2019, ഏപ്രി 7

മെഡിക്കൽ കോളജ്​ കോഴവിവാദത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം.



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി.​ജെ.​പി​യെ  പി​ടി​ച്ചു​കു​ലു​ക്കി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.


സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ള്‍ക്ക് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ലി‍​െൻറ അം​ഗീ​കാ​രം വാ​ങ്ങി​ന​ൽ​കാ​ൻ ബി.​ജെ.​പി നേ​താ​ക്ക​ള്‍ കോ​ഴ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം



കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​പ്പോ​ൾ നി​യോ​ഗി​ച്ച പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ബീജേപി നേ​തൃ​ത്വം വെ​ട്ടി​ലാ​യ​ത്. 

റി​പ്പോ​ർ​ട്ട്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ചോ​ർ​ത്തി​ന​ൽ​കി​യ​തു​മാ​യി ചി​ല​ർ​ക്കെ​തി​രെ പാ​ർ​ട്ടി​ത​ല​ത്തി​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​മു​ണ്ടാ​യി ഇ​തി​നെ തു​ട​ർ​ന്ന്​ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി. സംസ്ഥാന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ള്‍പ്പെ​ടാ​ത്ത അ​ഴി​മ​തി ആ​യ​തി​നാ​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷിക്കണ​മെ​ന്ന ശി​പാ‍ർ​ശ​യോ​ടെ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്, ഒ​രു മാ​സം മു​മ്പാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. 


അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ച്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​തി​പ​ക്ഷ​ നേ​താ​വിൻെറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം സൊസ്ഥാനത്തു ഗ്രൂപ്പുപോരില്‍ വലയുന്ന ബി.​ജെ.​പി​ക്ക് വലിയ​ ത​ല​വേ​ദ​ന​യാ​യിട്ടുണ്ട്. 


സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മറ്റും വലിയ തിരിച്ചടിയും അവഹേളനവും നേരിട്ട നായര്‍ കോക്കസ് ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ച് പകരം വീട്ടുമെന്ന ആശങ്കയിലാണ് മുരളീധരന്‍ ഗ്രൂപ്പും ആറെസ്സെസും.

2019, ഏപ്രി 2

തല്ലുകൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും

അങ്ങനെ ഒരിക്കല്‍ കൂടി സുകുമാരന്‍ നായര്‍ തന്റെ പക്ഷം ഏതാണെന്നു വ്യക്തമാക്കിയിരിക്കയാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പു തന്നെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രവചനം ഇതോടെ നിവൃത്തിയായി.

Image may contain: 3 people, people standing

വെയിലുകൊണ്ടതും കേസില്‍ പെട്ടതും ബീജേപിക്കാര്‍ - ഇലക്ഷന്‍ അടുത്തപ്പോള്‍ സുകുമാരന്‍ നായരുടെ ജാതി സംഘടനയുടെ പരിപൂര്‍ണ്ണ പിന്തുണ പീതാമ്പരക്കുറുപ്പും ശശിതരൂരും നയിക്കുന്ന യൂഡിയെഫിന്.

ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ ഭയ്യാജി ജോഷിയടക്കമുള്ള ആറെസ്സെസ് നേതൃത്വത്തിന്റെ നിലപാടുകള്‍ തള്ളിക്കൊണ്ട് പന്തളം രാജകുടുംബത്തിന്റെയും സുകുമാരന്‍ നായരുടെയും പിന്നാലെ എലികളെപ്പോലെ പോയി ശബരിമലയിലും നാടാകെയും കലാപം നടത്താന്‍ ശ്രമിച്ച് കുടുക്കിലായ കേരളത്തിലെ ബീജേപ്പിക്കാരെ ധര്‍മ്മസങ്കടത്തിലാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പടുത്തപ്പോള്‍ സുകുമാരന്‍ നായരുടെ മലക്കം മറിച്ചീല്‍. 

മുന്‍പ് സൂര്യനെല്ലിക്കേസില്‍ പെട്ട കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ രക്ഷിക്കാനും ഇതുപോലൊരു പൂഴിക്കടകനുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

ഇതോടെ ഇപ്പോഴും ജാമ്യം ലഭിക്കാതെ സംസ്ഥാനത്തുടനീളമുള്ള സബ്‌ജയിലുകളില്‍ റിമാന്റില്‍ കഴിയുന്ന വിവിധ സമുദായക്കാരായ രണ്ടായിരത്തോളം ആറെസ്സെസ് പ്രവര്‍ത്തകരുടെ വിട്ടുകാരോടും ജാമ്യം ലഭിച്ചിട്ടും  സ്വന്തം നിലയ്ക്ക് കേസുനടത്തേണ്ടി വന്ന ആയിരക്കണക്കിനു സങ്കമിത്രങ്ങളോടും എടപ്പാള്‍ പോലീസ് സ്റ്റേഷനില്‍ ഇരുന്നു തുരുമ്പു പിടിക്കുന്ന ലക്ഷക്കണക്കിനു രൂപ വിലവരുന്ന ബൈക്കുകളുടെ ഉടമകളോടും എന്തു സമാധാനം പറയും എന്ന ആശങ്കയിലാണ് കേരളത്തിലെ ബീജേപി നേതൃത്വം.

പത്തനം തിട്ട സീറ്റില്‍ പന്തളം രാജാവ് ശശിക്കോ ശ്രീധരന്‍ പിള്ളയ്ക്കോ മത്സരിക്കാന്‍ അവസരം നല്‍കണം എന്ന സുകുമാരന്‍ നായരുടെ കല്‍പന അനുസരിക്കാതെ പിന്നോക്ക സമുദായക്കാരനും ആദ്യദിവസങ്ങളില്‍ ചരിത്ര പരമായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും പിന്നീട് സുവര്‍ണാവസരം ശ്രീധരന്‍ പിള്ള മാത്രമായി മുതലെടുക്കും എന്നു കരുതി കലാപശ്രമം ഹൈജാക് ചെയ്ത സുരേന്ദ്രനു സീറ്റു കൊടുത്തതാണ് സുകുമാരന്‍ നായര്‍ ഇപ്പോള്‍ പ്രകോപിതനാകാന്‍ കാരണം

സുകുമാരന്‍ നായര്‍കൂടി തിരഞ്ഞെടുപ്പുസമയത്ത് യൂഡിയെഫ് പക്ഷത്തേക്ക് തിരിച്ചു പോയതോടെ ഇപ്രാവശ്യം കേരളത്തില്‍ ബീജേപിയുടെ സ്ഥാനാര്‍ഥികള്‍ പലരും കെട്ടിവെച്ച പണം പോലും തിരിച്ചു പിടിക്കുമെന്നുറപ്പില്ലാതായി. 

വെള്ളാപ്പള്ളിയുടെ കൂടി പിന്തുണയുണ്ടായിരുന്ന കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ നേടിയ വോട്ടുവിഹിതത്തേക്കാള്‍ ഇത്തവണ വോട്ടു വിഹിതം ഉയര്‍ത്തണം എന്ന അമിത് ഷായുടെ കര്‍ശന നിര്‍ദേശം എങ്ങിനെ എത്തിപ്പിടിക്കും എന്ന ആശങ്കയില്‍ കഴിയുന്ന ബീജേപി നേതാക്കള്‍ക്ക് ബീഡീജേയെസില്‍ നിന്നും പ്രമുഖ വിഭാഗം പിളര്‍ന്നു മാറിയതും സുകുമാരന്‍ നായരുടെ യൂഡിയെഫ് പിന്തുണയും നല്‍കിയിരിക്കുന്നത് ഹൈവോള്‍ട്ടേജ് ഷോക്കാണ്.

തിരുവനന്തപുറത്തെ മെഡിക്കല്‍ കോളജു കോഴ വിവാദം പുറത്തായ സമയം മുതല്‍ വിഭാഗീയത അതിന്റെ മൂര്‍ധന്യത്തില്‍ നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ വരെയെത്തിയ ബീജേപി കേരള ഘടകം,  സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത ശകാരം ഏറ്റുവാങ്ങേണ്ടി വന്ന ശ്രീധരന്‍ പിള്ള സുകുമാരന്‍ നായരുമായിച്ചേര്‍ന്നു നടത്തിയ പൂഴിക്കടകനില്‍  അമ്പരന്നു നില്‍ക്കുകയാണ്. 

തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാന്‍ ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ തിരികെ എത്തിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനു ഒന്നോ രണ്ടോ ദിവസം മുന്‍പ് ശ്രീധരന്‍ പിള്ള സുകുമാരന്‍ നായര്‍ വഴി യൂഡിയെഫ് ക്യാമ്പിലെത്തും എന്ന ഊഹാപോഹങ്ങള്‍ തെക്കന്‍ ജില്ലകളിലെ ആറെസ്സെസ് ശാഖകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്. 

അങ്ങനെ വന്നാല്‍ അണികള്‍ കൂടെ പോകാതിരിക്കാന്‍ പണ വാഗ്ദാനം മുതല്‍ ഹര്‍ത്താല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി മുങ്ങി നടക്കുന്നവരെ  പോലീസിനു കാട്ടിക്കൊടുക്കുമെന്നുള്ള ഭീഷണികള്‍ വരെ ഉയര്‍ത്തി ഓരോ ശാഖകളിലും പ്രത്യേക ബൈഠക്കുകള്‍ നടത്തുകയാണ് ആറെസ്സെസ് ജില്ലാ പ്രചാരകുമാര്‍.