2010, ഓഗ 27

യാത്ര - നെല്ലിയാമ്പതി മാമ്പാറ

അപ്പൊള്‍ നമുക്ക് നെല്ലിയാമ്പതി മാമ്പാറ യാത്രയോടെ തുടങാം അല്ലെ?
2009 ജനുവരി 26 പുലര്‍ചെ 5 മണിക്കു ഞങള്‍ കോട്ടയത്തു നിന്നു പുറപ്പെട്ടു ഞങളുടെ മിക്കവാറും എല്ലാ യാത്രകളുടെയും സംഘാടകനും പ്രധാന സാരഥിയുമായ അനില്‍ കുമാര്‍ (ചെളി) ഇന്നു നമ്മുടെ കൂടെ വരുന്നില്ല, കാരണം എതൊ വി ഐ പീ കുമരകത്തു സുഘവാസത്തിനു എത്തുന്നു, ആരൊഗ്യ വകുപ്പുകാര്‍ മുഴുവന്‍ അവിടെ കാവല്‍ കിടക്കണം.യാത്ര തുടങുന്ന സമയത്തു ഞങള്‍ 4 പെര്‍ ആയിരുന്നു ഞാന്‍, ബിനൂപ്, ആന്‍ഡ്രു, രാഗെഷ്, പൊകുന്ന  വഴിക്കു ബോബി, ബിനു, അഷിഷ് എന്നിവരും കൂടെ കൂടി.


തലയോലപ്പറമ്പ് നിന്നു കാഞ്ഞിരമറ്റം അവിടെ നിന്നു പിറവം, ചൊറ്റാനിക്കര, വഴി ഹില്‍ പാലസിനു  മുന്നിലൂടെ എയര്‍പൊര്‍ട് സീപൊര്‍ട് റൊഡില്‍ എത്തിയപ്പൊളെക്കും ബിനുവിനു കട്ടന്‍‍ കാപ്പി കുടിക്കണം എങ്കില്‍ പിന്നെ എല്ലാവരും കുടിച്ചേക്കാം എന്നു തീരുമാനം, കാപ്പികുടിച്ചപ്പൊള്‍ മുതല്‍ ആന്‍ഡ്രു പാട്ട് തുടങ്ങി (ജൊലി ഡയനൊവ ഗ്രൂപ്പിന്റ്റെ അഡ്മിന്‍ മാനെജെര്‍ അണെങ്കിലും ആള്‍ ഒരു കൊച്ചു കലാകാരന്‍ ആണെന്നതു പ്രത്യെകം അറിയിക്കുന്നു കൂടാതെ അലങ്കാര മല്‍സ്യ ക്രുഷിയിലും പ്രശ്ശസ്തനാണെ) ഞങളുടെ പ്രോല്‍സാഹനം കൂടെ ആയപ്പൊള്‍ അടുത്ത വിശപ്പിന്റ്റെ വിളി വരുന്ന വരെയ്കും ഗാനമലരുകള്‍ വിടര്‍ന്നു പരിലസിച്ചു, മലരുകള്‍ വാടാന്‍ തുടങിയപ്പൊളെക്കും രാഗെഷ് അടുത്തു കണ്ട ഒരു ഹോട്ടലിനു മുന്‍പില്‍ വാഹനം പാര്‍ക് ചെയ്തു, നല്ല അസ്സല്‍ ഇഡ്ഡ്ലിയും സാംബാറും വയറു നിറച്ചു, ഇതിനൊടകം കാക്കനാട്, കളമശ്ശെരി, ആലുവ, അങ്കമാലി, ചാലക്കുടി ഒക്കെ പിന്നിട്ടിരുന്നു.നേരം പുലര്‍ന്നതൊടെ രാഗെഷിനു തുരുതുരാ ഫൊണ്‍ വിളി വരാന്‍ തുടങി (കുറെ ടിപ്പര്‍ ലോറികള്‍  ആണു അവന്റ്റെ ഉപജീവന മാര്‍ഗ്ഗം) ഫൊണ്‍ അറ്റെന്റ്റ് ചെയ്തോണ്ടു വണ്ടി ഓടിക്കുന്നതു അയുസ്സു കുറക്കും എന്നതിനാലും ഹയിവെ പൊലിസുകര്‍ക്കു കൊടുക്കാനുള്ള പണം കരുതിയിട്ടില്ലാത്തതിനാലും വാഹനത്തിന്റ്റെ നിയന്ത്രണം ബിനൂപ് ഏറ്റെടുത്തു. വീണ്ടും മുന്നോട്ട് ത്രിശ്ശുര്‍ ബയിപാസ്സും കടന്നു മണ്ണൂത്തി വഴി പലക്കാടിനു വച്ചുപിടിച്ചു അവധി ദിവസം ആയതു കൊന്‍ടു വെഗം ഒട്ടും കുറക്കെന്‍ടി വന്നില്ല. അധികം താമസിയാതെ ഹയിവെ വിട്ട് നെന്മാറ റോഡില്‍ കയറി, മലയാണ്മയുടെ ഗ്രാമ ഭംഗി, പാതക്ക് ഇരു വശത്തും ധാരാളം തണല്‍ മരങളും ഫലവ്രുക്ഷങളും, ഇടക്കൊരിടത്തു ഇറങ്ങി ആ ശുദ്ദ വായു ശ്വസിച്ച് ഉന്മെഷം വീന്‍ടെടുത്തു.
വീണ്ടും മുന്നോട്ട്..... നെന്മാറ ചെറിയ ഒരു പട്ടണം ആണു എന്നാല്‍ മികച്ച കാര്‍ഷിക വിഭവങ്ങള്‍ക്ക് പ്രശ്ശസ്തവും. നെന്മാറ വേല - പൂരം ഇവിടത്തെ ഡി എസ് എഫ്.അടുത്തത് പോത്തുണ്ടി ഡാം ആണു, ഭാരതത്തിലെ മണ്‍ചിറ ഡാമുകളില്‍ രണ്ടാം സ്ഥാനം പോത്തുണ്ടിക്കാണു,  ചിറ്റൂര്‍, നെന്മാറ പ്രദേശങ്ങളുടെ ഹരിത സമ്രുദ്ധി ഈ ഡാമിന്റെ സംഭാവന ആണു, വെബ് സയിറ്റുകളില്‍ നിന്നും അവിടെ ഒരു വലിയ പൂന്തോട്ടം ഉണ്ടെന്നു മനസ്സിലാക്കിയിരുന്നെങ്കിലും അവിടെ അത്തരം ഒന്നു ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചില്ല - എങ്കിലും ഡാമും ചുറ്റുമുള്ള വനപ്പ്രദേശങ്ങളും വളരെ മനോഹരം തന്നെ, അവിടെ ഞങ്ങള്‍ കുറച്ചു സമയം ചിലവിട്ടു.
വീണ്ടും യാത്ര, ലക്ഷ്യം നെല്ലിയാമ്പതിയിലെ കയ്യാട്ടി, ഇതിനിടയില്‍ വനം വകുപ്പു വക ചെക് പൊസ്റ്റില്‍ യാത്രക്കാരുടെ വിലാസം എഴുതി വാങ്ങി വണ്ടിക്കുള്ളില്‍ മദ്യം ഉണ്ടൊ എന്നു ചൊദിച്ചു ഇല്ലെന്ന്‍ പറഞ്ഞപ്പൊള്‍ മുന്നോട്ട് പോകാന്‍ അനുമതി തന്നു. ചെങ്കുത്തായ കയറ്റങ്ങള്‍, ഹെയര്‍ പിന്‍ വളവുകള്‍, ദൂരെ  ദ്രുശ്യമാകുന്ന നീല കുന്നുകള്‍, പാലക്കാടിന്റ്റെ കാര്‍ഷികാരാമങ്ങള്‍....... യാത്രയുടെ വേഗത നന്നെ കുറഞ്ഞു.

കയ്യാട്ടിയില്‍ സര്‍‍കാര്‍ വകയും സ്വകാര്യ കമ്പനികളുടെയും തോട്ടങ്ങള്‍ ആണു എല്ലായിടത്തും, പണ്ട് മനോരമ പത്രത്തില്‍ വിവരിച്ചിരുന്ന പോലെ വലിയ ഓറെഞ്ച് തോട്ടം ഒന്നും കണ്ടില്ല (മനസ്സില്‍ പൊട്ടിയ ലഡ്ഡുവില്‍ മണ്ണു പറ്റി...... മുന്‍പും മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ്റ് വായിച്ചിട്ട് ആപ്പിള്‍ തോട്ടം കാണാന്‍ കാന്തല്ലൂര്‍ പോയി ഒരു വീട്ടു മുറ്റത്തു നില്‍ക്കുന്ന ഏതാനും മരങ്ങള്‍ കണ്ടിട്ട് പോരെണ്ടി വന്നിട്ടുണ്ട്)  എങ്കിലും സര്‍ക്കാര്‍ വക തോട്ടത്തില്‍ ധാരാളം കാബേജ് ഒക്കെ ഉണ്ട്,

നെല്ലിയാമ്പതിയില്‍ എത്തിയിട്ട് ഭക്ഷണം കഴിക്കാം എന്നു കരുതിയതു മണ്ടത്തരം ആയിപ്പൊയി അവധി ദിവസം ആയതിനാല്‍ ഒരുപാട് ആളുകള്‍ മൌണ്ടന്‍ സഫാരിക്കു എത്തിയിരുന്നു, എല്ലാ ഹോട്ടലിലും ഊണു നെരത്തെ തീര്‍ന്നു, എന്തായാലും ഒരു ചെറിയ ഹോട്ടല്‍ പെട്ടന്നു ഞങ്ങള്‍ക്കു ഭക്ഷണം ഉണ്ടാക്കിത്തന്നു (ആ ചേട്ടന്മാരുടെ ആതിധ്യ മര്യാദക്കും കയ്പ്പുണ്ണ്യത്തിനും അഭിവാദ്യങ്ങള്‍).  അപ്പൊളെക്കും ഞങ്ങള്‍ നേരത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജീപ്പു ഡ്രയിവര്‍ രജീഷ് തന്റ്റെ 4X4 ജീപ്പുമായി എത്തി. ഞങ്ങളുടെ സ്കോര്‍പിയൊ 4X4 ആണെങ്കിലും ഇനി ഉള്ള യാത്ര സഫാരി സെര്‍വീസ് ജീപ്പില്‍, നമ്മുടെ സ്കോര്‍പിയൊ എവിടെങ്കിലും സുരക്ഷിതമായി പാര്‍ക് ചെയ്യാം.

ഇനി നമ്മള്‍ക്കു മാമ്പാറക്കു പുറപ്പെടാം ആ വഴിയുടെ ചിത്രങ്ങള്‍ ചേര്‍ക്കുന്നു അതു കാ​‍ണുമ്പോള്‍ നിങ്ങളും പറയും"അഛന്റ്റെ തീരുമാനം ശരിയായിരുന്നു" എന്നു, ശരിക്കും "OFFROAD"
യാത്ര തുടങ്ങും മുന്‍പു തന്നെ രജീഷ് ചില മുന്നറിയിപ്പുകള്‍ തന്നു, വനപ്രദേശത്തു മാത്രമല്ല തോട്ടങ്ങള്‍ക്കുള്ളില്‍ പോലും എപ്പൊള്‍ വെണമെങ്കിലും ആനക്കൂട്ടം പ്രത്യക്ഷപ്പെടാം, മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പൂര്‍ണമായി അനുസരിക്കണം, ജീപ്പ് നിര്‍ത്തി അനുവാദം തരുമ്മുന്‍പ് ഇരിപ്പിടം വിട്ട് എണീക്കരുതു, ജീപ്പിനുള്ളില്‍ ബലമായി പിടിച്ചിരിക്കണം, ചെങ്കുത്തായ ക്ലിഫ്ഫിനു സമീപം സാഹസിക അഭ്യാസങ്ങള്‍ക്കു മുതിരരുതു... മലയണ്ണാന്‍, കുറുക്കന്‍, കുരങ്ങന്മാര്‍, കാട്ടുകോഴി, കാട്ടുപന്നികള്‍ ഒക്കെ കണ്ടാല്‍ അവയെ ഉപദ്രവിക്കരുതു.

കാപ്പി, തേയില, തൊട്ടങ്ങള്‍ പിന്നിട്ടു മുന്നോട്ട്..... വഴിയുടെ കാഡ്ടിന്ന്യം കൂടിവരുന്നു ഒരു OFF ROAD JEEP നും EXPERIANCED OFF ROAD DRIVER ക്കും മാത്രമേ അപകടം കൂടാതെ മുന്നോട്ടു പൊകന്‍ സാധിക്കൂ, ചില ഇടങ്ങളില്‍ കുത്തനെ ഉള്ള പാറക്കുന്നുകളില്‍ അനയാസം കയറി ജീപ്പ് കഴിവു തെളിയിക്കുന്നു ഇടക്കു ഒരു ചെറിയ തടയണ, അതില്‍ കുറെ അരയന്നങ്ങള്‍ (പോബ്സ് കമ്പനിയുടെ തോട്ടത്തില്‍ വളര്‍ത്തുന്നതാണു അവയെ)


ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നെരത്തെ ഗംഭീര പരിശ്രമ ഭലമായി ഞങ്ങള്‍ നെല്ലിയാമ്പതി മലകളുടെ  നിറുകയില്‍ എത്തി. ദി ലയണ്‍ കിങ് എന്ന കാര്‍ട്ടൂന്‍ ചിത്രത്തിന്റെ ട്രൈലര്‍ കാണിക്കുമ്പൊള്‍ സിംഹം ഗര്‍ജ്ജിക്കുന്ന ഒരു പാറ ഇല്ലേ അതുപോലെ ഒരു ഇടം. മേഘങ്ങള്‍ക്കരികെ, നൂക്കെത്താ ദൂരം താഴ്വാരത്തിന്റെ ആകാശക്കാഴ്ച്ച, നിരയൊത്ത തെങ്ങിന്‍ തോപ്പുകള്‍, കണ്ണാടിപൊലെ തിളങ്ങുന്ന തടാകം ജനുവരിയുടെ കുളിര്‍തെന്നല്‍, കുറേനേരം അവിടെത്തന്നെ ഇരുന്നു, എങ്കിലും ഈ സുന്ദരവനസ്തലി ആസ്വദിക്കുന്നതിനേക്കാള്‍ മറ്റു എന്തൊക്കെയൊ ആസ്വദിക്കാന്‍ കൂവി വിളിച്ച് എത്തിയ ഒരു വലിയ സഞ്ചാരിക്കൂട്ടം അവിടം കയ്യടക്കിയതോടെ മലയുടെ മറ്റൊരു ഭാഗത്തേക്കു പോയേക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു.

 
തിരികെ വരുമ്പോള്‍ ഭംഗിയുള്ള രണ്ടു കാട്ടുകോഴികള്‍ ജീപ്പിനു മുന്നിലൂടെ ഓടിപ്പോയി തവിട്ടു നിറം, കണ്ണിനു സമീപം വെളുപ്പും ചുവപ്പും വരകള്‍, അപ്രതീക്ഷിത ഗമനം ആയതിനാല്‍ ഫോട്ടം പിടിക്കാന്‍ സാധിച്ചില്ല. ബോബിയും ബിനൂപും കൂടെ കാട്ടു പൊന്തകള്‍ക്കിടയിലും മരത്തിന്റെ മുകളിലും ഒക്കെ കയറി നോക്കിയെങ്കിലും അവരെയൊ കുടുംബക്കാരെയൊ കണ്‍ടെത്താന്‍ ആയില്ല.

വനപ്രദേശം പിന്നിട്ട് എസ്റ്റേറ്റിനുള്ളിലൂടായി യാത്ര, കുറേദൂരം ചെന്നപ്പോളേക്കും സീതാര്‍കുണ്‍ഡു വെള്ളച്ചാട്ടത്തിനടുത്ത് ബാരിക്കെഡ് കെട്ടി റോഡ് അവസാനിപ്പിച്ചിരിക്കുന്നു, അതിനപ്പുറം എസ്റ്റേറ്റിലെ വാഹനങ്ങള്‍ക്കു മാത്രമേ പ്രവെശനമുള്ളു. നിരയായി പാര്‍ക് ചെയ്തിരിക്കുന്ന വാഹനങ്ങളും വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിലെ തിരക്കും അവിടേക്കു പോകാന്‍ ഉള്ള താല്‍പ്പര്യം  കെടുത്തിക്കളഞ്ഞു, പോബ്സിന്റെ  തേയിലത്തോട്ടത്തിന്റെ നടുവിലൂടെ ഏകദേശം ഒന്നര കിലൊമീറ്റര്‍ നടന്നു മലയുടെ മറുഭാഗത്തെത്തി, നമ്മള്‍ മുന്‍പു കണ്ട കാഴ്ചകളുടെ മറ്റൊരു ആംഗിള്‍, എന്നാ​ല്‍ ഇവിടെ തിരക്കും ആരവങ്ങളും ഒന്നും ഇല്ലെന്ന ആശ്വാസം ഉണ്ടു, വെയിലുണ്ടെങ്കിലും അന്തരീക്ഷത്തിനു നല്ല കുളിര്‍മ്മ.

കുറച്ചു നേരം വനം വകുപ്പു വക ഒരു ജണ്ഡക്കു മുകളില്‍ വിശ്രമം, വീണ്ടും ഗര്‍ത്തത്തിന്റെ അരികിലൂടെ മുന്നോട്ടുനടക്കുമ്പൊള്‍ സമീപത്തെ മരത്തിന്‍ മുകളില്‍ ഒരു അനക്കം ഒരു മലയണ്ണാച്ചേട്ടന്‍! ഒരു ഉണക്കമരക്കൊമ്പില്‍ എന്തോ തിരയുകയാണു കക്ഷി, ഞങ്ങള്‍ അവനെത്തന്നെ ശ്രദ്ധിക്കുന്നെന്നു മനസിലായതും ഫോട്ടൊയ്ക്കു പൊസ്സ് ചെയ്യാനെന്നവണ്ണം അടുത്ത കൊമ്പിലേക്കൊരു ചാട്ടം, എന്തായാലും ഇതവണ ബിനൂപിനു പിഴച്ചില്ല നെല്ലിയാമ്പതി കാട്ടിലെ ആനയുടെ പടം പിടിക്കാന്‍ വന്നിട്ട് അണ്ണാ​ന്റെ എങ്കിലും പടം കിട്ടി.


കുറച്ചുകൂടി മുന്നോട്ടു പോയി ചരുവിലുള്ള പുല്‍മേട്ടിലും മരക്കൊമ്പിലുമായി അല്‍പനേരം കൂടെ അവിടെ ചിലവിട്ടു, അപ്പൊളേക്കും ജീപ്പിന്റെ സാരധി രജീഷ് മൊബൈലില്‍ വിളിക്കുന്നു കാടിന്റെ മറ്റൊരു ഭാഗത്ത് മാന്‍ കൂട്ടം ഇറങിയിട്ടുണ്ട് വേഗം ചെന്നാല്‍ കാണാമെന്ന്, മാന്‍ എങ്കില്‍ മാന്‍ ഞങ്ങള്‍ ഉടനേ തന്നെ ജീപ്പിനടുത്തേക്കു പുറപ്പെട്ടു.


പെട്ടന്നു തന്നെ അവിടെ എത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം, മാന്‍ കൂട്ടം പൊയിട്ട് ഒരു മാക്രിയെ പോലും അവിടെ എങ്ങും കാണാന്‍ കിട്ടിയില്ല. നിരാശ മാറ്റാന്‍ ഭക്ഷണം കഴിച്ചാല്‍ മതിയെന്നു പണ്ടേതോ മഹാന്‍ പറഞ്ഞിട്ടുണ്ടെന്നു ആഷിഷ്... എങ്കില്‍ ശരി അങ്ങനെ ആവട്ടെ..... ലഘു? ഭക്ഷണത്തിനു ശേഷം രാവേറെ ആകുംമുന്‍പ് ഒരുപ്രാവശ്യം കൂടി വന്യ മ്രുഗങ്ങളെ കാണാന്‍ സാധ്യത ഉള്ളിടങ്ങളിലും ആനത്താര യിലും മറ്റും പോയി നോക്കി എങ്കിലും ഞങ്ങളുടെ ഭാഗ്യത്തിനു ആനയോ മറ്റു വന്യ സഹോദരങ്ങളോ മുന്നില്‍ വന്നില്ല.

ഏകദേശം ഒന്‍പതു മണി രാത്രി ആയപ്പൊള്‍ മടക്ക യാത്ര തുടങ്ങി താഴേക്കുള്ള വഴിയില്‍ പലേടത്തും കോട മഞ്ഞ് പരന്നിരുന്നു, വേഗം കൂട്ടിയും കുറച്ചും കോട്ടയത്തിന്......ഇനിയെന്നാണു ഇങ്ങനെ ഒരുമിച്ചൊരു യാത്ര? ഞാന്‍ 30നു ദുബായിലെക്കു തിരിച്ചു പോകണം, എതാനും ദിവസങ്ങള്‍ക്കുശേഷം ആഷിഷ് ലണ്ടനിലേക്കും ബിനു ആസ്ത്രേലിയയിലെക്കും പോകും, ഇനി എന്നാണു ഒരുമിച്ചൊരു അവധിക്കാലം കിട്ടുക? ആന്‍ഡ്രു വീണ്ടും പാട്ടു തുടങ്ങി.... അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് വെള്ളിമുകില്‍ കൂടണയും അഞ്ജനത്താഴ്വരയില്‍........

യാത്രകള്‍ അവസാനിക്കുന്നില്ല.....

5 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

vere paniyonnum illa alle

നിരക്ഷരന്‍ പറഞ്ഞു...

മലയണ്ണാനെ ഇത്രയും അടുത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയത് ഭാഗ്യം തന്നെ.

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

സുഹൃത്തേ, വൈകിയാണ് ഇവിടെയെത്താന്‍ സാധിച്ചത്. നല്ല വിവരണം ഞാനും ഒരു ദുഫായിക്കാരന്‍ പാവം കുട്ടനാട്ടുകാരനാനെ.......

നാമൂസ് പറഞ്ഞു...

സ്വല്പം നീണ്ടതെങ്കിലും വിവരണവും ചിത്രങ്ങളും മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഒരിക്കല്‍ ഈ വഴിയൊരു യാത്ര മനസ്സില്‍ കുറിച്ചു ഈ വഴി വീണ്ടും വരും വരേയ്ക്കും നല്ല നമസ്കാരം.,

Pradeep Kumar പറഞ്ഞു...

ഈ വഴിയിലൂടെ ഒരു യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നു ഈ വിവരണം......