇപ്രാവശ്യവും വനിതാ ലീഗിന്റെ സ്ഥാനാര്‍ഥി മോഹങ്ങള്‍ക്കും ഉണ്ടാവുകയുള്ളു, മറിച്ചൊരു തീരുമാനം വരണമെങ്കില്‍ ചരിത്രം കുറിക്കുന്ന തീരുമാനമെടുക്കാനുള്ള ചിന്താശേഷിയും കരളുറപ്പും പാണക്കാട്ടെ തങ്ങള്‍മാര്‍ക്ക് പടച്ചവന്‍ സുബര്‍ക്കത്തില്‍ നിന്നും നേരിട്ടിറക്കി കൊടുക്കേണ്ടി വരും.

2017, ഏപ്രി 25

അശ്വഥാമാ ഹത: കുന്‍‌ജരസ്യ

 ഇന്നലെ മന്ത്രി എം എം മണിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചത്  സോഷ്യല്‍ മീഡിയ പേയ്ഡ് മീഡിയക്കു മേല്‍ നേടിയ വിജയമാണ്. 

വലതുപക്ഷ മാധ്യമങ്ങള്‍ "അശ്വഥാമാ ഹത: കുന്‍‌ജരസ്യ" മാതൃകയില്‍ മന്ത്രി മണിയുടെ പ്രസംഗം വക്രീകരിച്ച് പ്രക്ഷേപണം ചെയ്തത് പൊളിച്ചടുക്കാനും തുറന്നുകാട്ടാനും സോഷ്യല്‍ മീഡിയക്ക് വേണ്ടിവന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. അതും കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കി എന്നതാണ് അതിന്റെ ഹൈലൈറ്റ്, 

വലതുപക്ഷ സാമ്പാര്‍ സഖ്യത്തിനു സമ്പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടിരിക്കുന്ന മാതൃഭൂമി അവരുടെ സൈറ്റില്‍ തലേദിവസം പോസ്റ്റ് ചെയ്ത എന്നാല്‍ പിറ്റേദിവസം എഡിറ്റുചെയ്ത വീഡിയോ പുറത്തു വിടുന്നതിനു മുന്‍പ് റിമൂവ് ചെയ്യാന്‍ മറന്നുപോയ വീഡിയോ എടുത്താണ് ഏഷ്യാനെറ്റ് നേതൃത്വം നല്‍കുന്ന വരേണ്യ മദ്യപാനികളുടെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കള്ളത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആര്‍ജവമുള്ള യുവാക്കള്‍ പൊളിച്ചടുക്കിയത്. 
എങ്കില്‍ പോലും ദുഷ്പ്രചരണം ആഘോഷിച്ചവര്‍ക്ക് ആ നാലോ അഞ്ചോ മണിക്കൂറുകള്‍ ധാരാളമായിരുന്നു. സഖാക്കള്‍ ടി എന്‍ സീമ മുതല്‍ പിണറായി വിജയന്‍ വരെ അതോടൊപ്പം മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരടക്കം ധാരാളം ജനങ്ങള്‍ ആ കള്ളപ്രചരണത്തില്‍ വിശ്വസിക്കുകയും ആ വീഡിയോയുടെ അടിസ്ഥാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും മണിയാശാനെ സംശയിക്കുകയും ചെയ്തു.

വെറുതേ നമുക്ക് കുറച്ചുകാലം പിന്നോട്ട് നടന്ന്‍ ഈ വിഷയം ഒന്നു സങ്കല്‍പിച്ചു നോക്കാം, ഒരു പതിനഞ്ചു വര്‍ഷം മുന്‍പാണ് മണിയാശാന്‍ ഈ പ്രസംഗം നടത്തിയിരുന്നതെങ്കില്‍ പ്രസംഗത്തിന്റെ യഥാര്‍ഥ വീഡിയോ ആരും കാണുവാന്‍ സാധ്യതയുണ്ടാകുമായിരുന്നില്ല എന്നു മാത്രമല്ല ഫാബ്രിക്കേറ്റഡ് വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരുപക്ഷേ മണിയാശാന്‍ രാജിവെക്കേണ്ടി പോലും വന്നേന്നെ.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ എന്നപേരില്‍ അപവാദകൊട്ടേഷന്‍ സംഘം മദ്യപിച്ച് മദോന്മത്തരായി കയ്യേറ്റ റിസോര്‍ട്ടില്‍ കാട്ടിക്കൂട്ടുന്ന കൂത്താട്ടത്തിന്റെ ദൃശ്യങ്ങളും "അക്കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നവര്‍" തന്നെ പുറത്തുവിട്ടു, സഖാവ് മണി പ്രസംഗത്തില്‍ യഥാര്‍ഥത്തില്‍ എന്താണൊ പറഞ്ഞത് അവയൊക്കെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന വീഡിയോകളാണ് പുറത്തായത്.

ഏഷ്യാനെറ്റ് ഇത്തരം ഫാബ്രിക്കേറ്റഡ് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് ആദ്യമല്ല മുന്‍പ് കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നപേരില്‍ രാജസ്ഥാനിലെവിടെയോ നടന്നൊരു പീഡനത്തിന്റെ വീഡിയോ പുറത്തു വിട്ട് നിരപരാധിയായൊരു ചെറുപ്പക്കാരനെ ആത്മഹത്യ ചെയ്യിപ്പിച്ചത് മറക്കുവാന്‍ സമയമായോ?

അതുപോലെ മുന്‍പൊരിക്കല്‍ 2011 ഇലക്ഷന്‍ പ്രചരണ സമയത്ത് സഖാവ് ജയരാജനെ പ്രകോപിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്തിട്ട് പ്രകോപിപ്പിക്കുന്ന ഭാഗം ഒഴിവാക്കി പ്രക്ഷേപനം ചെയ്തതും നാം കണ്ടതാണ് (ആ വിഷയത്തില്‍ ഞാന്‍ ബ്ലോഗിലെഴുതിയ ലേഘനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം)

പറഞ്ഞു വന്നത് ചില ഗൂഡ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ അര്‍ധസത്യങ്ങളും കല്ലുവെച്ച നുണകളും പ്രചരിപ്പിക്കുവാന്‍ കോലീബിഉത്തമ സാമ്പാര്‍ സഖ്യവും അവരുടെ പിണിയാളുകളായ മാധ്യമ സിന്‍ഡിക്കേറ്റും കിണഞ്ഞു ശ്രമിക്കുന്നുണ്ട് എല്ലാം ശരിയാക്കുവാ​‍ാന്‍ നിശ്ചയദാര്‍ഡ്യത്തോടെ നിലവില്‍ വന്ന ജനങ്ങളുടെ സ്വന്തം ഇടതുപക്ഷ ജനകീയ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് അവരുടെ പ്രധമ ഉന്നം. അതിനു നേതൃത്വം കൊടുക്കുന്ന സീപിയെമ്മിനെ തകര്‍ക്കുക എന്ന ആത്യന്തിക ലക്ഷ്യം നേടുവാന്‍ അവര്‍ എന്തും ചെയ്യും അതിനായി എന്തു നെറികേടും അവര്‍ പുറത്തെടുക്കും കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ജനങ്ങളെ ഇളക്കിവിടുവാന്‍ അവര്‍ എന്തും ചെയ്യും.  അവയെ ഏതു നിമിഷവും പൊളിച്ചടുക്കുവാനും അവരെ തുരത്തുവാനും നാം ജാഗരൂകരായി ഇരിക്കണം.

ഗൂഡാലോചനക്കാരുടെ പരിണാമഗുപ്തി  1. ഇടുക്കിയില്‍ മണിയാശാന്റെ കരണക്കുറ്റിക്ക് അടിക്കാന്‍ പോയ ഭീകര സംഘടനയുടെ വനിതാ നേതാവിന്റെ "പിതാവിനെ" നിറുത്താതെയുള്ള "തുമ്മല്‍" കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത                                                                                                   
  2. പാവപ്പെട്ട തോട്ടം തൊഴിലാളിസ്ത്രീകളുടെ ചെരുപ്പിനടി കൊള്ളും എന്ന സ്ഥിതി ലോകത്ത് ശോഭയല്ലാതെ മറ്റൊരു വനിതാ നേതാവിനും ഉണ്ടായിട്ടില്ല

2017, ഏപ്രി 21

കുട്ടുസന്റെ തന്ത്രങ്ങള്‍ തുടരുന്നു. (കയ്യേറ്റം, ഒഴിപ്പിക്കല്‍, വിമോചന സമരം)

കയ്യേറ്റഭൂമിയിലെ കുരിശു നീക്കം ചെയ്യുന്നതിനു മുന്‍പ് സര്‍ക്കാര്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമായിരുന്നെന്നു കെസിബിസി, 

ഞാം സിര്‍ച്ച് സിര്‍ച്ച് മര്‍ച്ച്. 

കുരിശു സ്ഥാപിക്കുന്നതിനുമുന്‍പ് ആ സ്ഥലം വിലയ്ക്കുവാങ്ങി, നിര്‍മാണപ്രവര്‍ത്തികള്‍ക്ക് പഞ്ചായത്തിന്റെയും ഹൈറേഞ്ച് ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഒക്കെ നിയമപരമായ എല്ലാ  അനുമതികളും വാങ്ങി ആണോ കുരിശ് സ്ഥാപിച്ചത്?

അല്ലയോ കേസീബീസിക്കാരാ താങ്കളുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ ഒരാള്‍ വന്ന്‍ മോഷ്ടിക്കുന്നതു കണ്ടാല്‍ താങ്കള്‍ ആളെക്കൂട്ടി ആ കള്ളനെ പിടിക്കുമോ അതോ അയാള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് നോക്കി ആസ്വദിച്ചിട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള ജില്ലാക്കോടതി ബഞ്ചില്‍ പരാതി കൊടുക്കുമോ.

Image may contain: sky and outdoor

ഉമ്മ കുമ്മന കാന ത്രയങ്ങള്‍, രാജീവ്ചന്ദ്രശേഖറെയും വീരേന്ദ്രകുമാറിനെയും രാജന്‍ മാത്യുവിനെയും കൂട്ടി നടത്തിയ വ്യക്തമായ ഗൂഡാലോചന, കുരിശ് തകര്‍ക്കുക അതു ലൈവായി പ്രക്ഷേപനം ചെയ്യുക, പ്രതികരിക്കാന്‍ കടുത്ത സീപിയെം വിരുദ്ധരായ കത്തനാരന്മാരെ ചാനല്‍ സ്റ്റുഡിയോകളില്‍ തയാറാക്കി നിറുത്തുക, ഒരു മാസ് നുണപ്രചരണം നടത്തുക രണ്ടാം വിമോചന സമരം സംഘടിപ്പിക്കുക. 

പക്ഷേ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത കാട്ടണം എന്ന മുഖ്യമന്ത്രിയുടെ ഒറ്റ പ്രതികരണത്തോടെ രണ്ടാം വിമോചന സമര സംഘാടകസമിതി മൂഞ്ചിപ്പോയി.

രണ്ടാം വിമോചന സമര ഗ്യാപ്പില്‍ വന്‍‌കിട കയ്യേറ്റക്കാരെ സംരക്ഷിക്കുക എന്ന തന്ത്രം ഏറ്റില്ല

ഒഴിപ്പിക്കരുത് എന്ന് പിണറായി പറഞ്ഞോ..?? 
ഇല്ല... 
ഒഴിപ്പിക്കാൻ പാടില്ല എന്ന് പിണറായി പറഞ്ഞോ..??
ഇല്ല...
പിന്നെയെന്താ പിണറായി പറഞ്ഞ നിലപാട്..??

സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

കുരിശു മാറ്റാൻ പാടില്ല എന്ന് പിണറായി പറഞ്ഞു എന്ന് പറഞ്ഞു ഈ വഴി വരുന്നവർ തെളിവും കൊണ്ട് വരിക !! 


ഇടുക്കിയില്‍ കയ്യേറ്റഭൂമി ഏറ്റെടുത്ത് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടുന്നതിനു പകരം ചാനലുകാരെ വിളിച്ച് കുരിശുതകര്‍ക്കല്‍ ലൈവ് സം‌പ്രേക്ഷണം നടത്താന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ ഇടുക്കിയില്‍ നിന്നും ഹൈറേഞ്ച് വികസന സമിതിയും ഇടുക്കിയിലെ കര്‍ഷകരും ചേര്‍ന്ന്‍ കെട്ടുകെട്ടിച്ച കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ അടുത്ത ബന്ധു എന്ന വാര്‍ത്ത ശരിയാണോ? മറ്റൊരു വിമോചന സമരം നടത്താനുള്ള കുതന്ത്രങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നത്. 

ആ അജണ്ട നടപ്പാക്കണ്ട എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കൃത്യമായ നിലപാട്. കയ്യേറ്റം തിരിച്ചു പിടിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടും, അതേസമയം ഉമ്മനും കുമ്മനും വര്‍ഗീയ കലാപം നടത്തി മുതലെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാരണം ഉണ്ടാക്കി കൊടുക്കേണ്ടതില്ല.


പിണറായി പറഞ്ഞത് ഇതാണ്, ഇതിൽ എന്താണ് തെറ്റ്?
Image may contain: people standing, sky, outdoor and nature

Image may contain: outdoor and nature

Image may contain: outdoor and nature

Image may contain: mountain, sky, nature and outdoor


ഉദ്യോഗസ്തര്‍ വാര്‍ത്താ മൂല്യം കിട്ടാന്‍ പാവപ്പെട്ട കുടിയേറ്റ കര്‍ഷകരുടെ കുടിലുകള്‍ തകര്‍ക്കുന്നത് നിറുത്തി വെക്കുക അതിനു മുന്‍പ് സര്‍ക്കാര്‍ ഭൂമിയില്‍ നാട്ടിയിരിക്കുന്ന സകല കുരിശുകളും ശൂലങ്ങളും കയ്യേറ്റക്കാരെക്കൊണ്ട് തന്നെ നിക്കം ചെയ്യിച്ച് (പറിക്കാന്‍ വരുമ്പോള്‍ പ്രസ്താവന ഇറക്കുന്നവരെ കയ്യേറ്റക്കാരനായി കണക്കാക്കുക) ഭൂമി തിരിച്ച് സര്‍ക്കാ​രില്‍ മുതല്‍ക്കൂട്ടുക അതോടൊപ്പം ടാറ്റയും റാം ബഹാദൂര്‍ താക്കൂറും ഹാരിസണും അടക്കമുള്ള വര്‍‌കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ റവന്യൂ മന്ത്രി നേരിട്ട് നടപടി തുടങ്ങട്ടെ അതിനെയും ഇന്നലത്തെ ലൈവ് കുരിശുപറിക്കല്‍ സപ്പോര്‍ട്ടുകാരെല്ലാം സപ്പോര്‍ട്ട് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.


ഇതാ ആദ്യം ഒഴിപ്പിക്കാനുള്ള, സര്‍ക്കാരില്‍ മുതല്‍ക്കൂ​‍ട്ടാനുള്ള ഏതാനും ചില കയ്യേറ്റങ്ങള്‍ (ലിസ്റ്റ് പൂര്‍ണ്ണമല്ല)

1. മൂന്നാര്‍ വില്ലേജ് കോളനി റോഡില്‍ ഏഴുനില കെട്ടിടം
2. മൂന്നാര്‍ വില്ലേജില്‍ പോതമേടില്‍ നിര്‍മ്മിച്ചിക്കുന്ന ഒന്‍പതുനിലകെട്ടിടം
3. പള്ളിവാസല്‍ പൈപ്പ് ലൈനില്‍ കോതമംഗലം സ്വദേശി മല തുരന്നു പണിയുന്ന ഒന്‍പതുനില കെട്ടിടം
4. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 35/12-ല്‍ കുത്തനെയുള്ള കുന്നു നിരത്തി പണിയുന്ന എട്ടുനില കെട്ടിടം
5. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 216/12-ല്‍ മുവാറ്റുപുഴ സ്വദേശികള്‍ പണിയുന്ന 12 നില കെട്ടിടം
6. പള്ളിവാസല്‍ വില്ലേജ് രണ്ടാംമൈല്‍ സര്‍വ്വേ നമ്പര്‍ 19/1-ല്‍ കീഴക്കാംതൂക്കായ സ്ഥലത്തു നിര്‍മ്മിക്കുന്ന ഒന്‍പതുനില കെട്ടിടം
7. പള്ളിവാസലില്‍ത്തന്നെ പൈപ്പ് ലൈനില്‍ സര്‍വ്വേ നമ്പര്‍ 1/14-ല്‍ കോവളം സ്വദേശികള്‍ നിര്‍മ്മിക്കുന്ന പത്തുനില കെട്ടിടം (ജില്ലാ കലക്ടര്‍ സ്‌റ്റേ ചെയ്തിട്ടും വെള്ളത്തൂവല്‍ പൊലീസില്‍ റവന്യു വകുപ്പ് രണ്ടു കേസ് റജിസ്റ്റര്‍ ചെയ്തിട്ടും നിര്‍മ്മാണം പുരോഗമിക്കുന്നു).
8. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 20/1-ല്‍ ഒരു ഏക്കറിലധികം സ്ഥലത്ത് ഒന്‍പതുനിലകളിലായി പണിയുന്ന കെട്ടിടം.
9. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 56/6-ല്‍ മലയിടിച്ചു പണിയുന്ന ആറുനില കെട്ടിടം
10. പൂപ്പാറ ആനയിറങ്കലില്‍ സര്‍വ്വേ നമ്പര്‍ 12/2-ല്‍ എറണാകുളം പൂണിത്തുറ സ്വദേശികള്‍ പണിതുകൊണ്ടിരിക്കുന്ന ഏഴുനില കെട്ടിടം (കുത്തനെയുള്ള മലഞ്ചെരുവ് ഇടിച്ചു പണിതത്).
(കടപ്പാട് ജോർജ് മുണ്ടക്കയം ...)


കഴിഞ്ഞ അഞ്ചു വര്‍ഷം യൂഡിയെഫ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ കയ്യേറ്റഭൂമികളില്‍ നിന്നും പറിച്ചു കളഞ്ഞ കുരിശുകളുടെയും ശൂലങ്ങളുടെയും ലിസ്റ്റ് കൈവശമുള്ളവര്‍ കമന്റായി ഇവിടെ തരാന്‍ അഭ്യര്‍ഥിക്കുന്നു.

അതുപോലെ കുട്ടിക്കാനത്തും, മൂന്നാറിലും, പീരുമേട്ടിലും തുടങ്ങി കേരളത്തിലഞ്ഞോളമിങ്ങോളമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന ബാക്കി കയ്യേറ്റ കുരിശുകളും ശൂലങ്ങളും ഔലിയാക്കളെയും കൂടി  തള്ളിപ്പറയാനും അവ ഉടനേ പറിച്ചുകളയാനും കേസീബീസിയും, വിശ്വഹിന്ദുപരിഷത്തും, ജമായത്തെ ഇസ്ലാമിയും ഒത്തുചേര്‍ന്ന്‍ ഇന്നു തന്നെ മുന്നോട്ടുവരും എന്നു പ്രതീക്ഷിക്കുന്നു.

2017, ജനു 26

രക്തദാഹം മതിയാകാതെപരസ്പരം കൊന്നു തിന്നിട്ട് രക്തദാഹം മതിയാകാതെയാണോ? സഖാക്കളെ ആക്രമിക്കാന്‍  ബോംബേറുമായി വീണ്ടും RSS നരഭോജികള്‍ ഇറങ്ങിയിരിക്കുന്നത്?

Image result for rss SURENDRAN

കേരളത്തിലെ മുഴുവന്‍ സാമൂഹ്യ വിരുദ്ധര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നികുതിപ്പണവും സുരക്ഷാ സേനയുടെ കാവലും പാഴാക്കി വൈ കാറ്റഗറി സുരക്ഷയുടെ കവചം തീര്‍ത്തു നല്‍കിയ വാര്‍ത്ത പുറത്തുവന്നപ്പോഴേ കരുതിയതാണ് അത് കേരളത്തിലെ സി പി എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ ചിലരെ വധിക്കാനുള്ള ആറെസ്സെസ്സിന്റെ ഗൂഢാലോചനയുടെ ഭാഗമായിരിക്കുമെന്ന്‍.
Image result for rss VV RAJESHRelated imageImage result for rss VV RAJESHImage result for rss SURENDRAN

ഇന്ന്‍ തിരുവനന്തപുരത്ത് ആറെസ്സെസ് നേതാവിനെ തന്നെ ഇരുട്ടറയില്‍ അടച്ച് കൊന്നു തള്ളി അതിന്റെ കുറ്റം സീപിയെമ്മിനുമേല്‍ ആരോപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബാക്കി പ്ലാനിങ്ങും പുറത്താകുന്നതിനു മുന്‍പ് കൊടിയേരിയെ എങ്കിലും വധിക്കാനുള്ള ആറെസ്സെസ് നരഭോജികളുടെ  ശ്രമമാണ് പാളിപ്പോയിരിക്കുന്നത്.
ഇനിയും രക്തദാഹം തീരാത്ത സങ്കികള്‍ വരും സഖാക്കളുടെ രക്തം കുടിക്കാനും മാംസം ഭക്ഷിക്കാനും, കിട്ടിയില്ലെങ്കില്‍ അവരുടെ വലയില്‍ അകപ്പെട്ട പിന്നോക്കക്കാരെ കൊന്നു തിന്ന്‍ അവര്‍ രക്തം കുടിക്കും.

2016, നവം 22

എന്തിനായിരുന്നു നോട്ടു നിരോധനം?

കള്ളപ്പണം  ഒന്നുമായിരുന്നില്ല യഥാര്‍ഥ വിഷയം, 

അല്ലെങ്കിലും കള്ളപ്പണക്കാരാല്‍ കള്ളപ്പണക്കാര്‍ക്കു വേണ്ടി ഭരിക്കുന്നവര്‍ കള്ളപ്പണത്തിനെതിരായി നടപടി എടുക്കുന്നു എന്നു പറയുന്നതിനെ ആരു വിശ്വസിക്കും?

കോര്‍പറേറ്റുകളിടെ സഹസ്രകോടികളായാ കിട്ടാക്കടം എഴുതി തള്ളുകയും, "നിഷ്‌ക്രിയ ആസ്ഥികളായി" മരവിച്ചു പോകുകയും ചെയ്തതോടെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും കരുതല്‍ ധന അനുപാതത്തില്‍ അതിഭയങ്കര ഇടിവുണ്ടാവുകയും കയറ്റുമതി, ഉത്പാദന മേഘലകളുടെ മാന്ദ്യം കൂടി ആയതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും അന്താരാഷ്ട്ര റേറ്റിങ്ങ് ഇടിയുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത്. 
                    
                          Image result for vijay mallya 

അടുത്ത റേറ്റിങ്ങ് പുറത്തു വിടുന്ന ഡിസംബര്‍ മുപ്പതിനു മുന്‍പ് ജനങ്ങളുടെ അലമാരികളിലും ഉത്പന്ന വിപണികളിലും ഉണ്ടായിരുന്ന പണം ബാങ്കുകളില്‍ എത്തിച്ച്  കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും പക്കല്‍  ആവശ്യമായ നിക്ഷേപം എത്തിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ ഏറ്റവും അധികം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന 500 - 1000 നോട്ടുകള്‍ നിരോധിക്കുകയും അതേസമയം ബാങ്കില്‍ കിടക്കുന്ന പണം ജനം പിന്‍‌വലിക്കാതിരിക്കുന്നതിന് ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ മോദി അടിച്ചേല്‍പ്പിച്ചതും. 

                                Image result for modi crying

അതുപോലെ ഈ സാഹചര്യത്തില്‍ ജനം തങ്ങളുടെ പണം തങ്ങള്‍ക്ക് ഏറ്റവും എളുപ്പം സമീപിക്കാന്‍ സാധിക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ഈ രഹസ്യ അജണ്ട നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്നു മനസിലാക്കിയവരാണ് ഈ അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനുള്ള സഹകരണ ബാങ്കുകളുടെ ഗ്രാമങ്ങള്‍ തോറും ലഭ്യമായ വിപുലമായ സംവിധാനങ്ങളെ പണമിടപാടുകളില്‍ നിന്നും ഡിസംബര്‍ മുപ്പതു വരെ വിലക്കിയും സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ തകര്‍ത്ത് അവിടത്തെ നിക്ഷേപങ്ങള്‍ കൂടി പുതു തലമുറ സ്വകാര്യ ബാങ്കുകളില്‍ എത്തിക്കാനുള്ള കള്ളക്കളികളും വ്യാജപ്രചരണങ്ങളും അഴിച്ചു വിട്ടതും.

                           Image result for ernakulam cooperative bank ATM

ഡിസംബര്‍ മുപ്പതിനു ശേഷം ക്രെഡിറ്റ് റേറ്റിങ്ങ് പുറത്തു വരികയും പുതു തലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് മികച്ച റേറ്റിങ്ങ് ലഭിക്കുകയും അതേസമയം ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് അദാനിക്കും അംബാനിക്കും മറ്റ് വമ്പന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശങ്ങളിലെ പ്രൊജക്റ്റുകളില്‍ നിക്ഷേപിക്കാന്‍ തക്കവണ്ണമുള്ള വലിയ വായ്പകള്‍ നല്‍കാന്‍ തക്കവണ്ണം ഫണ്ടുകള്‍ ലഭ്യമാകുകയും ചെയ്യുന്നതോടെ ഇപ്പോഴുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കപ്പെടുകയും പുതിയ 500 - 1000 നോട്ടുകള്‍ പ്രചാരത്തില്‍ വരികയും ചെയ്യും. ഒരുപക്ഷേ മോദി നിരോധിച്ച നോട്ടുകള്‍ പോലും തിരികെ വിളിക്കപ്പെടാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.

         Image result for flying indian note

അപ്പോഴും ഈ മോദി തുഗ്ലക്ക് പരിഷ്കാരം മൂലം രാജ്യത്തെ സാമ്പത്തിക മേഘലയ്ക്ക് ഉണ്ടായ അപരിഹാര്യമായ പരുക്ക് വരുന്ന ഒരു വ്യാഴവട്ടക്കാലത്തേക്ക് സാധാരണക്കാരന്റെ മേല്‍ ഏല്‍പ്പിക്കാന്‍ പോകുന്ന പ്രഹരം ഇപ്പോള്‍ കണക്കുകൂട്ടാന്‍ സാധിക്കുന്നതിലും അപ്പുറമായിരിക്കും, ഇതുവരെ പണം പിന്‍‌വലിക്കാന്‍ ക്യൂവില്‍ നിന്നു മരിച്ചവര്‍ എണ്‍പതാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി കേന്ദ്ര സര്‍ക്കാരിനാല്‍ കൊലചെയ്യപ്പെടാന്‍ പോകുന്നവര്‍ ആയിരങ്ങളോ ലക്ഷങ്ങളോ ആവാനിടയുണ്ട്.

                                   Image result for note demonestation chaos

(ഗാട്ടുകരാറില്‍ നമുക്കാവശ്യമായ മാറ്റങ്ങള്‍ വരുത്താതെ, വേണ്ട മുന്നൊരുക്കങ്ങളില്ലാതെ, അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടപ്പോഴും ഇവിടത്തെ ദീര്‍ഘദര്‍ശികളായ സാമ്പത്തിക വിദഘ്ദരെയും ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയും അവരുടെ മുന്നറിയിപ്പുകളെയും പ്രതിഷേധത്തെയും ചൊല്ലി കളിയാക്കിയവര്‍ അതിന്റെ അനന്തരഫലങ്ങള്‍ സാധാരണ ജനത്തോടൊപ്പം ഇപ്പോള്‍ അനുഭവിക്കുന്നു എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ)

2016, നവം 17

ATM മെഷീനുകള്‍ കാലിയാക്കുന്ന കമ്യൂണിസ്റ്റുകാര്‍

കേരളത്തിലെ ATM കൗണ്ടറുകള്‍ക്കു മുന്നില്‍ പണം പിന്‍‌വലിക്കാന്‍ നില്‍ക്കുന്നതു മുഴുവന്‍ കമ്യൂണിസ്റ്റുകാരാണെന്നു പറഞ്ഞതിനു നിങ്ങളെല്ലാം കൂടി ആ ചന്തി മോഹന്‍‌ദാസിനെ എന്തിനാണ് പൊങ്കാലയിടുന്നത്??

അയാള്‍ പറഞ്ഞത് സത്യമല്ലേ?
അയാള്‍ പറഞ്ഞത് സത്യമല്ലേ?
അയാള്‍ പറഞ്ഞത് സത്യമല്ലേ?

ഏതെങ്കിലും വട്ടിപ്പലിശക്കാരനെയോ, കള്ളനോട്ടടിക്കാരനയോ, ക്വട്ടേഷന്‍ ഗുണ്ടയേയോ, കുഴല്‍‌പണ ഇടപാടുകാരനെയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??

ഏതെങ്കിലും കള്ളപ്പണക്കാരനെയോ വമ്പന്‍ മുതലാളിയേയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??

     Image result for indian business men que to meet obama

ഏതെങ്കിലും ബാര്‍ മുതലാളിയേയോ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെയോ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരേയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??

                                     

ചുരുക്കത്തില്‍, ഇതുവരെ ഒരൊറ്റ BJP നേതാവിനെ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??ഇല്ല !!!
ഇല്ല !!!

അവരൊക്കെ മുന്നേ തന്നെ ത്രികാല ജ്ഞാനത്താല്‍ ഈ സാഹചര്യം മുങ്കൂട്ടി അറിഞ്ഞ് ആവശ്യത്തിനുള്ള പണം മറ്റു ഡിനോമിനേഷനുകളിലേക്ക് മാറ്റി സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അവര്‍ക്ക് ഇങ്ങനെ വെയിലത്തും തിരക്കിലും ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല.Image result for bjp leader with 2000 note bundleഅതേസമയം പച്ചക്കറിക്കച്ചവടക്കാര്‍, മറ്റു ചെറുകിട കച്ചവടക്കാര്‍ മത്സ്യത്തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടമ്മമ്മാര്‍, കേരള സര്‍ക്കാര്‍ വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ ഉപയോഗിച്ച് ജീവിക്കുന്നവര്‍ തുടങ്ങി തുശ്ചമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരും വിദ്യാര്‍ഥികളും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുമാണ് തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം പിന്‍‌വലിക്കാന്‍ ATM മെഷീനുകള്‍ക്കു മുന്‍പില്‍  മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നവര്‍

                          Image result for long que in atm kerala

അവരില്‍ ഒരാള്‍ പോലും BJP യെ അംഗീകരിക്കുന്നവരല്ലെന്നും, മറിച്ച് ഭൂരിഭാഗവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ അംഗങ്ങളും ബാക്കിയുള്ളവരെല്ലാം ജനങ്ങളോടൊപ്പം എന്നും ഏതു സാഹചര്യത്തിലും ഉറപ്പോടെ നിലകൊള്ളുന്ന കമ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവരുമാണെന്ന്‍ ചന്തി മോഹന്‍‌ദാസിനെപ്പോലുള്ള  എല്ലാ BJP നേതാക്കള്‍ക്കും വ്യക്തമായി അറിയാം, 

                                  Image result for thomas isaac with people
                         

ഓരോ വിഷയത്തിലും കല്ലുവെച്ച നുണകള്‍ പറയാനും ഒന്നോരണ്ടോ നിഷ്കളങ്കരെയെങ്കിലും  ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധിക്കും എന്ന വിശ്വാസത്തില്‍ ബീജേപി ചില ഗീബല്‍സിന്റെ കുഞ്ഞുങ്ങളെ ചാണകമൂട്ടി വളര്‍ത്തുന്നുണ്ട്.സങ്കികളുടെ താത്വികാചാര്യനും വികടത്തരം എഴുന്നള്ളിച്ച് പൊങ്കാല വാങ്ങിക്കൂട്ടുന്ന ഉളുപ്പില്ലായ്മയില്‍ ഉള്ളി സുരുവിനെ തോല്‍പ്പിക്കുന്നതില്‍ ആത്മ നിര്‍വൃതി അടയുന്ന ആളുമായ ചന്തി മോഹന്‍ദാസിനെ ഊഴപ്രകാരം  അവര്‍ ഇക്കാര്യത്തിനു നിയോഗിച്ചെന്നേ ഉള്ളു.

അടുത്ത വികടത്തരം എഴുന്നള്ളിക്കുവാന്‍ അടുത്ത ആള്‍ ചെസ്റ്റ് നമ്പര്‍ എടുത്ത് തയ്യാറായി നില്‍ക്കുന്നുണ്ടാവും. ഉടനേ ആ കോമാളി സ്റ്റേജിലെത്തി മൈക്ക് കയ്യില്‍ വാങ്ങുന്നതായിരിക്കും.

(ഓഫ് ടോപിക് :-  ഉള്ളതിനും ഇല്ലാത്തതിനും സകല വ്യാജ പ്രചരണങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലും ഓണ്‍‌ലൈന്‍ പത്രങ്ങളുടെ കമന്റ് ബോക്സിലും ചാണകം വിതറുന്ന സങ്കികളില്‍ ഒരാള്‍ പോലും ബീജേപിയുടെ സീനിയര്‍ നേതാവും കേന്ദ്ര മന്ത്രിസഭയിലെ ഏക മാനുഷിക മുഖവുമായ സുഷമ സ്വരാജിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ അവര്‍ക്ക് സൗഖ്യം ആശംസിച്ച് ഒരു പോസ്റ്റ് പോലും ഇട്ടു കണ്ടില്ല. അദ്വാനി ഗ്രൂപ്പിലെ നേതാവിനോടുള്ള ചൊരുക്ക് തീര്‍ക്കേണ്ടത് അവര്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണൊ സുഹൃത്തുക്കളേ)

2016, നവം 16

വായ്പ WRITE OFF - ചില ചോദ്യങ്ങള്‍ ഉത്തരങ്ങളെ തേടി നടക്കുന്നു

സങ്കികളൊക്കെ ഇത്ര വലിയ സാമ്പത്തിക വിദഗ്ദര്‍ ആണെന്ന്‍ മല്യയുടെ വായ്പ എഴുതി തള്ളിയതിനെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ കണ്ടപ്പോഴാണ് മനസിലായത്.

ഇത്രയും സാമ്പത്തിക വിദഗ്ദര്‍ കൂടെ ഉണ്ടായിട്ടും നോട്ട് പിന്‍‌വലിക്കലില്‍ വാലു കുടുങ്ങിയ മോദിയെ രക്ഷിക്കാന്‍ നിങ്ങള്‍ സഹായിക്കാതിരുന്നത് മോശമായിപ്പോയി.

സിമ്പിളായ 6 ചോദ്യങ്ങള്‍ക്ക് ഉത്തരം കൂടി തരുമോ?

1) മല്യയും അംബാനിയും അടക്കം ഇന്ന്‍ വായ്പ എഴുതി തള്ളപ്പെട്ടവര്‍ വായ്പ എടുത്തിരുന്നോ?
2) എടുത്ത വായ്പ തിരിച്ചടച്ചോ?
3) എടുത്ത വായ്പയുടെ ഇരട്ടിയില്‍ അധികം പലിശ അടച്ചോ?
4) മുതലോ പലിശയോ അടയ്ക്കുന്നത് രണ്ടോ മൂന്നോ മാസം മുടങ്ങിയപ്പോഴേ വരെ കരിം പട്ടികയില്‍ പെടുത്താനും തുക ഈടാക്കി എടുക്കാനും നടപടി എടുത്തോ? എന്തു നടപടി?
5) മല്യയുടെയും അംബാനിയുടെയും വായ്പ " WRITE OFF " ചെയ്യുന്നതിനു മുന്‍പ് ഇതേ മാതൃകയില്‍ നൂറുകണക്കിനായ കര്‍ഷകരുടെ ലോണും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പയും " " WRITE OFF "" ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളോട് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?
6) ഇപ്പോഴും IPL ഇല്‍ കോടികള്‍ മുടക്കി കളിക്കാരെ വാങ്ങി കളിപ്പിക്കുന്ന വിജയ് മല്യയാണോ കൃഷിനാശം നേരിട്ട കര്‍ഷകരും തൊശില്‍ രഹിതരായ യുവജനങ്ങളുമാണോ " " WRITE OFF "" നു അര്‍ഹരായവര്‍.

Image result for vijay mallyaImage result for debt farmer vidarbhaImage result for student debt


(വളരെ സങ്കീര്‍ണ്ണമായ സാമ്പത്തിക ശാസ്ത്രം ഒന്നും ആരും ഇവിടെ പോസ്റ്ററൊട്ടിക്കണ്ട - ലളിതമായി മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ പറയുക.)


അതിര്‍ത്തി, പട്ടാളം, തണുപ്പ്..... :)

നോട്ടു പിൻവലിക്കൽ വിഷയത്തിലെ എന്റെ നിലപാടുകളെ കളിയാക്കുന്നവർ അറിയുക, എനിക്കീ വിഷയത്തിൽ ഒരൊറ്റ നിലപാടെയുള്ളൂ- കള്ളപ്പണം പീടികൂടുക എന്ന നല്ല ഉദ്ദേശം ഉണ്ടെങ്കില്‍ നോട്ടു പിൻവലിക്കാനുള്ള തീരുമാനം വളരെ നല്ലതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ( മുന്നു വര്‍ഷം മുന്‍പ് 2005 നു മുന്‍പുള്ള നോട്ടുകള്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ റിസര്‍വ് ബാങ്ക് പിന്‍‌വലിച്ച കാര്യം ഇവിടെ ഓര്‍ക്കുക)


എന്നാൽ ഇപ്പോള്‍ ബീജേപി സര്‍ക്കാര്‍ അത് നടപ്പിലാക്കിയ തുഗ്ലക്കിയന്‍ രീതികളും അനാവശ്യ രഹസ്യവും, എന്നാല്‍ കള്ളപ്പണക്കാര്‍ക്ക് ഇക്കാര്യം മുങ്കൂര്‍ ചോര്‍ത്തി നല്‍കിയതും അതിന്റെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്ന രീതിയും തുടര്‍ച്ചായെടുത്ത ഓരോ വിഡ്ഡി തീരുമാനങ്ങളും, ബീജേപി നേതാക്കളും അണികളും ബാങ്ക് ജീവനക്കാരെയും ദുരിതം അനുഭവിക്കുന്ന സാധാരന ജനങ്ങളെയും തുടര്‍ച്ച്യായി ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒട്ടും ശരിയല്ല. അതുപോലെ സഹകരണ ബാങ്കുകളോടുള്ള നിലപാടിനെ ഒരു തരത്തിലും ഞാൻ യോജിക്കുന്നില്ല. ഈ നിലപാടാണ് ഞാൻ എല്ലാ പോസ്റ്റുകളിലും എടുത്തത്.


തോമസ് ഐസക്കിനേപ്പോലുള്ള വിവരമുള്ളവരെ കാര്യഗൗരവം മുന്‍‌കൂടി കണ്ട് അത് ആദ്യം തന്നെ പറഞ്ഞതിന്റെ പേരില്‍ ആക്ഷേപിക്കുകയും ഭ്ത്സിക്കുകയും ചെയ്ത ഇപ്പോള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന സങ്കി നിസഹായരോട് ഒന്നേ പറയാനുള്ളു.


അതിര്‍ത്തി, പട്ടാളം, തണുപ്പ്..... :) അതിര്‍ത്തി, പട്ടാളം, തണുപ്പ്..... :) ഒക്കെ ഇനിയും ധാരാളം പ്രയോഗിക്കേണ്ടി വരും
ഈ കുടുക്കില്‍ നിന്ന്‍ ഒന്നൂരിക്കിട്ടാന്‍


2016, നവം 12

സെക്യൂരിറ്റി ത്രെഡില്ലാതെ നോട്ടിറക്കിയ അബദ്ധം


പുതിയ നോട്ടിൽ അക്ഷരത്തെറ്റ് ...

അവസാനം 
അതും തെളിഞ്ഞു...
അക്ഷാരാഭ്യാസമില്ലാത്ത
സംഘികൾ തന്നെ നിർമിച്ചതാണ് 
"ചിപ്പ് ഉള്ള" രണ്ടായിരത്തിന്റെ നോട്ട് ...


ഭീമമായ ഒരു അബദ്ധം പറ്റിയത് നാട്ടുകാരറിയാതെ ഒതുക്കാന്‍ ശ്രമിച്ച് അടുത്ത അബദ്ധത്തില്‍ ചാടിയ അഭിനവ തുഗ്ലക്കുമാര്‍ അധവാ വലിയ ബുദ്ധിമാന്മാരും, "ഭാര്യയുടെ ദേഹത്ത് ഭാസ്കര പട്ടേലസുടെ സെന്റിന്റെ മണം ആസ്വദിച്ച് ആ സുഗന്ധത്തെ പുകഴ്തുന്ന തൊമ്മിമാരും"  ചേര്‍ന്ന്‍  നോട്ടുമാറാന്‍ നെട്ടോട്ടമോടുന്ന നാട്ടുകാരെ കള്ളപ്പണക്കാരെന്നു വിളിച്ച് ആക്ഷേപിച്ച് രസിക്കുമ്പോള്‍, ഉള്ളാലെയെങ്കിലും സങ്കി തൊമ്മിമാര്‍  പറയുന്നുണ്ടാവണം "നാ... മോ.." എന്ന്‍. എന്തായാലും ഈ പരിഷ്കാരം അദ്ദേഹത്തിന്റെ പിതാവിനെ രാജ്യം മുഴുവന്‍ സ്മരിക്കാന്‍ ഇടയാക്കിയ "ശര്‍ദിക്കല്‍ സ്റ്റ്രോക്കായി പോയി" 

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു അതിപ്രശസ്തനായ തെഹല്‍കാ ഫെയിം മാത്യൂ സാമുവലിന്റെ നാരദാ ന്യൂസ് പുറത്തു കൊണ്ടുവന്ന വാര്‍ത്ത ചുവടേ ചേര്‍ക്കുന്നു.
സെക്യൂരിറ്റി ത്രെഡില്ലാതെ നോട്ടിറക്കിയ അബദ്ധം തിരുത്താനാണ് ഈ അഭ്യാസം.....
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച പരിഹരിക്കാനാണെന്ന് സംശയം.
'കള്ളപ്പണം’ തടയാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധീരമായ കാൽവെപ്പി’നെ സംഘപരിവാറിനേക്കാൾ ഉഷാറിൽ സംഘിവിരുദ്ധരും ശ്ലാഘിച്ചുകൊണ്ടിരിക്കെയാണ് മോദി ടീമിന്റെ പഴയ കയ്യബദ്ധം വീണ്ടും പുറത്തുവരുന്നത്.
റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നാണ് കഴിഞ്ഞ വർഷാവസാനം ഗുരുതരമായ അബദ്ധം പിണഞ്ഞിരുന്നത്. മുപ്പതിനായിരം കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകൾ വിപണിയിലിറക്കിയത് സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയായിരുന്നു.
എത്ര മൂല്യത്തിനുള്ള നോട്ടുകളാണ് അബദ്ധം പിണഞ്ഞ് അടിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ലെങ്കി ലും ഏതു സീരീസിൽ പെട്ടവയാണ് പണി തന്ന നോട്ടുകളെന്ന് ദേശീയ മാധ്യമങ്ങൾ എഴുതിയിരുന്നു. 5AG, 3AP സീരീസിൽ പെട്ടവയായിരുന്നു അക്കിടി പറ്റിയ നോട്ടുകൾ എന്ന് സിഎൻഎൻ-ഐബിഎൻ 2016 ജനുവരി 19ന് റിപ്പോർട്ട് ചെയ്തിരുന്നു.
കയ്യബദ്ധം അറിഞ്ഞയുടൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും പ്രത്യേക നിർദേശം നൽകി. ഇത്തരം നോട്ടുമായി വരുന്ന ഉപഭോക്താക്കൾക്ക് നോട്ടിന്റെ മൂല്യം അനുവദിച്ചു കൊടുക്കണമെന്നായിരുന്നു നിർദേശം.
സാധാരണ നിലയിൽ, സെക്യൂരിറ്റി ത്രെഡ് അടക്കമുള്ള സുരക്ഷാ ചിഹ്നങ്ങളില്ലാത്ത നോട്ടുമായി ആരു ബാങ്കിൽ വന്നാലും അവ കയ്യോടെ നശിപ്പിക്കുന്ന സ്ഥാനത്താണ് ‘കള്ളനോട്ട് ‘ അംഗീകരിച്ചുകൊടുക്കണമെന്ന് റിസർവ് ബാങ്ക് മറ്റു ബാങ്കുകളോട് നിർദേശിച്ചത്.
മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെക്യൂരിറ്റി പേപ്പർ മിൽ) ആണ് തെറ്റുപറ്റിയ നോട്ടുകൾ അച്ചടിച്ചത്. ജാഗ്രതക്കുറവിനെ കുറ്റപ്പെടുത്തി സെക്യൂരിറ്റി പേപ്പർ മിൽ മാനേജിങ്ങ് ഡിറക്ടർക്ക് റിസർവ് ബാങ്ക് 2015 ഡിസംബർ 14ന് കത്തും എഴുതിയിരുന്നു.
അബദ്ധത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കണ്ടിരുന്നത്. സെക്യൂരിറ്റി പേപ്പർ മിൽ രണ്ടു ഉന്നതോദ്യോഗസ്ഥരെ വീഴ്ചയുടെ പേരിൽ സസ്പെന്റ് ചെയ്തിരുന്നു.
സെക്യൂരിറ്റി പേപ്പർ മില്ലിൽ നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പ്രത്യേകം ആരംഭിച്ച വിഭാഗത്തിൽ നിയമിതരായ രണ്ടു ഉന്നതോദ്യോഗസ്ഥരാണ് സസ്പെൻഷനിലായത് – മാനേജർ എച്ച്.കെ.വാജ്പേയിയും ഡെപ്യൂട്ടി മാനേജർ രവീന്ദർ സിങ്ങും. സംഭവം അന്വേഷിക്കാൻ ധനമന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നായിരുന്നു സസ്പെൻഷൻ.
ധനമന്ത്രാലയം നിയമിച്ച "വിദഗ്ധ"? സംഘത്തിന്റെ റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽപ്പെട്ടതാണ് ഇപ്പോഴത്തെ നോട്ടു പിൻവലിക്കലെന്നറിയുന്നു..
എന്നാൽ, മോദി മാജിക് ആയി നോട്ടു പിൻവലിക്കലിനെ അവതരിപ്പിച്ചതുവഴി, സ്വന്തം അബദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മുഴുവൻ പൊതുജനശ്രദ്ധയിൽനിന്ന് മറയ്ക്കാൻ കേന്ദ്ര സർക്കാരിനായി. സംഘികളെ വെല്ലുന്ന ആവേശത്തിൽ ‘മോദി വിരുദ്ധരും’ മോദിക്ക് കയ്യടിയുമായി ഇറങ്ങിയതോടെ ഇത്തരം അഭ്യാസങ്ങൾക്കുള്ള തുടർവിജയ സാധ്യതയും മോഡി ഉറപ്പിച്ചു.
(കടപ്പാട് - നാരദാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയത്)

1000/500 നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ പ്രഖ്യാപനത്തിനു തൊട്ടു മുന്‍പ് ഒരു കോടി രൂപ ബിജെപിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോപണം. എട്ടാം തീയതി വൈകിട്ടാണു മോദിയുടെ പ്രഖ്യാപനമുണ്ടായത്. അന്നു തന്നെ ബിജെപിയുടെ ബംഗാള്‍ യൂണിറ്റ് അക്കൗണ്ടിൽ ചിത്തരഞ്ജന്‍ അവന്യു ബാങ്ക് ശാഖയില്‍ പണമിട്ടെന്ന് ബംഗാളി പത്രം ഗണശക്തിയിലെ ലേഖനം പറയുന്നു..


അതേസമയം മുന്നേ നോട്ട് പി‌ന്‍‌വലിക്കല്‍ വിവരം ലഭിച്ച് കള്ളപ്പണമെല്ലാം 2000 നോട്ടാക്കി മാറ്റിയ അദാനിയും അംബാനിയും മുതലുള്ള മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോര്‍പറേറ്റു മുതലാളിമാരും ഉന്നത ബീജേപി നേതാക്കളും ഒഴികെയുള്ള സാധാരണ ജനങ്ങളുടെ ദുരിതം നാ​‍ലാം ദിവസവും തുടരുകയാണ്. 

ചാനലുകളിലെ തീയറി ക്ലാസ്സ് പോലെയും മുഖപുസ്തകത്തിലെ ജയ് വിളികൾ പോലെയും അത്ര സുഖമുള്ള ഏർപ്പാടല്ല പുതിയ നോട്ടിന് വേണ്ടി ദിവസവും ATM / ബാങ്ക് ക്യൂവിൽ വെയില് കൊണ്ട് തളർന്ന് വീഴുന്നവരുടേയും വെറും കയ്യോടെ തിരികെ പോകുന്നവരുടേയും അവസ്ഥ.ക്യൂവില്‍ കുഴഞ്ഞു വീണ് മരിക്കുന്നവരുടെയും വിവാഹം തുടങ്ങിയ ധാരാളം പണം ചിലവാകുന്ന ആവശ്യങ്ങള്‍ മാറ്റിവെക്കുന്നവരുടെയും വാര്‍ത്തകള്‍ തുടരെ വരുന്നതുകൂടാതെ ഗതികെട്ട ജനം റേഷന്‍‌കട കൊള്ളയടിക്കുന്ന വാര്‍ത്തകള്‍ വരെ മധ്യപ്രദേശില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും വന്നു തുടങ്ങി. 

രാജാവ് നഗ്നനാണെന്ന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുമ്പോഴും ആ നഗ്നതയെ സ്തുതിക്കുന്നവരുടെ അടിമത്തവും ചങ്ങലയോടുള്ള പ്രണയവുമാണ് കൂടുതല്‍  അത്ഭുതപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതും.വാല്‍ക്കഷണം :-  നല്ല കാര്യത്തിനല്ലേ നോട്ട് മാറാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് പറയുന്നവരും പൗരബോധത്തിന്റെ ക്ലാസ് നയിക്കുന്നവരും ആ ക്യൂവിൽ നിന്ന് തിക്കിത്തിരക്കാതെ മാറി നിന്നിരുന്നെങ്കിൽ കാശിന് അത്യാവശ്യമുള്ളവർക്ക് ഉപകാരപ്പെട്ടേനേ...

2016, നവം 11

നമ്മുടെ സഹകരണ ബാങ്കുകളെ തകര്‍ക്കേണ്ടത് ആര്‍ക്ക്?
ന്യൂജെനറേഷന്‍ ബാങ്കുകള്‍ എന്ന പല അഭിനവ അറവുശാലകള്‍ക്കു പതിറ്റാണ്ടുകള്‍ക്കിപ്പുറവും കേരളത്തില്‍ അവര്‍ ഉദ്ദേശിച്ച രീതിയിലുള്ള ലോണ്‍ വിതരണ ടാര്‍ഗെറ്റ് തികയ്ക്കാന്‍ പറ്റാതെ പോയത് പ്രാധമിക സഹകരണ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി ഇവിടെ ഉണ്ടായിരുന്നതാണ്.

Image result for farmers suiciding in gujarat

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒക്കെ നാഷണലൈസ്ഡ് / ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ലോണ്‍ ലഭ്യത നിബന്ധനകള്‍ക്ക് പുറത്തു നിന്ന കര്‍ഷകരാണ് ആദ്യം സ്വകാര്യ ഉടമസ്ഥതയിലുള്ള  ന്യൂജെന്‍ ബാങ്കുകളുടെ കുടുക്കിലും പിന്നീട് കടം പലിശയുടെ ഗുണിതങ്ങളായുള്ള വളര്‍ച്ച മനസിലാക്കാനാവാതെ മരണക്കുടുക്കിലുമായി തൂങ്ങിയാടിയത്. 

                                         Image result for farmers suiciding in gujarat

കേരളത്തിലെ പ്രാധമിക സഹകരണ, കാര്‍ഷിക വികസന ബാങ്കുകളില്‍ നിന്നും കടമെടുത്ത ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നത്, നമ്മുടെ സഹകരണ മേഘലയുടെ മാനുഷിക മുഖവും അവ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമാണ് ചൂണ്ടി ക്കാണിക്കുന്നത്.

Image result for kerala cooperative bank

ഇന്ന്‍ 500 നോട്ട് നിരോധനം എന്ന നാടകത്തിന്റെ മറവില്‍ മുത്തൂറ്റിന്റെയും മണപ്പുറത്തിന്റെയും ഐസിഐസിഐ യുടെയും ഒക്കെ അച്ചാരം വാങ്ങിയാണ് സഹകരണ ബാങ്കുകള്‍ക്കെതിരായ നുണപ്രചരണവുമായി സങ്കികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഒരു കാര്യം കൂടി ഉറപ്പിക്കാം അദാനിയുടെയോ അംബാനിയുടെയോ 100% ഉടമസ്ഥതയില്‍ ഏതോ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട് അതിനായാണ് അഭിനവ ശിഖണ്ടികളെ ഇറക്കി സഹകരണ ബാങ്കുകള്‍ക്കെതിരായ പ്രചണ്ഡമായ നുണപ്രചരണം അഴിച്ചു വിടുന്നത്.


Image result for sbi reliance payment bankImage result for ambani's bank      Image result for ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും ഒരു ശതമാനം എങ്കിലും ഉപഭോക്താക്കളെ ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ എത്തിച്ച് അതിന്റെ ഉടമകളില്‍ നിന്നും മുന്‍‌കൂര്‍ പറഞ്ഞുറപ്പിച്ചിരിക്കുന്ന ക്വട്ടേഷന്‍ തുക വാങ്ങിയെടുക്കുക എന്ന ഉദ്ദേശമാണ് ഉള്ളി സുരയെപോലെയുള്ള നാലാംകിട  മുതല്‍ അവരെ വിലയ്ക്കുവാങ്ങി പാവകളിപ്പിക്കുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ വരെയുള്ള സകല ചാണക സങ്കികളുടെയും ഉദ്ദേശം.

                                    Image result for ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍

ആയിരക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം രാജ്യത്തിനകത്തു തന്നെ കണ്ടെത്തിയ മുത്തൂറ്റിനും സ്വിസ് ബാങ്ക് ലീക്സ് വഴി പുറത്തറിഞ്ഞ അംബാനിമാര്‍ മുതല്‍  മനോരമകുടുംബം വരെയുള്ളവരുടെയും മേല്‍ ഒരു ചെറു നടപടി പോലും എടുക്കാന്‍ ധൈര്യമില്ലാത്തവരാണ് കയ്യില്‍ ഏതാനും നോട്ടുകള്‍ ഉള്ളതിന്റെ പേരില്‍ നാട്ടിലെ സാധാരണ ജനത്തെ വെയിലത്ത് ക്യൂ നിറുത്തിയതും കള്ളപ്പണക്കാര്‍ എന്നു വിളിച്ച് അപമാനിച്ചതും.

Image result for bank ക്യൂImage result for bank ക്യൂ

രാജ്യത്തുടനീളം ഇന്നുവരെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പ്രാധമിക സഹകരണ സംഘം പോലും സ്ഥാപിക്കാനോ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം നടത്തി സഹായിക്കാനോ സാധിക്കാത്തവരാണ് ചിലരുടെ ക്വട്ടേഷനെടുത്ത് സഹകണ സംഘങ്ങളെ തകര്‍ക്കാന്‍ മുക്രയിട്ടു നോക്കുന്നത്. നമ്മുടെ സഹകരണ രംഗത്ത് ഷെയര്‍ വാങ്ങി മുതല്‍ മുടക്കിയവരും, നിക്ഷേപിച്ചവരും കടമെടുത്തവരുമായ മുഴുവന്‍ മാന്യ സഹകാരികളെയും കള്ളപ്പണക്കാര്‍ എന്ന്‍ അവരാണ് ആക്ഷേപിക്കുന്നത്. 

                          Image result for ernakulam district co operative bank ATM

രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് തന്നെ മാതൃകാപരം എന്നു പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ളതും അതിലുപരിയായി, പ്രാധമിക കാര്‍ഷിക ഉപകരണ, ഉത്പന്ന വിപണന കേന്ദ്രങ്ങള്‍മുതല്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, നെല്ല്, മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, പ്രോസസിങ്ങ് മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം ബ്രാന്റിങ്ങ്, വിപണനം, ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, മികച്ച സഹകരണ കോളജുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തിക ചലനാത്മകതയുടെ നാഡീഞരമ്പായി വര്‍ത്തിക്കുന്ന സഹകണ സ്ഥാപനങ്ങള്‍ക്കെതിരായി നട്ടാല്‍ കുരുക്കാത്ത നുണകളുമായി ആക്രമണം നടത്താന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഉന്നമിടുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നോ രണ്ടോ സഹകരണ ബാങ്കുകളെ മാത്രമല്ല. 

Image result for rubco logo Image result for Co-operative Institutions in KeralaImage result for Co-operative  in Kerala Image result for neethi medical store Image result for kerala dinesh foods Image result for cooperative handloom society

ഇന്നു കേരളം എത്തിനില്‍ക്കുന്ന രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം എന്ന കൊതിപ്പിക്കുന്ന സ്ഥാനത്തില്‍ അസൂയ പൂണ്ടവരുടെ കൊതിക്കറുവാണ് ആ അഭിമാനം തകര്‍ക്കാനുള്ള ശകുനികളുടെ ദുരാഗ്രഹമാണ് കഴിഞ്ഞ കുറേ കാലമായി സഹകരണ സംഘങ്ങള്‍ക്കെതിരായ അവരുടെ ഒളിപ്പോരിനു പിന്നില്‍. ഗുജറാത്തും ജാര്‍ഘണ്ഡും പോലുള്ള സങ്കി ഭൂരിപക്ഷ മേഘലകള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഘലകളും തകര്‍ക്കുവാന്‍ തങ്ങളാലാവുന്ന സകല ദ്രോഹവും ഇവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്നു കാണാം.

                                          Image result for farmers suiciding in gujarat

മാനവ വികസന സൂചികയില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളോടു പോലും കിടപിടിക്കുന്ന റെക്കോഡുകള്‍ സ്വന്തമായുള്ള കേരളത്തെ  സോമാലിയ എന്നു വിളിച്ചത് ഒരു നാക്കു പിഴ ആയിരുന്നില്ല എന്നും സോമാലിയ ആക്കുമെന്നുള്ള പ്രതിജ്ഞ ആയിരുന്നെന്നും മനസിലാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ  സങ്കി അജണ്ടകളെ തള്ളിക്കളഞ്ഞതുപോലെ  ഈ പുതിയ നിക്കത്തെ വെറുതെ തള്ളിക്കളഞ്ഞാല്‍ മാത്രം പോര, ഇനിയും മറ്റൊരു കള്ളക്കളിയുമായി കേരള ജനതയ്ക്ക് എതിരായി വരാന്‍ ഒരു ഗുജറാത്തി സങ്കിക്കും ധൈര്യം വരാത്ത വിധം മുഴുവന്‍ മലയാളികളും ഒന്നിച്ച് സകല ഊര്‍ജവും എടുത്ത് അവരെ പൊരുതി തോല്‍പ്പിക്കേണ്ടതുണ്ട്.2016, നവം 9

കള്ളപ്പണക്കാരന്റെ 500 ന്റെ നോട്ട്

ഇന്നു തോമസ് ഐസക്ക് പറഞ്ഞതു വിശ്വസിക്കാതെ അദ്ദേഹത്തെ പുശ്ചിച്ച് കമന്റിട്ട് 

മോദി ഏതോ വമ്പന്‍ കള്ളപ്പണക്കാരനെ ചൂണ്ടയിട്ട് പിടിച്ചു എന്നു തെറ്റിദ്ധരിക്കുന്നവര്‍ ഡിസംബര്‍ 30 വരെ ഇവിടൊക്കെ തന്നെ കാണണം.

മുംബായിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, 2004 ഇലും 2009 ഇലും ഏതാണ്ട് താഴെക്കൊടുത്തിരിക്കുന്ന വിധമുള്ള ഒരു നികുതി പരിഷ്കാര നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു അന്ന്‍ അത് സ്വീകരിച്ച സര്‍ക്കാര്‍ അതിന്റെ പ്രായോഗികത സംബന്ധിച്ച പഠനത്തിനായി വിവിധ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏല്‍പിച്ചു എന്നാണറിവ്.

താഴെ കൊടുത്ത വളരെ സരളമായ അഞ്ചു നിര്‍ദേശങ്ങളോടൊപ്പം അവ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുകൂടാതെ നടപ്പാക്കാനുള്ള വളരെ വിപുലമായ നടപടി നിര്‍ദേശങ്ങളും അവര്‍ നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. 

എന്നാല്‍ ആ നടപടി നിര്‍ദേശങ്ങള്‍ ഒന്നും നടപ്പാക്കാതെ പരിഷ്കരണ നിര്‍ദേശങ്ങളിലെ രണ്ടാം നമ്പര്‍ നിര്‍ദേശം, അതും ഭാഗികമായി മാത്രം നാടകീയമായി പ്രഖ്യാപിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചത്, അങ്ങിനെ ഉന്നത സാമ്പത്തിക വിദഗ്‌ദരുടെ സംഘടന തയ്യാറാക്കി മുന്നോട്ടു വെച്ച ഒരു മികച്ച നികുതി പരിഷ്കരണ നിര്‍ദേശത്തെ വികല പ്രയോഗത്തിലൂടെ തകര്‍ത്തു തരിപ്പണമാക്കിയ വങ്കത്തരമാണ് ഇന്നലെ രാത്രിയില്‍ ഇന്ത്യയില്‍ സംഭവിച്ചത്.

നിര്‍ദേശങ്ങള്‍

1.എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക 

2.1000,500,100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3.വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4.ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി 
ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 
2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1.പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2.നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3.പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4.പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ ഇല്ലാതാകും.

5.കള്ളനോട്ടുകൾ ഇല്ലാതാകും. (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് 
ലഭകാരമല്ലാത്തതിനാൽ)

6.ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. 
അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7.തിരഞ്ഞെടുപ്പ് ചെലവ് കുറയും.
രാഷ്ട്രിയം അഴിമതി മുക്തമാകും

8.ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9.വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം 
പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും
ഇല്ലാതാകും. 

11.ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12.ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന 
നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.


വാല്‍ കഷണം - ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ കോടികളുടെ കള്ളപ്പണം 1000 ന്റെ കെട്ടാക്കി സൂക്ഷിച്ച ബീജേപി ഇതര പാര്‍ട്ടികള്‍ക്കാണ് ഏറ്റവും വലിയ അടി കിട്ടിയത് ആ നോട്ടുകള്‍ എന്തു ചെയ്യും, ബീജേപിയാണെങ്കില്‍ ഈ പണി കൊടുക്കുന്നതിനു മുന്‍പ് തന്നെ തങ്ങളുടെ മുഴുവന്‍ കള്ളപ്പണവും 100 ഇന്റെ നോട്ടാക്കി സൂക്ഷിച്ചിട്ടുമുണ്ട്. അതായത് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബീജേപിക്കാര്‍ പുട്ടു തിന്നുമ്പോള്‍ മറ്റുള്ളവര്‍ പൊടി വാരി തിന്നേണ്ടി വരുമെന്നു സാരം.

2016, ഓഗ 18

മോദി ശ്രദ്ധതിരിക്കാന്‍ പടക്കമെറിയുമ്പോള്‍

സാധാരണ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ രാജ്യത്തിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളേയും നമുക്കു മുന്നിലുള്ള കൊതിപ്പിക്കുന്ന ലക്ഷ്യങ്ങളേയും പറ്റിയാണ് സംസാരിക്കുക 


എന്നാല്‍  ഭരണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും എടുത്തു പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ഗംഗാശുചീകരണത്തിനുള്‍പടെ ചിലവാക്കി എന്നു പറയുന്ന സഹസ്രകോടികള്‍ ജലരേഖകളായതും
രാജ്യത്ത് ജാതി മത വര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകക്ഷി എമ്പീമാര്‍ അടക്കം മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന തരത്തില്‍  പരാജയങ്ങള്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ അവയില്‍ നിന്നും ഒക്കെ ശ്രദ്ധ വഴിതെറ്റിക്കാന്‍ 


ഇന്ത്യ പോലെ മഹത്തായ ഒരു രാജ്യ തലവന്‍ തെരുവില്‍ മയിലെണ്ണ വില്‍ക്കുന്ന ലാടന്റെ  തന്ത്രം അനുസ്മരിപ്പിക്കുന്ന വിധം അന്താരാഷ്ട്ര തലത്തിലെ രാജ്യത്തിന്റെ യശസ്സും സമാധാന പ്രിയരുടെ രാജ്യം എന്ന അന്തസും തകര്‍ക്കുന്ന വിധം വാചോടാപം ചെയ്യുന്നത് എന്തു തരം നയതന്ത്രമാണോ ആവോ?


യുദ്ധവും ആഭ്യന്തര കലഹങ്ങളും ദരിദ്രമാക്കിയ 70 കളിലെ ഇന്ത്യയില്‍ നിന്നും ഇന്നത്തെ നിലയില്‍ രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ രാജ്യത്തെ നയിച്ചവര്‍ വളരെ അധികം അധ്വാനിച്ചിട്ടുണ്ട്, 


തങ്ങളുടെ ഭരണ പരാജയം ചര്‍ച്ചയാവാതിരിക്കാനുള്ള ചിലരുടെ കുറുക്കുവഴിയായി തീവ്ര ദേശീയത കത്തിച്ചെടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിച്ച് വീണ്ടും മറ്റൊരു യുദ്ധം അടിച്ചേല്‍പിച്ച് മറ്റൊരു ഇറാന്‍ / ഇറാക്ക് ആയിത്തീരുകയല്ല നമുക്ക് ആവശ്യം. 


പരസ്പര പോരും ആഭ്യന്തര യുദ്ധങ്ങളും മൂലം പട്ടിണിയില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നോക്കുക അതുപോലെ രാജ്യാതിര്‍ത്തിയില്‍ ഒരു കമ്പിവേലിയോ ചെൿപോസ്റ്റോ പോലും ഇല്ലാ​‍ത്ത സമാധാനവും സംതൃപ്തിയും നിറഞ്ഞ   സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളേയും!! 


ഏതു മാതൃക സ്വീകരിക്കണം എന്നു തീരുമാനിക്കുന്നതിലൂടെ ഭരണാധികാരിയുടെ സ്വന്തം രാജ്യത്തെ ജനങ്ങളോളുള്ള പ്രതിബദ്ധതയും വിവേചന ബുദ്ധിയും അളക്കാന്‍ സാധിക്കും.


ശത്രുവിന്റെ കാലാളിനെ വെട്ടിയെടുക്കാൻ വേണ്ടി സ്വന്തം മന്ത്രി യെ ബലി കൊടുക്കുന്ന വിഡ്ഢിയായ ചതുരംഗ കളിക്കാരന്റെ റോളിൽ ആണ് നമ്മുടെ പ്രധാന മന്ത്രി എന്ന് ഒരു പക്ഷെ കാലം തെളിയിക്കും .തദ്ദേശ വാസികളുടെ ഹിതം എതിരായാൽ കൂടി തന്ത്ര പരമായ കാശ്മീർ പ്രദേശം കൈ വിട്ടു പോകുക എന്നത് ഇന്ത്യക്കു ചിന്തിക്കാൻ കൂടി കഴിയില്ല . അതുകൊണ്ടാണ് കാശ്മീർ തങ്ങളുടെ ആഭ്യന്തര കാര്യം എന്ന നയം നാം പിന്തുടർന്നത് . നാം മറ്റാരുടെ കാര്യത്തിലും ഇടപെടില്ല , ആരും നമ്മുടെ കാര്യത്തിലും തല ഇടരുത് എന്ന ലളിതമായ നയം .


അതെ സമയം ബലൂചിസ്ഥാൻ എന്ന പ്രദേശത്തിന്റെ സ്വാതന്ത്ര്യ മോഹത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമ്പോൾ അതേ അർഹത തന്നെ കാശ്മീർ ജനതക്കും കൊടുക്കാൻ അന്താരാഷ്‌ട്ര വേദികളിൽ നമുക്ക് സമ്മർദ്ദം ഉണ്ടാകും . 


സൈനിക ശക്തിയിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിക്കാന്‍ നമുക്കാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല, ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് രണ്ടോ മൂന്നോ മാസത്തിനപ്പുറം നീണ്ടു നില്‍ക്കുകയുമില്ല.

എന്നാല്‍ ഒരു യുദ്ധത്തിനു തിരികൊളുത്തിയവര്‍ എന്ന നിലയില്‍ യുദ്ധം വരുത്തിവെയ്ക്കുന്ന പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ  കെടുതികളെയും സാമ്പത്തികം മുതല്‍ സഞ്ചാരം വരെയുള്ള വിവിധ രംഗങ്ങളില്‍ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള ഉപരോധങ്ങളെയും ആഗോള വല്‍കൃത സാമ്പത്തിക ക്രമം പിന്തുടരുന്ന ഒരു രാജ്യവും അതിജീവിക്കുക അത്ര എളുപ്പമല്ല


വലുപ്പത്തിലും സൈനിക ശക്തിയിലും തങ്ങളോട് താരതമ്യത്തിനു പോലും ഇല്ലാത്ത കുവൈത്തിനെ ആക്രമിക്കാന്‍ പോയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും കരുത്തരായ രാജ്യമായിരുന്നു ഇറാക്ക്. എന്നാല്‍ ഇന്നത്തെ ഇറാക്കില്‍ ഭൂരിഭാഗം പ്രദേശവും ലോകത്തെ ഏറ്റവും ക്രൂരന്മാരായ ISIS ഭീകരരുടെ നിയന്ത്രണത്തിലാണെന്നും, നമ്മുടെ ഇന്ത്യയിലും അവരുടെ ഇന്ത്യന്‍ പതിപ്പായ RSS തക്കം പാര്‍ത്ത് ഇരിപ്പുണ്ടെന്നും മറന്നുകൂടാ.


ഇന്നത്തെ ലോകത്തിന്റെ എല്ലാഭാഗത്തും അഭ്യസ്ത വിദ്യരായ വിദഗ്‌ധ തൊഴിലാളികള്‍ എന്ന നിലയില്‍ ഇന്നു അഭിമാന പുരസ്സരം തലയുയര്‍ത്തി കടന്നെത്തുന്ന ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരായ നമ്മള്‍ പകരം ഉപരോധങ്ങളും യുദ്ധജന്യമായ ദാരിദ്രവും നിമിത്തം അഭയാര്‍ഥികളായി പലായനം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടുന്നത് ബുദ്ധിയും നയചാതുരിയും ദേശസ്നേഹവും ജനങ്ങളോട് പ്രബുദ്ധതയും ഉള്ള ഓരോ ഭരണാധികാരിയുടെയും ഉത്തമ ലക്ഷണവും  ഉത്തരവാദിത്വവും ആണ്.