2020, ഓഗ 4

ഉളുപ്പില്ലായ്മയുടെ രാഷ്ട്രീയ രൂപമാണ് അവശിഷ്ട കോൺഗ്രസ്.

പാവം സങ്കികൾ രഥയാത്ര നടത്തി 
കലാപങ്ങൾ നടത്തി അയോധ്യയിൽ നിന്നും യഥാർത്ഥ സന്യാസിമാരെ ഓടിച്ചുവിട്ടു 
നൂറു കണക്കിന് ഗുണ്ടകളെ അയോധ്യയിൽ എത്തിച്ചു വര്ഷങ്ങളോളം  തീറ്റിപ്പോറ്റി 
ശിലാന്യാസ നടത്തി 
പള്ളി പൊളിച്ചു
ബോംബെയിലും ഗുജറാത്തിലും ഉത്തരേന്ത്യയിൽ എമ്പാടും കലാപങ്ങൾ നടത്തി 
പതിറ്റാണ്ടുകൾ സുപ്രീംകോടതിയിൽ കേസ് നടത്തി

INDIA India, Babri Masjid demolition "planned by Hindu party"

അവസാനം പള്ളിപൊളിച്ചയിടത്തു അമ്പലം പണിയാൻ ചെന്നപ്പോൾ അലക്കിത്തേച്ച ഖദറും ഇട്ടു കോൺഗ്രസ് നേതാക്കൾ മുന്നിൽ കയറിനിന്നു പറയുകയാണ് പള്ളി പൊളിക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തത് ഞങ്ങളാണ് അതുകൊണ്ടു ആദ്യ കല്ലിടാനുള്ള അവകാശം കോൺഗ്രസിനാണ് അമ്പലം പണിയുടെ എല്ലാ ക്രെഡിറ്റും കോൺഗ്രസിനുള്ളതാണെന്നു 

Image may contain: 9 people, people sitting and food

ഇതുകണ്ട് അന്തംവിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന സങ്കികളെ കാണുമ്പോൾ ചിരിക്കണോ അതോ സഹതപിക്കണോ എന്ന് ആശയക്കുഴപ്പത്തിലാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾ 

പഴമക്കാർ പറയുന്നത് കോൺഗ്രസുകാരുടെ  ഇപ്പണിയിൽ അവർക്കു അത്ഭുതമൊന്നുമില്ല എന്നാണു, 

കാരണം 

നൂറ്റാണ്ടിലധികം നീണ്ട സ്വാതന്ത്യ സമരകാലത്ത് ബ്രിടീഷ് സാമ്രാജ്യത്തോടും അവരുടെ സാമന്ത രാജാക്കന്മാരോടും നാടുവാഴികളോടും ഭൂപ്രഭുക്കന്മാരോടും ഏറ്റുമുട്ടിയും നിരന്തരം സമരം ചെയ്തും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയും പോരാടിയ യഥാർത്ഥ സ്വാതന്ത്ര്യ സമര പോരാളികളെ പിന്തള്ളിക്കൊണ്ടു  സ്വാതന്ത്ര്യ സമരം വിജയത്തോട് അടുത്തപ്പോൾ സൂത്രത്തിൽ കോൺഗ്രസിൽ നുഴഞ്ഞു കയറിയ അട്ടം പരതികളുടെയും ഭൂപ്രഭുക്കളുടെയും പിന്മുറക്കാരാണ് ഇന്നത്തെ അവശിഷ്ട കോൺഗ്രസിന്റെ നേതാക്കൾ 

അങ്ങനെ നുഴഞ്ഞു കയറിയ കൗശലക്കാർ സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ അവരുടെ സ്വത്തുക്കളും  ഭരണതലത്തിലെ സ്ഥാനമാനങ്ങളും കൈക്കലാക്കിയപ്പോൾ പല യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളും തമസ്കരിക്കപ്പെടുകയും അക്കാലത്തു  സ്വകാര്യ ബാങ്ക് നടത്തി പൊട്ടിച്ചു  പാവപ്പെട്ട നാട്ടുകാരുടെ വലിയ തുക കവർന്നെടുത്തതിന് തുറുങ്കിലടയ്ക്കപ്പെട്ട കണ്ടത്തിൽ വറുഗീസ് മാപ്ലയും മാമ്മൻ മാപ്ലയുമൊക്കെ സ്വാതന്ത്ര്യ സമരത്തിൽ ജയിൽവാസമനുഭവിച്ച വീര ഇതിഹാസ പുരുഷന്മാരായി വാഴ്ത്തപ്പെടുന്നതുമൊക്കെ നമ്മുടെ മുൻ തലമുറ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്  

ഇനി അടുത്തതായി ഇങ്ങനെ സംഭവിക്കാൻ പോകുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലാണ് 

അടുത്ത നാലോ അഞ്ചോ മാസങ്ങൾകൂടി കഴിയുമ്പോൾ കേരളത്തിലെ കൊറോണാ വ്യാപനത്തോത് നാമമാത്രമായ സ്ഥിതിയിലേക്ക് വീണ്ടും പിടിച്ചുകെട്ടപ്പെടും ജനജീവിതം സാധാരണ നിലയിലാകും 

അതോടെ ഇപ്പോൾ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിപ്പിക്കുന്നതും ക്വറന്റൈൻ കേന്ദ്രങ്ങൾ വൃത്തിയാക്കുന്നതും  മുതൽ മൃതദേഹം സംസ്കരിക്കുന്നതിനു വരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും സഹകരണവും നൽകി പ്രവർത്തിച്ച DYFI പോലെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങളെ തമസ്കരിച്ചുകൊണ്ടും ഈ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രി സഖാവ് ശൈലജ ടീച്ചറിനെയും കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടും  ആദ്യ ദിവസം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാനും നാട്ടിൽ പരമാവധി രോഗവ്യാപനം ഉണ്ടാക്കാനും അവരാലാവുന്നതെല്ലാം ചെയ്ത മരണത്തിന്റെ വ്യാപാരികളായ കോൺഗ്രസുകാർ ഉടയാത്ത ഖദറും വലിച്ചുകയറ്റി വെളുക്കെ  ചിരിച്ചു  നിങ്ങളുടെ മുന്നിലെത്തും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത് ചാണ്ടിയും കെ മുരളീധരനും മുല്ലപ്പള്ളിയും ചെന്നിത്തലയുമാണെന്നു മനോരമ ഏഷ്യാനെറ്റ് തുടങ്ങിയ പിണ്ടിക്കേറ്റ് മാധ്യമങ്ങൾ വഴി പ്രചണ്ഡമായ പ്രചാരവേലകൾ നടത്തും 

കാരണം നിലവിലെ അവശിഷ്ട കോൺഗ്രസിന്റെ  ഇന്നലകളും ഇന്നുകളും നാളെകളും ഇത്തരം എട്ടുകാലി മമ്മൂഞ്ഞിത്തരത്തിന്റെ  മകുടോദാഹരണങ്ങളാണ് 

സാമ്യമില്ലാത്ത ചർമ്മബലത്തിന്റെയും 
 സീമാതീതമായ ഉളുപ്പില്ലായ്മയുടെയും രാഷ്ട്രീയ രൂപമാണ് കോൺഗ്രസ്.