2017, ജൂൺ 19

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റും ട്രാവന്‍‌കൂര്‍ സിമിന്റ്സിലെ ഡ്രഡ്‌ജറും

Related imageRelated image
ഇപ്പോള്‍ ഏതോ കോര്‍പറേറ്റ് പെട്രോളിയം കമ്പനിയുടെ അച്ചാരം വാങ്ങി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണ ശാലയ്ക്കെതിരേ നടക്കുന്ന സമരവും ഏകദേശം പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു പൊതുമേഘലാ സ്ഥാപനമായ ട്രാവങ്കൂര്‍ സിമിന്റ്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ അവരുടെ കക്കാ വെട്ടുന്ന ഡ്രഡ്ജര്‍ ഉപരോധിച്ചുകൊണ്ട് വടുതല കായലില്‍ നടന്ന സമരവും തമ്മില്‍ സാമ്യങ്ങള്‍ ഏറെയുണ്ട് 

അന്ന്‍ സമരക്കാര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ ഒരു നരനായാട്ട് നടത്തി സര്‍ക്കാരിനെതിരായി ജനരോഷം സൃഷ്ടിച്ചുകൊടുക്കാന്‍ അകത്തുനിന്നും കളിക്കുന്ന യതീഷ്‌ചന്ദ്രയെയും സെന്‍‌കുമാറിനെയും പോലുള്ള കുഴിപ്പുളവന്മാരുടെ സാന്നിധ്യം ഒഴികെ ബാക്കി തിരക്കഥകള്‍ ഒക്കെ സമാനം തന്നെയായിരുന്നു.

കക്കാവെട്ടിയാല്‍ കായലിലെ മത്സ്യസമ്പത്തു നശിച്ചുപോകുമെന്നും കായലില്‍ അഗാധ ഗര്‍ത്തങ്ങളും ചുഴികളും രൂപപ്പെടുമെന്നും മത്സ്യത്തൊഴിലാളികളെയും തീരവാസികളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചരണം അതേസമയം ട്രഡ്ജര്‍ ഉപരോധിക്കാന്‍ ദിവസവും ട്രഡ്ജറിനു ചുറ്റും നങ്കൂരമിട്ട വള്ളങ്ങള്‍ ഒരിക്കലും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്നവയോ അവയില്‍ ദിവസക്കൂലിക്ക് വന്ന്‍ സമരം ചെയ്തവര്‍ മത്സ്യത്തൊഴിലാളികളോ ആയിരുന്നില്ല. പിന്നില്‍ മറഞ്ഞിരുന്ന്‍ കളിച്ച്, ഉദ്പാദനം സ്തംഭിപ്പിച്ച്, മാര്‍ക്കറ്റില്‍ നിന്നും വേമ്പനാട് വൈറ്റ് സിമിന്റിനെ തുരത്തി ലോകത്ത് കക്കയില്‍ നിന്നും വൈറ്റ് സിമിന്റ് ഉദ്പാദിപ്പിക്കുന്ന ഏക കമ്പനിയായ ട്രാവങ്കൂര്‍ സിമിന്‍സിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ആ മാര്‍ക്കറ്റ് തട്ടിയെടുക്കാനും കഴിയുമെങ്കില്‍ കമ്പനി തന്നെ സ്വന്തമാക്കാനും ഉള്ള ശ്രമം Image result for travancore cements kottayam

അവിടത്തെ തൊഴിലാളികളും അഭ്യുദയകാംഷികളും അതു മനസിലാക്കുകയും ഒറ്റക്കെട്ടായി നിന്നുകൊണ്ട്, തെറ്റിദ്ധരിക്കപ്പെട്ട വടുതലയിലെ യഥാര്‍ഥ മത്സ്യത്തൊഴിലാളികളെയും തീര നിവാസികളെയും സത്യം ബോധ്യപ്പെടുത്തുകയും സമരത്തൊഴിലാളികളെയും വലിയ തുകകള്‍ വാങ്ങി പരിസ്ഥിതി സമരം നടത്തിക്കൊടുത്ത് ജീവിക്കുന്ന കപട പരിസ്ഥിതിവാദികളെയും തുറന്നുകാണിക്കുകയും ചെയ്തതോടെയാണ് ആ സമരനാടകം അവസാനിപ്പിച്ച് ബാഹ്യശക്തികള്‍ പിന്നാക്കം വലിഞ്ഞത്. ഇപ്പോഴും എപ്പോള്‍ വേണമെങ്കിലും വരാവുന്ന പാരകളോട് ജാഗ്രതപാലിച്ചുകൊണ്ടാണ് അവിടെ ഉത്പാദനം നടക്കുന്നത്.

ഇപ്പോള്‍ മാര്‍ക്കറ്റില്‍ അനിഷേധ്യസ്ഥാനമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉപഭോക്താക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പാചകവാതക ആവശ്യം നിറവേറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതു തടസപ്പെടുത്താനും വിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിലിണ്ടറുകള്‍ക്ക് ക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വകാര്യ പാചകവാതക വിതരണ കമ്പനികള്‍ക്ക് ഉപഭോക്താക്കളെ എത്തിച്ചുകൊടുക്കാനുമായി കൊട്ടേഷന്‍ എടുത്തത് ആരാണെന്ന്‍ ആദ്യം കണ്ടെത്തണം,

ജനങ്ങളില്‍ അനാവശ്യമായ ഭീതി വിതയ്ക്കാനും വ്യാജ പ്രചരണങ്ങള്‍ നടത്താനും നിയോഗിക്കപ്പെട്ടവര്‍ ആരൊക്കെ എന്നു കണ്ടെത്തണം, അതിനായി എത്ര കോടികള്‍ മറിഞ്ഞു എന്നും അതില്‍ ആരൊക്കെ പങ്കുപറ്റുന്നു എന്നും കണ്ടു പിടിക്കണം.

അതിനൊക്കെ മുന്‍പേ ആ യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്യുകയും കേസെടുത്ത് തുറുങ്കിലടയ്ക്കുകയും ചെയ്യാന്‍ ഡിജിപി തയ്യാറാകണം.

അതേസമയം യഥാര്‍ഥ പരിസരവാസികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും അവരുടെ ഭീതിയകറ്റാനും അവരെ വസ്തുതകള്‍ ബോധ്യപ്പെടുത്താനും പ്ലാന്റില്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാസംവിധാനങ്ങക്ക്ല്‍ സംബന്ധിച്ച് സേഫ്റ്റി രംഗത്തെയും പെട്രോളിയം രംഗത്തെയും വിദഗ്‌ധരെയും ജനസമ്മതരായ പൊതു പ്രവര്‍ത്തകരെയും സെലിബ്രിറ്റികളെയും ഉള്‍പെടുത്തി ഒരു വിപുലമായ സംഘത്തെ നിയോഗിക്കുകയും വേണം.

ജനകീയ സമരത്തെ രക്തത്തില്‍ മുക്കിക്കൊല്ലുക ഇടതുപക്ഷ ജനകീയ സര്‍ക്കാരിന്റെ നയമല്ല, ആ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അതു കമ്മീഷണറായാലും ഡീജീപി ആയാലും അനുവദിക്കാന്‍ പാടില്ല.