2011, ഫെബ്രു 26

വിഎസിനെതിരെ കുറ്റം കണ്ടെത്താന്‍ കമ്മറ്റി, കുഞ്ഞാലിക്കുട്ടിയും അംഗം

തി­ര­ഞ്ഞെ­ടു­പ്പ് അടു­ത്ത സാ­ഹ­ച­ര്യ­ത്തില്‍ വി­എ­സി­നെ­തി­രെ തി­രി­യാന്‍ തന്നെ യുഡിഎഫ് തീ­രു­മാ­നി­ച്ചു.

ഇതു­വ­രെ പ്ര­തി­പ­ക്ഷ­ത്തി­ന്റെ പ്രിയ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന വി­എ­സി­നെ­തി­രെ ഇനി­യ­ങ്ങോ­ട്ട് കൂ­ടു­തല്‍ ആരോ­പ­ണ­ങ്ങള്‍ ഉന്ന­യി­ക്കാന്‍ തന്നെ­യാ­ണ് യു­ഡി­എ­ഫി­ന്റെ നീ­ക്കം. ആരോ­പ­ണ­ങ്ങള്‍ കണ്ടെ­ത്തി അവ­ത­രി­പ്പി­ക്കു­ന്ന­തി­നാ­യി എം എം ഹസന്‍ അദ്ധ്യ­ക്ഷ­നായ സമി­തി­യെ നി­യോ­ഗി­ച്ചു. ഈ സമി­തി­യില്‍ മു­സ്ലീം ലീ­ഗി­ന്റെ പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി­യും അം­ഗ­മാ­ണ്. ഐസ്‌­ക്രീം പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ പ്ര­തി­രോ­ധ­ത്തി­ലായ കുഞ്ഞാലിക്കുട്ടി ഈ കമ്മ­റ്റി­യില്‍ ഉണ്ടെ­ന്ന­ത് നീ­ക്ക­ത്തി­ന്റെ അപ­ഹാ­സ്യത വര്‍­ദ്ധി­പ്പി­ക്കു­ന്നു­.
­
വി­എ­സി­നെ­തി­രെ­യു­ള്ള തെ­ളി­വു­കള്‍ കണ്ടെ­ത്തു­ന്ന­തി­നാ­യി എല്ലാ ഘട­ക­ക­ക്ഷി­ക­ളു­ടെ­യും പ്ര­തി­നി­ധി­കള്‍ അം­ഗ­ങ്ങ­ളായ സമി­തി­യാ­ണ് രൂ­പീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. ആരോ­പ­ണ­ങ്ങള്‍ കണ്ടെ­ത്തു­ന്ന­താ­യി വി­എ­സി­ന്റെ പൊ­ളി­റ്റി­ക്കല്‍ സെ­ക്ര­ട്ട­റി­മാ­രാ­യി­രു­ന്ന­വ­രെ സമീ­പി­ക്കു­ന്ന­തി­നും ധാ­ര­ണ­യാ­യി­ട്ടു­ണ്ട്.

വി­എ­സു­മാ­യി തെ­റ്റി­യ­ശേ­ഷം ആരം­ഭി­ച്ച വെ­ബ്സൈ­റ്റ് വി­ജ­യ­മാ­കാ­തെ നില്‍­ക്കു­ന്ന ഷാ­ജ­ഹാ­ന് ഏതാ­യാ­ലും പണി­യാ­യെ­ന്നു സാ­രം­.