2016, നവം 9

കള്ളപ്പണക്കാരന്റെ 500 ന്റെ നോട്ട്

ഇന്നു തോമസ് ഐസക്ക് പറഞ്ഞതു വിശ്വസിക്കാതെ അദ്ദേഹത്തെ പുശ്ചിച്ച് കമന്റിട്ട് 

മോദി ഏതോ വമ്പന്‍ കള്ളപ്പണക്കാരനെ ചൂണ്ടയിട്ട് പിടിച്ചു എന്നു തെറ്റിദ്ധരിക്കുന്നവര്‍ ഡിസംബര്‍ 30 വരെ ഇവിടൊക്കെ തന്നെ കാണണം.

മുംബായിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, 2004 ഇലും 2009 ഇലും ഏതാണ്ട് താഴെക്കൊടുത്തിരിക്കുന്ന വിധമുള്ള ഒരു നികുതി പരിഷ്കാര നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു അന്ന്‍ അത് സ്വീകരിച്ച സര്‍ക്കാര്‍ അതിന്റെ പ്രായോഗികത സംബന്ധിച്ച പഠനത്തിനായി വിവിധ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏല്‍പിച്ചു എന്നാണറിവ്.

താഴെ കൊടുത്ത വളരെ സരളമായ അഞ്ചു നിര്‍ദേശങ്ങളോടൊപ്പം അവ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുകൂടാതെ നടപ്പാക്കാനുള്ള വളരെ വിപുലമായ നടപടി നിര്‍ദേശങ്ങളും അവര്‍ നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. 

എന്നാല്‍ ആ നടപടി നിര്‍ദേശങ്ങള്‍ ഒന്നും നടപ്പാക്കാതെ പരിഷ്കരണ നിര്‍ദേശങ്ങളിലെ രണ്ടാം നമ്പര്‍ നിര്‍ദേശം, അതും ഭാഗികമായി മാത്രം നാടകീയമായി പ്രഖ്യാപിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചത്, അങ്ങിനെ ഉന്നത സാമ്പത്തിക വിദഗ്‌ദരുടെ സംഘടന തയ്യാറാക്കി മുന്നോട്ടു വെച്ച ഒരു മികച്ച നികുതി പരിഷ്കരണ നിര്‍ദേശത്തെ വികല പ്രയോഗത്തിലൂടെ തകര്‍ത്തു തരിപ്പണമാക്കിയ വങ്കത്തരമാണ് ഇന്നലെ രാത്രിയില്‍ ഇന്ത്യയില്‍ സംഭവിച്ചത്.

നിര്‍ദേശങ്ങള്‍

1.എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക 

2.1000,500,100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3.വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4.ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി 
ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 
2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1.പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2.നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3.പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4.പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ ഇല്ലാതാകും.

5.കള്ളനോട്ടുകൾ ഇല്ലാതാകും. (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് 
ലഭകാരമല്ലാത്തതിനാൽ)

6.ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. 
അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7.തിരഞ്ഞെടുപ്പ് ചെലവ് കുറയും.
രാഷ്ട്രിയം അഴിമതി മുക്തമാകും

8.ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9.വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം 
പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും
ഇല്ലാതാകും. 

11.ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12.ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന 
നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.


വാല്‍ കഷണം - ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ കോടികളുടെ കള്ളപ്പണം 1000 ന്റെ കെട്ടാക്കി സൂക്ഷിച്ച ബീജേപി ഇതര പാര്‍ട്ടികള്‍ക്കാണ് ഏറ്റവും വലിയ അടി കിട്ടിയത് ആ നോട്ടുകള്‍ എന്തു ചെയ്യും, ബീജേപിയാണെങ്കില്‍ ഈ പണി കൊടുക്കുന്നതിനു മുന്‍പ് തന്നെ തങ്ങളുടെ മുഴുവന്‍ കള്ളപ്പണവും 100 ഇന്റെ നോട്ടാക്കി സൂക്ഷിച്ചിട്ടുമുണ്ട്. അതായത് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബീജേപിക്കാര്‍ പുട്ടു തിന്നുമ്പോള്‍ മറ്റുള്ളവര്‍ പൊടി വാരി തിന്നേണ്ടി വരുമെന്നു സാരം.