2020, ജൂലൈ 20

മലവെള്ളം ഇരമ്പിയെത്തുമ്പോൾ ചിറ കുത്തി പൊളിക്കാൻ നടക്കുന്നവർ

പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് മഴപെയ്തു വെള്ളം ഉയരുമ്പോൾ കുട്ടനാടൻ പാട ശേഖരങ്ങളിലെ കൃഷിക്കാർക്ക് മാത്രമല്ല നല്ലവരായ നാട്ടുകാർക്ക് മുഴുവൻ   ഹൃദയവേദനയാണ് പാടത്തിനു ചുറ്റുമുള്ള ചിറയിൽ എവിടെയെങ്കിലും മടവീണാൽ ആയിരക്കണിക്കിന് ഏക്കർ കൃഷി നശിച്ചുപോകും 

അതുകൊണ്ടു നാട്ടിലെ നല്ലവരായ ചെറുപ്പക്കാരെല്ലാം കിഴക്കൻ വെള്ളം വന്നു തുടങ്ങുമ്പോൾ മുതൽ ചിറകളിലെ ദുർബലമായതെന്നു തോന്നുന്നയിടങ്ങൾ എല്ലാം ഏരിയും  ചപ്പും ചെളിയും കുത്തി ബലപ്പെടുത്താനിറങ്ങും, രാത്രി മുഴുവൻ പാടവരമ്പുകൾ തോറും റോന്തു ചുറ്റും നാടിന്റെ വിള പെട്ട് പോകാതെ സംരക്ഷിക്കാൻ 

അതിനിടയിൽ ചില സാമൂഹ്യ ദ്രോഹികൾ ആരുമറിയാതെ മടപൊട്ടിച്ചു വിടും
  
മടവീണതറിഞ്ഞു നാട്ടുകാർ മുഴുവൻ അങ്ങോട്ടോടുകയും നല്ലവരായ ആളുകൾ ചേർന്ന് വീണ്ടും മടകെട്ടാൻ ശ്രമിക്കുകയും ചെയ്യും അങ്ങനെ ചെയ്യുന്നതിനിടയിൽ പലപ്പോഴും നാട്ടുകാരുടെ പ്രിയപ്പെട്ട നാടിനു വേണ്ടപ്പെട്ട നിരവധിയാളുകൾ ജീവൻ നൽകിയിട്ടുണ്ട് 

ആളുകൾ മടകെട്ടാൻ കയ്യിൽ കിട്ടിയ പണിയായുധങ്ങളെല്ലാമെടുത്തു പോകുമ്പോൾ മടപൊളിച്ച സാമൂഹ്യ ദ്രോഹികൾ വീടുകളിൽ കയറി വിലപിടിപ്പുള്ളതൊക്കെ മോഷ്ടിച്ച് കടന്നു കളയും

ഇന്നിപ്പോൾ കൊറോണാ വൈറസെന്ന മലവെള്ളം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുകയാണ് അതിനെതിരെ പ്രതിരോധത്തിന്റെ ചിറ ബലപ്പെടുത്താനും മടവീഴാതെ കാക്കാനും മട തള്ളിപ്പോകുന്നിടത്തു വീണ്ടും ചിറകെട്ടാനും അങ്ങിനെ കേരളത്തിലെ ഓരോ മനുഷ്യന്റെയും ജീവിതം കൊറോണയുടെ പ്രളയത്തിൽ നിന്നും രക്ഷിച്ചെടുക്കാനും  അഹോരാത്രം  പരിശ്രമിക്കുകയാണ് മുഖ്യമന്ത്രിയുടെയും ശൈലജ ടീച്ചറിന്റെയും നേതൃത്വത്തിൽ  കേരള സർക്കാരും  ആരോഗ്യ പ്രവർത്തകരും ഇവിടുത്തെ നല്ലവരായ ഓരോ കേരളീയരും 

അതേസമയം ഇരുളിന്റെ മറവിൽ മട കുത്തിപ്പൊളിക്കുന്ന കള്ളന്മാരെപ്പോലെ എങ്ങനെയും കേരളത്തിൽ പരമാവധി രോഗവ്യാപനമുണ്ടാക്കാൻ ശ്രമിക്കുകയാണ് മരണത്തിന്റെ വ്യാപാരികളായ കോൺഗ്രസുകാർ,


അവരുടെ ലക്‌ഷ്യം മരണം വിതച്ചു ഭരണം പിടിക്കുകയെന്നതാണ്.

കഴിഞ്ഞ നാലുവർഷമായി കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ വിറളി പിടിച്ചു നടക്കുകയാണ് കോൺഗ്രസുകാർ 
അടുത്ത ഒരു തവണകൂടി കേരളത്തിൽ ഭരണം കിട്ടിയില്ലെങ്കിൽ ഇവിടെ കോൺഗ്രസ് പാർട്ടി തന്നെ ഇല്ലാതാവുമെന്ന ഭയം മൂലം എങ്ങനെയും നാട്ടിൽ കുഴപ്പം സൃഷ്ട്ടിച്ചു അത് സർക്കാരിന്റെ പരാജയമാണെന്ന് പ്രചരിപ്പിക്കാൻ സർവ ശക്തിയുമെടുത്ത് ശ്രമിക്കുകയാണവർ 

അതേസമയം കോൺഗ്രസുകാർ കുത്തിപ്പൊളിക്കുന്ന കോവിഡ് പ്രതിരോധത്തിന്റെ ചിറകൾ പുനസ്ഥാപിക്കുവാൻ ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകി അവരോടൊപ്പം പരിശ്രമിക്കുകയാണ് കേരളത്തിലെ CPM നേതൃത്വം നൽകുന്ന  പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡിനെ മാത്രം നേരിടേണ്ടി വരുമ്പോൾ  കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡിനൊപ്പം കോൺഗ്രസിനെക്കൂടി നേരിടേണ്ട ദുരവസ്ഥയാണ് നിലനിൽക്കുന്നത് 

എന്നിട്ടും നിലവിൽ ഏറ്റവും മികച്ച തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതും രോഗവ്യാപന തോതും മരണ നിരക്കും കുറച്ചു നിർത്തുന്ന കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും അവരെ ഏകോപിപ്പിക്കുന്ന ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു 

ഇതിനിടയിലാണ് എവിടുന്നോ കിട്ടിയ ചില വീഡിയോ ക്ലിപ്പുകളുമായി, കേരളത്തിലെ സ്തുത്യർഹമായ സേവനം നടത്തുന്ന  സർക്കാർ  മെഡിക്കൽ കോളേജുകളെ  അപകീർത്തിപ്പെടുത്താൻ മനോരമയുടെ നേതൃത്വത്തിൽ ചില ദുഷ്ട മാധ്യമങ്ങൾ വ്യാജ വാർത്തകളുമായി ഇറങ്ങിയിരിക്കുന്നത് 

അവരുടെ വാർത്ത നുണയാണെന്ന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുമ്പോൾ തൊണ്ടിയടക്കം പിടിക്കപ്പെട്ടവന്റെ ജാള്യതയോടെ ക്ഷമാപണം നടത്തുന്നതിൽ പോലും മറ്റൊരു നുണ തിരുകി കയറ്റുന്ന നെറികെട്ട മാധ്യമ പ്രവർത്തനമാണ് അവർ നടത്തുന്നത് 

No photo description available.

ലോകത്തെമ്പാടും കോവിഡ് മഹാമാരിയോട് പടപൊരുതുന്ന മറ്റൊരു സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഇതുപോലെ നെറികെട്ട ആളുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല 

കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ കേരള മോഡൽ രണ്ടു തരത്തിലും ലോകത്താകമാനം ചർച്ചയാകേണ്ടതുണ്ട് 

1) കൊറോണ വൈറസിനെ പരമാവധി തടുത്തു നിർത്തിയ കേരളത്തിലെ ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും മോഡലും 

2) സ്വന്തം നാട്ടുകാർ കോവിഡ് ബാധിച്ചു മരിക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്ത കോൺഗ്രസ് മോഡലും 

2 അഭിപ്രായ(ങ്ങള്‍):

സുഗുണൻ പറഞ്ഞു...

നല്ല എഴുത്ത് ഇഷ്ടമായി

ഓലപ്പീപ്പി ശൈബർ വിങ് പറഞ്ഞു...

ഞങ്ങൾ ഉസ്മാനോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട് കിട്ടിയാൽ അവിശ്വാസം കൊണ്ട് വന്ന് സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കും