2017, ഓഗ 24

കൊടും ഭീകരനായ സീപിയെം നേതാവ്.

നിരന്തരമായി കോടതി പരാമർശങ്ങൾ വന്നപ്പോഴാണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത കൊടും ക്രിമിനൽ ആയ സുരേഷിനെ പറ്റി അന്വേഷിക്കുന്നത്. വസ്തുത മുഴുവന്‍ പുറത്തു വന്നാൽ പിണറായി സർക്കാരിനെ പിരിച്ചുവിടാൻ തക്ക കാരണമാകും ഇത് എന്നത് കൊണ്ടാണ് ആരും ഇതുവരെ ബാലാവകാശ കമ്മീഷൻ ആയി തിരഞ്ഞെടുത്ത സുരേഷിന്റെ കേസുകളെ കുറിച്ച് വിശദമായി പരമാര്ശിക്കാത്തത്.
12 കേസുകൾ ആണ് ബാലാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ ഇയ്യാള്‍ക്കെതിരെ റിപ്പോർട് ചെയ്തത്. റിപ്പോർട് ചെയ്യുക എന്ന് പറഞ്ഞാൽ പോലീസ് വെരിഫിക്കേഷൻ സമയത്തു പോലീസ് കൊടുത്ത റിപ്പോർട്ടിൽ ഉള്ളത്. ഇതിൽ 9 കേസുകളും മുന്നേ കോടതി, വിചാരണ സമയത്തു തന്നെ ഒഴുവാക്കി. പിന്നെ ഉള്ളത് 3 കേസുകൾ ആണ്. അതിൽ രണ്ടെണ്ണം വിചാരണ നടക്കുന്നു, 1 കേസിൽ ഈ കാലയളവിൽ ശിക്ഷിച്ചു.
ആ കേസുകൾ ആണ് താഴെ പറയുന്നത്:-
Case No: 1
പണ്ട് വയനാട് ഒരു കർഷകൻ കാർഷിക വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ അയാളെ അറസ്റ് ചെയ്ത വാർത്ത നിങ്ങള്ക്ക് ഓർമ്മ കാണുമല്ലോ അല്ലെ. ആ അറസ്റ്റിൽ പ്രതിഷേധിച്ചു ഇരുളം ടൗണിൽ സ്ഥിതിചെയ്യുന്ന കേരളം ഗ്രാമീണ ബാങ്ക് ഉപരോധിച്ചു.
Case No: 2
കല്‍പ്പറ്റ SMC ഭൂമിയില്‍ തോട്ടം തൊഴിലാളികള്‍ ഭൂമികെട്ടി സമരം നടത്തിയപ്പോള്‍ അത് ഒഴിപ്പിക്കാന്‍ വന്ന പോലീസിനെ തടഞ്ഞു മുദ്രാവാക്യം വിളിച്ചു.
Case No: 3
വയനാട് പുലി ഇറങ്ങിയ സമയത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു, റോഡ്‌ ഉപരോധിച്ചു, മുദ്രവാക്യം വിളിച്ചു. ഈ കേസില്‍ ഒരു ദിവസത്തെ വെറും തടവിനു ശിക്ഷിച്ചു. അതായത് കോടതി പിരിയും വരെ അവിടെ നില്‍ക്കാന്‍ പറഞ്ഞു
ഇത് മൂന്നും ആണ് ആണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത സുരേഷിനെ കൊടും കുട്ടവാളിയാക്കിയ കേസുകള്‍, മുദ്രാവാക്യം വിളിച്ചപ്പോള്‍ ശബ്ദം കൂടി, റോഡില്‍ കൂടെ പ്രകടനം നടത്തി, തുടങ്ങി കയ്യുയര്‍ത്തി മുദ്രാവാക്യം വിളിച്ചു എന്ന് വരെ ഉള്ള കേസുകള്‍ ആണ് ഒഴുവാക്കിയ 9 എണ്ണം.
ഇത്ര വല്യ ഭീകരനെ ആണ് പിണറായി സർക്കാർ ബാലാവകാശ കമ്മീഷൻ അംഗം ആക്കിയത്. സത്യത്തിൽ ഈ വിഷയത്തില്‍ മന്ത്രി രാജെവേക്കുക അല്ല വേണ്ടത്, പകരം മന്ത്രിസഭ തന്നെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.
KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിലെ "മാരാര്‍ജി ബ്ലോക്കില്‍" ഇരിക്കുന്ന നേതാക്കള്‍ ഒന്ന് മോദിയെ
കണ്ടു പരാതി പറഞ്ഞാല്‍ മതി. സര്‍ക്കാരിനെ പിരിച്ചുവിട്ടു കുമ്മനത്തെ ഗവര്‍ണര്‍ ആക്കാന്‍ കാരണം അന്വേഷിച്ചു നടക്കുന്ന അമിത് ഷാ പരാതി ഉടന്‍ പരിഹരിച്ചു തരും
കടപ്പാട്