2011, ഡിസം 4

ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.

സ്നേഹമുള്ള മലയാളി സുഹൃത്തുക്കളേ... ഈ ലിങ്കില്‍ കൊടുത്തിരിക്കുന്ന ഡോക്കുമെന്റ് ഒന്നു വായിച്ചു നോക്കു. ആദ്യ പേജ് എങ്കിലും നിങ്ങള്‍ ദയവായി ശ്രദ്ധിച്ച് വായിക്കണം. തുടര്‍ന്നു നിങ്ങള്‍ ചിന്തിക്കുക കേപ്പീ ദണ്ഡപാണി ആരാണെന്ന്, അയാളെ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി അധികാരമേറ്റയുടന്‍ അഡ്വക്കറ്റ് ജനറല്‍ ആക്കിയെന്ന്. അയാള്‍ എന്തിന്, ആര്‍ക്കു വേണ്ടി നമ്മെയെല്ലാം ഒറ്റുകൊടുത്തെന്ന്.


കാര്‍ട്ടൂണിസ്റ്റ് ടോംസും മനോരമയും തമ്മിലുള്ള കേസിന്റെ വിശദാംശങ്ങളാണ് ലിങ്കില്‍ ഉള്ളത്, ഈ കേസ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ് അന്നു മുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പുള്ള കാലം മുതല്‍ മലയാള മനോരമ കമ്പനിയുടെ പ്രധാന വക്കീല്‍ ഈ എരണം കെട്ട ദണ്ഡപാണിയാണ്.
കോണ്‍ഗ്രസ്സിനും ഉമ്മന്‍ ചാണ്‍ടിക്കും യൂഡിയെഫിനും വേണ്ടി കൂലിയെഴുത്തു നടത്തുന്ന മനോരമയുടെ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ചാണ്ടി അധികാരമേറ്റയുടന്‍ കേപ്പീ ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ ആക്കിയത്. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.


കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ദണ്ഡപാണി ആടിയ പൊറാട്ട് നാടകം യാദൃശ്ചികമോ നാവു പിഴയോ ആവാന്‍ യാതൊരു സാധ്യതയുമില്ല, കാരണം കേരളം മുല്ലപ്പെരിയാര്‍ കേസില്‍ ജയിച്ച് തമിഴന്മാരുടെ വിരോധം സമ്പാദിച്ചാല്‍ തമിഴ്നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള ചില അച്ചായന്മാര്‍ക്കും, ചെന്നയിലും മറ്റു പ്രധാന നഗരങ്ങളിയും വ്യാവസായിക നിക്ഷേപവും   (MRF = മദ്രാസ് റബ്ബര്‍ ഫാക്ടറി) റിയല്‍ എസ്റ്റേറ്റ് താല്‍പര്യവുമുള്ള മലയാളമനോരമ കമ്പനിക്കും തമിഴ്നാട് സര്‍ക്കാരില്‍ നിന്നും ലഭിക്കാനിടയുള്ള വന്‍ സൗജന്യങ്ങള്‍ നഷ്ടമാകുമല്ലോ? പ്രത്യേകിച്ചും കോട്ടയത്തെ MRF പ്ലാന്റ് അടക്കം ചെന്നയിലേക്ക് മാറ്റിക്കൊണ്ട് അവിടത്തെ MRF പ്ലാന്റ് വന്‍‌തോതില്‍ വിപുലീകരിക്കുന്ന ഈ സമയത്ത്.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്നലെ മനോരമയുടെ വാര്‍ത്തകള്‍. കേരളത്തിലെ മറ്റുള്ള മുഴുവന്‍ പത്ര ദൃശ്യ മാധ്യമങ്ങളും ദണ്ഡപാണി കേരളജനതയെ വഞ്ചിച്ചു എന്ന ഒന്നാം തലക്കെട്ടുമായി ഇറങ്ങിയപ്പോള്‍ ചര്‍ച്ചക്കു കളമൊരുങ്ങി എന്ന നുണ പ്രധാന വര്‍ത്തയാക്കിയാണ് മനോരമ പ്രസിദ്ധീകരിച്ചത്, കൂടാതെ ഏജിയുടെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന ദണ്ഡപാണിയെ ന്യായീകരിക്കുന്ന വാര്‍ത്തയും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചു.


വെറും ആറുമാസം ശമ്പളം നല്‍കിയ കേരള സര്‍ക്കാരിനേക്കാള്‍, കാല്‍ നൂറ്റാണ്ട് കാലം അന്നദാതാവായിരുന്ന മനോരമയോട് വക്കീലിന് വിധേയത്വം കൂടുതലുണ്ടാവാതെ തരമില്ലല്ലോ? മാത്രമല്ല മനോരമ തന്റെ കൂടെയുള്ള കാലത്തോളം ചാണ്ടി വെറുതേ ജബ ജബ പറയുമെന്നല്ലാതെ തനിക്കെതിരേ ചെറു വിരല്‍ പോലും അനക്കില്ലന്ന് ദണ്ഡപാണിക്കറിയാം.  മധ്യകേരളത്തിലെ അരക്കോടി ജനങ്ങളുടെ ജിവനേക്കാള്‍ ഇവന്മാര്‍ക്ക് പ്രധാനം മനോരമയുടെ താല്‍പ്പര്യങ്ങള്‍ സം‌രക്ഷിക്കുന്നതാണല്ലോ. അല്ലെങ്കില്‍ കേയെസ്യൂ ഭാരവാഹിത്വം മുതല്‍ മുഘ്യമന്ത്രി കസേരവരെ നേടിക്കൊടുക്കാന്‍ മനോരമ ഒഴുക്കിയ മഷിക്ക് കണക്ക് പറയേണ്ടി വരുമെന്നത് തന്നെ കാരണം.

12 അഭിപ്രായ(ങ്ങള്‍):

മുജീബ് ശൂരനാട് പറഞ്ഞു...

ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്നതിനു വേണ്ടി ഒരു സുഹൃത്തിന്റെ വാക്ക് കടമെടുക്കുന്നു.

"മാദ്ധ്യമ വേശ്യാ വൃത്തി...!!!"

അജ്ഞാതന്‍ പറഞ്ഞു...

മനോരമ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
കേരളത്തെ ഒറ്റുകൊടുക്കാന്‍ കൂട്ടുനിന്ന ജനപ്രതിനികളെ രാജിവെപ്പിക്കുക.

ജഗദീശ്. എസ്സ് പറഞ്ഞു...

മനോരമ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
കേരളത്തെ ഒറ്റുകൊടുക്കാന്‍ കൂട്ടുനിന്ന ജനപ്രതിനികളെ രാജിവെപ്പിക്കുക.

ജഗദീശ്. എസ്സ് പറഞ്ഞു...

കേരളത്തിന് പുറത്ത് നിര്‍മ്മിക്കുന്ന മലയാള സിനിമകള്‍ കാണാതിരിക്കുക.

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

മനോരമയേ പോലെ ബിസിനസ് അറിയാവുന്ന ഒരു സ്ഥാപനം കേരളത്തില്‍ ഇല്ലാ...

റാഫി പറഞ്ഞു...

ivide comment idanallathe naale muthal manorama pathram vendannu nammalil ethra per parayum

Manoj മനോജ് പറഞ്ഞു...

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളീയരെ നാണം കെടുത്തിയത് ആരെന്ന് പറയേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ പ്രതിനിധിയായ എ.ജി. തന്നിഷ്ടമായാണ് ചെയ്തതെങ്കില്‍ പുള്ളിക്കെതിരെ കേസ്സിന് പോകണം. അതല്ല സര്‍ക്കാര്‍ നിലപാടാണ് പുള്ളി പറഞ്ഞതെങ്കില്‍ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെയ്ക്കണം.

നാഴികയ്ക്ക് നാല്പത് വട്ടം സുതാര്യത എന്ന് പറയുന്ന മുഖ്യന്‍ ഈ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു.

റമ്പര്‍ കര്‍ഷകര്‍ക്ക് വേണ്ടി പത്രത്തിലൂടെ കണ്ണീര്‍ വാര്‍ക്കുകയും മറുവശത്തിരുന്ന് ടയര്‍ കമ്പനിയുടെ മറവില്‍ കര്‍ഷകര്‍ക്കിട്ട് വമ്പന്‍ പാര പണിയുകയും ചെയ്യുന്ന മനോരമ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അവര്‍ക്ക് പണം മാത്രം മതി.

മാധ്യമലോകം പറഞ്ഞു...

സ്വന്തം തന്തയെ വിറ്റിട്ടായാലും മനോരമ പണം ഉണ്ടാക്കും
ഞാന്‍ വര്‍ഷങ്ങളായി മനോരമ വായിക്കാറില്ല ...

എം.എസ്.മോഹനന്‍ പറഞ്ഞു...

കേരളത്തിന്റെ പൊതുവികാരം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്ന ഈ മാധ്യമങ്ങള്‍ക്കെതിരെ വേണം ആദ്യം പട നയിക്കേണ്ടത്.പക്ഷെ അവിടേയും കാര്യത്തോടടുത്തുവരുമ്പോള്‍ മലയാളി അവന്റെ ഊമ്പിയ സ്വഭാവം പുറത്തേടുക്കും - “കാര്യമൊക്കെ ശരിയാ, പക്ഷെ എല്ലാ അവന്മാരും കണക്കാ”.മലയാളിയുടെ ഈയൊരു പ്രസ്താവന അല്ലെങ്കില്‍ മനോഭാവം ആണ് ഇത്തരം പത്രങ്ങളെ നിലനിറുത്തിക്കൊണ്ടു പോകുന്നത്.

മാധ്യമലോകം പറഞ്ഞു...

ഞാന്‍ ഇത് ലിങ്ക് ചെയ്യുന്നു

ഷിനു.വി.എസ് പറഞ്ഞു...

ഇവന്‍മാരെ പോലെ ഉള്ളവരെ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കണം ..

naveenjjohn പറഞ്ഞു...

വിനാശകാലേ വിദേശ മദ്യം...