നിഷ്പക്ഷ മാധ്യമ പ്രവർത്തനം
സ്ഥലം ആലപ്പുഴ
വര്ഷം 2019 ആഗസ്ത് - വലിയ പ്രളയകാലം
സഖാവ് ഓമനക്കുട്ടൻ 154 കുടുംബങ്ങൾ താമസിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നപ്പോൾ ഓട്ടോക്കൂലി നൽകുവാൻ അവിടെ ഉണ്ടായിരുന്നവരിൽ നിന്നും 70 രൂപ ഷെയർ വാങ്ങുന്നു
കേരളത്തിലെ "നിഷ്പക്ഷ മാധ്യമങ്ങൾ" CPM പ്രവർത്തകൻ ക്യാംപിൽ ഗുണ്ടാപ്പിരിവ് നടത്തുന്നതിനെപ്പറ്റി 72 മണിക്കൂർ അഖണ്ഡ ഫ്‌ളാഷ് ന്യൂസ് വിടുകയും മൂന്നു ദിവസം ഇതേ വിഷയത്തിൽ അതി ഘോരമായ അന്തിചർച്ച നടത്തുകയും ചെയ്യുന്നു
മൂന്നു ദിവസത്തിന് ശേഷം സത്യം ജനങ്ങൾ അറിഞ്ഞു എന്ന് മനസ്സിലാക്കിയതോടെ ഒരു ഖേദം പോലും പ്രകടിപ്പിക്കാതെ മറ്റു വിഷയങ്ങളിലേക്ക് ജാള്യതയോടെ ക്യാമറ തിരിക്കുന്നു
സ്ഥലം ആലപ്പുഴ
വര്ഷം 2020 ജൂലായ്
BDJS പാർട്ടിയുടെ പരമോന്നത നേതാവും BJP മുന്നണിയുടെ സ്ഥാനാർത്ഥിയും മുൻ DGP കുമാരന്റെ സന്തത സഹചാരിയുമായ സുഭാഷ് വാസു മുതലാളി ആലപ്പുഴ ജില്ലയിലെ പാവപ്പെട്ട സ്ത്രീകളുടെ പേരിൽ മൈക്രോഫിനാൻസ് സ്ഥാപനം വഴി 12 കോടി അഥവാ "ആയിരത്തി ഇരുനൂറു ലക്ഷം രൂപാ" തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റു ചെയ്യുന്നു

പന്ത്രണ്ടു കോടി രൂപ എന്ന് പറയുമ്പോൾ സഖാവ് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനകീയ സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി മുന്നൂറു കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതിനു തുല്യമായ തുക (Rs ,400 ,000 X 300 )
കേരളത്തിലെ "നിഷ്പക്ഷ മാധ്യമങ്ങൾ" സംഭവം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല
ബ്രെക്കിങ്ങും ഇല്ല ഫ്ലാഷ് ന്യൂസുമില്ല
ഓമനക്കുട്ടനെ ക്രൂശിക്കാൻ അഞ്ചു കിലോ ആണി വാങ്ങിച്ചുവെച്ചുകൊണ്ടു അന്തിചർച്ച നടത്തിയ ഏഷ്യാനെറ്റിൽ ഇന്നത്തെ അന്തിചർച്ചയുടെ വിഷയം എൺപതു വയസു കഴിഞ്ഞ പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങൾ എന്നതായിരുന്നു
സങ്കിത്തറവാടിന്റെ അടുക്കളപ്പുറത്തു കുഴികുത്തി ഇലയിട്ടിരിക്കുന്ന സുഭാഷ് മുതലാളിയുടെ മോഷണവാർത്ത സംപ്രേക്ഷണം ചെയ്‌താൽ രാജീവ് ചന്ദ്രശേഖരൻ മുതലാളി കോപിക്കുമെന്നു ഭയക്കുന്ന മാധ്യമ സിങ്കങ്ങൾ
"നെറികേട് നിർലജ്ജം നിരന്തരം" എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കും വിധം ഇത്രയും പ്രാധാന്യമുള്ള വാർത്ത തമസ്കരിച്ചു
മറ്റു വലതുപക്ഷ മാധ്യമങ്ങളും ഒട്ടും കുറച്ചില്ല അവരും അഞ്ചോ പത്തോ മിനുട്ടു നേരം അപ്രധാനമായ സ്ക്രോൾ വിട്ട ശേഷം ഈ വാർത്ത മുക്കി തനിക്കൊണം കാണിച്ചു