2011, മാർ 30

തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍

ചങ്ങനാശ്ശേരി ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റ്റില്‍ ബസ് കയറാന്‍ സ്ഥിരമായി എത്തുന്നവരും അതുവഴി കടന്നു പോകുന്നവരും പലപ്പോളും കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരു തട്ടിപ്പുണ്ട് മിടുക്കരായ പ്രാദേശിക മോഷ്ടാക്കള്‍ വളരെ കയ്യടക്കത്തോടെ ചെയ്യുന്ന ഒന്ന്. കുറച്ച് തിരക്കുള്ള ഒരു ബ്സ് എത്തിയാലുടന്‍ തട്ടിപ്പുസംഘത്തിലെ ഒരാള്‍ തിക്കിത്തിരക്കി അതില്‍ കയറാന്‍ ശ്രമിക്കും എന്നിട്ട് യാത്രക്കാരില്‍ മാന്യനായ ഒരാളെ എങ്ങനെ എങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിക്കും, അയാള്‍ പ്രതികരിച്ചാല്‍ പിന്നെ അതൊരു ചെറിയ ഉന്തും തള്ളും ഒക്കെയായി പത്താളുകൂടുന്ന ഒരു ചെറിയ സീന്‍ ഉണ്ടാക്കും. തിക്കും തിരക്കും സ്രിഷ്ടിച്ച് ആളുകളുടെ ശ്രദ്ധ അവിടേക്കാകുമ്പൊള്‍ കൂട്ടത്തിലെ മറ്റുള്ള പോക്കറ്റടിക്കാര്‍ വിദഗ്ധമായി പല യാത്രക്കാരുടെയും പഴ്സ് കൈക്കലാക്കിയിരിക്കും, അതോടെ കുഴപ്പം ഉണ്ടാക്കിയവന്‍  എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്നും പതിയെ തടിതപ്പും. പഴ്സ് നഷടപ്പെട്ടവര്‍ അതറിയുന്നത് ബസ് തിരുവല്ലയോ ചിങ്ങവനമോ പിന്നിട്ട ശേഷമായിരിക്കും അപ്പോളേക്കും നഗരത്തിലെ ഏതെങ്കിലും മൂന്നാംകിട മദ്യശാലയുടെ ഇരുണ്ട കോണില്‍ ലാഭം പങ്കുവെച്ച് ആഘോഷിക്കുകയാവും കൊള്ളസംഘം.


ചങ്ങനാശ്ശേരിയിലെ പോക്കറ്റടിക്കാരുടെ അതേ തന്ത്രമാണ് ബീജേപ്പീ നേതാവായ രാജീവ് ചന്ദ്രശേഘറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് കഴിഞ്ഞദിവസം വളരെ വിദഗ്ധമായി വിജയകരമായി കണ്ണൂരില്‍ പ്രയോഗിച്ചത്. ഉത്തേന്ത്യന്‍ നീലച്ചിത്രം കണ്ണൂരിലെ ബസ് കണ്ടക്ടറുദെ പേരില്‍ പുറത്ത് വിട്ട ശേഷം വളരെ നാളുകളായി "എക്സ്ക്ലുസീവുകള്‍" ഒന്നും കിട്ടാതെ വലഞ്ഞ ഏഷ്യാനെറ്റ് സംഘത്തിന്റെ എക്സ്ക്ലുസീവ് ഉണ്ടാക്കാനുള്ള വലയില്‍ കുടുങ്ങിയ ജയരാജനും പത്രപ്രവര്‍ത്ത യൂണിയനും ഇതിന്റെ പിന്നാമ്പുറക്കളികള്‍ അറിഞ്ഞു വരുമ്പോളേക്കും തങ്ങളുടെ ലാഭം പങ്കുവെക്കുകയാവും ഈ നാടകത്തിന്റെ പ്രായോജകര്‍. തിരഞ്ഞെടുപ്പിന്റെ ഊഷ്മാവുയരുമ്പോള്‍ ഇടത് പുരോഗമനശക്തികള്‍ക്കു മേല്‍ക്കയ് ലഭിക്കുന്നതിനു തടയിടാന്‍ ഇത്തരം പൊറാട്ട് നാടകങ്ങള്‍ ഇനിയും എത്രയെണ്ണം ഏഷ്യാനെറ്റിന്റെയും, മനോരമയുടെയും, ജയ്ഹിന്ദിന്റെയും മറ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ടാവും? അതില്‍ കുടുങ്ങാതെ ജാഗ്രത പുലര്‍ത്തേണ്ട ചുമതല കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തര്‍ക്കുണ്ട്.


കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്തേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

സ്ഥലം കോട്ടയം ഗവണ്മെന്റ് കോളേജ്. വര്‍ഷം 1990.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മുന്‍പ് ഉച്ചയ്ക്ക് കോളേജ്ജ് ഗേറ്റിനുമുന്നില്‍ വച്ച് കേയെസ്യൂ വിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട നേതാവ് എസ്സെഫൈക്കരെന്നെ കുത്തിയേ...... എന്നലറിക്കരഞ്ഞുകൊണ്ട് കോളേജിനുള്ളിലേക്കോടി... കുത്തിയവര്‍ അവര്‍ വന്ന ഓട്ടോറിക്ഷയില്‍ കയറി രക്ഷപെട്ടു. അണികളും അദ്ധ്യാപകരും ചേര്‍ന്ന് നേതാവിനെ താലൂക്കാശുപത്രിയില്‍ പ്രവെശിപ്പിച്ചു, വൈകുന്നേരമായതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു കേരളമെങ്ങും കേയസ്യൂക്കാരുടെ പ്രകടനങ്ങള്‍, കോണ്‍ഗ്രസ്സ് ജില്ലാ നേത്രുത്വത്തിന്റെ പത്രസമ്മേളനം, പിറ്റേ ദിവസത്തെ മനോരമയില്‍ ഒന്നാം പേജില്‍ നാലു കോളം വാര്‍ത്ത...... കാര്യങ്ങള്‍ അങ്ങു പിടിവിട്ട് പോകുകയാണ്....

കാര്യങ്ങള്‍ ഇത്രത്തോളം ആയതോടെ പോലീസും കേസെടുത്ത് ഊര്‍ജിതമയി അന്വെഷണം തുടങ്ങി. അക്രമികള്‍ രക്ഷപെട്ട ഓട്ടോറിക്ഷയുടെ പേരും നമ്പറും പിന്തുടര്‍ന്ന പോലീസ് വൈകുന്നേരത്തോടെ പ്രതികളെ കയ്യോടെ പൊക്കി. ഓട്ടോഡ്രൈവര്‍ അടക്കം മൂന്നു പ്രതികളും കുത്തുകൊണ്ട നേതാവിന്റെ അയല്‍വാസികള്‍ അതില്‍ ഒരാള്‍ നേതാവിന്റെ അടുത്ത ബന്ധു. അതോടെ കള്ളി പുറത്തായി. സംഭവത്തിന്റെ കഥ, തിരക്കഥ, സംവിധാനം എല്ലാം നായകന്റെ (അതോ വില്ലനോ?)വക തന്നെ, പക്ഷേ കുത്താന്‍ ഏറ്റവന് മദ്യലഹരിയില്‍ ഉന്നം മാറി. കുത്ത് ഒരല്‍പ്പം ശ്ക്തി കൂടിപ്പോകുകയും നേതാവിനെ ആശുപത്രിയില്‍ പൃഅവേശിപ്പിക്കേണ്ടിവരികയും ചെയ്തതോടെ തിരക്കഥ കൈവിട്ടു പോകുകയായിരുന്നു.

എന്തായലും അപ്രാവശ്യം കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ സീറ്റിലും എസ്സെഫൈ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പ്രസ്തുത നേതാവ് ഇപ്പോല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാവാണ്.

ഏഷ്യാനെറ്റിന്റെ തന്നെ മുന്‍ഷിയുടെഭാഷയില്‍ പറഞ്ഞാല്‍ - ചൊട്ടയിലെ ശീലം ചുടലവരെ.

2 അഭിപ്രായ(ങ്ങള്‍):

ചാര്‍ളി[ Cha R Li ] പറഞ്ഞു...

അദ്ദന്നെ !!

ആസാദ്‌ പറഞ്ഞു...

പ്രിയപ്പെട്ട അനില്‍ഫില്‍, ഷാജഹാനെ ജയരാജന്‍ മാര്‍ദ്ധിച്ചോ ഇല്ലയോ എന്നവിടെ നില്‍ക്കട്ടെ. പക്ഷെ അദ്ദേഹത്തിന്‍റെ ഫോണ്‍ സംഭാക്ഷണം നമ്മളെല്ലാം കേട്ടതല്ലേ, ജയരാജന്‍ പറഞ്ഞതത്രയും ഒരു മാടമ്പി സ്റ്റൈലില്‍ ആയിരുന്നു. ഒരു പക്ക്വതയും പാകതയുമുള്ള രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ഭാഷയെ ആയിരുന്നില്ല. ഏഷ്യാനെറ്റിന്റെ സമൂഹ സ്നേഹമൊക്കെ നമുക്കറിയില്ലേ!