2019, ഡിസം 18

മുതുമുത്തച്ഛന്റെ ബർത്ത് സർട്ടിഫിക്കറ്റ്

*CAB, NRC എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല,* നുഴഞ്ഞ് കയറി വന്ന ചിലർക്ക് മാത്രമേ പ്രശ്നമുള്ളൂ എന്ന രീതിയിൽ അറിഞ്ഞോ അറിയാതെയോ അവതരിപ്പിക്കുന്ന, അത് ശരിയാണെന്ന് വിചാരിച്ച്
നിസ്സംഗത പാലിക്കുന്നവർ ഇത് വായിച്ചാൽ നന്നായിരിക്കും. കാരണം *ഇത് ഏതെങ്കിലും നിലക്ക് ബാധിക്കാത്തവർ ഇന്ത്യയിൽ ആരുമുണ്ടാവില്ല.*


1. *രാജ്യത്ത് നിലവിൽ താമസിക്കുന്ന മുഴുവൻ ആളുകളുടെയും* രേഖകൾ പരിശോധിച്ചു പൗരത്വം ഉറപ്പ് വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രോസസ് ആണ് NRC.

2. ഇതിന് വേണ്ടി രാജ്യത്തുടനീളം പ്രത്യേക NRC ട്രിബ്യൂണലുകൾ സ്ഥാപിക്കും.

3. 2024ഓട് കൂടി ഈ പ്രോസസ് പൂർത്തിയായി സമ്പൂർണ പൗരത്വ രെജിസ്റ്റർ പ്രസിദ്ധീകരിക്കും.

4. രേഖകൾ പ്രകാരം തെളിയിക്കപ്പെടുന്നത് വരെ *നിങ്ങൾ പൗരൻ അല്ല എന്ന് മനസ്സിലാക്കുക*.

5. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് ഇവിടെ ജീവിച്ചു വരുന്ന നമ്മളെന്തിന് പേടിക്കണം എന്ന വിചാരം നിഷ്കളങ്കമാണെങ്കിലും യാഥാർഥ്യ ബോധമില്ലാത്തതാണ്.

6. 1951ന് മുമ്പ് തന്നെ നിങ്ങൾ/ നിങ്ങളുടെ മുൻതലമുറ ഇവിടെ സ്ഥിരതാമസക്കാർ ആയിരുന്നു എന്നാണ് തെളിയിക്കേണ്ടത്.

7. *നിങ്ങൾ മുപ്പത് വയസ്സുള്ള ഒരു യുവാവ് ആണെന്നും* നിങ്ങൾ ജനിക്കുന്നത് നിങ്ങളുടെ അച്ഛന് മുപ്പത് വയസ്സുള്ളപ്പോൾ ആണെന്നും വെക്കുക. അപ്പോൾ നിങ്ങൾ ജനിച്ചത് 1989ലും നിങ്ങളുടെ അച്ഛൻ ജനിച്ചത് 1959ലും.
അപ്പോൾ

a. 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ രേഖകൾ നിങ്ങൾ കണ്ടു പിടിക്കണം. 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടോ? ഉണ്ടാവില്ല, കാരണം രജിസ്‌ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത് ആക്ട് നിലവിൽ വന്നത്1969ലാണ്.


b. ഇനി നിങ്ങളുടെ അപ്പൂപ്പന്റെ സ്‌കൂൾ അഡ്മിഷൻ രെജിസ്റ്ററിന്റെ കോപ്പി സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. മഹാമാരിയും ക്ഷാമവും മുഖമുദ്ര ആയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്‌കൂളിൽ ചേർന്ന് പഠിച്ചവർ എത്ര ശതമാനം കാണും? ഇനി അഥവാ ചേർന്ന് പഠിച്ചിരുന്നുവെങ്കിൽ തന്നെ എണ്പത്തിയഞ്ചു വർഷം പഴക്കമുള്ള ആ സ്‌കൂൾ രെജിസ്റ്റർ ഇപ്പോൾ കേടുപാടുകൾ കൂടാതെ കിട്ടാൻ വല്ല സാധ്യതയുമുണ്ടോ?

c. നിങ്ങൾ ജാതി കൊണ്ട് അവർണനാണെങ്കിൽ നിങ്ങളുടെ പൂർവികരിൽ എത്ര പേർക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് കൂടി ആലോചിച്ചു നോക്കുക.
അതായത് സ്‌കൂൾ സർട്ടിഫിക്കറ്റ് എന്ന രേഖ ഹാജരാക്കി പൗരത്വം തെളിയിക്കാൻ സാധിക്കുന്നവർ നന്നേ ചുരുക്കം.

8. ഇനിയുള്ള രേഖ തൊണ്ണൂറു വയസ്സുള്ള നിങ്ങളുടെ അപ്പൂപ്പന്റെ പാസ്‌പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ രേഖകളാണ്. അതും എത്ര പേർക്ക് കാണുമെന്നു നിങ്ങൾ തന്നെ ആലോചിച്ചു നോക്കുക.

9. മറ്റൊന്ന് 1951ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ അപ്പൂപ്പന്റെ പേരുണ്ടോ എന്ന് നോക്കലാണ്. 1951ൽ നിങ്ങളുടെ അപ്പൂപ്പൻ കേരളത്തിൽ ഏത് നിയോജക മണ്ഡലത്തിലെ ഏത് ബൂത്തിലെ വോട്ടറായിരുന്നു എന്ന് കണ്ടു പിടിക്കണം. നിങ്ങളുടെ അപ്പൂപ്പൻ ഒരു കുടിയേറ്റ കർഷകൻ ആണെങ്കിൽ? ഇതിന്റെയൊക്കെ രേഖ ഒന്ന് പോലും നഷ്ടപ്പെടാതെ ഇലക്ഷൻ കമ്മീഷന്റെ കൈവശം ഉണ്ടാകും എന്നതിന് ഒരു ഉറപ്പും ഇല്ല.

10. ഇനി അവസാനം നിങ്ങൾക്ക് ഹാജരാക്കാൻ ശ്രമിക്കാവുന്നത് ഭൂരേഖയാണ്. അതായത് 1951ന് മുമ്പ് തന്നെ 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന് ഭൂമിയുണ്ടായിരുന്നു എന്നതിന്, അത് കരമടച്ചു കൈവശം വച്ചിരുന്നു എന്നതിന്റെ തെളിവ്. അപ്പോൾ നിങ്ങൾ മിക്കവാറും അപ്പൂപ്പന്റെ അപ്പന്റെ ഭൂരേഖ തപ്പി പോവേണ്ടി വരും. കാരണം വെറും ഇരുപത്തിരണ്ട് വയസ്സിൽ സ്വന്തമായി ഭൂമി വാങ്ങി കൈവശം വെക്കാൻ മാത്രം ശേഷിയുമുള്ള ഒരാൾ ആവാനുള്ള പ്രോബബിലിറ്റി നിങ്ങളുടെ അപ്പൂപ്പന് ഉണ്ടാവില്ല.
അപ്പോൾ നിങ്ങൾ വീണ്ടും ഒരു തലമുറ കൂടി പിന്നോട്ട് സഞ്ചരിക്കണം.


11. ഈ രേഖകൾ ഒക്കെ നിങ്ങൾ സംഘടിപ്പിച്ചാലും നിങ്ങളുടെ പൂർവികരും നിങ്ങളുമായുള്ള ബന്ധം അഥവാ ലീനിയേജ് തെളിയിക്കാൻ സാധിക്കണം. അതും അത്യാവശ്യം അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ്.

ഇനി പൊതുവായ ചില കാര്യങ്ങൾ കൂടി പറയാം. ഭൂപരിഷ്കരണം വരുന്നതിന് മുമ്പ് ഭൂമിയുടെ അവകാശം ഏറെക്കുറെ സവർണ്ണരിൽ നിക്ഷിപ്‌തമായിരുന്നു.
അവർണന്റെ മക്കൾക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവർണരിൽ തന്നെ ദളിതർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു.

അത് കൊണ്ട് തന്നെ പിന്നോട്ട് പോവും തോറും അവർണൻ തെളിവില്ലാത്തവനാകും.


അങ്ങനെ രേഖകൾ ഒന്നുമില്ലാതെ പൗരത്വ പട്ടികക്ക് പുറത്താവുന്ന *നിങ്ങൾക്ക്* (അമുസ്ലിംകൾക്ക്) വേണ്ടിയാണ് *അമിത് ഷായുടെ CAB.* കാരണം നിങ്ങൾ മുസ്‌ലിം അല്ലല്ലോ!! *നിങ്ങൾ പാക്കിസ്ഥാനിൽ നിന്ന് മതപീഢനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ആളാണെന്നും 2015 ജനുവരി ഒന്നിന് മുമ്പേ ഇവിടെ ഉണ്ടെന്നും എഴുതി കൊടുക്കണം*

അപ്പോൾ രേഖകൾ പരിശോധിച്ചു അഞ്ച് വർഷം ഇന്ത്യയിൽ നിയമപരമായ അവകാശത്തോടെ *അഭയാർത്ഥി* ആയി താമസിക്കാൻ അവർ നിങ്ങളെ അനുവദിക്കും. ഈ അഞ്ച് വർഷം നിങ്ങളുടെ 'നല്ലനടപ്പ്' വിലയിരുത്തി ആറാം വർഷം നിങ്ങൾക്ക് പൗരത്വം തരും. 

(ഇങ്ങനെയൊരു നല്ല നടപ്പു സർട്ടിഫിക്കറ്റും പൗരത്വവും ലഭിക്കുന്നതിന് 130 കോടി ജനങ്ങൾ ക്യൂ നിൽക്കുമ്പോൾ ലോകത്തു അഴിമതിയുടെ കാര്യത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു എത്ര പണം കൈക്കൂലിയായി നൽകേണ്ടി വരും? പാസ്പോര്ട് വെരിഫിക്കേഷന് വരുന്ന സാദാ  പോലീസുകാരൻ അഞ്ഞൂറ് രൂപ പടി ആവശ്യപ്പെടുന്ന നാടാണിതെന്നു ഓർക്കണം  )

*അപ്പോൾ ഈ ഔദാര്യം കിട്ടാത്ത ഒരേ ഒരു കൂട്ടരേ ഇവിടെയുണ്ടാകൂ...* മുസ്ലിംകൾ. അവർക്ക് അയൽ രാജ്യത്ത് നിന്ന് വന്നതാണെന്ന് സർട്ടിഫിക്കറ്റും ശിക്ഷയും റെഡിയായിരിക്കും.
നിസ്സംഗത പാലിക്കുന്നവരോട് ചോദിക്കാനുള്ളത് ഇത്ര മാത്രം. *ഒരു വിഭാഗത്തെ ബോഗിയിൽ നിന്ന് പിടിച്ചു പുറത്താക്കാനുള്ള ഈ പരിപാടിക്ക് വേണ്ടി നിങ്ങളുടെ ബെർത് കളഞ്ഞു കുളിക്കണമോ?*
ഇനിയും നിസംഗമായിരിക്കണോ?
ഒറ്റ വായനയിൽ എല്ലാം മനസ്സിലാകാത്തവർ മനസ്സിലാകുന്നത് വരെ വായിക്കുക. *കാരണം ഇത് ചെറിയ കളിയല്ല!*




കടപ്പാട്   - പ്രിയ സുഹൃത്ത് സനീഷ് മുണ്ടക്കയത്തിന്റെ ഫേസ്ബുക് പോസ്റ്റ്


NB:- മോദിയുടെ ഡിഗ്രി  സർട്ടിഫിക്കറ്റ്   പോലെ 1920  ലെ മുത്തച്ഛന്റെ ബർത്ത് സര്ടിഫികറ് ഫോട്ടോഷോപ്പിൽ ഉണ്ടാക്കി ലേസർ കളർ പ്രിന്റ് എടുത്തു സെറ്റപ്പാക്കാം ഏന് ചിന്തിക്കുന്ന സങ്കപുത്രന്മാർക്കുവേണ്ടി മാത്രം ഒരു ഓർമ്മപ്പെടുത്തൽ, അന്ന് കംപ്യുട്ടറും പ്രിന്ററും മാത്രമല്ല ഐക്യകേരള സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല.

അന്നത്തെ തിരുവിതാംകൂർ രാജ്യമാണെങ്കിൽ ദാരിദ്ര്യത്തിന്റെ കൂത്തരങ്ങായിരുന്നതുകൊണ്ടു പിരിച്ചെടുത്തിരുന്ന തലക്കരത്തിനും മുലക്കരത്തിനും പോലും  റെസീപ്റ്റ് നല്കിയിരുന്നുമില്ല.  
Image result for *CAB, NRC