2012, ഫെബ്രു 20

സര്‍വമത ആരാധനാ കേന്ദ്രം

യേശുകൃസ്തുവിനെ കുരിശില്‍ തറച്ച പീലാത്തോസിന്റെ വീട്ടിലെ ബക്കറ്റ്, ശ്രീകൃഷ്ണന്റെ മയില്‍പീലി, ശിവന്റെ പാമ്പ് പടം പൊഴിച്ച പാമ്പിന്‍ തോല്‍, ഗണപതിയുടെ എലി കടിച്ച കപ്പയുടെ ബാക്കി, അയ്യപ്പന്റെ പുലിയുടെ പാല്‍ , സായിബാബയുടെ മുടി, സന്തോഷ് മാധവന്റെ സീഡി(നീല), നിത്യാനന്ദയുടെ കുണ്ഡലിനി, ബാബാ രാംദേവിന്റെ ചുരിദാര്‍, പൂതൃക്കയില്‍ അച്ചന്റെ ളോഹ & കോടാലി, തിരുവനന്തപുരം ഉസ്താദിന്റെ തിരു താടി തുടങ്ങിയ ഏതാനും തിരുശേഷിപ്പുകള്‍ എനിക്കു ഉഗാണ്ടയിലുള്ള ഒരു ഗോത്ര തലവന്റെ സഹോദരന്‍ കൈമാറിയിട്ടുണ്ട്. പറ്റിയ ഒരു സ്ഥലം കിട്ടിയാല്‍ ഡിസ്നി ലാന്റ് മാതൃകയില്‍ ഒരു സര്‍വമത ആരാധനാ കേന്ദ്രം പണിയുവാന്‍ താല്‍പര്യപ്പെടുന്നു. മേല്‍പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കത്തുകയില്ല എന്ന് NIFE സാക്ഷിയപ്പെടുത്തിയിട്ടുണ്ട്.


സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും.

18 അഭിപ്രായ(ങ്ങള്‍):

Arif Zain പറഞ്ഞു...

ഇത്രയധികം അവശേഷ ശേഖരം കയ്യിലുള്ള ഒരു വ്യക്തി പോയിട്ട് ഒരു സര്‍ക്കാര്‍ പോലും ദുനിയാവില്‍ വേറെ ഉണ്ടാകുമോ എന്ന് തോന്നുന്നില്ല. ബെസ്റ്റ്‌ ഓഫ് ലക്ക്‌. നന്നായി വരൂ.

Mohammed Shaji പറഞ്ഞു...

ലാഭ വിഹിതം ലഭിക്കുമെന്കില്‍ ഞാന്‍ കൂടി പങ്കാളിയാകാം..

Salim PM പറഞ്ഞു...

മേല്‍പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കത്തുകയില്ല എന്ന് NIFE സാക്ഷിയപ്പെടുത്തിയിട്ടുണ്ട്.

കലക്കി!

വേണുഗോപാല്‍ പറഞ്ഞു...

ഹാ ഹാ ഹാ
ഇതെനിക്ക് ശരിക്കും സുഖിച്ചു.
കൊട്ടുക എന്നാല്‍ ഇങ്ങിനെ കൊട്ടുക ..
ആശംസകള്‍ .. അനില്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

MBA പഠിച്ചിടുണ്ടൊ

ആചാര്യന്‍ പറഞ്ഞു...

ഹഹ എന്‍ ഐ എഫു ഇ യുടെ ആളാണ്‌ അല്ലെ

Roshan PM പറഞ്ഞു...

കിടിലോല്‍ കിടിലം

പൊന്മാന്‍ പറഞ്ഞു...

ഹഹ...കിടിലന്‍...

പത്രക്കാരന്‍ പറഞ്ഞു...

ചെന്തെങ്ങിന്‍റെ കുല ആണെങ്കില്‍ ആടും. ഒരു സംശയവും വേണ്ട

Hashiq പറഞ്ഞു...

കിടിലന്‍ . ഇത് നമുക്ക് മൊബൈല്‍ പരിപാടി ആക്കാം. എന്നിട് കൊണ്ടുനടന്നു വില്‍ക്കാം. അതാകുമ്പോള്‍ മുതലും ലാഭോം എല്ലാം പെട്ടെന്ന് ഊരാം.

123Malayalee പറഞ്ഞു...

എന്തൊരു കൊട്ട് , അച്ചായന്‍ തന്നെ

RAGHU പറഞ്ഞു...

ithu njan copy cheythu ente FB yil ittittindu ? KHAMIKKUMALLO?

POST VALARE ISHTAPETTU

INIYUM PRATHEEKSHIKKUNNU....

thomman പറഞ്ഞു...

അച്ചായോ സൂപ്പറായിട്ടുണ്ടേ... keep it up....ഫെസ്ബുക്കിലേക്ക് ഒന്ന് കൊപ്പിയടിക്കുന്നു.. അനുഗ്രഹിക്കണം..!

സുരേഷ്ബാബു വവ്വാക്കാവ് പറഞ്ഞു...

തല്‍ക്കാലത്തേക്ക് പേരും പടവുമൊക്കെ ഒന്ന് മാറ്റുന്നത് നല്ലതാണ്.

vettathan പറഞ്ഞു...

അത് കലക്കി.(ലിസ്റ്റ് പൂര്‍ണമല്ല)

Rashid പറഞ്ഞു...

ചീറി, ,
ഇതും കൂടി വായിക്കണേ

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇത് കലക്കി... ;-)

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ഇതിപ്പോഴാണല്ലോ കാണുന്നത്, സംഗതി കലക്കി.:)