ഒഴിവാക്കാനാവാത്ത ഔദ്യോഗികമായ തിരക്കുകള്‍ മൂലം കുറച്ചു നാളുകളായി പ്രതികരിക്കണം എന്നാഗ്രഹമുള്ള പല വിഷയങ്ങളും എഴുതി പോസ്റ്റ് ചെയ്യാന്‍ സമയം ലഭിക്കുന്നില്ല,
എങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിസ്ത്യാനികളുടെ മുഴുവന്‍ വക്കാലത്തും തങ്ങളുടെ കൈവശമാണെന്നും സ്വാര്‍ഥ ലാഭങ്ങള്‍ നേടിയെടുക്കുന്നതിന് അത് എങ്ങിനെയും ഉപയോഗിക്കം എന്നും ധരിച്ചു വശായിരിക്കുന്ന ക്രിസ്ത്യാനികളില്‍ തന്നെ ഒരു ചെറു ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ചില മത പുരോഹിതരും, മത പ്രീനണത്തിനപ്പുറം മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനവും അറിയില്ലാത്ത മൂക്കാതെ പഴുത്ത ചില നേതാക്കളും ചേര്‍ന്ന് സ്മൂഹത്തിന്റെ ഒന്നാകെ മുന്നില്‍ കൃസ്തുമത വിശ്വാസികളെയാകെ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന, എപ്പോള്‍ വേണമെങ്കിലും വൃണപ്പെടാവുന്ന വികാരവുമായി നടക്കുന്നവര്‍ എന്ന ധാരണ പരത്തി അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഞങ്ങളുടെ അഭിപ്രായം അതല്ലെന്നും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെയും പോലുള്ള വന്ദ്യ പുരോഹിതരുടെ പക്വതയാര്‍ന്ന അഭിപ്രായങ്ങളാണ് ഞാനടക്കം ബഹു ഭൂരിപക്ഷം വരുന്ന ക്രിസ്തീയ സമൂഹം വിലകല്‍പ്പിക്കുന്നത് എന്നു വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമല്ലോ.
ഞാനും ഒരു ക്രിസ്ത്യാനിയാണ് വെറും പുത്തന്‍ ക്രിസ്ത്യാനി അല്ല. പാരമ്പര്യമുള്ള സുറിയാനി ക്രിസ്ത്യന്‍ കുടുംബാംഗം. മനോരമ പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ പോസ്റ്ററില്‍ കണ്ട മുതലാളിത്തത്തിന്റെ അന്ത്യ അത്താഴം എന്ന തല്ക്കെട്ടോടു കൂടിയ ചിത്രം കണ്ടിട്ട് എന്റേയോ എന്നേപ്പോലുള്ള അനേകായിരം ക്രിസ്ത്യാനികളുടേയോ ഒരു വികാരത്തിനും മുറിവേറ്റിട്ടില്ല, മുറിവേറ്റത് മുതലാളിത്തത്തിന്റെ, സാമ്രാജ്യത്വത്തിന്റെ അപ്പോസ്തലന്മാരുടെ ചില വികാരങ്ങള്‍ മാത്രമാണ്.
പ്രസ്തുത ചിത്രത്തെ യേശുദേവന്റെയും ശിഷ്യരുടെയും ചിത്രമായിട്ടല്ല ഓബാമയുടെയും ശിഷ്യരുടെയും ചിത്രമായിട്ടാണ് ഞങ്ങള്‍ക്കൊക്കെ അനുഭവപ്പെട്ടത്, ഇപ്പോള്‍ വാളെടുത്ത് തുള്ളുന്ന ചെന്നിക്കും കൂട്ടര്‍ക്കും, കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിക്കൊടുക്കുന്ന വിളച്ചിലുകള്‍ മാത്രം ഇടയലേഘനമായി വായിച്ച് പരിചയമുള്ള മറ്റുചിലര്‍ക്കും ഇറച്ചിക്കടയ്ക്കു മുന്നിലിരിക്കുന്ന തെരുവു നായയുടെ ക്രൌര്യം ഉടലെടുക്കാനുള്ള കാരണവും ഒബാമയോടും പൊറോട്ടകുമാരനോടും മറ്റുമുള്ള ഭക്തിയല്ലാതെ യേശുദേവനോടുള്ള ഭക്തിയോ ബഹുമാനമോ അല്ലെന്ന് നമുക്കെല്ലാം അറിയാം. (പാവപ്പെട്ട നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ ഇവര്‍ ചെയ്തത് എന്തെന്നു ഒരു നിമിഷം സ്മരിക്കാം)
ലോകത്തിന്റെ പലഭാഗത്തുമായി, പല കാലങ്ങളില്‍ വ്യത്യസ്ഥരായ പല കലാകാരന്മാരും പലതരത്തിലുള്ള ഉദ്ദേശങ്ങല്ക്കനുസരിച്ച് തിരുവത്താഴം എന്ന ഡാവിഞ്ചിയന്‍ ചിത്രത്തെ അനുകരിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്, അവയില്‍ ചിലതിന്റെ ക്രോഡീകരണം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ സന്ദര്‍ശിച്ചാല്‍ കാണാവുന്നതാണ്. അവയൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് ഈ മഹത്തായ മത രാഷ്ട്രീയ നേതാക്കളും ക്രിസ്തുവിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന മനോരമയും എവിടെയായിരുന്നു? അപ്പോള്‍ ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നതില്‍ കവിഞ്ഞ് ഈ പോസ്റ്റര്‍ വിവാദത്തില്‍ കഴമ്പൊന്നും ഇല്ലതന്നെ.
ഇനി അതൊക്കെ അന്താരാഷ്ട്ര തലത്തിലുള്ള കാര്യങ്ങള്‍ ആണെന്നും അതൊന്നും ഞങ്ങള്ക്കറിയില്ലെന്നും ബാധകമല്ലെന്നും, ഞങ്ങള്‍ മനോരമ എഴുതുന്നത് മാത്രമേ വായിക്കുകയുള്ളു, അതു വായിച്ചാലേ വികാരമുണ്ടാകൂ എന്നാണെങ്കില്‍ മനോരമ തന്നെ വീപീ സിങ്ങിനെ യേശുവായി ചിത്രീകരിച്ച് യേശുദാസനെക്കൊണ്ട് വരപ്പിച്ച് പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ അനുകരണത്തെപ്പറ്റി ഇവരുടെ ഒക്കെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം. അന്ന് ഇവരുടെയൊക്കെ വികാരം എവിടെയായിരുന്നു? അതോ അമ്മായിക്ക് അടുപ്പിലും അപ്പിയിടാം എന്നാണൊ?
എന്നെപ്പോലെതന്നെ ക്രിസ്സ്ത്യാനിയായ മറ്റൊരു സഹോദരി സിമി ഫ്രാന്സിസ് നസറേത്ത് "മലയാളം" എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ "വാഴവെട്ടാനായി പുര കത്തിക്കുന്നവര്‍" എന്ന വിശകലനം കൂടി വായിക്കുക, ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറും എന്നു പ്രതീക്ഷിക്കുന്നു.
എന്നെക്കൂടാതെ ആദര്‍ശ് കുരിയാക്കോസ്, കിരണ്‍ തോമസ് തോമ്പില്‍, ജോസലറ്റ്, റ്റോംസ് കോനുമഠം തുടങ്ങി ബ്ലോഗില്‍ സജീവമായ, പേരുകൊണ്ട് ക്രിസ്തുമത വിശ്വാസികളെന്നു തിരിച്ചറിയപ്പെടാവുന്ന ഏതാണ്ടെല്ലാ ബ്ലോഗ്ഗര്‍മാരുടെയും ഈ വിവാദത്തെ അധികരിച്ചുള്ള പോസ്റ്റുകളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ഈ വിവാദത്തില്‍ മനോരമക്കും അവരുടെ പാദസേവകര്‍ക്കുമുള്ള വെടക്കാക്കി തനിക്കാക്കുക എന്ന ഹീന തന്ത്രത്തിനു വിരുദ്ധമായ അഭിപ്രായമാണ് പങ്കുവെക്കാനുള്ളതെന്നു മനസിലാക്കാം.
6 അഭിപ്രായ(ങ്ങള്‍):
കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു...
നല്ല പ്രതികരണം.................
അച്ചായന്‍ കസറി കേട്ടോ . ആവശ്യമില്ലാതെ കേറി പ്രതികരിക്കുന്ന നേതാക്കന്മാരെ ഓടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . മനോരമ പത്രത്തിനും ഇത് ഭൂഷണം അല്ല. കമ്മുണിസ്റ്റു കാര്‍ക്ക് സാധാരണ ഇല്ലാത്ത സെന്‍സ് ഓഫ് ഹുമാര്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു . ഇത് കൊണ്ട് ക്രിസ്തു മതം ഇല്ലാതെ ആവുകയില്ല . വിശ്വാസികള്‍ കമ്മുനിസ്റ്റ് പാര്‍ടിയില്‍ ഒന്നടങ്കം ചേരാന്‍ പോകുന്നുമില്ല . എന്നിട്ട് എന്തെ ഈ കൊല വെരി .
കൊള്ളാം കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞു താങ്കള്‍.
you asked about the details of വികാരം കൊള്ളുന്ന വിശ്വാസികള്‍ അറിയുക ,തമിഴ് നാട്ടിലെ ആള്താരയില്‍ ചെങ്കൊടിയും നക്ഷത്രവും.
Here it is:
http://marunadanmalayalee.com/ChristianChurch-66603.html
http://www.youtube.com/watch?v=nY2ZmQCBZp8
മനോരമ എന്ന നിലവാരമില്ലാത്ത പത്രം രാവിലെ വായിക്കേണ്ടി വരുന്നു എന്നതാണ് മലയാളിയുടെ ഏറ്റവും വലിയ ദുരവസ്ഥ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ