2016, നവം 11

നമ്മുടെ സഹകരണ ബാങ്കുകളെ തകര്‍ക്കേണ്ടത് ആര്‍ക്ക്?
ന്യൂജെനറേഷന്‍ ബാങ്കുകള്‍ എന്ന പല അഭിനവ അറവുശാലകള്‍ക്കു പതിറ്റാണ്ടുകള്‍ക്കിപ്പുറവും കേരളത്തില്‍ അവര്‍ ഉദ്ദേശിച്ച രീതിയിലുള്ള ലോണ്‍ വിതരണ ടാര്‍ഗെറ്റ് തികയ്ക്കാന്‍ പറ്റാതെ പോയത് പ്രാധമിക സഹകരണ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി ഇവിടെ ഉണ്ടായിരുന്നതാണ്.

Image result for farmers suiciding in gujarat

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒക്കെ നാഷണലൈസ്ഡ് / ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ലോണ്‍ ലഭ്യത നിബന്ധനകള്‍ക്ക് പുറത്തു നിന്ന കര്‍ഷകരാണ് ആദ്യം സ്വകാര്യ ഉടമസ്ഥതയിലുള്ള  ന്യൂജെന്‍ ബാങ്കുകളുടെ കുടുക്കിലും പിന്നീട് കടം പലിശയുടെ ഗുണിതങ്ങളായുള്ള വളര്‍ച്ച മനസിലാക്കാനാവാതെ മരണക്കുടുക്കിലുമായി തൂങ്ങിയാടിയത്. 

                                         Image result for farmers suiciding in gujarat

കേരളത്തിലെ പ്രാധമിക സഹകരണ, കാര്‍ഷിക വികസന ബാങ്കുകളില്‍ നിന്നും കടമെടുത്ത ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നത്, നമ്മുടെ സഹകരണ മേഘലയുടെ മാനുഷിക മുഖവും അവ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമാണ് ചൂണ്ടി ക്കാണിക്കുന്നത്.

Image result for kerala cooperative bank

ഇന്ന്‍ 500 നോട്ട് നിരോധനം എന്ന നാടകത്തിന്റെ മറവില്‍ മുത്തൂറ്റിന്റെയും മണപ്പുറത്തിന്റെയും ഐസിഐസിഐ യുടെയും ഒക്കെ അച്ചാരം വാങ്ങിയാണ് സഹകരണ ബാങ്കുകള്‍ക്കെതിരായ നുണപ്രചരണവുമായി സങ്കികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഒരു കാര്യം കൂടി ഉറപ്പിക്കാം അദാനിയുടെയോ അംബാനിയുടെയോ 100% ഉടമസ്ഥതയില്‍ ഏതോ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട് അതിനായാണ് അഭിനവ ശിഖണ്ടികളെ ഇറക്കി സഹകരണ ബാങ്കുകള്‍ക്കെതിരായ പ്രചണ്ഡമായ നുണപ്രചരണം അഴിച്ചു വിടുന്നത്.


Image result for sbi reliance payment bankImage result for ambani's bank      Image result for ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും ഒരു ശതമാനം എങ്കിലും ഉപഭോക്താക്കളെ ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ എത്തിച്ച് അതിന്റെ ഉടമകളില്‍ നിന്നും മുന്‍‌കൂര്‍ പറഞ്ഞുറപ്പിച്ചിരിക്കുന്ന ക്വട്ടേഷന്‍ തുക വാങ്ങിയെടുക്കുക എന്ന ഉദ്ദേശമാണ് ഉള്ളി സുരയെപോലെയുള്ള നാലാംകിട  മുതല്‍ അവരെ വിലയ്ക്കുവാങ്ങി പാവകളിപ്പിക്കുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ വരെയുള്ള സകല ചാണക സങ്കികളുടെയും ഉദ്ദേശം.

                                    Image result for ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍

ആയിരക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം രാജ്യത്തിനകത്തു തന്നെ കണ്ടെത്തിയ മുത്തൂറ്റിനും സ്വിസ് ബാങ്ക് ലീക്സ് വഴി പുറത്തറിഞ്ഞ അംബാനിമാര്‍ മുതല്‍  മനോരമകുടുംബം വരെയുള്ളവരുടെയും മേല്‍ ഒരു ചെറു നടപടി പോലും എടുക്കാന്‍ ധൈര്യമില്ലാത്തവരാണ് കയ്യില്‍ ഏതാനും നോട്ടുകള്‍ ഉള്ളതിന്റെ പേരില്‍ നാട്ടിലെ സാധാരണ ജനത്തെ വെയിലത്ത് ക്യൂ നിറുത്തിയതും കള്ളപ്പണക്കാര്‍ എന്നു വിളിച്ച് അപമാനിച്ചതും.

Image result for bank ക്യൂImage result for bank ക്യൂ

രാജ്യത്തുടനീളം ഇന്നുവരെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പ്രാധമിക സഹകരണ സംഘം പോലും സ്ഥാപിക്കാനോ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം നടത്തി സഹായിക്കാനോ സാധിക്കാത്തവരാണ് ചിലരുടെ ക്വട്ടേഷനെടുത്ത് സഹകണ സംഘങ്ങളെ തകര്‍ക്കാന്‍ മുക്രയിട്ടു നോക്കുന്നത്. നമ്മുടെ സഹകരണ രംഗത്ത് ഷെയര്‍ വാങ്ങി മുതല്‍ മുടക്കിയവരും, നിക്ഷേപിച്ചവരും കടമെടുത്തവരുമായ മുഴുവന്‍ മാന്യ സഹകാരികളെയും കള്ളപ്പണക്കാര്‍ എന്ന്‍ അവരാണ് ആക്ഷേപിക്കുന്നത്. 

                          Image result for ernakulam district co operative bank ATM

രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് തന്നെ മാതൃകാപരം എന്നു പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ളതും അതിലുപരിയായി, പ്രാധമിക കാര്‍ഷിക ഉപകരണ, ഉത്പന്ന വിപണന കേന്ദ്രങ്ങള്‍മുതല്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, നെല്ല്, മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, പ്രോസസിങ്ങ് മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം ബ്രാന്റിങ്ങ്, വിപണനം, ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, മികച്ച സഹകരണ കോളജുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തിക ചലനാത്മകതയുടെ നാഡീഞരമ്പായി വര്‍ത്തിക്കുന്ന സഹകണ സ്ഥാപനങ്ങള്‍ക്കെതിരായി നട്ടാല്‍ കുരുക്കാത്ത നുണകളുമായി ആക്രമണം നടത്താന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഉന്നമിടുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നോ രണ്ടോ സഹകരണ ബാങ്കുകളെ മാത്രമല്ല. 

Image result for rubco logo Image result for Co-operative Institutions in KeralaImage result for Co-operative  in Kerala Image result for neethi medical store Image result for kerala dinesh foods Image result for cooperative handloom society

ഇന്നു കേരളം എത്തിനില്‍ക്കുന്ന രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം എന്ന കൊതിപ്പിക്കുന്ന സ്ഥാനത്തില്‍ അസൂയ പൂണ്ടവരുടെ കൊതിക്കറുവാണ് ആ അഭിമാനം തകര്‍ക്കാനുള്ള ശകുനികളുടെ ദുരാഗ്രഹമാണ് കഴിഞ്ഞ കുറേ കാലമായി സഹകരണ സംഘങ്ങള്‍ക്കെതിരായ അവരുടെ ഒളിപ്പോരിനു പിന്നില്‍. ഗുജറാത്തും ജാര്‍ഘണ്ഡും പോലുള്ള സങ്കി ഭൂരിപക്ഷ മേഘലകള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഘലകളും തകര്‍ക്കുവാന്‍ തങ്ങളാലാവുന്ന സകല ദ്രോഹവും ഇവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്നു കാണാം.

                                          Image result for farmers suiciding in gujarat

മാനവ വികസന സൂചികയില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളോടു പോലും കിടപിടിക്കുന്ന റെക്കോഡുകള്‍ സ്വന്തമായുള്ള കേരളത്തെ  സോമാലിയ എന്നു വിളിച്ചത് ഒരു നാക്കു പിഴ ആയിരുന്നില്ല എന്നും സോമാലിയ ആക്കുമെന്നുള്ള പ്രതിജ്ഞ ആയിരുന്നെന്നും മനസിലാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ  സങ്കി അജണ്ടകളെ തള്ളിക്കളഞ്ഞതുപോലെ  ഈ പുതിയ നിക്കത്തെ വെറുതെ തള്ളിക്കളഞ്ഞാല്‍ മാത്രം പോര, ഇനിയും മറ്റൊരു കള്ളക്കളിയുമായി കേരള ജനതയ്ക്ക് എതിരായി വരാന്‍ ഒരു ഗുജറാത്തി സങ്കിക്കും ധൈര്യം വരാത്ത വിധം മുഴുവന്‍ മലയാളികളും ഒന്നിച്ച് സകല ഊര്‍ജവും എടുത്ത് അവരെ പൊരുതി തോല്‍പ്പിക്കേണ്ടതുണ്ട്.1 അഭിപ്രായ(ങ്ങള്‍):

vishnu palazhy പറഞ്ഞു...

Achaya namaste
Ennittano ennum tankal paranja sahakarana bankil ninnum kodikalude tirumari state police purathu kondu vannathu......
Pinne nammude arogya suchitwa nilawaram tankalkum ariyavunnatanu athu kuduthal paranju tankalude ee blog dushipikunnilla.....
Ennu tvm cancer centerile vartha kettannu vicharikunnu ATM swiping machine kedaittu enneku yatoru nadapadium undailla.....
Kerala state rupappedunnathinu munpu tanne eviduthe janangal samuhika vidyabhyasa meghalail lokathu tannea munpantiel arunnu allathe tankal evide paraunnathu pole pettennu pottimulachatalla