2020, ജൂൺ 18

പ്രതിപക്ഷ നേതാക്കളും കുട്ടൂസനും ഡാകിനിയും



വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്നവർ  യാത്ര ചെയ്യുന്ന സമയത്തു രോഗബാധിതരല്ല എന്ന് പരിശോധിച്ചു ബോധ്യപ്പെടുത്തിയിട്ടു വേണം വരാൻ, അല്ലാത്ത പക്ഷം വിമാനത്തിൽ സഹയാത്രികരായ മുഴുവൻ ആളുകൾക്കും രോഗം പകരാൻ സാധ്യതയുണ്ട് എന്ന നിലപാട് കേരളവും പോണ്ടിച്ചേരിയും വ്യക്തമാക്കിയത് മുതൽ പലരും നിലവിളിക്കുന്നതായി അഭിനയിക്കുകയാണ്  അയ്യോ പിണറായി പ്രവാസികൾ നാട്ടിലെത്തുന്നത് തടയുന്നേ രോഗപ്രതിരോധ നിരക്കിൽ ഒന്നാം സ്ഥാനത്തു തുടരുന്ന കേരളത്തിന്റെ റെക്കോഡ് തകരുമെന്ന ഭയമാണേ......  

അതിൽ വലതു പിണ്ടിക്കേറ്റു മാധ്യമ പ്രവർത്തകർ മുതൽ പൊട്ടനായ പ്രതിപക്ഷ നേതാവും നാഴികക്ക് നാല്പതുവട്ടം നിലപാട് മാറ്റുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള  മലയാളി കേന്ദ്ര മന്ത്രിയും സിറിയയിൽ ആടുമേയ്ക്കാൻ ആളെ കയറ്റുമതിചെയ്യുന്ന  വർഗീയ ഭീകരരും വരെയുണ്ട് - നീലേഷ് വേട്ടാവളിയന്മാരുടെയും, എന്തിനും ചുമ്മാ മുക്രയിടുന്ന മൂരിക്കിടാങ്ങളുടെയും കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ 

ആരൊക്കെയാണ് അത്യാവശ്യമായി നാട്ടിലെത്തിക്കേണ്ട പ്രവാസികൾ?  ഒന്നാമതായി ഗുരുതര രോഗങ്ങൾ മൂലം അവശരായവർ, എത്രയും പെട്ടെന്ന് ചികിത്സ കിട്ടേണ്ടവർ, രണ്ടാമതായി ഗർഭിണികളും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ, അടുത്തതായി ജോലി നഷ്ടപ്പെട്ടു ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നവർ, സന്ദർശക വിസയിൽ ഇവിടെ വന്നു കുടുങ്ങി പോയിട്ട് നിത്യച്ചിലവിനു ബുദ്ധിമുട്ടുന്നവർ  - അതായത് ശാരീരികമായും മാനസികമായും അവശതയനുഭവിക്കുന്നവർ. മേല്പറഞ്ഞ മുഴുവൻ ആളുകളുടെയും ഇമ്യൂൺ പവർ എന്ന് പറയുന്നത് ഏറ്റവും കുറഞ്ഞ അളവിലായിരിക്കും 

With No COVID-19 Vaccine in Sight, Here's How Air Travel Will ...

അങ്ങനെ ഏറ്റവും ഇമ്യൂൺ പവർ കുറവുള്ള രോഗികളും ഗർഭിണികളും അടക്കമുള്ള നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന വിമാനത്തിൽ കോവിഡ് രോഗബാധയുള്ള രണ്ടോ മൂന്നോ ആളുകൾ എങ്കിലും നാലും അഞ്ചും മണിക്കൂർ  യാത്ര ചെയ്‌താൽ  മുഴുവൻ യാത്രക്കാർക്കും രോഗബാധയുണ്ടാവാൻ സാധ്യതയുണ്ട്  അങ്ങനെയുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണം ടെസ്റ്റു ചെയ്തു രോദബാധിതരെയും രോഗമില്ലാത്തവരെയും വേർതിരിച്ചു വെവ്വേറെ വിമാനങ്ങളിൽ നാട്ടിലെത്തിക്കണം എന്നാണു സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത് 

അപ്പോൾ പിണ്ടിക്കേറ്റു കോറസുകാരുടെ ചോദ്യം നാട്ടിലെത്താൻ ശ്രമിക്കുന്ന ഇരുനൂറു പേരിൽ നാലോ അഞ്ചോ പേരാണ് രോഗബാധിതരെങ്കിൽ അവരുടെ എണ്ണം ഇരുനൂറാകുന്നത് വരെ അവർ കാത്തിരിക്കേണ്ടി വരില്ലേ?  അത് അവർക്കു ചികിത്സ ലഭിക്കാൻ കാലതാമസം വരുത്തില്ലെ എന്നാണു - ഈ ചോദ്യത്തിൽ തന്നെ നിങ്ങൾ സമ്മതിക്കുകയാണ് രോഗബാധിതരായ രണ്ടോ മൂന്നോ പേർക്ക് വേണ്ടി ബാക്കി നൂറ്റി തൊണ്ണൂറ്റിയേഴുപേരുടെയും ജീവൻ അപകടത്തിലാക്കാൻ വേണ്ടിയാണ് നിങ്ങൾ വാദിക്കുന്നതെന്നു. 

രോഗബാധിതരെ കൊണ്ടുവരാൻ  ബോയിങ് 777 വിമാനങ്ങൾ തന്നെ വേണമെന്ന് എന്താണ് നിർബന്ധം?  കേന്ദ്ര സർക്കാരിന് സ്വന്തം ജനങ്ങളോട് അല്പമെങ്കിലും  പ്രതിബദ്ധതയുണ്ടെങ്കിൽ രോഗബാധിതരായ നാല്പതോ അമ്പതോ ആളുകളെ നമ്മുടെ വായൂസേനയുടെ വിമാനത്തിൽ നാട്ടിലെത്തിക്കാവുന്നതേയുള്ളു അതിനു വേണ്ടി നമ്മുടെ വ്യോമസേനയുടെ കൈവശമുള്ള നൂറുകണക്കിന് ആവറോ വിമാനങ്ങളിൽ നിന്നും നാലോ അഞ്ചോ എണ്ണം ഉപയോഗിക്കാമല്ലോ? ആവശ്യമനുസരിച്ചു കാർഗോ വിമാനമായും യാത്രാ വിമാനമായും ആംബുലൻസായും ഒക്കെ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ  കൺവെർട് ചെയ്തു  ഉപയോഗിക്കാൻ സാധിക്കുന്ന ആവറോ വിമാനങ്ങൾ ഉപയോഗിച്ച് രോഗബാധിതരെ നാട്ടിലെത്തിക്കണം. 

ഇറാനിൽ കോവിഡ് ബാധ വ്യാപകമായ ഘട്ടത്തിൽ ഇറാനിൽ ചില നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ എടുത്തിട്ടുള്ള  കോർപ്പറേറ്റു കമ്പനികളുടെ ജീവനക്കാരെ അവിടെനിന്നും രക്ഷിച്ചു നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ ഹെർക്കുലീസ്  വിമാനം തന്നെ  അയച്ച  കേന്ദ്ര സർക്കാരിന്  സാധാരണ പ്രവാസികൾക്ക് വേണ്ടി ആവറോ എങ്കിലും അയക്കാൻ ബുദ്ദിമുട്ടുണ്ടാവാൻ ഇടയില്ലല്ലോ ഉണ്ടെങ്കിൽ തന്നെ കേന്ദ്ര സർക്കാരിൽ നിർണ്ണായക സ്വാധീനമുണ്ടെന്നു കരുതപ്പെടുന്ന മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിചാരിച്ചാൽ പുഷ്പം പോലെ സാധിക്കാവുന്ന നിസാര കാര്യമാണിത്  അദ്ദേഹത്തിന് സ്വയം ഇത് തോന്നാൻ സാധ്യതയില്ലാത്തതിനാൽ സംസ്ഥാന സർക്കാർ കാഴ്ചദ്രവ്യങ്ങളുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തി അപേക്ഷിക്കണം 

അങ്ങിനെ ആകുമ്പോൾ രോഗബാധിതരല്ലാത്തവർക്കു സാധാരണ വിമാനത്തിൽ സുരക്ഷിതമായി എത്തുകയും രോഗബാധിതർക്കു പ്രത്യേക മെഡിക്കൽ അറ്റെൻഷൻ അടക്കമുള്ള സൗകര്യങ്ങളോടെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തുകയും ചെയ്യാം 

അപ്പോൾ  പിണ്ടിക്കേറ്റു പാണന്മാരുടെ അടുത്ത വാദം ഇന്ത്യക്കാർ ധാരാളമായുള്ള വിദേശ രാജ്യങ്ങളിലൊന്നും ടെസ്റ്റ് കിറ്റുകൾ ലഭ്യമല്ല എന്നതാണ്. പിണ്ടിക്കേറ്റു വാദങ്ങളിലെ ഏറ്റവും അസംബന്ധമായ വാദമാണ് ഇത് 

ഒന്നാമത് UAE ഖത്തർ ബഹറിൻ അടക്കമുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ സുലഭമായി ലഭ്യമാണ് അതാതു രാജ്യങ്ങളിലെ കോൺസുലേറ്റ്   വിചാരിച്ചാൽ പൊതു വിപണിയിൽ നിന്നും വാങ്ങി  ടെസ്റ്റ് നടത്തുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല, 

ഇനിയിപ്പോൾ കോൺസുലേറ്റിനു പൊതു വിപണിയിൽ നിന്നും വാങ്ങാൻ താൽപര്യമില്ലെങ്കിൽ യാത്രക്കാരെ എടുക്കാൻ ഇന്ത്യയിൽ നിന്നും വിമാനങ്ങൾ പോകുമ്പോൾ അതിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും  മറ്റും ലോഡ് ചെയ്യുന്ന കൂട്ടത്തിൽ  ഇരുനൂറോ മുന്നൂറോ ടെസ്റ്റ് കിറ്റുകൂടി കൊടുത്തു വിടണം എന്തായാലും  യാത്രക്കാർക്ക് ടെസ്റ്റ് നടത്തി ഒരു മണിക്കൂറിനകം റിസൾട്ട് ലഭിക്കും രോഗബാധിതരെ ക്വറന്റീനിലേക്കും   രോഗബാധിതരല്ലാത്തവരെ നാട്ടിലേക്കും അയക്കാമല്ലോ 


ട്രംപളിയൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ നമ്മുടെ രാജ്യത്തു സ്റ്റോക്കുണ്ടായിരുന്ന മുഴുവൻ ഹൈഡ്രോക്സി ക്ളോറോക്ക്വിൻ മരുന്നും അമേരിക്കയിലേക്ക് അയച്ചുകൊടുത്ത ദയാപരനും ദാനശീലനും ആയ മോദിജി ഇന്ത്യൻ പൗരന്മാരായ പ്രവാസികൾക്ക് വേണ്ടി ടെസ്റ്റ് കിറ്റുകൾ സൗജന്യമായി വിമാനത്തിൽ കൊടുത്തുവിടുമെന്നു വിശ്വസിക്കാനാണ് താല്പര്യം അഥവാ മോദിജിയെ ഇക്കാര്യത്തിൽ ആരെങ്കിലും തടഞ്ഞാൽ അവരെ തുരത്തിയോടിച്ചു ടെസ്റ്റു കിറ്റുകൾ കൊടുത്തുവിടാൻ  കേന്ദ്ര സർക്കാരിൽ നിർണ്ണായക സ്വാധീനമുണ്ടെന്നു കരുതപ്പെടുന്ന മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിചാരിച്ചാൽ പുഷ്പം പോലെ സാധിക്കാവുന്ന നിസാര കാര്യമാണിത്  അദ്ദേഹത്തിന് സ്വയം ഇത് തോന്നാൻ സാധ്യതയില്ലാത്തതിനാൽ സംസ്ഥാന സർക്കാർ കാഴ്ചദ്രവ്യങ്ങളുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തി അപേക്ഷിക്കണം


എന്നിട്ടും പിണ്ടിക്കേറ്റു നിലവിളി അവസാനിക്കുന്നില്ല അവർ പറയുന്നത് റാപ്പിഡ് ടെസ്റ്റ് കിറ്റിന് 2500 റിയാൽ വിലയുണ്ടെന്നാണ് 

കിട്ടിയ അവസരത്തിന് ചില പ്രവാസി സംഘടനകൾ ചാർട്ടർ ചെയ്ത വിമാനത്തിൽ ഇരട്ടി ടിക്കറ്റു ചാർജ് ഈടാക്കിയതുപോലുള്ള ഒരു ഉടായിപ്പു മാത്രമാണ് 2500 റിയാലിന്റെ റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്ന വ്യാജപ്രചാരണം. നിലവിൽ സൗദിയിൽ കോവിഡ് PCR ടെസ്റ്റ് നടത്തുന്ന സ്വകാര്യ ആശുപത്രികൾ പോലും ആയിരം റിയാലാണ് ഈടാക്കുന്നത് UAE യിൽ സ്വകാര്യ ആശുപത്രികൾ ടെസ്റ്റിന് 370 ദിർഹമാണ് ഈടാക്കുന്നത്. അപ്പോൾ പിന്നെ 2500 റിയാലെന്ന പ്രചാരണം ചാർട്ടേഡ് ഫ്ലൈറ്റ് കൊള്ള പോലെ അതെ സംഘടനയുടെ പേരിൽ  ഇരട്ടി വിലക്കുള്ള  ടെസ്റ്റ് കിറ്റ് കച്ചവടം കൂടി മുന്നിൽ കണ്ടു ചില തല്പര കക്ഷികൾ നടത്തുന്ന ആസൂത്രണമാണെന്നു വേണം കരുതാൻ

ഇക്കാര്യങ്ങളൊന്നും കേന്ദ്ര സർക്കാരോ നിലപാട് മാറ്റങ്ങളുടെ രാജാവ് അതിബഹുമാന്യനായ   കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോ ഇടപെട്ടു ചെയ്യുകയില്ലെന്നു പൂർണ ബോധ്യമുള്ളതുകൊണ്ടാണ് കേരളത്തിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി തന്നെ നമ്മുടെ പ്രവാസികൾക്ക് വിദേശത്തു ടെസ്റ്റ് ചെയ്തു രോഗമില്ലെന്നുറപ്പാക്കി യാത്ര ചെയ്യുന്നതിന് ആവശ്യമായ ട്രൂനാറ്റ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിച്ചുകൊടുക്കുവാൻ തീരുമാനമെടുത്തിരിക്കുന്നത്

പിണ്ടിക്കേറ്റു പാണന്മാർ 2500 റിയാൽ വിലയുണ്ടെന്ന് അല്പം മുൻപ് വരെ  പാടിനടന്ന ടെസ്റ്റ് കിറ്റാണ് കേരളാ സർക്കാർ നമ്മുടെ  പ്രവാസികൾക്കുവേണ്ടി അയക്കുന്നത്



നിലവിൽ കേരളത്തിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരിൽ 57 %  ആളുകളും വിദേശത്തു നിന്നും വന്നവരാണ് അവരിൽ എല്ലാവരും തന്നെ വിമാനത്തിൽ പ്രവേശിക്കുന്ന സമയം രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നവരുമാണ് ആ നിലക്ക് രോഗബാധിതരിൽ പകുതിയിലധികം ആളുകൾക്ക് രോഗം പടർന്നു കിട്ടിയത് വിമാനയാത്രയിൽ സഹയാത്രികരായ രോഗവാഹകരിൽനിന്നായിരിക്കാനാണ് സാധ്യത, ആ നിലയ്ക്ക് അതീവ അപകടകരമായ രോഗബാധ സംശയിക്കുന്നവരെ പരിശോധിച്ചു മാറ്റി നിറുത്തിക്കൊണ്ടു മറ്റുള്ളവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും രോഗബാധിതരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കണമെന്നുമുള്ള സംസ്ഥാന സർക്കാരുകളുടെ   നിർദേശത്തെ ഇതുവരെ രോഗബാധിതനല്ലാത്ത  ഒരു പ്രവാസി എന്ന നിലയിൽ, എനിക്കും   എന്റെ കുടുംബത്തിനും  സുഹൃത്തുക്കൾക്കും കോവിഡ് ബാധിക്കണമെന്നു താല്പര്യമില്ലാത്ത പ്രവാസി എന്ന നിലയിൽ സ്വാഗതം  ചെയ്യുന്നു 

കേരളത്തിൽ ആദ്യ കോവിഡ് രോഗബാധ റിപ്പോർട് ചെയ്ത ദിവസം മുതൽ ഇന്നുവരെ കേരളത്തിലെ പ്രതിപക്ഷ നേതാക്കളും അവരുടെ പിണിയാളുകളും കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ഓരോ ദിവസം കണ്ട ഒരു പ്രവാസി എന്ന നിലയിൽ ഇന്നും ഇന്നെലെയും  നിങ്ങളുടെ ചൊല്പടിയിൽ നിൽക്കുന്ന ചില പിണ്ടിക്കേറ്റു മാധ്യമങ്ങളെ ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ ഞങ്ങൾക്ക് തെല്ലും വിശ്വാസമില്ല 

ഞങ്ങൾക്ക് വിശ്വാസം ഉറച്ച നിലപാടുമായി കേരളത്തെ മുന്നോട്ടു നയിക്കുന്ന കേരളത്തിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം നയിക്കുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ  ടീമിനെയുമാണ്,  

ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഗുണപ്പെടുത്താനുള്ള ആഗ്രഹമല്ല മറിച്ച് എങ്ങനെയെങ്കിലും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും  കേരളത്തിൽ സാമൂഹ്യ വ്യാപനം ഉണ്ടാക്കുവാനും അങ്ങിനെ മരണ സംഘ്യ ഉയർത്തി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കഠിനാധ്വാനം പരാജയപ്പെടുത്താനുമുള്ള പ്രതിപക്ഷ നേതാക്കളുടെ  ആക്രാന്തം  മാത്രമാണ് ഇപ്പോൾ കാണുന്നതെന്നും നാളെയും മറ്റൊരു തരത്തിൽ മറ്റൊരു രീതിയിൽ,   കുട്ടൂസനും ഡാകിനിയും മായാവിയെ പിടിക്കാൻ നടക്കുന്നതുപോലെ ഒരിക്കലും വിജയിക്കാതെ അത്  തുടർന്നുകൊണ്ട് ഇരിക്കുമെന്നും ഞങ്ങൾക്കറിയാം 


NB : തിരുവനന്തപുരത്തു രോഗം ഭേദമായി വീട്ടിലെത്തിയ യുവാവിനെ കല്ലെറിഞ്ഞോടിച്ചു മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് നേതാക്കളും മലബാറിൽ വിദേശത്തുനിന്നും എത്തിയവരെ ക്വറന്റീനിൽ താമസിപ്പിച്ച കെട്ടിടം ഉപരോധിച്ച ലീഗിന്റെ നേതാക്കളും വിദേശത്തു നിന്നും ആളുകളെ യാതൊരു പരിശോധനയും ഇല്ലാതെ ഒരേ വിമാനത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് വെറും ഇരട്ടത്താപ്പ് മാത്രമല്ല അതിന്റെ പിന്നിലുള്ള ഗൂഢ ലക്ഷ്യങ്ങളും അത്യന്തം പ്രവാസി വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്