കർണാടക നിയമസഭയിൽ ബേജാറ് ചർച്ച നടക്കുന്ന വേളയിൽ സീറ്റിലിരുന്നു നീലച്ചിത്രം കണ്ട പ്രതിനിധികളുടെ പാർട്ടിയുടെ, തൊട്ടടുത്ത സംസ്ഥാനത്തെ സംസ്ഥാന അധ്യക്ഷപദത്തിലേക്കു പോലും ഒരുവേള പരിഗണിക്കപ്പെട്ടിരുന്ന നേതാവാണയാൾ എന്ന യാഥാർഥ്യം ഓർത്താൽ തീരുന്ന ഞെട്ടൽ മാത്രമേ തൽക്കാലം ആവശ്യമുള്ളു എന്നാണ് അയ്യന്റെ പൂങ്കാവനത്തിൽ നിരോധിത ലഹരിപദാര്ഥം ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്രണിതഹൃദയരായി അസ്വസ്ഥരാകുന്ന വിശ്വാസി സമൂഹത്തെ ആശ്വസിപ്പിക്കാനായി ഇപ്പോൾ പറയാനുള്ളു,

ഇത്തരം സ്വഭാവദൂഷ്യങ്ങൾ ആരെങ്കിലുമൊക്കെ ഉയർത്തിക്കാട്ടി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ടാവാം അന്ന് സംസ്ഥാന അധ്യക്ഷപദത്തിലേക്കു നിയമിക്കാൻ അരിമോഷണക്കേസിൽ ജോലി നഷ്ടപ്പെട്ടൊരു വൃദ്ധനെ മറ്റൊരു സംഘടനയിൽ നിന്നും കെട്ടിയിറക്കേണ്ടി വന്നത്

കേരളത്തിലെ പൊതുപ്രവർത്തകരുടെ നിരയിലേക്ക് ഏതോ ബാഹ്യ പ്രേരണയാലോ പ്രലോഭനങ്ങളാലോ ഏഷ്യാനെറ്റ് പോലെയുള്ള ചില മാധ്യമങ്ങൾ വിളിച്ചു കയറ്റി ഇരുത്തിയ ഒരു സാദാ സാമൂഹ്യവിരുദ്ധൻ മാത്രമാണ് താനെന്നു ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് കേരളത്തിൽ വില്പനയും ഉപഭോഗവും നിരോധിച്ചിട്ടുള്ള ഒരു ലഹരിപദാര്ഥം പുണ്യപരിപാവനമായ ഒരു തീർത്ഥാടന കേന്ദ്രത്തിൽ പോലും ഉപയോഗിക്കുന്ന അയാളുടെ ഹീന പ്രവൃത്തി
കഴിഞ്ഞ തീർത്ഥാടനകത്ത് സന്നിധാനത്തും നിലയ്ക്കലും കാനനപാതയിലെ മറ്റിടത്താവളങ്ങളിലും ഉണ്ടായ അനിഷ്ട സംഭവങ്ങൾ, അമ്മമാരെപോലും അതിക്രൂരമായി ആക്രമിക്കുന്നത്, ഒക്കെ കണ്ട സ്വബോധമുള്ള ജനങ്ങൾ ഒന്നടങ്കം ആ സംഭവങ്ങളിൽ ചില ഭീകര സംഘടനകളുടെ സ്വാധീനവും ആ സംഘടനയ്ക്ക് വലിയ സംഘബലമുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന കഞ്ചാവും വിവിധതരം പുകയിലക്കൂട്ടുകളും അടക്കമുള്ള ഇത്തരം നാർക്കോട്ടിക് ലഹരിപദാര്ഥങ്ങളുടെ ഇവിടേക്കുള്ള കടത്തിക്കൊണ്ടു വരവും വിതരണവും ഉപഭോഗസാധ്യതയും ചൂണ്ടിക്കാണിച്ചിരുന്നതാണ്.
അന്നത്തെ ആശങ്കകൾ വെറും സംശയങ്ങൾ ആയിരുന്നില്ല എന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഇവരൊക്കെ ചില സംഘടനകളുടെ ജില്ലാ നേതൃത്വത്തിലേക്കും സംസ്ഥാന നേതൃത്വത്തിലേക്കും ഒക്കെ കടന്നുവന്ന കാലഘട്ടങ്ങളെ ക്രോണോളജിക്കലായും ജിയോഗ്രഫിക്കലായും വിശകലനം ചെയ്താൽ അതെ കാലഘട്ടങ്ങളിൽ തന്നെയാണ് കേരളത്തിലെ പൊതു സമൂഹത്തിലും ഇത്തരം ലഹരിപദാര്ഥങ്ങളുടെ ഉപഭോഗം പ്രചരിച്ചതും വര്ധിച്ചുവന്നതും എന്ന് മനസിലാക്കാം
ഇത്തരം വിഷവൃക്ഷങ്ങളെ കേരളത്തിന്റെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയേണ്ടത് നമ്മുടെ പൊതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണ്, അതിപ്പോൾ സർക്കാർ കേസെടുക്കട്ടെ ലഹരിവിമോചന പ്രവർത്തകർ ബോധവത്കരണ പരിപാടികൾ നടത്തട്ടെ എന്നൊക്കെ പറഞ്ഞു കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ല

കാരണം ഇത്തരം ലഹരി പദാർത്ഥങ്ങളും അവ ഉപയോഗിക്കുന്നവരും കടത്തിക്കൊണ്ടുവന്നു വിതരണം ചെയ്യുന്നവരും ആദ്യം അടിമപ്പെടുത്തുന്നത് നമ്മുടെ നാടിൻറെ വർണ്ണപുഷ്പങ്ങളായ കൗമാരക്കാരെയും യുവജനങ്ങളെയുമാണ്.

അതുകൊണ്ട് ഇനിയും സമയം കളയാതിരിക്കുക പ്രതികരിക്കുക നമുക്ക് സാധ്യമായ എല്ലാ വിധത്തിലും എല്ലാ അവസരങ്ങളിലും ശക്തമായി പ്രതികരിക്കുക ലഹരിമരുന്ന് മാഫിയകളെ നമുക്കൊന്നായി ഈ കേരളത്തിന്റെ മണ്ണിൽനിന്നും തൂത്തെറിയാം.