ഇന്നലത്തെ വാര്‍ത്തകള്‍ കേട്ടില്ലേ ഒരു കോണ്‍ഗ്രസ് എം പി. അപ്പന് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നാല്പത്തി മൂവായിരം കോടി രൂപ കള്ളപ്പണം സമ്പാദിക്കുന്നു അന്ന് പൊതുമുതല്‍ കൊള്ളയടിക്കാന്‍ അവന് ഒത്താശ ചെയ്ത് കൊടുത്തവര്‍ അവന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി കോണ്‍ഗ്രസിനു ഭീഷണിയാകുന്നു (ആന്ധ്രാ കുലംകുത്തി) എന്നു കണ്ടപ്പോള്‍ CBI യെ വിട്ട് കേസെടുക്കുന്നു.
കേന്ദ്ര മന്ത്രിമാര്‍ പറയുന്നു എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണ് അവരെ സഹായിക്കണം എണ്ണ വില കൂട്ടണം. എണ്ണക്കമ്പനികള്‍ പറയുന്നു ഞങ്ങള്‍ അന്യായ ലാഭത്തിലാണെന്ന്. ആരെ വിശ്വസിക്കും?
കേന്ദ്ര മന്ത്രിമാരില്‍ പതിനഞ്ച് പേര് കൊടിയ അഴിമതി വീരന്മാരാണെന്നതിനു തെളിവുകളുമായി അരവിന്ദ് കെജ്രിവാള്, ആ തെളിവോന്നും ഞങ്ങക്ക് വേണ്ടന്ന് CBI,
കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാമത്
ശ്രീപത്മനാഭക്ഷേത്ര നിധി: മൂല്യനിര്‍ണയ സിഡി വിദേശത്തേക്കു ചോര്‍ന്നു.
കേന്ദ്ര കേരള ആഭ്യന്തര മന്ത്രിമാര്‍ കമ്യൂണിസ്റ്റുകാരെ ചീള് കേസില്‍ കുടുക്കാന്‍ വിറളി പിടിച്ച് പായുമ്പോള്‍ നിലവറയിലെ നിധിയുടെ കണക്ക് ഇറ്റലിയിലെത്തി. നിധി സ്വിസ്സ് ബാങ്ക് നിലവറകളിലെത്തിയ വാര്‍ത്ത ഉടനേ കേള്‍ക്കാം.
ആനക്കൊമ്പ് തനിക്ക് അമ്മായി അപ്പന് തന്നതാണെന്ന് സൂപ്പര്‍ താരം, അല്ല ആനക്കൊമ്പ് സ്വന്തമായി ഉള്ള ഒരാള്‍ അത് സൂക്ഷിക്കാന്‍ സൂപ്പറിനെ ഏല്പ്പിച്ചതാണെന്നു വനം മന്ത്രി.(ആനയേക്കാള്‍ വലിയ ആനപ്പിണ്ടം)
മൂന്നു പേരെ തട്ടിയെന്നു മണി, മണിക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു, നാലുപേരെ തട്ടിയെന്നു എമ്മെം ഹസ്സന്, ഹസ്സനെതിരേ കേസുമില്ല ഒരു കോപ്പുമില്ല ഹസ്സന് അടുത്ത തവണ പരംവീര്‍ചക്ര നല്കാന് തീരുമാനം എടുക്കാന്‍ സാധ്യത.
ഓട്ടോ കാസ്റ്റിന്റെ സ്ഥലത്ത് ഇനി ഓട്ടോ സ്റ്റാന്റ് മതിയെന്ന് കേന്ദ്രന്മാര് തീരുമാനിച്ചു നമ്മുടെ കുഞ്ഞൂഞ്ഞും കുട്യോളും അത് സമ്മതിക്കേം ചെയ്തു, ഇനി ആ സ്ഥലം എന്നാണ് ഞമ്മന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടദാനം കൊടുക്കുന്നതെന്നു മാത്രം അറിഞ്ഞാല്‍ മതി.
മൂഴിയാര്‍ നവീകരണത്തിന്റെ മറവില്‍ ജനറേറ്ററുകളിലെ ഉപകരണങ്ങള്‍ അനാവശ്യമായി മാറ്റി വി.എടെക് എന്ന സ്വകാര്യ കമ്പനി നേടിയത് കോടികള്‍. ഉപകരണങ്ങള്‍ മാറ്റേണ്ട ആവശ്യമില്ലെന്നും നല്ല നിലവാരത്തിലുള്ളതാണെന്നുമുള്ള രണ്ടു റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ഉന്നതര്‍ ഗൂഢാലോചന നടത്തി കമ്പനിക്ക് അധികതുക അനുവദിച്ചത്.
മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിച്ചില്ലെങ്കില്‍ തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്നു ജയലളിത.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കൊക്കെ ഇന്നലെ വരെ കൊലപാതകക്കേസിന്റെ കാര്യം പത്ര സമ്മേളനം നടത്താന്‍ നൂറു നാവായിരിന്നു ജയലളിതയുടെ ഇണ്ടാസ് കണ്ടതോടെ ചെറ്റകളുടെ ഒക്കെ വായില്‍ ഇപ്പം പിന്നേം ഏത്തപ്പഴം തിരുകിയ പോലെയായി. ഈ കൊള്ളക്കാരുടെ ...അടിമകളായിരിക്കുന്നതിലും മെച്ചമായിരുന്നിരിക്കും പഴയ വെള്ളക്കാരോടുള്ള അടിമത്വം. ലളിതാമ്മ പേടിപ്പിച്ച ഉടനേ അണ്ണി പറയുന്നതെല്ലാം ഉടനേ (ഡാമില്‍) ചെയ്തു കൊടുക്കാന്‍ നമ്മുടെ ജല വിഭവ വകുപ്പിന്റെ ഉത്തരവും ഇറങ്ങി,
എടോ ഉറക്കമില്ലാത്തവനേ ഉണ്ണാക്കന് മന്ത്രീ ആകാശ പീഡനക്കാരാ തനിക്കൊന്നു പോയി ആത്മഹത്യ ചെയ്യാമോ?
(കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ നിന്നു കിട്ടിയത് - ഇവിടെ ഉപയോഗിക്കുന്നതില്‍ കാര്‍ട്ടൂണിസ്റ്റിനു വിരോധം ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാം)
3 അഭിപ്രായ(ങ്ങള്):
യഥാര്‍ത്ഥത്തില്‍ വാര്ത്തയാകേണ്ടതൊന്നും ശ്രദ്ധിക്കാത്ത വിധത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്ന ഒരു മാദ്ധ്യമസിണ്ടിക്കേറ്റിന്റെ പിടിയിലായി രാജ്യം. ജനത്തിനും അതൊക്കെ മതി. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൂന്നുമാസലാഭം 12000 കോടിയ്ക്ക് മേലാണത്രെ. ഇവിടെ ചെറിയ ഒരു കൂട്ടം മനുഷ്യര്‍ വലിയ ഒരു കൂട്ടം മനുഷ്യരെ ഇരുട്ടില്‍ നിന്ന് ഇരുട്ടിലേയ്ക്ക് നടത്തിക്കൊണ്ടിരിക്കുന്നു. സെന്‍സേഷണല്‍ ന്യൂസ് മാത്രം മതി എല്ലാര്ക്കും. പ്രതികരണശേഷി നഷ്ടപ്പെട്ട ജനവും കുടിലബുദ്ധിയുള്ള നേതാക്കളും ഭരണവര്‍ഗവും. അധോഗതി അധോഗതി.
മാധ്യമ വ്യഭിചാരത്തിനിടയില്‍ മുല്ലപ്പെരിയാറ് വല്ല പാണ്ടികളും കൊണ്ടുപോകും....നമ്മളാരും അറിയുകപോലുമില്ല..!:))
സത്യത്തിന്റെ മുഖം വികൃതമായത് കാരണമായിരിക്കാം.. ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ