മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിനെ 24 നു വൈകിട്ട് അഞ്ചരയ്‌ക്കും ആറരയ്‌ക്കും ഇടയില്‍ താനാണു വിളിച്ചതെന്ന് കേരള കോണ്‍ഗ്രസ്- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് ഉപയോഗിക്കുന്നത്.
26 നു യു.ഡി.എഫ് യോഗം നിശ്‌ചയിച്ചിരുന്നു. അതിനു മുന്‍പു ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നിശ്‌ചയിച്ചിരുന്നു. അതിന്റെ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനായിരുന്നു ഫോണ്‍ ചെയ്‌തത്. ബാലകൃഷ്‌ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോഴും ഈ ഫോണില്‍ നിന്നു തങ്ങള്‍ പല യു.ഡി.എഫ്. നേതാക്കളെയും വിളിച്ചിട്ടുണ്ട്. മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്‌ണനെയും വിളിച്ചിട്ടുണ്ട്.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിളി വിവാദം കൊഴുക്കുകയാണല്ലോ? ഇതു സംബന്ധിച്ച് മംഗളം ഇന്ന് പ്രദ്ധീകരിച്ച വാര്‍ത്തയാണ് ഇവിടെ കോപ്പി ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത മുന്‍പ് വന്ന മറ്റു ചില വാര്‍ത്തകളുമായി കൂട്ടി വായിച്ചപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നുന്നു അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
ഇതു സംബന്ധിച്ച യാധാര്‍ഥ്യവും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭ്യമാകുന്നതും ഉടമസ്ഥാവകാശവും ഉപയോഗവും സംബന്ധിച്ച നിയമ വശവും അറിയുന്നവര്‍ കമന്റിട്ട് സംശയം ദുരീകരിച്ച് തരണമെന്ന് അഭ്യര്‍ഥിക്കുന്നു.
റിപ്പോര്‍ട്ടര്‍ ടിവിക്കു കൊടുത്ത ടെലഫോണ്‍ അഭിമുഘത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് വ്യക്തമാക്കിയത് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായ (മറ്റൊരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പിതാവായ) ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് ദക്ഷിണകേരളത്തിലെ ഏറ്റവും പ്രബലനായ സ്വകാര്യ ബസുടമയായ മനോജ് ആണെന്നാണ്.
എന്നാല്‍ കേരള കോണ്‍ഗ്രസ്- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നു. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് ഉപയോഗിക്കുന്നത്.
ഇതില്‍ ആരു പറയുന്നതാണ് സത്യം? സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് പറയുന്നതോ? കേരള കോണ്‍ഗ്രസ്- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നതോ?
ശ്രീ മനോജിനും ശ്രീമാന്‍ വേണുഗോപാലന്‍ നായര്‍ക്കും മറ്റ് കേരള കോണ്‍ഗ്രസ്-ബി നേതാക്കള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവരെല്ലാം സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
ബാലകൃഷ്ണ പിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണ്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ? ബാലകൃഷ്ണ പിള്ളയുടെ പുത്രനും സംസ്ഥാന കായികം, വനം, പകുതി സാംസ്കാരിക വകുപ്പ് മന്ത്രിയായ ഗണേഷ് കുമാറിന്റെ - അല്ലെങ്കില്‍ കേരളത്തിലെ മറ്റേതെങ്കിലും മന്ത്രിയുടെ, ജനപ്രതിനിധികളുടെ, ഉദ്യോഗസ്ഥരുടെ, ഔദ്യോഗിക ഫോണ്‍ ഇപ്പോള്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അങ്ങനെ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?
ഇന്ത്യയില്‍ ഒരാളുടെ പേരില്‍ സംഘടിപ്പിച്ച പേഴ്സണല്‍ മൊബൈല്‍ കണക്ഷന്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?
ഒരാള്‍ക്ക് ഇന്ത്യയില്‍ അനുവദിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രസ്തുത കമ്പനിയുടെ സേവന പരിധിക്കുള്ളില്‍ ഒറിജിനല്‍ സബ്സ്ക്രൈബര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതേ നമ്പര്‍ ക്യാന്‍സലായി പോകാതെ പിന്നീട് പുനരുപയോഗത്തിനു ആവശ്യമുള്ളപ്പോള്‍ തിരികെ ലഭിക്കുന്നവണ്ണം മൊബൈല്‍ കമ്പനിയുടെ സേഫ് കസ്റ്റഡിയില്‍ സറണ്ടര്‍ ചെയ്ത് സൂക്ഷിക്കുന്നത്നുള്ള സൗകര്യം ലഭ്യമാണോ?
മനോജും വേണുഗോപാലന്‍ നായരും ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന സമയത്ത് പിള്ളയുടെ മൊബൈല്‍ ഫോണ്‍ ഏത് ടവറിന്റെ പരിധിയില്‍ ആയിരുന്നു? ആ സമയത്ത് മനോജും വേണുഗോപാലന്‍ നായരും എവിടെ ആയിരുന്നു എന്ന വിവരം അറിയുവാന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടോ?

3 അഭിപ്രായ(ങ്ങള്‍):
ഒരു സി ബി ഐ .അന്വേഷണം വേണ്ടി വരുമോ??
========================
സമകാലിക സംഭവങ്ങളോടുള്ള താങ്കളുടെ പ്രതികരണം ഇനിയും തുടരുക ,എല്ലാ വിധ ആശംസകളും !!
സംശയം ഒന്നും വേണ്ട. പിള്ള തന്നെ ഈ കാള്‍സ് എല്ലാം വിളിച്ചത്.
അത് ജനങ്ങള്‍ക്ക് അറിയാം.
ആശംസകള്‍.
മാഷേ,
ഇതൊക്കെ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നവരുടെ ഓരോ ലീലാ വിലാസങ്ങള്‍ .ഒരു പാര്‍ട്ടിയും, അതിന്റെ ആകെ ഒരു മന്ത്രിയും,പിന്നെ മന്ത്രീടെ ജയില്‍വാസവും.(ലജ്ജാവഹം )ഒക്കെ ക്കൂടി നാണം കേട്ട രാഷ്ട്രീയം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ