2018, മേയ് 11

ചാനല്‍ ചര്‍ച്ചകളിലെ വ്യാജ പ്രചരണങ്ങള്‍

ഇന്നുവരെ ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ ഒരു CPM നേതാവ് വസ്തുതാവിരുദ്ധമായ കാര്യമോ വ്യാജ പ്രചരണമോ നടത്തുന്നത് നാം കണ്ടിട്ടുണ്ടോ?
അവര്‍ക്ക് അവരുടേതായ സ്ഥാനവും അതിര്‍വരമ്പുകളും നിലപാടുകളുമുണ്ട്.

ഏതെങ്കിലുമൊരു BJP / RSS നേതാവ് സത്യം പറയുന്നത് നാം കേട്ടിട്ടുണ്ടോ? പലരുടെയും അസ്ഥിത്വം തന്നെ ചാനല്‍ ചര്‍ച്ചകളിലെ വ്യാജ പ്രചരണങ്ങള്‍ മാത്രമാണ് .

ഉദാഹരണത്തിനു സുരേന്ദ്രന്റെ രേഖകള്‍, ഉള്ളിക്കറി, ഗോപാലകൃഷ്ണന്റെ ഒട്ടകഇറച്ചി നിരോധനം, അമ്പലം കത്തിക്കല്‍, മോഹന്‍‌ദാസിന്റെ ലിങ്കുകള്‍, വൈരുധ്യാത്മക ഭൗതിക വാദം, പത്മകുമാറിന്റെ ഓക്സിജന്‍, കുമ്മനത്തിന്റെ ഞാന്‍ സുരക്ഷിതനാണ്, കണ്ണൂരിലെ ഫുട്ബോള്‍ മാച്ചിന്റെ ആഹ്ലാദ പ്രകടനം തുടങ്ങി ശോഭയുടെ മഞ്ഞള്‍കൃഷിയും ഇന്നലത്തെ ഹിന്ദി ക്ലാസും വരെ എണ്ണിയാലൊടുങ്ങാത്തത്ര വ്യാജ പ്രചരണങ്ങള്‍ ഒരുളുപ്പുമില്ലാതെ നടത്തുകയും നമ്മള്‍ അവയൊക്കെ പൊളിച്ചടുക്കുകയും ചെയ്തിട്ടുണ്ട്.ഇവര്‍ നുണ മാത്രം പറയുന്നവരാണെന്നു ഇത്രയധികം പ്രാവശ്യം തെളിഞ്ഞിട്ടും ഇവരെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിളിച്ചിരുത്തുന്ന മാധ്യമങ്ങള്‍ മലയാള സമൂഹത്തോട് ചെയ്യുന്നത് വലിയ തെറ്റാണ്, ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.

ചാനല്‍ മുതലാളിമാരോടൊരു ചോദ്യം നിങ്ങള്‍ ഇന്നു വാങ്ങിയ പാക്കറ്റ് പാല്‍ കേടായതാണെങ്കില്‍, മായം കലര്‍ന്നതാണെങ്കില്‍ നാളെ അതേ ബ്രാന്റിലുള്ള പാല്‍ നിങ്ങള്‍ വാങ്ങുമോ, നിങ്ങള്‍ ഇന്നു വാങ്ങിയ മുട്ട ചീമുട്ടയാണെങ്കില്‍ നാളെയും അതേ ബ്രാന്റിലുള്ള മുട്ട നിങ്ങളുടെ കുട്ടികള്‍ക്കായി വാങ്ങി നല്‍കുമോ?

ഉത്തരം ഇല്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് ഈ രാഷ്ട്രീയ ചീമുട്ടകളെ മലയാളി സമൂഹത്തിനു വീണ്ടും വീണ്ടും അത്താഴത്തിനു നല്‍കുന്നത്.? അവ ഈ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധവും വിഷകണങ്ങളും സഹിക്കാവുന്നതിനപ്പുറമായിക്കഴിഞ്ഞു ഇനിയെങ്കിലും. അവയെ ഒഴിവാക്കുക സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കുക പ്രോത്സാഹിപ്പിക്കുക.

സമൂഹത്തില്‍ നന്മയും സ്നേഹവും ബഹുമാനവും പുരോഗമനവും പ്രസരിക്കട്ടെ.