2010, നവം 12

വരുന്നൂ വിന്‍ഡോസ്‌ 8

എല്ലാവര്‍ഷവും കമ്പ്യൂട്ടറുകള്‍ മാറുക, വേഗതകൂട്ടുക!. ഈ ആശയം എത്രപേര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്ന്‌ അറിയില്ല. ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിനും പാക്കേജുകള്‍ക്കും 'കാശു മുടക്കാന്‍' തയാറല്ലാത്തവര്‍ക്ക്‌ പ്രത്യേകിച്ചും. എന്തായാലും വിന്‍ഡോസ്‌ 8 ആസ്വദിക്കാന്‍ താങ്കള്‍ക്ക്‌ കമ്പ്യൂട്ടര്‍ മാറേണ്ടി വരും. 2012 -ല്‍ വിന്‍ഡോസ്‌ 8 പുറത്തുവരുമെന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ അറിയിപ്പ്‌ .

128 ബിറ്റാണ്‌ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം. 128 ബിറ്റ്‌ മൈക്രോപ്രോസസറുകള്‍ ഇനിയും സജീവമായിട്ടില്ല. ആപ്പിളിന്റെ Mac OS X Lion സൗകര്യങ്ങള്‍ എട്ടില്‍ പ്രതീക്ഷിക്കാം.

ശരീര ചലനങ്ങളും പുതിയ ഒഎസ്‌ തിരിച്ചറിയും.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷവും ഇന്നും ^Windows XP യുഗത്തില്‍ തന്നെയാണെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. 32 ബിറ്റാണ്‌ എക്‌സ്പി. വിന്‍ഡോസ്‌ 7 ലൂടെയാണ്‌ മൈക്രോസോഫ്‌റ്റ്‌ 64 ബിറ്റിലേക്ക്‌ കടന്നത്‌ . പെട്ടെന്ന്‌ 128 ബിറ്റ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റലിലേക്ക്‌ കടക്കുന്നത്‌ കുറെ ഉപയോക്‌താക്കള്‍ക്കെങ്കിലും തലവേദനയാകും.

മൈക്രോസോഫ്‌റ്റിന്റെ തന്നെ പ്രോഗ്രാമിംഗ്‌ ഭാഷയായ വിഷ്വല്‍ ബേസിക്‌ 6 ഉപയോഗിച്ചുള്ള പ്രോഗ്രാമുകള്‍ സാധാരണ നിലയില്‍ വിന്‍ഡോസ്‌ 7 ല്‍ പ്രവര്‍ത്തിക്കില്ല.

സ്‌ഥാപനങ്ങള്‍ സ്വന്തം ആവശ്യത്തിനായി തയാറാക്കുന്ന പ്രോഗ്രാമുകള്‍ വിന്‍ഡോസ്‌ 8 നായി പുതുക്കേണ്ടി വരും.

വിന്‍ഡോസ്‌ 8 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പ്രോസസറും മദര്‍ബോര്‍ഡുമൊക്കെ മാറേണ്ടി വരും. സാങ്കേതിക വിദ്യയിലെ മാറ്റം സ്വാഗതം ചെയ്യാം , എന്നാല്‍ ഇതിനായി സ്‌ഥിരമായി പണം ചെലവിടേണ്ടി വന്നാലോ?.