2014, ജനു 21

കറുത്തു പിടച്ച മലബാറികള്‍കുമാര്‍ ബിസ്വാസ് തമാശ പറഞ്ഞതാണെന്നാണ് ചില നാണംകെട്ട "നായിന്റെ മക്കള്‍" സമാശ്വസിപ്പിക്കുന്നത് . 
ഇവനൊക്കെ പൊട്ടിയും അളിഞ്ഞും കിടക്കുമ്പോള്‍ നേഴ്സുമാര്‍ മാലാഖമാരും യധാര്‍ഥ സിസ്റ്റര്‍മാരും ആണ്, 
                                      


അസുഖം മാറിക്കഴിയുമ്പോള്‍ അതേ നേഴ്സുമാര്‍ തന്നെ ഇവനൊക്കെ കറുത്തു പിടച്ച മലബാറികളായി തോന്നും. അവര്‍ സുന്ദരികളാണെങ്കില്‍ വികാരം തോന്നുമത്രേ ഇവനെയൊക്കെ ആം ആദ്മി എന്നല്ല മാമാ ആദ്മി എന്നാണ് വിളിക്കെണ്ടത്.

1000 രൂപ തരാം കുമാരാ.. ആം ആദ്മി നേതൃനിരയിലോ മന്ത്രി സഭയിലോ അംഗമായ ഒരു സ്ത്രീയെപ്പറ്റി ഇത്തരം വൃത്തികെട്ട ഒരു വളിപ്പ് ഒരു പൊതുവേദിയില്‍ പറയുവാന്‍ താന്‍ തയ്യാറുണ്ടോ??

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ തഴേ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് നേതൃനിരയില്‍ എത്താന്‍ വൈമുഖ്യമുള്ള, പ്രറ്റ്യേകിച്ച് ഒരു പ്രത്യയശാത്രത്തോടും, ജനസമൂഹത്തോടും ആഭിമുഖ്യമില്ലാത്ത, നേതൃസ്ഥാനം മാത്രം ലക്ഷ്യമാക്കി വൈല്‍ഡ്കാര്‍ഡ് എന്‍‌ട്രിയിലൂടെ പുത്തന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയ ഇവരുടെ ഒക്കെ ഉള്ളിലെ കണ്ടന്‍ പൂച്ച പുറത്ത് ചാടിയത് നിസാരമായി അവഗണിക്കാന്‍ പാടുണ്ടോ?

പരസ്യമായി ഇവനെയൊക്കെ തിരണ്ടി വാലിനടിക്കാന്‍ കേജ്രിവാളിനും കൂട്ടര്‍ക്കും ആര്‍ജ്ജവമുണ്ടോ??? 

ഇല്ലെങ്കില്‍ ഞങ്ങള്‍ എല്ലാം തികഞ്ഞ ഉത്തമ പൗരന്മാര്‍, മറ്റെല്ലാവരും മോശം എന്ന പല്ലവി ഇനിയെങ്കിലും പാടി നടക്കരുത്. 

ഉത്തരാധുനിക ഹൈടെക് പാണന്മാരുടെ അപദാനങ്ങള്‍ക്കപ്പുറം ആം ആദ്മിയും, കാവിആദ്മിയും, ഇറ്റാലിയന്‍ ഔരത്തും തമ്മില്‍ അന്തരം ഒന്നും ഇല്ല എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

(നായിന്റെ മക്കള്‍ എന്ന പദം മനപ്പൂര്‍വ്വം തന്നെ ഉപയോഗിച്ചിരിക്കുന്നതാണ്. കുമാര്‍ ബിസ്വാസിന് എന്റെ ഭാര്യയും  നൂറുകണക്കായ എന്റെ സഹോദരികളും ഉള്‍പ്പെടുന്ന നേഴ്സുമാരുടെ സമൂഹത്തെ മ്ലേഛമായ ഭാഷയില്‍ അപമാനിക്കാമെങ്കില്‍ അവനെ ന്യായീകരിക്കുന്നവരെ ഈ പദം ഉപയോഗിക്കുന്നതില്‍ ഞാനും മടിക്കേണ്ടതില്ല.)

1 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

ഇവനെയൊക്കെ ന്യായീകരിക്കാനും കുറെ മനുഷ്യര്‍ ഉണ്ടല്ലോ.