2019, സെപ്റ്റം 29

ചെന്നിത്തലയുടെ ബൂമറാങ് - തലവെച്ച കേരളത്തിലെ ബിജെപിക്ക് ഗുരുതര പരിക്ക്



ശബരിമല വിഷയത്തിൽ ബിജെപി കളിച്ച സകല കള്ളക്കളികളും  അവർക്കു ബൂമറാങ്ങായി തിരികെ കൊള്ളുകയാണ്. സർക്കാരിനെ വെട്ടിലാക്കാൻ ഒരു പ്രത്യേക രീതിയിൽ വന്ന വിധി മുതൽ ഓർഡിനൻസ് ഇറക്കുമെന്നു പറഞ്ഞു വഞ്ചിച്ചതുവരെയുള്ള വിഷയത്തിലെ നാൾവഴികൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന വിവരമുള്ള കേരളത്തിലെ അയ്യപ്പഭക്തർ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു അതുകൊണ്ടാണ് 2016 ഇൽ ബിജെപി പാലായിൽ നേടിയ വോട്ടിന്റെ മുപ്പതു ശതമാനത്തോളം വോട്ടുകൾ അവർക്കു ഇത്തവണ നഷ്ടമായത്.  



അതുപോലെ സമാനമായ വളരെ ദുർഘടം പിടിച്ച മരട് ഫ്ലാറ്റ്  വിഷയവും പിറവം പള്ളിവിഷയവും ഏറ്റവും സംയമനത്തോടെ സുപ്രിം കോടതി വിധികൾ നടപ്പിലാക്കുവാൻ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനകിയ സർക്കാർ കാണിച്ച ആർജവവും തന്മയത്വവും പൊതു സമൂഹം ഒന്നാകെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് അതിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ് ജോസഫും പിസി ജോര്ജും ഇടതുപക്ഷത്തു നിന്നിരുന്ന സമയത്തു പോലും ഇളക്കം തട്ടാത്ത പാലാ ഇക്കുറി ഇടതുപക്ഷത്തിന് ചരിത്ര വിജയം നൽകിയത്‌  



പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഭവന രഹിതർക്കുള്ള ലൈഫ് പദ്ധതിക്കും ഏറ്റവും കുറവ് ഗുണഫോക്താക്കളുള്ള ഒരു മണ്ഡലമായിരുന്നു പാലാ, അവിടെ പോലും മറ്റു മണ്ഡലങ്ങളിൽ വലിയ തോതിൽ  നടപ്പാക്കിയ ഈ പദ്ധതികളും പൊതു വിദ്യാഭ്യാസരംഗം നവീകരണത്തിന് സവീകരിച്ച വലിയ ശ്രദ്ധയും ആരോഗ്യരംഗത്തെയും വൈദ്യുതി വിതരണ രംഗത്തെയും വലിയ തോതിലുള്ള ആധുനിക വൽക്കരണവും കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള അടിസ്ഥാന വികസന പദ്ധതികളും  വലിയ തോതിൽ സ്വാധിനം ചെലുത്തിയെങ്കിൽ  വികസനപ്രവർത്തനങ്ങൾ  നേരിട്ട് അനുഭവിക്കുന്ന മണ്ഡലങ്ങളിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന പിന്തുണ പതിന്മടങ്ങായി ലഭിക്കുമെന്ന് നിശ്ചയം - 

മൂന്ന് വര്ഷം

രണ്ട് പ്രളയം !!

കേന്ദ്രത്തിന്റെ കടുത്ത  അവഗണന !! എന്നിട്ടും 
ഇവിടെ ഒരു സംസ്ഥാനം ആരോഗ്യരംഗത്തും, വിദ്യാഭാസ രംഗത്തും  രാജ്യത്തു ഒന്നാം സ്ഥാനത്തു നിൽക്കുന്നു രാജ്യവ്യാപകമായ സാമ്പത്തിക മാന്ദ്യത്തെ മികച്ച ധനകാര്യ മാനേജുമെന്റുകൊണ്ട് പ്രതിരോധിക്കുന്നു 
മുൻ സർക്കാർ ഉപേക്ഷിച്ച കൂടംകുളം ഇടമൺ കൊച്ചി  500 മെഗാവാട്ട് പവർ ഹൈവേ,  ഗെയിൽ പൈപ്പ് ലൈൻ, ദേശീയ റോഡു വികസനത്തിനുള്ള  സ്ഥലമെടുപ്പു പൂർത്തിയാക്കി ,ദാരിദ്യം അനുഭവിക്കുന്ന  ജനങ്ങൾക്ക് പാർപ്പിടം ,ക്ഷേമപെൻഷൻ, ഹൈടെക് സ്കൂളുകൾ..... അങ്ങനെ അങ്ങനെ  വാക്കുകൾ പാലിക്കാനുള്ളതാണ് 



പാലാ ഒരു അടിസ്ഥാന ശിലയായി നിർത്തി നിലവിലെ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ ഭാവിയിലെ ലാവണമാകാനുള്ള പാർട്ടിയും പണം കൊടുത്താൽ എന്ത് നെറികേടും പ്രചരിപ്പിക്കുന്ന ചില മാധ്യമ മാഫിയകളും  ചേർന്ന് നടത്തിയ ഗുഡാലോചനയുടെ ബാബേൽ ഗോപുരങ്ങൾ  പാലായിലെ പ്രബുദ്ധരായ ജനങ്ങൾ കല്ലോട് കല്ല് ശേഷിപ്പിക്കാതെ ഇടിച്ചു നിരത്തികളഞ്ഞു. 

Related image

അതിന്റെ ഷോക്കിൽ നിന്നും  അവർ ഇതുവരെ മുക്തരായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ്  കഴിഞ്ഞ രണ്ട് ദിവസമായി രമേശ് ചെന്നിത്തലയും മനോരമയും ഏഷ്യാനെറ്റും കാണിക്കുന്ന സ്ഥലജല വിഭ്രാന്തി. 




ഈ ഗുഡാലോചന പദ്ധതി കാണിച്ചു വിശ്വസിപ്പിച്ചു പണം വാങ്ങിയ ഗോസായിമാരോട് ഇനിയെന്ത് സമാധാനം പറയുമെന്ന ഉത്ക്കണ്ഠയും  കേരളത്തിലെ ഇടതുപക്ഷ ജനകിയ സർക്കാരിനെതിരെ ഇനിയെന്ത് മലം വാരിയെറിയുമെന്നും ഏതു തരത്തിലുള്ള നുണപ്രചാരണം നടത്തുമെന്നുമുള്ള ആധിയും അവരെ അലട്ടുന്നുണ്ടാവാം 



കോലീബിസു സഖ്യത്തിന്റേതു ഗംഭീരമായ പ്ലാനിങ്ങായിരുന്നു.


6 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളപ്പോൾ കഴിഞ്ഞ 50 വർഷത്തിലധികമായി UDF കോട്ടയായിരുന്ന, പാർലമെന്റ് തിരഞ്ഞെടുപ്പിൽ UDF നു 34,000 വോട്ട് ലീഡ് നൽകിയ പാലായിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുക 20,000 വോട്ട് ഭൂരിപക്ഷത്തിൽ എങ്കിലും ജയിക്കുക. എന്നിട്ട് അതുപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരേ വലിയ ജനരോഷം ഉണ്ടെന്നു വിലയ്ക്കെടുത്ത മാധ്യമങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ പ്രചണ്ഡമായ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെ എങ്കിലും വിജയിക്കുക.


പക്ഷേ ചതി തിരിച്ചറിഞ്ഞ പാലായിലെ പ്രബുദ്ധരായ ജനങ്ങൾ കോലീബിസു സഖ്യക്കാരുടെ പ്ലാൻ വലിച്ചു കീറി മീനച്ചിലാറ്റിൽ ഒഴുക്കി. കേരളത്തിലെ ഇടതുപക്ഷ ജനകീയ സർക്കാരിനും ക്യാപ്റ്റൻ പിണറായിക്കും ചരിത്ര വിജയം നൽകി. ചെന്നിത്തലയുടെ അധോലോക സംഘത്തെ പൂഞ്ഞാർ വഴി ഓടിച്ചു.


ഇടതുപക്ഷ ജനകീയ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ മികവോടെ തുടരുവാൻ കൂടുതൽ കരുത്ത് നൽകി. ഇനി വരുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളിലെ ജനങ്ങൾക്കു കൃത്യമായ സന്ദേശം നൽകി.


ആ സന്ദേശം കേരളം ജനതയൊന്നാകെ ഏറ്റെടുക്കുകയാണ്  നെഞ്ചിലേറ്റുകയാണ്.



കേരളത്തിന്റെ തനതായ സാംസ്‌കാരിക ഔന്നത്യത്തെ, സ്നേഹത്തെ, സൗഹാർദത്തെ, പരസ്പരമുള്ള കരുതലിനെ തകർത്തു ഭിന്നിപ്പിന്റെ വിഷം ചൊരിയാനെത്തുന്ന - വെറുപ്പിന്റെ, ഇരുട്ടിന്റെ, രക്തരൂക്ഷിത കലാപങ്ങളുടെ ആസൂത്രകർക്കു പിണിയാളുകളായി പ്രവർത്തിക്കുന്നവർക്കും അവർക്കു പരവതാനി വിരിക്കുന്നവർക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രസ്താവിക്കുവാൻ,  

മാനവ സ്നേഹത്തിന്റെ, പരസ്പര കരുതലിന്റെ, നേരിന്റെ, നെറിയുടെ  ചെമ്പതാക വാനിലുയർത്തി പിടിക്കുവാൻ കേരള ജനത ഒറ്റകെട്ടായി മുന്നോട്ടു വരികയാണ്