2016, നവം 22

എന്തിനായിരുന്നു നോട്ടു നിരോധനം?

കള്ളപ്പണം  ഒന്നുമായിരുന്നില്ല യഥാര്‍ഥ വിഷയം, 

അല്ലെങ്കിലും കള്ളപ്പണക്കാരാല്‍ കള്ളപ്പണക്കാര്‍ക്കു വേണ്ടി ഭരിക്കുന്നവര്‍ കള്ളപ്പണത്തിനെതിരായി നടപടി എടുക്കുന്നു എന്നു പറയുന്നതിനെ ആരു വിശ്വസിക്കും?

കോര്‍പറേറ്റുകളിടെ സഹസ്രകോടികളായാ കിട്ടാക്കടം എഴുതി തള്ളുകയും, "നിഷ്‌ക്രിയ ആസ്ഥികളായി" മരവിച്ചു പോകുകയും ചെയ്തതോടെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും കരുതല്‍ ധന അനുപാതത്തില്‍ അതിഭയങ്കര ഇടിവുണ്ടാവുകയും കയറ്റുമതി, ഉത്പാദന മേഘലകളുടെ മാന്ദ്യം കൂടി ആയതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും അന്താരാഷ്ട്ര റേറ്റിങ്ങ് ഇടിയുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത്. 
                    
                          Image result for vijay mallya 

അടുത്ത റേറ്റിങ്ങ് പുറത്തു വിടുന്ന ഡിസംബര്‍ മുപ്പതിനു മുന്‍പ് ജനങ്ങളുടെ അലമാരികളിലും ഉത്പന്ന വിപണികളിലും ഉണ്ടായിരുന്ന പണം ബാങ്കുകളില്‍ എത്തിച്ച്  കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും പക്കല്‍  ആവശ്യമായ നിക്ഷേപം എത്തിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ ഏറ്റവും അധികം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന 500 - 1000 നോട്ടുകള്‍ നിരോധിക്കുകയും അതേസമയം ബാങ്കില്‍ കിടക്കുന്ന പണം ജനം പിന്‍‌വലിക്കാതിരിക്കുന്നതിന് ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ മോദി അടിച്ചേല്‍പ്പിച്ചതും. 

                                Image result for modi crying

അതുപോലെ ഈ സാഹചര്യത്തില്‍ ജനം തങ്ങളുടെ പണം തങ്ങള്‍ക്ക് ഏറ്റവും എളുപ്പം സമീപിക്കാന്‍ സാധിക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ഈ രഹസ്യ അജണ്ട നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്നു മനസിലാക്കിയവരാണ് ഈ അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനുള്ള സഹകരണ ബാങ്കുകളുടെ ഗ്രാമങ്ങള്‍ തോറും ലഭ്യമായ വിപുലമായ സംവിധാനങ്ങളെ പണമിടപാടുകളില്‍ നിന്നും ഡിസംബര്‍ മുപ്പതു വരെ വിലക്കിയും സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ തകര്‍ത്ത് അവിടത്തെ നിക്ഷേപങ്ങള്‍ കൂടി പുതു തലമുറ സ്വകാര്യ ബാങ്കുകളില്‍ എത്തിക്കാനുള്ള കള്ളക്കളികളും വ്യാജപ്രചരണങ്ങളും അഴിച്ചു വിട്ടതും.

                           Image result for ernakulam cooperative bank ATM

ഡിസംബര്‍ മുപ്പതിനു ശേഷം ക്രെഡിറ്റ് റേറ്റിങ്ങ് പുറത്തു വരികയും പുതു തലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് മികച്ച റേറ്റിങ്ങ് ലഭിക്കുകയും അതേസമയം ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് അദാനിക്കും അംബാനിക്കും മറ്റ് വമ്പന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശങ്ങളിലെ പ്രൊജക്റ്റുകളില്‍ നിക്ഷേപിക്കാന്‍ തക്കവണ്ണമുള്ള വലിയ വായ്പകള്‍ നല്‍കാന്‍ തക്കവണ്ണം ഫണ്ടുകള്‍ ലഭ്യമാകുകയും ചെയ്യുന്നതോടെ ഇപ്പോഴുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കപ്പെടുകയും പുതിയ 500 - 1000 നോട്ടുകള്‍ പ്രചാരത്തില്‍ വരികയും ചെയ്യും. ഒരുപക്ഷേ മോദി നിരോധിച്ച നോട്ടുകള്‍ പോലും തിരികെ വിളിക്കപ്പെടാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.

         Image result for flying indian note

അപ്പോഴും ഈ മോദി തുഗ്ലക്ക് പരിഷ്കാരം മൂലം രാജ്യത്തെ സാമ്പത്തിക മേഘലയ്ക്ക് ഉണ്ടായ അപരിഹാര്യമായ പരുക്ക് വരുന്ന ഒരു വ്യാഴവട്ടക്കാലത്തേക്ക് സാധാരണക്കാരന്റെ മേല്‍ ഏല്‍പ്പിക്കാന്‍ പോകുന്ന പ്രഹരം ഇപ്പോള്‍ കണക്കുകൂട്ടാന്‍ സാധിക്കുന്നതിലും അപ്പുറമായിരിക്കും, ഇതുവരെ പണം പിന്‍‌വലിക്കാന്‍ ക്യൂവില്‍ നിന്നു മരിച്ചവര്‍ എണ്‍പതാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി കേന്ദ്ര സര്‍ക്കാരിനാല്‍ കൊലചെയ്യപ്പെടാന്‍ പോകുന്നവര്‍ ആയിരങ്ങളോ ലക്ഷങ്ങളോ ആവാനിടയുണ്ട്.

                                   Image result for note demonestation chaos

(ഗാട്ടുകരാറില്‍ നമുക്കാവശ്യമായ മാറ്റങ്ങള്‍ വരുത്താതെ, വേണ്ട മുന്നൊരുക്കങ്ങളില്ലാതെ, അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടപ്പോഴും ഇവിടത്തെ ദീര്‍ഘദര്‍ശികളായ സാമ്പത്തിക വിദഘ്ദരെയും ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയും അവരുടെ മുന്നറിയിപ്പുകളെയും പ്രതിഷേധത്തെയും ചൊല്ലി കളിയാക്കിയവര്‍ അതിന്റെ അനന്തരഫലങ്ങള്‍ സാധാരണ ജനത്തോടൊപ്പം ഇപ്പോള്‍ അനുഭവിക്കുന്നു എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ)