2011, ഓഗ 12

വംശനാശം

"ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുകയോ അതിനുള്ളിലെ സാധനങ്ങളുടെ മൂല്യനിര്‍ണയം നടത്തുകയോ അവ പ്രദര്‍ശിപ്പിക്കുകയോ പാടില്ലെന്നു ദേവപ്രശ്‌നവിധി. ബി നിലവറ തുറക്കുന്നവര്‍ക്കു വംശനാശം സംഭവിക്കുമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തി. നാലുദിവസം നീണ്ടുനിന്ന അഷ്‌ടമംഗലദേവപ്രശ്‌നം ഇന്നലെ സമാപിച്ചു."

ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറക്കുള്ളില്‍ അതി ഭീമമായ സ്വത്തുക്കള്‍ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു ഇനി അതു പൂര്‍ണ്ണമായി പരിശോധിച്ച് ഓരോന്നിന്റെയും അളവും മൂല്യവും കൃത്യമായി തിട്ടപ്പെടുത്തി ആധികാരികമായി രേഘപ്പെടുത്തിയില്ലെങ്കില്‍ അതില്‍ നിന്നും പല‍തും ന‍ഷ്ടപ്പെടും എന്നതില്‍ ശങ്കയ്ക്കിടമില്ല.

ചരിത്രത്തില്‍ സമ്പന്നമെന്നു പുകഴ്പെട്ട പല അമ്പലങ്ങളിലെയും പള്ളികളിലെയും അമൂല്യങ്ങളായ വസ്തുവകകളും പണവും വ്യക്തമായി കണ‍ക്കെടുത്ത് സൂക്ഷിക്കാത്തതിനാല്‍ തല്‍പ്പര കക്ഷികള്‍‍ മോഷ്ടിച്ച് കടത്തിയത് നമുക്കറിയാവുന്നതാണ്, ഇന്നു നിത്യപൂജക്കു വകയില്ലാത്ത പല ‍ക്ഷേത്രങ്ങളും ഇത്തരുണത്തിലാണ് ദരിദ്രമായി തീര്‍ന്നത്. കൊട്ടാരം വക മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രാജാ രവിവര്‍മ്മയുടെ വിലമതിക്കാനാവാത്ത ചിത്രങ്ങള്‍ പോലും അപ്രത്യക്ഷമായത് ഈ സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്നു. കണക്കെടുക്കുന്നവനെയല്ല കട്ടെടുക്കുന്നവനെയാണ് ദൈവം ശിക്ഷിക്കുക.

ദേവപ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കും ഭീഷണികള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല, സെക്രട്ടേറിയറ്റില്‍ കയറിയ ചെല്ലാജോസ് ഞാന്‍ പ്രധാനമന്ത്രിയാണെന്നും എന്നെ വിട് ഞാന്‍ ഇപ്പം എല്ലാം ശരിയാക്കിത്തരാം എന്നും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഒന്നും ഈ മുക്കാച്ചക്രത്തിന്റെ ജോല്‍സ്യന്മാരുടെ ജല്‍പ്പനങ്ങള്‍ക്ക് ന്ല്‍കേണ്ടതില്ല.  സുപ്രീം കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കപ്പെടുക തന്നെ വേണം, സുപ്രീം കോടതിക്കും മുകളിലല്ല ഇന്ത്യയിലെ ഒരു രാജാവും, മന്ത്രിയും, തന്ത്രിയും, ദേവനും.ഈ ഭീഷണി കണ‍ക്കിലെടുത്ത് കോടതി വിധി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുറുങ്കിലടക്കാനുള്ള വകുപ്പൊക്കെ നിലവിലുണ്ട് എന്നു ജയരാജന്‍ ശുംഭന്‍ കേസിലൂടെ വ്യക്തമാണല്ലോ? അഥവാ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് പുകമറസൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തീര്‍ച്ച്യായും അതൊരു തെറ്റായ കീഴ്വഴക്കത്തിന്റെ തുടക്കമാവുമെന്നു നിശ്ചയം.

കാലഹരണപ്പെട്ട ആചാരങ്ങളുടെയും ചാതുര്‍വര്‍ണ്ണ്യകാലത്തെ വിശ്വാസങ്ങളുടെയും മറവില്‍ രാജ്യത്തെ പരമോന്നത ന്യായപീഠത്തെയും ഭരണഘടനയെയും മറികടക്കാനുള്ള കുല്‍സിതശ്രമങ്ങളെ യതൊരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തെ പൊതു ജനമധ്യത്തില്‍ അവഹേളിച്ച മഷിനോട്ടക്കാരെയും പരിവാരങ്ങളെയും കോടതിയലക്ഷിയ നടപടികല്‍ക്ക് വിധേയമാക്കണം.

അല്ലാത്തപക്ഷം മുപ്പത്തി മുക്കോടി ദൈവങ്ങളും പതിനായിരക്കണക്കിനു ജാതിയും ഉപജാതിയും ഉള്ള, കള്ളം തെളിയിക്കാന്‍ എണ്ണയില്‍ കൈമുക്കുന്നതു മുതല്‍ പ്രവാചക നിന്ദക്കു കൈവെട്ടുന്നതു വരെ ഉള്ള ആചാരങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ഏതു ക്രിമിനലിനും ഏതു കോടതി വിധിയും മറികടക്കാന്‍ ഇനി അശേഷം അധ്വാനിക്കേണ്ടിവരില്ല. ഇതിന്റെ മറവില്‍ സതിയും ദേവദാസി സമ്പ്രദായവും മറ്റും  രാജ്യവ്യാപകമായി തിരികെ കൊണ്ടുവരികയുമാകാം, പോരെങ്കില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ വിസാക്കച്ചവടം നടത്തി മുങ്ങുക, മദ്രസ അധ്യാപഹയര്‍ ബാലചികില്‍സ നടത്തുക (കുണ്ടന്‍), പുത്തന്‍ ഹൈടെക് സ്വാമിമാരുടെ നഗ്നപൂജയും കുണ്ഡലിനി പൂജയും തുടങ്ങി വ്ത്യസ്തമായ പുതിയ ചില ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം.

ഇന്ത്യയില്‍ രാജഭരണവും കുലഗുരുക്കന്മാരുടെയും മഷിനോട്ടക്കാരുടെയും കുറ്റാന്വേഷണവും  നീതി നിര്‍വഹണവും അവസാനിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെന്ന് ഇവരൊക്കെ എന്നാണിനി മനസിലാക്കുക??

ഈ ദേവപ്രശ്നം നടത്തിയ വിദ്വാന്മാര്‍ മറ്റു ചില കാ​‍ര്യങ്ങള്‍ കൂടി മഷിനോക്കി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

1) ശ്രീ സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെ ഉണ്ട്?

2) പറവൂര്‍ പീഡനക്കേസില്‍ എത്ര പ്രതികള്‍ ഉണ്ട്? അതില്‍ ഉള്‍പ്പെട്ട സിനിമാക്കാര്‍ ആരൊക്കെ? രാഷ്ട്രീയ നേതാവ് ആര്?

3) സിസ്റ്റര്‍ അഭയയെ കൊന്നത് ആരൊക്കെ ചേര്‍ന്നാണ്, അഭയ കേസിന്റെ അന്തിമ വിധി എന്നു വരും?

4) സ്വിസ് / മൗറിഷ്യസ് / കരീബിയന്‍ ബങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം എത്ര? അതെങ്ങനെ തിരിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടാം?

5) ഐസ്ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനക്ക് കാറും വീടും സ്ഥലവും വാങ്ങാനുള്ള പണം എവിടന്നു കിട്ടി?

6) ഇന്നലെ വൈകുന്നേരം റിയാദില്‍ നിന്ന് കരിപ്പൂരിലേക്കു പോരേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എപ്പോള്‍ പുറപ്പെടും?

7) കൊച്ചി എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലെ ടോള്‍ പിരിവ് എന്ന് അവസാനിക്കും?

8) ചേകന്നൂര്‍ മൗലവി എവിടെ? അധവാ മൗലവി കൊലചെയ്യപ്പെട്ടെങ്കില്‍ കൊന്നതാര്?

9) തൊടുപുഴ എസ്സെമ്മെസ് വിവാദത്തിലെ സത്യം എന്ത്?

10) ഇപ്പോഴത്തെ കേരള സര്‍ക്കാരിന്റെ ആയുസ്സെന്നുവരെ?

തല്‍ക്കാലം ഇത്രയും മതി ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായി പ്രവചിക്കൂ എന്നിട്ട് ദേവന്റെ മനസിലിരിപ്പ് പ്രവചിക്കാം.

4 അഭിപ്രായ(ങ്ങള്‍):

krishnendu ms പറഞ്ഞു...

അറീയാത്ത പിള്ളയ്ക്കു ചൊരിയുമ്പോൾ അരിയും”“”“”“”“”>>>>>>

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ഉടനെ കൊട്ടാരക്കരയില്‍ ഏതെങ്കിലും ഒരു അമ്പലത്തില്‍ ഒരു ദേവപ്രശ്നം നടത്തുന്നതാണ്!!!

അതില്‍ അവിടത്തെ ദേവന്റെ ഒരു അരുമ ഭക്തന്‍ ഉന്നത ഭരണ സംവിധാനങ്ങളാലും ദൈവനിഷേധികളാലും ദണ്ഡിക്കപ്പെട്ട് കാരാഗൃഹവാസം അനുഭവിക്കുന്നത് ഭഗവാന് അതൃപ്തി ഉണ്ടാക്കുന്നു എന്നും,ഭഗവാന്റെ അതൃപ്തിമൂലമാണ് വീയെസ്സിനു ഭരണം നഷ്ടപ്പെട്ടത്, ഉടനെ ഭക്തശിരോമണിയെ മോചിപ്പിച്ച് പ്രായശ്ചിത്തമായി മന്ത്രിസ്ഥാനം നല്‍കി ആദരിക്കണമെന്നും അല്ലാത്ത പക്ഷം ഇന്ത്യക്കും, നെതര്‍ലാന്റിനും, ബ്രിട്ടനും, ലിബിയക്കും അഗ്നി ദോഷം ഉണ്ടാകുമെന്നും അതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായിത്തുടങ്ങി എന്നും പ്രശ്നവശാല്‍ തെളിയുന്നതാണ്.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹ ഹ ! തോമാ...
:)

അജ്ഞാതന്‍ പറഞ്ഞു...

With all respect, I wish to point out the following:
1)Government is taking all revenues/ properties of Hindu Temples unfortunately not taking care of the temples and its employees.
2)There are many temples in poor condition required major maintenance however only if worshippers make contribution then only the maintenance will take place, Devaswom dept. is unfortunaltey handicapped.
3) Recently most of the temples the charges for poojas/ vazhipadu is increased substantially which is cruel/ looting the poor worshippers

In view of the above, govenment should not make claim for the money of Shree Padmanabha temple.

Soman Kokkaraveetil