2012, ഏപ്രി 7

കീരിക്കാടന്‍ ജോസ്

ലോഹിത ദാസിന്റെ സിനിമകളില്‍ സാധാരണ കാണാറുള്ള ലോക്കല്‍ ഗുണ്ടകളുടെ മാതിരിയാണ് ലീഗിന്റെ ഇപ്പോഴുള്ള പെരുമാറ്റം, ആദ്യമൊക്കെ ആളുകള്‍ അവന്‍ കത്തിയെടുക്കുമ്പോള്‍ മാറി നടക്കുകയും പണം നല്‍കുകയും ചെയ്യും, അത് കണ്ട് എല്ലാവര്‍ക്കും തന്നോട് ഭയവും ബഹുമാനവും ആണെന്നു തെറ്റിദ്ധരിക്കുന്ന ഗുണ്ട തന്റെ പരാക്രമങ്ങള്‍ വിപുലീകരിക്കും, അത് ഒരു പരിധി വിടുന്നതോടെ സഹികെട്ട നാട്ടുകാരിലൊരുവന്‍ ഗുണ്ടയെ അടിച്ച് പപ്പടമാക്കും പിന്നെ നമ്മള്‍ കാണുന്നത് തളര്‍ന്നു കിടക്കുന്ന അല്ലെങ്കില്‍ മുട്ടിലിഴയുന്ന, ഒരു പാത്രം ഭക്ഷണത്തിനും ഒരു കുറ്റി ബീഡിക്കും പോലും ഇരക്കുന്ന മുന്‍ ഗുണ്ടയെയാണ്.

ലീഗിന്റെ ഇപ്പൊഴത്തെ പരാക്രമവും അഹങ്കാരവും മറ്റു സമുദായക്കാരെയും പ്രതിലോമപരമായി ചിന്തിക്കാനും സാമുദായികമായി സംഘടിക്കാനും പ്രേരിപ്പിച്ചാല്‍ കേരള സമൂഹത്തില്‍ അതുണ്‍ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതം അതി ഗുരുതരമായിരിക്കും, അതില്‍ ഏറ്റവും പരിക്കു പറ്റാന്‍ പോകുന്നത് ലീഗിനെ ചുമക്കുന്ന കോണ്‍ഗ്രസിനു തന്നെ ആയിരിക്കുകയും ചെയ്യും.കിരീടം എന്ന സിനിമ ഉപമയ്ക്കായി പരിഗണിച്ചാല്‍ കീരിക്കാടനാകുന്ന ലീഗിന്റെ പരാക്രമങ്ങള്‍ അതിരുവിട്ട്, സ്ഥലത്ത് അധികാരം കയ്യാളുന്ന പോലിസ്സുകാരനായ കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയും പിടിച്ചു പറിക്കുകയും ചെയ്യുന്ന നിലയിലെത്തിയിരിക്കുന്നു ഇപ്പോള്‍. ഇനിയും ജോസിനെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് സാധിച്ചില്ലെങ്കില്‍ മറ്റു സമുദായങ്ങളുടെ ഇടയില്‍ നിന്നും ഒരു സേതു മാധവന്‍ ഉദയം ചെയ്യും, അത് ആത്യന്തികമായി ജോസിന്റെ മരണത്തിനും സേതുമാധവന്റെ നാശത്തിനും നിമിത്തമാകുകയും ചെയ്യും. കിരീടം എന്ന സിനിമപോലെ കേരളത്തിലെ രാഷ്ട്രീയ രംഗം ഒരു ദുരന്ത പര്‍വം നേരിടാതിരിക്കുവാന്‍, കേരള രാഷ്ട്രീയത്തിലെ കീരിക്കാടന്മാരെ നിലയ്ക്കുനിറുത്തുവാന്‍ മത നിരപേക്ഷ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.


7 അഭിപ്രായ(ങ്ങള്‍):

**നിശാസുരഭി പറഞ്ഞു...

ഹ്ഹ്..
മുരളീധരന്റെത് വിവേകപൂര്‍വ്വമായ മറുപടിയെന്ന് വയലാര്‍ രവി. മുരളീധരന്‍ കോണ്‍ഗ്രസ്സിനെ നന്നാക്കുമോ?

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

ഒക്കെ കണ്ട് തന്നെ അറിയണം..ല്ലേ..

YUNUS.COOL പറഞ്ഞു...

അച്ചായന്‍ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ഇറങ്ങിയോ ??? അതോ അച്ചായന്‍ പാര്‍ട്ടി മാറിയോ ??? ഇത് രണ്ടും അല്ലെങ്കില്‍ അച്ചായന്റെ "കാന്ഗ്രെസ്സ് " സ്നേഹം എന്തോ ഒരിത് അല്ലെ ? അല്ലെ???

ആചാര്യന്‍ പറഞ്ഞു...

എബടെ നന്നാവാന്‍...

ചീരാമുളക് പറഞ്ഞു...

ലീഗ് കാണിക്കുന്നത് ശരിയില്ലായ്മയായിരിക്കാം. പക്ഷേ ലീഗിനൊരു മന്ത്രിസ്ഥാനം കൂടി നൽകിയെന്ന് കരുതി മറ്റ് സമുദായങ്ങളിൽ നിന്നും സേതുമാധവന്മാർ ഉദയം ചെയ്യുമെന്നൊക്കെ പറഞ്ഞുകളയുന്നത് മനസ്സിന്റെ വലിപ്പക്കുറവുകൊണ്ടാണൊയെന്നൊരു സന്ദേഹം. മന്ത്രിമാരെ മുസ്ലീം മന്ത്രി, നായർ മന്ത്രി, ക്രൈസ്തവ മന്ത്രി എന്നൊക്കെ മുദ്രകുത്തുന്നതിന്റെ അസാംഗത്യം മനസ്സിലാവുന്നില്ല. അങ്ങിനെയെങ്കിൽ ഒരു മതനിഷേധിയായിരുന്ന ആന്റണി കോൺഗ്രസ്സിന്റെ ബാനറിൽ മുഖ്യമന്ത്രിയാവില്ലായിരുന്നു. വിവേകാനന്ദൻ പറഞ്ഞത് തന്നെ ശരി. കേരളം ഒരു ഭ്രാന്താലയമാണ്. നമ്മളുടെ മനസ്സിന്റെ ഇടുങ്ങിയ ചിന്താഗതികൾ ഇനിയും മാറിയിട്ടില്ല.

Mohiyudheen MP പറഞ്ഞു...

കീരിക്കാടനെ കുറിച്ച്‌ വല്ലതും വായിക്കാമെന്ന് കരുതിയാണ്‌ വന്നത്‌ ഇത്‌ ഒരുമാതിരി ആളെ അഞ്ചാം മന്ത്രിയാക്കുന്ന പണിയായിപ്പോയി അച്ചായോ... ഒരു സമൂഹം നില നില്‍ക്കുന്നതിന്‌ സാമൂഹികാ സന്തുലിതാവസ്ഥ അത്യന്താപേക്ഷികമാണ്‌. ലീഗിന്‌ അഞ്ചാം മന്ത്രിക്ക്‌ യോഗ്യതയുണ്‌ടോ എന്ന് ചോദിച്ചാല്‍ കണക്കുകള്‍ യോഗ്യതയുണ്‌ട്‌ എന്ന് വെളിവാക്കുന്നു,. ഇവിടെ പ്രശ്നമതല്ല ഭരണം ഒരുവിധം മുന്നോട്ട്‌ പോകുമ്പോള്‍ ഇപ്പോള്‍ ഒരു മന്ത്രി പുങ്കുവന്‌റെ ആവശ്യമുണ്‌ടോ? ഇല്ല എന്ന് തന്നെയാണതിന്‌റെ ഉത്തരം...

ലേഖനം ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതില്‍ ക്ഷമിക്കുമല്ലോ? ഉപമികളും കാഴ്ചപ്പാടുകളും ഇഷ്ടപ്പെട്ടില്ല. ആശംസകള്‍ സമയം കിട്ടുമ്പോള്‍ നമ്മുടെ / എന്‌റെ ബ്ളോഗിലേക്കും ക്ഷണിക്കുന്നു.

ISMAIL K (ഒറ്റമൈന) പറഞ്ഞു...

Anfil, read....