ഒരു ഫേസ്‌ബുക്ക് പോസ്റ്റും ടി-ഷർട്ടും ഓരോ പാക്കറ്റ് ജ്യൂസും നൽകിയാൽ നല്ല സുന്ദരമായി നടത്താൻ പറ്റുന്ന കൂട്ടയോട്ടം നടത്താൻ ഉമ്മൻ ചാണ്ടിയെ സ്വാധീനിച്ചു പത്തുകോടി രൂപ അടിച്ചു മാറ്റിയ മനോരമയാണ് വെറും രണ്ടരലക്ഷം രൂപയ്ക്കു ബെവെക്കോ ആപ്പ് നിർമ്മിച്ച് നൽകിയ സ്റ്റാർട്ടപ് IT കമ്പനിയെ കുറ്റം പറയാനും അതെ സാധനം രണ്ടു കോടി ഒരു കോടി എൺപതു ലക്ഷം രൂപ മുടക്കി മറ്റൊരു കമ്പനിയിൽ നിന്നും വാങ്ങണമായിരുന്നു എന്നും വാർത്ത എഴുതുന്നത്
അതിനു കാരണമായി പറയുന്നതോ ബിവറേജസ് കോർപറേഷൻ ഇടവേളയ്ക്കു ശേഷം വില്പന ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ ശ്രമിച്ച മുഴുവൻ ആളുകൾക്കും ടോക്കൺ കിട്ടിയില്ല എന്നതും
ഇന്നലെ രാത്രിയിൽ ബുക്കിങ് ആരംഭിച്ചതിനു ശേഷം ആപ്പ് ഡൗൺലോഡ് ചെയ്തത് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് രണ്ടു മാസമായി അടഞ്ഞു കിടന്ന മദ്യവില്പന ശാലകൾ തുറക്കുമ്പോൾ അതും ഒരു പുതിയ സംവിധാനത്തോടെ വരുമ്പോൾ കേരളത്തിൽ ഉള്ള മദ്യ ഉപഭോക്താക്കൾ എല്ലാവരും തന്നെ ആദ്യ ദിനം മദ്യം വാങ്ങുന്നതിനു ശ്രമിച്ചിട്ടുണ്ടാകാം അതിൽ നിന്നും വെറും അഞ്ചുലക്ഷം ആളുകൾക്കെ കൃത്യമായി ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചിട്ടുള്ളു
മൊബൈലിലെ സാങ്കേതിക സൗകര്യങ്ങളിലെ വ്യത്യാസങ്ങൾ മൂലം പ്രധാനമായും വിദേശത്തുനിന്നു വാങ്ങി അവിടത്തെ സെറ്റിങ്ങുകൾ തന്നെ തുടരുന്നവർക്ക് ആർക്കും ഇന്ത്യയിൽ നിന്ന് മാത്രം ഉപയോഗിക്കാൻ തക്കവണ്ണം സർക്കാർ നിർദേശം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുള്ള ബെവെക്യൂ ആപ്പ് ആദ്യ ശ്രമത്തിൽ ഉപയോഗിക്കാൻ സാധിച്ചില്ല എന്നിട്ടും അഞ്ചു ലക്ഷത്തിലധികം ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ഇ ടോക്കൺ എടുക്കാൻ ശ്രമിക്കുകയും ചെയ്തു
എന്നാൽ സർക്കാർ ക്രമീകരിച്ചിരിക്കുന്ന ഔട്ലെറ്റുകളുടെ എണ്ണവും സമയക്രമവും പരിഗണിക്കുമ്പോൾ സംസ്ഥാനമൊട്ടാകെ ഒരു ദിവസത്തേക്ക് അനുവദിക്കുവാൻ സാധിക്കുന്ന പരമാവധി ടോക്കണുകളുടെ എണ്ണം ഒരു ലക്ഷത്തി പന്തണ്ടായിരമാണ് അതായത് ടോക്കൺ എടുക്കാൻ ശ്രമിക്കുന്ന അഞ്ചു പേരിൽ ഒരാൾക്കേ ഇ ടോക്കൺ ലഭിക്കുകയുള്ളു ( അതിൽ തന്നെ 291 ബിയർ പാർലർ ഔട്ലെറ്റുകൾവഴി മദ്യം വിൽക്കാനുള്ള ഇരുപത്തി ഒമ്പതിനായിരം ഈടോക്കണുകൾ ബിയറും വൈനും മാത്രം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കേ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളു ) ബാക്കി നാലുപേർക്കും OTP ലഭിക്കുകയില്ല പെൻഡിങ്ങിൽ പോകും
മുൻപ് ഈ സംവിധാനം ഉപയോഗിച്ച് പരിചയമില്ലാത്തതിനാൽ OTP ലഭിക്കാത്തവർ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുകയും കിട്ടാതെ വരുമ്പോൾ അത് സാങ്കേതിക പിഴവാണെന്നു കരുതി ആപ്പിനെ ചീത്തവിളിക്കുകയും ആപ്പിനെന്തോ കുഴപ്പമുണ്ടെന്നു പത്തുപേരെ വിളിച്ചു പറയുകയും ചെയ്യും ഈ ആശയക്കുഴപ്പമാണ് അല്ലെങ്കിൽ ഈ ആശയക്കുഴപ്പം മുതലെടുത്താണ് മനോരമയടക്കമുള്ള ദുരുദ്ദേശ മാധ്യമങ്ങളും ആകെ തേഞ്ഞു തൂങ്ങിയിരിക്കുന്ന പ്രതിപക്ഷ വാഴകളും വിർച്വൽ ക്യൂ വഴി മദ്യ വിതരണം നിയന്തിക്കാനുള്ള സർക്കാരിന്റെ സാങ്കേതിക സൗകര്യങ്ങൾ പരാജയപ്പെട്ടു എന്ന് കിട്ടിയ തക്കത്തിന് അലറി വിളിക്കുന്നത്
നിലവിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള വിതരണ ശൃംഘലവഴി റെഗുലറായി പരമാവധി വിതരണം ചെയ്യാനുള്ള അളവിന് അനുസൃതമായി തിരക്ക് കൈകാര്യം ചെയ്യുവാൻ ഇപ്പോൾ ഏർപ്പെടുത്തിയ സാങ്കേതിക സൗകര്യങ്ങൾ മതിയായതാണ്. ഇനിയും ഏതെങ്കിലും തരത്തിലുള്ള നവീകരണം ആവശ്യം വന്നാൽ അപ്പോൾ അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രൊവിഷനും ഉണ്ട്
ആദ്യത്തെ രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടെ രണ്ടുമാസമായി മദ്യം കിട്ടാതെ വിഷമിച്ചിരിക്കുന്നവരുടെയും ഇ ടോക്കൺ സിസ്റ്റത്തിൽ ആദ്യ ദിവസം തന്നെ മദ്യം വാങ്ങാൻ ഒരു കൗതുകത്തിനുവേണ്ടി ശ്രമിക്കുന്നവരുടെയും തള്ളിക്കയറ്റം അവസാനിക്കും അപ്പോഴേക്കും ബെവെക്കോ ആപ്പ് എങ്ങനെയാണു ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതെന്ന പ്രവർത്തന രീതി ഭൂരിഭാഗം ഉപഭോക്തയാക്കളും പഠിക്കുകയും ചെയ്യും അതോടെ ഇപ്പോൾ ആദ്യ ദിവസം ഉള്ള എല്ലാ ആശങ്കകളും തെറ്റിദ്ധാരണകളും അവസാനിച്ചു ടോക്കൺ വിതരണം സ്മൂത്ത് ആകുകയും ചെയ്യും അതിനുവേണ്ടി ഏകദേശം എഴുപതിരട്ടി അധികം പണം ചിലവഴിച്ചു കൂടിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട കാര്യമില്ല
വീട്ടിൽ പത്തുലിറ്റർ പായസം ഉണ്ടാക്കി എന്ന് കരുതി മുഴുവനും ഒരു വലിയ ബക്കറ്റു വാങ്ങി അതിൽ ഒഴിച്ചിട്ടു നമ്മൾ ഒറ്റയിരിപ്പിനു കഴിച്ചു തീർക്കാറില്ലല്ലോ ഒരു നേരം ഒന്നോ രണ്ടോ ഗ്ളാസ് പായസം കുടിച്ചിട്ട് ബാക്കി ഫ്രിഡ്ജിൽ വെക്കും സൗകര്യം പോലെ മൂന്നോ നാലോ ദിവസംകൊണ്ടു കുടിച്ചു തീർക്കും അങ്ങനെയല്ലേ സാധാരണക്കാരായ നമ്മളൊക്കെ ചെയ്യുന്നത്
ഒന്നോ രണ്ടോ ആഴ്ചക്കു ശേഷം നമ്മൾ ഒരു സ്റ്റാറ്റിറ്റിക്‌സ് എടുത്തു നോക്കിയാൽ നമുക്ക് മനസിലാകും ഇപ്പോൾ ലോഞ്ച് ചെയ്ത ആപ്പിൽ ലഭ്യമായ സാങ്കേതിക സൗകര്യത്തിന്റെ പകുതിപോലും ശരാശരി ഒരു ദിവസം ഉപയോഗിക്കേണ്ടി വരുന്നില്ല എന്ന്
ഇത്രയും കാലം കേരളത്തിൽ നിയമപരമായി വിൽക്കുന്ന മദ്യ വിതരണം നിയന്ത്രിക്കുന്ന ബിവറേജസ് കോർപറേഷന്റെ ലോജിസ്റ്റിക് സപ്ലെ ചെയിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കറിയാം കേരളത്തിൽ ഒരു ദിവസം ശരാശരി എത്ര ബില്ലുകൾ അടിക്കേണ്ടിവരും അതുവഴി എത്ര ലിറ്റർ മദ്യം വിതരണം ചെയ്യേണ്ടതുണ്ട് അതിനായി എത്ര മദ്യം ഏതൊക്കെ കാറ്റഗറിയിൽ പെട്ടവ ഏതൊക്കെ ബ്രാന്റ് ഏതൊക്കെ അളവിലുള്ള പാക്കേജിംഗിലുള്ളവ ഏതൊക്കെ ലൊക്കേഷനിൽ ഏതൊക്കെ സീസണിൽ സ്റ്റോക്ക് വേണം എന്നിങ്ങനെയുള്ള വിവരങ്ങൾ, അവർ ഇത്തരം കാര്യങ്ങൾ ഒക്കെ കണക്കിലെടുത്താണ് അവരുടെ ആവശ്യത്തിന് പര്യാപ്തമായ ആപ്പ് നിർമ്മിക്കാൻ കരാർ കൊടുത്തിട്ടുണ്ടാവുക ( ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വിതരണകേന്ദ്രങ്ങളുള്ള പ്രമുഖ മദ്യ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ദുബായിലെ സപ്ലൈ സെന്ററിലെ ലോജിസ്റ്റിക് വിഭാഗത്തിൽ ജോലി ചെയ്യുകയും ആ കമ്പനിയിൽ പുതിയ സോഫ്റ്റ്‌വെയർ ഇമ്പ്ലിമെൻറ് ചെയ്തപ്പോൾ അതിൽ ഒരു പ്രധാന ചുമതല വഹിക്കുകയും ചെയ്ത പരിചയ സമ്പത്തുവെച്ചു എനിക്കിതു മനസിലാക്കാൻ സാധിക്കും )
പിന്നെ ഇപ്പോൾ എന്താണ് മനോരമയുടെയും പ്രതിപക്ഷത്തിന്റെയും പ്രശനം ?
സിമ്പിൾ
ഞങ്ങളൊക്കെ ജീവനോടെയുണ്ടെന്നു നാട്ടുകാരെ അറിയിക്കാൻ അവർക്കു എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞു പത്ര ദൃശ്യമാധ്യമങ്ങളിൽ തങ്ങളുടെ മുഖവും പേരും വരുത്തണം. അതിനുവേണ്ടിയുള്ള വെപ്രാളമാണ് നമ്മൾ ഇപ്പോൾ കാണുന്ന കോപ്രായങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ മൂലം തന്റെ സ്വാഭാവികമായ അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കോൺഗ്രസിന് എങ്ങനെയെങ്കിലും കൃത്രിമ ശ്വാസം എങ്കിലും നൽകി ജീവൻ നിലനിര്ത്താനുള്ള ശ്രമമാണ് മനോരമ നടത്തുന്നത്
ഇതിനിടയിൽ എന്തെങ്കിലുമൊക്കെ ഉണ്ടയില്ലാ വെടി പൊട്ടിച്ചു പുകമറയുണ്ടാക്കി വിവാദങ്ങൾ ഇളക്കി വിട്ടു നമ്മുടെ സംസ്ഥാനത്തു സംരംഭകർക്ക് അനുകൂല സാഹചര്യമല്ല എന്ന തോന്നൽ ഉണ്ടാക്കണം അതിനും കൂടിയുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് നിസാനും തോഷിബയും അടക്കമുള്ള വലിയ കമ്പനികൾ കേരളത്തിലെത്തുമ്പോൾ അവരുടെ പ്രോജക്ടുകളിൽ സപ്പോർട് സർവീസുകൾ നൽകാൻ അവസരം ലഭിക്കേണ്ടുന്ന ലോക്കൽ സ്റ്റാർട്ടപ്പുകളെ അവരുടെ മനോവീര്യം കെടുത്തി ഇവിടെനിന്നും ഭയപ്പെടുത്തി ഓടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം ഇപ്പോൾ നടത്തുന്നത് അതിനുവേണ്ടി ആരുടെയൊക്കെയോ ചട്ടുകമായി പ്രവർത്തിക്കുകയാണ് കോൺഗ്രസിന്റെ സൈബർ വെട്ടുക്കിളികളും നേതാക്കളും
സമാന പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്ന IT കമ്പനികൾ മനോരമയടക്കമുള്ള UDF മാധ്യമങ്ങൾക്കു സഹസ്ഥാപനമായി ഉണ്ടെന്നുള്ളത് സംശയം കൂടുതൽ ദൃഢമാക്കുന്നു ഓൺലൈൻ മെഡിക്കൽ സപ്പോർട് സംവിധാനവുമായി രംഗത്തുവന്ന കൊച്ചിയിലെ സ്റ്റാർട്ടപ് കമ്പനിയെപ്പറ്റി ഒരു MLA യെ ഇറക്കി ആരോപണം ഉന്നയിപ്പിച്ച് ഗോസിപ്പെഴുതി വിവാദമാക്കിയ ശേഷം അതിനേക്കാൾ സാങ്കേതിക സൗകര്യങ്ങൾ കുറഞ്ഞ സമാന സംവിധാനം മാതൃഭൂമി മാനേജ്‌മെന്റ് പുറത്തിറക്കിയത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ജനങ്ങൾ കണ്ടുപിടിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല
ആപ്പ് നിർമാണത്തിൽ കോടികളുടെ അഴിമതി എന്ന് പറഞ്ഞു തുടങ്ങിയ പ്രതിപക്ഷ വെട്ടുകിളികൾ താണുതാണ് അമ്പതു പൈസയുടെയും പതിനഞ്ചു പൈസയുടെയും കണക്കിലും ഇപ്പോൾ അവസാനം കുപ്പിമേടിക്കാനുള്ള OTP കിട്ടാൻ താമസിക്കുന്നു എന്ന പരാതിയിലും വരെ എത്തി തൂങ്ങിക്കിടക്കുകയാണ് ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ആരോ പ്രതിപക്ഷ നേതാവിന് ഒരു ഓഫർ കൂടി നൽകിയിട്ടുണ്ട് കുറച്ചു നേരം മിണ്ടാതെ എവിടെയെങ്കിലും അടങ്ങിയിരിക്കാമെങ്കിൽ കുപ്പി ഒന്നിന് ഒരു രൂപ വെച്ച് നാക്കുകൂലി തരാമെന്നു
എന്തായാലും ഒരു കാര്യം വ്യക്തമാണ് പതിവുപോലെ പ്രതിപക്ഷത്തിന്റെയും മനോരമയുടെയും പാഷാണപ്രയോഗങ്ങൾക്കു പരമാവധി മൂന്നോ നാലോ ദിവസത്തെ ആയുസേ ഉള്ളു അതിനകം അവ ഈയാംപാറ്റയെപ്പോലെ നിലംപതിക്കും
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ