2017, ഏപ്രി 25

അശ്വഥാമാ ഹത: കുന്‍‌ജരസ്യ

 ഇന്നലെ മന്ത്രി എം എം മണിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചത്  സോഷ്യല്‍ മീഡിയ പേയ്ഡ് മീഡിയക്കു മേല്‍ നേടിയ വിജയമാണ്. 

വലതുപക്ഷ മാധ്യമങ്ങള്‍ "അശ്വഥാമാ ഹത: കുന്‍‌ജരസ്യ" മാതൃകയില്‍ മന്ത്രി മണിയുടെ പ്രസംഗം വക്രീകരിച്ച് പ്രക്ഷേപണം ചെയ്തത് പൊളിച്ചടുക്കാനും തുറന്നുകാട്ടാനും സോഷ്യല്‍ മീഡിയക്ക് വേണ്ടിവന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. അതും കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കി എന്നതാണ് അതിന്റെ ഹൈലൈറ്റ്, 

വലതുപക്ഷ സാമ്പാര്‍ സഖ്യത്തിനു സമ്പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടിരിക്കുന്ന മാതൃഭൂമി അവരുടെ സൈറ്റില്‍ തലേദിവസം പോസ്റ്റ് ചെയ്ത എന്നാല്‍ പിറ്റേദിവസം എഡിറ്റുചെയ്ത വീഡിയോ പുറത്തു വിടുന്നതിനു മുന്‍പ് റിമൂവ് ചെയ്യാന്‍ മറന്നുപോയ വീഡിയോ എടുത്താണ് ഏഷ്യാനെറ്റ് നേതൃത്വം നല്‍കുന്ന വരേണ്യ മദ്യപാനികളുടെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കള്ളത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആര്‍ജവമുള്ള യുവാക്കള്‍ പൊളിച്ചടുക്കിയത്. 
എങ്കില്‍ പോലും ദുഷ്പ്രചരണം ആഘോഷിച്ചവര്‍ക്ക് ആ നാലോ അഞ്ചോ മണിക്കൂറുകള്‍ ധാരാളമായിരുന്നു. സഖാക്കള്‍ ടി എന്‍ സീമ മുതല്‍ പിണറായി വിജയന്‍ വരെ അതോടൊപ്പം മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരടക്കം ധാരാളം ജനങ്ങള്‍ ആ കള്ളപ്രചരണത്തില്‍ വിശ്വസിക്കുകയും ആ വീഡിയോയുടെ അടിസ്ഥാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും മണിയാശാനെ സംശയിക്കുകയും ചെയ്തു.

വെറുതേ നമുക്ക് കുറച്ചുകാലം പിന്നോട്ട് നടന്ന്‍ ഈ വിഷയം ഒന്നു സങ്കല്‍പിച്ചു നോക്കാം, ഒരു പതിനഞ്ചു വര്‍ഷം മുന്‍പാണ് മണിയാശാന്‍ ഈ പ്രസംഗം നടത്തിയിരുന്നതെങ്കില്‍ പ്രസംഗത്തിന്റെ യഥാര്‍ഥ വീഡിയോ ആരും കാണുവാന്‍ സാധ്യതയുണ്ടാകുമായിരുന്നില്ല എന്നു മാത്രമല്ല ഫാബ്രിക്കേറ്റഡ് വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരുപക്ഷേ മണിയാശാന്‍ രാജിവെക്കേണ്ടി പോലും വന്നേന്നെ.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ എന്നപേരില്‍ അപവാദകൊട്ടേഷന്‍ സംഘം മദ്യപിച്ച് മദോന്മത്തരായി കയ്യേറ്റ റിസോര്‍ട്ടില്‍ കാട്ടിക്കൂട്ടുന്ന കൂത്താട്ടത്തിന്റെ ദൃശ്യങ്ങളും "അക്കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നവര്‍" തന്നെ പുറത്തുവിട്ടു, സഖാവ് മണി പ്രസംഗത്തില്‍ യഥാര്‍ഥത്തില്‍ എന്താണൊ പറഞ്ഞത് അവയൊക്കെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന വീഡിയോകളാണ് പുറത്തായത്.

ഏഷ്യാനെറ്റ് ഇത്തരം ഫാബ്രിക്കേറ്റഡ് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് ആദ്യമല്ല മുന്‍പ് കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നപേരില്‍ രാജസ്ഥാനിലെവിടെയോ നടന്നൊരു പീഡനത്തിന്റെ വീഡിയോ പുറത്തു വിട്ട് നിരപരാധിയായൊരു ചെറുപ്പക്കാരനെ ആത്മഹത്യ ചെയ്യിപ്പിച്ചത് മറക്കുവാന്‍ സമയമായോ?

അതുപോലെ മുന്‍പൊരിക്കല്‍ 2011 ഇലക്ഷന്‍ പ്രചരണ സമയത്ത് സഖാവ് ജയരാജനെ പ്രകോപിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്തിട്ട് പ്രകോപിപ്പിക്കുന്ന ഭാഗം ഒഴിവാക്കി പ്രക്ഷേപനം ചെയ്തതും നാം കണ്ടതാണ് (ആ വിഷയത്തില്‍ ഞാന്‍ ബ്ലോഗിലെഴുതിയ ലേഘനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം)

പറഞ്ഞു വന്നത് ചില ഗൂഡ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ അര്‍ധസത്യങ്ങളും കല്ലുവെച്ച നുണകളും പ്രചരിപ്പിക്കുവാന്‍ കോലീബിഉത്തമ സാമ്പാര്‍ സഖ്യവും അവരുടെ പിണിയാളുകളായ മാധ്യമ സിന്‍ഡിക്കേറ്റും കിണഞ്ഞു ശ്രമിക്കുന്നുണ്ട് എല്ലാം ശരിയാക്കുവാ​‍ാന്‍ നിശ്ചയദാര്‍ഡ്യത്തോടെ നിലവില്‍ വന്ന ജനങ്ങളുടെ സ്വന്തം ഇടതുപക്ഷ ജനകീയ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് അവരുടെ പ്രധമ ഉന്നം. അതിനു നേതൃത്വം കൊടുക്കുന്ന സീപിയെമ്മിനെ തകര്‍ക്കുക എന്ന ആത്യന്തിക ലക്ഷ്യം നേടുവാന്‍ അവര്‍ എന്തും ചെയ്യും അതിനായി എന്തു നെറികേടും അവര്‍ പുറത്തെടുക്കും കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ജനങ്ങളെ ഇളക്കിവിടുവാന്‍ അവര്‍ എന്തും ചെയ്യും.  അവയെ ഏതു നിമിഷവും പൊളിച്ചടുക്കുവാനും അവരെ തുരത്തുവാനും നാം ജാഗരൂകരായി ഇരിക്കണം.

ഗൂഡാലോചനക്കാരുടെ പരിണാമഗുപ്തി



  1. ഇടുക്കിയില്‍ മണിയാശാന്റെ കരണക്കുറ്റിക്ക് അടിക്കാന്‍ പോയ ഭീകര സംഘടനയുടെ വനിതാ നേതാവിന്റെ "പിതാവിനെ" നിറുത്താതെയുള്ള "തുമ്മല്‍" കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത                                                                                                   
  2. പാവപ്പെട്ട തോട്ടം തൊഴിലാളിസ്ത്രീകളുടെ ചെരുപ്പിനടി കൊള്ളും എന്ന സ്ഥിതി ലോകത്ത് ശോഭയല്ലാതെ മറ്റൊരു വനിതാ നേതാവിനും ഉണ്ടായിട്ടില്ല